Wednesday, August 13, 2014


കുടുംബശ്രീ -- 
ഏഷ്യയിലെ തന്നെ ഏറ്റവും വലിയ വനിതാ പ്രസ്ഥാനം ആരംഭിച്ചത് - 1998 ല്‍ നായനാർ സർക്കാരിന്റെ കാലത്ത് 
അംഗങ്ങള്‍ - 40.72 ലക്ഷം 
അയല്‍ക്കൂട്ടങ്ങള്‍ - 2.5 ലക്ഷം
വ്യക്തി ഗത തൊഴില്‍ സംരഭങ്ങള്‍ - 28,566
ഗ്രൂപ്പ് തൊഴിൽ സംരഭങ്ങൾ -12,377
പാട്ടകൃഷി - 47,611
കുടുംബങ്ങള്‍ കൃഷി ചെയ്യുന്ന സ്ഥലം,- 74,721 ഏക്കര്‍
നിര്‍മ്മിച്ച വീടുകള്‍ - 46,749
ആശ്രയ പദ്ധതിയിലൂടെ ആശ്വാസം കിട്ടിയവര്‍- 78,938
സ്പെഷല്‍ സ്കൂളുകള്‍ - 55
ബാല സഭകള്‍ - 38,517
"ശ്രീ ശക്തി" വെബ് പോർട്ടൽ അംഗങ്ങൾ -14,500
കുടുംബശ്രീ അംഗങ്ങളായ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ മെമ്പർമാർ-5485
ആ‍കെ നല്‍കിയിരിക്കുന്ന വായ്പകള്‍ - 8540 കോടി രൂപ.......
ഇതാണു അടിസ്ഥാനവികസനം.....ജനപങ്കാളിത്തം.......40 ലക്ഷം ദരിദ്ര കുടുംബങ്ങളുടെ അത്താണി! ഈ കുടുംബശ്രീയെ തകർക്കാൻ "ജനശ്രീ"യുമായി മുന്നിട്ടിറങ്ങിയ കോൺഗ്രസും കൂട്ടരും ഇപ്പോൾ കുടുംബശ്രീയുടെ പതിനാറാം വാർഷികം ആഘോഷിയ്ക്കുന്നു...അത് സ്വന്തം പാർട്ടി പരിപാടിയാക്കി മാറ്റിയിരിയ്ക്കുന്നു. കുടുംബശ്രീ വാര്ഷികം ഉദ്ഘാടനം ചെയ്തത് കോണ്‍ഗ്രസിന്റെ അഖിലേന്ത്യാ പ്രസിഡന്റ്‌ സോണിയ ഗാന്ധി ആണ്. കേരള സർക്കാരിന്റെ പരിപാടിയിൽ സോണിയാ ഗാന്ധിക്ക് എന്താണ് കാര്യം ?? നിലവിൽ എം.പി. ആണ് എന്നതൊഴിച്ചാൽ മറ്റു എന്ത് പ്രത്യേകതയുണ്ട് സോണിയാ ഗാന്ധിക്ക് ? സോണിയ ഗാന്ധിയെ കൊണ്ട് വന്നു ഉദ്ഘാടിപ്പിക്കാൻ ഇത് കെ.പി.സി.സി. പരിപാടി ഒന്നും ആയിരുന്നില്ല. ഇങ്ങനെ വഴിവിട്ട രീതിയിലൂടെ ഓരോന്ന് സംഘടിപ്പിച്ചു കൊണ്ട് കുടുംബശ്രീയും ജനശ്രീയും കൂടി ലയിപ്പിക്കാൻ ഉള്ള ഗൂഡതന്ത്രം ആണോ ഇതിനു പിന്നിൽ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. മുൻപ് സർക്കാരിന്റെ നോടൽ ഏജൻസി ആയി കുടുംബശ്രീയെ മാറ്റി ജനശ്രീയെ മുന്നോട്ടു വച്ചത് ഇതേ സർക്കാർ തന്നെയാണ്. എന്നിട്ട് ഇപ്പോൾ ഉള്ള ഈ കുടുംബശ്രീ സ്നേഹം കാണുമ്പോൾ എന്തൊക്കെയോ നിഗൂഡതകൾ തോന്നുന്നു. പഞ്ചായത്ത് തെരഞ്ഞെടുപ്പു അടുക്കുന്നതുകൊണ്ടാവാം ഒരുപക്ഷെ ഇങ്ങനെ ഒരു നീക്കം. പ്രതിപക്ഷ നേതാവിനെപ്പോലും ക്ഷണിക്കാനുള്ള ഔചിത്യബോധമില്ലാത്തവർ ആയിരുന്നു ഈ പരിപാടി സംഘടിപ്പിച്ചത്. !

കുടുംബശ്രീ തുടങ്ങുകയും അതിനെ ഒരു വൻ വിജയമാക്കുകയും ചെയ്ത ഇടതുസർക്കാരുകൾക്ക് തീർച്ചയായും അഭിമാനിക്കാം. സ്ത്രീകളുടെ ശക്തിക്ക് മുന്നിൽ മുട്ടു മടക്കേണ്ടി വന്ന ഇന്നത്തെ സർക്കാരിനു അവസാനം അവരെ അംഗീകരിക്കേണ്ടതായി വന്നിരിയ്ക്കുന്നു. കുടുംബങ്ങളിൽ അടച്ചിട്ടിരുന്ന് കാലം കഴിച്ചിരുന്ന സ്ത്രീകൾ ഇന്ന് സാമ്പത്തികവും സാമൂഹികവുമായ സ്വയം പര്യാപ്തത കൈവരിച്ചിരിയ്ക്കുന്നു.തീരുമാനങ്ങൾ എടുക്കുന്നു, നാടിന്റെ ഭരണത്തിൽ പങ്കാളികളാകുന്നു.. നമ്മുടെ നാട്ടിലെ സ്ത്രീകൾക്ക് എന്താണു അപ്രാപ്യമായിട്ടുള്ളത്? തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളിൽ 50% സംവരണം സ്ത്രീകൾക്ക് കൊടുത്തപ്പോൾ നെറ്റി ചുളിച്ചവർ എവിടെ ഇന്ന്? നമ്മുടെ ഏത് പഞ്ചായത്ത് ആണു സ്ത്രീകൾ ഭരിയ്ക്കുന്നത് കൊണ്ട് മോശമായിപ്പോയത്?

No comments: