Tuesday, August 12, 2014

‪#‎സച്ചിദനന്ദന്‬‍ മാഷിന്റെ കവിതയുടെ പൂർണ്ണ രൂപം താഴെ കൊടുക്കുന്നു
------------------------------------------------------------------------------------------
ഇന്ത്യ,
നിന്‍റെ വയറ്റില്‍ പിറന്നതിന്റെ നാണം മറക്കാന്‍
ഒരു ദേശീയ പതാക പോലുമില്ലാതെ
ഞാന്‍ ചൂളിയുറഞ്ഞു പോകുന്നു
നിന്‍റെ ആര്‍ഷ പാരമ്പര്യം എന്‍റെ
മുതുകില്‍ കൂനു പോലെ തൂങ്ങുന്നു
സുന്നത്ത് ചെയ്തു പൂണൂലിട്ട നിന്‍റെ മതേതരത്വവും
കാറ്റടിച്ചു വീര്‍പ്പിച്ച സമാധാന പ്രാവും
ഡോളര്‍ നോട്ടുകള്‍ കണ്ടു പൊങ്ങച്ചത്തിന്റെ
പീലി വിടര്‍ത്തി ആടുന്ന നിന്‍റെ ദേശീയ മയിലും
സത്യം പറയുന്നവരുടെ നേരെ ചാടി വീഴാന്‍ ഓങ്ങി നില്‍ക്കുന്ന
നിന്‍റെ ദേശീയ കടുവയും
ബ്ലീച്ച് ചെയ്ത നിന്‍റെ നിഷ്പ്പക്ഷതയും
പള്‍പ്പും നുണയും കുഴച്ചുണ്ടാക്കിയ അടിയന്തിരാവസ്ഥകളും
അപ്പം ചോതിക്കുന്നവരെ വെടി വെച്ച് വീഴ്ത്തുന്ന
നിന്‍റെ അഹിംസയും
എന്‍റെ പേനയില്‍ വെടിയുണ്ടകള്‍ നിറക്കുന്നു
നിന്‍റെ വന്ദേമാതരങ്ങളും ക്രിക്കറ്റ് വിജയങ്ങളും
ഫാഷന്‍ പരേഡുകളും താന്ത്രിക്ക് പെയിന്റിങ്ങുകളും
കൊണ്ട് ചുട്ടു കളയുക
മുങ്ങുന്ന കപ്പലില്‍ ഇരുന്നു കുടുംബ മഹത്വം പാടുന്നവര്‍
അവരുടെ അവാര്‍ഡുകളും വാങ്ങി പൊയ്ക്കൊള്ളട്ടെ
ഞാന്‍ എന്നും നിന്നിക്കപ്പെടുന്നവരുടെയും
കഴുമാരമെറ്റപ്പെടുന്നവരുടെയും
കൂടെനിന്ന് അവസാന ശ്വാസം വരെ എന്‍റെ തുടു തുടുത്ത
ആത്മാവിന്‍റെ വരികള്‍ കുറിച്ചിടും ...................!

No comments: