വിഷം തിന്നേണ്ട, ടെറസ്സില്‍ കൃഷി ചെയ്യൂ...
*******************************************
ടെറസ്സില്‍ കൃഷിചെയ്യുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്
+++++++++++++++++++++++++++++++++++++
1. മേല്‍ക്കൂരയിലേക്കു വെള്ളമിറങ്ങുന്നതു തടയാന്‍ ടെറസ് മുഴുവന്‍ മൂടത്തക്ക നിലയില്‍ പോളിത്തീന്‍ ഷീറ്റ് വിരിക്കുക. ഷീറ്റ് കാറ്റത്ത് പറക്കാതിരിക്കാന്‍ മുകളില്‍ മണലോ ചരലോ ചെറിയ കനത്തില്‍ വിരിക്കുന്നതു നന്നായിരിക്കും.
2. കൃഷിഭവന്‍ മുഖേന ലഭിക്കുന്ന ആരോഗ്യമുള്ള പച്ചക്കറി വിത്തുകള്‍ നടുക. തൈകളുണ്ടാക്കി പറിച്ചുനടാന്‍ സാധിക്കുന്നില്ലെങ്കില്‍ വിത്ത് നേരിട്ട് മണ്ണു നിറച്ച ചട്ടികളില്‍ നടുകയുമാകാം.
വിപണിയില്‍ ലഭ്യമായ നടീല്‍ മിശ്രിതം ഉപയോഗിക്കാം. അല്ലെങ്കില്‍ താഴെ പറയുന്ന രീതിയില്‍ നടീല്‍ മിശ്രിതം വീട്ടില്‍ത്തന്നെ തയാറാക്കാം.
മണല്‍, മേല്‍മണ്ണ്, ജൈവവളം, ചകിരിച്ചോര്‍ സംസ്‌കരിച്ച് അമര്‍ത്തിയെടുത്തത് എന്നിവ തുല്യ അളവില്‍ എടുക്കുക. എല്ലാം കൂട്ടിക്കലര്‍ത്തി ആവശ്യനുസരണം ചട്ടികളില്‍ നിക്ഷേപിക്കാം. ഉപ്പിന്റെ സാന്നിധ്യമുണ്ടാകുമെന്നതിനാല്‍ സാധാരണ ചകിരിച്ചോര്‍ ഈ ഉപയോഗത്തിന് അനുയോജ്യമല്ല.
ചട്ടികള്‍ക്കു പകരം, ചെടി വളര്‍ത്താനുള്ള പ്രത്യേക പ്ലാസ്റ്റിക് കവറുകള്‍ ലഭ്യമാണ്. അള്‍ട്രാവയലറ്റ് രശ്മികളെ നിയന്ത്രിക്കുന്ന ഇത്തരം കവറുകള്‍ക്ക് ഭാരം കുറവും കൈകാര്യം ചെയ്യാന്‍ എളുപ്പവുമാണ്. മൂന്നോ നാലോ വര്‍ഷം കേടുകൂടാതെയിരിക്കുകയും ചെയ്യും.
3.ചട്ടിയിലോ പ്ലാസ്റ്റിക് ബാഗിലോ രണ്ടോ മൂന്നോ വിത്ത് ഇടാവുന്നതാണ്. രാവിലെയും വൈകിട്ടും നനയ്ക്കുകയാണെങ്കില്‍ ഒരാഴ്ചയ്ക്കുള്ളില്‍ വിത്തു മുളയ്ക്കും. പോട്ടിങ് മിശ്രിതത്തിലുള്ള കൊക്കോപിറ്റിന് ജലത്തെ ശേഖരിച്ചുവയ്ക്കാന്‍ കഴിവുള്ളതിനാല്‍ കൂടുതല്‍ നനയ്ക്കുന്നത് ഒഴിവാക്കണം. തൈകള്‍ മുളച്ചാല്‍ അവയിലെ നല്ല തൈകള്‍ മാത്രം നിലനിര്‍ത്തുക. വേരുപിടിച്ച് ഏകദേശം 20 ദിവസം കഴിഞ്ഞാല്‍ 19:19:19:, 17:17:17 അല്ലെങ്കില്‍ മറ്റേതെങ്കിലും വളം ചെടികള്‍ക്കു നല്‍കാം.
4. ചെടിയുടെ നേരെ ചുവട്ടില്‍ വളപ്രയോഗം നടത്തിയാല്‍ ചെടി കരിഞ്ഞുപോകാനിടയുണ്ട്. അതുകൊണ്ട് കടയ്ക്കല്‍ നിന്ന് അല്‍പം മാറ്റിവേണം വളമിടാന്‍. വളമിട്ടാല്‍ ഉടന്‍തന്നെ വെളളമൊഴിക്കാനും ശ്രദ്ധിക്കണം. തുള്ളി നനയിലൂടെയും വളപ്രയോഗം നടത്താം. ദ്രാവക രൂപത്തിലുള്ള വളമോ വെള്ളത്തില്‍ ലയിപ്പിച്ചെടുക്കാവുന്ന വളമോ ഇതിനായി ഉപയോഗിക്കേണ്ടി വരുമെന്നുമാത്രം.
5. കീടങ്ങളെ തുരത്താന്‍ വിഷാംശമുള്ള കീടനാശിനികള്‍ ഒന്നും പ്രയോഗിക്കരുത്. വെളുത്തുള്ളിക്കഷായമോ വേപ്പെണ്ണ മിശ്രിതമോ പോലുള്ള ജൈവകീടനാശിനികള്‍ മാത്രം തളിക്കുക.
കടപ്പാട്: ലൈവ് വാര്‍ത്ത. കോം
----------------------------------------------------------
ചേമ്പ്:
ഇടവിള കൃഷിക്കായി ആവശ്യത്തിന് സൂര്യപ്രകാശം ലഭ്യമല്ലാത്ത 10-22 വര്‍ഷംവരെ പ്രായമായ തെങ്ങിന്‍ തോട്ടങ്ങളില്‍ ആദായകരമായി കൃഷി ചെയ്യാന്‍ പറ്റുന്ന ഒരു കിഴങ്ങുവര്‍ഗ വിളയാണ് ചേമ്പ്. മെയ്-ജൂണ്‍ മാസങ്ങളാണ് ചേമ്പ് നടാന്‍ പറ്റിയ സമയം. 90 സെ.മീ. അകലത്തില്‍ വാരങ്ങളും ചാലുകളുമെടുത്തോ, കുഴികളെടുത്തോ, കൂന കൂട്ടിയോനടാം. ഒരു സെന്റ് സ്ഥലത്ത് 115 മൂടോളം ചേമ്പ് നടാം. തള്ള ചേമ്പ് 150-200 ഗ്രാം വലിപ്പത്തില്‍ മുറിച്ച് കഷണങ്ങളാക്കിയോ, 50-75 ഗ്രാം വലിപ്പമുളള വിത്തു ചേമ്പോ നടാനുപയോഗിക്കാം. നടുന്നതിന് മുമ്പായി ഒരു സെന്റിന് 50 കി.ഗ്രാം എന്ന കണക്കില്‍ ജൈവവളപ്രയോഗം നടത്തുക. നട്ടശേഷം പച്ചിലകളോ കരിയിലകളോകൊണ്ട് മൂടണം. ഒന്നരമാസംകൊണ്ട് വിത്ത് ചേമ്പുകള്‍ മുളയ്ക്കും. നട്ട് ഒന്നും രണ്ടും മാസങ്ങള്‍ക്ക് ശേഷം കളപറിയ്ക്കലും മണ്ണ് കൂട്ടിക്കൊടുക്കലും ജൈവവളപ്രയോഗവും നടത്തണം. ആരോഗ്യമില്ലാത്ത കിളിര്‍പ്പുകള്‍ രണ്ടാമത്തെ കളപറിക്കലിനും ഇടയിളക്കലിനുമൊപ്പം നീക്കം ചെയ്യണം.
കാച്ചില്‍, ചെറു കിഴങ്ങ്‌തെങ്ങിന്‍ തോപ്പില്‍ കാച്ചിലും കിഴങ്ങും ഇടവിളയായി കൃഷി ചെയ്യാം. ശ്രീകീര്‍ത്തി,ഇന്ദു, ശ്രീപ്രിയ എന്നിവ തെങ്ങിന് ഇടവിളയായി കൃഷി ചെയ്യാന്‍ അനുയോജ്യമായ ഇനങ്ങളാണ്. ഒരു സെന്റ് സ്ഥലത്ത് 30 മൂട് കാച്ചിലും (90ഃ90 സെ.മീറ്റര്‍ അകലത്തില്‍) 55 മൂട് ചെറുകിഴങ്ങും (75ഃ75 സെ.മീറ്റര്‍) നടാന്‍ സാധിക്കും. നടുന്നതിനായി കാച്ചിലിന്റെ 200-250 ഗ്രാംതൂക്കം വരുന്ന മുറിച്ച കഷണങ്ങള്‍ ചാണക കുഴമ്പില്‍ മുക്കി തണലത്തുണക്കി സൂക്ഷിക്കുക. ചെറുകിഴങ്ങിന്റെ 100-150 ഗ്രാം തൂക്കമുള്ള മുഴുവന്‍ കഷണങ്ങളാണ് ഉപയോഗിക്കേണ്ടത്. നനകിഴങ്ങ് നടുന്നതിന് കൂനകളെടുക്കണം. നട്ടശേഷം പുതയിടുന്നത് കളനിയന്ത്രണത്തിനും മണ്ണില്‍ ചൂടും ഈര്‍പ്പവും നിലനിര്‍ത്തുന്നതിനും വേഗത്തില്‍ മുള വരുന്നതിനും സഹായിക്കും. രണ്ടാഴ്ചയ്ക്കുശേഷം കള പറിച്ച് മണ്ണ്‍കൂട്ടിക്കൊടുക്കുകയും വള്ളികളെ കയറുകെട്ടി തെങ്ങിലേക്ക് പടര്‍ത്തി കൊടുക്കുകയുംവേണം. കാച്ചില്‍ നട്ട് 9-10 മാസം കഴിഞ്ഞും ചെറുകിഴങ്ങ് 8-9 മാസം കഴിഞ്ഞും വിളവെടുക്കാം.
-------------------------------------------------------------
ഓരോ വീട്ടിലും ഒരാണ്ടന്‍ മുരിങ്ങ
=========================
ഏതു മാര്‍ക്കറ്റിലും തനിമ നഷ്ടപ്പെടുത്താതെ വേറിട്ടുനില്‍ക്കുന്ന പച്ചക്കറിയാണ് മുരിങ്ങ. കിലോഗ്രാമിന് 250 രൂപവരെ വില ഉയരുന്നതും മുരിങ്ങക്കായുടെ മാത്രം പ്രത്യേകത. പ്രാചീന സംസ്‌കൃത ഗ്രന്ഥങ്ങളില്‍ 'ശ്രിശു' എന്നറിയപ്പെടുന്ന മുരിങ്ങ പാശ്ചാത്യനാടുകളില്‍ എത്തുമ്പോള്‍ ഡ്രംസ്റ്റിക് ആകുന്നു. നമ്മുടെ നാട്ടില്‍ ജനിച്ച് മറ്റു രാജ്യങ്ങളിലേക്ക് വേരോടി വളര്‍ന്ന ചരിത്രം മുരിങ്ങയ്ക്ക് സ്വന്തം.
കാരറ്റിന്റെ നാലിരട്ടി ജീവകം എ-യും പാലിന്റെ മൂന്നിരട്ടി കാത്സ്യവും നേന്ത്രക്കായുടെ മൂന്നിരട്ടി പൊട്ടാസ്യവും തൈരിന്റെ ഇരട്ടി മാംസ്യവും ഓറഞ്ചിന്റെ എട്ടിരട്ടി ജീവകം സി-യുമുള്ളതാണ് മുരിങ്ങയിലയുടെ മൂലധനം. മുരിങ്ങയിലയും മുരിങ്ങക്കായയും ഒരുപോലെ ഔഷധഗുണം നിറഞ്ഞതാണ്. പ്രോട്ടീനും മാംസ്യവും മാത്രമല്ല, പതിനാറിനം പോഷകങ്ങളാലും സമ്പന്നമാണ് മുരിങ്ങ. പോഷകങ്ങളുടെ തോതില്‍ മുരിങ്ങയിലതന്നെയാണ് കേമന്‍.
വേനലിലും പ്രതികൂല സാഹചര്യങ്ങളിലും വളരാന്‍ കഴിവുള്ള മുരിങ്ങ നല്ലവണ്ണം വെയില്‍കൊള്ളുന്ന സ്ഥലത്ത് മാത്രമേ നടാവൂ. നട്ട് ആറു മാസത്തിനും ഒരു വര്‍ഷത്തിനുമിടയ്ക്ക് കായ്ക്കുന്ന ഒരാണ്ടന്‍ മുരിങ്ങ വീട്ടുവളപ്പില്‍ നട്ടുവളര്‍ത്താന്‍ പറ്റിയ ഇനമാണ്. കായകള്‍ക്ക് നല്ല നീളവും മുഴുപ്പും മാംസളവുമായ പി.കെ.എം. 1-ഉം 2-ഉം തമിഴ്‌നാട് കാര്‍ഷിക സര്‍വകലാശാല വികസിപ്പിച്ചെടുത്ത ഇനങ്ങളാണ്. ഒന്നര മാസം പ്രായമായ തൈകള്‍ നടാന്‍ ഉപയോഗിക്കാം. രണ്ടടി നീളവും വീതിയും താഴ്ചയുമുള്ള കുഴിയില്‍ 20 കിലോഗ്രംവരെ ചാണകപ്പൊടിയോ കമ്പോസ്റ്റോ മേല്‍മണ്ണുമായി കലര്‍ത്തി നിറച്ച് തൈ നടണം. മഴക്കാലത്തിനു മുമ്പ് ചെടിക്കുചുറ്റും തടമെടുത്ത് വെള്ളം വാര്‍ന്നുപോകാന്‍ അനുവദിക്കാം.
നടീലിനുശേഷം കാര്യമായ പരിചരണം നല്‍കാത്തത് ഉത്പാദനത്തെ പ്രതികൂലമായി ബാധിക്കും. നട്ട് മൂന്നു മാസത്തിനുശേഷം 100 ഗ്രാം യൂറിയയും എല്ലുപൊടിയും 50 ഗ്രാം പൊട്ടാഷും ചേര്‍ക്കണം. ആറു മാസത്തിനപ്പുറം 15 കിലോഗ്രാം ചാണകപ്പൊടിയും 100 ഗ്രാം യൂറിയയും ചേര്‍ക്കാം. മുരിങ്ങയുടെ ചുവട്ടില്‍നിന്ന് രണ്ടടി മാറ്റി തടമെടുത്താണ് വളപ്രയോഗം നടത്തേണ്ടത്. നനച്ചതിനുശേഷം മാത്രമേ വളപ്രയോഗം നടത്താവൂ. ഒരാണ്ടന്‍ മുരിങ്ങ മൂന്നരയടി ഉയരത്തില്‍ എത്തുമ്പോള്‍ മണ്ട നുള്ളണം.
പാര്‍ശ്വശാഖകള്‍ കൂടുതലായി ഉണ്ടാകാനും നന്നായി കായ്ക്കാനുമുള്ള എളുപ്പവഴിയാണ് മണ്ട നുള്ളല്‍. ഇലകള്‍ മഞ്ഞളിച്ച് പൊഴിയുന്നത് കണ്ടാല്‍ മാഗ്‌നീഷ്യം സള്‍ഫേറ്റ് ചേര്‍ത്തുകൊടുക്കാം.
ഒരാണ്ടന്‍ മുരിങ്ങയില്‍ വല്ലപ്പോഴും രോമപ്പുഴുക്കളുടെ ആക്രമണം കാണാറുണ്ട്. വീട്ടില്‍ത്തന്നെ തയ്യാറാക്കുന്ന മണ്ണെണ്ണ - സോപ്പ്‌ലായനി തളിച്ച് രോമപ്പുഴുക്കളെ നശിപ്പിക്കാം. ഇതിനായി 50 ഗ്രാം ബാര്‍സോപ്പ് 450 മില്ലിഗ്രാം വെള്ളത്തിലിട്ട് തിളപ്പിച്ച് ലയിപ്പിക്കുക. തണുത്തതിനുശേഷം 900 മില്ലി മണ്ണെണ്ണ ഒഴിച്ച് നന്നായി ഇളക്കിയെടുത്താല്‍ മണ്ണെണ്ണ - സോപ്പ്‌ലായനി തയ്യാര്‍. ഇത് 15 ഇരട്ടി വെള്ളം ചേര്‍ത്ത് നേര്‍പ്പിച്ചതിനുശേഷം തളിക്കാനുപയോഗിക്കാം. ഒരു മരത്തില്‍നിന്ന് പ്രതിവര്‍ഷം ശരാശരി 15 കിലോഗ്രാം കായകള്‍. ഇതാണ് ഒരാണ്ടന്‍ മുരിങ്ങയുടെ ഉത്പാദനരീതി.
ഒരു പിടി മുരിങ്ങയില കുറച്ച് വെള്ളത്തിലിട്ട് വേവിച്ച് പിഴിഞ്ഞെടുക്കുന്ന സത്തില്‍ ഒരു നുള്ള് ഉപ്പും നാരങ്ങാനീരും ചേര്‍ത്ത് തയ്യാറാക്കുന്ന മുരിങ്ങയില സൂപ്പ് ദിവസവും കഴിച്ചാല്‍ ഇന്ന് കാണുന്ന എല്ലാവിധ ജീവിതശൈലീരോഗങ്ങള്‍ക്കുമുള്ള പ്രതിരോധമായി.
കടപ്പാട്: മാതൃഭൂമി, വീണാറാണി ആര്‍., കൃഷി ഓഫീസര്‍, കിനാനൂര്‍ - കരിന്തളം
---------------------------------------------------
കേരളത്തിലും നന്നായി വളരും റമ്പൂട്ടാന്‍........
ഈ അടുത്ത കാലത്തായി കേരളത്തില്‍ പ്രചുര പ്രചാരം നേടിയ റമ്പൂട്ടാന്‍ പഴങ്ങള്‍ സ്വാദിലും മുമ്പന്‍ തന്നെ. റമ്പൂട്ടാന്റെ ജന്മദേശം മലേഷ്യ ആണെങ്കിലും കേരളത്തിലെ കാലാവസ്ഥയില്‍ നന്നായി വളര്ന്നു കായ്ക്കുന്ന മരമാണ് റമ്പൂട്ടാന്‍..
റമ്പൂട്ടാനില്‍ ആണ് മരങ്ങളും പെണ് മരങ്ങളും ഉള്ളതിനാല്‍ ഒട്ടു തൈകള്‍ വേണം നടാന്‍. കുരു ഇട്ടു മുളപ്പിച്ച ഒരു വര്ഷം പ്രായമായ തൈകളില്‍ നനായി കായ്ഫലം തരുന്ന മരത്തിന്റെ കമ്പുകള്‍ വശം ചേര്ത്ത് ഒട്ടിച്ചു നടീല്‍ വസ്തുക്കള്‍തയ്യാറാക്കാം.
ജൈവാംശം കൂടുതലുള്ളതും നീര്‍വാര്ച്ചയുള്ളതുമായ സ്ഥലങ്ങളില്‍ അര മീറ്റര്‍ ആഴമുള്ളതും, അരമീറ്റര്‍ സമചതുരവുമായ കുഴികളില്‍ മേല്‍മണ്ണ്, ചാണകപ്പൊടി, എല്ലുപൊടി, വേപ്പിന്‍ പിണ്ണാക്ക് എന്നിവ നിറച്ച് തൈകള്‍ നടാം. ജൂലൈ ഓഗസ്റ്റ് മാസങ്ങളാണ് തൈകള്‍ നടാന്‍ അനുയോജ്യം. നട്ടു ആദ്യ മൂന്നു വര്ഷ്ങ്ങളില്‍ തണല്‍ നല്കണം. അതിനു ശേഷം നല്ല സൂര്യപ്രകാശം ലഭിക്കേണ്ടുന്ന കൃഷിയാണ് ഇത്. റമ്പൂട്ടാന് നല്ല രീതിയിലുള്ള വളപ്രയോഗവും, ജലസേചനവും ആവശ്യമാണ്. ചാണകപ്പൊടി, ജൈവ വളങ്ങള്‍, എല്ലുപൊടി എന്നിവയും തുടര്‍ വര്ഷങ്ങളിലും നല്കേണ്ടതുണ്ട്. നവംബര്‍ മുതല്‍ ജനുവരി വരെയുള്ള കാലയളവില്‍ പുഷ്പിക്കുകയും ജൂലൈ മുതല്‍ ഒക്ടോബര്‍ വരെയുള്ള മാസങ്ങളില്‍ വിളവെടുക്കാന്‍ സാധിക്കുകയും ചെയ്യും. നന്നായി വില കിട്ടുന്ന പഴവര്ഗ്ഗ്ങ്ങളില്‍ ഒന്നാണ് റമ്പൂട്ടാന്‍.
ഇത് അലങ്കാരവൃക്ഷമായും വളര്ത്താന്‍ സാധിക്കും.
റമ്പൂട്ടാന്‍ പഴത്തിന്റെ കുരുവില്‍ നിന്ന് വേര്തി്രിക്കുന്ന കൊഴുപ്പ് സോപ്പ്, മെഴുകുതിരി എന്നിവയുടെ നിര്മ്മാണത്തിന് ഉപയോഗിക്കുന്നു.
-------------------------------------------------------------
പപ്പായ......
എല്ലാ സമയത്തും പഴം തരുന്ന പപ്പായ വീട്ടു വളപ്പില്‍ കൃഷി ചെയ്യാനും വ്യാവസായികാടിസ്ഥാനത്തില്‍ കൃഷി ചെയ്യാനും യോജിച്ച വിളയാണ്. കൊഴുപ്പും ഊര്ജവും കുറവായതിനാല്‍ പ്രമേഹം, ഹൃദ്രോഗം, രക്ത സമ്മര്ദംജ, കുടല്പ്പുണ്ണ്‍ , തുടങ്ങിയ അസുഖമുള്ളവര്ക്കും കഴിക്കാം.
നടീല്‍ രീതി :
സെലെക്ഷന്‍ -1 , സി ഓ -1 , വാഷിങ്ങ്ടന്‍ , ഹണി ഡ്യു, റാഞ്ചി, ഫിലിപിന്സ്ര , എന്നിവയാണ് പ്രധാന ഇനങ്ങള്‍. പാകമായ പഴത്തില്‍ നിന്നും വിത്ത് എടുത്തു കഴുകി വഴുവഴുപ്പ് മാറ്റിയതിനു ശേഷം ചാരത്തില്‍ കലര്ത്തി തണലില്‍ ഉണക്കിയ ശേഷം പാകാം. പോളി ബാഗുകളില്‍ നേരിട്ട് പാകി 3 മാസം കഴിയുമ്പോള്‍ മാറ്റി നടാം. പത്ത് പെന്ചെടികള്ക്ക് ഒരു ആണ്ചെടി എന്നാ അനുപാതത്തില്‍ വളര്ത്തിണം. ബാകിയുള്ള ആണ്ചെടികള്‍ വെട്ടികളയണം.
വെള്ളം കെട്ടി നില്കാത്ത സ്ഥലം തെരഞ്ഞെടുക്കണം . ഒന്നില് കൂടുതല് തൈകളാണ് നടുന്നതെങ്കില് രണ്ടര മീറ്റര് അകലത്തില് നടണം. മുക്കാല് മീറ്റര് ചതുരത്തിലും ആഴത്തിലും കുഴിയുണ്ടാക്കി അതില് മേല് മണ്ണും കുമ്മായവും ചാണകപ്പൊടിയും നിറച്ചു തായ് നട്ട് ഒരു മാസം നനയ്കണം. വര്ഷത്തില് രണ്ടു തവണ വീതം അരക്കിലോ വേപ്പിന് പിണ്ണാക്കും എല്ല് പൊടിയും ഒരു കുട്ട ചാണകവും നല്കുന്നത് നല്ലതാണ്. നട്ട് ആറാം മാസം മുതല് വിളവു കിട്ടും. പിന്നെ ഇടതടവില്ലാതെ 15 വര്ഷക്കാലം വിളവു തരും. ഹണി ഡ്യു പൊക്കം കുറവായതിനാല്‍ എളുപ്പത്തില്‍ വിളവെടുക്കാനാകും. ശരാശരി ഒരു കിലോ മുതല്‍ അഞ്ചു കിലോ വരെ തൂക്കവും കാണും. കര്ഷികര്‍ അഞ്ചു രൂപയ്ക്ക് വില്കുന്ന കിലോയ്ക്ക് വിപണിവില 15 മുതല്‍ 30 വരെയാകും . ഒരു മരത്തില്‍ നിന്നും വര്ഷം 1500 രൂപയ്ക്ക് കായ്കള്‍ വില്ക്കാം .
പപ്പായ നേരിട്ട് കഴികുന്നതോടൊപ്പം പപ്പായ് ജാം ടൂറി ഫ്രുട്ടി എന്നിവ നിര്മ്മി ക്കാം. വിളഞ്ഞ കായ കൊണ്ട് തോരന്‍, അവിയല്‍, എരിശേരി എന്നെ വിഭവങ്ങള്‍ ഉണ്ടാക്കാം. പപ്പായക്കരയില്‍ നിന്നും പപ്പയിന്‍ വേര്തി്രിച്ചു ശുദ്ധീകരിച്ചു കയറ്റുമതി ചെയുന്നതിനും തമിഴ്നാട്ടില്‍ പപ്പായ പഴം പള്പ്പാക്കി വന്കിെട ഭക്ഷ്യ- പാനീയ നിര്മപനങ്ങള്ക്ക്ക വിതരണം ചെയുന്ന വ്യവസായങ്ങളും ഉണ്ട്. ഔഷധ നിര്മാ ണത്തിനും സംസ്കരണത്തിനും പപ്പയിന്‍ അവശ്യ ഘടകമാണ്.
--------------------------------------------------------
ഇനി സവാള സ്വന്തം മുറ്റത്ത്.......
=======================
സവാളയുടെ വിലക്കയറ്റമോര്‍ത്ത് നെറ്റി ചുളിക്കുന്നവര്‍ക്ക് ഒരു സന്തോഷവാര്‍ത്ത. കേരളത്തിലും വീട്ടു വളപ്പില്‍ സവാള വിളയും. തൃശ്ശൂര്‍ കൃഷി വിജ്ഞാന കേന്ദ്രത്തിലെ ശാസ്ത്രജ്ഞര്‍ തെളിയിച്ച കൃഷി പാഠങ്ങളില്‍ ഏറ്റവും പുതിയതാണ് സവാള കൃഷി.
കാബേജ്, കോളിഫ്ലവര്‍ എന്നിവയുടെ ഇടയിലും തലയുയര്‍ത്തി നില്‍ക്കുന്ന സവാളത്തലപ്പുകള്‍ കേരളത്തില്‍ ഒരു പുതിയ കാര്‍ഷിക സമീപനത്തിനു തുടക്കും കുറിക്കുകയാണ്. ലോക രാജ്യങ്ങളില്‍ ഉള്ളി ഉല്പാദനത്തില്‍ രണ്ടാം സ്ഥാനത്താണ് ഇന്ത്യ. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ഉള്ളി ഉല്പാദിപ്പിക്കുന്നത് മഹാരാഷ്ട്രയാണ്. ഇന്നുവരെ മറ്റു സംസ്ഥാനത്തു നിന്നും ഉള്ളി വാങ്ങിത്തിന്ന കേരളീയര്‍ക്ക് ഇനി അത് സ്വന്തം വീട്ടുവളപ്പിലും വിളയിക്കാം.
ചെടിയുടെ കടഭാഗം തണ്ടിനോട് ചേര്‍ന്ന് വീര്‍ത്ത് ഗോളാകൃതിയിലാകുന്നതാണ് സവാള എന്ന് കൃഷി വിജ്ഞാന കേന്ദ്രത്തിലെ അസിസ്റ്റന്റ് പ്രൊഫ. ഡോ. ജലജാ മേനോന്‍ പറഞ്ഞു. മഴക്കാലം ഒഴിവാക്കി കൃഷി ചെയ്യുന്നതാണ് നല്ലത്. തൈകള്‍ നട്ട് നാലു മാസത്തിനകം വിളവെടുക്കാം. സാധാരണ ജൈവ വളങ്ങള്‍ ഉപയോഗിച്ചാല്‍ മതി.
കടപ്പാട് : മാതൃഭുമി
-------------------------------------------------
വിഷം തിന്നേണ്ട, ടെറസ്സില്‍ കൃഷി ചെയ്യൂ...
*******************************************
ടെറസ്സില്‍ കൃഷിചെയ്യുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്
+++++++++++++++++++++++++++++++++++++
1. മേല്‍ക്കൂരയിലേക്കു വെള്ളമിറങ്ങുന്നതു തടയാന്‍ ടെറസ് മുഴുവന്‍ മൂടത്തക്ക നിലയില്‍ പോളിത്തീന്‍ ഷീറ്റ് വിരിക്കുക. ഷീറ്റ് കാറ്റത്ത് പറക്കാതിരിക്കാന്‍ മുകളില്‍ മണലോ ചരലോ ചെറിയ കനത്തില്‍ വിരിക്കുന്നതു നന്നായിരിക്കും.
2. കൃഷിഭവന്‍ മുഖേന ലഭിക്കുന്ന ആരോഗ്യമുള്ള പച്ചക്കറി വിത്തുകള്‍ നടുക. തൈകളുണ്ടാക്കി പറിച്ചുനടാന്‍ സാധിക്കുന്നില്ലെങ്കില്‍ വിത്ത് നേരിട്ട് മണ്ണു നിറച്ച ചട്ടികളില്‍ നടുകയുമാകാം.
വിപണിയില്‍ ലഭ്യമായ നടീല്‍ മിശ്രിതം ഉപയോഗിക്കാം. അല്ലെങ്കില്‍ താഴെ പറയുന്ന രീതിയില്‍ നടീല്‍ മിശ്രിതം വീട്ടില്‍ത്തന്നെ തയാറാക്കാം.
മണല്‍, മേല്‍മണ്ണ്, ജൈവവളം, ചകിരിച്ചോര്‍ സംസ്‌കരിച്ച് അമര്‍ത്തിയെടുത്തത് എന്നിവ തുല്യ അളവില്‍ എടുക്കുക. എല്ലാം കൂട്ടിക്കലര്‍ത്തി ആവശ്യനുസരണം ചട്ടികളില്‍ നിക്ഷേപിക്കാം. ഉപ്പിന്റെ സാന്നിധ്യമുണ്ടാകുമെന്നതിനാല്‍ സാധാരണ ചകിരിച്ചോര്‍ ഈ ഉപയോഗത്തിന് അനുയോജ്യമല്ല.
ചട്ടികള്‍ക്കു പകരം, ചെടി വളര്‍ത്താനുള്ള പ്രത്യേക പ്ലാസ്റ്റിക് കവറുകള്‍ ലഭ്യമാണ്. അള്‍ട്രാവയലറ്റ് രശ്മികളെ നിയന്ത്രിക്കുന്ന ഇത്തരം കവറുകള്‍ക്ക് ഭാരം കുറവും കൈകാര്യം ചെയ്യാന്‍ എളുപ്പവുമാണ്. മൂന്നോ നാലോ വര്‍ഷം കേടുകൂടാതെയിരിക്കുകയും ചെയ്യും.
3.ചട്ടിയിലോ പ്ലാസ്റ്റിക് ബാഗിലോ രണ്ടോ മൂന്നോ വിത്ത് ഇടാവുന്നതാണ്. രാവിലെയും വൈകിട്ടും നനയ്ക്കുകയാണെങ്കില്‍ ഒരാഴ്ചയ്ക്കുള്ളില്‍ വിത്തു മുളയ്ക്കും. പോട്ടിങ് മിശ്രിതത്തിലുള്ള കൊക്കോപിറ്റിന് ജലത്തെ ശേഖരിച്ചുവയ്ക്കാന്‍ കഴിവുള്ളതിനാല്‍ കൂടുതല്‍ നനയ്ക്കുന്നത് ഒഴിവാക്കണം. തൈകള്‍ മുളച്ചാല്‍ അവയിലെ നല്ല തൈകള്‍ മാത്രം നിലനിര്‍ത്തുക. വേരുപിടിച്ച് ഏകദേശം 20 ദിവസം കഴിഞ്ഞാല്‍ 19:19:19:, 17:17:17 അല്ലെങ്കില്‍ മറ്റേതെങ്കിലും വളം ചെടികള്‍ക്കു നല്‍കാം.
4. ചെടിയുടെ നേരെ ചുവട്ടില്‍ വളപ്രയോഗം നടത്തിയാല്‍ ചെടി കരിഞ്ഞുപോകാനിടയുണ്ട്. അതുകൊണ്ട് കടയ്ക്കല്‍ നിന്ന് അല്‍പം മാറ്റിവേണം വളമിടാന്‍. വളമിട്ടാല്‍ ഉടന്‍തന്നെ വെളളമൊഴിക്കാനും ശ്രദ്ധിക്കണം. തുള്ളി നനയിലൂടെയും വളപ്രയോഗം നടത്താം. ദ്രാവക രൂപത്തിലുള്ള വളമോ വെള്ളത്തില്‍ ലയിപ്പിച്ചെടുക്കാവുന്ന വളമോ ഇതിനായി ഉപയോഗിക്കേണ്ടി വരുമെന്നുമാത്രം.
5. കീടങ്ങളെ തുരത്താന്‍ വിഷാംശമുള്ള കീടനാശിനികള്‍ ഒന്നും പ്രയോഗിക്കരുത്. വെളുത്തുള്ളിക്കഷായമോ വേപ്പെണ്ണ മിശ്രിതമോ പോലുള്ള ജൈവകീടനാശിനികള്‍ മാത്രം തളിക്കുക.
കടപ്പാട്: ലൈവ് വാര്‍ത്ത. കോം
---------------------------------------------
ചുരക്ക
കേരളത്തില്‍ നന്നായി വളര്ന്നു നല്ല കായ്‌ഫലം തരുന്ന ഔഷധഗുണങ്ങളോടുകൂടിയ പച്ചക്കറിവിളയാണ് ചുരക്ക... ചുരക്ക വര്ഷത്തില്‍ രണ്ടു പ്രാവശ്യം (ജനുവരി-ഫെബ്രുവരി, സെപ്റ്റംബര്‍-ഒക്ടോബര്‍) കൃഷിയിറക്കാന്‍ കഴിയുന്ന വിളയാണ്.
ഉണങ്ങിയ ചാണകം, യൂറിയ, റോക്ക് ഫോസ്ഫേറ്റ്, മ്യൂറേറ്റ് ഓഫ് പൊട്ടാഷ് എന്നിവ അടിവളമായി ചേര്ത്ത കുഴികളില്‍ വിത്തുകള്‍ നട്ട് നനച്ചുകൊടുക്കണം. വളര്ച്ചയ്ക്കനുസരിച്ച് ഇടയ്ക്കിടയ്ക്ക് വള൦ നല്കണം...
ചുരക്കയെ ബാധിക്കുന്ന രോഗങ്ങള്ക്ക് വേപ്പണ്ണ-വെളുത്തുള്ളി മിശ്രിതം, വേപ്പിന്‍ കുരു കഷായം എന്നിവ ഗുണം ചെയ്യും.
----------------------------------------
തേങ്ങാച്ചക്ക
കണ്ടാല്‍ ചെറിയ തേങ്ങയുടെ രൂപം, പേര് തേങ്ങാച്ചക്ക. ഇതിന് ഉണ്ടച്ചക്ക, മണിയന്‍ ചക്ക, താമരച്ചക്ക, മുട്ടച്ചക്ക എന്നെല്ലാം പേരുണ്ട്.
തേങ്ങാച്ചക്ക സാധാരണ ചക്കപോലെ തന്നെ കറിവെക്കാന്‍ നല്ലതാണ്. ഇതിന്റെ പ്ലാവിനും നമ്മുടെ പ്ലാവിന്റെ സാദൃശ്യമാണ്. എന്നാല്‍ ഇലകള്‍ക്ക് ചെറിയ വ്യത്യാസമുണ്ട്.
ചുളയ്ക്ക് പഴുത്താല്‍ നല്ല മധുരമാണ്. ചക്കക്കുരുവിന് നല്ല സ്വാദും. തേങ്ങാച്ചക്ക ആര്‍ട്ടോ കാര്‍പ്പസ് വിഭാഗമാണ്. എടക്കാട്ടുവയല്‍ എറണാകുളം, മുരിയാട്, മലയാറ്റൂര്‍, കൊടുങ്ങല്ലൂര്‍ തുടങ്ങിയ പ്രദേശങ്ങളില്‍ ഈ ചക്ക ഏറെയുണ്ട്. കേരളത്തില്‍ മറ്റു പലയിടങ്ങളിലും തേങ്ങാച്ചക്ക കണ്ടുവരുന്നുണ്ട്. ഒരു പ്ലാവില്‍ 300 മുതല്‍ 600വരെ ചക്കകള്‍ ഉണ്ടാവും. ഇവ പ്ലാവിന്റെ ചുവടുമുതല്‍ ശിഖരം വരെ നിറച്ചുണ്ടാവും.
കടപ്പാട് : മാതൃഭൂമി
-------------------------------------------
ചേന
ഇടവിളയായി തെങ്ങിന്‍ തോപ്പുകളില്‍ വിജയകരമായി കൃഷി ചെയ്യാവുന്ന കിഴങ്ങുവര്ഗ്ഗ വിളയാണ് ചേന. നടുന്നതിനായി ഇടത്തരം വലിപ്പവും ഏകദേശം നാല് കി.ഗ്രാം തൂക്കവുമുള്ള ചേന കഷണങ്ങളായി മുറിച്ച് ചാണകക്കുഴമ്പില്‍ മുക്കി തണലത്തുണക്കി എടുക്കണം. നടുന്നതിന് മുമ്പായി രണ്ടുകി.ഗ്രാം കാലിവളമോ കമ്പോസ്റ്റോ കാല്‍ കിലോ ചാരവും മേല്മ.ണ്ണുമായി ചേര്ത്ത്റ കുഴിയുടെ മുക്കാല്‍ ഭാഗത്തോളം മൂടണം. കുഴിയുടെ നടുവില്‍ വിത്ത് വച്ച് ബാക്കി മണ്ണിട്ട് മൂടി ചെറുതായി ചവിട്ടി ഉറപ്പിച്ചശേഷം പച്ചിലകളോ ചപ്പുചവറുകളോ ഇട്ട് കുഴി മുഴുവനായും മൂടണം. കുഴിയൊന്നിന് 100 ഗ്രാം വേപ്പിന്‍ പിണ്ണാക്കും ഇടാവുന്നതാണ്. നട്ട് ഒരുമാസത്തിനകം മുള വരും. ഒരു ചുവട്ടില്നി്ന്ന് ഒന്നിലധികം കിളിര്പ്പ് വരുന്നുണ്ടെങ്കില്‍ നല്ല പുഷ്ടിയുള്ള ഒന്നുമാത്രം നിര്ത്തി ബാക്കിയുള്ളവ മുറിച്ചു കളയണം. വേനല്ക്കാ ലത്ത് ചെറിയ രീതിയില്‍ നനച്ചു കൊടുക്കുന്നത് നല്ലതാണ്. എന്നാല്‍ ചേനച്ചുവട്ടില്‍ വെള്ളം കെട്ടി നില്ക്കാനന്‍ അനുവദിക്കരുത്. നടുമ്പോള്‍ മുതല്തടന്നെ പച്ചിലകളോ ചപ്പുചവറുകളോ കൊണ്ട് പുതയിടുന്നത് കളശല്യം ഒഴിവാക്കാനും ഈര്പ്പം നിലനിര്ത്താ നും സഹായിക്കും. കേന്ദ്രതോട്ടവിള ഗവേഷണസ്ഥാപനത്തിലെ കായംകുളം പ്രാദേശിക കേന്ദ്രത്തില്‍ നടത്തിയ പഠനത്തില്നിരന്നും പൂര്ണിമായും ജൈവവളപ്രയോഗം നടത്തി ചേന കൃഷിചെയ്യാമെന്ന് കണ്ടെത്തി. ഓരോ കുഴിയിലും 2 കി.ഗ്രാം ചാണകം, 1 കി.ഗ്രാം മണ്ണിര കമ്പോസ്റ്റ്, 50 ഗ്രാം സൂക്ഷ്മാണുവളങ്ങള്‍ എന്നിവയാണ് നല്കി യത്. ഗജേന്ദ്ര ഇനത്തിന് ഓരോ മൂടില്നികന്നും ശരാശരി 2 കി.ഗ്രാം വിളവ് ലഭിച്ചു. രോഗമില്ലാത്ത നടീല്‍ വസ്തു ഉപയോഗിക്കുകയും രോഗബാധയേറ്റ ചെടികള്‍ മാറ്റി നശിപ്പിക്കുകയും ചെയ്യുന്നത് കൂടാതെ കാലിവളത്തോടൊപ്പം ട്രൈക്കോ ഡെര്മ യും ചേര്ത്ത് കൊടുക്കുന്നത് കുമിള്‍ മൂലമുണ്ടാകുന്ന കടചീയല്‍/മൂടുചീയല്‍ രോഗത്തെ ചെറുക്കാന്‍ സഹായിക്കും. നട്ട് 8-9 മാസങ്ങള്‍ കഴിഞ്ഞ് ചെടിയുടെ ഇലകള്‍ മഞ്ഞളിച്ച് തണ്ടുണങ്ങാന്‍ തുടങ്ങുമ്പോള്‍ വിളവെടുക്കാം.
------------------------------------------------------------------------
പടവലം:
വളരെ പെട്ടെന്ന് കായ്കള്‍ പിടിക്കുന്ന ഒരു പച്ചകറി വിളയാണ് പടവലം. വിറ്റാമിന്‍ എ , ബി സി എന്നിവ ഇതില്‍ അടങ്ങിയിരിക്കുന്നു. വിത്ത്‌കൃഷിസ്ഥലത്ത് നേരിട്ട് പാകിയാണ് പടവലം കൃഷി ചെയ്യുന്നത്. പോളിത്തീന്‍ കൂടുകളില്‍ പാകി മുളപ്പിച്ച തൈകള്‍ വേരിനു കോട്ടം തട്ടാതെ ബ്ലേഡ് കൊണ്ട് കൂട് കീറി മാറ്റിയ ശേഷം കൃഷിയിടത്ത് നടാവുന്നതാണ്. വേഗത്തില്‍ മുളയ്കുന്നതിനായി വിത്ത് പാകുന്നതിനു മുന്‍പ് വെള്ളത്തില്‍ മുക്കി വച്ചു കുതിര്‍ക്കുന്നത് നല്ലതാണ്. സെപ്റ്റംബര്‍ , ഡിസംബര്‍, ജനുവരി , ഏപ്രില്‍, കാലങ്ങളാണ് ഇവ കൃഷി ചെയ്യാന്‍ പറ്റിയ സമയം. രണ്ടടി വലിപ്പവും 1 അടി ആഴവുമുള്ള കുഴികളെടുത്ത് അതില്‍ മേല് മണ്ണും ചാണകമോ ജൈവവളമോ ചേര്‍ത്ത് കുഴി നിറയ്ക്കുക. രണ്ടു - മൂന്ന് വിത്ത് വീതം ഈ തടങ്ങളില്‍ നടാം. തടങ്ങള്‍ തമ്മില്‍ 2 മീറ്റര്‍ അകലം നല്‍കാം ഇടയിലാക്കള്‍, ജലസേചനം, കളഎടുക്കല്‍ ഇവയാണ് പ്രധാന കൃഷിപ്പണികള്‍. ചെടി വള്ളിവീശാന്‍ ആരംഭിക്കുമ്പോള്‍ അവയ്ക്ക് പടരാനായി പന്തലോ മരക്കൊമ്പുകള്‍ അടുപ്പിച്ചു കുത്തി നിര്‍ത്തി താങ്ങുകലോ കയര്‍ നീളത്തില്‍ വരിഞ്ഞു കെട്ടി വേലിയോ ഉണ്ടാക്കണം.
വളപ്രയോഗം : അടിവളമായും വല്ലിവീശുംപോലും പൂവിടുംപോലും വളപ്രയോഗം നടത്തണം. സെന്റിന്കി മുപ്പതു കിലോ എന്നാ തോതില്‍ കംപോസ്ടോ നല്‍കാം. മണ്ണിര കമ്പോസ്റ്റ് ആണെങ്കില്‍ സെന്റിന് പതിനഞ്ചു കിലോ മതിയാകും . മഴക്കാലത്ത് മണ്ണ് കൂട്ടിക്കൊടുക്കുക. പച്ചില, ചകിരിചോര്‍ കമ്പോസ്റ്റു , തൊണ്ട്, വൈക്കോല്‍, എന്നിവ ഉപയോഗിച്ചു പുതയിടം. പൂവിട്ടു തുടങ്ങിയാല്‍ ഒരു കിലോ പച്ച ചാണകം ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കിയെടുത്ത ലായനി രണ്ടു - മൂന്ന്ദി വസത്തെ ഇടവേളകളില്‍ തളിച്ചു കൊടുക്കുക. വിത്ത് പാകി രണ്ടു മാസമെത്തുംപോള്‍ പടവലം വിളവെടുപ്പിനു പാകമാകും. കായ്കള്‍ പറിച്ചെടുക്കാന്‍ വൈകുകയോ കൂടുതല്‍ മൂക്കുവാനായി നിര്‍ത്തുകയോ ചെയ്‌താല്‍ പൂക്കളുടെ ഉത്പാദനത്തെയും വിളവിനെയും അത് പ്രതികൂലമായി ബാധിക്കും.
ജലസേചനം : വളര്‍ച്ചയുടെ ആദ്യ ഘട്ടങ്ങളില്‍ 2-3 ദിവസം ഇടവിട്ടും പൂവും കായും ഉള്ള സമയത്ത് ഒന്നിടവിട്ടും നനയ്ക്കുക.
സംരക്ഷണം: മത്തന്‍ വണ്ട് എപ്പിലാക്ന വണ്ട് എന്നിവയാണ് പടവലത്തെ ആക്രമിക്കുന്ന കീടങ്ങള്‍.. ഇലയുടെ അടിയില്‍ നിന്നും നീരൂറ്റിക്കുടിക്കുന്ന തുള്ളന്‍ പ്രാണികളും സാധാരണ കണ്ടു വരുന്നു. ഇല ചുരുണ്ട് മഞ്ഞ നിറമായി ഉണങ്ങി പോകുന്നതിനു വേപ്പെണ്ണ മരുന്ന് തളിച്ചാല്‍ സാധാരണ kaanunna കീടങ്ങളെ എല്ലാം നിയന്ത്രിക്കാവുന്നതാണ്.പടവലക്രിഷിയെ ബാധിക്കുന്ന മറ്റൊരു കീടമാണ് കായീച്ച. കടലാസ് കൊണ്ടോ പോളിത്തീന്‍ കൊണ്ടോ കായ്കള്‍ പൊതിയുക.
ചെറു പ്രായത്തില്‍ കായ കുത്തി അതില്‍ മുട്ടയിടുകയും മുട്ട വിരിഞ്ഞുണ്ടാകുന്ന പുഴുക്കള്‍ കായയുടെ ഉള്ളില്‍ വളരുകയും ചെയ്യുന്നു. ഇത്തരം കായ്കള്‍ മഞ്ഞനിറം പൂണ്ടു ചീഞ്ഞു പോകും. ഇ കായ്കള്‍ പറിച്ചു തീയിലിട് നശിപ്പിക്കണം. നടുന്ന സമയത്തും ഒരു മാസത്തിനു ശേഷവും ഒരു കുഴിയില്‍ നൂറു ഗ്രാം എന്നാ തോതില്‍ വേപ്പിന്‍ പിണ്ണാക്ക് ഇടണം. മുഞ്ഞ വെള്ളീച്ച മണ്ടരി ഇവയെ അകറ്റുന്നതിന് വേപ്പെണ്ണ വെളുത്തുള്ളി മിശ്രിതം ഉപയോഗിക്കാം.
ഇലയും പൂവും തിന്നു നശിപ്പിക്കുന്ന പുഴുക്കളെ ശേഖരിച്ചു നശിപ്പിക്കുക. പത്ത് ഗ്രാം കാന്താരി മുളക് ഒരു ലിറ്റര്‍ ഗോമൂത്രത്തില്‍ ചേര്‍ത്ത് ലായനി തയാറാക്കി അതില്‍ ഒന്‍പതു ലിറ്റര്‍ വെള്ളം ചേര്‍ത്ത് തളിച്ചു കീടങ്ങളെ നശിപ്പിക്കവുന്നതാണ്.
------------------------------------------------------------------
വെണ്ട കൃഷി.
വെണ്ടകൃഷിക്ക് ഏററവും അനുയോജ്യമായ കാലാവസ്ഥയാണ് കേരളത്തിലുള്ളത്.
ഒക്ടോബര്‍ - നവംബര്‍, ഫിബ്രുവരി - മാര്ച്ച് , ജൂണ്‍ - ജൂലയ് എന്നീ സമയങ്ങളില്‍ വെണ്ട കൃഷി ആരംഭിക്കാവുന്നതാണ്.
നടാനുള്ള സ്ഥലം നന്നായി കിളച്ച ശേഷം അമ്ലത്തം ക്രമീകരിക്കാന്‍ അല്പ്പം കുമ്മായം ഇട്ടുകൊടുക്കണം. അടിവളമായി ചാണകപ്പൊടിയും നല്ക്ണം. അല്പ്പം ഉയരത്തില്‍ വാരമെടുത്തു ഒരു രാത്രി മുഴുവന്‍ വെള്ളത്തില്‍ കുതിര്ത്ത വിത്തുകള്‍ മണ്ണില്‍ നേരിട്ട് നടാവുന്നതാണ്. വിത്ത് നടുമ്പോള്‍ വരികള്‍ തമ്മില്‍ 60 cm ഉം ചെടികള്‍ തമ്മില്‍ 45 cm ഉം അകലം വേണം.
കപ്പലണ്ടി പിണ്ണാക്ക്, എല്ലുപൊടി, ചാരം എന്നിവ കൂട്ടിച്ചേര്ത്തc മിശ്രിതം ചെടിക്ക് നല്കായവുന്നതാണ്. വളം നല്കുന്നതിന് മുന്പ് ചെടിയും മണ്ണും നനയ്ക്കേണ്ടതാണ്. വേപ്പിന്‍ കുരു കഷായം കീടനാശിനിയായി ഉപയോഗിക്കാം.
ആര്ക്ക അനാമിക, കിരണ്‍, അരുണ, സുസ്ഥിര എന്നിവയാണ് കേരളത്തില്‍ കൃഷി ചെയ്യുന്ന വേണ്ടയിനങ്ങള്‍.
-----------------------------------------------------------
കൊക്കോ കൃഷി.
അധികം ഈര്‍പ്പമില്ലാത്ത, നീര്‍ വാര്‍ച്ചയുള്ള മണ്ണാണ് കൊക്കോ കൃഷിക്ക് ഉത്തമം. തനി വിളയായിട്ടും, ഇടവിളയായിട്ടും കൊക്കോ നടാം., തനിവിളയാണെങ്കില്‍ ഒരെക്ര സ്ഥലത്തു നാനൂറും, ഇടവിളയാണെങ്കില്‍ ഇരുനൂറും ചെടികള്‍ നടാന്‍ പറ്റും; എങ്കിലും, ചെടികളുടെ എണ്ണം കുറയുകയും, ചെടികള്‍ തമ്മിലുള്ള അകലം കൂടുകയുമാണ് കൃഷിക്ക് നല്ലത്.
തനിവിള
മറ്റു കൃഷികളുടെ ഇടയില്‍ അല്ലാതെ, കൊക്കോ മാത്രം നടുന്ന രീതിയാണ് ഉദ്ദേശിക്കുന്നത്. ചെടികള്‍ തമ്മില്‍ പത്തടിയും, രണ്ടു ലൈനുകള്‍ തമ്മില്‍ പത്തടിയും ആയിട്ട് ന
ട്ടാല്‍, ഒരെക്രയില്‍ നാനൂറു ചെടികള്‍ നടാം.
ഇടവിള
മറ്റു സ്ഥിരമായ കൃഷിയുടെ ഇടയില്‍ (തെങ്ങ്, കമുക്, റബര്‍ മുതലായവ) നടുന്ന രീതിയാണ്. ഇങ്ങനെ നടുമ്പോള്‍, ചെടികള്‍ തമ്മില്‍ പത്തോ പതിനഞ്ചോ അടി അകലവും, രണ്ടു ലൈനുകള്‍ തമ്മില്‍ ഇരുപതടി അകലവും വേണം.
നടുന്ന രീതി.
ഇപ്പോള്‍ കൊക്കോയുടെ കുരു പാകി മുളപ്പിക്കുവാന്‍ പറ്റിയ സമയമാണ്. ആറോ, ഒന്‍പതോ ഇഞ്ച് നീളമുള്ള പോളിത്തീന്‍ കൂടുകളില്‍ മണ്ണും, ചാണകപ്പൊടിയും കൂടി (കുറച്ചു മണലും കൂടി ഉണ്ടെങ്കില്‍ നല്ലത്) മിസ്രിതമാക്കിയിട്ടു നിറക്കുക. അതിനു ശേഷം ഓരോ കൊക്കോ കുരു , ഒരിഞ്ചു താഴ്ത്തി നടുക. ആവശ്യത്തിന് ജല സേചനവും, തണലും നല്‍കണം. കൂടകള്‍ തമ്മില്‍ ഒരടിയെന്കിലും അകലം വേണം. മൂന്നു മാസം കഴിയുമ്പോഴേക്കും, കൂടയില്‍ തൈകള്‍ തയ്യാറാകും.
ജൂണ്‍ മാസമാകുമ്പോള്‍, ഒന്നരയടി സമ ചതുരവും താഴ്ചയുമുള്ള കുഴികളെടുത്തു്, അതില്‍ കുറച്ചു വളപ്പൊടിയും, മണ്ണും ചേര്‍ത്ത്, ഇളക്കിയത്തിനു ശേഹം തൈകള്‍ നടുക. ഒരു മാസം കഴിയുമ്പോള്‍ പത്തു ഗ്രാം ഫാക്ടം ഫോസ് ഇട്ടാല്‍ നന്നായിരിക്കും. വളത്തിന്റെ അളവ് കുറച്ചു, മാസം തോറും ഇടുന്നത് നല്ലതാണ്.
ബഡ് തൈകള്‍.
നൂറു ചെടികള്‍ ഉണ്ടെങ്കില്‍, മുപ്പതു ചെടികളില്‍ നിന്ന് എഴുപതു ശതമാനവും, എഴുപതു ചെടികളില്‍ നിന്ന് മുപ്പതു ശതമാനവും ആദായമാണ് കിട്ടുക. പകരം, മുഴുവന്‍ ബഡ് തൈകളാണെന്കില്‍, നൂറു ചെടികളില്‍ നിന്നും നൂറു ശതമാനം ആദായം കിട്ടും. കായ്ഫലമുള്ള ചെടികളും ബഡ് ചെയ്തു ഫലഭൂയിഷ്ടമാക്കാം.
കാഡ്ബറീസിന്റെ ഫാമുകളില്‍ നിന്ന് കൂടത്തൈകള്‍ കിട്ടും. താമരശ്ശേരി ഓഫീസിന്റെ ഫോണ്‍ നമ്പര്‍ താഴെ കൊടുക്കുന്നു.
0495 2225103.
കടപ്പാട് : appachan cocoafram.blogspot.com
No comments:
Post a Comment