Monday, August 25, 2014

ഗ്രാമപഞ്ചായത്തുകളാണ് ആദിവാസികളുടെ ശത്രു
__________________________________________
വംശവിവേചനം എല്ലാമണ്ഡലത്തിലും ഏറിയും കുറഞ്ഞും സ്വാധീനം ചെലുത്തുന്നുണ്ട്. ഉത്തര്‍പ്രദേശ് പോലുള്ള ചില സംസ്ഥാനങ്ങളില്‍ ജാതി പഞ്ചായത്തുകള്‍ നിലവിലുണ്ട്. ദുര്‍ബലരായ ദലിത് ജനവിഭാഗങ്ങള്‍ക്കെതിരെ ജാതിപഞ്ചായത്ത് കൂടി തീരുമാനം നടപ്പാക്കുന്നു. ഖൈര്‍ലാഞ്ചിയില്‍ നടന്ന കൂട്ടക്കൊല ഇതിനുദാഹരണമാണ്. ഇന്നും പലരൂപത്തില്‍ അത് തുടരുന്നു. കേരളം ഇതില്‍നിന്നൊക്കെ അകന്ന പുരോഗമനപരമായ മൂല്യബോധത്തിലേക്ക് സഞ്ചരിച്ചുവെന്നാണ് പൊതുധാരണ. ഇവിടെ പഞ്ചായത്തുകള്‍ ഭരിക്കുന്നത് ജാതിപ്പാര്‍ട്ടികളല്ല, രാഷ്ട്രീയപാര്‍ട്ടികളാണ്. എന്നിട്ടും എന്തുകൊണ്ടാണ് പഞ്ചായത്ത് ഫണ്ട് ചെലവാക്കുന്നതില്‍ വംശവിവേചനം കടന്നുവരുന്നത്? പട്ടികജാതി -വര്‍ഗവിഭാഗത്തിന്‍െറ ഫണ്ടുകള്‍ (പട്ടികജാതി -വര്‍ഗം ഒഴികെയുള്ളവര്‍ ജനറല്‍ വിഭാഗം) ചെലവഴിക്കുന്നതില്‍ തദ്ദേശസ്ഥാപനങ്ങള്‍ ജനാധിപത്യം പാലിക്കുന്നില്ളെന്ന് ആസൂത്രണബോര്‍ഡ് നടത്തിയ പഠനത്തിലൂടെ പുറത്തുവന്നിരിക്കുന്നു. ഏതെങ്കിലും ചില ഭരണസമിതി അംഗങ്ങളുടെ നോട്ടപ്പിഴമൂലം സംഭവിക്കുന്ന അബദ്ധമായി ഇതിനെ കാണാനാവില്ല. പൊതുബോധത്തിന്‍െറ പ്രശ്നംതന്നെയാണിത്. ആദിവാസി ജനസംഖ്യയില്‍ ഒന്നാമതുള്ള വയനാട്ടിലെയും പിന്നാക്കംനില്‍ക്കുന്ന മലപ്പുറത്തെയും ആറു പഞ്ചായത്തുകളാണ് ആസൂത്രണബോര്‍ഡ് പഠനത്തിന് തിരഞ്ഞെടുത്തത്. വികസന ഫണ്ടിന്‍െറ ഗുണഭോക്താക്കളില്‍നിന്ന് വിവരങ്ങള്‍ ശേഖരിക്കുന്നതിന് ഗ്രാമപഞ്ചായത്ത്തലത്തില്‍ സാമ്പിള്‍ സര്‍വേ നടത്തി. ഡോ. വി. വിജയകുമാറിന്‍െറ നേതൃത്വത്തില്‍ ആസൂത്രണബോര്‍ഡിലെ റിസര്‍ച് അസിസ്റ്റന്‍റായ പി. പ്രവീണാണ് അന്വേഷണറിപ്പോര്‍ട്ട് തയാറാക്കിയത്.
തദ്ദേശസ്ഥാപനങ്ങള്‍ കാലങ്ങളായി നടത്തിയ പ്രവര്‍ത്തനത്തിന്‍െറ ചെറുചിത്രമാണ്് ഇതോടെ പുറത്തുവന്നത്. ആദിവാസികളുടെ പട്ടിണിമരണത്തിന്‍െറ കാരണക്കാരെന്നോ കൊലയാളികളെന്നോ പഞ്ചായത്തുകളെ വിലയിരുത്താന്‍തക്ക തെളിവുകൂടിയാണ് ഈ പഠനറിപ്പോര്‍ട്ട്. പട്ടികവര്‍ഗ വകുപ്പ് നേരിട്ട് ചെലവഴിച്ചിരുന്ന ഫണ്ട് ആദിവാസികള്‍ക്ക് കൂടുതല്‍ മെച്ചപ്പെട്ടനിലയില്‍ എത്തിക്കുന്നതിനാണ് ജനകീയാസൂത്രണകാലത്ത് തദ്ദേശസ്ഥാപനങ്ങളെ ഏല്‍പിച്ചത്. ഇത് ഫലപ്രദമായി ചെലവഴിക്കുകയും നടപ്പാക്കുകയും ചെയ്യുന്നുവെന്നാണ് പൊതുധാരണ. അതുകൊണ്ടുതന്നെ ഇതുവരെ നിയമസഭപോലും ഇക്കാര്യം ചര്‍ച്ചചെയ്തിട്ടില്ല. എന്നാല്‍, ഗ്രാമപഞ്ചായത്തുകള്‍ കാലങ്ങളിലായി അവരുടെ ഇഷ്ടാനുസരണമാണ് പദ്ധതികള്‍ ആസൂത്രണംചെയ്യുന്നത്. പിന്നീടവ നടപ്പാക്കുകയോ നടപ്പാക്കാതിരിക്കുകയോ ചെയ്യുന്നു. വാര്‍ഷികറിപ്പോര്‍ട്ടില്‍ കുറെ പണം ചെലവഴിച്ചുവെന്നൊരു കണക്ക് പാസാക്കുന്നതോടെ ഇതിന് തിരശ്ശീല വീഴും. അട്ടപ്പാടിയിലടക്കം പട്ടിണിമരണം തുടര്‍ക്കഥയായ സാഹചര്യത്തിലാണ് ആസൂത്രണ ബോര്‍ഡ് ഇത്തരം കണക്കുകള്‍ പരിശോധിക്കാന്‍ തീരുമാനിച്ചത്. അതിനെ തുടര്‍ന്നാണ് ആദിവാസികളുടെ വികസനത്തിനുള്ള ഫണ്ട് ഗ്രാമപഞ്ചായത്തുകള്‍ ചെലവഴിക്കുന്നതെങ്ങനെയെന്ന അന്വേഷണവും ഉണ്ടായത്.
ടി.എസ്.പിയുടെ തുടക്കം
ആദിവാസികളെ വിവിധ ചൂഷണങ്ങളില്‍നിന്ന് മോചിപ്പിക്കാനാണ് അഞ്ചാം പഞ്ചവത്സര പദ്ധതിക്കാലത്ത് 1974ല്‍ കേന്ദ്രസര്‍ക്കാര്‍ ട്രൈബല്‍ സബ് പ്ളാനിന് ( ടി.എസ്.പി) രൂപംനല്‍കിയത്. അതുവരെ നടപ്പാക്കിയ പഞ്ചവത്സര പദ്ധതികളുടെ പ്രയോജനം ആദിവാസി ജനതക്ക് ലഭിച്ചിട്ടില്ളെന്ന കണ്ടത്തെലിനെതുടര്‍ന്നായിരുന്നു ഇത്. ആദിവാസികളുടെ സാമ്പത്തിക, സാമൂഹികാവസ്ഥ മെച്ചപ്പെടുത്താന്‍ ലക്ഷ്യമിട്ട് ഇത് 22 സംസ്ഥാനങ്ങളിലും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളിലും നടപ്പാക്കി. ടി.എസ്.പി ഫണ്ട് വകമാറ്റി ചെലവഴിക്കുകയോ ലാപ്സാക്കുകയോ ചെയ്യരുതെന്ന കര്‍ക്കശനിര്‍ദേശവും കേന്ദ്രസര്‍ക്കാര്‍ നല്‍കിയിരുന്നു. സംസ്ഥാനത്തെ ജനസംഖ്യക്ക് തുല്യമായി ആസൂത്രണബോര്‍ഡ് ടി.എസ്.പി ഫണ്ട് തുക നീക്കിവെക്കുന്നുമുണ്ട്. അതിനുപുറമെ കേന്ദ്രാവിഷ്കൃത പദ്ധതികള്‍, കോര്‍പസ്, പൂള്‍ഡ് ഫണ്ടുകളുടെ പ്രത്യേക പദ്ധതികള്‍ എന്നിവയും സംസ്ഥാനത്തെ ആദിവാസികള്‍ക്കായി നടപ്പാക്കുന്നുണ്ട്.
കഞ്ഞി കുമ്പിളില്‍തന്നെ
1974നുശേഷം സംസ്ഥാനത്ത് കോടിക്കണക്കിന് രൂപ ചെലവഴിച്ച് പദ്ധതികള്‍ പലതും നടപ്പാക്കി. എന്നാല്‍, 2011ലെ ജനസംഖ്യാ നിര്‍ണയത്തിലും കിലയുടെ സര്‍വേയിലും ആദിവാസികളില്‍ ബഹുഭൂരിപക്ഷത്തിന്‍െറയും ജീവിതം ദുരിതത്തില്‍തന്നെയാണെന്നാണ് കണ്ടത്തെിയത്. സംസ്ഥാനത്തെ 4.84 ലക്ഷംവരുന്ന ആദിവാസികളില്‍ (ജനസംഖ്യയുടെ 1.45 ശതമാനം) വലിയൊരു വിഭാഗം സ്ഥിരമായ തൊഴിലും വരുമാനവുമില്ലാതെ അര്‍ധപട്ടിണിയിലാണ് ജീവിതം കഴിച്ചുകൂട്ടുന്നത്. സംസ്ഥാനത്തെ ആദിവാസികളില്‍ 50 ശതമാനത്തോളം വയനാട് (31), ഇടുക്കി (11.51), പാലക്കാട്(10.10) ജില്ലകളിലാണ് വസിക്കുന്നത്. മലനിരകളും കാടും നിറഞ്ഞ പ്രദേശങ്ങളിലാണ് ഇവരില്‍ വലിയൊരു വിഭാഗം ആവാസമുറപ്പിച്ചിരിക്കുന്നത്. ഇവര്‍ക്ക് മതിയായ വിദ്യാഭ്യാസസൗകര്യങ്ങള്‍ ലഭിക്കുന്നില്ല.
പദ്ധതികള്‍ കാര്യക്ഷമതയോടെ നടപ്പാക്കുന്നതിന് മൂല്യനിര്‍ണയം അനിവാര്യമാണ്. എന്നാല്‍, ആദിവാസികളുടെ കാര്യത്തില്‍ ആസൂത്രണബോര്‍ഡ്പോലും കാലങ്ങളായി ഇത് ചെയ്തിരുന്നില്ല. ആദിവാസി ജനതയുടെ സാമൂഹിക-സാമ്പത്തിക നിലവാരം മെച്ചപ്പെടുത്തുന്നതിനായി പതിനൊന്നാം പഞ്ചവത്സര പദ്ധതിയുടെ ഭാഗമായി പല പദ്ധതികളും ആസൂത്രണംചെയ്തിരുന്നു. ഇതെല്ലാം നടപ്പാക്കേണ്ടത് ഇവിടത്തെ ത്രിതലപഞ്ചായത്തുകളാണ്. ടി.എസ്.പി ഫണ്ടിന്‍െറ പത്തു ശതമാനംപോലും ആദിവാസികളുടെ ജീവിതവികാസത്തിന് ഉതകുന്ന പദ്ധതികള്‍ക്കായി ചെലവഴിക്കുന്നില്ല.
തദ്ദേശസ്ഥാപനങ്ങളുടെ പങ്ക്
വയനാട്ടിലെ വെങ്ങപ്പള്ളി, സുല്‍ത്താന്‍ ബത്തേരി, എടവക, മലപ്പുറം ജില്ലയിലെ ചാലിയാര്‍, ചുങ്കത്തറ, പോത്തുകല്‍ പഞ്ചായത്തുകളാണ് പഠനത്തിനായി തിരഞ്ഞെടുത്തത്. ഈ പഞ്ചായത്തുകളിലെ ഗുണഭോക്താക്കളില്‍നിന്ന് പത്തു ശതമാനം സാമ്പിളുകള്‍ ശേഖരിച്ചു. സംസ്ഥാനതലത്തില്‍ ടി.എസ്.പി -70.80 ശതമാനവും എസ്.സി.പി (പട്ടികജാതി ഘടകപദ്ധതി) 78.96വും ചെലവഴിച്ചുവെന്നാണ് കണക്ക്. വയനാട്ടില്‍ ഇത് 69.99 (ടി.എസ്.പി) ശതമാനവും 63.61 (എസ്.സി.പി) ശതമാനവും മലപ്പുറം ജില്ലയില്‍ 74.23 വും 62.20 ശതമാനവുമാണ്. തദ്ദേശസ്ഥാപനങ്ങള്‍ക്ക് നല്‍കുന്ന ടി.എസ്.പി ഫണ്ടില്‍ പ്രതിവര്‍ഷം സംസ്ഥാന സര്‍ക്കാര്‍ 12 ശതമാനം വര്‍ധിപ്പിക്കുന്നുണ്ട്. സാമൂഹികമായും സാമ്പത്തികമായും പാര്‍ശ്വവത്കരിക്കപ്പെട്ടവരെ കൈപിടിച്ച് ഉയര്‍ത്തുന്നതിനുള്ള ശ്രമമെന്നാണ് സര്‍ക്കാര്‍ പറയുന്നത്. അതിനാല്‍തന്നെ, ആദിവാസികളുടെ പട്ടിണിയും തൊഴിലില്ലായ്മയും പരിഹരിക്കുന്നതിനായിട്ടാണ് ആസൂത്രണബോര്‍ഡ് പദ്ധതികള്‍ ആവിഷ്കരിക്കേണ്ടത്. എന്നാല്‍, തദ്ദേശസ്ഥാപനങ്ങളുടെ വികസനസഞ്ചാരം ഈ വഴിയല്ല.
സുസ്ഥിരമായ വികസനത്തിന്‍െറ അടിസ്ഥാനഘടകങ്ങളായ വിദ്യാഭ്യാസം, ആരോഗ്യസംരക്ഷണം, കുടിവെള്ളം, പോഷകാഹാരം, വീട്, വൈദ്യുതി, റോഡ് ബന്ധം, ശുചീകരണസംവിധാനം ഇതെല്ലാം ഉറപ്പുവരുത്തേണ്ടതുണ്ട്. ആസൂത്രണ ബോര്‍ഡ് പഞ്ചായത്തുകളില്‍ അന്വേഷിച്ചതും ടി.എസ്.പി ഫണ്ട് ഈ മേഖലക്കായി ചെലവഴിച്ചിട്ടുണ്ടോയെന്നാണ്. ട്രൈബല്‍ ഉപപദ്ധതിയും മറ്റു നിരവധി വികസന പ്രോജക്ടുകളും പതിനൊന്നാം പഞ്ചവത്സരപദ്ധതിയുടെ ഭാഗമായി സംസ്ഥാനത്ത് നടപ്പാക്കിയിരുന്നു. പദ്ധതികള്‍ ആരംഭിക്കുമ്പോള്‍ ഇടത് സര്‍ക്കാറായിരുന്നു അധികാരത്തില്‍. പിന്നീട് ഉമ്മന്‍ചാണ്ടിസര്‍ക്കാര്‍ പദ്ധതികള്‍ തുടര്‍ന്നു. എന്നാല്‍, ലക്ഷ്യം സാക്ഷാത്കരിക്കാന്‍ പദ്ധതികള്‍വഴി കഴിഞ്ഞില്ളെന്നുമാത്രമല്ല കേന്ദ്രസര്‍ക്കാറും ആസൂത്രണബോര്‍ഡും നല്‍കിയ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെയാണ് തദ്ദേശസ്ഥാപനങ്ങള്‍ പ്രവര്‍ത്തിച്ചതെന്നും പഠനത്തില്‍ വ്യക്തമായി.
പതിനൊന്നാം പഞ്ചവത്സരപദ്ധതിക്കാലത്ത് സംസ്ഥാനത്ത് 939 കോടി രൂപയാണ് ടി.എസ്.പി പദ്ധതിക്ക് നീക്കിവെച്ചത്. ഇതില്‍ പകുതി ഫണ്ട് തദ്ദേശസ്ഥാപനങ്ങളെ ഏല്‍പിച്ചു. 2007-08 മുതല്‍ 2011-12 വര്‍ഷംവരെ ലഭിച്ചത് 415 കോടി രൂപയായിരുന്നു. ഇതില്‍ 388 കോടി (93 ശതമാനം) ചെലവഴിച്ചതായാണ് കണക്ക്. എന്നിട്ടും സാമൂഹിക-സാമ്പത്തിക വികസനത്തില്‍ ആദിവാസികള്‍ പിന്നാക്കംപോവുന്നത് എന്തുകൊണ്ടാണ്? 2011ലെ സെന്‍സസ് അനുസരിച്ച് ആദിവാസികള്‍ ഏറ്റവും മോശപ്പെട്ട ജീവിതാവസ്ഥയിലാണ് കഴിയുന്നത്. മലനിരകളിലും വനത്തിലുമാണ് ആദിവാസികളില്‍ വലിയൊരു വിഭാഗം ജീവിക്കുന്നത്. ജനസംഖ്യാകണക്കനുസരിച്ച് 36 ഗോത്രവിഭാഗങ്ങള്‍ക്കും ഓരോ ഗോത്രത്തിനും തികച്ചും ഭിന്നമായ ആചാരാനുഷ്ഠാനങ്ങള്‍, വിശ്വാസം, സംസ്കാരം, വികസനം, സാമ്പത്തികനില എന്നിവയാണുള്ളത്. ഈ സ്വഭാവംകൂടി കണ്ടറിഞ്ഞുവേണം ഇവര്‍ക്കായി വികസനപദ്ധതികള്‍ പ്രഖ്യാപിക്കേണ്ടത്. എന്നാല്‍, ആദിവാസികള്‍ക്ക് മാത്രമായി പ്രത്യേക പദ്ധതിയും ഫണ്ടും നീക്കിവെച്ച സംസ്ഥാനത്തെ ആസൂത്രണ വിദഗ്ധര്‍ ഭിന്ന ഗോത്രവിഭാഗങ്ങളുടെ ജീവിതാവസ്ഥ വിലയിരുത്തിയല്ല പദ്ധതികള്‍ ആവിഷ്കരിച്ചത്.
ഊരുകള്‍ പറയുന്നത്
ടി.എസ്.പി പദ്ധതിയുടെ ഗുണഭോക്താക്കളില്‍ 64 ശതമാനവും പുരുഷന്മാരായിരുന്നു. അതുപോലെ 49 ശതമാനവും നിരക്ഷരരും 93 ശതമാനവും ബി.പി.എല്‍ വിഭാഗത്തിലുള്ളവരും. സാമ്പത്തിക പിന്നാക്കാവസ്ഥയും സാക്ഷരതയില്ലായ്മയും അടക്കമുള്ള പരിമിതികളെ മറികടക്കാനുള്ള സഹായം ഇവര്‍ക്ക് തദ്ദേശസ്ഥാപനങ്ങളില്‍നിന്ന് ലഭിച്ചിട്ടില്ല. അതേസമയം, ഇവരില്‍ 81 ശതമാനവും ജീവിതവൃത്തിക്കായി കാര്‍ഷികമേഖലയില്‍ തൊഴിലെടുക്കുന്നവരാണ്. എന്നാല്‍, കാര്‍ഷികമേഖലയുടെ വികസനത്തിനായി ഫണ്ട് നീക്കിവെക്കാന്‍ ഗ്രാമപഞ്ചായത്തുകള്‍ തയാറായിട്ടുമില്ല. ഭക്ഷ്യക്ഷാമം നേരിടുന്നവര്‍ക്ക് അടിയന്തരമായിവേണ്ടത് കാര്‍ഷികമേഖലയിലെ പരമ്പരാഗത കൃഷിയുടെ വികസനമായിരുന്നു. ഇതിന് ഗ്രാമപഞ്ചായത്തുകള്‍ ഫലപ്രദമായ പദ്ധതികളൊന്നും ആവിഷ്കരിച്ചില്ല. കാര്‍ഷികവൃത്തിയില്‍ ഏര്‍പ്പെടുന്നവര്‍ക്ക് കൃഷിസ്ഥലങ്ങളെ വന്യമൃഗങ്ങളുടെ ആക്രമണത്തില്‍നിന്ന് രക്ഷിക്കാന്‍ കഴിയുന്നില്ല. പല ആദിവാസി ഊരുകളിലും വിളവെടുക്കാന്‍ കഴിയാതെ നഷ്ടപ്പെടുന്ന അനുഭവങ്ങളുണ്ടായി. ഭക്ഷണം കഴിഞ്ഞാല്‍ സംസ്ഥാനത്തെ ആദിവാസി ഊരുകള്‍നേരിടുന്ന പ്രധാനപ്രശ്നം കുടിവെള്ളക്ഷാമമാണ്. പട്ടിണിമരണവും രോഗങ്ങളും പടരുന്നത് ശുദ്ധജലം ലഭിക്കാത്തതിനാലാണ്. സംസ്ഥാനത്തെ ആദിവാസി കുടുംബങ്ങളില്‍ 41 ശതമാനത്തിനും കുടിവെള്ളം ലഭിക്കുന്നില്ല. പഞ്ചായത്തുകള്‍ കുടിവെള്ള പദ്ധതികള്‍ക്ക് കോടികള്‍ നീക്കിവെക്കുന്നുണ്ടെങ്കിലും കാര്യക്ഷമമായി നടപ്പാക്കാറില്ല. ചിലേടങ്ങളില്‍ പൈപ്പ് കുഴിച്ചിടുന്നതിലും വാട്ടര്‍ടാങ്ക് നിര്‍മിക്കുന്നതിലും പ്രവര്‍ത്തനം അവസാനിപ്പിക്കും. മൂന്നു കിലോമീറ്റര്‍ ചുറ്റളവിനുള്ളില്‍ 50 ശതമാനത്തിനും പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളില്ല. 38 ശതമാനത്തിന് രണ്ടു കിലോമീറ്ററിനുള്ളില്‍ പ്രൈമറി സ്കൂളില്ല. 46 ശതമാനത്തിന് ഒരു കിലോമീറ്ററിനുള്ളില്‍ അങ്കണവാടികളില്ല. ഈ പ്രശ്നങ്ങളൊന്നും പരിഹരിക്കാന്‍ ടി.എസ്.പി ഫണ്ട് ഉപയോഗപ്പെടുത്തുന്നില്ളെന്നാണ് ആസൂത്രണബോര്‍ഡിന്‍െറ വിലയിരുത്തല്‍.
പദ്ധതികള്‍
പാതിവഴിയില്‍
പഞ്ചായത്ത് ആദിവാസികള്‍ക്കായി നടപ്പാക്കിയ പദ്ധതികളിലധികവും പാതിവഴിയില്‍ ഉപേക്ഷിക്കുകയാണ്. സ്വന്തമായി മുതല്‍മുടക്കാന്‍ പണമില്ലായ്മ, സാധനസാമഗ്രികളുടെ ഉയര്‍ന്നവില ഇതെല്ലാം പദ്ധതികളുടെ മുന്നോട്ടുള്ള പോക്കിനെ തടഞ്ഞു. തദ്ദേശസ്ഥാപനങ്ങള്‍ പദ്ധതികള്‍ക്കുള്ള പണം സമയബന്ധിതമായി നല്‍കാറില്ല. വളരെ വൈകിക്കിട്ടുന്ന പണം ഫലപ്രദമായി ഉപയോഗിക്കാന്‍ ആദിവാസികള്‍ക്ക് കഴിഞ്ഞിട്ടുമില്ല. പാരമ്പര്യജീവിതം പിന്തുടരുന്ന ആദിവാസികള്‍ക്ക് പുതിയ പദ്ധതികള്‍ ഏറ്റെടുക്കണമെങ്കില്‍ തദ്ദേശസ്ഥാപനങ്ങളില്‍നിന്ന് പരിശീലനം ലഭിക്കണം. എന്നാല്‍, തദ്ദേശസ്ഥാപനങ്ങള്‍ പലപ്പോഴും ഫണ്ട് നീക്കിവെക്കുമെങ്കിലും പദ്ധതികള്‍ നടപ്പാക്കുന്നതിന് ഗുണഭോക്താക്കള്‍ക്ക് പരിശീലനം നല്‍കാറില്ല. സ്വയംതൊഴില്‍ സൃഷ്ടിച്ച് ആദിവാസികളെ മാറ്റിത്തീര്‍ക്കുകയായിരുന്നു പദ്ധതിയുടെ ലക്ഷ്യങ്ങളിലൊന്ന്. ഇത് ഒരിടത്തും വിജയം കണ്ടില്ല. ടി.എസ്.പി വഴി സ്വയംതൊഴില്‍ സൃഷ്ടിക്കാന്‍ കഴിയുന്നില്ളെന്നാണ് പഠനറിപ്പോര്‍ട്ട് ചൂണ്ടിക്കാണിച്ച കാര്യങ്ങളിലൊന്ന്. 72 ശതമാനംപേരും പദ്ധതി ആസൂത്രണത്തില്‍ തദ്ദേശസ്ഥാപനങ്ങളില്‍നിന്ന് തങ്ങള്‍ക്ക് പങ്കാളിത്തം ലഭിച്ചിട്ടില്ളെന്ന് പറഞ്ഞു. ടി.എസ്.പി ഫണ്ട് കുടുംബത്തിന്‍െറ വിദ്യാഭ്യാസ നിലവാരം ഉയര്‍ത്തിയിട്ടില്ളെന്നാണ് 53 ശതമാനത്തിന്‍െറ അഭിപ്രായം.
തദ്ദേശസ്ഥാപനങ്ങള്‍ ഊരുകൂട്ടങ്ങളെ ശക്തിപ്പെടുത്തിയാണ് പദ്ധതികള്‍ നടപ്പാക്കേണ്ടത്. ആദിവാസികളുടെ ഏറ്റവും താഴേ തട്ടിലുള്ള ജനാധിപത്യബോഡിയാണ് ഊരുകൂട്ടം. എന്നാല്‍, ഏറെപേര്‍ക്കും ഇങ്ങനെയൊരു യോഗം നടന്നതായിപ്പോലും അറിവില്ല. ആദിവാസികളുടെ ജനാധിപത്യസംവിധാനത്തെ അംഗീകരിക്കാന്‍ അധികാരികള്‍ ഇതുവരെ തയാറായിട്ടില്ല. അതുകൊണ്ടുതന്നെ, പദ്ധതികളെ സംബന്ധിച്ച് തീരുമാനമെടുക്കുന്നതില്‍ ഊരുകൂട്ടത്തിന് പങ്കാളിത്തം ലഭിക്കാറുമില്ല. ഊരുകൂട്ടത്തെ തദ്ദേശ സ്ഥാപനങ്ങളിലെ അധികാരികളും ഉദ്യോഗസ്ഥരും ഭയക്കുന്നതാണ് കാരണം. ഗുണഭോക്താക്കളെ ടി.എസ്.പി ചര്‍ച്ചായോഗങ്ങളില്‍ പങ്കെടുപ്പിക്കേണ്ടതാണ്. എന്നാല്‍, ആദിവാസികളെയാരെയും ഇത്തരം യോഗങ്ങളില്‍ പങ്കെടുപ്പിക്കാറില്ല. ആദിവാസികളുടെ ജീവിതത്തിന്‍െറ സമഗ്രമേഖലയിലെയും വികസനത്തിന് ഉതകേണ്ട ടി.എസ്.പി ഫണ്ട് കമ്യൂണിറ്റി ഹാള്‍, അങ്കണവാടികള്‍, കിണര്‍, സ്കൂള്‍ കെട്ടിടങ്ങള്‍, റോഡ്, ഫുട്പാത്ത്, പാലം തുടങ്ങിയ വെറും നിര്‍മാണ പ്രവര്‍ത്തനങ്ങളിലൊതുങ്ങുകയാണ് ഇപ്പോള്‍. ഇതെല്ലാം വന്‍തോതില്‍ അഴിമതിക്ക് സാധ്യതയുള്ള വികസനപ്രവര്‍ത്തനങ്ങളാണ്. തദ്ദേശസ്ഥാപനങ്ങളിലെ അധികാരികള്‍ ഇത്തരം പദ്ധതികളോട് കാണിക്കുന്ന അമിതാവേശത്തിന് പിന്നിലുള്ള കാരണവും ഇതുതന്നെ.
ശാക്തീകരണം
കടലാസില്‍
ആദിവാസികളുടെ സാമൂഹികശാക്തീകരണം കടലാസില്‍മാത്രം. പദ്ധതി നടപ്പാക്കുന്നതിനും ഫണ്ട് ചെലവഴിക്കുന്നതിനുമുള്ള മോണിറ്ററിങ് സംവിധാനം ഫലപ്രദമായി പ്രവര്‍ത്തിച്ചില്ല. അഞ്ചാം പഞ്ചവത്സരപദ്ധതിക്കാലത്ത് 1974ല്‍ കേന്ദ്രസര്‍ക്കാര്‍ ആദിവാസികള്‍ക്ക് പ്രത്യേകമായി രൂപംനല്‍കിയ ടി.എസ്.പി ഫണ്ട് വകമാറ്റി ചെലവഴിക്കാനോ ലാപ്സാക്കാനോ സാധ്യമല്ല. എന്നാല്‍, ഇതെല്ലാം അട്ടിമറിച്ച് തദ്ദേശ സ്ഥാപനങ്ങള്‍ നടത്തിയ ആദിവാസി ചൂഷണത്തെ വെളിപ്പെടുത്തുകയാണ് ഈ റിപ്പോര്‍ട്ട്.
ആസൂത്രണബോര്‍ഡ് ചൂണ്ടിക്കാണിക്കുന്ന വയനാട്ടിലെ വേങ്ങപ്പള്ളി ഗ്രാമപഞ്ചായത്തിന് സര്‍ക്കാര്‍ അനുവദിച്ച ഫണ്ട് 5.56 കോടി രൂപയാണ്. ഇതില്‍ 4.21 കോടിയും (75.56 ശതമാനം) ചെലവഴിച്ചു. ഇതില്‍ ടി.എസ്.പി ഫണ്ടായി നീക്കിവെച്ചത് 2.05 കോടി രൂപയാണ്. ഇതില്‍ 70. 54 ശതമാനം ചെലവഴിച്ചുവെന്നാണ് പഞ്ചായത്ത് നല്‍കിയ കണക്ക്. ശരാശരി ചെലവഴിച്ച തുക ഇതാണെങ്കിലും വിവിധ വര്‍ഷങ്ങളിലെ ചെലവില്‍ ഏറ്റിറക്കങ്ങള്‍ കാണുന്നു. 2007-08 ല്‍ 73.52 ശതമാനം തുക ചെലവഴിച്ചപ്പോള്‍ തൊട്ടടുത്തവര്‍ഷം ഇത് 51.07 ശതമാനമായി കുറഞ്ഞു. അടുത്ത രണ്ടു വര്‍ഷങ്ങളില്‍ 76.71 (2009-10), 81.50 (2010-11) ശതമാനമായി ഉയര്‍ന്നു. വീണ്ടും 2011-12ല്‍ 67.17 ശതമാനമായി കുറഞ്ഞു. പഞ്ചവത്സരപദ്ധതിയുടെ ഒന്നാം വര്‍ഷത്തില്‍നിന്ന് അവസാന വര്‍ഷത്തിലത്തെുമ്പോള്‍ ചെലവഴിച്ച തുകയില്‍ 8.64 ശതമാനം കുറവ് വന്നു. എന്നാല്‍, ജനറല്‍ വിഭാഗത്തില്‍ ചെലവഴിച്ച തുകയില്‍ 77.17 ശതമാനത്തില്‍നിന്ന് അവസാന വര്‍ഷത്തില്‍ 86.28 ആയി ഉയര്‍ന്നിട്ടുണ്ട്. ഇവിടെ വര്‍ധന 11.81 ശതമാനമാണ്. ഇതേകാലത്ത് എസ്.സി.പി ഫണ്ടിന്‍െറ ചെലവിലും കുറവുണ്ടായതായി കാണാം.
ടി.എസ്.പി ഫണ്ട് ചെലവഴിക്കുന്നതില്‍ മാത്രമല്ല ഇത് തരംതിരിക്കുന്നതിലും ആസൂത്രണ ബോര്‍ഡിന്‍െറ മാര്‍ഗനിര്‍ദേശങ്ങള്‍ തദ്ദേശസ്ഥാപനങ്ങള്‍ അംഗീകരിച്ചില്ല. ഉല്‍പാദനമേഖലക്കായി പഞ്ചായത്ത് നീക്കിവെച്ചത് മൂന്നു ശതമാനം ( 7.16 ലക്ഷം) മാത്രമാണ്. സേവനമേഖലയിലാണ് 72.95 ശതമാനവും (1.48 കോടി) ചെലവഴിച്ചത്. അടിസ്ഥാന സൗകര്യവികസനത്തിനായി പത്തു ശതമാനം (21.46 ലക്ഷവും). രൂക്ഷമായ കുടിവെള്ളക്ഷാമം നേരിടുന്ന ആദിവാസി ഊരുകളില്‍ പദ്ധതികള്‍ നടപ്പാക്കാന്‍ തദ്ദേശസ്ഥാപനങ്ങള്‍ ഫണ്ട് നീക്കിവെച്ചെങ്കിലും നടപ്പാക്കിയില്ല. അടിസ്ഥാന സൗകര്യവികസനത്തിന് മൊത്തം ഫണ്ടിന്‍െറ 25 ശതമാനം നീക്കിവെച്ചിട്ടില്ല. പാവപ്പെട്ടവരില്‍ പാവപ്പെട്ടവരായ 50 ശതമാനം ജനങ്ങള്‍ക്കായി പ്രത്യേക പാക്കേജുകളൊന്നും ഗ്രാമപഞ്ചായത്ത് നടപ്പാക്കിയുമില്ല.
വയനാട്ടിലെ തട്ടിപ്പ്
ജനസംഖ്യയില്‍ ഒന്നാം സ്ഥാനത്തുള്ള വയനാട്ടിലാണ് എല്ലാമേഖലയിലും ആദിവാസികള്‍ ഇരകളാവുന്നത്. അവിവാഹിത അമ്മമാരുടെ കാര്യത്തില്‍ തിരുനെല്ലി ഇപ്പോഴും മുന്നില്‍തന്നെ. ഭൂരഹിതരും ഏറെയുള്ളത് വയനാട്ടിലാണ്. സുല്‍ത്താന്‍ ബത്തേരി ഗ്രാമപഞ്ചായത്തില്‍ 14.86 കോടി രൂപയായിരുന്നു വികസനഫണ്ട്. ഇതില്‍ 72 ശതമാനം ചെലവഴിച്ചുവെന്നാണ് പഞ്ചായത്തിന്‍െറ അവകാശം. 3.61 കോടി ടി.എസ്.പിക്കും 1.24 എസ്.സി.പി (പട്ടിക ജാതി ഘടക പദ്ധതി) ക്കും നീക്കിവെച്ചു. ടി.എസ്.പിയില്‍ 74.31 ശതമാനം ചെലവഴിച്ചു. ആദ്യവര്‍ഷത്തില്‍നിന്ന് അവസാന വര്‍ഷത്തിലത്തെുനോള്‍ 30 ശതമാനത്തിന്‍െറ കുറവാണ് രേഖപ്പെടുത്തുന്നത്. അതിലും വലിയൊരു ശതമാനം (67) സേവനമേഖലക്കാണ് ചെലവഴിച്ചത്. പ്രധാന പദ്ധതികളായി പഞ്ചായത്ത് തെരഞ്ഞെടുത്തത് വീട് നിര്‍മാണവും കുടിവെള്ള പദ്ധതികളുമാണ്. ഉല്‍പാദനമേഖലക്കായി ഒന്നും ടി.എസ്.പി ഫണ്ടില്‍ നീക്കിവെച്ചില്ല. ടി.എസ്.പി മാര്‍ഗനിര്‍ദേശത്തില്‍ ഓരോ മേഖലക്കും എത്ര ശതമാനം നീക്കിവെക്കണമെന്ന് പ്രത്യേകമായി രേഖപ്പെടുത്തിയിട്ടില്ളെങ്കിലും പോഷകാഹാരം, ആരോഗ്യസുരക്ഷ, ശാരീരിക മാനസിക രോഗങ്ങള്‍ നേരിടുന്ന വിഭാഗങ്ങള്‍, വീട്, കുടിവെള്ളം, വിദ്യാഭ്യാസം, സാമൂഹികക്ഷേമം തുടങ്ങിയ മേഖലകളില്‍ 50 ശതമാനം ചെലവഴിക്കണമെന്ന നിര്‍ദേശമുണ്ട്. ഉല്‍പാദനമേഖലക്കുവേണ്ടി ഒരു പദ്ധതി നടപ്പാക്കാന്‍പോലും ഗ്രാമപഞ്ചായത്തിന് കഴിഞ്ഞിട്ടില്ല. ഇ.എം.എസ് ഭവനപദ്ധതിക്കായി ടി.എസ്.പി ഫണ്ട് പഞ്ചായത്ത് ഉപയോഗിച്ചു. ഇത് ബാങ്ക് വായ്പയുമായി ബന്ധപ്പെടുത്തി. ഭവനവായ്പ, വിദ്യാര്‍ഥികള്‍ക്കുള്ള യൂനിഫോം, പഠനോപകരണങ്ങള്‍, പ്രഭാതഭക്ഷണം എന്നിവക്കായി തുക ചെലവഴിച്ചു.
എടവക ഗ്രാമപഞ്ചായത്തില്‍ ടി.എസ്.പിക്ക് 3.19 കോടി നീക്കിവെക്കുകയും 2.85 കോടി (89 ശതമാനം) ചെലവഴിക്കുകയും ചെയ്തുവെന്നാണ് പഞ്ചായത്തിന്‍െറ രേഖ. എന്നാല്‍, ഉല്‍പാദനമേഖലയില്‍ 1.43 ശതമാനവും (4.5 ലക്ഷം) അടിസ്ഥാനവികസനത്തിന് 0.8 ശതമാനവും (2.5 ലക്ഷം) മാത്രമാണ് ചെലവഴിച്ചത്. ഗ്രാമപഞ്ചായത്ത് ആദിവാസികള്‍ക്ക് തൊഴിലും വരുമാനം ലഭിക്കുന്ന ഒരു പദ്ധതിയും നടപ്പാക്കിയിട്ടില്ല. വെങ്ങാപ്പള്ളി ഗ്രാമപഞ്ചായത്തിലും ഉല്‍പാദനമേഖലയിലേക്ക് 3.53 ശതമാനം (7.1 ലക്ഷം) മാത്രമാണ് ചെലവഴിച്ചത്. ഈ പദ്ധതികള്‍ നടപ്പാക്കുന്നതിന്‍െറ ഗുണഫലവും ആദിവാസികള്‍ക്ക് ലഭിക്കുന്നില്ളെന്നതാണ് മറ്റൊരു കാര്യം. വയനാട്ടിലെ പഞ്ചായത്ത് ഭരണസമിതികളുടെ ആദിവാസി വിരുദ്ധമനോഭാവത്തിന്‍െറ പ്രകടമായ തെളിവാണ് ഗ്രാമപഞ്ചായത്തുകളിലെ ടി.എസ്.പി ഫണ്ട് ചെലവഴിക്കുന്നതില്‍ കാണിക്കുന്ന ഗുരുതരവീഴ്ച. ഇവിടെ ഭരണപക്ഷം മാത്രമല്ല പ്രതിപക്ഷവും ടി.എസ്.പി ഫണ്ട് ചെലവഴിക്കുന്നകാര്യത്തില്‍ വിയോജിപ്പ് പ്രകടിപ്പിക്കുന്നില്ല.
മലപ്പുറം ജില്ലയിലെ ചാലിയാര്‍ ഗ്രാമപഞ്ചായത്തിലും സ്ഥിതി വ്യത്യസ്തമല്ല. ഉല്‍പാദനമേഖലയിലേക്ക് 7.9 ശതമാനം നീക്കിവെക്കുകയും 3.9 ശതമാനം ചെലവഴിക്കുകയും ചെയ്തു. നീക്കിവെച്ച സംഖ്യതന്നെ കുറവായിട്ടും 50 ശതമാനം മാത്രമാണ് ചെലവഴിച്ചത്. ചുങ്കത്തറ ഗ്രാമപഞ്ചായത്തില്‍ ഉല്‍പാദനമേഖലക്കുള്ള നീക്കിവെപ്പ് 0.76 ശതമാനമായി കുറഞ്ഞു. ഇവിടെ നടപ്പാക്കിയത് കോളനിയിലെ കിണര്‍ ശുദ്ധീകരണവും അറ്റകുറ്റപ്പണികളും വൈദ്യുതീകരണം, ബദല്‍ സ്കൂള്‍ ഫര്‍ണിച്ചര്‍ വാങ്ങല്‍ തുടങ്ങിയവ മാത്രമാണ്. പോത്തുകല്‍ ഗ്രാമപഞ്ചായത്തില്‍ ഉല്‍പാദനമേഖലക്ക് നീക്കിവെച്ചത് രണ്ടു ശതമാനം തുക. അതില്‍ നയാപൈസപോലും ചെലവഴിച്ചില്ല.
അടുക്കളയില്‍നിന്ന്
പുറത്തായവര്‍
ഭക്ഷ്യസുരക്ഷയാണ് ആദിവാസികള്‍ നേരിടുന്ന പ്രധാനപ്രശ്നം. ഗ്രാമപഞ്ചായത്തുകള്‍ക്ക് ഇക്കാര്യത്തില്‍ ഇടപെടാന്‍ താല്‍പര്യമില്ല. സുസ്ഥിരമായൊരു ഭക്ഷ്യലഭ്യത അവര്‍ക്കുണ്ടാവണമെങ്കില്‍ പാരമ്പര്യകൃഷി വികസിപ്പിക്കണം. ഇതിനുള്ള അടിസ്ഥാനസൗകര്യങ്ങള്‍ നല്‍കിയാല്‍ ആദിവാസികള്‍ പരാശ്രയമില്ലാതെ ജീവിക്കും. എന്നാല്‍, തദ്ദേശ സ്ഥാപനങ്ങള്‍ക്ക് ഇതില്‍ താല്‍പര്യമില്ല. സൗജന്യ റേഷന്‍ വിതരണംചെയ്യുന്നതിലും സൗജന്യഭക്ഷണം നല്‍കുന്നതിലുമാണ് അവര്‍ക്ക് താല്‍പര്യം. ഇത് തുടര്‍ന്നാല്‍ ഉദ്യോഗസ്ഥരുടെയും കോണ്‍ട്രാക്ടര്‍മാരുടെയും കീശനിറയും. പാരമ്പര്യ കൃഷിയിലേക്ക് ആദിവാസി മടങ്ങിയാല്‍ പോഷകാഹാര വിതരണത്തിന്‍െറ ആവശ്യമില്ല. പോഷകാഹാരവിതരണം ഇന്ന് കുടുംബശ്രീ അടക്കമുള്ള ഏജന്‍സികളുടെ കൊയ്ത്തുമേഖലയാണ്. ആദിവാസികളുടെ അടുക്കള കുടുംബശ്രീ നിയന്ത്രിക്കട്ടേയെന്നാണ് ഇവരുടെ തീരുമാനം. കൃഷിപ്പണിയറിവില്ലാത്ത കുടുംബശ്രീക്കാര്‍ ആദിവാസികള്‍ക്കായി ഭക്ഷണം പാകംചെയ്യുകയാണ്. അതിനാല്‍ ആദിവാസികള്‍ അവരുടെ അടുക്കളകളില്‍നിന്ന് പുറത്താകുന്നു.
പോഷകാഹാര വിതരണം നിലനിര്‍ത്തുന്നതിനുള്ള പദ്ധതികളാണ് ഗ്രാമപഞ്ചായത്തുകള്‍ ആവിഷ്കരിച്ചത്. ധാന്യവും പാലും പച്ചക്കറിയും പഴങ്ങളും ആദിവാസികള്‍ക്കുതന്നെ ഉല്‍പാദിപ്പിക്കാനുള്ള സൗകര്യം നല്‍കിയില്ല. പകരം, അങ്കണവാടികള്‍വഴി പോഷകാഹാരം എത്തിച്ചു. പഠനത്തില്‍ കണ്ടത്തെിയത് 50 ശതമാനം കുട്ടികള്‍ക്കും അമ്മമാര്‍ക്കും അങ്കണവാടികള്‍വഴി പോഷകാഹാരം ലഭിക്കുന്നില്ളെന്നാണ്. വിതരണം ഫലപ്രദമായി നടക്കുന്നില്ല. കര്‍ഷകര്‍ക്ക് ആവശ്യമായ പരിശീലനം നല്‍കുന്നില്ല. ചെറിയതലത്തിലും വലിയതോതിലും കൃഷി വികസിപ്പിക്കുന്നതിന് പഞ്ചായത്തുകള്‍ ഇടപെടുന്നില്ല.
ഭൂമിയില്ലാത്തവര്‍ക്ക് ഭൂമിയും വീടില്ലാത്തവര്‍ക്ക് വീടും നല്‍കുന്ന പദ്ധതികളുടെ ഗുണഫലം ലഭിച്ചത് ഇടനിലക്കാര്‍ക്കാണ്. അട്ടപ്പാടിയിലെ പുതൂര്‍ പഞ്ചായത്തിലെ മാത്രം കണക്കുകളില്‍നിന്ന് ഇത് വ്യക്തമാണ്. ഭവനനിര്‍മാണത്തിനുള്ള തുക പഞ്ചായത്ത് അധികൃതരുടെ സഹായത്താലാണ് ഇടനിലക്കാര്‍ തട്ടിയെടുക്കുന്നത്.
ആദിവാസികളുടെ സാമൂഹിക അന്തസ്സ് ഉയരണമെങ്കില്‍ അവര്‍ക്ക് മതിയായ വിദ്യാഭ്യാസം നല്‍കണം. 53 ശതമാനവും തങ്ങളുടെ കുടുംബത്തിന്‍െറ വിദ്യാഭ്യാസനിലവാരം മെച്ചപ്പെടുത്തുന്നതിന് ടി.എസ്.പി ഫണ്ട് സഹായമായില്ളെന്ന വാദക്കാരാണ്. ടി.എസ്.പി പുതിയ തൊഴിലിടങ്ങള്‍ ഉണ്ടാക്കിയിരുന്നെങ്കില്‍ പട്ടിണിയുടെയും പകര്‍ച്ചവ്യാധിയുടെയും ശിശുമരണങ്ങളുടെയും ദുരിതത്തിലേക്ക് ആദിവാസികള്‍ എടുത്തെറിയപ്പെടുകയില്ല. ടി.എസ്.പി ഗുണഭോക്താക്കളായ 62 ശതമാനം ആദിവാസികള്‍ക്കും തൊഴില്‍പാത തുറക്കാന്‍ ഇതുവഴി കഴിഞ്ഞിട്ടില്ല. ഗുണഭോക്താക്കളില്‍ 64 ശതമാനത്തിനും നയാപൈസ ഇതിലൂടെ ലഭ്യമായിട്ടില്ല. 74 ശതമാനത്തിനും ജീവിതനിലവാരം മെച്ചപ്പെടുത്താനായില്ല. സാമൂഹിക ശാക്തീകരണത്തില്‍നിന്ന് 70 ശതമാനവും പിന്നാക്കംപോയി. ഗുണഭോക്താക്കളില്‍ 94 ശതമാനത്തിനും തദ്ദേശസ്ഥാപനങ്ങളിലെ ഭരണസമി
— with Santhosh Tn and 62 others in Ernakulam.

No comments: