Wednesday, April 22, 2015

കേരളത്തിന്‍റെ കാര്‍ഷിക നയരേഖ
കേരളത്തിലെ കാര്‍ഷിക മേഖല ഒരു പ്രത്യേക സാഹചര്യത്തെ നേരിടുകയാണെന്നാണ് എല്ലാവരും പറയുന്നത്. ഒരു തരത്തില്‍ നോക്കിയാല്‍ ലോകത്തിലെ എല്ലാ രാജ്യങ്ങളിലേയും കാര്‍ഷിക മേഖല അതിന്‍റേതായ പ്രത്യേക സാഹചര്യങ്ങളിലൂടെയും പ്രശ്നങ്ങളിലൂടെയുമാണ് കടന്നുപൊയ്ക്കൊണ്ടിരിക്കുന്നത്. ലോകത്തെല്ലായിടത്തും ധാന്യത്തിന്‍റെ മേഖലയില്‍ ക്ഷാമം അനുഭവപ്പെട്ടുകൊണ്ടിരിക്കുന്ന കാലഘട്ടമാണിത്. എന്നാല്‍ ഇത് അധികം പ്രതിഫലിക്കാത്ത ഒരു രാജ്യമാണ് ഇന്ത്യ. ഇന്ത്യയിലെ കൃഷിക്കാര്‍ രാജ്യത്തിനാവിശ്യമായ ധാന്യം ഉത്പാദിപ്പിക്കുന്ന സാഹചര്യം ഇവിടെ സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. ഏതാണ്ട് 70ശതമാനത്തോളം ജനങ്ങള്‍ക്ക് പോഷകാഹാരം ഉറപ്പുനല്‍കുന്ന ഭക്ഷ്യസുരക്ഷ ബില്ല് കൊണ്ടുവരാന്‍ ഗവണ്‍മെന്‍റിന് കഴിഞ്ഞത് ഈ സ്രോതസിന്‍റെ ബലത്തിലാണ്.

കേരളത്തിന്‍റേതായ ഒരു കാര്‍ഷിക നയത്തിന്‍റെ പ്രസക്തി ഉയര്‍ന്നുവരുന്നത് ഈ സാഹചര്യത്തിലാണ്. 20 വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് കേരളം ആദ്യമായി ഒരു കാര്‍ഷികനയത്തിന് രൂപം നല്കിയത്. അന്ന് സ്വപ്നങ്ങളാണെന്ന് പറഞ്ഞു താഴ്ത്തിക്കെട്ടിയ പല പദ്ധതികളും ഇന്ന് യാഥാര്‍ഥ്യമായിരിക്കുന്നു. കര്‍ഷക പെന്‍ഷന്‍, കര്‍ഷക ഇന്‍ഷൂറന്‍സ് തുടങ്ങിയവ. ഈ സാഹചര്യത്തിലാണ് അടുത്ത 30 വര്‍ഷക്കാലത്തേക്ക് പ്രസക്തി നിലനില്‍ക്കാന്‍ സാധ്യതയുള്ള രണ്ടാമത്തെ കാര്‍ഷിക നയത്തിന് ഇപ്പോള്‍ രൂപം നല്കിയിരിക്കുന്നത്. കേരളത്തിന്‍റെ കാര്‍ഷിക മേഖലയെ സമഗ്രമായി ഉള്‍ക്കൊള്ളുന്ന 350ല്‍ അധികം ശുപാര്‍ശകളാണ് ഈ നയരേഖയില്‍ ഉള്ളത്. കേരളത്തിലെ തദ്ദേശ സ്വയംഭരണ പ്രതിനിധികള്‍, കര്‍ഷകര്‍, കാര്‍ഷിക സംഘടനകള്‍,ശാസ്ത്രസമൂഹം എന്നു തുടങ്ങി നിരവധി മേഖലയിലുള്ളവരുമായി ഒരു വര്‍ഷക്കാലം നീണ്ടുനിന്ന ആശയവിനിമയത്തിനും ചര്‍ച്ചകള്‍ക്കും ശേഷമാണ് കാര്‍ഷിക നയരേഖ പൂര്‍ത്തിയാക്കിയിരിക്കുന്നത്.
                                                     നയരേഖയിലെ ഏറ്റവും പ്രധാനപ്പെട്ട ഘടകം കാര്‍ഷിക മേഖലയില്‍ നടുനായകത്വം വഹിക്കുന്ന കൃഷിക്കാര്‍ക്ക് കൃഷിയില്‍നിന്നുള്ള ആദായം എങ്ങനെ പരമാവധി വര്‍ദ്ധിപ്പിക്കാന്‍ കഴിയും എന്നതാണ്. കൃഷിയില്‍ ഊന്നിയുള്ള ഒരു ജീവിതം മാന്യമായി പടുത്തുയര്‍ത്താന്‍ കര്‍ഷകരെ പ്രാപ്തരാക്കിയാല്‍ മാത്രമേ അടുത്ത തലമുറയെക്കൂടി കൃഷിയിലേക്ക് ആകര്‍ഷിക്കാന്‍ കഴിയുകയുള്ളൂ. കൃഷിയും കര്‍ഷക സുരക്ഷയും ഒരു നാണയത്തിന്‍റെ രണ്ടു വശങ്ങളാണ്. ഈ കാഴ്ചപ്പാടിലൂടെ ആരാണ് കര്‍ഷകന്‍ എന്ന നിര്‍വചനം മുതല്‍ കാര്‍ഷിക മേഖലയില്‍ എല്ലാ രംഗത്തും വരുത്തേണ്ട പര്ഷ്ക്കാരങ്ങളും നൂതന സമീപനങ്ങളും ഏതാണ്ട് 400 പേജ് വരുന്ന കാര്‍ഷിക നയരേഖയില്‍ വ്യക്തമാകിയിട്ടുണ്ട്.
 കാര്‍ഷികവിളകള്‍ക്ക് അവകാശ ലാഭം

കൃഷിയുടെ മേഖലയില്‍ കര്‍ഷകന്‍റെ സംഭാവനകള്‍ ഇപ്പോള്‍ നേരിടുന്ന എല്ലാ പ്രതിസന്ധികളെയും നേരിട്ടുകൊണ്ട് മികച്ചരീതിയില്‍ ഉണ്ടാകുന്നുണ്ട്. പക്ഷേ ഉത്പന്നങ്ങള്‍ക്ക് അന്തിമമായി ഉപഭോക്താവ് നല്‍കുന്ന വിലയും കൃഷിക്കാരനു ലഭിക്കുന്ന പ്രതിഫലവും തമ്മിലുള്ള അന്തരം ഞെട്ടിപ്പിക്കുന്നതാണ്. ഉദാഹരണത്തിനു നമുക്കെല്ലാം സുപരിചിതമായ പാലക്കാടന്‍ മട്ട അരി ഇന്ത്യയില്‍ മെട്രോ മാര്‍ക്കറ്റുകളില്‍ കിലോഗ്രാമിന് 90 രൂപ വരെ വില നല്‍കിയാണ് ഉപഭോക്താവ് വാങ്ങുന്നത്. അതേസമയം കര്‍ഷകന് കിട്ടാവുന്ന പരമാവധി വില ഒരു കിലോയ്ക്ക് 28 രൂപയാണ്. അതുപോലെതന്നെ കേരളത്തില്‍ മൊത്തം ഉത്പാദിപ്പിക്കുന്ന റബ്ബര്‍ ഷീറ്റിന്‍റെ വില 15000 കോടിയാണ്. അത് ഉത്പന്ന രൂപത്തില്‍ വരുമ്പോള്‍ അതിന്‍റെ മൂല്യം ഏതാണ്ട് 60000 കോടി കവിയും.


കര്‍ഷകന്‍ വെറും അസംസ്കൃത വസ്തു ഉല്പ്പാദകനായി ദാരിദ്ര്യത്തില്‍നിന്നും ദാരിദ്ര്യത്തിലേക്കും അവിടെയും പരാജയപ്പെട്ട് ആത്മഹത്യയിലേക്കും ചെന്നു പതിക്കുന്ന കഥകളാണ് നമ്മള്‍ നിത്യവും കേട്ടുകൊണ്ടിരിക്കുന്നത്. കാര്‍ഷിക രംഗത്ത് വിപ്ലവകരമായ മാറ്റങ്ങള്‍ നടപ്പിലാക്കിയില്ലെങ്കില്‍ കൃഷിയുടെ മേഖലയില്‍ നിന്നു ലോകത്തെമ്പാടും കാണുന്ന കൊഴിഞ്ഞുപോക്ക് ഇന്ത്യപോലുള്ള രാജ്യങ്ങളിലും വ്യാപകമായതോതില്‍ സംഭവിക്കും. ഈ പ്രതിസന്ധിയെ നേരിടാന്‍ കര്‍ഷകന് ഒരു അവകാശ ലാഭം ലഭ്യമാക്കിയേ പറ്റൂ. ലാഭമെന്നത് കൃഷിക്കാരന്‍റെ അവകാശമാണ്.
                            അരിയാഹാരമില്ലാതെ കേരളീയര്‍ക്ക് ജീവിക്കാന്‍ നിവൃത്തിയില്ല. ഒരു കിലോ അരി വിപണന സംവിധാനം വഴി വില്‍ക്കുമ്പോള്‍ ഒരു രൂപ വീതം സെസ്സായി പിരിച്ചെടുത്താല്‍, ഒരു പൂവിന് മൂന്നു ടണ്‍ നെല്ല് ഉത്പാദിപ്പിക്കുന്ന കര്‍ഷകന് കുറഞ്ഞത് 15,000 രൂപയുടെ അവകാശ ലാഭം ലഭ്യമാക്കാന്‍ സാധിയ്ക്കും. ഇത് സാധ്യമാക്കാനുള്ള എല്ലാ സംവിധാനങ്ങളും നമുക്കുണ്ട്. ഇത് കര്‍ഷകനെ 3 ടണ്‍ ഉത്പ്പാദിപ്പിക്കുന്ന സ്ഥാനത്തുനിന്നു 5 ടണ്‍ ഉത്പ്പാദിപ്പിക്കാന്‍ പ്രേരിപ്പിക്കും. യുവാക്കളെ കൃഷിയിലേക്ക് ആകര്‍ഷിക്കും. കൃഷി മാന്യമായ തൊഴിലായി മാറും. അരികൊണ്ടുള്ള പുതുവിഭവങ്ങളുണ്ടാക്കുന്ന കൂട്ടായ്മകളിലേക്ക് അവരെ നയിക്കാന്‍ സാധിയ്ക്കും. അരിപോലെ പാല്‍, റബര്‍, തെങ്ങ് തുടങ്ങിയ വിളകളുടെ മേഖലകളിലേക്കും ഇത് വ്യാപിപ്പിക്കാന്‍ കഴിയണം.

കേരളത്തിന്റെ വരുമാനത്തില്‍ 50 ശതമാനത്തോളം കൃഷിയില്‍ നിന്നുള്ളതാണ്. തൊഴില്‍ ശക്തിയുടെ 40 ശതമാനം കൃഷിയെ ആശ്രയിക്കുന്നു. പരമ്പരാഗതമായ കൃഷിയില്‍ നെല്ലാണ് മുഖ്യവിള... ഇന്‍ഡ്യയിലെ നാളികേര ഉല്‍ പ്പാദനത്തിന്റെ 70 ശതമാനവും കേരളത്തില്‍ നിന്നാണ്. ഇന്ന് 60 രാജ്യങ്ങളിലേക്ക് ഇന്‍ഡ്യ കുരുമുളക് കയറ്റി അയക്കുന്നു. ഇതിന്റെ 70 ശതമാനവും കേളത്തില്‍ നിന്നാണ്. ഇന്‍ഡ്യയിലെ കശുവണ്ടിക്കമ്പനികളില്‍ 50 ശതമാനവും കേരളത്തിലാണ്... ഇന്‍ഡ്യയിലെ റബ്ബര്‍ ഉല്‍പ്പാദനം ഏറിയ പങ്കും കേരളത്തിലാണ്... കേരളത്തിന് വമ്പിച്ച മത്സ്യസമ്പത്തുണ്ട്, 1990-91 ലെ ഇന്‍ഡ്യയുടെ മൊത്തം സമുദ്രോല്‍പ്പന്ന കയറ്റുമതിയായ 139419 ടണ്ണില്‍ 50,997 ടണ്‍ അഥവാ 36.58% കേരളത്തിന്റെ സംഭാവനയായിരുന്നു. (കേരളാ എക്കണോമിക് റിവ്യൂ-1990)’’

ആഗോളവത്ക്കരണവും ഉദാരവല്‍ക്ക രണവും കൊണ്ടുവന്ന ബാധ്യതകളെ തുടര്‍ന്ന് കര്‍ഷക ആത്മഹത്യ ഇന്‍ഡ്യയിലെ പൊതുസംഭവമായി മാറിയപ്പോള്‍ ഏറെ ശ്രദ്ധയാകര്‍ഷിക്കപ്പെട്ടത് വിദര്‍ഭയായിരുന്നു. ഒപ്പം കേരളത്തിലെവയനാടും ഇടുക്കിയും മറ്റും. സംസ്ഥാനത്തിന്റെ കാര്‍ഷിക പ്രഭാവം മൂക്കുകുത്തി വീണതിന്റെ ദുരന്തം. മുകളില്‍ ചേര്‍ത്തത് 20 വര്‍ഷം മുമ്പത്തെ സംസ്ഥാനത്തിന്റെ സാമ്പത്തിക അവലോകന റിപ്പോര്‍ട്ടില്‍ നിന്നാണ്. ഇനി 2009-ലെ സാമ്പത്തികാ വലോകന റിപ്പോര്‍ട്ടിലേക്കു വരാം. "കേരളത്തിന്റെ ഭക്ഷ്യോല്‍പ്പാദന മേഖല പ്രധാന രംഗങ്ങളില്‍ കടുത്ത വെല്ലുവിളി നേരിടുകയാണ്. സംസ്ഥാനത്തിന്റെ കാര്‍ഷിക സമ്പദ്രംഗം ഘടനാപരമായ ഒരു മാറ്റത്തിന് വിധേയമാകുകയാണ്. പാരമ്പര്യ വിളകളായ നെല്ല്, കപ്പ തുടങ്ങിയവയുടെ മേഖലകള്‍ ഏറെ സാമ്പത്തിക ലാഭം നല്‍കാവുന്ന നാളികേരം, റബ്ബര്‍ തുടങ്ങിയവയുടെ മേഖലയിലേക്ക് തിരിക്കുന്നു.'' നെല്ലുല്‍പാദനത്തിന്റെ തോത് നാള്‍ക്കുനാള്‍ കുറയുന്നു. 1975ല്‍ നെല്‍കൃഷി 8.85 ലക്ഷം ഹെക്ടര്‍ പ്രദേശത്തായിരുന്നു. ഇന്ന് അത് നാലിലൊന്നായി, 2.34 ലക്ഷം ഹെക്ടറില്‍. 14 ലക്ഷം ടണ്‍ അരിയാണ് കേരളത്തിന്റെ ഉപഭോഗം, ഉല്‍പ്പാദിപ്പിക്കുന്നതാകട്ടെ 5.9 ലക്ഷം ടണ്‍ മാത്രം. 60 ശതമാനം അരിയും അന്യസംസ്ഥാനങ്ങളില്‍ നിന്ന് കൊണ്ടുവരുന്നു. നെല്ലുല്‍പ്പാദന ചെലവ് കഴിഞ്ഞ 10 വര്‍ഷത്തി നിടെ 220 ശതമാനം വര്‍ധിച്ചു, എന്നാല്‍ നെല്ലിനുണ്ടായ വിലവര്‍ധന 82 ശതമാനം മാത്രം. പക്ഷേ, നാളികേരത്തിലേക്ക് കണ്ണുനട്ടവര്‍ നിരാശരാണ്. ഇന്നിപ്പോള്‍ നാളികേര വില ക്വിന്റലിന് 1500 രൂപയാണ്. പത്തുവര്‍ഷം മുമ്പ് അത് 700 രൂപയായിരുന്നു. ഇപ്പോഴത്തെ ഉയര്‍ന്ന വില പല കാരണങ്ങള്‍ കൊണ്ടാണ്. മലേഷ്യയില്‍ പാമോയില്‍ ഉല്‍പ്പാദനം കുറഞ്ഞ തും വന്‍കിടക്കമ്പനികള്‍ നാളികേര സംസ്കരണത്തില്‍ നിന്നു വിട്ടുനില്‍ക്കുന്നതും മറ്റും. പക്ഷേ, ഈ വില കൂപ്പുകുത്തുന്നത് നോക്കിയിരിക്കെയായിരിക്കും. അപ്പോള്‍ കര്‍ഷകന്റെ സംരക്ഷണത്തിന് ആരും ഉണ്ടാവില്ല. നാളികേര ഉല്‍പ്പാദനം 30% കുറഞ്ഞിരിക്കുകയാണ്. തെ ങ്ങുകള്‍ കള്ളുല്‍പ്പാദനത്തിനുള്ളതു മാത്രമായി മാറുകയാണ്. പാലക്കാടന്‍ നെല്‍പ്പാടങ്ങള്‍ കള്ളുചെത്തിനുള്ള തെ ങ്ങിന്‍ തോട്ടങ്ങളാകുന്നു. അങ്ങനെ കൃഷിയെ വ്യവസായമാക്കി മാറ്റി!! മറിച്ച് റബ്ബറിന്റെ കാര്യത്തില്‍ അതല്ല. റബ്ബര്‍ വില 130 രൂപയില്‍ കുറയാതെ നില്‍ക്കുയാണ് കുറേക്കാലമായി. ആഭ്യന്തര റബ്ബര്‍ ഉല്‍പ്പാദനത്തില്‍ 7.6 ശതമാനം വര്‍ധന ഉണ്ടായിട്ടുള്ളതായി റബ്ബര്‍ ബോര്‍ഡ് ചെയര്‍മാന്‍ സാജന്‍ പീറ്റര്‍ പറയുന്നു. ആഗോള ഉല്‍പ്പാദനം 5-9 ശതമാനം മാത്രമായിരിക്കെയാണ് ഇത്. പക്ഷേ, മറ്റു കൃഷിമേഖലയുടെ കാര്യമോ? കാസര്‍കോട് കണ്ണൂര്‍ ജില്ലകളിലെ അടയ്ക്ക കര്‍ഷകര്‍ക്ക് കണ്ണീര്‍ കാലമാണ്. തേയിലയും ഏലവും കേരളത്തിന്റെ സമ്പദ് സ്രോതസുകളായിരുന്നുവെന്ന് പാഠപുസ്തകങ്ങളിലെ വരികളായി മാറുകയാണ്. വയനാട്ടിലെ കാപ്പിത്തോട്ടങ്ങളും കുരുമുളകു മേഖലയും ദുരന്ത ഭൂമിയാണ്. പച്ചക്കറികള്‍ക്ക് അയല്‍ സംസ്ഥാനത്തെ ആശ്രയിക്കാതെ മാര്‍ഗമില്ലെന്നത് സത്യം. മുന്‍ മുഖ്യമന്ത്രി ഇ. കെ. നായ നാര്‍ പറയാറുണ്ടായിരുന്നതുപോലെ മലയാളിക്ക് തിരുവോണമുണ്ണാനുള്ള തൂശനില പോലും തമിഴ്നാട്ടില്‍ നിന്നു വര ണമെന്ന്. പക്ഷേ കുടുംബശ്രീകളും വനിതാ സഹായ സഹകരണ സംവിധാനങ്ങളും മറ്റും ചേര്‍ന്ന് പച്ചക്കറിയുല്‍പ്പാദനത്തില്‍ വിപ്ളവം ഉണ്ടാക്കി മാതൃക കാണിച്ചു. പക്ഷേ, എന്തുകൊണ്ട് അത് കാര്‍ ഷിക വിപ്ളമായി മാറുന്നില്ലെന്ന ചോദ്യം ഈ 55-ാം വര്‍ഷത്തില്‍ സംസ്ഥാനത്തെ ഒരു സമസ്യ തന്നെ യാണ്. സര്‍ക്കാരുകള്‍ മാറിമാറി വരികയും അവരവരുടെ കാര്‍ഷിക പദ്ധതികള്‍ നടപ്പാക്കുകയും ചെയ്യുന്നു. കൃഷിപ്രോത്സാഹിപ്പിക്കാന്‍ മുണ്ട് മാടിക്കുത്തി മുഖ്യമന്ത്രി തന്നെപാടത്തിറങ്ങി പ്രോത്സാഹനം നല്‍കി. പക്ഷേ, വിളവെടുപ്പുത്സവത്തിന്റെ ഗ്രൂപ്പു ഫോട്ടോ അല്ലാതെ വിളപ്പൊലി സംസ്ഥാനത്തു കാണാനില്ല.പാല്‍ക്ഷാമം, അരി ക്ഷാമം, മാംസക്ഷാമം, പച്ചക്കറി ക്ഷാമം ഇവയൊന്നും വാര്‍ത്തയല്ലാതായിക്കൊണ്ടിരിക്കുകയുമാണ്.കേരളത്തിന്റെ മത്സ്യ സമ്പദ് രംഗത്തെ തകര്‍ച്ച അതിവേഗമാണ്. ഇന്‍ഡ്യ കൃഷിയെ മറന്ന് സോവിയറ്റ് മാതൃകയില്‍ വ്യവസായത്തെ പുണര്‍ ന്നുമെന്ന് നെഹ്രൂയിസത്തെ ആക്ഷേപിച്ച ആദ്യത്തെ കോണ്‍ഗ്രസുകാരനല്ലാത്ത പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയി കൃഷിക്കും വ്യവസായിക പദവി നല്‍കി! പക്ഷേ, അതും കൃഷിയെ പ്രോത്സാഹിപ്പിച്ചില്ല. എന്നാല്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ബജറ്റുകളിലൂടെ വന്‍ തുക കാര്‍ഷിക മേഖലയില്‍ വിതയ്ക്കപ്പെടുന്നതായി കണക്കുണ്ട്. വിളവെടുപ്പി ന്റെ തോത് കുറവാണെന്നു മാത്രം. കേരളത്തിലെ കാര്‍ഷിക ഗവേഷണ സ്ഥാപനങ്ങള്‍ കാര്‍ഷിക മേഖലയില്‍ ഉല്‍പ്പാദനം വര്‍ദ്ധിപ്പിക്കാനുള്ള വിജയകരമായ പരീക്ഷണങ്ങള്‍ നടത്തിയിട്ടുണ്ട്. പക്ഷേ ഈ വിത്തുകള്‍ വ്യാവസായികാടിസ്ഥാനത്തില്‍ ഉല്‍പ്പാദിപ്പിക്കപ്പെടുന്നില്ല കൃഷിയെന്നാല്‍ നമുക്ക് റബ്ബര്‍ മാത്രമാകുന്നു, എന്നൊരു രാഷ്ട്രീയ കൃഷിപാഠം ഉരുവിടുകയാണോ കേരളം. റബ്ബറിനു വില കുറയട്ടെ, നിയമസഭ പ്രമേയം, പ്രതിഷേധം പാ സാക്കും. പാര്‍ലമെന്റ് ഇളകി മറിയും. നാളികേരം, നെല്ല്, കുട്ടനാടന്‍ പാക്കേജ്, ഇടുക്കി പാക്കേജ്...ഒക്കെയുണ്െട ങ്കിലോ വായ് മൂടിക്കെട്ടി പ്രകടനം പോലും അബദ്ധമായേക്കുമെന്നാണ് പലര്‍ക്കും ഭയം.
സ്വാതന്ത്ര്യത്തിനുശേഷം ഭാരതം വികസന നയമായി ആശ്രയിക്കുന്നത് പഞ്ചവത്സര പദ്ധതികളെയാണ്. കഴിഞ്ഞ 60 വര്‍ഷ ത്തിനിടയില്‍, 11 പഞ്ചവത്സര പദ്ധതികള്‍ നാം നടപ്പിലാക്കുകയുണ്ടായി. ഇപ്പോള്‍ പന്ത്രണ്ടാം പദ്ധതിയുടെ പണിരപ്പുരയിലാണ്. ആഗോള സാമ്പത്തിക മാന്ദ്യത്തിന്റേയും നാണ്യപ്പെരുപ്പത്തിന്റേയും കാലാവസ്ഥാ വ്യതിയാനങ്ങളുടേയും ഇടയിലാണ് പന്ത്രണ്ടാം പദ്ധതിക്ക് രൂപം കൊടുത്തിരിക്കുന്നത്. തീര്‍ച്ച യായും, പന്ത്രണ്ടാം പദ്ധതി, പതിനൊന്നാം പദ്ധതിയുടെ തുടര്‍ച്ചയായിരിക്കണമല്ലോ!

പതിനൊന്നാം പദ്ധതി യെ വിലയിരുത്തു മ്പോള്‍ പ്രതീക്ഷകള്‍ക്ക് വിപരീതമായി വളര്‍ച്ചാനിരക്ക് താഴെ പോയിക്കൊണ്ടി രിക്കുന്ന അവസ്ഥയാണ് രാഷ്ട്രം നേരിടുന്നത്. ഏതാണ്ട് 9 ശതമാനം വളര്‍ച്ചാനിരക്ക് പ്രതീക്ഷിച്ചു തുടങ്ങിയ പതിനൊന്നാം പദ്ധതി യുടെ അവസാന നാളുകളില്‍ ശരാശരി വളര്‍ച്ചാനിരക്ക് 7 ശതമാനത്തി നടുത്ത് എത്തി നില്‍ക്കുന്നു. പതിനൊന്നാം പദ്ധതി യുടെ വെല്ലുവിളികള്‍ ഇനിയും ഏറെ ഉണ്ട്.
പന്ത്രണ്ടാം പദ്ധതിയില്‍ വളര്‍ച്ചാ നിരക്ക്, എത്രയായിരിക്കണമെന്നുള്ള അന്തിമ തീരു മാനം, ആസൂത്രണ കമ്മീഷന്‍ എടുത്തിട്ടില്ലെ ങ്കിലും, ശരാശരി 9 ശതമാനം മുതല്‍ 9.5 ശതമാനം വരെ കണക്കാക്കുന്നുണ്ട്. എന്നാല്‍, ഈ വളര്‍ച്ചാനിരക്ക്, നേടിയെടുക്കണമെങ്കില്‍ അതിന് അനുയോജ്യമായ തന്ത്രങ്ങള്‍ ആവിഷ്കരിക്കേണ്ടതുണ്ട്.

പതിനൊന്നാം പദ്ധതിയുടെ പ്രധാന തന്ത്രങ്ങളില്‍ ഒന്നായ, ഇന്‍ക്ളൂസീവ് ഗ്രോത്ത് എന്ന തന്ത്രവുമായി മുന്നോട്ട് പോകുക എന്നു ള്ളതാണ് ഒരു നിര്‍ദ്ദേശം. എന്നാല്‍ പതിനൊ ന്നാം പദ്ധതിയില്‍ നടപ്പിലാക്കിയ ഇന്‍ക്ളൂ സീവ് ഗ്രോത്ത് എന്ന ആശയം ഇതിന്റെ ശരി യായ രീതിയില്‍ ഉള്‍ക്കൊള്ളാന്‍ സാധിച്ചി ട്ടില്ല. സമൂഹത്തില്‍, ഏറ്റവും താഴെക്കിടയിലു ള്ളവരിലേക്ക്, എത്തിച്ചേരേണ്ട പല ആനുകൂല്യ ങ്ങളും സഹായങ്ങളും, ദാരിദ്യ്രരേഖയ്ക്ക് മുകളിലുള്ളവരിലേക്ക് എത്തിച്ചേരുന്ന വൈരുദ്ധ്യവും ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. അതുകൊണ്ട്, ഇന്‍ക്ളൂസീവ് ഗ്രോത്തിന്റെ ലക്ഷ്യങ്ങള്‍ സാധാരണക്കാരിലേക്ക്
എത്തിക്കാന്‍ സഹായിക്കുന്ന നയ- രൂപീകരണങ്ങള്‍ പന്ത്രണ്ടാം പദ്ധതിയില്‍ ഉണ്ടാകേണ്ടിയിരിക്കുന്നു. ഭാരതത്തിന്റെ വികസനം ഏറ്റവും ഫലപ്രദ മായ രീതിയില്‍ സാധിക്കണമെങ്കില്‍ കാര്‍ഷി ക മേഖലയുടെ വികസനം ഒഴിച്ചുകൂടാന്‍ പാടി ല്ലാത്ത ഒന്നാണ്. എന്നാല്‍, കാര്‍ഷിക മേഖല യുടെ വളര്‍ച്ച 2 ശതമാനം മുതല്‍ 7 ശതമാ നം വരെയായി പരിമിതപ്പെട്ടിരിക്കുന്നു. ഈ അവസ്ഥയില്‍ സുപ്രധാനമായ മാറ്റം ആവ ശ്യമാണ്. കാര്‍ഷിക മേഖലയുടെ വളര്‍ച്ചാ നിരക്ക് 4.7 ശതമാനം എങ്കിലും ആയിരിക്ക ണമെന്നാണ് വിദഗ്ധര്‍ കണക്ക് കൂട്ടിയിട്ടുള്ളത്. പന്ത്രണ്ടാം പദ്ധതി രൂപീകരണത്തില്‍, കാര്‍ ഷിക മേഖലയില്‍ ഏറ്റവും അധികം ശ്രദ്ധിക്ക പ്പെടേണ്ടത് സംസ്ക്കരണവും, മൂല്യവര്‍ദ്ധിത ഉല്‍പന്നങ്ങളുടെ ഉല്‍പാദനവും ആണ്. അതുപോലെ, കാര്‍ഷിക ഉല്‍പന്നങ്ങളുടെ വിപണനത്തിലും കയറ്റുമതിയിലും ശ്രദ്ധിക്കേ ണ്ടിയിരിക്കുന്നു. ഈ ആശയങ്ങള്‍ ഫലപ്രദ മാകണമെങ്കില്‍, കാര്‍ഷികവൃത്തിയോടുള്ള യുവജനങ്ങളുടെ കാഴ്ചപ്പാടില്‍ മാറ്റം വരേ ണ്ടതുണ്ട്. ഈ അവസരത്തില്‍,                             

"അഗ്രി കള്‍ച്ചര്‍ എന്‍ട്രപ്രണര്‍ഷിപ്പ്" എന്ന ആശയത്തിന്റെ പ്രസക്തി ഊന്നിപ്പറയേണ്ടി യിരിക്കുന്നു. ആഗോളവല്‍ക്കരണം വ്യവസായ വല്‍ക്കരണത്തിന്റെ വേഗത വര്‍ദ്ധിപ്പിക്കുകയു ണ്ടായി. എന്നാല്‍, ആഗോളവല്‍ക്കരണം ചെറുകിട വ്യവസായ മേഖലയെ ദോഷകര മായി ബാധിച്ചു. ചെറുകിട വ്യവസായ മേഖലയുടെ ഉല്‍പാദനക്ഷമതയും, ലാഭവും ക്രമാതീതമായി കുറഞ്ഞുകൊണ്ടിരിക്കുന്നു. വിദേശ-കുത്തക കമ്പനികളുടെ കടന്നുകയറ്റം ചെറുകിട സംരംഭങ്ങളുടെ വിപണിയെ ലഘൂകരിക്കുന്നു. അതുകൊണ്ട് പന്ത്രണ്ടാം പദ്ധതിയില്‍ ചെറുകിട സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്ന വ്യവസായങ്ങള്‍ രൂപീകരിക്കേണ്ടത് അത്യാവശ്യമാണ്.

കാര്‍ഷിക മേഖലയും വ്യാവസാ യിക മേഖലയും പരസ്പരം പൂരകങ്ങളായി പ്രവര്‍ത്തിക്കുമ്പോഴാണ് ആസൂത്രണ ലക്ഷ്യ ങ്ങള്‍ എളുപ്പത്തില്‍ നേടിയെടുക്കുവാന്‍ സാധിക്കുക. എന്നാല്‍ കാര്‍ഷിക വ്യാവസാ യിക വികസനങ്ങളെ സ്വാധീനിക്കുന്ന വളരെ പ്രധാനപ്പെട്ട ഒരു വികസന ഘടകമാണ് പശ്ചാത്തല സൗകര്യങ്ങള്‍. ഇതില്‍ റോഡ് വികസനം, വാഹനങ്ങളുടെ ലഭ്യത, ജലസ്രോ തസ്സുകളുടെ ലഭ്യതയും ഉപയോഗവും, ഊര്‍ ജ്ജസ്രോതസ്സുകളുടെ ലഭ്യതയും ഉപയോഗവും എല്ലാം ഉള്‍ക്കൊള്ളുന്നു. പല വികസിത രാജ്യങ്ങളും വികസ്വര രാജ്യങ്ങളും തമ്മില്‍ താരതമ്യം ചെയ്യുമ്പോള്‍ നമ്മുടെ പശ്ചാത്തല സൗകര്യ വികസന വളര്‍ച്ചാനിരക്ക് വളരെ കുറവാണ്. പതിനൊന്നാം പദ്ധതിയുടെ കണക്കുകള്‍ വെച്ച് നോക്കുമ്പോള്‍ ഈ വളര്‍ച്ചാനിരക്ക് 5.7 ശതമാനത്തില്‍ ഒതുങ്ങി നില്‍ക്കുന്നു. ഈ നിരക്ക് 8 ശതമാനത്തില്‍ മുകളില്‍ ആകു മ്പോള്‍ മാത്രമാണ് നാം പ്രതീക്ഷിക്കുന്ന കാര്‍ഷിക വ്യാവസായിക വികസനം സാധ്യമാവുക.

ഒരു രാജ്യത്തിന്റെ സമ്പ ത്താണ് അവിടത്തെ പൗരന്മാര്‍. 2011 സെന്‍സസിലെ കണക്കനു സരിച്ച് നമ്മുടെ ജനസംഖ്യ 121 കോടിയാണ്.
ഈ 121 കോടി ജനങ്ങളില്‍ ഏതാണ്ട് 12 ശതമാനത്തോളം മുതിര്‍ന്ന പൗരന്മാര്‍ ആണ്. അവരുടെ നിരക്ക് ഏതാണ്ട് 2020 ആകു മ്പോള്‍ മൊത്തം ജനസംഖ്യയുടെ ഏതാണ്ട് 17 ശതമാനമായി വളരുമെന്ന് കണക്കാ ക്കപ്പെട്ടിരിക്കുന്നു. തീര്‍ച്ചയായും വയോജന ങ്ങളുടെ പുനരധിവാസം സര്‍ക്കാരിന്റെ ശ്രദ്ധ പതിയേണ്ട ഒരു മേഖലയായി മാറുന്നു. അതുപോലെ ഇരുപത്തൊന്നാം നൂറ്റാണ്ടില്‍ രാഷ്ട്രം നേരിടാന്‍ പോകുന്ന മറ്റ് രണ്ട് പ്രശ്നങ്ങളാണ് തൊഴിലില്ലായ്മയും ഉന്നത വിദ്യാഭ്യാസ മേഖലയില്‍ നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്ന ഗുണമേന്മയും. അതുപോലെ പ്രൈമറി വിദ്യാഭ്യാസ രംഗത്ത് കുട്ടികളുടെ പോഷകാഹാര കുറവും ചെറിയ ക്ളാസ്സില്‍ തന്നെ ഉള്ള പഠിപ്പ് നിര്‍ത്തലും വെല്ലുവിളികളാണ്. കുട്ടികളുടെ ആരോഗ്യവും, വിദ്യാഭ്യാസവും അമ്മമാരുടേയും സ്ത്രീകളുടേയും ആരോഗ്യവും വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് കിടക്കുന്നു. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വേണ്ടി ധാരാളം കര്‍മ്മപദ്ധതികള്‍ കേന്ദ്ര സര്‍ക്കാ രും സംസ്ഥാന സര്‍ക്കാരുകളും നടപ്പിലാക്കി ക്കൊണ്ടിരിക്കുന്നുണ്ട്. എന്നാല്‍ ഇതിന്റെ ഗുണ ങ്ങള്‍ സാധാരണക്കാരിലേക്ക് എത്തിക്കുവാന്‍ പദ്ധതികള്‍ക്ക് സാധിച്ചിട്ടുണ്ടോ എന്നുള്ളത് സംശയാസ്പദമാണ്.
വികസന പ്രക്രിയയ്ക്ക് ഊന്നല്‍ കൂട്ടാന്‍ വേണ്ടി ധനകാര്യമേഖലയിലും ബാങ്കിംഗ് രംഗത്തും ചില വിപ്ളവാത്മകമായ പരിവര്‍ത്തനങ്ങള്‍ കൊണ്ടുവരികയുണ്ടായി. എന്നാല്‍ ഈ നേട്ടങ്ങള്‍ സാധാരണക്കാരന് എന്തുഗുണം ചെയ്തു എന്നുള്ളത് ചിന്തിക്കേണ്ടിയിരിക്കുന്നു. ധനകാര്യമേഖലയുടെ നേട്ടങ്ങള്‍ സാധാരണ ക്കാരിലേയ്ക്കും പാവപ്പെട്ടവരിലേയ്ക്കും എത്താ ത്തിടത്തോളംകാലം സുസ്ഥിരവികസനം എന്ന ആശയം പ്രാവര്‍ത്തികമാകുകയില്ല.

എല്ലാ ആസൂത്രണ നയങ്ങളുടേയും അന്തി മമായ ലക്ഷ്യം ദാരിദ്യ്ര ലഘൂകരണമാണ്. ഇന്ത്യയില്‍ ഏതാണ്ട് 30 ശതമാനത്തോളം ജനങ്ങള്‍ ദാരിദ്യ്രരേഖയ്ക്ക് താഴെയാണ്. ഈ കണക്കുകളില്‍ തന്നെ അഭിപ്രായഭിന്നത കളുണ്ട്. ഈ അടുത്ത ദിവസങ്ങളില്‍ ആസൂത്രണ കമ്മീഷന്‍ ദാരിദ്യ്രരേഖയുടെ മാനദണ്ഡങ്ങളില്‍ ചില മാറ്റങ്ങള്‍ നിര്‍ദ്ദശിക്കുകയുണ്ടായി. പട്ടണ പ്രദേശങ്ങളില്‍ ദാരിദ്യ്രരേഖയുടെ മാനദണ്ഡം 32 രൂപയില്‍ നിന്ന് 25 രൂപയായും, ഗ്രാമങ്ങളില്‍ 26 രൂപയില്‍ നിന്ന് 22 രൂപയും ആയി കുറയ്ക്കുകയുണ്ടായി. ഈ കണക്കിലെ കളി ദരിദ്രരരുടെ എണ്ണം കുറച്ച് കാണിക്കാന്‍ സാധിക്കും. അതുവഴി സാമൂഹ്യക്ഷേമ പ്രവര്‍ത്തനങ്ങളുടെ പദ്ധതി ചിലവ് കുറയ്ക്കാന്‍ കഴിയും. എന്നാല്‍ ഈ തന്ത്രംകൊണ്ട് ദരിദ്രരുടെ എണ്ണത്തില്‍ മാറ്റം വരുത്താന്‍ സാധ്യമല്ല. ദാരിദ്യ്രം മാനദണ്ഡങ്ങളെ ആശ്രയിച്ചിരിക്കുന്നു.

മഹാത്മാഗാന്ധി വര്‍ഷങ്ങള്‍ക്കുമുമ്പ് നിര്‍ദ്ദേശിച്ചതുപോലെ ഗ്രാമങ്ങള്‍ക്കും സാധാരണ ജനങ്ങള്‍ക്കും ഊന്നല്‍ കൊടുത്ത്, സാങ്കേതികവികസനത്തിന്റേയും ശാസ്ത്രീയ വികസനത്തിന്റേയും നേട്ടങ്ങള്‍ ആസൂത്രണ പ്രക്രിയയ്ക്കുവേണ്ടി ഉപയോഗി ക്കുമ്പോഴാണ് പൊതുജനപങ്കാളിത്തം ആസൂത്രണത്തില്‍ പ്രാവര്‍ത്തികമാവുകയും അതുവഴി രാഷ്ട്രവികസനം സാധ്യമാവുകയും ചെയ്യുക.



Sunday, April 19, 2015

പ്രകാശ്‌ കാരാട്ട്‌.
_________________________
സി.പി.ഐ(എം) ജനറല്‍ സെക്രട്ടറി, 61 വയസ്‌.
മികച്ച വിദ്യാര്‍ത്ഥിക്കുള്ള അവാര്‍ഡോടെ മദ്രാസ്‌ കോളേജില്‍ നിന്ന്‌ ബിരുദം നേടി.
എഡിന്‍ബറോ സര്‍വ്വകലാശാലയില്‍ നിന്ന്‌ പൊളിറ്റിക്‌സില്‍ ബിരുദാനന്തര ബിരുദമെടുത്തു.
1970-ല്‍ അപ്പാര്‍ത്തീട്‌ ഭരണകൂടത്തിനെതിരെ പ്രതിഷേധിച്ചതിന്‌ സര്‍വ്വകലാശാലയില്‍ നിന്ന്‌ നടപടിക്ക്‌ വിധേയനായി.
1970-ല്‍ സി.പി.ഐ(എം)ല്‍ ചേര്‍ന്നു.
സി.പി.ഐ(എം) പാര്‍ലമെന്ററി പാര്‍ട്ടി നേതാവായിരുന്ന സ:എ.കെ.ഗോപാലന്റെ സഹായിയായി രണ്ട്‌ വര്‍ഷം പ്രവര്‍ത്തിച്ചു.
1972-73 കാലയളവില്‍ ജവഹര്‍ലാല്‍ നെഹ്‌റു സര്‍വ്വകലാശാല വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റായി പ്രവര്‍ത്തിച്ചു.
1974 മുതല്‍ 1979 വരെ എസ്‌.എഫ്‌.ഐ-യുടെ ദേശീയ പ്രസിഡന്റായി പ്രവര്‍ത്തിച്ചു.
അടിയന്തിരാവസ്ഥകാലത്ത്‌ ഒന്നരവര്‍ഷത്തോളം ഒളിവില്‍ പ്രവര്‍ത്തിച്ചു.
രണ്ടുതവണ അറസ്റ്റ്‌ ചെയ്യപ്പെടുകയും എട്ടുദിവസം ജയില്‍വാസം അനുഷ്‌ടിക്കുകയും ചെയ്‌തു.
1982-1995 കാലയളവില്‍ സി.പി.ഐ(എം) ദില്ലി സംസ്ഥാന കമ്മിറ്റിയുടെ സെക്രട്ടറിയായി പ്രവര്‍ത്തിച്ചു.
1985-ല്‍ സി.പി.ഐ(എം) കേന്ദ്രകമ്മിറ്റിയിലേയ്‌ക്ക്‌ തെരഞ്ഞെടുക്കപ്പെട്ടു.
1992-ല്‍ പോളിറ്റ്‌ ബ്യൂറോ അംഗമായി.
സി.പി.ഐ(എം) സൈദ്ധാന്തിക പ്രസിദ്ധീകരണമായ 'ദി മാര്‍ക്‌സിസ്റ്റി'ന്റെ എഡിറ്റോറിയല്‍ ബോര്‍ഡംഗം.
എ വേള്‍ഡ്‌ വിന്‍- എം എട്ടേസ്‌പേസ്‌ ഓണ്‍ ദി കമ്യൂണിസ്റ്റ്‌ മാനിഫെസ്റ്റോ (1999)-എഡിറ്റിംഗ്‌.
എ ക്രോസ്‌ ടൈം ആന്റ്‌ കോണ്ടിനന്റ്‌ഡ്‌ എട്രിബ്യൂട്ട്‌ ടു വിക്‌ടര്‍ കീര്‍മാന്‍ (2003) -എഡിറ്റിംഗ്‌
ഭാര്യ ബ്രിന്ദാ കാരാട്ട്‌ സി.പി.ഐ(എം) പോളിറ്റ്ബ്യുറൊ മെമ്പർ

Friday, April 10, 2015

തമിഴ്നാട്ടില്‍ തൊണ്ണൂറുവര്‍ഷം മുമ്പ് ബ്രിട്ടീഷ് സര്‍ക്കാര്‍ ദളിതര്‍ക്ക് അനുവദിച്ച പഞ്ചമിഭൂമി കയ്യേറിയ സവര്‍ണഹിന്ദുക്കളില്‍നിന്ന് ദളിത് ഭൂമി വീണ്ടെടുത്ത് സിപിഐഎമ്മിന്റെ നേതൃത്വത്തില്‍ നടന്നുവരുന്ന പ്രക്ഷോഭം അന്തിമഘട്ടത്തിലേക്ക്.
കാഞ്ചിപുരം ജില്ലയിലെ 38 ഏക്കര്‍ പഞ്ചമിഭൂമിയിലേക്ക് പാര്‍ടിയുടെയും തൊട്ടുകൂടായ്മ നിര്‍മാര്‍ജന മുന്നണിയുടെയും കിസാന്‍സഭയുടെയും ആയിരക്കണക്കിന് പ്രവര്‍ത്തകര്‍ വ്യാഴാഴ്ച പിടിച്ചെടുത്ത് ദളിതര്‍ക്ക് നല്‍കി. നിര്‍മാണ കമ്പനികള്‍ സ്ഥാപിച്ച അതിര്‍ത്തിക്കല്ലുകളും ബോര്‍ഡുകളും നീക്കം ചെയ്ത ശേഷമാണ് ഭൂമി പിടിച്ചെടുത്തത്. 1924ല്‍ ദളിതര്‍ക്ക് അവരുടെ ജീവിതനിലവാരം മെച്ചപ്പെടുത്താനായി ബ്രിട്ടീഷ് സര്‍ക്കാര്‍ കൈമാറിയ ഭൂമിയാണിത്. രജിസ്ട്രേഷന്‍ വകുപ്പിലെ രേഖകള്‍ പ്രകാരം ഈ ഭൂമി ദളിതരുടേതാണ്. എന്നാല്‍ മാറിമാറി വന്ന സര്‍ക്കാരുകള്‍ ഭൂമി പിടിച്ചെടുത്ത് ദളിതര്‍ക്ക് കൈമാറാന്‍ തയ്യാറായിരുന്നില്ല. വന്‍ രാഷ്ട്രീയ സ്വാധീനമുള്ള സവര്‍ണഹിന്ദുക്കള്‍ ഈ ഭൂമി കൈവശംവെച്ചിരിക്കുകയായിരുന്നു.
ഇങ്ങനെ തമിഴ്നാടിന്റെ വിവിധ ഭാഗങ്ങളില്‍ മൂന്നരലക്ഷത്തിലേറെ ഏക്കര്‍ ഭൂമി ദളിതരില്‍നിന്ന് കവര്‍ന്നെടുത്തിട്ടുള്ളതായാണ് കണക്ക്.
മാധ്യമങ്ങള്‍ ജനാധിപത്യത്തിന്‍റെ നാലാമത്തെ തൂണാണെന്നു പറഞ്ഞത് ബ്രിട്ടീഷ്‌ ജനാധിപത്യ സഭയുടെ ആദ്യത്തെ അംഗമായിരുന്ന ലോഡ്‌ മക്കോലെ ആണ്‌. ജനാധിപത്യ പ്രസ്ഥാനങ്ങള്‍ മുളച്ച, പൂവിട്ട, കായ്ച്ച കാലഘട്ടത്തില്‍ ലോകജനതയുടെ ഭാഗധേയം തീരുമാനിക്കപ്പെട്ടതും ഈ മാധ്യമങ്ങളുടെ കൃത്യമായ ഇടപെടലുകളിലൂടെ ആയിരുന്നു. ഇതേ വാചകത്തോട് ചേര്‍ത്ത് വായിക്കേണ്ട വേറൊരു വാചകമുണ്ട് " ലോകത്തെ ഏറ്റവും ശക്തമായ ആയുധമാണ് മാധ്യമം, അവയ്ക്ക് നിഷ്കളങ്കതയെ പാപമാക്കാനും, പാപത്തെ നിഷ്കളങ്കമാക്കാനും കഴിവുണ്ട്, അതാണ്‌ അതിന്റെ ശക്തി, കാരണം അത് ലക്ഷോപലക്ഷം ജനതയുടെ മനസിനെ നിയന്ത്രിക്കുന്നു"- അമേരിക്കന്‍ മന്ത്രിയും, മനുഷ്യവകാശപ്രവര്‍ത്തകനുമായ മാല്‍കം എക്സ് പറഞ്ഞ വാക്കുകള്‍. അതില്‍ അവസാനത്തെ വരി എക്കാലവും പ്രാധാന്യം അര്‍ഹിക്കുന്നതാണ്.
മാധ്യമം എന്ന വാക്കിന് പത്രം എന്ന് മാത്രം അര്‍ഥം ഉള്ള ഒരു കാലം, അവിടെ നിന്നും സര്‍ക്കാര്‍ നിയന്ത്രണത്തില്‍ ഉള്ള, ദ്രിശ്യ-ശ്രാവ്യ മാധ്യമങ്ങളുടെ വരവ്, തുടര്‍ന്നുള്ള മാധ്യമ രംഗത്തെ സ്വകാര്യവല്‍കരണം,അതിനു ശേഷം ഉണ്ടായ നാം കണ്ട നവ മാധ്യമ വിസ്ഫോടനം.
വാര്‍ത്ത‍ വാര്‍ത്തയായി എത്തിക്കുകയും, വാര്‍ത്തയിലെ പക്ഷം ജനങ്ങള്‍ അവരുടെ വിവേചന ബുദ്ധി ഉപയോഗിച്ച് ആലോചിച്ചുകൂട്ടുകയും ചെയ്തിരുന്ന ഒരു മാധ്യമ സംസ്കാരം ഉണ്ടായിരുന്ന ഒരു കാലം. ചാനല്‍ റേറ്റിംഗ് എന്നോ ABC സര്‍ക്കുലേഷന്‍ എന്നോ കേള്‍ക്കാത്ത കാലം. റേഡിയോ വാര്‍ത്ത‍ ഒരു സംസ്കാരത്തിന്‍റെ ദിനചര്യയുടെ ഭാഗമായിരുന്ന കാലം, ആളുകള്‍ വാര്‍ത്തകളെ കാത്തിരുന്ന കാലം. അവിടെ നിന്നുമാണ് ലാഭം മുഖമുദ്ര ആക്കിയ സ്വകാര്യ ചാനലുകള്‍, അതില്‍ നിന്നും ഉണ്ടായ വാര്‍ത്താ ചാനലുകള്‍ എല്ലാം കൂടി ജനങ്ങളുടെ ചിന്ത ശേഷിക്ക് വാര്‍ത്തയെ വിട്ടു കൊടുക്കാതെ വാര്‍ത്തയുടെ "തീര്‍പ്പുകള്‍", വാര്‍ത്തയുടെ അകം മാറ്റിയ നിര്‍മ്മിതികള്‍ ജനങ്ങളുടെ മനസിലേക്ക് കയറ്റി വിടാന്‍ തുടങ്ങിയത്.
ഓരോ ചാനലിനും ഓരോരോ പക്ഷം, വാര്‍ത്തകളും പക്ഷം ചേര്‍ന്ന്, ജനങ്ങളെ തേടി വാര്‍ത്ത‍ പുറത്തിറങ്ങി.
ഓരോ സംഭവങ്ങളും ഇന്ന് നാം കാണുന്നത് മാധ്യമ വിചാരം കഴിഞ്ഞ തീര്‍പ്പുകള്‍ ആയിട്ടാണ്. പൊതുജനത്തിന് ഒരു തെരഞ്ഞെടുപ്പ് പോലും സാധ്യമാക്കാത്ത തരത്തില്‍ ഒരമ്മ പെറ്റതെല്ലാം തോപ്പിക്കാര്‍.ചാനല്‍ റൂമുകളില്‍ ചര്‍ച്ചാ വിദഗ്ദ്ധരും നവ മാധ്യമക്കൂട്ടങ്ങളും തീര്‍പ്പാക്കുന്ന വാര്‍ത്തകളുടെ ചണ്ടി.
കഴിഞ്ഞ ഒരാഴ്ചയായി അല്ലെങ്കില്‍ ഒരു വര്‍ഷമായി കേരള ജനതയുടെ ഏറ്റവും വലിയ വിഷയം സരിത ആയിരുന്നു. അല്ലെങ്കില്‍ മാണി ആയിരുന്നു, പി സി ജോര്‍ജ്‌ ആയിരുന്നു. അതിനിടയില്‍ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തെ ഒരു വ്യാജ ഏറ്റുമുട്ടല്‍ എന്ന് ദുഷ്പേര് കേട്ട ഒരു കൊലപാതകമോ, ബാങ്കിംഗ് മേഘലയിലെ പുത്തന്‍പരിഷ്കരങ്ങലോ, റെയില്‍വേയില്‍ അടിമുടി അഴിച്ചു പണി നിര്‍ദ്ദേശിച്ച സ്വകാര്യ വല്കരണ നടപടികളുടെ ആരംഭങ്ങളോ ദേശീയ മാധ്യമങ്ങള്‍ മാത്രം റിപ്പോര്‍ട്ട് ചെയ്യുന്ന തരത്തില്‍ മാറി, നമ്മുടെ മലയാളം മാധ്യമങ്ങള്‍ ഇതൊന്നും അറിഞ്ഞേ ഇല്ല.
സാമൂഹിക വികസന സൂചികകള്‍ ആയ ജലവും, ശുചിത്വവും, വ്യക്തി സുരക്ഷ,വീടുകള്‍, പോഷണം എന്നിവയുടെ നിലവാരം അടിസ്ഥാനമാക്കി ഇന്നലെ പുറത്തു വിട്ട 133 രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ നൂറ്റി ഒന്നാം സ്ഥാനത്തേക്ക്‌ തള്ളപ്പെട്ടത് ഒരു മാധ്യമവും റിപ്പോര്‍ട്ട് ചെയ്തില്ല. പ്രതി ശീര്‍ഷ വരുമാനത്തില്‍ തൊണ്ണൂറ്റി മൂന്നാം സ്ഥാനത്തും. ലോകത്തെ ഏറ്റവും വരുമാനമുള്ളവരുടെ പട്ടികയില്‍ ആദ്യത്തെ നൂറു സ്ഥാനക്കരെയും സംഭാവന ചെയ്യാന്‍ കെല്‍പ്പുള്ള രാജ്യം എന്ന് ഓരോ ഗവണ്‍മെനടും അഭിമാനം കൊള്ളുന്ന ഇന്ത്യ.
ചിന്തിക്കണം ഓരോ ആളും ചിന്തിക്കണം റിലയന്‍സും, അടാനിയും, സണ്‍ ഫാര്‍മ ഗൃപ്പും ഉള്ള രാജ്യത്ത് അവരുടെ വളര്‍ച്ച രാജ്യത്തിന്‍റെ വളര്ച്ചയായും, ജി ഡി പി ആയും കൊണ്ട് നടക്കുന്ന രാജ്യം , ഏറ്റവും അടിസ്ഥാനമായ ജലം,ശുചിത്വം, വീട്,പോഷണം എന്നീ കാര്യങ്ങളില്‍ നേപ്പളിനും, ബംഗ്ലാദേശിനും താഴെ,,, !!
ഈ വാര്‍ത്ത‍ ഒരിക്കലും മാധ്യമങ്ങളുടെ കണ്ണില്‍ പെടില്ല, ദേശീയ മാധ്യമങ്ങളില്‍ ഇ വാര്‍ത്ത‍ ഒന്നാം പേജില്‍ കൊടുത്തതായി കണ്ടത് ദി ഹിന്ദു മാത്രം.
സരിതയോ, മാണിയോ, ജോര്ജോ ഒരു ജനതയുടെ പൊതു പ്രശ്നമല്ല, അത്ര മേല്‍ മലീമസമായ ജനാധിപത്യത്തിന്‍റെ സ്വാഭാവികമായ ഉല്‍പന്നങ്ങള്‍ ആയി എടുത്തു ചവറു കൊട്ടയില്‍ ഇടേണ്ട നികൃഷ്ട ജീവികള്‍ മാത്രമാണ് അവര്‍ ഓരോരുത്തരും.
അതിനു കഴിവില്ലാത്ത ഒരു ജനത, അല്ലെങ്കില്‍ അതിനു കഴിവുണ്ടായിട്ടും, പ്രതികരിക്കാതെ ഇരിക്കുന്ന ഒരു നിഷ്ക്രിയ ജനത ഇത്തരം പുഴുവരിക്കലുകള്‍ അര്‍ഹിക്കുന്നു.
ജനങ്ങളുടെ വോട്ടു വാങ്ങി, ജനങ്ങളുടെ വാക്കിന് വില കൊടുക്കാത്തവര്‍, ജനങ്ങളുടെ നാവിന് കടിഞ്ഞാണിടുന്ന മാധ്യമങ്ങള്‍...
നല്ല പോക്കാണിത്,,, വളരെ നല്ല പോക്ക്.

Wednesday, April 8, 2015

എത്രയെത്ര കത്തുകള്‍ . സരിതാ നായര്‍ എഴുതിയെന്നു അവര്‍ പറയുന്ന കത്ത് , അവര്‍ എഴുതിയതെന്നു ജോര്‍ജു പറയുന്ന കത്ത് . മുന്‍ മന്ത്രി ഗണേഷ് കുമാറിന്റെ പി എ ക്ക് താന്‍ നല്‍കി എന്ന് സരിത പറയുന്ന കത്ത് , ജയിലില്‍ നിന്ന് സരിത എഴുതി എന്ന് അവരുടെ വക്കീല്‍ പറയുന്ന കത്ത് . സരിത പത്ര സമ്മേളനത്തില്‍ വീശിക്കാണിച്ച കത്ത് . തങ്ങള്‍ക്കു ചോര്‍ന്നു കിട്ടി എന്ന് മാധ്യമങ്ങള്‍ പറയുന്ന സരിതയുടെ കത്ത് ..... , സരിതയുടെ മൊഴി കോടതി രേഖപ്പെടുത്തിയത് ... ഏതാണ് ശരി എന്ന് കണ്ടെത്താന്‍ ഈ നാട്ടില്‍ ഒരു വ്യവസ്തയുമില്ലെ ? വിവരാവകാശ കമ്മീഷന് വല്ലതും ചെയ്യാനാവുമോ എന്തോ ? ഇല്ലെങ്കില്‍ ജുടിഷ്യരിക്ക് ? [ മാധ്യമങ്ങളും ജോര്‍ജും പോയി തുലയട്ടെ . മലയാളിക്ക് എത്രയെത്ര ജീവിത പ്രശ്നങ്ങള്‍ വേറെയുണ്ട് !! അത് മറച്ചു വെക്കാനുള്ള അടവാണ് നാം കണ്ടു കൊണ്ടിരിക്കുന്നത് ]
-

Ravi Varma

Tuesday, April 7, 2015

ഞങ്ങള്‍ക്ക് ദൈവങ്ങളില്ല
---------------------------------
ഞങ്ങളെയാരും ചേര്‍ത്തു പിടിച്ചിട്ടില്ല
ഞങ്ങളെയാരും തഴുകിയിട്ടില്ല
ഞങ്ങളുടെ മുതുകില്‍ മൂന്നു വരകളില്ല
പിന്നെന്തിനാണ്
നിങ്ങളുടെ പേരെഴുതിയ കല്ലുകള്‍ ചുമന്ന്‍
ഞങ്ങള്‍ ഞങ്ങളുടെ കല്ലറകള്‍ തീര്‍ക്കുന്നത്...
ഞങ്ങള്‍ക്ക് ദൈവങ്ങളില്ല
അവതാരങ്ങളില്ല
തൂണിലും തുരുമ്പിലും മണ്ണിലും വിണ്ണിലും
അമ്മയായിരുന്നു.
ഇരുള് കടഞ്ഞു കടഞ്ഞ് വെളിച്ചം
വെളിച്ചം കടഞ്ഞു കടഞ്ഞ് തീ
മഴകള്‍ കടഞ്ഞു കടഞ്ഞ് കുളിര്
പുഴകള്‍ കടഞ്ഞു കടഞ്ഞ് കനിവ്
കാട് കടഞ്ഞു കടഞ്ഞ് മേട്
മേട് കടഞ്ഞു കടഞ്ഞ് മണ്ണ്
മണ്ണ് കടഞ്ഞു കടഞ്ഞ് പൊന്ന്
പൊന്ന് കടഞ്ഞു കടഞ്ഞ് നെഞ്ച്
നെഞ്ച് കടഞ്ഞു കടഞ്ഞ് പൊന്നമ്മച്ചി.
മുതുകിലിങ്ങനെ പുതിയ ദൈവങ്ങളുടെ ചാട്ടയടികള്‍
മുള്ളുവെച്ച നുകങ്ങള്‍
ഓര്‍മ്മയിലിങ്ങനെ മുഴങ്ങും മുരള്‍ച്ച
ഏമ്പ്രാ ഏമ്പ്രാ ഏമ്പ്രാ
ഞങ്ങളാരും പരാതി പറഞ്ഞിട്ടില്ല
അമ്മേ അമ്മേന്നു വിളിക്കും
ഒരു ദൈവത്തേം കുരുത്തക്കേടു പറഞ്ഞിട്ടില്ല
ഒരു തളിരും നുള്ളിയിട്ടില്ല
ഒരു പൂവും പറിച്ചിട്ടില്ല
ഒരിറ്റു ചോര വീഴ്ത്തീട്ടില്ല
ഒരു കുഞ്ഞിനേം കരയിപ്പിച്ചിട്ടില്ല.
ഞങ്ങടെ സ്വര്‍ഗത്തില് തേനും പാലുമില്ല
പഴഞ്ചോറു കാണുമായിരിക്കും
ഞങ്ങടെ സ്വര്‍ഗത്തീ
വലിയ ചന്തീം മൊലേമൊള്ള പെണ്ണുങ്ങളില്ല
മരണമില്ലാത്ത തമ്പുരാക്കന്മാരില്ല
സത്യത്തില് ഞങ്ങക്ക് സ്വര്‍ഗമേയില്ല
മണ്ണേ മണ്ണേ പൊന്നേ പൊന്നേന്നു വിളിക്കും.
ഞങ്ങടമ്മയ്ക്ക് എഴുത്തറിയില്ല
മന്ത്രമറിയില്ല മായമറിയില്ല
പൊസ്തകോമില്ല പൂശയുമില്ല
ജീവിതം താങ്ങിത്താങ്ങി തലകുത്തി വീഴുമ്പം
കയ്യേലിങ്ങനെ താങ്ങും
മടീക്കിടത്തിയിങ്ങനെ വീശും
ചാകാനാണോടാ കിടാത്താ നിന്നെ
തീയും നേരും നീരും നീറും കൊണ്ട്
വളര്‍ത്തിയേന്നു ചോദിക്കും.
ചുടലേന്ന് തീ കൊണ്ടുവന്ന് അടുപ്പ് കൂട്ടുന്നമ്മയോട്
പെറ്റതെന്തിനെന്നു ചോദിക്കാന്‍
നാവു പൊന്തത്തില്ല
അത്ര സഹിച്ചവളോട് പഴിപറയാന്‍
ഉയിരു പൊന്തത്തില്ല
ഞങ്ങള്‍ക്ക് ദൈവങ്ങളില്ല.
****
സുധീര്‍രാജ്
മരണം, വെറുമൊരു മരണം മാത്രമല്ല.
{ എം. സ്വരാജ് }
മരണം ഒരു കലയാണെന്ന് എഴുതിയത് സിൽവിയ പ്ലാത്ത് ആയിരുന്നു. ഭ്രമാത്മകമായ ലോകത്തു നിന്നും സ്വയം വിടപറഞ്ഞകലുന്നതിന് തൊട്ടു മുമ്പ് സിൽവിയ പ്ലാത്ത് ഇങ്ങനെ എഴുതി 'Dying is an art like everything else, I do it exceptionally well.' മരണം മറ്റെന്തിനെയുമെന്നതുപോലെ ഒരു കലയാണെന്ന് സ്വന്തം ജീവിതം കൊണ്ട് അവർ സാക്ഷ്യപ്പെടുത്തുകയായിരുന്നു.
മരണം എന്നത് വെറുമൊരു മരണം മാത്രമല്ലെന്നും മറ്റു പലതും കൂടിയാണെന്നും ഇന്ന് നമുക്ക് അറിയാം. ചില നേരങ്ങളിൽ മരണം സമാനതകളില്ലാത്ത പ്രതിഷേധമായിമാറും. അത്തരം പ്രതിഷേധങ്ങളെ അനുകരണീയമെന്നു പറഞ്ഞ് അഭിനന്ദിക്കാനാകില്ലെങ്കിലും സ്വന്തം പ്രാണൻ പറിച്ചെറിഞ്ഞ് പ്രതിഷേധിക്കുന്നവരെ കാണാതിരിക്കാനാവുമോ?
ആഗോളീകരണ നയങ്ങൾ ലോകമെമ്പാടുമുള്ള പാവപ്പെട്ട മനുഷ്യരെ കൊന്നുകൊണ്ടിരുന്നപ്പോഴാണ് ലോക രാഷ്ട്രങ്ങളുടെ സമ്മേളന വേദിയ്ക്കു പുറത്ത് ലി ഷാങ് ഹായ് എന്ന ദക്ഷിണകൊറിയൻ കർഷകൻ സ്വയം രക്തസാക്ഷിയായി മാറിയത്. ലോകമെങ്ങും കർഷകർ നേരിടുന്ന കെടുതികൾ ഉയർത്തി കാട്ടിയാണ് ലോക നേതാക്കളുടെ മുമ്പാകെ ലി ഷാങ് ഹായ് തന്‍റെ നെഞ്ചിലേക്ക് സ്വയം കഠാര കുത്തിയിറക്കിയത്.
കുറച്ചു മാസങ്ങൾക്ക് മുമ്പ് മലപ്പുറത്ത് മുന്നിയൂരിൽ അദ്ധ്യാപകനായിരുന്ന അനീഷും പ്രതിഷേധിക്കാൻ തെരഞ്ഞെടുത്തത് അസാധാരണവും തീവ്രവുമായ മാർഗ്ഗം തന്നെയായിരുന്നു. വിദ്യാഭ്യാസ മന്ത്രിയും, സ്‌ക്കൂൾ മാനേജരും, ജില്ലാ വിദ്യാഭ്യാസ ഓഫീസറും മനുഷ്യ രൂപമുള്ള മറ്റേതോ ജീവികളായി തന്‍റെ ചോരകുടിക്കാൻ എത്തിയപ്പോഴാണ് അനീഷ് ചോര ചോദിച്ചവർക്ക് ജീവൻതന്നെ നൽകിയത്. അനീഷിന്‍റെത് ഭീരുത്വമായിരുന്നില്ല മറിച്ച് ഒരു ധീരന്‍റെ സമര പ്രഖ്യാപനമായിരുന്നു അത്. ഈ തല്ലിപ്പൊളി ലോകത്ത് ജീവിച്ചിരിക്കാൻ എനിക്ക് മനസ്സില്ലെന്ന പ്രഖ്യാപനം.
മൂന്നാഴ്ച മുമ്പ് കണ്ണൂരിലേ പേരാവൂരിൽ നിന്നും പി.കെ. കൃഷ്ണൻ നായർ എന്ന മനുഷ്യൻ കോട്ടയം ജില്ലയിലെ പാലായിൽ വന്ന് ജീവനൊടുക്കിയത് പല മാധ്യമങ്ങൾക്കും ഒട്ടും പ്രാധാന്യമില്ലാത്ത ചെറിയൊരു വാർത്തമാത്രമായിരുന്നു. കാർഷികമേഖലയിലെ തകർച്ച റബ്ബർ കർഷകനായ കൃഷ്ണൻ നായരുടെ ജീവിതത്തെ തന്നെയാണ് കശക്കിയെറിഞ്ഞത്. സ്വയം ജീവനൊടുക്കുന്നതിനുമുമ്പ് കൃഷ്ണൻ നായർ പാലായിൽ എത്തിയത് വെറുതെ ഒരു രസത്തിനായിരുന്നില്ല.
കർഷകർക്ക് മരണ വാറണ്ട് ഒരുക്കുന്ന സര്‍ക്കാരിന്‍റെ ധനകാര്യമന്ത്രിയുടെ വീട്ടുമുറ്റത്തുതന്നെയാവണം തന്‍റെ രക്തസാക്ഷിത്വമെന്ന് കൃഷ്ണൻ നായർക്ക് നിർബന്ധമുണ്ടായിരുന്നു.
ഇക്കാര്യങ്ങളെല്ലാം കയ്യിലുള്ള നോട്ടുബുക്കിൽ കൃത്യമായി എഴുതിവച്ച ശേഷമാണ് കൃഷ്ണൻ നായർ ജീവിതത്തിനുമപ്പുറത്തേക്ക് നടന്നകന്നത്. നിസ്സഹായരായ മനുഷ്യരുടെ ഇത്തരം പ്രതിഷേധങ്ങളുടെ അർത്ഥം മനസ്സിലാക്കാൻ കോഴപ്പണം എണ്ണിത്തിട്ടപ്പെടുത്തുന്നതിന് വീട്ടിൽ നോട്ടെണ്ണൽ യന്ത്രം സ്ഥാപിച്ച മാന്യന്മാർക്ക് ഈ ജീവിതം മതിയാവില്ല.
സ്വന്തം ജീവൻ ബലിയായി നൽകി പോരാടുന്ന മനുഷ്യരെക്കുറിച്ചും അവർ ഉയർത്തുന്ന കലാപങ്ങളെക്കുറിച്ചും എഴുതാനും പറയാനും കഴിയാത്ത പത്രവും ചാനലും സഹതാപം പോലും അർഹിക്കുന്നില്ല. ഡയാനയുടെ പ്രസവമല്ല പട്ടിണിക്കിടക്കുന്നവന്‍റെ തേങ്ങലുകളാണ് വാർത്ത എന്ന് പണ്ടെഴുതിയ പോസ്റ്ററിലെ വാചകങ്ങൾ ഇന്നും ഒട്ടും മങ്ങിപ്പോയിട്ടില്ല.
ജീവിതത്തിന്‍റെ പാതിവഴിയിൽവച്ച് യാത്രമതിയാക്കുന്നവർ ജീവിച്ചിരിക്കുന്നവരോട് പലതും വിളിച്ചു പറയുന്നുണ്ട്. രജനി എസ്. ആനന്ദും, ഫാസിലയും, അമ്പാടിയും നടന്ന വഴിയിലൂടെ ഇനിയുമെത്രയാളുകൾ... .
പലരുടെയും അസത്യജൽപ്പനങ്ങളെ അച്ചടിമഷി പുരട്ടിയും, ദൃശ്യചാരുത നൽകിയും വിശുദ്ധ സത്യമാക്കി അവതരിപ്പിക്കുന്നവർ ആയുസറുതിയ്ക്കുമുമ്പ് ഒരിക്കലെങ്കിലും കണ്ണുതുറക്കണം. ഒരു വാക്കെങ്കിലും ഹൃദയം കൊണ്ട് പറയണം. ഒരു നിമിഷമെങ്കിലും മനുഷ്യരായിരിക്കാൻ കഴിയണം

കീർക്കെഗോർ




ആളുകൾക്ക് ഒരു യുക്തിയുമില്ല; ഉള്ള സ്വാതന്ത്ര്യങ്ങൾ എടുത്തുപയോഗിക്കാതെ കൂടുതൽ സ്വാതന്ത്ര്യങ്ങൾക്കായി മുറവിളി കൂട്ടുകയാണവർ: ചിന്തിക്കാനുള്ള സ്വാതന്ത്ര്യം അവർക്കുണ്ട്; എന്നിട്ടവർ ആവശ്യപ്പെടുന്നതോ, അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യവും
___________________________________________________________


അയാളുടെ സാഹസകൃത്യങ്ങൾക്കു കാടുകളോ അകലേക്കുള്ള യാത്രകളോ ഒന്നും വേണ്ട, അയാൾക്കിപ്പോഴുള്ളതു തന്നെ മതി- ഒരു ജനാലയോടു കൂടിയ ഒരു കൊച്ചുമുറി

ഏതു മനുഷ്യനും തന്റെ മുഖംമൂടി ഊരിമാറ്റേണ്ട ഒരു പാതിരാമുഹൂർത്തമെത്തുമെന്ന് നിങ്ങൾക്കറിയില്ലേ? നിങ്ങൾക്കു തട്ടിക്കളിക്കാനായി ജീവിതം എന്നുമിങ്ങനെ നിന്നുതരുമെന്ന് നിങ്ങൾ കരുതുന്നുണ്ടോ? അതിൽ നിന്നു രക്ഷപ്പെടാനായി പാതിരയ്ക്കൊരല്പം മുമ്പ് പാത്തും പതുങ്ങിയും അവിടെ നിന്നു രക്ഷപ്പെട്ടുകളയാം എന്നു നിങ്ങൾക്കു തോന്നുന്നുണ്ടോ?

അവധിദിവസമാഘോഷിക്കുന്ന കുട്ടികൾ തങ്ങൾക്കറിയാവുന്ന കളികളെല്ലാം ഉച്ചയോടെ കളിച്ചുതീരുകയും ‘ഇതല്ലാതെ വേറേ കളികളൊന്നുമില്ലേ’യെന്ന് അക്ഷമയോടെ വിളിച്ചുചോദിക്കുകയും ചെയ്യുമ്പോൾ അതുകൊണ്ടർത്ഥമാകുന്നുണ്ടോ, അറിയുന്ന കളികൾ ഒരു ദിവസം മുഴുവൻ നീട്ടിക്കൊണ്ടുപോകാൻ കഴിവുണ്ടായിരുന്ന അതേ തലമുറയിലെയോ അല്ലെങ്കിൽ മുൻതലമുറയിലെയോ കുട്ടികളെക്കാൾ മാനസികവികാസം പ്രാപിച്ചവരാണവരെന്ന്? കളിയുടെ ഗൌരവമറിയാത്തവരാണ്‌ ആ കുട്ടികൾ എന്നു കരുതുകയല്ലേ കൂടുതൽ ശരി?


വാർദ്ധക്യമെത്തി മരിച്ചവൻ സന്തുഷ്ടൻ,
യൌവനത്തിൽ മരിച്ചവൻ അതിലും സന്തുഷ്ടൻ,
ജനിച്ചപ്പോൾ മരിച്ചവൻ ഏറ്റവും സന്തുഷ്ടൻ,
ജനിച്ചിട്ടേയില്ലാത്തവൻ പരമസന്തുഷ്ടൻ!


ചില എഴുത്തുകാരുണ്ട്- സ്വന്തം ശരീരത്തിന്റെ കുറവുകളും വൈരൂപ്യങ്ങളും വിളിച്ചുകാട്ടി സഹതാപമുണർത്താൻ ശ്രമിക്കുന്ന യാചകരെപ്പോലെയാണവർ. പൊട്ടിപ്പൊളിഞ്ഞ സ്വന്തം ഹൃദയങ്ങൾ പ്രദർശനത്തിനു വച്ച് ശ്രദ്ധ പിടിച്ചുപറ്റാനാണ്‌ അവരുടെ യത്നം.

ആധുനികവിപ്ളവങ്ങൾ യഥാർത്ഥമോ അതോ സാങ്കല്പികമോ?

വിപ്ളവത്തിന്റെ കാലം പ്രവൃത്തിയുടെ കാലമായിരിക്കണം; നമ്മുടെ കാലം പക്ഷേ, പരസ്യത്തിന്റെയും പ്രചരണത്തിന്റെയും കാലമായിരിക്കുന്നു. ഒരിടത്തും യാതൊന്നും നടക്കുന്നില്ല; എന്നാൽ എവിടെയും പ്രചരണം തത്ക്ഷണമാണ്‌. വർത്തമാനകാലത്ത് മറ്റേതിലും അചിന്ത്യമാണ്‌ ഒരു കലാപത്തിനുള്ള സാദ്ധ്യത. കരുത്തിന്റെ അങ്ങനെയൊരു ആവിഷ്കാരം നമ്മുടെ കാലത്തെ കണക്കു കൂട്ടുന്ന തലകൾ ബുദ്ധിശൂന്യതയായേ കാണൂ. നേരേ മറിച്ച് രാഷ്ട്രീയത്തിന്റെ തരികിടകൾ നല്ല വശമായ ഒരാൾ അതു വച്ച് ഒരത്ഭുതവിദ്യ കാണിച്ചുവെന്നു വരാം. ജനങ്ങൾ യോഗം കൂടി ഒരു കലാപം നടത്താൻ തീരുമാനിച്ചിരിക്കുന്നുവെന്ന അർത്ഥം വരുന്ന ഒരു പ്രകടനപത്രിക അയാൾ എഴുതിയുണ്ടാക്കുകയാണ്‌. അത്ര സൂക്ഷ്മമായിട്ടാണ്‌ വാക്കുകൾ ഉപയോഗിച്ചിരിക്കുന്നതെന്നതിനാൽ സെൻസർ ഉദ്യോഗസ്ഥൻ പോലും അതു പാസ്സാക്കി വിടുകയും ചെയ്യുന്നു. യോഗം നടക്കുന്ന സ്ഥലത്താകട്ടെ, സദസ്യർ ഒരു കലാപം നടത്തിക്കഴിഞ്ഞുവെന്ന പ്രതീതി അയാൾ അവർക്കിടയിൽ ഉണ്ടാക്കിയിരിക്കും. എല്ലാവരും പതുക്കെ എഴുന്നേറ്റ് വീട്ടിലേക്കു നടക്കുകയും ചെയ്യും- നല്ലൊരു സായാഹ്നം ചെലവഴിച്ച സന്തോഷത്തോടെ.


ഒരാൾക്കൂട്ടത്തിനിടയിൽ ഒളിച്ചിരിക്കാൻ നോക്കുക, ഒരു വ്യക്തിയാകുന്നതിനു പകരം ഒരു സംഘത്തിന്റെ ചെറിയൊരംശമാകാൻ നോക്കുക എന്നതാണ്‌ ഒളിച്ചോട്ടങ്ങളിൽ വച്ചേറ്റവും ദുഷിച്ചത്. സമ്മതിച്ചു, അതുകൊണ്ടു ജീവിതം കുറച്ചുകൂടി അനായാസമാകുന്നുണ്ട്; പക്ഷേ ഒപ്പമത് കൂടുതൽ ചിന്താശൂന്യമാവുകയുമാണ്‌. ഇവിടെ പ്രശ്നം ഓരോ വ്യക്തിയുടെയും ഉത്തരവാദിത്തമാണ്‌- നാമോരോരുത്തരും പ്രാമാണികമായ, ചുമതലപ്പെട്ട ഒരു സ്വത്വമാണെന്ന്. ഏതോ ചില ബോദ്ധ്യങ്ങളുടെ പേരിൽ വേറേ ചിലരുമായി ചേർന്ന് ഒച്ചപ്പാടുണ്ടാക്കുക എന്നത് ഒരൊഴിഞ്ഞുമാറലാണ്‌. സ്വന്തം ബോദ്ധ്യങ്ങൾ എന്താണെന്നതിൽ മനസ്സിളക്കമില്ലാത്തവരായിരിക്കണം, ദൈവത്തിനു മുന്നിൽ നാം; ആ ബോദ്ധ്യങ്ങൾക്കനുസരിച്ച് നാം നമ്മുടെ ജീവിതം ജീവിക്കുകയും വേണം. നിത്യത ഓരോ വ്യക്തിയേയും മാറ്റിനിർത്തി ചോദ്യം ചെയ്യും- ഏതോ സംഘത്തിലോ സംരംഭത്തിലോ സുരക്ഷിതനായിരുന്നു താനെന്നോർത്ത മിടുക്കനെയും, താനെവിടെയും കണക്കിൽ പെടാതെപോയി എന്നു കരുതിയ പരമസാധുവിനെയും.

കുട്ടിയെ നടക്കാൻ പഠിപ്പിക്കുമ്പോൾ നിങ്ങൾ മുന്നിലേക്കു പോയി അവനു നേർക്കു തിരിഞ്ഞുനില്ക്കുന്നു. നിങ്ങൾ അവന്റെയൊപ്പം നടക്കുകയല്ല ചെയ്യുന്നത്, അവനു നടന്നെത്താനുള്ള ലക്ഷ്യമായി നിങ്ങൾ മാറുകയാണ്‌. കൈയെത്താത്ത അകലത്തിലാണു കുട്ടിയിൽ നിന്നു നിങ്ങളെങ്കിലും താൻ നിങ്ങളുടെ ആലിംഗനത്തിനുള്ളിലാണെന്ന് അവനു തോന്നുന്ന രീതിയിൽ നിങ്ങൾ അവനു നേർക്കു കൈ നീട്ടുന്നു. അത്ര വാത്സല്യമേ ആകാവൂ; അതിലധികമായാൽ കുട്ടി നടക്കാൻ പഠിക്കുകയുമില്ല.


ആഴക്കടല്‍ മത്സ്യനയം രൂപീകരിക്കാന്‍ ഉതകുന്ന ശുപാര്‍ശകള്‍ 
സമര്‍പ്പിക്കുക എന്ന ലക്ഷ്യത്തോടെ രണ്ടാം യുപിഎ സര്‍ക്കാര്‍ 
2013 ആഗസ്ത് ഒന്നിനാണ് ഇന്ത്യന്‍ കാര്‍ഷിക ഗവേഷണ കൗണ്‍സിലിന്റെ മത്സ്യവിഭാഗം ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. ബി മീനാകുമാരി 

അധ്യക്ഷയായ കമ്മിറ്റിയെ നിയോഗിച്ചത്.
എന്നാല്‍, ഇന്ത്യന്‍ മത്സ്യബന്ധന മേഖല വിദേശരാജ്യങ്ങള്‍ക്കു 
തീറെഴുന്നതിനുള്ള നടപടികളാണ് ഡോ. മീനാകുമാരി 
2014 ആഗസ്ത് 20നു സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടത്.
ശുപാര്‍ശകളില്‍ പ്രധാനപ്പെട്ടവ:
1. ഇന്ത്യന്‍ മഹാസമുദ്രത്തിലെ മത്സ്യസമ്പത്ത് ശേഖരിക്കാന്‍ 
1178 വന്‍കിട ട്രോളറുകള്‍ വേണ്ടിവരും. അതിനാല്‍ നിലവിലുള്ള 
908 യാനങ്ങള്‍ക്കു പുറമെ 270 ആഴക്കടല്‍ കപ്പലുകള്‍ക്കും 
ട്രോളറുകള്‍ക്കും കൂടി പുതുതായി ലൈസന്‍സ് നല്‍കണം.
2. 200 മീറ്റര്‍മുതല്‍ 500 മീറ്റര്‍വരെ ആഴമുള്ള കടല്‍ 
കരുതല്‍മേഖല അഥവാ ബഫര്‍സോണായി പ്രഖ്യാപിച്ച് 
ഈ മേഖലയില്‍ മത്സ്യബന്ധനം പാടേ നിരോധിക്കണം.
3. 500 മീറ്ററില്‍ കൂടുതല്‍ ആഴമുള്ള കടലില്‍ മത്സ്യം 
പിടിക്കുന്നതിനു ലെറ്റര്‍ ഓഫ് പെര്‍മിഷന്‍ വ്യവസ്ഥപ്രകാരം 
കരാര്‍ വ്യവസ്ഥയിലോ സംയുക്തസംരംഭത്തിലോ ആയി 
വിദേശ കപ്പലുകള്‍ക്കും ട്രോളറുകള്‍ക്കും അനുമതി നല്‍കണം.
4. ആഴക്കടല്‍ മത്സ്യബന്ധനത്തിന് ഇന്ത്യന്‍ തൊഴിലാളികള്‍ക്കു 
വൈദഗ്ധ്യം ഇല്ലാത്തതിനാല്‍ അവര്‍ക്ക് പരിശീലനം നല്‍കാന്‍ 
വിദേശത്തുനിന്നു വിദഗ്ധരെ കൊണ്ടുവരണം.
5. മണ്‍സൂണ്‍കാല ട്രോളിങ് നിരോധനത്തില്‍നിന്നും 
മത്സ്യബന്ധന നിരോധനത്തില്‍നിന്നും ഈ കപ്പലുകളെ 
ഒഴിവാക്കണം.

പ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ മത്സ്യ തൊഴിലാളി മേഖലയില്‍ 
വന്‍ പ്രതിസന്ധി സൃഷ്ടിക്കും ,മത്സ്യബന്ധനം നിയന്ത്രിക്കാന്‍ 
തീരക്കടലില്‍ നിശ്ചിത മേഖലയെ കരുതല്‍ മേഖലയായി 

(ബഫര്‍സോണ്‍) പ്രഖ്യാപിച്ച് കൊണ്ടുള്ള നിയമത്തിനാണ് 
കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുന്നത്. തീരത്തിനടുത്ത് 200 മുതല്‍ 500 മീറ്റര്‍ വരെ 
ആഴം വരുന്ന മേഖലയെ കരുതല്‍ മേഖലയാക്കണമെന്നാണ് കേന്ദ്ര ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ ഡോ. മീനാകുമാരി അധ്യക്ഷയായ സമിതിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത് .

ഇത് നടപ്പിലായാല്‍ സംസ്ഥാനത്തെ മത്സ്യത്തൊഴിലാളികള്‍ക്ക് 
വന്‍ തിരിച്ചടിയാകും. സംസ്ഥാനത്തെ ബോട്ടുകളില്‍ വലിയൊരു ഭാഗവും പ്രവര്‍ത്തിക്കുന്നത് സമിതി ചൂണ്ടിക്കാണിക്കുന്ന കരുതല്‍ മേഖലയിലാണ്.
നിലവില്‍ തീരത്തുനിന്ന് 12 നോട്ടിക്കല്‍ മൈല്‍ (22 കിലോ മീറ്റര്‍)
പുറത്ത് പ്രവര്‍ത്തിക്കുന്ന ബോട്ടുകള്‍ക്ക് വിലക്കുണ്ട്.
കരട് ബില്ലിലെ വ്യവസ്ഥപ്രകാരം കടലില്‍ സംസ്ഥാന സര്‍ക്കാറിന്‍െറ അധികാരപരിധി 12 നോട്ടിക്കല്‍ മൈലാണ്. 
ഇതിനപ്പുറം 200 നോട്ടിക്കല്‍ മൈല്‍ വരെ പൂര്‍ണമായും 
കേന്ദ്ര സര്‍ക്കാറിന്‍െറ അധീനതയിലാണ്.
ഈ മേഖലയില്‍ മത്സ്യബന്ധനം നടത്തണമെങ്കില്‍ യാനങ്ങള്‍ക്ക് 
കേന്ദ്ര സര്‍ക്കാറിന്‍െറ പെര്‍മിറ്റും ലൈസന്‍സും നിര്‍ബന്ധമാണെന്ന് 
ബില്ലില്‍ വ്യവസ്ഥ ചെയ്യുന്നു. ലൈസന്‍സ് ഇല്ലാതെ ഈ മേഖലയില്‍ 
പ്രവേശിക്കുന്ന യാനങ്ങള്‍ പിടിച്ചെടുക്കാനും തൊഴിലാളികളെ 
അറസ്റ്റ് ചെയ്ത് മൂന്ന് വര്‍ഷം വരെ തടവിലിടാനും ഒമ്പത് ലക്ഷം വരെ 
പിഴ ഈടാക്കാനും ബില്ലില്‍ വ്യവസ്ഥയുണ്ട്.
ട്രോളിങ് നിരോധന സമയം അന്യസംസ്ഥാന കപ്പലുകളും 
വിദേശകപ്പലുകളും സംസ്ഥാന തീരങ്ങളിലേക്ക് കടന്ന് 
മത്സ്യകുഞ്ഞുങ്ങള്‍ ഉള്‍പ്പെടെ വാരിപ്പോകുന്നതുമൂലം സംസ്ഥാനത്തെ മത്സ്യത്തൊഴിലാളികള്‍ക്ക് മത്സ്യസമ്പത്ത് തേടി 
ആഴക്കടലില്‍ പോകേണ്ട അവസ്ഥയാണ് ഇപ്പോഴുള്ളത് ,
ഇതിനിടയിലാണ് ഇടിത്തീയായി പുതിയ നിയമം വരാന്‍ പോകുന്നത്.

Saturday, April 4, 2015

വീട്ടിലൊരു മുരിങ്ങ മരം
പ്രകൃതി നമുക്ക് കനിഞ്ഞു നല്‍കിയ വിറ്റാമിനുകളാണ്‍ മുരിങ്ങയിലയും, മുരിങ്ങക്കായും. ഒരു കപ്പ് മുരിങ്ങയിലയുടെ നീരില്‍ ഒമ്പതു കോഴിമുട്ടയിലടങ്ങിയിരിക്കുന്ന വൈറ്റമിന്‍ എ, ആറ് ഓറഞ്ചില്‍നിന്നുംലഭിക്കുന്ന വൈറ്റമിന്‍ ബി , മൂന്നുകിലോ കോഴിയിറച്ചിയിലുള്‍ക്കൊള്ളുന്ന കാത്സ്യം എന്നിവയാണുള്ളത്, എന്നു മാത്രമല്ല മുരിങ്ങയിലയില്‍ വേണ്ടത്ര പ്രോട്ടീനും അടങ്ങിയിട്ടുണ്ട്.കാര്യമായ പരിചരണമൊന്നുംനല്‍കാതെ തന്നെ ആര്‍ക്കും മുരിങ്ങയെ വീട്ടു തൊടിയില്‍ വളര്‍ത്താവുന്നതാണ്‍്. ഡ്രംസ്റ്റിക്ക് എന്ന് ഇംഗ്ലീഷിലും, "ശിഗ്രു" എന്ന്സംസ്കൃതത്തിലും അറിയപ്പെടുന്ന മുരിങ്ങ "മോറിന്‍ഗേസി" എന്ന സസ്യ കുലത്തിലെ അംഗമാണ്
ഒരു ടീസ്പൂണ്‍ നെയ്യില്‍ല്‍ കുറച്ചു മുരിങ്ങയില ചേര്‍ത്ത് വേവിച്ച് കുട്ടികള്‍ക്ക് കൊടുത്തു ശീലമാക്കുന്നത് നല്ലൊരുടോണിക്കിന്റെ ഫലം ചെയ്യും. രക്തസമ്മര്‍ദ്ദം കുറഞ്ഞു കിട്ടുന്നതിന്‍് മുരിങ്ങയില നൂറുഗ്രാം വീതം പാകം ചെയ്ത് ദിവസേന മൂന്നു നേരം കഴിക്കുകയും ഉപ്പു വര്‍ജിക്കുകയും ചെയ്താല്‍ മതി. ഹൃദയം, കരള്‍, വൃക്കകള്‍ തുടങ്ങിയവയ്ക്ക് തകരാറുള്ളവര്‍ ഓരോ ടീസ്പൂണ്‍ മുരിങ്ങയില നീരും , കാരറ്റു നീരും കലര്‍ത്തിക്കുടിക്കുന്നത് ഗുണപ്രദമാണ്‍്. ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, അതിദാഹം, മലബന്ധം തുടങ്ങിയ രോഗലക്ഷണങ്ങളുള്ളവര്‍ക്കും ഇതു പ്രയോജനപ്രദമാണ്
മുരിങ്ങയില വേവിച്ച് നാളികേരം ചിരകിച്ചേര്‍ത്ത് പതിവായി ഭക്ഷണത്തിലുള്‍പ്പെടുത്തിയാല്‍ മുലപ്പാല്‍ കുറഞ്ഞ സ്ത്രീകള്‍ക്ക് ധാരാളം മുലപ്പാല്‍ ഉണ്ടാകും.15 മില്ലിലിറ്റര്‍ മുരിങ്ങയില നീരും 5 മില്ലിലിറ്റര്‍ തേനും ചേര്‍ത്ത് ദിവസവും കഴിച്ചു വന്നാല്‍ തിമിര രോഗബാധയെ തടയാന്‍ സാധിക്കും. അഥവാ കണ്ണില്‍ തിമിരം ഉണ്ടായവരാണെങ്കില്‍ ഈ ചികിത്സ തിമിര വളര്‍ച്ചയെ നിയന്ത്രിക്കും.
വിറ്റാമിന്‍ എ , വിറ്റാമിന്‍ സി , ഇരുമ്പ് എന്നിവയുടെ സമൃദ്ധമായ ഉറവിടമാണ് മുരിങ്ങയിലയും, മുരിങ്ങപ്പൂവും. ഗര്‍ഭിണികളും ,മുലയൂട്ടുന്ന അമ്മമാരും നിത്യാഹാരത്തില്‍ മുരിങ്ങയില ഉള്‍പ്പെടുത്തിയാല്‍ അവരുടെ ശരീരത്തിന്‍് ആവശ്യമായ പോഷകങ്ങള്‍ ലഭിക്കുന്നതാണ്.
ഒരു ടീസ്പൂണ്‍ മുരിങ്ങയിലനീരില്‍ അല്‍പം ഉപ്പും ചേര്‍ത്തു കുടിച്ചാല്‍ ഗ്യാസിന്റെ ഉപദ്രവം കുറഞ്ഞു കിട്ടും.
മുരിങ്ങമരത്തിന്റെ പുറം തൊലിയിട്ടു കാച്ചിയ എണ്ണ ഓരോ വീട്ടിലും സൂക്ഷിക്കുന്നത് എന്തു കൊണ്ടും നല്ലതാണ്, ചീന്തിയെടുത്ത പുറംതൊലി രണ്ടു പിടിയോളമെടുത്ത് 250 ഗ്രാം വെളിച്ചെണ്ണയിലോ നല്ലെണ്ണയിലോ ഇട്ട് അവ ബ്രൌണ്‍ നിറത്തിലാകുന്നതുവരെ ചൂടാക്കുക. ഇത് നന്നായി തണുത്തതിനു ശേഷം അരിച്ചെടുത്തു കുപ്പിയിലാക്കി സൂക്ഷിക്കുക. ഈ എണ്ണ അല്‍പ്പമെടുത്ത് കുറച്ചു വെളിച്ചെണ്ണയില്‍ കലര്‍ത്തി തലയോട്ടിയില്‍ തേയ്ക്കുന്നത് മുടി കൊഴിച്ചില്‍ തടയും.. വെളിച്ചെണ്ണ ചേര്‍ക്കാതെ ഈ കാച്ചിയ എണ്ണമാത്രമെടുത്ത് കൈകാല്‍ സന്ധികളില്‍ തേയ്ക്കുകയാണെങ്കില്‍ വാതം കാരണമുണ്ടാകാവുന്ന വേദനയ്ക്ക് ആശ്വാസം ലഭിക്കും.
ഉണക്കിയെടുത്ത മുരിങ്ങയില കന്നുകാലിത്തീറ്റയായും ഉപയോഗിക്കാവുന്നതാണ്‍്.മുരിങ്ങയിലച്ചാറിന്‍് മാരകമായ റേഡിയേഷന്‍ കൊണ്ട് കോശങ്ങള്‍ക്ക് ഉണ്ടാകാവുന്ന നാശത്തിനെ തടയുവാന്‍ സാധിക്കുമെന്ന് അടുത്തിടെ ഭോപ്പാലിലെ ജവഹര്‍ ലാല്‍ നെഹ്രു കാന്‍സര്‍ ഹോസ്പിറ്റല്‍ ആന്റ് റിസര്‍ച്ച് സെന്ററില്‍ കണ്ടു പിടിക്കുകയുണ്ടായി. ഇതു റേഡിയേഷന്‍ ചികിത്സയില്‍ റേഡിയേഷന്‍ മൂലം നല്ല കോശങ്ങള്‍ക്കുണ്ടാകാവുന്ന ഹാനികരമായ ഫലങ്ങളെ തടയാന്‍ ഭാവിയില്‍ ഒരു പ്രക്രൃതി ഔഷധമായി ത്തീരുവാനുള്ള പ്രത്യാശകരമായ സാദ്ധ്യതയിലേക്ക് വിരല്‍ ചൂണ്ടുന്നു.
സാമ്പാറിനും അവിയലിനും ഒഴിച്ചു കൂടാന്‍ പറ്റാത്ത പോഷകപ്രധാനമായ പച്ചക്കറിയാണ് മുരിങ്ങ്ക്കായ.
ചുരുക്കിപ്പറയുകയാണെങ്കില്‍ മുരിങ്ങയും .മുരിങ്ങയിലയും ,മുരിങ്ങപ്പൂവും പോഷക മേന്മയാല്‍ ഏറെ സമ്പന്നമാണ്
----------------------------------------------------------------------------------------------------------
വാഴ കൃഷി:
==============================
വാഴക്കന്ന് ചരിച്ചു നട്ടാല്‍ മുളങ്കരുത്ത് കൂടും വിളവും മെച്ചപ്പെട്ടതായിരിക്കും.
വാഴക്കന്ന് ചൂടു വെള്ളത്തില്‍ പത്തു മിനിറ്റ് മുക്കി വച്ചതിനു ശേഷം നട്ടാല്‍ നിമാ വിരയെ ഒഴിവാക്കാം.
നേന്ത്ര വാഴക്കന്ന് ഇളക്കിയാല്‍ 15 - 20 ദിവസത്തിനുള്ളില്‍ നടണം.
മറ്റുള്ള വാഴക്കന്നുകള്‍ എല്ലാം 3- 4 ദിവസത്തിനുള്ളില്‍ നടണം.
ഏത്ത വാഴക്കന്ന് ഇളക്കിയ ശേഷം ചാണക വെള്ളത്തില്‍ മുക്കി ഉണക്കി സൂക്ഷിച്ചാല്‍ ഒരു മാസം വരെ ജീവനക്ഷമത നിലനിര്‍ത്താം.
അത്തം ഞാറ്റുവേലയാണ് ഏത്തവാഴ നടാന്‍ ഏറ്റവും പറ്റിയത്.
വാഴക്കന്ന് നടുന്നതിനു മുമ്പ് വെള്ളത്തില്‍ താഴ്ത്തി വച്ചിരുന്നാല്‍ അതില്‍ പുഴുക്കളുണ്ടെങ്കില്‍ അവ ചത്തുകൊള്ളും.
വാഴ പുതുമഴയോടെ നടുക, നല്ല കരുത്തോടെ വളരും പുഷ്ടിയുള്ള കുലയും കിട്ടും.
വാഴവിത്ത് നടുന്ന കുഴിയില്‍ കുറച്ച് ചാണകപ്പൊടി കൂടി ഇടുക. മണ്ടയടപ്പില്‍ നിന്നും വാഴ രക്ഷപ്പെടും.
വേപ്പിന്‍ പിണ്ണാക്ക് ചുവട്ടിലിട്ട് വാഴ നട്ടാല്‍ കരിക്കിന്‍ കേട് തടയാം. നട്ടതിന് ശേഷം രണ്ടു പ്രാവശ്യം കൂടി വേപ്പിന്‍ പിണ്ണാക്ക് ഇടണം.
ഓണത്തിന് ഏത്തവാഴ വെട്ടണമെങ്കില്‍ നടുന്ന സമയം ക്രമീകരിക്കുക. ഓണം വിട്ടേ ചിങ്ങം ആവൂ എങ്കില്‍ അത്തം ഞാറ്റുവേലയുടെ തുടക്കത്തില്‍ കന്ന് നടുക. ഓണം അവസാനമാണെങ്കില്‍ ചോതി ഞാറ്റുവേലയില്‍ നടുക.
വാഴ നടുമ്പോള്‍ കുഴിയില്‍ അല്‍പ്പം വേപ്പിന്‍ പിണ്ണാക്ക് ചേര്‍ക്കുകയും വാഴയിലയുടെ കുരലില്‍ രണ്ടു മൂന്നു പ്രാവശ്യം അല്പം വേപ്പെണ്ണ ഒഴിച്ചു കൊടുക്കുകയും ചെയ്താല്‍ കുറുമ്പുരോഗം വരികയില്ല.
വാഴക്കുഴിയില്‍ ഇഞ്ചിപ്പുല്ലു വച്ച് വാഴക്കന്ന് നട്ടാല്‍ കീടശല്യം കുറയും.
വാഴയുടെ മാണപ്പുഴുക്കളെ നശിപ്പിക്കാന്‍ , പ്ലാസ്റ്റിക് ചാക്കുകള്‍ വെള്ളം നനച്ച് കുമ്മായപ്പൊടി തൂകി പിണ്ടിയില്‍ അധികം മുറുക്കാതെ കെട്ടിയുറപ്പിക്കുക. ഉണങ്ങിയ പോളകള്‍ മാറ്റിക്കളഞ്ഞതിന് ശേഷം വേണം ഇങ്ങനെ ചെയ്യാന്‍. ആക്രമണം തുടങ്ങുമ്പോള്‍ തന്നെ ചെയ്താല്‍ ഏറ്റവും ഫലം കിട്ടും.
കുരലപ്പ് വന്ന വാഴയുടെ കവിളില്‍ അഞ്ചു ഗ്രം വീതം വറുത്ത ഉലുവ വിതറുക ഭേദമാകും.
എല്ലായിനം വാഴയിലും ഉണ്ടാകുന്ന ചെല്ലി, പലവക കീടങ്ങള്‍ എന്നിവ ഒഴിഞ്ഞു പോകാന്‍ ഉണങ്ങിയ പോളകള്‍ പൊളിച്ചു മാറ്റി തീയിലിടുക. ഇവയിലാണ് കീടങ്ങള്‍ കൂടു വക്കുന്നത്.
വയല്‍ വരമ്പുകളില്‍ വാഴ നടുമ്പോള്‍ ഞണ്ടിന്റെ മാളത്തില്‍ നികക്കെ ചാണകവെള്ളം ഒഴിക്കുക. അവ ശ്വാസം മുട്ടി പുറത്ത് വരും. അപ്പോള്‍ പിടിച്ച് നശിപ്പിക്കാം.
വാഴ മുളച്ചു വരുമ്പോള്‍ രണ്ടാഴ്ചയിലൊരിക്കല്‍ മഞ്ഞുവെള്ളം തോരുന്നതിനുമുമ്പ് ഓരോ നുള്ള് ചാരം കൂമ്പിലും കവിളിലും ഇട്ടുകൊടുത്താല്‍ പുഴുക്കളുടെ ശല്യം ഒഴിവാകും.
കുഴികളില്‍ നേന്ത്ര വാഴ നട്ടതിനു ശേഷം കുഴിക്ക് ചുറ്റും തകര നട്ടുവളര്‍ത്തിയാല്‍ വാഴയെ ബാധിക്കുന്ന നിമാവിരകളെ നിയന്ത്രിക്കാം.
വാഴയ്ക്കിടയില്‍ പയര്‍ വിതക്കുന്നത് വളരെ പ്രയോജനപ്രദമായ കള നിവാരണമാര്‍ഗ്ഗമാണ് .
കുറുനാമ്പു രോഗം ഒഴിവാക്കാന്‍ വാഴ നടുന്ന സമയത്ത് 40 ഗ്രാം ഫുറഡാന്‍ ചുവട്ടിലും മൂന്നു മാസങ്ങള്‍ക്കു ശേഷം 20 ഗ്രാം ഫുറഡാന്‍ വീതം പോളകള്‍ക്കിടയിലും ഇടുക.
ടിഷ്യു കള്‍ച്ചര്‍ വാഴകള്‍ക്ക് മാണപ്പുഴുവിന്റെ ഉപദ്രവം വളരെ കുറവായിരിക്കും.
ടിഷ്യൂ കള്‍ച്ചര്‍ വാഴകള്‍ക്ക് കുറുനാമ്പ് ഉണ്ടാകാനുള്ള സാധ്യതയും തീരെ കുറവാ‍ണ്.
വാഴക്കന്ന് നന്നായി ചെത്തി വൃത്തിയാക്കുക. നടാനുള്ള കുഴിയില്‍ ഒരു കിലോ വേപ്പിന്‍ പിണ്ണാക്കു ചേര്‍ക്കുക. തുടര്‍ന്ന് വാഴ നട്ടാല്‍ നിമാ വിരയുടെ ഉപദ്രവം ഉണ്ടാവുകയില്ല.
ചുവട്ടിലേക്കു വണ്ണമുള്ള മുകളിലേക്ക് നേര്‍ത്ത് വാള്‍ മുന പോലെ കൂര്‍ത്ത ഇലകളോടു കൂടിയ സൂചിക്കന്നുകളാണ് നടാന്‍ ഉത്തമം.
വാഴക്കന്ന് നടുമ്പോള്‍ ആദ്യകാല വളര്‍ച്ചാവശ്യമായ പോഷകങ്ങള്‍ വാഴക്കന്നില്‍ നിന്നു തന്നെ ലഭിച്ചു കൊള്ളും.
വാഴ നടുന്ന കുഴിയില്‍ 25 ഗ്രാം ഫുറഡാന്‍ ഇട്ടാല്‍ മാണവണ്ടിന്റെ ഉപദ്രവം ഒഴിവാക്കാം.
നേന്ത്ര വാഴകള്‍ ഒരേ കാലത്ത് കുലക്കാനായി ഒരേ പ്രായമുള്ള കന്നുകള്‍ ഉപയോഗിക്കണം
നടുന്നതിനു മുമ്പ് വാഴക്കന്ന് ചാണക്കുഴമ്പില്‍ മുക്കി തണലില്‍ വച്ച് ഉണക്കിയെടുക്കുക. മാമപ്പുഴുവിന്റെ ആക്രമണം കുറയും.
വാഴ നട്ടു കഴിഞ്ഞാല്‍ രണ്ടാം മാസത്തിലും നാലാം മാസത്തിലും വളം ചെയ്യണം പിന്നീട് വളപ്രയോഗം ആവശ്യമില്ല.
വാഴയുടെ വേരു പടലം ഉപരിതലത്തോട് ചേര്‍ന്നിരിക്കുന്നതിനാല്‍ ആഴത്തില്‍ വളം ഇട്ടാല്‍ പ്രയോജനം കിട്ടുകയില്ല.
വാഴച്ചുണ്ട് പൂര്‍ണ്ണമായും വിരിഞ്ഞതിനു ശേഷം കുടപ്പന്‍ ഒടിച്ചു കളയുക. കായകള്‍ നല്ല പുഷ്ടിമയോടെ വളരുന്നു വേഗത്തില്‍ അവ മൂപ്പെത്തുന്നു.
നേന്ത്രവാഴയ്ക്ക് ശുപാര്‍ശ ചെയ്തിട്ടുള്ള വളങ്ങള്‍ ഏതാണ്ട് ഒരേഇടവേളകളില്‍ ആറു പ്രാവശ്യമായി നല്‍കിയാല്‍ നല്ല വലിപ്പമുള്ള കുലകള്‍ ലഭിക്കും.
വാഴയുടെ കുറുനാമ്പ് രോഗത്തിന് തൈര് ഫലപ്രദമായ ഒരു പ്രതിവിധിയാണ്. കുറുനാമ്പ് പറ്റെ മുറിച്ചു കളഞ്ഞതിനു ശേഷം തൈര്‍ ഒഴിക്കുക. രോഗ ശമനം ഉണ്ടാകും.
കുറുനാമ്പു രോഗത്തിന് മറ്റൊരു പ്രതിവിധി കുറു നാമ്പു മുറിച്ചുകളഞ്ഞതിനു ശേഷം തലപ്പില്‍ ഗോ മൂത്രം ഒഴിക്കുക. ഏതാനും ദിവസങ്ങള്‍ ചികിത്സ ആവര്‍ത്തിക്കുക രോഗം മാറും.
വഴക്കൂമ്പും അവസാന പടലയും വെട്ടിക്കളയുക. മറ്റുള്ള പടലകള്‍ പുഷ്ടിയോടെ വളരും മെച്ചപ്പെട്ട തൂക്കവും കിട്ടും.
മുള്ളന്‍ പായല്‍ വാഴക്കൃഷിക്ക് വളരെ പറ്റിയ ഒരു ജൈവവളമാണ്.
വാഴകുലച്ച് പടല വിരിഞ്ഞ കഴിഞ്ഞ് കുടപ്പന്‍ ഒടിക്കുന്നതോടൊപ്പം ഉപ്പും ചാരവും യോജിപ്പിച്ച് ഒടിച്ച പാടില്‍ വച്ചു കെട്ടുക. കായ്കള്‍ക്ക് ദൃഢതയും മുഴുപ്പും കൂടും.
വാഴക്ക് അഞ്ചു മാസത്തിനു ശേഷം ചെയ്യുന്ന വളപ്രയോഗം മൂലം ഒരു പടല കായ് പോലും കൂടുതലായി ഉണ്ടാവുകയില്ല
വാഴക്ക് കുല വന്നതിനു ശേഷം കുറച്ചു യൂറിയായും പൊട്ടാഷും വളമായി ചേര്‍ത്താല്‍ കായ്കള്‍ക്കു നല്ല പുഷ്ടിയും മാര്‍ക്കറ്റില്‍ നല്ല വിലയും ലഭിക്കും.
നേന്ത്രവാഴയില്‍ കുലക്കൂമ്പു വരെ കന്നുകള്‍ വളരാന്‍ അനുവദിക്കരുത് എങ്കില്‍ കുലയില്‍കായ്മേനി ആറു പടലയും ആകെ അമ്പതോ അറുപതോ കായ്കളും ഉണ്ടാകും.
കുന്നിന്റെ ചെരിവിന് എതിരായിട്ടാണ് വാഴയുടെ കുല വരിക. ചെരിവു ഭൂമിയില്‍ വാഴ കൃഷി ചെയ്യുമ്പോള്‍ കുല ഉയര്‍ന്ന ഭാഗത്തു കിട്ടാന്‍ കുന്നിന്റെ ചെരിവ് താഴേക്ക് ആക്കണം
ഇലുമ്പന്‍ ( ചിലുമ്പി) പുളിയുടെ ഒരു പിടി ഇല കൂടി ഇട്ട് വാഴക്കുല വെച്ചാല്‍ വേഗം പഴുത്തു കിട്ടും.
വാഴക്കായ് വേഗം പഴുക്കുന്നതിന് കുലയ്ക്കൊപ്പം കൂനന്‍ പാലയുടെ ഇല കൂടെ വയ്ക്കുക.
വാഴക്കുലയുടെ കാളമുണ്ടനില്‍ ഉപ്പുകല്ലുവച്ചാല്‍ എല്ലാ കായും ഒന്നിച്ചു പഴുക്കും.
വാഴക്കുല വേഗം പഴുക്കാന്‍ തടിപ്പെട്ടിയില്‍ കുല വച്ച് സാമ്പ്രാണിയും കത്തിച്ചുവച്ച് അടക്കുക ഗ്രാന്റ് നെയിന്‍ വാഴക്കുല പഴുത്തതിനു ശേഷം മുപ്പതു ദിവസം വരെ കേടു കൂടാതെ ഇരിക്കും
ഒരു തവണ ചീരക്കൃഷി ചെയ്ത ശേഷം വാഴക്കൃഷി നടത്തിയാല്‍ വാഴക്ക് കരുത്തും കുലക്ക് തൂക്കവും കൂടും.
നേന്ത്രവാഴയും മരച്ചീനിയും ചേര്‍ന്ന സമ്മിശ്ര കൃഷി വളരെ ആദായകരമാണ്.
വാഴക്കിടയില്‍ കാച്ചില്‍ വളര്‍ത്തിയാല്‍ വാഴ തന്നെ താങ്ങു മരമായി ഉപയോഗിക്കാം. പാളയന്‍ തോടന്‍ തുടര്‍കൃഷിയില്‍ ഒരു മൂട്ടില്‍ രണ്ടു കന്നുകള്‍‍ നിര്‍ത്താം.
ഞാലിപ്പൂവന്‍, കൊടപ്പനില്ലാക്കുന്നന്‍, കര്‍പ്പൂരവള്ളി, കാഞ്ചികേല, തുടങ്ങിയ വാഴയിനങ്ങള്‍ക്ക് ഒരു വലിയ പരിധി വരെ കുറുനാമ്പ് പ്രതിരോധ ശക്തി ഉണ്ട്.
വാഴപ്പഴങ്ങളുടെ കൂട്ടത്തില്‍ രക്തകദളി ഇനത്തിനാണ് പഞ്ചസാരയുടെ അളവ് ഏറ്റവും കൂടുതലുള്ളത്.
താഴെ വെള്ളവും മുകളില്‍ തീയും ഉണ്ടെങ്കില്‍ മാത്രമേ നല്ല വാഴക്കുലകള്‍ ലഭിക്കു.
നേന്ത്രവാഴ കുലക്കാന്‍ എടുക്കുന്ന കാലം നടാന്‍ ഉപയോഗിക്കുന്ന കന്നിന്റെ മൂപ്പിനെ ആശ്രയിച്ചാണ്. മൂപ്പു കുറഞ്ഞ ചെറിയ കന്നുകള്‍ നട്ട് ഏതാനും ദിവസങ്ങള്‍ക്കു ശേഷം മൂപ്പു കൂടിയവ നട്ടാല്‍ ‍ എല്ലാ വാഴകളും ഏതാ‍ണ്ട് ഒരേകാലത്ത് കുലക്കുന്നതാണ്.
വാഴക്കുലയുടെ നേരെ ചുവട്ടിലും , എതിര്‍വശത്തും ഉള്ള കന്നുകള്‍ നടാനുപയോഗിച്ചാല്‍ നല്ല വലിപ്പമുള്ള കുലകള്‍ കിട്ടും.
വാഴത്തോപ്പില്‍ വെയിലടി ഉള്ള ഇടങ്ങളില്‍ പോളിത്തീന്‍ ഷീറ്റുവിരിച്ചാല്‍ കളയുടെ വളര്‍ച്ച ഒഴിവാക്കാം.
ത്രികോണ രീതിയില്‍ നട്ടിട്ടുള്ള വാഴകള്‍ പരസ്പരം കയറു കൊണ്ടു കെട്ടിയാല്‍ കാറ്റു മൂലം മറിഞ്ഞു വീഴുന്നത് ഒഴിവാക്കാം.
വാഴയുടെ വേരു പടലം ഉപരിതലത്തോട് ചേര്‍ന്നിരിക്കുന്നതിനാല്‍ ആഴത്തില്‍ വളം ഇട്ടാല്‍ പ്രയോജനം കിട്ടുകയില്ല.
വാഴച്ചുണ്ട് പൂര്‍ണ്ണമായും വിരിഞ്ഞതിനു ശേഷം കുടപ്പന്‍ ഒടിച്ചു കളയുക. കായകള്‍ നല്ല പുഷ്ടിമയോടെ വളരുന്നു വേഗത്തില്‍ അവ മൂപ്പെത്തുന്നു.
നേന്ത്ര വാഴകള്‍ ഒരേ കാലത്ത് കുലക്കാനായി ഒരേ പ്രായമുള്ള കന്നുകള്‍ ഉപയോഗിക്കണം.
വാഴയുടെ കുറുനാമ്പ് രോഗത്തിന് തൈര് ഫലപ്രദമായ ഒരു പ്രതിവിധിയാണ്. കുറുനാമ്പ് പറ്റെ മുറിച്ചു കളഞ്ഞതിനു ശേഷം തൈര്‍ ഒഴിക്കുക. രോഗ ശമനം ഉണ്ടാകും.
കുറുനാമ്പു രോഗത്തിന് മറ്റൊരു പ്രതിവിധി കുറു നാമ്പു മുറിച്ചുകളഞ്ഞതിനു ശേഷം തലപ്പില്‍ ഗോ മൂത്രം ഒഴിക്കുക. ഏതാനും ദിവസങ്ങള്‍ ചികിത്സ ആവര്‍ത്തിക്കുക രോഗം മാറും.
നടുന്നതിനു മുമ്പ് വാഴക്കന്ന് ചാണക്കുഴമ്പില്‍ മുക്കി തണലില്‍ വച്ച് ഉണക്കിയെടുക്കുക. മാമപ്പുഴുവിന്റെ ആക്രമണം കുറയും.
വഴക്കൂമ്പും അവസാന പടലയും വെട്ടിക്കളയുക. മറ്റുള്ള പടലകള്‍ പുഷ്ടിയോടെ വളരും മെച്ചപ്പെട്ട തൂക്കവും കിട്ടും.
മുള്ളന്‍ പായല്‍ വാഴക്കൃഷിക്ക് വളരെ പറ്റിയ ഒരു ജൈവവളമാണ്.
വാഴകുലച്ച് പടല വിരിഞ്ഞ കഴിഞ്ഞ് കുടപ്പന്‍ ഒടിക്കുന്നതോടൊപ്പം ഉപ്പും ചാരവും യോജിപ്പിച്ച് ഒടിച്ച പാടില്‍ വച്ചു കെട്ടുക. കായ്കള്‍ക്ക് ദൃഢതയും മുഴുപ്പും കൂടും.
വാഴക്ക് അഞ്ചു മാസത്തിനു ശേഷം ചെയ്യുന്ന വളപ്രയോഗം മൂലം ഒരു പടല കായ് പോലും കൂടുതലായി ഉണ്ടാവുകയില്ല
വാഴക്ക് കുല വന്നതിനു ശേഷം കുറച്ചു യൂറിയായും പൊട്ടാഷും വളമായി ചേര്‍ത്താല്‍ കായ്കള്‍ക്കു നല്ല പുഷ്ടിയും മാര്‍ക്കറ്റില്‍ നല്ല വിലയും ലഭിക്കും.
നേന്ത്രവാഴയില്‍ കുലക്കൂമ്പു വരെ കന്നുകള്‍ വളരാന്‍ അനുവദിക്കരുത് എങ്കില്‍ കുലയില്‍കായ്മേനി ആറു പടലയും ആകെ അമ്പതോ അറുപതോ കായ്കളും ഉണ്ടാകും.
കുന്നിന്റെ ചെരിവിന് എതിരായിട്ടാണ് വാഴയുടെ കുല വരിക. ചെരിവു ഭൂമിയില്‍ വാഴ കൃഷി ചെയ്യുമ്പോള്‍ കുല ഉയര്‍ന്ന ഭാഗത്തു കിട്ടാന്‍ കുന്നിന്റെ ചെരിവ് താഴേക്ക് ആക്കണം
ഇലുമ്പന്‍ ( ചിലുമ്പി) പുളിയുടെ ഒരു പിടി ഇല കൂടി ഇട്ട് വാഴക്കുല വെച്ചാല്‍ വേഗം പഴുത്തു കിട്ടും.
വാഴക്കായ് വേഗം പഴുക്കുന്നതിന് കുലയ്ക്കൊപ്പം കൂനന്‍ പാലയുടെ ഇല കൂടെ വയ്ക്കുക.
വാഴക്കുലയുടെ കാളമുണ്ടനില്‍ ഉപ്പുകല്ലുവച്ചാല്‍ എല്ലാ കായും ഒന്നിച്ചു പഴുക്കും.
വാഴക്കുല വേഗം പഴുക്കാന്‍ തടിപ്പെട്ടിയില്‍ കുല വച്ച് സാമ്പ്രാണിയും കത്തിച്ചുവച്ച് അടക്കുക ഗ്രാന്റ് നെയിന്‍ വാഴക്കുല പഴുത്തതിനു ശേഷം മുപ്പതു ദിവസം വരെ കേടു കൂടാതെ ഇരിക്കും
ഒരു തവണ ചീരക്കൃഷി ചെയ്ത ശേഷം വാഴക്കൃഷി നടത്തിയാല്‍ വാഴക്ക് കരുത്തും കുലക്ക് തൂക്കവും കൂടും.
നേന്ത്രവാഴയും മരച്ചീനിയും ചേര്‍ന്ന സമ്മിശ്ര കൃഷി വളരെ ആദായകരമാണ്.
വാഴക്കിടയില്‍ കാച്ചില്‍ വളര്‍ത്തിയാല്‍ വാഴ തന്നെ താങ്ങു മരമായി ഉപയോഗിക്കാം. പാളയന്‍ തോടന്‍ തുടര്‍കൃഷിയില്‍ ഒരു മൂട്ടില്‍ രണ്ടു കന്നുകള്‍‍ നിര്‍ത്താം.
ഞാലിപ്പൂവന്‍, കൊടപ്പനില്ലാക്കുന്നന്‍, കര്‍പ്പൂരവള്ളി, കാഞ്ചികേല, തുടങ്ങിയ വാഴയിനങ്ങള്‍ക്ക് ഒരു വലിയ പരിധി വരെ കുറുനാമ്പ് പ്രതിരോധ ശക്തി ഉണ്ട്.
വാഴ നടുന്ന കുഴിയില്‍ 25 ഗ്രാം ഫുറഡാന്‍ ഇട്ടാല്‍ മാണവണ്ടിന്റെ ഉപദ്രവം ഒഴിവാക്കാം.
വാഴക്കന്ന് നടുമ്പോള്‍ ആദ്യകാല വളര്‍ച്ചാവശ്യമായ പോഷകങ്ങള്‍ വാഴക്കന്നില്‍ നിന്നു തന്നെ ലഭിച്ചു കൊള്ളും.
ചുവട്ടിലേക്കു വണ്ണമുള്ള മുകളിലേക്ക് നേര്‍ത്ത് വാള്‍ മുന പോലെ കൂര്‍ത്ത ഇലകളോടു കൂടിയ സൂചിക്കന്നുകളാണ് നടാന്‍ ഉത്തമം.
നേത്ര വാഴക്കന്ന് ഇളക്കിയാല്‍ 15 - 20 ദിവസത്തിനുള്ളില്‍ നടണം.
മറ്റുള്ള വാഴക്കന്നുകള്‍ എല്ലാം 3- 4 ദിവസത്തിനുള്ളില്‍ നടണം.
.ഏത്ത വാഴക്കന്ന് ഇളക്കിയ ശേഷം ചാണക വെള്ളത്തില്‍ മുക്കി ഉണക്കി സൂക്ഷിച്ചാല്‍ ഒരു മാസം വരെ ജീവനക്ഷമത നിലനിര്‍ത്താം.
അത്തം ഞാറ്റുവേലയാണ് ഏത്തവാഴ നടാന്‍ ഏറ്റവും പറ്റിയത്.
വാഴക്കന്ന് നടുന്നതിനു മുമ്പ് വെള്ളത്തില്‍ താഴ്ത്തി വച്ചിരുന്നാല്‍ അതില്‍ പുഴുക്കളുണ്ടെങ്കില്‍ അവ ചത്തുകൊള്ളും.
വാഴ പുതുമഴയോടെ നടുക, നല്ല കരുത്തോടെ വളരും പുഷ്ടിയുള്ള കുലയും കിട്ടും.
വാഴവിത്ത് നടുന്ന കുഴിയില്‍ കുറച്ച് ചാണകപ്പൊടി കൂടി ഇടുക. മണ്ടയടപ്പില്‍ നിന്നും വാഴ രക്ഷപ്പെടും.
വേപ്പിന്‍ പിണ്ണാക്ക് ചുവട്ടിലിട്ട് വാഴ നട്ടാല്‍ കരിക്കിന്‍ കേട് തടയാം. നട്ടതിന് ശേഷം രണ്ടു പ്രാവശ്യം കൂടി വേപ്പിന്‍ പിണ്ണാക്ക് ഇടണം.
ഓണത്തിന് ഏത്തവാഴ വെട്ടണമെങ്കില്‍ നടുന്ന സമയം ക്രമീകരിക്കുക. ഓണം വിട്ടേ ചിങ്ങം ആവൂ എങ്കില്‍ അത്തം ഞാറ്റുവേലയുടെ തുടക്കത്തില്‍ കന്ന് നടുക. ഓണം അവസാനമാണെങ്കില്‍ ചോതി ഞാറ്റുവേലയില്‍ നടുക.
വാഴ നടുമ്പോള്‍ കുഴിയില്‍ അല്‍പ്പം വേപ്പിന്‍ പിണ്ണാക്ക് ചേര്‍ക്കുകയും വാഴയിലയുടെ കുരലില്‍ രണ്ടു മൂന്നു പ്രാവശ്യം അല്പം വേപ്പെണ്ണ ഒഴിച്ചു കൊടുക്കുകയും ചെയ്താല്‍ കുറുമ്പുരോഗം വരികയില്ല.
വാഴക്കുഴിയില്‍ ഇഞ്ചിപ്പുല്ലു വച്ച് വാഴക്കന്ന് നട്ടാല്‍ കീടശല്യം കുറയും.
വാഴയുടെ മാണപ്പുഴുക്കളെ നശിപ്പിക്കാന്‍ , പ്ലാസ്റ്റിക് ചാക്കുകള്‍ വെള്ളം നനച്ച് കുമ്മായപ്പൊടി തൂകി പിണ്ടിയില്‍ അധികം മുറുക്കാതെ കെട്ടിയുറപ്പിക്കുക. ഉണങ്ങിയ പോളകള്‍ മാറ്റിക്കളഞ്ഞതിന് ശേഷം വേണം ഇങ്ങനെ ചെയ്യാന്‍. ആക്രമണം തുടങ്ങുമ്പോള്‍ തന്നെ ചെയ്താല്‍ ഏറ്റവും ഫലം കിട്ടും.
കുരലപ്പ് വന്ന വാഴയുടെ കവിളില്‍ അഞ്ചു ഗ്രം വീതം വറുത്ത ഉലുവ വിതറുക ഭേദമാകും.
എല്ലായിനം വാഴയിലും ഉണ്ടാകുന്ന ചെല്ലി, പലവക കീടങ്ങള്‍ എന്നിവ ഒഴിഞ്ഞു പോകാന്‍ ഉണങ്ങിയ പോളകള്‍ പൊളിച്ചു മാറ്റി തീയിലിടുക. ഇവയിലാണ് കീടങ്ങള്‍ കൂടു വക്കുന്നത്.
വയല്‍ വരമ്പുകളില്‍ വാഴ നടുമ്പോള്‍ ഞണ്ടിന്റെ മാളത്തില്‍ നികക്കെ ചാണകവെള്ളം ഒഴിക്കുക. അവ ശ്വാസം മുട്ടി പുറത്ത് വരും. അപ്പോള്‍ പിടിച്ച് നശിപ്പിക്കാം.
വാഴ മുളച്ചു വരുമ്പോള്‍ രണ്ടാഴ്ചയിലൊരിക്കല്‍ മഞ്ഞുവെള്ളം തോരുന്നതിനുമുമ്പ് ഓരോ നുള്ള് ചാരം കൂമ്പിലും കവിളിലും ഇട്ടുകൊടുത്താല്‍ പുഴുക്കളുടെ ശല്യം ഒഴിവാകും.
കുഴികളില്‍ നേന്ത്ര വാഴ നട്ടതിനു ശേഷം കുഴിക്ക് ചുറ്റും തകര നട്ടുവളര്‍ത്തിയാല്‍ വാഴയെ ബാധിക്കുന്ന നിമാവിരകളെ നിയന്ത്രിക്കാം.
വാഴയ്ക്കിടയില്‍ പയര്‍ വിതക്കുന്നത് വളരെ പ്രയോജനപ്രദമായ കള നിവാരണമാര്‍ഗ്ഗമാണ് .
കുറുനാമ്പു രോഗം ഒഴിവാക്കാന്‍ വാഴ നടുന്ന സമയത്ത് 40 ഗ്രാം ഫുറഡാന്‍ ചുവട്ടിലും മൂന്നു മാസങ്ങള്‍ക്കു ശേഷം 20 ഗ്രാം ഫുറഡാന്‍ വീതം പോളകള്‍ക്കിടയിലും ഇടുക.
ടിഷ്യു കള്‍ച്ചര്‍ വാഴകള്‍ക്ക് മാണപ്പുഴുവിന്റെ ഉപദ്രവം വളരെ കുറവായിരിക്കും.
ടിഷ്യൂ കള്‍ച്ചര്‍ വാഴകള്‍ക്ക് കുറുനാമ്പ് ഉണ്ടാകാനുള്ള സാധ്യതയും തീരെ കുറവാ‍ണ്.
നേന്ത്രവാഴ കുലക്കാന്‍ എടുക്കുന്ന കാലം നടാന്‍ ഉപയോഗിക്കുന്ന കന്നിന്റെ മൂപ്പിനെ ആശ്രയിച്ചാണ്. മൂപ്പു കുറഞ്ഞ ചെറിയ കന്നുകള്‍ നട്ട് ഏതാനും ദിവസങ്ങള്‍ക്കു ശേഷം മൂപ്പു കൂടിയവ നട്ടാല്‍ ‍ എല്ലാ വാഴകളും ഏതാ‍ണ്ട് ഒരേകാലത്ത് കുലക്കുന്നതാണ്.
വാഴക്കുലയുടെ നേരെ ചുവട്ടിലും , എതിര്‍വശത്തും ഉള്ള കന്നുകള്‍ നടാനുപയോഗിച്ചാല്‍ നല്ല വലിപ്പമുള്ള കുലകള്‍ കിട്ടും.
വാഴത്തോപ്പില്‍ വെയിലടി ഉള്ള ഇടങ്ങളില്‍ പോളിത്തീന്‍ ഷീറ്റുവിരിച്ചാല്‍ കളയുടെ വളര്‍ച്ച ഒഴിവാക്കാം.
ത്രികോണ രീതിയില്‍ നട്ടിട്ടുള്ള വാഴകള്‍ പരസ്പരം കയറു കൊണ്ടു കെട്ടിയാല്‍ കാറ്റു മൂലം മറിഞ്ഞു വീഴുന്നത് ഒഴിവാക്കാം.
വാഴയുടെ വേരു പടലം ഉപരിതലത്തോട് ചേര്‍ന്നിരിക്കുന്നതിനാല്‍ ആഴത്തില്‍ വളം ഇട്ടാല്‍ പ്രയോജനം കിട്ടുകയില്ല.
വാഴച്ചുണ്ട് പൂര്‍ണ്ണമായും വിരിഞ്ഞതിനു ശേഷം കുടപ്പന്‍ ഒടിച്ചു കളയുക. കായകള്‍ നല്ല പുഷ്ടിമയോടെ വളരുന്നു വേഗത്തില്‍ അവ മൂപ്പെത്തുന്നു.
നേന്ത്ര വാഴകള്‍ ഒരേ കാലത്ത് കുലക്കാനായി ഒരേ പ്രായമുള്ള കന്നുകള്‍ ഉപയോഗിക്കണം.
നേന്ത്രവാഴയ്ക്ക് ശുപാര്‍ശ ചെയ്തിട്ടുള്ള വളങ്ങള്‍ ഏതാണ്ട് ഒരേഇടവേളകളില്‍ ആറു പ്രാവശ്യമായി നല്‍കിയാല്‍ നല്ല വലിപ്പമുള്ള കുലകള്‍ ലഭിക്കും.
വാഴയുടെ കുറുനാമ്പ് രോഗത്തിന് തൈര് ഫലപ്രദമായ ഒരു പ്രതിവിധിയാണ്. കുറുനാമ്പ് പറ്റെ മുറിച്ചു കളഞ്ഞതിനു ശേഷം തൈര്‍ ഒഴിക്കുക. രോഗ ശമനം ഉണ്ടാകും.
കുറുനാമ്പു രോഗത്തിന് മറ്റൊരു പ്രതിവിധി കുറു നാമ്പു മുറിച്ചുകളഞ്ഞതിനു ശേഷം തലപ്പില്‍ ഗോ മൂത്രം ഒഴിക്കുക. ഏതാനും ദിവസങ്ങള്‍ ചികിത്സ ആവര്‍ത്തിക്കുക രോഗം മാറും.
നടുന്നതിനു മുമ്പ് വാഴക്കന്ന് ചാണക്കുഴമ്പില്‍ മുക്കി തണലില്‍ വച്ച് ഉണക്കിയെടുക്കുക. മാമപ്പുഴുവിന്റെ ആക്രമണം കുറയും.
വഴക്കൂമ്പും അവസാന പടലയും വെട്ടിക്കളയുക. മറ്റുള്ള പടലകള്‍ പുഷ്ടിയോടെ വളരും മെച്ചപ്പെട്ട തൂക്കവും കിട്ടും.
മുള്ളന്‍ പായല്‍ വാഴക്കൃഷിക്ക് വളരെ പറ്റിയ ഒരു ജൈവവളമാണ്.
വാഴകുലച്ച് പടല വിരിഞ്ഞ കഴിഞ്ഞ് കുടപ്പന്‍ ഒടിക്കുന്നതോടൊപ്പം ഉപ്പും ചാരവും യോജിപ്പിച്ച് ഒടിച്ച പാടില്‍ വച്ചു കെട്ടുക.
കായ്കള്‍ക്ക് ദൃഢതയും മുഴുപ്പും കൂടുവാഴക്ക് അഞ്ചു മാസത്തിനു ശേഷം ചെയ്യുന്ന വളപ്രയോഗം മൂലം ഒരു പടല കായ് പോലും കൂടുതലായി ഉണ്ടാവുകയില്ല
വാഴക്ക് കുല വന്നതിനു ശേഷം കുറച്ചു യൂറിയായും പൊട്ടാഷും വളമായി ചേര്‍ത്താല്‍ കായ്കള്‍ക്കു നല്ല പുഷ്ടിയും മാര്‍ക്കറ്റില്‍ നല്ല വിലയും ലഭിക്കും.
നേന്ത്രവാഴയില്‍ കുലക്കൂമ്പു വരെ കന്നുകള്‍ വളരാന്‍ അനുവദിക്കരുത് എങ്കില്‍ കുലയില്‍കായ്മേനി ആറു പടലയും ആകെ അമ്പതോ അറുപതോ കായ്കളും ഉണ്ടാകും.
കുന്നിന്റെ ചെരിവിന് എതിരായിട്ടാണ് വാഴയുടെ കുല വരിക. ചെരിവു ഭൂമിയില്‍ വാഴ കൃഷി ചെയ്യുമ്പോള്‍ കുല ഉയര്‍ന്ന ഭാഗത്തു കിട്ടാന്‍ കുന്നിന്റെ ചെരിവ് താഴേക്ക് ആക്കണം
ഇലുമ്പന്‍ ( ചിലുമ്പി) പുളിയുടെ ഒരു പിടി ഇല കൂടി ഇട്ട് വാഴക്കുല വെച്ചാല്‍ വേഗം പഴുത്തു കിട്ടും.
വാഴക്കായ് വേഗം പഴുക്കുന്നതിന് കുലയ്ക്കൊപ്പം കൂനന്‍ പാലയുടെ ഇല കൂടെ വയ്ക്കുക.
വാഴക്കുലയുടെ കാളമുണ്ടനില്‍ ഉപ്പുകല്ലുവച്ചാല്‍ എല്ലാ കായും ഒന്നിച്ചു പഴുക്കും.
വാഴക്കുല വേഗം പഴുക്കാന്‍ തടിപ്പെട്ടിയില്‍ കുല വച്ച് സാമ്പ്രാണിയും കത്തിച്ചുവച്ച് അടക്കുക ഗ്രാന്റ് നെയിന്‍ വാഴക്കുല പഴുത്തതിനു ശേഷം മുപ്പതു ദിവസം വരെ കേടു കൂടാതെ ഇരിക്കും
ഒരു തവണ ചീരക്കൃഷി ചെയ്ത ശേഷം വാഴക്കൃഷി നടത്തിയാല്‍ വാഴക്ക് കരുത്തും കുലക്ക് തൂക്കവും കൂടും.
നേന്ത്രവാഴയും മരച്ചീനിയും ചേര്‍ന്ന സമ്മിശ്ര കൃഷി വളരെ ആദായകരമാണ്.
വാഴക്കിടയില്‍ കാച്ചില്‍ വളര്‍ത്തിയാല്‍ വാഴ തന്നെ താങ്ങു മരമായി ഉപയോഗിക്കാം. പാളയന്‍ തോടന്‍ തുടര്‍കൃഷിയില്‍ ഒരു മൂട്ടില്‍ രണ്ടു കന്നുകള്‍‍ നിര്‍ത്താം.
ഞാലിപ്പൂവന്‍, കൊടപ്പനില്ലാക്കുന്നന്‍, കര്‍പ്പൂരവള്ളി, കാഞ്ചികേല, തുടങ്ങിയ വാഴയിനങ്ങള്‍ക്ക് ഒരു വലിയ പരിധി വരെ കുറുനാമ്പ് പ്രതിരോധ ശക്തി ഉണ്ട്.
വാഴ നട്ടു കഴിഞ്ഞാല്‍ രണ്ടാം മാസത്തിലും നാലാം മാസത്തിലും വളം ചെയ്യണം പിന്നീട് വളപ്രയോഗം ആവശ്യമില്ല.
വാഴപ്പഴങ്ങളുടെ കൂട്ടത്തില്‍ രക്തകദളി ഇനത്തിനാണ് പഞ്ചസാരയുടെ അളവ് ഏറ്റവും കൂടുതലുള്ളത്.
വാഴ നട്ടു കഴിഞ്ഞാല്‍ രണ്ടാം മാസത്തിലും നാലാം മാസത്തിലും വളം ചെയ്യണം പിന്നീട് വളപ്രയോഗം ആവശ്യമില്ല.
താഴെ വെള്ളവും മുകളില്‍ തീയും ഉണ്ടെങ്കില്‍ മാത്രമേ നല്ല വാഴക്കുലകള്‍ ലഭിക്കു.
------------------------------------------------------------
ചീര എങ്ങനെ നടാം
ഇലക്കറിയെന്നു കേള്ക്കു മ്പോള്ത്തണന്നെ മലയാളിയുടെ മനസ്സില്‍ ഓടിയെത്തുന്ന വിളയാണ് ചീര. നമ്മുടെ കാലാവസ്ഥയും മണ്ണും ചീരക്കൃഷിക്ക് തീര്ത്തും അനുയോജ്യം. ഒരുസെന്റ് സ്ഥലത്ത് ചീര കൃഷിചെയ്താല്ത്തങന്നെ ഒരു കുടുംബത്തിനുവേണ്ട ഇലക്കറി സുലഭമായി ലഭിക്കും. ഇന്ന് വിപണിയില്‍ ലഭിക്കുന്ന ചീര വിഷലിപ്തമായ കീടനാശിനികള്‍ ധാരാളമായി ഉപയോഗിച്ച് കൃഷിചെയ്യുന്നതാണെന്ന തിരിച്ചറിവ് ചീരക്കൃഷിയിലേക്ക് ആളുകളെ ആകര്ഷികക്കുന്നു.
ഒരുസെന്റ് സ്ഥലത്ത് ചീര കൃഷിചെയ്യാന്‍ അഞ്ചു ഗ്രാം വിത്ത് മതി. ചെടിച്ചട്ടിയിലോ തവാരണകളിലോ തൈകളുണ്ടാക്കി പറിച്ചുനടുന്നതാണ് ഉത്തമം. ചീരവിത്ത് റവയുമായി ചേര്ത്തു വേണം വിതയ്ക്കാന്‍. ഉറുമ്പിന്റെ ശല്യം ഒഴിവാക്കാനാണിങ്ങനെ ചെയ്യുന്നത്. മൂന്നാഴ്ച പ്രായമായ ചീരത്തൈകള്‍ പറിച്ചുനടാം. നടാനുള്ള സ്ഥലം രണ്ടോ മൂന്നോ പ്രാവശ്യം നന്നായി കിളച്ചുമറിച്ച് നിരപ്പാക്കണം. സെന്റിന് 200 കിലോഗ്രാം ചാണകവളമോ മണ്ണിരക്കമ്പോസ്റ്റോ അടിവളമായി നല്കാം . ഒപ്പം അര കിലോഗ്രാം യൂറിയയും ഒന്നേകാല്‍ കിലോഗ്രാം എല്ലുപൊടിയും 300 ഗ്രാം പൊട്ടാഷും ചേര്ക്കരണം.
ഒരടി വീതിയും അരയടി താഴ്ചയുമുള്ള ചാലുകള്‍ ഒന്നരയടി അകലത്തിലായി എടുത്തുവേണം ചീരത്തൈകള്‍ പറിച്ചുനടാന്‍. രണ്ടു ചീരത്തൈകള്‍ തമ്മില്‍ അരയടിയെങ്കിലും അകലം നല്കാ്ന്‍ പ്രത്യേകം ശ്രദ്ധിക്കണം. പറിച്ചുനട്ട് 25 ദിവസത്തിനകം ചീര മുറിച്ചെടുക്കാം. ഓരോ വിളവെടുപ്പിനുശേഷവും അല്പം ചാണകവളവും 10 ഗ്രാം യൂറിയയും ചേര്ത്ത്െ മണ്ണ് കൂട്ടിക്കൊടുക്കണം. അപായരഹിതവും ചെലവു കുറഞ്ഞതുമായ ജൈവ കീട-കുമിള്നാ‍ശിനികളാണ് ചീരയിലെ ശത്രുപക്ഷത്തെ അകറ്റുവാനായി തിരഞ്ഞെടുക്കേണ്ടത്.
ഗോമൂത്രവും കാന്താരിമുളകും ചേര്ത്ത്ശ മൃദുലശരീരമുള്ള ഇലതീനിപ്പുഴുക്കളെ നശിപ്പിക്കാം. ഇതിനായി 100 മില്ലി ഗോമൂത്രം ഒരുലിറ്റര്‍ വെള്ളത്തില്‍ നേര്പ്പി ച്ചതില്‍ മൂന്നുഗ്രാം കാന്താരി മുളക് അരച്ചുചേര്ത്താ0ണ് തളിക്കേണ്ടത്.
ചീരക്കൃഷിയിലെ പ്രധാന പ്രശ്‌നമായ ഇലപ്പുള്ളിരോഗം വരാതെ സംരക്ഷിക്കാനും ഒരു വിദ്യയുണ്ട്. 40 ഗ്രാം പാല്ക്കാ‌യം 10 ലിറ്റര്‍ വെള്ളത്തില്‍ ലയിപ്പിക്കുക. ഇതില്‍ എട്ടുഗ്രാം സോഡാപ്പൊടിയും 32 ഗ്രാം മഞ്ഞള്പ്പൊ ടിയും ചേര്ത്തു ണ്ടാക്കിയ മിശ്രിതം കലര്ത്താം . ഈ ലായനി അരിച്ചെടുത്ത് ഇലകളുടെ ഇരുവശത്തും തളിച്ചാല്‍ ഇലപ്പുള്ളിരോഗത്തെ പടിക്കുപുറത്തു നിര്ത്താ മെന്നത് കര്ഷുകരുടെ സ്വന്തം അനുഭവം. പച്ചച്ചീരത്തൈകള്‍ ഇടകലര്ത്തിത നടുന്നതും ഗുണം ചെയ്യും.
വിവിധയിനം ചീരകൾ
• പെരുഞ്ചീര (ചില്ലി) Aripolisis, Purple goose foot. വെളുത്തതും, ഇളം ചുവപ്പുള്ളതും, ചെറിയതും എന്ന് മൂന്നുവിധമുണ്ട്.
• ചെറുചീര (പറമ്പുചീര, ചാണച്ചീര, തണ്ഡുലീയം, പുനർമ്മുരിങ്ങ)
• കുപ്പച്ചീര (വാസ്തൂകം, വാസ്തുച്ചീര, ചക്രവർത്തിച്ചീര) Amaranthus viridis, Green Amaranth, എന്ന ആംഗലേയ നാമം. ഇത് വലിയതെന്നും ചെറിയതെന്നും രണ്ടു തരമുണ്ട്. വലിയതിന് അല്പം ചുവപ്പു നിറമാണ്, ഗൌഡവാസ്തൂകം എന്ന സംസ്കൃതനാമം.
• മുള്ളന്ചീര Amaranthus spinosus, Prickly Amaranth.
• ചെഞ്ചീര (പാലക്യ, പാലംക്യ, നെയ്ച്ചീര) S. oleracea എന്ന് ലത്തീൻ നാമം, Common spinach എന്ന് ആംഗലേയ നാമം.
• പാലംക്യശാഖ Beta vulgaris എന്ന ലത്തീൻ നാമം, Garden beet, Common beet എന്ന ആംഗലേയ നാമം. പ്രകൃത്യാ മദ്ധ്യധരണ്യാഴിയുടെ സമീപത്ത് ഉണ്ടാകുന്ന ഇതിൽ വെളുത്തതെന്നും ചുവന്നതെന്നും രണ്ട് വകഭേദങ്ങളുണ്ട്. അമേരിക്കയിലും യൂറോപ്പിലും ഇന്ത്യയിലും കൃഷി ചെയ്തുവരുന്നു.
• പാലക്. ഉത്തരേന്ത്യന്‍ ചീര. പാകം ചെയ്ത് ഭക്ഷിക്കാവുന്നതും, പച്ചക്കറി ഇനത്തില്പെംടുന്നതുമായ ഒരു സസ്യമാണ് പാലക് എന്ന് പറയുന്നത്. ഉത്തരേന്ത്യൻ ഡിഷുകളിലെ പ്രധാന ഇനമാണ്.
• വളശച്ചീര (ഉപോദകാ) Basella alba(വെളുപ്പ്), B. rubra(ചുവപ്പ്), B. lucida(ക്ഷുദ്ര ഉപേദകാ), B. cordifolia (വനജ‌ഉപേദകാ) എന്ന് ശാസ്ത്രനാമങ്ങൾ. ഇവ കൂടാതെ മൂലപോതികാ എന്നൊരു തരവും ദുർലഭമായി കാണുന്നു. Indian spinach, Malabar night shade എന്ന ആംഗലേയ നാമങ്ങൾ.
o കളംബീ എന്ന പേരിലറിയപ്പെടുന്ന വലിയ വളശച്ചീരയ്ക്ക് Ipomia aquatica എന്ന് ശാസ്ത്രനാമം.
o കാട്ടുവളശച്ചീര Briophyllum calcinum എന്നൊരു ഇനത്തെപ്പറ്റിയും അഷ്ടാംഗഹൃദയത്തിൽ പ്രതിപാദിച്ചിട്ടുണ്ട്
• നീർച്ചീര (ചുച്ചു, ചഞ്ചു) Corchorus acutangularis എന്ന് ശാസ്ത്രനാമം. സാധാ‍രണം, ചെറിയത്, വലിയത് എന്ന് മൂന്നു തരമുണ്ട്.
• മധുരച്ചീര (മാർഷം, മാരിഷം) Amaranthus oleraceus, A. tricolor, വെളുത്തതും ചുവന്നതും എന്ന് രണ്ടു തരമുണ്ട്.
• തോട്ടച്ചീര (യവശാകം, തോട്ടക്കൂര, ക്ഷേത്രവാസ്തൂകം) Amaranthus gangeticus, Country green.
• ഉപ്പുചീര (ലോണീകം, ഉപ്പൂറ്റി, പരപ്പുക്കീരൈ, ഉപ്പുക്കീരൈ) Portulaca oleracea, Common Indian parselane. ഉപ്പുചീര വലുതെന്നും(ബൃഹല്ലോണി, രാജഘോളികാ) ചെറുതെന്നും(ക്ഷുദ്രലോണി) രണ്ട് തരമുണ്ട്.
-------------------------------------------------------------------------------------------------
വീടിനു ചുറ്റും അല്‍പമെങ്കിലും സ്ഥലമുള്ളവര്‍ക്ക് ഒന്ന് മനസ്സുവെച്ചാല്‍ നല്ല പച്ചക്കറിത്തോട്ടം നിര്‍മിക്കാം. കുറഞ്ഞത് ആറ് മണിക്കൂറെങ്കിലും സൂര്യപ്രകാശവും വെള്ളവും ലഭിക്കുന്നിടമാണ് കൃഷിക്കഭികാമ്യം. ദീര്‍ഘകാലം വിളവ് തരുന്ന കറിവേപ്പ്, മുരിങ്ങ, നാരകം പോലുള്ള വിളകള്‍ക്ക് വീട്ടു വളപ്പില്‍ പ്രത്യേകം സ്ഥലം കണ്ടെത്തണം. തണലില്‍ വളരാന്‍ കഴിയുന്ന ഇഞ്ചി, മഞ്ഞള്‍, ചേന, ചേമ്പ്, കാച്ചില്‍, മധുരക്കിഴങ്ങ് എന്നിവ ഇടവിളകളായി കൃഷി ചെയ്യാം. ഇവക്കിടയില്‍ വീട്ടാവശ്യത്തിനുള്ള മുളക്, കാന്താരി എന്നിവയും നടാം. ഒരേ സ്ഥലത്ത് വ്യത്യസ്ത വിളകള്‍ കൃഷി ചെയ്യുന്നതുമൂലം കീടരോഗാക്രമണം തടുക്കാനും മണ്ണിലെ വ്യത്യസ്ത തലങ്ങളിലെ ജൈവാംശം ഉപയോഗപ്പെടുത്താനും കഴിയും.
ചീര, വെള്ളരി, പാവല്‍, പയര്‍, വെണ്ട, മത്തന്‍, പടവലം എന്നിവക്കെല്ലാം നല്ല വെയില്‍ വേണം. അധികം വെയില്‍ വേണ്ടാത്ത വിളകളാണ് മുളകും തക്കാളിയും.
മട്ടുപ്പാവിലെ പച്ചക്കറിത്തോട്ടം
ടെറസ്സില്‍ പച്ചക്കറി കൃഷി ചെയ്തുണ്ടാക്കുകയാണെങ്കില്‍ ജൈവ പച്ചക്കറി കൃഷിഭൂമിയില്ലാത്തവര്‍ക്കും ഭക്ഷിക്കാം. ടെറസ്സിലെ കൃഷിക്ക് പോളിത്തീന്‍/സിമന്റ് സഞ്ചികളാണ് ഉപയോഗിക്കുന്നത്. ഉപയോഗശൂന്യമായ ടയറിലും കൃഷി ചെയ്യാവുന്നതാണ്. കൈവരിയോട് ചേര്‍ന്ന് അടിയില്‍ ചുമര് വരുന്ന ഭാഗത്തിന് മുകളിലായി ചട്ടികള്‍ വെക്കാം. ഇഷ്ടിക അടുക്കി അതിനു മുകളില്‍ ചട്ടികള്‍ വെക്കുന്നതാണ് ഉചിതം. വെള്ളം കെട്ടി നില്‍ക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.
മേല്‍മണ്ണ്, ചാണകപ്പൊടി, മണല്‍ എന്നിവ 2:1:1 അനുപാതത്തില്‍ കൂട്ടിച്ചേര്‍ത്ത് മിശ്രിതം തയ്യാറാക്കാം. പ്ളാസ്റിക് ചാക്കുകളാണെങ്കില്‍ ഇരു വശത്തും അഞ്ചോ ആറോ സുഷിരങ്ങളിടണം. ചട്ടിയിലാണെങ്കില്‍ സുഷിരം അടക്കണം. ഏറ്റവും അടിയില്‍ രണ്ടിഞ്ച്് കനത്തില്‍ മണല്‍ നിരത്തുക. അതിനു മുകളില്‍ ചട്ടിയുടെ/കവറിന്റെ വാ വട്ടത്തിന്റെ ഒരിഞ്ച് താഴെ വരെ പോട്ടിംഗ് മിശ്രിതം നിറക്കുക. നിറക്കുമ്പോള്‍ സഞ്ചിയുടെ രണ്ട് മൂലകളും ഉള്ളിലേക്ക് തള്ളിവെച്ചാല്‍ ചുവട് വൃത്താകൃതിയിലായി മറിഞ്ഞുവീഴാതിരിക്കും. മണ്ണ് മിശ്രിതം നിറച്ച ശേഷം ഏറ്റവും മുകളിലായി എല്ലുപൊടി, കപ്പലണ്ടി പിണ്ണാക്ക്, വേപ്പിന്‍ പിണ്ണാക്ക,് മണ്ണിര കമ്പോസ്റ് എന്നിവ 50 ഗ്രാം വീതം കൂട്ടിയോജിപ്പിച്ച ശേഷം വിത്തുകളോ തൈകളോ നടാം.
പാവല്‍, പടവലം, വെണ്ട എന്നിവയുടെ വിത്തുകള്‍ ആറ് മുതല്‍ പന്ത്രണ്ട് മണിക്കൂര്‍ വരെ വെള്ളത്തില്‍ കുതിര്‍ത്ത് വെച്ച് നട്ടാല്‍ അങ്കുരണ ശേഷി ഉറപ്പിക്കാം. അധികം താഴ്ചയിലല്ലാതെ വിത്തിടണം. പ്രത്യേകിച്ചും ചെറിയ വിത്തുകള്‍. തയ്യാറാക്കിവെച്ച ചട്ടികളിലും സഞ്ചികളിലും വിത്തുകള്‍ പാകിയോ (വെണ്ട, പയര്‍, പാവല്‍, പടവലം, മത്തന്‍, കുമ്പളം) 30-45 ദിവസം കഴിയുമ്പോള്‍ നാലില പ്രായത്തില്‍ പറിച്ചു നടുകയോ (തക്കാളി, ചീര, മുളക്, വഴുതന) ചെയ്യാം. വിത്തിട്ട ശേഷം മണ്ണ് ചെറുതായി നനക്കണം. ചീര, വഴുതിന എന്നിവയുടെ വിത്തുകള്‍ ഉറുമ്പു കൊണ്ടുപോകാതിരിക്കാനായി വിത്തിട്ട ശേഷം ചുറ്റും മഞ്ഞള്‍പ്പൊടി-ഉപ്പ് മിശ്രിതം തൂവിക്കൊടുക്കുകയോ വിത്ത് അരിമണി, മണല്‍ എന്നിവയുമായി കൂട്ടിക്കലര്‍ത്തി പാറ്റുകയോ ആവാം. പറിച്ചു നടുന്നതിന് അനുയോജ്യമായ സമയം വൈകുന്നേരമാണ്. വേനലില്‍ തൈകള്‍ക്ക് രണ്ട് മൂന്ന് ദിവസം തണല്‍ കൊടുക്കണം. ഓരോ ചാക്കിലും രണ്ടു മൂന്നു വിത്തുകളോ തൈകളോ നടാം.
ടെറസ്സിലെ കൃഷിക്ക് രാസവസ്തുക്കള്‍ ഉപയോഗിക്കേണ്ടതില്ല. രാസവസ്തുക്കള്‍ ടെറസ്സിനെ കേടുവരുത്തും. ആഴ്ചയിലൊരിക്കല്‍ ദ്രവരൂപത്തിലുള്ള പുളിപ്പിച്ച ജൈവവളങ്ങള്‍ (കാലിവളം, എല്ലുപൊടി, കമ്പോസ്റ്, പച്ചിലവളം, കോഴിവളം, കടലപ്പിണ്ണാക്ക്) ഇട്ടുകൊണ്ടിരുന്നാല്‍ ചെടികള്‍ കരുത്തോടെ വളരും. വേനല്‍ക്കാലത്ത് രണ്ടുനേരവും ബാക്കികാലങ്ങളില്‍ മഴയില്ലാത്തപ്പോള്‍ ഒരുനേരവും ചിട്ടയായി ആവശ്യത്തിനു മാത്രം നനച്ചാല്‍ മണ്ണിലുള്ള വായുസഞ്ചാരം കൂടും. ചാക്കില്‍/ചട്ടിയില്‍ നിന്നും വെള്ളം ഒലിച്ചിറങ്ങുംവിധം നനക്കരുത്. ഒരേ വിള തന്നെയോ ഒരേ വര്‍ഗത്തില്‍ പെട്ട വിളകളോ ഒരേ ചാക്കില്‍/ചട്ടിയില്‍ തുടര്‍ച്ചയായി കൃഷി ചെയ്യരുത്. ഓരോ പ്രാവശ്യവും ചെടി നടുമ്പോള്‍ മണ്ണിളക്കണം. ഇപ്രകാരം ഒരേ ചട്ടിയില്‍ മൂന്നോ നാലോ തവണ കൃഷിചെയ്യാം. ഓരോ വിളയും അതിനനുയോജ്യമായ സമയത്ത് നടുകയാണെങ്കില്‍ മികച്ച വിളവ് ലഭിക്കും.
കൃഷിക്കനുയോജ്യമായ ഇനങ്ങള്‍
1. ചീര
അരുണ്‍, കണ്ണാറ ലോക്കല്‍ (ചുവപ്പ്)
മോഹിനി, ഇഛ1, ഇഛ2, ഇഛ3 (പച്ച)
വര്‍ഷം മുഴുവന്‍ കൃഷി ചെയ്യാമെങ്കിലും ശക്തമായ മഴക്കാലം ഒഴിവാക്കുന്നതാണ് നല്ലത്. വേനല്‍ക്കാലത്ത് കീടരോഗബാധ കൂടുതലാണെങ്കിലും കൃഷി ചെയ്യാം. ഏറ്റവും നല്ല നടീല്‍ സമയം ജനുവരി മാസമാണ്.
2. വെണ്ട
സല്‍കീര്‍ത്തി, അര്‍ക്ക, അനാമിക (പച്ച, നീളമുള്ളത്)
അരുണ ( ചുവപ്പ്, നീളമുള്ളത്)
മഴക്കാല കൃഷിക്ക് നല്ല വിളവ് ലഭിക്കും. വേനല്‍ക്കാലത്ത് മഞ്ഞളിപ്പ് സാധ്യത കൂടുതലാണ്. നവംബര്‍ മുതല്‍ ഏപ്രില്‍ വരെ വിളവ് കുറവാണ്. വിത്തു വിതച്ച് 45-ാം ദിവസം ആദ്യ വിളവെടുപ്പ് നടത്താം. അര്‍ക്ക, അനാമികക്ക് ശാഖകളില്ലാത്തതിനാല്‍ അടുത്തടുത്ത് നടാം.
3. മുളക്
അനുഗ്രഹ (പച്ചനിറം, എരിവ് കുറവ്)
ഉജ്ജ്വല (ചുവപ്പ് നിറം, എരിവു കൂടുതല്‍)
മെയ് മാസമാണ് കൃഷിക്കനുയോജ്യം. തണല്‍സ്ഥലത്ത് നല്ല കരുത്തോടെ വളരുകയും വിളവ് തരുകയും ചെയ്യും.
4. വഴുതന (കത്തിരി)
ശ്വേത (വെളുത്തത്, ഇടത്തരം നീളം)
ഹരിത (ഇളം പച്ച, നീളമുള്ളത്)
നീലിമ, സൂര്യ (വയലറ്റ് നിറം, ഉരുണ്ടത്)
രണ്ടു വര്‍ഷം വരെ വിളവെടുക്കാം. മെയ്, ജൂണ്‍ മാസമാണ് ഏറ്റവും ഉചിതം. ഹരിത നടുമ്പോള്‍ ചെടികള്‍ തമ്മിലുള്ള അളവ് കൂടിയാല്‍ പൂവിടുന്നതിന്റെയും കായ് പിടിക്കുന്നതിന്റെയും അളവ് കൂട്ടാം.
5. പയര്‍
വള്ളിപ്പയര്‍ (ലോല, വൈജയന്തി, ശാരിക, മല്ലിക)
കുറ്റിപ്പയര്‍ (കനകമണി, ഭാഗ്യലക്ഷി)
കുഴിപ്പയര്‍/തടപ്പയര്‍ (അനശ്വര)
വര്‍ഷം മുഴുവന്‍ കൃഷിചെയ്യാന്‍ പറ്റുന്ന പച്ചക്കറിയാണിത്. വള്ളിപ്പയര്‍ നടാന്‍ ഉചിതം ആഗസ്റ്- സെപ്തംബര്‍. മഴക്കാലത്ത് ചെടി തഴച്ച് വളരുമെങ്കിലും വിളവ് കുറവാണ്.
6. അമരപ്പയര്‍
ഹിമ (ഇളം പച്ച, നീണ്ടു പരന്നത്)
ഗ്രേസ് (ചുവപ്പ് നിറം, നീണ്ടു പരന്നത്)
ജൂലൈ- ആഗസ്റ് മാസമാണ് കൃഷിക്കേറ്റവും അനുയോജ്യം.
7. കോവല്‍
സുലഭ (ഇളം പച്ച, വെളുത്ത വരകളോട് കൂടിയത്) വര്‍ഷം മുഴുവന്‍ കൃഷിചെയ്യാമെങ്കിലും ഏറ്റവും അനുയോജ്യം മെയ് മധ്യത്തോടെ.
8. പാവല്‍ (കൈപ്പ)
പ്രീതി (വെളുത്തതോ ഇളംപച്ചയോ നിറം)
പ്രിയ (പച്ച, നീണ്ടത്, മുള്ളുകളുള്ളത്)
പ്രിയങ്ക ( വെളുത്തത്, വലിപ്പമുള്ളത്)
വേനല്‍ക്കാല കൃഷി ഒഴിവാക്കുന്നതാണ് നല്ലത്. ആദ്യത്തെ 3-4 വിളവെടുപ്പിന് പ്രീതിയുടെ വലിപ്പം കുറവാണെങ്കിലും പിന്നീട് നല്ല വലിപ്പം ഉണ്ടാകും. ജനുവരി, സെപ്തംബര്‍, ഡിസംബര്‍ മാസങ്ങളാണ് കൃഷിക്കനുയോജ്യം.
9. പടവലം
കൌമുദി (ശരാശരി ഒരു മീറ്റര്‍ വലിപ്പമുള്ള വെളുത്ത കായ്കള്‍)
ബേബി (വെളുത്തതും ഒരടി നീളവും)
മെയ് ജൂണ്‍ സെപ്തംബര്‍- ഡിസംബര്‍ മാസങ്ങള്‍ ഏറ്റവുമനുയോജ്യം.
10. കുമ്പളം
കെ.എ.യു ലോക്കല്‍ (എളവന് പച്ച നിറം, മൂക്കുമ്പോള്‍ ചാരനിറം. നീണ്ടുരുണ്ടത്)
ഇന്ദു (ഇടത്തരം വലിപ്പം, ഉരുളന്‍ കായ്കള്‍)
ജൂണ്‍, ആഗസ്റ്, സെപ്തംബര്‍ മാസങ്ങള്‍ ഏറ്റവുമനുയോജ്യം
11. മത്തന്‍
അമ്പിളി (ഇടത്തരം വലിപ്പം, പരന്നുരുണ്ടത്)
സുവര്‍ണ (ഇടത്തരം വലിപ്പം, പരന്നത്, ഉള്‍ക്കാമ്പിന് ഓറഞ്ചു നിറം)
ഏപ്രില്‍, ജൂണ്‍, ആഗസ്റ്, സെപ്തംബര്‍ മാസങ്ങള്‍ കൃഷിക്കനുയോജ്യം
12. ചുരക്ക
അര്‍ക്ക ബഹാര്‍ (ഇളംപച്ച, ഇടത്തരം നീളമുള്ള വളവില്ലാത്ത കായ്കള്‍, ശരാശരി ഒരു കിലോ തൂക്കം)
സെപ്തംബര്‍, ഒക്ടോബര്‍, ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ കൃഷിചെയ്യാം.
13. വെള്ളരി
വര്‍ഷം മുഴുവന്‍ കൃഷിചെയ്യാം. ജൂണ്‍, ആഗസ്റ്, ഫെബ്രുവരി, മാര്‍ച്ച് നല്ല നടീല്‍ സമയം.
മുടിക്കോട് ലോക്കല്‍ (വലിപ്പമുള്ളത്, ഇളം പ്രായത്തില്‍ പച്ചനിറം, മുക്കുമ്പോള്‍ സ്വര്‍ണനിറം)
സൌഭാഗ്യ (വലിപ്പം കുറഞ്ഞത്, കടും പച്ച നിറത്തില്‍ ഇളം പച്ച വരകളുള്ളത്)
14. തക്കാളി
അനഘ (ഇടത്തരം വലിപ്പം)
ശക്തി (ഇടത്തരം വലിപ്പം, പരന്നുരുണ്ടത്)
മുക്തി (പച്ച നിറം)
സെപ്തംബര്‍ - ഒക്ടോബര്‍ മാസം നല്ലത് നഴ്സറിയില്‍ മുളപ്പിച്ച തൈകള്‍ 20-30 ദിവസം കഴിഞ്ഞ് പറിച്ചു നടാം.
15. കാബേജ്
ചട 183, ചട 160 (സങ്കരയിനങ്ങള്‍)
(ഒരു ചെടിയില്‍ നിന്നും 1.5-2 കി.ലോ തൂക്കമുള്ള ഹെഡ)്
ആദ്യം നഴ്സറി തയ്യാറാക്കി തൈകള്‍ ഉണ്ടാക്കാം. വിത്ത് ഭാരം കുറഞ്ഞ് കടുക് മണി പോലെയായതിനാല്‍ നഴ്സറിയെ ശക്തമായ മഴയില്‍ നിന്നും സംരക്ഷിക്കണം. 0.5- 1 സെ.മി ആഴത്തില്‍ വിത്തു പാകാം. നാലഞ്ചു ദിവസം കൊണ്ട് വിത്ത് മുളച്ച് പൊങ്ങും. 30 ദിവസം പ്രായമാകുമ്പോള്‍ (8-10 സെ.മി) ഉയരത്തിലുള്ള തൈകള്‍ പറിച്ചുനടാം. നട്ട് 55- 60 ദിസത്തിനുള്ളില്‍ ഹെഡുകള്‍ ഉണ്ടായിത്തുടങ്ങും. ഉണ്ടായി 8-10 ദിവസത്തിനുള്ളില്‍ വിളവെടുക്കാം. നവംബര്‍ ആദ്യവാരം പറിച്ച് നടേണ്ട തരത്തിലാണ് നഴ്സറിയില്‍ വിത്ത് പാകേണ്ടത് (സെപ്തംബര്‍ 30 നു മുമ്പായി)
സസ്യസത്തുക്കള്‍
ഉപയോഗിച്ചുള്ള കീടനിയന്ത്രണം.
പുകയില കഷായം
അരക്കിലോ പുകയില ഞെട്ടും തണ്ടും ചെറുതായരിഞ്ഞ് നാലര ലിറ്റര്‍ വെള്ളത്തില്‍ ഒരു ദിവസം മുക്കി വെക്കുക. ഇത് ഞെരടിപ്പിഴിഞ്ഞ് നീരെടുക്കുക. 120 ഗ്രാം ബാര്‍സോപ്പ് അര ലിറ്റര്‍ വെള്ളത്തില്‍ ലയിപ്പിക്കുക. സോപ്പു ലായനി പുകയില സത്തിലേക്കൊഴിച്ച് ശക്തിയായി ഇളക്കി ചേര്‍ക്കണം. ഇതിലേക്ക് ഏഴിരട്ടി വെള്ളം ചേര്‍ത്ത് സ്പ്രേ ചെയ്താല്‍ മൃദുല ശരീരകാരികളായ എല്ലാ കീടങ്ങളെയും നിയന്ത്രിക്കാം.
വേപ്പിന്‍കുരു സത്ത്
50 ഗ്രാം വേപ്പിന്‍ കുരു പൊടിച്ച് കിഴി കെട്ടി ഒരു ലിറ്റര്‍ വെള്ളത്തില്‍ 12 മണിക്കൂര്‍ മുക്കി വെക്കുക. ഇത് നീരുറ്റിയാല്‍ അഞ്ച് ശതമാനം വീര്യമുള്ള വേപ്പിന്‍ സത്ത് ലഭിക്കും. കായ്/തണ്ട് തുരപ്പന്‍ പുഴുക്കള്‍, ഇലതീനിപ്പുഴുക്കള്‍ എന്നിവയെ അകറ്റി നിര്‍ത്താന്‍ ഫലപ്രദമാണ്.
വേപ്പെണ്ണ വെളുത്തുള്ളി മിശ്രിതം
60 കി.ലോ ബാര്‍സോപ്പ് അരിഞ്ഞ് അരലിറ്റര്‍ ഇളം ചൂടുവെള്ളത്തില്‍ ലയിപ്പിച്ചതില്‍ 200 മില്ലി വേപ്പെണ്ണ ചേര്‍ത്തിളക്കി പതപ്പിക്കുക. 180 ഗ്രാം വെളുത്തുള്ളി നന്നായി അരച്ച് 300 എം.എല്‍ വെള്ളവുമായി ചേര്‍ത്ത് അരിച്ച് വേപ്പെണ്ണ എമള്‍ഷനുമായി ചേര്‍ക്കുക. ഇത് ഒമ്പത് മില്ലി വെള്ളം ചേര്‍ത്ത് നേര്‍പ്പിച്ച് നീരൂറ്റി കുടിക്കുന്ന പ്രാണികളെ നിയന്ത്രിക്കാം.
ഗോമൂത്രം- കാന്താരി മുളക് മുശ്രിത
ഒരു മില്ലി ഗോമൂത്രത്തില്‍ പത്ത് ഗ്രാം കാന്താരി മുളക് അരച്ച് അരിച്ചെടുത്ത് പത്ത് എം.എല്‍ വെള്ളം ചേര്‍ത്ത് നേര്‍പ്പിച്ച് പ്രയോഗിച്ചാല്‍ പുഴുക്കളെ പ്രത്യേകിച്ചും ചീരയിലെ കൂടുകെട്ടിപ്പുഴുവിനെ നിയന്ത്രിക്കാം.
നാറ്റപ്പൂച്ചെടി സോപ്പ് മിശ്രിതം
നാറ്റപ്പൂച്ചെടിയുടെ ഇളം ഇലയും തണ്ടും ചതച്ച് ഒരു ലിറ്ററോളം നീരെടുക്കുക. 60 ഗ്രാം ബാര്‍സോപ്പ് അര ലിറ്റര്‍ വെള്ളത്തില്‍ യോജിപ്പിച്ചെടുത്ത് ഇതുമായി യോജിപ്പിക്കുക. ഇതിനെ പത്തിരട്ടി വെള്ളം ചേര്‍ത്ത് നേര്‍പ്പിച്ച് പയറിലെ ഇലപ്പേനിനെയും മറ്റ് നീരൂറ്റിക്കുടിക്കുന്ന പ്രാണികളെയും നിയന്ത്രിക്കാം.
പാല്‍ക്കായം മഞ്ഞള്‍പ്പൊടി മിശ്രിതം
പത്ത് ഗ്രാം പാല്‍ക്കായം 2.5 ലിറ്റര്‍ വെള്ളത്തില്‍ അലിയിക്കുക. ഇതില്‍ 2 ഗ്രാം സോഡാപൊടിയും (അപ്പസോഡ) എട്ട് ഗ്രാം മഞ്ഞള്‍പ്പൊടിയും ചേര്‍ന്ന മിശ്രിതം കലര്‍ത്തണം. ഇത് അരിച്ചെടുത്ത് ഇലകളുടെ ഇരുവശത്തും നനയത്തക്കവണ്ണം സ്പ്രേ ചെയ്യുക. ചീരയിലെ ഇലപ്പുള്ളി രോഗം നിയന്ത്രിക്കുന്നതിന് ഇത് വളരെ ഫലപ്രദമാണ്.
ജീവാണുക്കളെ ഉപയോഗിച്ചുള്ള കീടരോഗ നിയന്ത്രണം.
മിത്ര കുമിളകളും മിത്ര ബാക്ടീരിയകളും ഉപയോഗിക്കുക വഴി കീടങ്ങളുടെയും രോഗങ്ങളുടെയും ഉപദ്രവം കുറക്കാന്‍ സാധിക്കുന്നു. ഇവ കീടത്തിന്റെയും രോഗാണുക്കളുടെയും ഉള്ളില്‍ കടന്ന് വിഷവസ്തുക്കള്‍ ഉല്‍പാദിപ്പിച്ചും കോശങ്ങള്‍ക്ക് കേടുവരുത്തിയും അവയെ നശിപ്പിക്കുന്നു.
"ട്രൈക്കേഡര്‍മ'' എന്ന മിത്രകുമിള്‍
മിക്ക രോഗകാരികളായ കുമിളുകളെയും നശിപ്പിക്കുന്ന മിശ്രിത കുമിളുകളാണിത്. പച്ചക്കറിയിലെ വേരു ചീയല്‍ രോഗങ്ങളെ അവ ഉപയോഗിച്ച് ഫലപ്രദമായി നിയന്ത്രിക്കാം.
ഉണക്കിപ്പൊടിച്ച ചാണകവും വേപ്പിന്‍ പിണ്ണാക്കും 9:1 എന്ന അനുപാതത്തില്‍ കലര്‍ത്തി മിശ്രിതം തയ്യാറാക്കുക. ഇതില്‍ ട്രൈക്കോഡര്‍മ കള്‍ച്ചര്‍ വിതറി ആവശ്യത്തിന് ഈര്‍പ്പം നല്‍കി നല്ലതുപോലെ ഇളക്കി ചേര്‍ക്കുക. ഈ മിശ്രിതം തണലത്ത് ഒരടി ഉയരത്തില്‍ കൂന കൂട്ടി ഈര്‍പ്പമുള്ള ചാക്കോ പോളിത്തീന്‍ ഷീറ്റോ കൊണ്ട് മൂടുക. ഒരാഴ്ചക്ക് ശേഷം മിശ്രിതത്തിന് മുകളിലായി പച്ച നിറത്തിലുള്ള ട്രൈക്കോ ഡര്‍മയുടെ പൂപ്പല്‍ കാണാം. ഒന്നുകൂടി ഇളക്കി ആവശ്യത്തിന് ഈര്‍പ്പം നല്‍കി വീണ്ടും കൂന കൂട്ടി മൂടിയിടുക. ഇപ്രകാരം തയ്യാറാക്കിയ ജൈവവളമിശ്രിതം ചെടിയുടെ പ്രാരംഭദശയില്‍ തന്നെ ഇട്ടുകൊടുക്കണം. വെള്ളം കെട്ടിനില്‍ക്കുന്നിടത്ത് പ്രയോഗിക്കുന്നതില്‍ ഉദ്ദേശിച്ച ഫലം ചെയ്യില്ല. രാസവളം, കുമ്മായം, ചാരം, കുമിള്‍നാശിനി എന്നിവയോടൊപ്പവും പ്രയോഗിക്കരുത്.
'സ്യൂഡോമൊണാസ്' എന്ന മിത്ര ബാക്ടീരിയ
സസ്യങ്ങളെ ബാധിക്കുന്ന രോഗഹേതുക്കളായ കുമിളുകളെയും ബാക്ടീരിയകളെയും നശിപ്പിക്കുവാനുള്ള ബാക്ടീരിയ വര്‍ഗത്തില്‍പെട്ട സൂക്ഷ്മാണുവാണിത്. പൊടി രൂപത്തില്‍ ലഭിക്കുന്ന ഇതിന്റെ കള്‍ച്ചര്‍ 1-2 ശതമാനം വീര്യത്തില്‍ വിത്തില്‍ പുരട്ടിയും കുഴമ്പുരൂപത്തില്‍ തയ്യാറാക്കിയ ലായനിയില്‍ വേരുകള്‍ മുക്കിവെച്ച ശേഷം നടുകയോ ചെടിയില്‍ തളിക്കുകയോ ചെടിക്ക് ഒഴിച്ചുകൊടുക്കുകയോ ചെയ്യാവുന്നതാണ്. ഇതുവഴി ചെടിയുടെ ആരോഗ്യം മെച്ചപ്പെട്ട് കൂടുതല്‍ വിളവുതരികയും ഒപ്പം രോഗകീടനിയന്ത്രണം സാധ്യമാവുകയും ചെയ്യുന്നു.
വളര്‍ച്ചാ ത്വരകങ്ങള്‍
ജൈവകൃഷി മൂലം വളര്‍ച്ച കുറയുമെന്ന ധാരണ പലര്‍ക്കുമുണ്ട്. യഥാസമയം ആവശ്യമായ ജൈവവളങ്ങള്‍ നല്‍കുകയും പഞ്ചഗവ്യം, എഗ്ഗ് അമിനോ ആസിഡ്, ഫിഷ് അമിനോ ആസിഡ്, ജൈവസ്ളറി പോലുള്ള വളര്‍ച്ചാ ത്വരകങ്ങള്‍ ഉപയോഗിക്കുകയും ചെയ്താല്‍ ചെടികളുടെ ആരോഗ്യവും വളര്‍ച്ചയും ഉറപ്പാക്കാം. 
---------------------------------------------------------------------------------
മുരിങ്ങയില........

വിററാമിനുകളുടെയും ഇരുമ്പിന്റെും ഫോസ്ഫറസിന്റെും കലവറ തന്നെയാണ് മുരിങ്ങയില. വിറ്റാമിന്‍ എ, വിറ്റാമിന്‍ ബി, വിറ്റാമിന്‍ സി, വിറ്റാമിന്‍ ഡി, വിറ്റാമിന്‍ ഇ എന്നിവ അതില്‍ അടങ്ങിയിരിക്കുന്നു. പാലില്‍ അടങ്ങിയിരിക്കുന്നതിനേക്കാള്‍ രണ്ട് മടങ്ങ് കാല്‍സ്യവും ചീരയിലുള്ളതിനേക്കാള്‍ മൂന്നിരട്ടി ഇരുമ്പും മുരിങ്ങയില്‍ ഉണ്ട്. ഇതോടൊപ്പം ശരിയായ ശോധനക്കും മുരിങ്ങയില ഉപകരിക്കും. ആയുര്‍വേദത്തില്‍ നിരവധി ഔധങ്ങളില്‍ മുരിങ്ങ ഉപയോഗിക്കുന്നുണ്ട്.
ചര്‍മ സംരക്ഷണത്തിനും മുരിങ്ങയില നല്ലതാണ്. ഇല മാത്രമല്ല മുരിങ്ങക്കായയും അതിന്‍െറ വിത്തും പോഷക സമ്പന്നം തന്നെയാണ്. മുരിങ്ങയില നീര് രക്ത സമ്മര്‍ദ്ദം സാധാരണ നിലയിലാക്കാന്‍ നല്ലതാണ്.
മുരിങ്ങയില സ്ഥിരമായി കഴിക്കുന്നത് കുട്ടികളില്‍ ബുദ്ധി ശക്തി വര്‍ധിക്കുന്നതിന് സഹായിക്കുമെന്നും പഴമക്കാര്‍ പറയുന്നു. പാലിലും കോഴിമുട്ടയിലും അടങ്ങിയിരിക്കുന്നതിനേക്കാള്‍ കൂടുതല്‍ പ്രോട്ടീനും മുരിങ്ങയില്‍ അടങ്ങിയിട്ടുണ്ട്. പ്രത്യേകം പരിചണമൊന്നുമില്ലാതെ വളരുന്ന ചെടിയാണ് മുരിങ്ങ. നമ്മുടെ വീട്ടുമുറ്റത്ത് മുരിങ്ങ നട്ടുപിടിപ്പിച്ചാല്‍ വിഷമില്ലാത്ത പുത്തന്‍ ഇലകള്‍ കൊണ്ട് നമുക്ക് ആഹാരം പോഷകസമൃദ്ധമാക്കാം. ഒപ്പം ആരോഗ്യവും സംരക്ഷിക്കാം
-------------------------------------------------------------------------------
യുനെസ്കോയുടെ കണക്കനുസരിച്ച് ദിവസവും 3000 കുട്ടികളാണ് മലിന ജലം കുടിക്കുന്നത് മൂലം മരിക്കുന്നത്! 5 വയസ്സില് താഴെ ഉള്ള 32 ലക്ഷം കുട്ടികൾ ആണ് ഒരു വര്ഷം ഇങ്ങനെ മരണപ്പെടുന്നത് എന്ന് ലോക ആരോഗ്യ സംഘടന പറയുന്നു!! (അവലംബം : ബാലരമ ഡൈജസ്റ്റ്)
44 പുഴകളും ഇടവപ്പാതിയും തുലാവര്ഷവും വേനല്മഴയും ഉള്ള നമ്മുടെ സംസ്ഥാനത്തു പോലും പലപ്പോഴും രൂക്ഷമായ ജലക്ഷാമം അനുഭവപ്പെടുന്നു!!!
ജലം അമൂല്യമാണ്‌... 
പ്രകൃതിയുടെ അനുഗ്രഹമാണ്..
അത് സൂക്ഷ്മതയോടു ഉപയോഗിക്കൂ... പാഴാക്കരുത്...
-----------------------------------------------------------