ഏകദേശം 10 മീറ്റർ വരെ ഉയരത്തിൽ വളരുന്ന ഒരു സസ്യമാണ് 'ഇലുമ്പി. ഇംഗ്ലീഷ്: Bilimbi; ശാസ്ത്രീയനാമം: അവെറോഹ ബിലിംബി. Averrhoa bilimbi. ഇരുമ്പൻപുളി, ഓർക്കാപ്പുളി, പുളിഞ്ചിയ്ക്ക, ചെമ്മീൻപുളി, ചിലുമ്പിപ്പുളി (ചിലുമ്പിയ്ക്ക) എന്നീ പേരുകളിലും അറിയപ്പെടുന്നു. സാധാരണയായി ഇവ അല്പം ഉയരം വന്നാൽ ശാഖകളായി പിരിയുകയും വിസ്താരത്തിൽ പടർന്നുവളരുകയും ചെയ്യും. ഇതിന്റെ തടിയിൽ കുലകളായി തിങ്ങിനിറഞ്ഞ് കായ്ക്കുന്ന ഫലങ്ങൾ കൂടുതലായി തെക്കൻ കേരളത്തിൽ കുടമ്പൂളിക്കും വാളൻപുളിക്കും പകരമായി മീൻ കറിയിലും ഈ കായ്കൾ പച്ചക്ക് അച്ചാറിടുന്നതിനും ഉപയോഗിക്കുന്നു. ഇളം കായ്കള്‍ തോരന്‍ വെക്കാറുണ്ട് . രണ്ടു മരങ്ങള്‍ നട്ടത് കായിച്ചു തുടങ്ങി .
-------------------------------------------------------------------------
(1) വഴുതന - ധാരാളമായി ആന്റിഓക്സിഡന്‍റെസ് , ഫൈബര്‍ എന്നിവ അടങ്ങിയ വഴുതന ഒരു ഉത്തമ ക്യാന്‍സര്‍ പ്രതിരോധ ശേഷി നല്‍കുന്ന പച്ചക്കറി ആണ്.
-------------------------------------------------------------------------
ഉറുമ്പിനെ തുരത്താന്‍ പൊടിക്കൈ
ഒരു കിലോഗ്രാം ചാരത്തില്‍ കാല്‍ക്കിലോഗ്രാം വീതം കക്ക നീറ്റിയതും കല്ലുപ്പ് പൊടിച്ചതും ചേര്‍ത്ത് ഉറുമ്പിന്റെ സാന്നിധ്യമുള്ളയിടങ്ങളില്‍ വിതറുക. ഈ മിശ്രിതത്തിന്റെ ചൂടും നീറ്റലും ഉറുമ്പുകളെ തുരത്തും.
കുരുമുളകുപൊടി, കറുവാപ്പട്ട പൊടിച്ചത്, മഞ്ഞള്‍പ്പൊടി, ഉപ്പ് തുടങ്ങിയവ വെള്ളത്തില്‍ കലര്‍ത്തി സ്േ്രപ ചെയ്യുന്നത് ഉറുമ്പുകളെ കൊന്നൊടുക്കാനുള്ള മറ്റൊരു വഴിയാണ്.
പുതിന ഉണക്കിപ്പൊടിച്ചത് വെള്ളത്തില്‍ കലര്‍ത്തി സ്‌പ്രേ ചെയ്യുന്നത് ഉറുമ്പുകളെ അകറ്റും.
ബേക്കിംഗ് സോഡ വെള്ളത്തില്‍ കലര്‍ത്തി സ്‌പ്രേ ചെയ്യുന്നതും ഉറുമ്പുകളെ അകറ്റും
ഉറുമ്പുകളുള്ളിടത്ത് ടാല്‍കം പൗഡര്‍ വിതറുന്നത് ഉറുമ്പുകളെ കൊന്നൊടുക്കാനുള്ള മറ്റൊരു വഴിയാണ്.
ചെറുനാരങ്ങാനീര് വെള്ളത്തില്‍ ഉറുമ്പുകളുള്ളിടത്ത് സ്‌പ്രേ ചെയ്യുന്നതു ഉറുമ്പുകളെ അകറ്റും
വൈറ്റ് വിനാഗിരി വെള്ളത്തില്‍ കലക്കി സ്പ്രേചെയ്യുക ഉറുമ്പ് ചാകും
സോപ്പ് വെള്ളം സ്പ്രേചെയ്യുക ഉറുമ്പ് ചാകും
മണ്ണെണ്ണ വെള്ളത്തില്‍ കലക്കി സ്പ്രേ ചെയ്യുക ഉറുമ്പ് ചാകും
----------------------------------------------------------------------------
കൃഷിയിലേക്ക് മലയാളി നന്നായി ശ്രദ്ധിക്കാന്‍ തുടങ്ങിയപ്പോള്‍ പല വിശ്വാസങ്ങളും / ചില വസ്തുതകളും തെറ്റായി വ്യാഖ്യാനിക്കുകയും, ചിലത് വസ്തുതകള്‍ക്ക് മുകളില്‍ വിശ്വാസങ്ങളുമായി കൈകോര്‍ത്തു പിടിക്കുന്നവയുമാണ്. Lekha S Kumar ചേച്ചി ഇട്ട ഒരു സംശയം ആണ് ഈ പോസ്റ്റ് ഇടാന്‍ പ്രേരിപ്പിച്ചത്. വഴുതന കുഴപ്പം ആണോ എന്നാണ് ഒരു ചോദ്യം. ക്രിസ്റ്റല്‍ ഉണ്ടാക്കുന്ന എന്തെങ്കിലും ഘടകം അതിലുണ്ടോ എന്നെനിക്കറിയില്ല. പക്ഷെ വഴുതന മാഹത്മ്യം അറിയാം .....
(1) വഴുതന - ധാരാളമായി ആന്റിഓക്സിഡന്‍റെസ് , ഫൈബര്‍ എന്നിവ അടങ്ങിയ വഴുതന ഒരു ഉത്തമ ക്യാന്‍സര്‍ പ്രതിരോധ ശേഷി നല്‍കുന്ന പച്ചക്കറി ആണ്.
(2) ഫൈബര്‍, പൊട്ടാസ്യം, വൈറ്റമിന്‍ B6, ഫ്ലവനോയിട്സ് , ആന്റിഒക്സിടന്റ്സ് എന്നിവ ഹൃദ്രോഗ സാധ്യത കുറയ്ക്കും.
(3) പൊട്ടാസ്യം ത്തിന്റെ സാന്നിധ്യം ബ്ലഡ് പ്രഷര്‍ കുറയ്ക്കും.
(4) കുറഞ്ഞ കാര്‍ബോഹൈഡ്രേറ്റ് അളവും കൂടിയ ഫൈബര്‍ സാന്നിദ്ധ്യവും ഡയബട്ടിക് രോഗികള്‍ക്ക് വഴുതനയെ ഒരു നല്ല ഭക്ഷണം ആക്കുന്നു.
(5) വഴുതനയില്‍ ഉള്ള ക്ലോരോജെനിക് ആസിഡ് കൊലോസ്ട്രോള്‍ നിയന്ത്രിക്കും. കൊലോസ്ട്രോള്‍ നെ ബൈല്‍ ആക്കി മാറ്റാന്‍ ലിവര്‍ നെ സഹായിക്കും. HDL കൊലോസ്ട്രോള്‍ കൂട്ടാന്‍ സഹായിക്കും.
(6) ഉദരരോഗങ്ങള്‍ തടയാന്‍, ദഹനം സുഗമം ആക്കാന്‍, ശരീരത്തിന് നാച്ചുറല്‍ തിളക്കം നല്‍കാന്‍ ഒക്കെ കഴിവുണ്ട് നമ്മുടെ പാവം വഴുതനയ്ക്ക്. ...............
അടുക്കളയില്‍ അലൂമിനിയം പാത്രത്തില്‍ ഉപ്പും പുളിയും ചേര്‍ത്ത് ഭക്ഷണം പാകം ചെയ്യുകയും, അല്ലെങ്കില്‍ പോറല്‍ വീണ ടെഫ്ലോണ്‍ കോട്ടട് നോണ്‍ സ്റ്റിക്ക് പാത്രത്തില്‍ പാചകം ചെയ്യുകയും ചെയ്യുന്ന നമ്മളാണ് പാവം വഴുതനയെ ഓടിക്കാന്‍ നില്‍ക്കുന്നത്. കടകളില്‍ നിന്ന് കൃത്രിമ നിറങ്ങള്‍ ചേര്‍ന്ന, അജിനോമോട്ടോ ചേര്‍ന്ന ഭക്ഷണം,പ്രിസര്‍വെട്ടിവ് ചേര്‍ന്ന ഭകഷണം എന്നിവയൊക്കെ വാങ്ങി കഴിക്കാന്‍ മടിക്കാത്ത നമ്മള്‍ നമ്മുടെ കണ്‍ മുന്നില്‍ വീട്ടില്‍ വളരുന്ന പാവമാം വഴുതനയെ കൊല്ലല്ലേ .................
-----------------------------------------------------------------
കേരളത്തിന്റെ കാലവസ്ഥയ്ക്ക് അനുയോജ്യമായ രീതിയില്‍ കുറഞ്ഞ കാലയളവിനുള്ളില്‍ ഏറെ രുചികരവും പോക്ഷക പ്രധാനമായ മാംസം നല്‍കുന്ന മത്സ്യമാണ് ഗിഫ്റ്റ് തിലാപ്പിയ(ജെനിറ്റിക്കലി ഇംപ്രൂവ്ഡ് തിലാപ്പിയ). 5 മാസം കൊണ്ട് ഗിഫ്റ്റ് തിലാപ്പിയ വിപണന യോഗ്യമാകും. ഈ കാലയളവില്‍ 700 ഗ്രം തൂക്കം തിലാപ്പിയക്കുണ്ടാകും. കട്‌ല, രോഹു, ഗൗരമി, മലേഷ്യന്‍ വാള എന്നി വളര്‍ത്തുമത്സ്യങ്ങളെ അപേക്ഷിച്ച ഏതു പ്രതികൂല ഘടകങ്ങളെയും തരണം ചെയ്യത് വളരാനുനുള്ള കഴിവ് ഗിഫ്റ്റ് തിലാപ്പിയുടെ പ്രത്യേകതയാണ്. മലേഷ്യയിലെ വേള്‍ഡ്ഫിഷ് സെന്ററില്‍ നിന്നാണ് ഗിഫ്റ്റ് തിലാപ്പിയ പരിക്ഷണ അടിസ്ഥാനത്തില്‍ ഇന്ത്യയില്‍ എത്തിച്ചത്.തുടര്‍ന്ന് വിജയവാഡയിലുള്ള ജലകൃഷിഗവേഷണ വികസന കേന്ദ്രത്തിലെ പരിക്ഷണങ്ങള്‍ക്കുശേഷമാണ് ഇന്ത്യന്‍ സാഹചര്യങ്ങള്‍ക്ക് ഇണങ്ങും വിധം മികച്ച കുഞ്ഞുങ്ങളെ വികസിപ്പിച്ചെടുത്തത്.
അധികം ഭാരമില്ലത്തെ കൃഷിയാണ് മീന്‍ വളര്‍ത്താല്‍. വിപണി അറിഞ്ഞു കൃഷി ചെയ്യതാല്‍ നേട്ടം കൊയ്യാം. മാറിച്ചാണെങ്കില്‍ ലാഭം പോയിട്ട് മുടക്കു മുതല്‍ പോലും കിട്ടില്ല. കട്‌ല, രോഹു, ജയ്ന്റ് ഗൗരമി, മലേഷ്യന്‍ വാള എന്നി മത്സങ്ങളാണ് പൊതുവെ കേരളത്തില്‍ വളര്‍ത്തുന്നത്. എന്നാല്‍ ഈ കൂട്ടത്തില്‍നിന്ന് പുറത്താക്കപ്പെട്ട ഒരു വിഭാഗമാണ് നാടന്‍ തിലാപ്പിയ. വളര്‍ച്ച കുറവ്, ദുഷപ്രചരണങ്ങള്‍ എന്നിങ്ങനെ പോകുന്നു നാടന്‍ തിലാപ്പിയെ പുറത്തക്കാാനുള്ള കാരണങ്ങള്‍. സാധരണഗതിയില്‍ 78 മാസം വേണം നാടന്‍ തിലാപ്പിയ വിപണത്തിനുള്ള വര്‍ളച്ച പൂര്‍ത്തിയാക്കാന്‍. ഇങ്ങനെയുള്ള ഏല്ലാ പ്രശ്‌നങ്ങളെയും മറികടന്നാണ് പുത്തന്‍ തരംഗമായി വന്ന ഗിഫ്റ്റ് തിലാപ്പിയ ഇതിനൊടക്കം തന്നെ കര്‍ഷകാരുടെ പ്രിയ ഇനമായി മാറികഴിഞ്ഞു.
---------------------------------------------------------------------
കാര്‍ഷിക വിപ്ലവവുമായി അക്വാപോണിക്
രജീഷ് പി.ആര്‍ | March 28, 2015
മണ്ണിന്റെ സഹായം ഇല്ലാതെ പോഷകസമ്പൂഷ്ടമായ ജലം മാത്രം നല്‍കി കൃഷിചെയ്യുന്ന രീതിയാണ് അക്വാപോണിക് സാങ്കേതികവിദ്യ. ജീവജാലങ്ങളുടെ ആഹാരശ്യംഖലയെ ഓര്‍മ്മിപ്പിക്കുന്നതാണ് അക്വാപോണിക് കൃഷി. മത്സ്യം, ജലം, സസ്യങ്ങള്‍ എന്നിവ ഇതില്‍ പരസ്പരപൂരകങ്ങളാകുന്നു. തട്ടുകളിലായാണ് സസ്യങ്ങള്‍ വളര്‍ത്തുന്നത്. ഏറ്റവും അടിത്തട്ടില്‍ ശുദ്ധജലമത്സ്യങ്ങള്‍. മുകളിലെ തട്ടുകളില്‍ പച്ചക്കറികള്‍, പഴവര്‍ഗ്ഗങ്ങള്‍, ഓഷധസസ്യങ്ങള്‍ എന്നീ രീതിയിലാണ് ക്രമീകരിക്കേണ്ടത്.
മണ്ണില്ലാത്തതുകൊണ്ട് സസ്യങ്ങള്‍ മറിഞ്ഞുവീഴാതിരിക്കാന്‍ പാറകഷ്ണങ്ങള്‍, ചരല്‍ എന്നിവ നിറച്ച് സപ്പോര്‍ട്ട് നല്‍കണം. അടിത്തട്ടിലെ മീന്‍കുളത്തില്‍ നിന്ന് വെള്ളം പൈപ്പ് വഴി മുകള്‍ത്തട്ടിലെ സസ്യങ്ങള്‍ക്ക് നല്‍ക്കുന്നു. കുളത്തിലെ മത്സ്യങ്ങള്‍ക്ക് നല്‍കുന്ന ഭക്ഷണാവശിഷ്ടവും മത്സ്യവിസര്‍ജ്യവും കലര്‍ന്ന വെള്ളമാണ് ചെടികളിലെത്തുന്നത്. വളക്കൂറുള്ള ഈ ജലം സസ്യങ്ങളുടെ വളര്‍ച്ചയേയും വിളവിനെയും ത്വരിതപ്പെടുത്തുന്നു. ചീര,പയര്‍, തക്കാളി, വെണ്ട, വഴുതന, കാബേജ്, കോളിഫ് ളവര്‍, മുളക്, കുറ്റി അമര, ഔഷധ സസ്യങ്ങള്‍, പഴവര്‍ഗ്ഗങ്ങള്‍ തുടങ്ങിയ വിളകളെല്ലാം ഇത്തരത്തില്‍ വിളയിച്ചെടുക്കാം.
ഏറ്റവും അടിത്തട്ടില്‍ ശുദ്ധജലമത്സ്യങ്ങളായ കട്‌ല, രോഹു, തിലാപ്പിയ, മലേഷ്യന്‍വാള, കാര്‍പ്പ് മത്സ്യങ്ങള്‍ തുടങ്ങിയവയെ വളര്‍ത്താം. നാലോ അഞ്ചോ തട്ടുകളിലായി അക്വോപോണിക് ക്രമീകരിക്കുന്ന രീതിയും വ്യാപകമാണ് അടിത്തട്ടില്‍ മത്സ്യക്കുളം രണ്ടാമത്തെ തട്ടില്‍ പച്ചകറി, മൂന്നാമത്ത തട്ടില്‍ ജൈവവളം, നാലാമത്തെ തട്ടില്‍ ഓര്‍ക്കിഡ് പോലുള്ള മണ്ണ് അവശ്യമില്ലാത്ത സസ്യങ്ങള്‍ എന്ന രീതിയിലായിരിക്കും ക്രമീകരണം.
അക്വാപോണിക് കൃഷിയില്‍ ഒരു തുള്ളി ജലം പോലും പാഴാകുന്നില്ല. മത്സ്യക്കുളത്തിലെ വെള്ളം തട്ടുകളിലുടെ വീണ്ടും കുളത്തില്‍ തന്നെയെത്തുന്നു. ഇത് കര്‍ഷകരുടെ അധികച്ചെലവ് കുറയ്ക്കും. പരമ്പരാഗത കൃഷിരിതിയുമായി താരതമ്യം ചെയ്യുമ്പോള്‍ അക്വോപോണിക് കൃഷിക്ക് ഗുണങ്ങള്‍ ഏറെയാണ്. അധികം ജലമോ സ്ഥലമോ ഇതിന് ആവശ്യമില്ല. രോഗബാധക്കുള്ള സാധ്യത കുറവായിരിക്കും. വിളകള്‍ക്കിടയിലെ അകലം കുറവാണെന്നതും ഈ കൃഷിരീതിയെ ശ്രദ്ധേയമാക്കുന്നു. കൃഷിക്കായി തൊഴിലാളികളെ കണ്ടെത്തേണ്ടതുമില്ല.
അക്വാപോണിക് കൃഷി രീതിയില്‍ തട്ടുകളുടെ എണ്ണം കൂട്ടി പുതിയ സസ്യങ്ങളെ പരീക്ഷിച്ച് ഈ കൃഷിയുടെ സാധ്യത വിപുലപ്പെടുത്താം. വിളകളുടെ സവിശേഷതയറിഞ്ഞ് അനുയോജ്യമായ തട്ടുകള്‍ നല്‍കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.
കേരള കാര്‍ഷികസര്‍വ്വകലാശാല ഗവേഷണകേന്ദ്രത്തില്‍ അക്വാപോണിക് പരിക്ഷണം വിജയകരമായിരുന്നു .അക്വാപോണിക് സങ്കേതികവിദ്യ ഉപയോഗിക്കുന്ന സ്ഥലം ഒഴികെയുള്ള ഇടങ്ങളില്‍ ഗ്രോബാഗുകളില്‍ കൃഷി ചെയ്യുന്നത് കര്‍ഷകര്‍ക്ക് അധിക ലാഭം നല്‍കും. ഒരു കുടുംബത്തിന്റെ ആവശ്യങ്ങള്‍ക്കുള്ള പച്ചക്കറികളും പഴവര്‍ഗ്ഗങ്ങളും ഓഷധസസ്യങ്ങളും വരെ ഈ പുത്തന്‍ സാങ്കേതിക വിദ്യ വഴി വിളയിക്കാം. സ്ഥലപരിമിതി മറികടന്ന് കൃഷിചെയ്യാന്‍ താത്പര്യമുള്ളവര്‍ക്ക് ധൈര്യമായി പരീക്ഷിക്കാവുന്നതാണ് അക്വാപോണിക് സങ്കേതികവിദ്യ.
No comments:
Post a Comment