Friday, April 3, 2015

ആദ്യം കയ്ക്കും പിന്നെ മധുരിക്കും..........
ഔഷധ ഗുണങ്ങളും പോഷക ഗുണങ്ങളും ഏറെ ഉള്ളതും കേരത്തില്‍ നന്നായി വളര്ന്ന് കായ്ക്കുന്നവയുമാണ് നെല്ലി. നെല്ലി വിത്ത് പാകി കിട്ടുന്ന തൈകളും, ഒട്ടുതൈകളും നടാനായി ഉപയോഗിക്കാം. തയ്യാറാക്കിയ കുഴികളില്‍ ജൈവവളം നിറച്ചു തൈകള്‍ നടാവുന്നതാണ്. ആദ്യ വര്ഷങ്ങളില്‍ കൃത്യമായ നനയും, വര്ഷം തോറുമുള്ള വളപ്രയോഗവും ആവശ്യമാണ്‌. ഒട്ടുതൈകള്‍ മൂന്നാം വര്ഷത്തില്‍ കായ്ച്ചു തുടങ്ങും. എന്നാല്‍ നാടന്‍ തൈകള്‍ കായ്ക്കാന്‍ കാല താമസം ഉണ്ടാകും. നെല്ലിയുടെ എല്ലാ ഭാഗങ്ങളും ഔഷധഗുണമുള്ളവയാണ്.
--------------------------------------------
:ഡെങ്കിപ്പനിക്ക് പപ്പായ ഇല::::
പപ്പായയില ഡെങ്കിപ്പനി ബാധിതര്‍ക്ക് ജീവന്‍ രക്ഷാ ഔഷധമായി മാറുകയാണ്. കേരളത്തില്‍ മാത്രമല്ല ലോകത്തെമ്പാടും ഡെങ്കിപ്പനിയുണ്ടാക്കുന്ന മാരകമായ ഫലങ്ങള്‍ക്കെതിരെ പപ്പായയില സത്ത് ഉപയോഗിച്ചു തുടങ്ങിയിരിക്കുന്നു.
രക്തത്തിലെ പ്ലേറ്റ്‌ലെറ്റുകളുടെ എണ്ണം പെട്ടെന്നു കുറയുന്നതാണ് ഡെങ്കി ഉണ്ടാക്കുന്ന മുഖ്യപ്രശ്‌നം. പപ്പായയുടെ മധ്യമ മൂപ്പുള്ള ഇലകളുടെ സത്ത് എടുത്ത് രണ്ടു സ്പൂണ്‍ വീതം ആറ് മണിക്കൂര്‍ ഇടവിട്ട് രോഗികള്‍ക്ക് നല്‍കുന്നതിലൂടെ പ്ലേറ്റ് ലെറ്റുകളുടെ എണ്ണം കൂടുന്നതായി തെളിഞ്ഞിട്ടുണ്ട്. ഭോപ്പാലിലെ 'ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഫോറസ്റ്റ് മാനേജ്‌മെന്റ് ', മലേഷ്യയിലെ എ.ഐ.എം.എസ്.ടി. യൂണിവേഴ്‌സിറ്റി, ശ്രീലങ്കയിലെ ശ്രീജയവര്‍ധനേപുര ഹോസ്പിറ്റല്‍, പാകിസ്താനിലെ ക്വയിദ് -ആസം യൂണിവേഴ്‌സിറ്റി തുടങ്ങി പല സ്ഥാപനങ്ങള്‍ ഇതു ശാസ്ത്രീയമായി ഫലവത്താണെന്നു കണ്ടെത്തി. പപ്പായയിലയിലുള്ള അമ്പതോളം ഔഷധഘടകങ്ങളാണ് ഈ ഗുണത്തിനു കാരണം.

കടപ്പാട്: മാതൃഭൂമി
------------------------------------------------------
*********കീഴാർനെല്ലി******

സാധാരണ വയൽ പ്രദേശങ്ങളിലും നീർവാഴ്ചയുള്ളതുമായ പ്രദേശങ്ങളിൽ കാണപ്പെടുന്ന ഒരു സസ്യമാണ്‌ കീഴാർ നെല്ലി. ഇത് യുഫോർബിക്കാ എന്ന സസ്യകുടുംബത്തിലെ ഒരു അംഗമാണ്. ശാഖകളോട് കൂടിയതും തണ്ടിന് പച്ച, ചുവപ്പ് എന്നീ നിറങ്ങളിലും കാണപ്പെടുന്ന ഒരു ഔഷധമാണിത്. മലയാളത്തിൽ കിരുട്ടാർ നെല്ലി എന്ന പേരിലും അറിയപ്പെടുന്നു. ഇവയുടെ ഇലകൾ തണ്ടിൽ‍ നിന്നും മാറി ശാഖകളിൽ രണ്ടു വശങ്ങളിലായ് കാണപ്പെടുന്നു. ഇലയ്ക്ക് വെള്ള കലർന്ന പച്ച നിറമോ, കടും പച്ച നിറമോ ആയിരിക്കും. വളർന്ന് കഴിയുമ്പോൾ ഇലകളുടെ അടിയിലായി മഞ്ഞ കലർന്ന പച്ച നിറത്തിലുള്ള‍ പൂക്കളുണ്ടാകുന്നു.
കീഴ്കാനെല്ലി, കീഴാനല്ലി, കീഴുക്കായ് നെല്ലി എന്നും അറിയപ്പെടുന്നു.
**********പരാഗണം
ചെറിയ പ്രാണികൾ വഴി പരാഗണം നടത്തുന്ന സസ്യമാണിത്. പരാഗണത്തിനായി ഒരു പൂവിൽ ഒരു ആൺതണ്ടും മൂന്ന് പെൺതണ്ടുകളും ഉണ്ടായിരിക്കും. ഈ പൂവുകളിൽ ചെറു പ്രാണികൾ വന്നിരിക്കുമ്പോൾ പരാഗണം സാധ്യമാകുന്നു. ഇങ്ങനെ പരാഗണം നടക്കുന്ന പൂക്കൾ കായ്കളായി ഇലത്തണ്ടിൻറെ അടിയിൽ നെല്ലിക്കയുടെ രൂപത്തിൽ കാണപ്പെടുകയും ചെയ്യുന്നു. ഈ കായ്കളിൽ ഓരോന്നിലും മൂന്ന് വിത്തുകൾ വീതം ഉണ്ടായിരിക്കും. ഇങ്ങനെ ഇലത്തണ്ടിനടിയിൽ നെല്ലിക്ക പോലെ വിത്തുകൾ കാണപ്പെടുന്നതു കൊണ്ടാണ്‌ ഈ സസ്യത്തെ കീഴാർ നെല്ലി എന്നു വിളിക്കുന്നത്.
*************ഔഷധഗുണങ്ങൾ
ചെടി സമൂലമായിട്ടാണ് മരുന്നിനായി ഉപയോഗിക്കുന്നത്. മഞ്ഞപ്പിത്തം, പനി, മൂത്രാശയരോഗങ്ങൾ എന്നിവയ്ക്ക് കീഴാർ നെല്ലി ഔഷധമായി ഉപയോഗിക്കുന്നു.കീഴാർ നെല്ലിയിൽ അടങ്ങിയിരിക്കുന്നഫിലാന്തിൻ ,ഹൈപ്പോ ഫില്ലാന്തിൻ എന്നീ രാസവസ്തുക്കളാണ്‌ മഞ്ഞപ്പിത്തം കുറയ്ക്കുവാൻ കാരണമാകുന്ന ഘടകങ്ങൾ. കീഴാർ നെല്ലി എണ്ണ കാച്ചി ഉപയോഗിക്കുന്നത് തലമുടി വളരാൻ ഉത്തമമാണ്. കൂടാതെ ശൈത്യഗുണമുള്ളതു കൊണ്ട് ശരീരത്തിലുണ്ടാകുന്ന മുറിവിനും, ശരീരത്തിനുള്ളിലെ വ്രണങ്ങൾക്കും ആയുർവ്വേദത്തിൽ മരുന്നായി ഉപയോഗിക്കപ്പെടുന്നു.ഈ ഔഷധിക്ക് പാർശ്വഫലങ്ങളില്ല എന്ന് കണ്ടെത്തിയിട്ടുണ്ട്.
മൂത്രവർദ്ധകമാണ്. ദഹനത്തെ സഹായിക്കും. വാത രോഗികൾക്ക് നല്ലതല്ല.
----------------------------------------------------------
മഞ്ഞള്‍.........
മഞ്ഞളിന്റെ ചെറിയ ചിനപ്പുകളാണ് നടാനുപയോഗിക്കുന്നത്. വെള്ളം കെട്ടിനില്ക്കാത്ത സ്ഥലങ്ങളില്‍ തയ്യാറാക്കുന്ന ഒരു മീറ്റര്‍ വീതിയിലും 20-30 cm ഉയരത്തിലും ആവശ്യത്തിന് നീളവും ഉള്ള തടങ്ങളില്‍ അടിവളമായി പൊട്ടാഷ്‌, റോക്ക് ഫോസ്ഫറസ്സ് ‍എന്നിവ ചേര്ത്താണ് മഞ്ഞള്‍ ചിനപ്പുകള്‍ നടേണ്ടത്. ശേഷം ഉണങ്ങിയ ചാണക പോടി ഇട്ടു മണ്ണ് കൊണ്ട് മൂടി പുതയിടണം.
മഞ്ഞള്‍ നട്ടു ഏഴു മാസം കഴിഞ്ഞാല്‍ വിളവെടുക്കാം. മഞ്ഞള്‍ കഴുകി പുഴുങ്ങി ഉണക്കിയാണ് ഭഷണാവാശ്യങ്ങള്ക്കായി ഉപയോഗിക്കുന്നത്. വസ്ത്രങ്ങള്ക്ക് പ്രകൃതിദത്ത നിറങ്ങള്‍ നല്കുന്നതിനും, സൌന്ദര്യവര്ധ്ക വസ്തുക്കളിലും, മരുന്നുകളിലും മഞ്ഞള്‍ ഉപയോഗിക്കുന്നു. ഇതിന്റെ അണുനശീകരണശക്തിയെ കുറിച്ചുള്ള ഗവേഷണങ്ങള്‍ ആരോഗ്യരംഗത്ത്‌ സജീവമാണ്.
Like · Comment · 
-------------------------------------------------
*******ബ്രഹ്മി********
ഒരു ആയുർവേദ ഔഷധസസ്യമാണ്‌ ബ്രഹ്മി. നെൽകൃഷിക്ക് സമാനമായ രീതിയിലാണ്‌ ബ്രഹ്മി വ്യാവസായികാടിസ്ഥാനത്തിൽ കൃഷിചെയ്യുന്നത്‌. പാടങ്ങളിലും അതുപോലെ നനവുകൂടുതലുള്ള പ്രദേശങ്ങളിലുമാണ് ബ്രഹ്മി ധാരാളമായി വളരുന്നത്. എട്ടു മില്ലീമീറ്റർ വരെ വ്യാസം വരുന്ന പൂക്കൾക്ക് വിളർത്ത നീലയോ വെള്ളയോ നിറമായിരിക്കും. സമുദ്ര നിരപ്പിൽ നിന്ന് 1200 മീറ്റർ വരെ ഉയർന്ന പ്രദേശങ്ങളിൽ ബ്രഹ്മി കാണപ്പെടുന്നു. നമ്മുടെ നാട്ടിൽ ധാരാളമായി കൃഷിചെയ്യപ്പെടുന്ന സസ്യങ്ങളിലൊന്നാണിത്.
**ഔഷധഗുണം**
ഓർമശക്തി വർദ്ധിപ്പിക്കുന്നതിനുള്ള ഔഷധം തയാറാക്കുന്നതിലേക്കായി ബ്രഹ്മി വൻ തോതിൽ ഉപയോഗിച്ചുവരുന്നു. നാഡികളെ ഉത്തേജിപ്പിക്കുന്നതിനു് ഉപയോഗിക്കുന്നു. നവജാതശിശുക്കൾക്ക് മലബന്ധം മാറുവാൻ ബ്രഹ്മിനീര് ശർക്കര ചേർത്തു കൊടുക്കുന്നു. ബ്രഹ്മിനീരും വെളിച്ചെണ്ണയും സമം ചേർത്തു കാച്ചിയെടുക്കുന്ന എണ്ണ തലമുടി വളരാൻ ഉത്തമമാണ്

No comments: