Monday, August 25, 2014

കേരളത്തിൽ എത്രയോ വർഷങ്ങളായി നമുക്ക് സർക്കാരിന്റെ കൈകളിലൂടെ ലഭിച്ചുകൊണ്ടിരിക്കുന്നത് യഥാർത്ഥത്തിൽ വ്യാജമദ്യമാണ്. നാം പഞ്ചനക്ഷത്ര ഹോട്ടലിൽ പോലും കുടിക്കുന്ന ഇന്ത്യൻ മേയ്ഡ് ഫോറിൻ ലിക്വർ വ്യാജമാണെന്ന് പറയാൻ കാരണമുണ്ട്. അവയുടെ 90 ശതമാനവും കരിമ്പിൻ ചണ്ടിയിൽ നിന്ന് ഉത്പാദിപ്പിക്കുന്ന ന്യൂട്രൽ സ്പിരിറ്റ് എന്ന വ്യാവസായിക ചാരായത്തിൽ, പഞ്ചസാരയും നിറവും രുചിയും ചേർത്ത് കുപ്പികളുടെ ആകൃതിയും പെട്ടിയും വ്യത്യസ്തങ്ങളാക്കി വിസ്കി, ബ്രാൻഡി തുടങ്ങിയ പേരുകൾ നൽകി ബ്രാൻഡ് നേമുകൾ കൊണ്ട് വിലകുത്തനെ കൂട്ടി ഉപഭോക്താവിനെ നിഷ്കരുണം വഞ്ചിക്കുന്ന ഉത്പന്നങ്ങളാണ്. അവയിൽ ഉപയോഗിക്കുന്ന വ്യാവസായിക ചാരായത്തിന് പല ഗ്രേഡുകളുണ്ട്. വൻ വിലകൊടുത്ത് വാങ്ങുന്ന പല മദ്യങ്ങളിൽ പോലും താഴ്ന്ന ഗ്രേഡിലുള്ള ചാരായമാണ് ഉപയോഗിക്കുന്നത്. വിഷാംശമുള്ള മീഥൈൽ ആൽക്കഹോൾ (methyl alcohol) അവയിൽ ചേർക്കാറുണ്ടെന്നത് പരസ്യമായ രഹസ്യമാണ്. ഉപഭോക്താവിനെ സംബന്ധിച്ചിടത്തോളം പരമപ്രധാനമായ ഈ ഗുണനിലവാര പ്രശ്നം പരിശോധിക്കാൻ സർക്കാരിന് താത്പര്യമില്ല. കാരണം അത്ര ഭീമമായ തുകകളാണ് ഈ കച്ചവടത്തിൽ കൈമാറപ്പെടുന്നത്.

No comments: