-------------------------------------------------------------------
ഒന്നും അപ്പുറത്തെക്കു പോകുന്നില്ല
പുറകോട്ടേക്കൊരു ശവമെറിഞ്ഞ്
മരണം പോകുന്നു,
ആര്‍ക്കോ ഊഴമുണ്ട് - അതുവരെ
ഒരരണയുടെ മറവിയില്‍
നാം ജീവിക്കുന്നു ...
#മേതില്
-----------------------------------------------------------------------
''പുലിയാടിച്ചി '' എന്ന നല്ല വാക്ക്
----------------------------------------------------------------
ഭാഷ ഒരു സാമുഹിക പരിണാമത്തില്‍ കുടെ തന്നെയാണ് ഉയര്‍ന്നു വരുന്നത്.അതുകൊണ്ടുതന്നെ കടന്നുവന്ന ഓരോ കാലത്തിന്റെയും അവശിഷ്ടങ്ങള്‍ ഭാഷയിലും കാണാറുണ്ട്. നല്ല വാക്കുകളുടെയും ചീത്ത വാക്കുകളുടെയും നിര്‍മിതിയില്‍ അത് ദ്രിശ്യമായിട്ടുണ്ട് .
പുലിയാടിച്ചി എന്ന വാക്ക് നോക്കുക - അത് വടക്കേ മലബാറില്‍ 'വേശ്യാവൃത്തി' ചെയ്യുന്നവള്‍ എന്ന രീതിയില്‍ ഉപയോഗിക്കുന്ന വലിയൊരു ചീത്ത വാക്കാണ്. എന്നാല്‍ ആ വാക്കിന്റെ അര്‍ത്ഥം പരിശോധിച്ചാല്‍ അതിപ്രകാരമാണ്
പുലത്തില്‍ - കൃഷിസ്ഥലത്തില്‍
ആടുന്ന - പണിയെടുക്കുന്ന
അച്ചി - സ്ത്രീ
അപ്പോള്‍ 'പുലയാടിച്ചി' എന്നാല്‍ ''കര്‍ഷക സ്ത്രീ '' എന്നര്‍ഥം .സുഷ്മതലത്തില്‍ നോക്കിയാല്‍ ഇതുപോലെ എത്ര എത്ര ഉദാഹരണങ്ങള്‍ , വിവേചനങള്‍. ഇതുമാത്രമല്ല നായര്‍ക്കു താഴെയുള്ള ജാതികളെ മനുഷ്യഗണത്തില്‍ പെടുതാത്തത്കൊണ്ടു അവരുടെ ജാതിപേരുകളും പിന്നീട് ചീത്ത വാക്കുകളായി ഉപയോഗിക്കാന്‍ തുടങ്ങി ഉദാ; പറയന്‍,പുലയന്‍,ചന്ടാലന്‍.... etc
കൂടാതെ ജാതിപേരുകള്‍ ഉപയോഗിക്കുന്ന രീതി നോക്കുക
ഗോപാലപ്പിള്ള -
നവ്യാനായര്‍ -
വാസുദേവന്‍ നമ്പൂതിരി -
മന്ജൂവാര്യര്‍
ഇവിടെ ജാതി പേരുകള്‍ പേരിന്റെ അവസാനം ചേര്‍ത്തു പറയാം എന്നാല്‍ കീഴ്ജാതിയില്‍ പെട്ടവരുടെ പേരുകളുടെ പ്രയോഗം ഇങ്ങെനെയാണ്
പൊലയന്‍ കിട്ടന്‍ -
പറയന്‍ കേളന്‍ -
വണ്ണാത്തി മാധവി -
തിയ്യത്തി പാറു .....
കീഴ്ജാതിക്കാര്‍ പേര് പറയുന്നതിന് മുന്‍പേ അവരുടെ ജാതി തിരിച്ചറിയണം എന്ന് സാരം. ജാതി വ്യവസ്ഥ ജീവിതരീതിയില്‍ മാത്രമല്ല ഭാഷ,ഭക്ഷണം,വസ്ത്രധാരണ രീതി എന്നിങ്ങനെ മനുഷ്യ ജീവിതത്തിന്റെ സമഗ്ര മേഖലയിലും ചെലുത്തിയ ആധിപത്യമാണിത് സൂചിപ്പിക്കുന്നത്. ഇപ്പോള്‍ ജാതി തിരിച്ചു സംഘടനകള്‍ ഉണ്ടാക്കുന്നവരും, കല്യാണ ബ്യൂറോകള്‍ കെട്ടിപ്പടുക്കുന്നവരും ഓര്‍ക്കുന്നുവോ നിങ്ങളെങ്ങനെ നിങ്ങളായെന്ന്
-------------------------------------------------------------------
No comments:
Post a Comment