Wednesday, April 22, 2015


കേരളത്തിന്റെ വരുമാനത്തില്‍ 50 ശതമാനത്തോളം കൃഷിയില്‍ നിന്നുള്ളതാണ്. തൊഴില്‍ ശക്തിയുടെ 40 ശതമാനം കൃഷിയെ ആശ്രയിക്കുന്നു. പരമ്പരാഗതമായ കൃഷിയില്‍ നെല്ലാണ് മുഖ്യവിള... ഇന്‍ഡ്യയിലെ നാളികേര ഉല്‍ പ്പാദനത്തിന്റെ 70 ശതമാനവും കേരളത്തില്‍ നിന്നാണ്. ഇന്ന് 60 രാജ്യങ്ങളിലേക്ക് ഇന്‍ഡ്യ കുരുമുളക് കയറ്റി അയക്കുന്നു. ഇതിന്റെ 70 ശതമാനവും കേളത്തില്‍ നിന്നാണ്. ഇന്‍ഡ്യയിലെ കശുവണ്ടിക്കമ്പനികളില്‍ 50 ശതമാനവും കേരളത്തിലാണ്... ഇന്‍ഡ്യയിലെ റബ്ബര്‍ ഉല്‍പ്പാദനം ഏറിയ പങ്കും കേരളത്തിലാണ്... കേരളത്തിന് വമ്പിച്ച മത്സ്യസമ്പത്തുണ്ട്, 1990-91 ലെ ഇന്‍ഡ്യയുടെ മൊത്തം സമുദ്രോല്‍പ്പന്ന കയറ്റുമതിയായ 139419 ടണ്ണില്‍ 50,997 ടണ്‍ അഥവാ 36.58% കേരളത്തിന്റെ സംഭാവനയായിരുന്നു. (കേരളാ എക്കണോമിക് റിവ്യൂ-1990)’’

ആഗോളവത്ക്കരണവും ഉദാരവല്‍ക്ക രണവും കൊണ്ടുവന്ന ബാധ്യതകളെ തുടര്‍ന്ന് കര്‍ഷക ആത്മഹത്യ ഇന്‍ഡ്യയിലെ പൊതുസംഭവമായി മാറിയപ്പോള്‍ ഏറെ ശ്രദ്ധയാകര്‍ഷിക്കപ്പെട്ടത് വിദര്‍ഭയായിരുന്നു. ഒപ്പം കേരളത്തിലെവയനാടും ഇടുക്കിയും മറ്റും. സംസ്ഥാനത്തിന്റെ കാര്‍ഷിക പ്രഭാവം മൂക്കുകുത്തി വീണതിന്റെ ദുരന്തം. മുകളില്‍ ചേര്‍ത്തത് 20 വര്‍ഷം മുമ്പത്തെ സംസ്ഥാനത്തിന്റെ സാമ്പത്തിക അവലോകന റിപ്പോര്‍ട്ടില്‍ നിന്നാണ്. ഇനി 2009-ലെ സാമ്പത്തികാ വലോകന റിപ്പോര്‍ട്ടിലേക്കു വരാം. "കേരളത്തിന്റെ ഭക്ഷ്യോല്‍പ്പാദന മേഖല പ്രധാന രംഗങ്ങളില്‍ കടുത്ത വെല്ലുവിളി നേരിടുകയാണ്. സംസ്ഥാനത്തിന്റെ കാര്‍ഷിക സമ്പദ്രംഗം ഘടനാപരമായ ഒരു മാറ്റത്തിന് വിധേയമാകുകയാണ്. പാരമ്പര്യ വിളകളായ നെല്ല്, കപ്പ തുടങ്ങിയവയുടെ മേഖലകള്‍ ഏറെ സാമ്പത്തിക ലാഭം നല്‍കാവുന്ന നാളികേരം, റബ്ബര്‍ തുടങ്ങിയവയുടെ മേഖലയിലേക്ക് തിരിക്കുന്നു.'' നെല്ലുല്‍പാദനത്തിന്റെ തോത് നാള്‍ക്കുനാള്‍ കുറയുന്നു. 1975ല്‍ നെല്‍കൃഷി 8.85 ലക്ഷം ഹെക്ടര്‍ പ്രദേശത്തായിരുന്നു. ഇന്ന് അത് നാലിലൊന്നായി, 2.34 ലക്ഷം ഹെക്ടറില്‍. 14 ലക്ഷം ടണ്‍ അരിയാണ് കേരളത്തിന്റെ ഉപഭോഗം, ഉല്‍പ്പാദിപ്പിക്കുന്നതാകട്ടെ 5.9 ലക്ഷം ടണ്‍ മാത്രം. 60 ശതമാനം അരിയും അന്യസംസ്ഥാനങ്ങളില്‍ നിന്ന് കൊണ്ടുവരുന്നു. നെല്ലുല്‍പ്പാദന ചെലവ് കഴിഞ്ഞ 10 വര്‍ഷത്തി നിടെ 220 ശതമാനം വര്‍ധിച്ചു, എന്നാല്‍ നെല്ലിനുണ്ടായ വിലവര്‍ധന 82 ശതമാനം മാത്രം. പക്ഷേ, നാളികേരത്തിലേക്ക് കണ്ണുനട്ടവര്‍ നിരാശരാണ്. ഇന്നിപ്പോള്‍ നാളികേര വില ക്വിന്റലിന് 1500 രൂപയാണ്. പത്തുവര്‍ഷം മുമ്പ് അത് 700 രൂപയായിരുന്നു. ഇപ്പോഴത്തെ ഉയര്‍ന്ന വില പല കാരണങ്ങള്‍ കൊണ്ടാണ്. മലേഷ്യയില്‍ പാമോയില്‍ ഉല്‍പ്പാദനം കുറഞ്ഞ തും വന്‍കിടക്കമ്പനികള്‍ നാളികേര സംസ്കരണത്തില്‍ നിന്നു വിട്ടുനില്‍ക്കുന്നതും മറ്റും. പക്ഷേ, ഈ വില കൂപ്പുകുത്തുന്നത് നോക്കിയിരിക്കെയായിരിക്കും. അപ്പോള്‍ കര്‍ഷകന്റെ സംരക്ഷണത്തിന് ആരും ഉണ്ടാവില്ല. നാളികേര ഉല്‍പ്പാദനം 30% കുറഞ്ഞിരിക്കുകയാണ്. തെ ങ്ങുകള്‍ കള്ളുല്‍പ്പാദനത്തിനുള്ളതു മാത്രമായി മാറുകയാണ്. പാലക്കാടന്‍ നെല്‍പ്പാടങ്ങള്‍ കള്ളുചെത്തിനുള്ള തെ ങ്ങിന്‍ തോട്ടങ്ങളാകുന്നു. അങ്ങനെ കൃഷിയെ വ്യവസായമാക്കി മാറ്റി!! മറിച്ച് റബ്ബറിന്റെ കാര്യത്തില്‍ അതല്ല. റബ്ബര്‍ വില 130 രൂപയില്‍ കുറയാതെ നില്‍ക്കുയാണ് കുറേക്കാലമായി. ആഭ്യന്തര റബ്ബര്‍ ഉല്‍പ്പാദനത്തില്‍ 7.6 ശതമാനം വര്‍ധന ഉണ്ടായിട്ടുള്ളതായി റബ്ബര്‍ ബോര്‍ഡ് ചെയര്‍മാന്‍ സാജന്‍ പീറ്റര്‍ പറയുന്നു. ആഗോള ഉല്‍പ്പാദനം 5-9 ശതമാനം മാത്രമായിരിക്കെയാണ് ഇത്. പക്ഷേ, മറ്റു കൃഷിമേഖലയുടെ കാര്യമോ? കാസര്‍കോട് കണ്ണൂര്‍ ജില്ലകളിലെ അടയ്ക്ക കര്‍ഷകര്‍ക്ക് കണ്ണീര്‍ കാലമാണ്. തേയിലയും ഏലവും കേരളത്തിന്റെ സമ്പദ് സ്രോതസുകളായിരുന്നുവെന്ന് പാഠപുസ്തകങ്ങളിലെ വരികളായി മാറുകയാണ്. വയനാട്ടിലെ കാപ്പിത്തോട്ടങ്ങളും കുരുമുളകു മേഖലയും ദുരന്ത ഭൂമിയാണ്. പച്ചക്കറികള്‍ക്ക് അയല്‍ സംസ്ഥാനത്തെ ആശ്രയിക്കാതെ മാര്‍ഗമില്ലെന്നത് സത്യം. മുന്‍ മുഖ്യമന്ത്രി ഇ. കെ. നായ നാര്‍ പറയാറുണ്ടായിരുന്നതുപോലെ മലയാളിക്ക് തിരുവോണമുണ്ണാനുള്ള തൂശനില പോലും തമിഴ്നാട്ടില്‍ നിന്നു വര ണമെന്ന്. പക്ഷേ കുടുംബശ്രീകളും വനിതാ സഹായ സഹകരണ സംവിധാനങ്ങളും മറ്റും ചേര്‍ന്ന് പച്ചക്കറിയുല്‍പ്പാദനത്തില്‍ വിപ്ളവം ഉണ്ടാക്കി മാതൃക കാണിച്ചു. പക്ഷേ, എന്തുകൊണ്ട് അത് കാര്‍ ഷിക വിപ്ളമായി മാറുന്നില്ലെന്ന ചോദ്യം ഈ 55-ാം വര്‍ഷത്തില്‍ സംസ്ഥാനത്തെ ഒരു സമസ്യ തന്നെ യാണ്. സര്‍ക്കാരുകള്‍ മാറിമാറി വരികയും അവരവരുടെ കാര്‍ഷിക പദ്ധതികള്‍ നടപ്പാക്കുകയും ചെയ്യുന്നു. കൃഷിപ്രോത്സാഹിപ്പിക്കാന്‍ മുണ്ട് മാടിക്കുത്തി മുഖ്യമന്ത്രി തന്നെപാടത്തിറങ്ങി പ്രോത്സാഹനം നല്‍കി. പക്ഷേ, വിളവെടുപ്പുത്സവത്തിന്റെ ഗ്രൂപ്പു ഫോട്ടോ അല്ലാതെ വിളപ്പൊലി സംസ്ഥാനത്തു കാണാനില്ല.പാല്‍ക്ഷാമം, അരി ക്ഷാമം, മാംസക്ഷാമം, പച്ചക്കറി ക്ഷാമം ഇവയൊന്നും വാര്‍ത്തയല്ലാതായിക്കൊണ്ടിരിക്കുകയുമാണ്.കേരളത്തിന്റെ മത്സ്യ സമ്പദ് രംഗത്തെ തകര്‍ച്ച അതിവേഗമാണ്. ഇന്‍ഡ്യ കൃഷിയെ മറന്ന് സോവിയറ്റ് മാതൃകയില്‍ വ്യവസായത്തെ പുണര്‍ ന്നുമെന്ന് നെഹ്രൂയിസത്തെ ആക്ഷേപിച്ച ആദ്യത്തെ കോണ്‍ഗ്രസുകാരനല്ലാത്ത പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയി കൃഷിക്കും വ്യവസായിക പദവി നല്‍കി! പക്ഷേ, അതും കൃഷിയെ പ്രോത്സാഹിപ്പിച്ചില്ല. എന്നാല്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ബജറ്റുകളിലൂടെ വന്‍ തുക കാര്‍ഷിക മേഖലയില്‍ വിതയ്ക്കപ്പെടുന്നതായി കണക്കുണ്ട്. വിളവെടുപ്പി ന്റെ തോത് കുറവാണെന്നു മാത്രം. കേരളത്തിലെ കാര്‍ഷിക ഗവേഷണ സ്ഥാപനങ്ങള്‍ കാര്‍ഷിക മേഖലയില്‍ ഉല്‍പ്പാദനം വര്‍ദ്ധിപ്പിക്കാനുള്ള വിജയകരമായ പരീക്ഷണങ്ങള്‍ നടത്തിയിട്ടുണ്ട്. പക്ഷേ ഈ വിത്തുകള്‍ വ്യാവസായികാടിസ്ഥാനത്തില്‍ ഉല്‍പ്പാദിപ്പിക്കപ്പെടുന്നില്ല കൃഷിയെന്നാല്‍ നമുക്ക് റബ്ബര്‍ മാത്രമാകുന്നു, എന്നൊരു രാഷ്ട്രീയ കൃഷിപാഠം ഉരുവിടുകയാണോ കേരളം. റബ്ബറിനു വില കുറയട്ടെ, നിയമസഭ പ്രമേയം, പ്രതിഷേധം പാ സാക്കും. പാര്‍ലമെന്റ് ഇളകി മറിയും. നാളികേരം, നെല്ല്, കുട്ടനാടന്‍ പാക്കേജ്, ഇടുക്കി പാക്കേജ്...ഒക്കെയുണ്െട ങ്കിലോ വായ് മൂടിക്കെട്ടി പ്രകടനം പോലും അബദ്ധമായേക്കുമെന്നാണ് പലര്‍ക്കും ഭയം.

No comments: