ആഴക്കടല്‍ മത്സ്യനയം രൂപീകരിക്കാന്‍ ഉതകുന്ന ശുപാര്‍ശകള്‍
സമര്‍പ്പിക്കുക എന്ന ലക്ഷ്യത്തോടെ രണ്ടാം യുപിഎ സര്‍ക്കാര്‍
2013 ആഗസ്ത് ഒന്നിനാണ് ഇന്ത്യന്‍ കാര്‍ഷിക ഗവേഷണ കൗണ്‍സിലിന്റെ മത്സ്യവിഭാഗം ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. ബി മീനാകുമാരി
അധ്യക്ഷയായ കമ്മിറ്റിയെ നിയോഗിച്ചത്.
എന്നാല്‍, ഇന്ത്യന്‍ മത്സ്യബന്ധന മേഖല വിദേശരാജ്യങ്ങള്‍ക്കു
തീറെഴുന്നതിനുള്ള നടപടികളാണ് ഡോ. മീനാകുമാരി
2014 ആഗസ്ത് 20നു സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടത്.
ശുപാര്‍ശകളില്‍ പ്രധാനപ്പെട്ടവ:
1. ഇന്ത്യന്‍ മഹാസമുദ്രത്തിലെ മത്സ്യസമ്പത്ത് ശേഖരിക്കാന്‍
1178 വന്‍കിട ട്രോളറുകള്‍ വേണ്ടിവരും. അതിനാല്‍ നിലവിലുള്ള
908 യാനങ്ങള്‍ക്കു പുറമെ 270 ആഴക്കടല്‍ കപ്പലുകള്‍ക്കും
ട്രോളറുകള്‍ക്കും കൂടി പുതുതായി ലൈസന്‍സ് നല്‍കണം.
2. 200 മീറ്റര്‍മുതല്‍ 500 മീറ്റര്‍വരെ ആഴമുള്ള കടല്‍
കരുതല്‍മേഖല അഥവാ ബഫര്‍സോണായി പ്രഖ്യാപിച്ച്
ഈ മേഖലയില്‍ മത്സ്യബന്ധനം പാടേ നിരോധിക്കണം.
3. 500 മീറ്ററില്‍ കൂടുതല്‍ ആഴമുള്ള കടലില്‍ മത്സ്യം
പിടിക്കുന്നതിനു ലെറ്റര്‍ ഓഫ് പെര്‍മിഷന്‍ വ്യവസ്ഥപ്രകാരം
കരാര്‍ വ്യവസ്ഥയിലോ സംയുക്തസംരംഭത്തിലോ ആയി
വിദേശ കപ്പലുകള്‍ക്കും ട്രോളറുകള്‍ക്കും അനുമതി നല്‍കണം.
4. ആഴക്കടല്‍ മത്സ്യബന്ധനത്തിന് ഇന്ത്യന്‍ തൊഴിലാളികള്‍ക്കു
വൈദഗ്ധ്യം ഇല്ലാത്തതിനാല്‍ അവര്‍ക്ക് പരിശീലനം നല്‍കാന്‍
വിദേശത്തുനിന്നു വിദഗ്ധരെ കൊണ്ടുവരണം.
5. മണ്‍സൂണ്‍കാല ട്രോളിങ് നിരോധനത്തില്‍നിന്നും
മത്സ്യബന്ധന നിരോധനത്തില്‍നിന്നും ഈ കപ്പലുകളെ
ഒഴിവാക്കണം.
പ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ മത്സ്യ തൊഴിലാളി മേഖലയില്‍
വന്‍ പ്രതിസന്ധി സൃഷ്ടിക്കും ,മത്സ്യബന്ധനം നിയന്ത്രിക്കാന്‍
തീരക്കടലില്‍ നിശ്ചിത മേഖലയെ കരുതല്‍ മേഖലയായി
(ബഫര്‍സോണ്‍) പ്രഖ്യാപിച്ച് കൊണ്ടുള്ള നിയമത്തിനാണ്
കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുന്നത്. തീരത്തിനടുത്ത് 200 മുതല്‍ 500 മീറ്റര്‍ വരെ
ആഴം വരുന്ന മേഖലയെ കരുതല്‍ മേഖലയാക്കണമെന്നാണ് കേന്ദ്ര ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ ഡോ. മീനാകുമാരി അധ്യക്ഷയായ സമിതിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത് .
ഇത് നടപ്പിലായാല്‍ സംസ്ഥാനത്തെ മത്സ്യത്തൊഴിലാളികള്‍ക്ക്
വന്‍ തിരിച്ചടിയാകും. സംസ്ഥാനത്തെ ബോട്ടുകളില്‍ വലിയൊരു ഭാഗവും പ്രവര്‍ത്തിക്കുന്നത് സമിതി ചൂണ്ടിക്കാണിക്കുന്ന കരുതല്‍ മേഖലയിലാണ്.
നിലവില്‍ തീരത്തുനിന്ന് 12 നോട്ടിക്കല്‍ മൈല്‍ (22 കിലോ മീറ്റര്‍)പുറത്ത് പ്രവര്‍ത്തിക്കുന്ന ബോട്ടുകള്‍ക്ക് വിലക്കുണ്ട്.
കരട് ബില്ലിലെ വ്യവസ്ഥപ്രകാരം കടലില്‍ സംസ്ഥാന സര്‍ക്കാറിന്‍െറ അധികാരപരിധി 12 നോട്ടിക്കല്‍ മൈലാണ്.
ഇതിനപ്പുറം 200 നോട്ടിക്കല്‍ മൈല്‍ വരെ പൂര്‍ണമായും
കേന്ദ്ര സര്‍ക്കാറിന്‍െറ അധീനതയിലാണ്.
ഈ മേഖലയില്‍ മത്സ്യബന്ധനം നടത്തണമെങ്കില്‍ യാനങ്ങള്‍ക്ക്
കേന്ദ്ര സര്‍ക്കാറിന്‍െറ പെര്‍മിറ്റും ലൈസന്‍സും നിര്‍ബന്ധമാണെന്ന്
ബില്ലില്‍ വ്യവസ്ഥ ചെയ്യുന്നു. ലൈസന്‍സ് ഇല്ലാതെ ഈ മേഖലയില്‍
പ്രവേശിക്കുന്ന യാനങ്ങള്‍ പിടിച്ചെടുക്കാനും തൊഴിലാളികളെ
അറസ്റ്റ് ചെയ്ത് മൂന്ന് വര്‍ഷം വരെ തടവിലിടാനും ഒമ്പത് ലക്ഷം വരെ
പിഴ ഈടാക്കാനും ബില്ലില്‍ വ്യവസ്ഥയുണ്ട്.
ട്രോളിങ് നിരോധന സമയം അന്യസംസ്ഥാന കപ്പലുകളും
വിദേശകപ്പലുകളും സംസ്ഥാന തീരങ്ങളിലേക്ക് കടന്ന്
മത്സ്യകുഞ്ഞുങ്ങള്‍ ഉള്‍പ്പെടെ വാരിപ്പോകുന്നതുമൂലം സംസ്ഥാനത്തെ മത്സ്യത്തൊഴിലാളികള്‍ക്ക് മത്സ്യസമ്പത്ത് തേടി
ആഴക്കടലില്‍ പോകേണ്ട അവസ്ഥയാണ് ഇപ്പോഴുള്ളത് ,
ഇതിനിടയിലാണ് ഇടിത്തീയായി പുതിയ നിയമം വരാന്‍ പോകുന്നത്.

No comments:
Post a Comment