പ്രകാശ് കാരാട്ട്.
_________________________
_________________________
സി.പി.ഐ(എം) ജനറല്‍ സെക്രട്ടറി, 61 വയസ്.
മികച്ച വിദ്യാര്‍ത്ഥിക്കുള്ള അവാര്‍ഡോടെ മദ്രാസ് കോളേജില്‍ നിന്ന് ബിരുദം നേടി.
എഡിന്‍ബറോ സര്‍വ്വകലാശാലയില്‍ നിന്ന് പൊളിറ്റിക്‌സില്‍ ബിരുദാനന്തര ബിരുദമെടുത്തു.
1970-ല്‍ അപ്പാര്‍ത്തീട് ഭരണകൂടത്തിനെതിരെ പ്രതിഷേധിച്ചതിന് സര്‍വ്വകലാശാലയില്‍ നിന്ന് നടപടിക്ക് വിധേയനായി.
1970-ല്‍ സി.പി.ഐ(എം)ല്‍ ചേര്‍ന്നു.
സി.പി.ഐ(എം) പാര്‍ലമെന്ററി പാര്‍ട്ടി നേതാവായിരുന്ന സ:എ.കെ.ഗോപാലന്റെ സഹായിയായി രണ്ട് വര്‍ഷം പ്രവര്‍ത്തിച്ചു.
1972-73 കാലയളവില്‍ ജവഹര്‍ലാല്‍ നെഹ്‌റു സര്‍വ്വകലാശാല വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റായി പ്രവര്‍ത്തിച്ചു.
1974 മുതല്‍ 1979 വരെ എസ്.എഫ്.ഐ-യുടെ ദേശീയ പ്രസിഡന്റായി പ്രവര്‍ത്തിച്ചു.
അടിയന്തിരാവസ്ഥകാലത്ത് ഒന്നരവര്‍ഷത്തോളം ഒളിവില്‍ പ്രവര്‍ത്തിച്ചു.
രണ്ടുതവണ അറസ്റ്റ് ചെയ്യപ്പെടുകയും എട്ടുദിവസം ജയില്‍വാസം അനുഷ്‌ടിക്കുകയും ചെയ്‌തു.
1982-1995 കാലയളവില്‍ സി.പി.ഐ(എം) ദില്ലി സംസ്ഥാന കമ്മിറ്റിയുടെ സെക്രട്ടറിയായി പ്രവര്‍ത്തിച്ചു.
1985-ല്‍ സി.പി.ഐ(എം) കേന്ദ്രകമ്മിറ്റിയിലേയ്‌ക്ക് തെരഞ്ഞെടുക്കപ്പെട്ടു.
1992-ല്‍ പോളിറ്റ് ബ്യൂറോ അംഗമായി.
സി.പി.ഐ(എം) സൈദ്ധാന്തിക പ്രസിദ്ധീകരണമായ 'ദി മാര്‍ക്‌സിസ്റ്റി'ന്റെ എഡിറ്റോറിയല്‍ ബോര്‍ഡംഗം.
എ വേള്‍ഡ് വിന്‍- എം എട്ടേസ്‌പേസ് ഓണ്‍ ദി കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ (1999)-എഡിറ്റിംഗ്.
എ ക്രോസ് ടൈം ആന്റ് കോണ്ടിനന്റ്‌ഡ് എട്രിബ്യൂട്ട് ടു വിക്‌ടര്‍ കീര്‍മാന്‍ (2003) -എഡിറ്റിംഗ്
ഭാര്യ ബ്രിന്ദാ കാരാട്ട് സി.പി.ഐ(എം) പോളിറ്റ്ബ്യുറൊ മെമ്പർ
No comments:
Post a Comment