ഞങ്ങളിങ്ങനെ നിൽക്കുകയാണ് (Sudheer Raj)
************************
ഞങ്ങളെപ്പോഴും നിൽക്കുകയായിരുന്നല്ലോ
അടുക്കള പിന്നാമ്പുറത്ത് കുഴിവെട്ടിയില വെച്ച്
ചാമ്പിയ കഞ്ഞിക്കു മുന്നിൽ.
ചായക്കട പിന്നാമ്പുറത്ത്
കണ്ണൻ ചിരട്ടയിലിറ്റിച്ച ചായേടെ മുന്നിൽ .
സർക്കാരാപ്പീസുകളിൽ
കച്ചേരിപ്പടിക്കൽ
സ്കൂൾ വരാന്തകളിൽ
തീണ്ടാപ്പാടകലെ നിങ്ങടെ ദൈവങ്ങടെ മുന്നിൽ
ഒരിക്കലും വിളിക്കാത്ത ചീട്ടും കയ്യിൽ വെച്ച് ...
ആശുപത്രിയിടനാഴികളിൽ .
തേനും തിനയും തിറയും നിറച്ച ഞങ്ങളിന്ന്
ഒരു തെറുപ്പ് കഞ്ചാവ് വിറ്റതിന്
ഒരു മുളനാഴി ചാരായം വാറ്റിയതിന്
പെണ്ണിന്റെ കരച്ചില് കൂട്ടിക്കൊടുത്തതിന്
പോലീസ് സ്റ്റേഷനുകളിൽ കുനിഞ്ഞ് കയ്യുംകെട്ടി നിന്ന് നിന്ന്.
കാട്ടു പൊന്തകളിൽ ,കുടുസ്സു മുറികളിൽ കിടക്കുമ്പോഴും
ഞങ്ങളെപ്പോഴും നിൽക്കുകയായിരുന്നല്ലോ .
തുടവഴിയൊഴുകിയ ചോരയും ചലവും ഭ്രൂണവുമിറ്റി ച്ച്
ലേബർറൂം വരാന്തകളിൽ നിൽക്കാതെ നിൽക്കുകയായിരുന്നല്ലോ .
അമ്മേടെ ശവമടക്കിയ കുടിയിലവളുടെ
മണ്ണുമൂടിയ നെഞ്ചത്തൊന്നു നിന്ന് നോക്കണം
കണ്ണീന്നൊഴുകുന്നത് ചോരയാ ചോര .
മുടിഞ്ഞുപോയ മലയിലിങ്ങനെ നിന്ന് നിന്ന്
ചവർക്കും മേഘം മാത്രം തിന്നു തിന്ന്.
ചുരമിറങ്ങി വരും ചുടുകാറ്റിലിങ്ങനെ വെന്തു വെന്ത്.
പുതയിട്ട നോവെല്ലാം കിളിർത്തു കൂർത്ത്
കാരമുള്ളായി നൊന്തു നൊന്ത്
ഞങ്ങളിങ്ങനെ നിൽക്കുവാണേ.
ഞങ്ങടെ പാട്ട് കേൾക്കാൻ
ആട്ടം കാണാൻ
തപ്പും തുടിയും തിമിർക്കുമ്പോളുറയാൻ
കാടിരമ്പത്തിന്റെ കവിതയെഴുതാൻ
ഞങ്ങടെ വില്ലുമമ്പും കൊണ്ട്
സിരകളിൽ വിപ്ലവത്തിന്റെ ചോപ്പ് വരയാൻ
നിങ്ങളിരിക്കെ ,ഞങ്ങളിങ്ങനെ നിൽക്കുവാണേ.
ഇടിച്ചു നിരത്തിയിട്ടുമിടറിനിൽക്കുമ ീ കുന്നെല്ലാം
വെറും കുന്നല്ല ,ഞങ്ങടെ നിലവിളികളാണ്.
അണയായണയൊക്കെ കെട്ടിത്തടയിട്ടു നിർത്തുമീ പുഴയെല്ലാം
വെറും പുഴയല്ല ,ഞങ്ങടെ ജീവിതമാണ് .
നിങ്ങൾക്ക് വെള്ളവും വെളിച്ചവും ജീവനും തേകിത്തേകി
വറ്റിപ്പോയ ഞങ്ങടെ ജീവിതം .
തോട്ടമായ തോട്ടമൊക്കെയുഴുതിട്ട മണ്ണെല്ലാം
വെറും മണ്ണല്ല ഞങ്ങടെ ചോരയാ
മണ്ണേ മണ്ണേന്നൊരൊറ്റ വിളി വിളിച്ചാ ൽ
പിടഞ്ഞെഴുന്നേൽക്കുന്ന ചോര .
കുറവൻമല കുറത്തിമല കുഞ്ഞുമലപോലെ നിൽക്കുമീ
ആണുങ്ങളും പെണ്ണുങ്ങളും കുഞ്ഞുങ്ങളും
വെറും മനുഷ്യരല്ല ,മരങ്ങളാണ് .
ചത്ത മണ്ണിനാഴത്തിലുറഞ്ഞുപോയ മരങ്ങൾ
നിങ്ങളുടെ മറവിയോടു പൊരുതുന്ന ഫോസിലുകൾ .
(എന്നാലുമെന്റെ മലങ്കുറത്തീ നിന്റരിവാളെന്റെ കവിതേടെ ചങ്കത്തുരച്ചല്ലോ
കെട്ടുപോയ നിലപാട് തറേന്ന് ചോര ചിന്തിയല്ലോ )

ഇടിച്ചു നിരത്തിയിട്ടുമിടറിനിൽക്കുമ

No comments:
Post a Comment