കൊച്ചി: കെഎംഎംഎല്‍ അട്ടിമറിക്ക് പിന്നില്‍ മലയാളിയായ കരിമണല്‍ വ്യവസായിയെന്ന് ഗവ ചീഫ് വിപ്പ് പിസി ജോര്‍ജ്.വാതകചോര്‍ച്ച സംബന്ധിച്ച ദുരൂഹതകള്‍ ബാക്കിനില്‍ക്കെ അട്ടിമറിക്കു പിന്നില്‍ 160 കോടിയുടെ അഴിമതിയുണ്ടെന്നും ജോര്‍ജ് വ്യക്തമാക്കി.ഇന്ത്യാവിഷന്റെ മുഖാമുഖം പരിപാടിയിലാണ് ജോര്‍ജ്ജിന്റെ വെളിപ്പെടുത്തല്‍. ഭരപണപക്ഷത്തെ പ്രമുഖനായ നേതാവിനും അഴിമതിയില്‍ പങ്കുണ്ടെന്ന്വ്യ ജോര്‍ജ് ക്തമാക്കുന്നു. ആരൊക്കെയാണ് പണം കൈപറ്റിയിട്ടുളളത് ആര്‍ക്കൊക്കെ ഇതില്‍ പങ്കുണ്ടെന്നത് സംബന്ധിച്ച കാര്യങ്ങള്‍ തെളിവുകള്‍ അടക്കം തന്റെ കൈയ്യിലുണ്ടെന്നും ഉടന്‍ തന്നെ പുറത്തു വിടുമെന്നും ജോര്‍ജ് പറഞ്ഞു. എന്നാല്‍ അട്ടിമറിക്കു പിന്നിലുളള മലയാളി വ്യവസായി സി ആര്‍ എല്ലിന്റെ ഉടമസ്ഥന്‍ കര്‍ത്തയാണോയെന്ന ചോദ്യത്തിന് ജോര്‍ജ് മറുപടി പറഞ്ഞില്ല. മാലിന്യ നീക്കവുമായി ബന്ധപ്പെട്ട അഴിമതിയാണ് അട്ടിമറിക്കു പിന്നിലെന്ന് ജോര്‍ജ് വ്യക്തമാക്കി. അട്ടിമറിക്കു കൂട്ടുനിന്ന നേതാക്കള്‍ കേരളത്തിലുണ്ടെന്നും രാജ്യത്തെ ഒറ്റു കൊടുത്ത ഇവരുടെ വിവരങ്ങള്‍ ഉടന്‍ പുറത്തുവിടുമെന്നും പിസി ജോര്‍ജ് പറഞ്ഞു.
No comments:
Post a Comment