Friday, April 10, 2015

തമിഴ്നാട്ടില്‍ തൊണ്ണൂറുവര്‍ഷം മുമ്പ് ബ്രിട്ടീഷ് സര്‍ക്കാര്‍ ദളിതര്‍ക്ക് അനുവദിച്ച പഞ്ചമിഭൂമി കയ്യേറിയ സവര്‍ണഹിന്ദുക്കളില്‍നിന്ന് ദളിത് ഭൂമി വീണ്ടെടുത്ത് സിപിഐഎമ്മിന്റെ നേതൃത്വത്തില്‍ നടന്നുവരുന്ന പ്രക്ഷോഭം അന്തിമഘട്ടത്തിലേക്ക്.
കാഞ്ചിപുരം ജില്ലയിലെ 38 ഏക്കര്‍ പഞ്ചമിഭൂമിയിലേക്ക് പാര്‍ടിയുടെയും തൊട്ടുകൂടായ്മ നിര്‍മാര്‍ജന മുന്നണിയുടെയും കിസാന്‍സഭയുടെയും ആയിരക്കണക്കിന് പ്രവര്‍ത്തകര്‍ വ്യാഴാഴ്ച പിടിച്ചെടുത്ത് ദളിതര്‍ക്ക് നല്‍കി. നിര്‍മാണ കമ്പനികള്‍ സ്ഥാപിച്ച അതിര്‍ത്തിക്കല്ലുകളും ബോര്‍ഡുകളും നീക്കം ചെയ്ത ശേഷമാണ് ഭൂമി പിടിച്ചെടുത്തത്. 1924ല്‍ ദളിതര്‍ക്ക് അവരുടെ ജീവിതനിലവാരം മെച്ചപ്പെടുത്താനായി ബ്രിട്ടീഷ് സര്‍ക്കാര്‍ കൈമാറിയ ഭൂമിയാണിത്. രജിസ്ട്രേഷന്‍ വകുപ്പിലെ രേഖകള്‍ പ്രകാരം ഈ ഭൂമി ദളിതരുടേതാണ്. എന്നാല്‍ മാറിമാറി വന്ന സര്‍ക്കാരുകള്‍ ഭൂമി പിടിച്ചെടുത്ത് ദളിതര്‍ക്ക് കൈമാറാന്‍ തയ്യാറായിരുന്നില്ല. വന്‍ രാഷ്ട്രീയ സ്വാധീനമുള്ള സവര്‍ണഹിന്ദുക്കള്‍ ഈ ഭൂമി കൈവശംവെച്ചിരിക്കുകയായിരുന്നു.
ഇങ്ങനെ തമിഴ്നാടിന്റെ വിവിധ ഭാഗങ്ങളില്‍ മൂന്നരലക്ഷത്തിലേറെ ഏക്കര്‍ ഭൂമി ദളിതരില്‍നിന്ന് കവര്‍ന്നെടുത്തിട്ടുള്ളതായാണ് കണക്ക്.

No comments: