ചരിത്രത്തിൽ ഇന്ന് (13-8-14)
കമ്മ്യൂണിസ്റ്റ് വിപ്ലവകാരിയും പതിറ്റാണ്ടുകളോളം ക്യൂബയുടെ ഭരണത്തലവനും ആയിരുന്ന ഫിദൽ കാസ്ട്രോ 1926 ൽ ഇതേ ദിവസമാണ് ജനിച്ചത്. 1959-ൽ ഫുൾജെൻസിയോ ബാറ്റിസ്റ്റയുടെ ഏകാധിപത്യ ഭരണത്തെ അട്ടിമറിച്ചു കൊണ്ടാണ് ഫിഡൽ അധികാരത്തിലെത്തുന്നത്. 1965-ൽ ക്യൂബൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സെക്രട്ടറിയാവുകയും ക്യൂബയെ കമ്മ്യൂണിസ്റ്റ് സോഷ്യലിസ്റ്റ് റിപ്പബ്ലിക് എന്ന് നാമകരണം ചെയ്യുകയും ചെയ്തു. ക്യൂബൻ കമ്മ്യൂണിസ്റ്റ് പാർട്ടി നിലവിൽ വന്ന 1961 മുതൽ 2011 വരെ സെക്രട്ടറിയായിരുന്നു. കാസ്ട്രോ ക്യൂബയിലെ വ്യവസായവും വാണിജ്യവും എല്ലാം ദേശീയവൽക്കരിച്ചു. ക്യൂബയെ ഒരു പൂർണ്ണ സോഷ്യലിസ്റ്റ് രാജ്യമാക്കാൻ ശ്രമിച്ചു. സോവിയറ്റ് റഷ്യയുടെ തകർച്ചയെ തുടർന്ന് അമേരിക്കക്കെതിരേ 'ബൊളിവേറിയൻ അലയൻസ് ഫോർ ദ അമേരിക്കാസ്" എന്ന പേരിൽ ബൊളീവിയ, ക്യൂബ, ഡൊമനിക്കൻ റിപ്പബ്ലിക്, ഇക്വഡോർ തുടങ്ങിയ രാജ്യങ്ങളുടെ സഖ്യം രൂപീകരിച്ചു. ആരോഗ്യപരമായ കാരണങ്ങളാൽ 2006-ൽ ഔദ്യോഗിക പദവികളിൽ നിന്നും ഒഴിഞ്ഞു. അധികാരം പിൻഗാമിയായിരുന്ന സഹോദരൻ റൗൾ കാസ്ട്രോക്ക് കൈമാറി.

No comments:
Post a Comment