Wednesday, April 22, 2015

സ്വാതന്ത്ര്യത്തിനുശേഷം ഭാരതം വികസന നയമായി ആശ്രയിക്കുന്നത് പഞ്ചവത്സര പദ്ധതികളെയാണ്. കഴിഞ്ഞ 60 വര്‍ഷ ത്തിനിടയില്‍, 11 പഞ്ചവത്സര പദ്ധതികള്‍ നാം നടപ്പിലാക്കുകയുണ്ടായി. ഇപ്പോള്‍ പന്ത്രണ്ടാം പദ്ധതിയുടെ പണിരപ്പുരയിലാണ്. ആഗോള സാമ്പത്തിക മാന്ദ്യത്തിന്റേയും നാണ്യപ്പെരുപ്പത്തിന്റേയും കാലാവസ്ഥാ വ്യതിയാനങ്ങളുടേയും ഇടയിലാണ് പന്ത്രണ്ടാം പദ്ധതിക്ക് രൂപം കൊടുത്തിരിക്കുന്നത്. തീര്‍ച്ച യായും, പന്ത്രണ്ടാം പദ്ധതി, പതിനൊന്നാം പദ്ധതിയുടെ തുടര്‍ച്ചയായിരിക്കണമല്ലോ!

പതിനൊന്നാം പദ്ധതി യെ വിലയിരുത്തു മ്പോള്‍ പ്രതീക്ഷകള്‍ക്ക് വിപരീതമായി വളര്‍ച്ചാനിരക്ക് താഴെ പോയിക്കൊണ്ടി രിക്കുന്ന അവസ്ഥയാണ് രാഷ്ട്രം നേരിടുന്നത്. ഏതാണ്ട് 9 ശതമാനം വളര്‍ച്ചാനിരക്ക് പ്രതീക്ഷിച്ചു തുടങ്ങിയ പതിനൊന്നാം പദ്ധതി യുടെ അവസാന നാളുകളില്‍ ശരാശരി വളര്‍ച്ചാനിരക്ക് 7 ശതമാനത്തി നടുത്ത് എത്തി നില്‍ക്കുന്നു. പതിനൊന്നാം പദ്ധതി യുടെ വെല്ലുവിളികള്‍ ഇനിയും ഏറെ ഉണ്ട്.
പന്ത്രണ്ടാം പദ്ധതിയില്‍ വളര്‍ച്ചാ നിരക്ക്, എത്രയായിരിക്കണമെന്നുള്ള അന്തിമ തീരു മാനം, ആസൂത്രണ കമ്മീഷന്‍ എടുത്തിട്ടില്ലെ ങ്കിലും, ശരാശരി 9 ശതമാനം മുതല്‍ 9.5 ശതമാനം വരെ കണക്കാക്കുന്നുണ്ട്. എന്നാല്‍, ഈ വളര്‍ച്ചാനിരക്ക്, നേടിയെടുക്കണമെങ്കില്‍ അതിന് അനുയോജ്യമായ തന്ത്രങ്ങള്‍ ആവിഷ്കരിക്കേണ്ടതുണ്ട്.

പതിനൊന്നാം പദ്ധതിയുടെ പ്രധാന തന്ത്രങ്ങളില്‍ ഒന്നായ, ഇന്‍ക്ളൂസീവ് ഗ്രോത്ത് എന്ന തന്ത്രവുമായി മുന്നോട്ട് പോകുക എന്നു ള്ളതാണ് ഒരു നിര്‍ദ്ദേശം. എന്നാല്‍ പതിനൊ ന്നാം പദ്ധതിയില്‍ നടപ്പിലാക്കിയ ഇന്‍ക്ളൂ സീവ് ഗ്രോത്ത് എന്ന ആശയം ഇതിന്റെ ശരി യായ രീതിയില്‍ ഉള്‍ക്കൊള്ളാന്‍ സാധിച്ചി ട്ടില്ല. സമൂഹത്തില്‍, ഏറ്റവും താഴെക്കിടയിലു ള്ളവരിലേക്ക്, എത്തിച്ചേരേണ്ട പല ആനുകൂല്യ ങ്ങളും സഹായങ്ങളും, ദാരിദ്യ്രരേഖയ്ക്ക് മുകളിലുള്ളവരിലേക്ക് എത്തിച്ചേരുന്ന വൈരുദ്ധ്യവും ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. അതുകൊണ്ട്, ഇന്‍ക്ളൂസീവ് ഗ്രോത്തിന്റെ ലക്ഷ്യങ്ങള്‍ സാധാരണക്കാരിലേക്ക്
എത്തിക്കാന്‍ സഹായിക്കുന്ന നയ- രൂപീകരണങ്ങള്‍ പന്ത്രണ്ടാം പദ്ധതിയില്‍ ഉണ്ടാകേണ്ടിയിരിക്കുന്നു. ഭാരതത്തിന്റെ വികസനം ഏറ്റവും ഫലപ്രദ മായ രീതിയില്‍ സാധിക്കണമെങ്കില്‍ കാര്‍ഷി ക മേഖലയുടെ വികസനം ഒഴിച്ചുകൂടാന്‍ പാടി ല്ലാത്ത ഒന്നാണ്. എന്നാല്‍, കാര്‍ഷിക മേഖല യുടെ വളര്‍ച്ച 2 ശതമാനം മുതല്‍ 7 ശതമാ നം വരെയായി പരിമിതപ്പെട്ടിരിക്കുന്നു. ഈ അവസ്ഥയില്‍ സുപ്രധാനമായ മാറ്റം ആവ ശ്യമാണ്. കാര്‍ഷിക മേഖലയുടെ വളര്‍ച്ചാ നിരക്ക് 4.7 ശതമാനം എങ്കിലും ആയിരിക്ക ണമെന്നാണ് വിദഗ്ധര്‍ കണക്ക് കൂട്ടിയിട്ടുള്ളത്. പന്ത്രണ്ടാം പദ്ധതി രൂപീകരണത്തില്‍, കാര്‍ ഷിക മേഖലയില്‍ ഏറ്റവും അധികം ശ്രദ്ധിക്ക പ്പെടേണ്ടത് സംസ്ക്കരണവും, മൂല്യവര്‍ദ്ധിത ഉല്‍പന്നങ്ങളുടെ ഉല്‍പാദനവും ആണ്. അതുപോലെ, കാര്‍ഷിക ഉല്‍പന്നങ്ങളുടെ വിപണനത്തിലും കയറ്റുമതിയിലും ശ്രദ്ധിക്കേ ണ്ടിയിരിക്കുന്നു. ഈ ആശയങ്ങള്‍ ഫലപ്രദ മാകണമെങ്കില്‍, കാര്‍ഷികവൃത്തിയോടുള്ള യുവജനങ്ങളുടെ കാഴ്ചപ്പാടില്‍ മാറ്റം വരേ ണ്ടതുണ്ട്. ഈ അവസരത്തില്‍,                             

"അഗ്രി കള്‍ച്ചര്‍ എന്‍ട്രപ്രണര്‍ഷിപ്പ്" എന്ന ആശയത്തിന്റെ പ്രസക്തി ഊന്നിപ്പറയേണ്ടി യിരിക്കുന്നു. ആഗോളവല്‍ക്കരണം വ്യവസായ വല്‍ക്കരണത്തിന്റെ വേഗത വര്‍ദ്ധിപ്പിക്കുകയു ണ്ടായി. എന്നാല്‍, ആഗോളവല്‍ക്കരണം ചെറുകിട വ്യവസായ മേഖലയെ ദോഷകര മായി ബാധിച്ചു. ചെറുകിട വ്യവസായ മേഖലയുടെ ഉല്‍പാദനക്ഷമതയും, ലാഭവും ക്രമാതീതമായി കുറഞ്ഞുകൊണ്ടിരിക്കുന്നു. വിദേശ-കുത്തക കമ്പനികളുടെ കടന്നുകയറ്റം ചെറുകിട സംരംഭങ്ങളുടെ വിപണിയെ ലഘൂകരിക്കുന്നു. അതുകൊണ്ട് പന്ത്രണ്ടാം പദ്ധതിയില്‍ ചെറുകിട സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്ന വ്യവസായങ്ങള്‍ രൂപീകരിക്കേണ്ടത് അത്യാവശ്യമാണ്.

കാര്‍ഷിക മേഖലയും വ്യാവസാ യിക മേഖലയും പരസ്പരം പൂരകങ്ങളായി പ്രവര്‍ത്തിക്കുമ്പോഴാണ് ആസൂത്രണ ലക്ഷ്യ ങ്ങള്‍ എളുപ്പത്തില്‍ നേടിയെടുക്കുവാന്‍ സാധിക്കുക. എന്നാല്‍ കാര്‍ഷിക വ്യാവസാ യിക വികസനങ്ങളെ സ്വാധീനിക്കുന്ന വളരെ പ്രധാനപ്പെട്ട ഒരു വികസന ഘടകമാണ് പശ്ചാത്തല സൗകര്യങ്ങള്‍. ഇതില്‍ റോഡ് വികസനം, വാഹനങ്ങളുടെ ലഭ്യത, ജലസ്രോ തസ്സുകളുടെ ലഭ്യതയും ഉപയോഗവും, ഊര്‍ ജ്ജസ്രോതസ്സുകളുടെ ലഭ്യതയും ഉപയോഗവും എല്ലാം ഉള്‍ക്കൊള്ളുന്നു. പല വികസിത രാജ്യങ്ങളും വികസ്വര രാജ്യങ്ങളും തമ്മില്‍ താരതമ്യം ചെയ്യുമ്പോള്‍ നമ്മുടെ പശ്ചാത്തല സൗകര്യ വികസന വളര്‍ച്ചാനിരക്ക് വളരെ കുറവാണ്. പതിനൊന്നാം പദ്ധതിയുടെ കണക്കുകള്‍ വെച്ച് നോക്കുമ്പോള്‍ ഈ വളര്‍ച്ചാനിരക്ക് 5.7 ശതമാനത്തില്‍ ഒതുങ്ങി നില്‍ക്കുന്നു. ഈ നിരക്ക് 8 ശതമാനത്തില്‍ മുകളില്‍ ആകു മ്പോള്‍ മാത്രമാണ് നാം പ്രതീക്ഷിക്കുന്ന കാര്‍ഷിക വ്യാവസായിക വികസനം സാധ്യമാവുക.

ഒരു രാജ്യത്തിന്റെ സമ്പ ത്താണ് അവിടത്തെ പൗരന്മാര്‍. 2011 സെന്‍സസിലെ കണക്കനു സരിച്ച് നമ്മുടെ ജനസംഖ്യ 121 കോടിയാണ്.
ഈ 121 കോടി ജനങ്ങളില്‍ ഏതാണ്ട് 12 ശതമാനത്തോളം മുതിര്‍ന്ന പൗരന്മാര്‍ ആണ്. അവരുടെ നിരക്ക് ഏതാണ്ട് 2020 ആകു മ്പോള്‍ മൊത്തം ജനസംഖ്യയുടെ ഏതാണ്ട് 17 ശതമാനമായി വളരുമെന്ന് കണക്കാ ക്കപ്പെട്ടിരിക്കുന്നു. തീര്‍ച്ചയായും വയോജന ങ്ങളുടെ പുനരധിവാസം സര്‍ക്കാരിന്റെ ശ്രദ്ധ പതിയേണ്ട ഒരു മേഖലയായി മാറുന്നു. അതുപോലെ ഇരുപത്തൊന്നാം നൂറ്റാണ്ടില്‍ രാഷ്ട്രം നേരിടാന്‍ പോകുന്ന മറ്റ് രണ്ട് പ്രശ്നങ്ങളാണ് തൊഴിലില്ലായ്മയും ഉന്നത വിദ്യാഭ്യാസ മേഖലയില്‍ നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്ന ഗുണമേന്മയും. അതുപോലെ പ്രൈമറി വിദ്യാഭ്യാസ രംഗത്ത് കുട്ടികളുടെ പോഷകാഹാര കുറവും ചെറിയ ക്ളാസ്സില്‍ തന്നെ ഉള്ള പഠിപ്പ് നിര്‍ത്തലും വെല്ലുവിളികളാണ്. കുട്ടികളുടെ ആരോഗ്യവും, വിദ്യാഭ്യാസവും അമ്മമാരുടേയും സ്ത്രീകളുടേയും ആരോഗ്യവും വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് കിടക്കുന്നു. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വേണ്ടി ധാരാളം കര്‍മ്മപദ്ധതികള്‍ കേന്ദ്ര സര്‍ക്കാ രും സംസ്ഥാന സര്‍ക്കാരുകളും നടപ്പിലാക്കി ക്കൊണ്ടിരിക്കുന്നുണ്ട്. എന്നാല്‍ ഇതിന്റെ ഗുണ ങ്ങള്‍ സാധാരണക്കാരിലേക്ക് എത്തിക്കുവാന്‍ പദ്ധതികള്‍ക്ക് സാധിച്ചിട്ടുണ്ടോ എന്നുള്ളത് സംശയാസ്പദമാണ്.
വികസന പ്രക്രിയയ്ക്ക് ഊന്നല്‍ കൂട്ടാന്‍ വേണ്ടി ധനകാര്യമേഖലയിലും ബാങ്കിംഗ് രംഗത്തും ചില വിപ്ളവാത്മകമായ പരിവര്‍ത്തനങ്ങള്‍ കൊണ്ടുവരികയുണ്ടായി. എന്നാല്‍ ഈ നേട്ടങ്ങള്‍ സാധാരണക്കാരന് എന്തുഗുണം ചെയ്തു എന്നുള്ളത് ചിന്തിക്കേണ്ടിയിരിക്കുന്നു. ധനകാര്യമേഖലയുടെ നേട്ടങ്ങള്‍ സാധാരണ ക്കാരിലേയ്ക്കും പാവപ്പെട്ടവരിലേയ്ക്കും എത്താ ത്തിടത്തോളംകാലം സുസ്ഥിരവികസനം എന്ന ആശയം പ്രാവര്‍ത്തികമാകുകയില്ല.

എല്ലാ ആസൂത്രണ നയങ്ങളുടേയും അന്തി മമായ ലക്ഷ്യം ദാരിദ്യ്ര ലഘൂകരണമാണ്. ഇന്ത്യയില്‍ ഏതാണ്ട് 30 ശതമാനത്തോളം ജനങ്ങള്‍ ദാരിദ്യ്രരേഖയ്ക്ക് താഴെയാണ്. ഈ കണക്കുകളില്‍ തന്നെ അഭിപ്രായഭിന്നത കളുണ്ട്. ഈ അടുത്ത ദിവസങ്ങളില്‍ ആസൂത്രണ കമ്മീഷന്‍ ദാരിദ്യ്രരേഖയുടെ മാനദണ്ഡങ്ങളില്‍ ചില മാറ്റങ്ങള്‍ നിര്‍ദ്ദശിക്കുകയുണ്ടായി. പട്ടണ പ്രദേശങ്ങളില്‍ ദാരിദ്യ്രരേഖയുടെ മാനദണ്ഡം 32 രൂപയില്‍ നിന്ന് 25 രൂപയായും, ഗ്രാമങ്ങളില്‍ 26 രൂപയില്‍ നിന്ന് 22 രൂപയും ആയി കുറയ്ക്കുകയുണ്ടായി. ഈ കണക്കിലെ കളി ദരിദ്രരരുടെ എണ്ണം കുറച്ച് കാണിക്കാന്‍ സാധിക്കും. അതുവഴി സാമൂഹ്യക്ഷേമ പ്രവര്‍ത്തനങ്ങളുടെ പദ്ധതി ചിലവ് കുറയ്ക്കാന്‍ കഴിയും. എന്നാല്‍ ഈ തന്ത്രംകൊണ്ട് ദരിദ്രരുടെ എണ്ണത്തില്‍ മാറ്റം വരുത്താന്‍ സാധ്യമല്ല. ദാരിദ്യ്രം മാനദണ്ഡങ്ങളെ ആശ്രയിച്ചിരിക്കുന്നു.

മഹാത്മാഗാന്ധി വര്‍ഷങ്ങള്‍ക്കുമുമ്പ് നിര്‍ദ്ദേശിച്ചതുപോലെ ഗ്രാമങ്ങള്‍ക്കും സാധാരണ ജനങ്ങള്‍ക്കും ഊന്നല്‍ കൊടുത്ത്, സാങ്കേതികവികസനത്തിന്റേയും ശാസ്ത്രീയ വികസനത്തിന്റേയും നേട്ടങ്ങള്‍ ആസൂത്രണ പ്രക്രിയയ്ക്കുവേണ്ടി ഉപയോഗി ക്കുമ്പോഴാണ് പൊതുജനപങ്കാളിത്തം ആസൂത്രണത്തില്‍ പ്രാവര്‍ത്തികമാവുകയും അതുവഴി രാഷ്ട്രവികസനം സാധ്യമാവുകയും ചെയ്യുക.



No comments: