Monday, August 25, 2014

മരക്കുതിര
.....................

നടക്കാന്‍ പഠിച്ചപ്പോഴേക്കും
അമ്മയുടെ പൊട്ടു മാഞ്ഞു.
ഒരിഴപോലും വെളുക്കാത്ത
മുടിയിലെ പൂ കൊഴിഞ്ഞു.
കഴുത്തിലെ മിന്നിന്റെ ചരടറുത്തുമാറ്റി.

മരണത്തിന്റെ നിറം കറുപ്പായതിനാല്‍
അമ്മ വെളുത്ത ചേല ചുറ്റി.
വിധവയുടെ രാത്രികള്‍ക്ക്
വരണമാല്യങ്ങള്‍ കരിഞ്ഞ മണം.
മാഞ്ഞ സിന്ദൂരത്തിലൂടെ
നിത്യവിരഹം,
കണ്ണിലെ കൃഷ്ണമണിയില്‍ അണയാത്ത ചിത,
മരണം അക്ഷരപ്പൂട്ടിട്ട് അടച്ച വാതിലു ചാരി
അമ്മ.

എന്നെ എങ്ങും കൊണ്ടെത്തിക്കാത്ത
മരക്കുതിരയില്‍ ഞാന്‍.
അമ്മയുടെ കണ്ണീരുമറയിലൂടെ
ചുവരിലെ കുമ്മായവെളുപ്പില്‍
ഞാന്‍ വരച്ച അച്ഛനും അമ്മയും.

വീണ്ടും മരണത്തിന്റെ അക്ഷരപ്പൂട്ട്.
അച്ഛന്റെ ചുടലയുടെ തീനാവുകള്‍
കാലത്തിലൂടെ വളര്‍ന്നുവളര്‍ന്ന്
അമ്മയേയും രുചിച്ചപ്പോള്‍
എന്റെ കണ്ണീരുമറയിലൂടെ
മരണം ഒരു മരക്കുതിര മാത്രം.

(എ അയ്യപ്പന്‍
'ഒരു ടെലിഫോണ്‍ റിസീവറില്‍ നിന്നും
മദിച്ച മേഘത്തിന്‍ മുരള്‍ച്ച കേള്‍ക്കുന്നു
മഴയുടെ നീലവലയ്ക്കകത്തൊരു
കവിയുടെ ശിലാശിരസുകാട്ടുന്നു
ചിറകുകള്‍ നനഞ്ഞൊലിക്കുമോര്‍മകള്‍
കഴുമരത്തിന്‍മേല്‍ പറന്നിരിക്കുന്നു'

(ബാലചന്ദ്രന്‍ ചുള്ളിക്കാട്)
ഫോട്ടോഷോപ്പ്
...........................

കുയിലിന്റെ ചിറകില്‍
കഴുകന്റെ തൂവല്‍
അയ്യന്‍കാളിയുടെ കൈയ്യില്‍
ഭഗവത്ഗീത
നാരായണഗുരുവിന്
കാവിമുണ്ട്

ചരിത്രംതോറ്റു
ഫോട്ടോഷോപ്പ്
ജയിച്ചു.

(കുരീപ്പുഴ ശ്രീകുമാര്‍)
ചുവപ്പ്
--------
ചുവപ്പിനോടാണെനിക്കിഷ്ടം.
ഒന്‍പതില്‍ പഠിക്കുമ്പോള്‍
കാലം എന്‍റെ വെളുത്ത പാവാടയില്‍
ചുവന്ന പൂക്കള്‍ വരച്ചു.
അന്ന് മുതല്‍ ചുവപ്പിനെ പേടിച്ചു.

പിന്നീടെപ്പോഴോ
ചുണ്ടില്‍ ചുവന്ന തീക്കുണ്ടുമായ്
അയാള്‍ മുന്നില്‍ വന്നപ്പോള്‍
ചുവപ്പിനെ സ്നേഹിച്ചു തുടങ്ങി.

കടല്‍ക്കരയില്‍ അസ്തമയസൂര്യന്റെ
ചുവപ്പ് കാണുവാന്‍ വേണ്ടി മാത്രം
അയാള്‍ക്കൊപ്പം കൂടി...കടല കൊറിച്ചു.

ഓടിത്തളര്‍ന്ന വണ്ടിക്കാളയെ പോലെ
അസ്തമിക്കാറായ സൂര്യനെ
ആവേശത്താല്‍ വിഴുങ്ങുന്ന കടലും
അലിഞ്ഞലിഞ്ഞ് ഇല്ലാതാവുന്ന
അവസാന സൂര്യരശ്മിയെയും
വല്ലാത്തൊരു നിര്‍തിവൃതിയോടെ നോക്കി നിന്നു.

അസ്തമയ സൂര്യനൊപ്പം
അയാളും അപ്രത്യക്ഷനായപ്പോള്‍
താഴെ , നഷ്ടസ്വപ്നങ്ങളുടെ ബാക്കിപോലെ
അയാളുടെ ചുണ്ടില്‍ നിന്നു വീണ
അടര്‍ന്ന ചാരക്കഷണങ്ങള്‍ മാത്രം.

****
എലിസബത്ത്‌ സെബാസ്റ്റ്യന്‍

ഞങ്ങളിങ്ങനെ നിൽക്കുകയാണ് (Sudheer Raj)
************************

ഞങ്ങളെപ്പോഴും നിൽക്കുകയായിരുന്നല്ലോ
അടുക്കള പിന്നാമ്പുറത്ത് കുഴിവെട്ടിയില വെച്ച്
ചാമ്പിയ കഞ്ഞിക്കു മുന്നിൽ.
ചായക്കട പിന്നാമ്പുറത്ത്
കണ്ണൻ ചിരട്ടയിലിറ്റിച്ച ചായേടെ മുന്നിൽ .
സർക്കാരാപ്പീസുകളിൽ
കച്ചേരിപ്പടിക്കൽ
സ്കൂൾ വരാന്തകളിൽ
തീണ്ടാപ്പാടകലെ നിങ്ങടെ ദൈവങ്ങടെ മുന്നിൽ
ഒരിക്കലും വിളിക്കാത്ത ചീട്ടും കയ്യിൽ വെച്ച് ...
ആശുപത്രിയിടനാഴികളിൽ .

തേനും തിനയും തിറയും നിറച്ച ഞങ്ങളിന്ന്
ഒരു തെറുപ്പ് കഞ്ചാവ് വിറ്റതിന്
ഒരു മുളനാഴി ചാരായം വാറ്റിയതിന്
പെണ്ണിന്റെ കരച്ചില് കൂട്ടിക്കൊടുത്തതിന്
പോലീസ് സ്റ്റേഷനുകളിൽ കുനിഞ്ഞ് കയ്യുംകെട്ടി നിന്ന് നിന്ന്.
കാട്ടു പൊന്തകളിൽ ,കുടുസ്സു മുറികളിൽ കിടക്കുമ്പോഴും
ഞങ്ങളെപ്പോഴും നിൽക്കുകയായിരുന്നല്ലോ .
തുടവഴിയൊഴുകിയ ചോരയും ചലവും ഭ്രൂണവുമിറ്റി ച്ച്
ലേബർറൂം വരാന്തകളിൽ നിൽക്കാതെ നിൽക്കുകയായിരുന്നല്ലോ .
അമ്മേടെ ശവമടക്കിയ കുടിയിലവളുടെ
മണ്ണുമൂടിയ നെഞ്ചത്തൊന്നു നിന്ന് നോക്കണം
കണ്ണീന്നൊഴുകുന്നത് ചോരയാ ചോര .

മുടിഞ്ഞുപോയ മലയിലിങ്ങനെ നിന്ന് നിന്ന്
ചവർക്കും മേഘം മാത്രം തിന്നു തിന്ന്.
ചുരമിറങ്ങി വരും ചുടുകാറ്റിലിങ്ങനെ വെന്തു വെന്ത്.
പുതയിട്ട നോവെല്ലാം കിളിർത്തു കൂർത്ത്
കാരമുള്ളായി നൊന്തു നൊന്ത്
ഞങ്ങളിങ്ങനെ നിൽക്കുവാണേ.
ഞങ്ങടെ പാട്ട് കേൾക്കാൻ
ആട്ടം കാണാൻ
തപ്പും തുടിയും തിമിർക്കുമ്പോളുറയാൻ
കാടിരമ്പത്തിന്റെ കവിതയെഴുതാൻ
ഞങ്ങടെ വില്ലുമമ്പും കൊണ്ട്
സിരകളിൽ വിപ്ലവത്തിന്റെ ചോപ്പ് വരയാൻ
നിങ്ങളിരിക്കെ ,ഞങ്ങളിങ്ങനെ നിൽക്കുവാണേ.

ഇടിച്ചു നിരത്തിയിട്ടുമിടറിനിൽക്കുമീ കുന്നെല്ലാം
വെറും കുന്നല്ല ,ഞങ്ങടെ നിലവിളികളാണ്.
അണയായണയൊക്കെ കെട്ടിത്തടയിട്ടു നിർത്തുമീ പുഴയെല്ലാം
വെറും പുഴയല്ല ,ഞങ്ങടെ ജീവിതമാണ് .
നിങ്ങൾക്ക് വെള്ളവും വെളിച്ചവും ജീവനും തേകിത്തേകി
വറ്റിപ്പോയ ഞങ്ങടെ ജീവിതം .
തോട്ടമായ തോട്ടമൊക്കെയുഴുതിട്ട മണ്ണെല്ലാം
വെറും മണ്ണല്ല ഞങ്ങടെ ചോരയാ
മണ്ണേ മണ്ണേന്നൊരൊറ്റ വിളി വിളിച്ചാ ൽ
പിടഞ്ഞെഴുന്നേൽക്കുന്ന ചോര .

കുറവൻമല കുറത്തിമല കുഞ്ഞുമലപോലെ നിൽക്കുമീ
ആണുങ്ങളും പെണ്ണുങ്ങളും കുഞ്ഞുങ്ങളും
വെറും മനുഷ്യരല്ല ,മരങ്ങളാണ് .
ചത്ത മണ്ണിനാഴത്തിലുറഞ്ഞുപോയ മരങ്ങൾ
നിങ്ങളുടെ മറവിയോടു പൊരുതുന്ന ഫോസിലുകൾ .

(എന്നാലുമെന്റെ മലങ്കുറത്തീ നിന്റരിവാളെന്റെ കവിതേടെ ചങ്കത്തുരച്ചല്ലോ
കെട്ടുപോയ നിലപാട് തറേന്ന് ചോര ചിന്തിയല്ലോ )
 — with Kp Ramanunniand 9 others.
Photo: ഞങ്ങളിങ്ങനെ നിൽക്കുകയാണ് (Sudheer Raj)

  • Shine Kumar Cn
  • Sreenath Pangeel നിങ്ങള്ക്ക് നില്ക്കുകയാണ് നിയോഗം. ഞങ്ങൾ ഇന്നേരം വരെ ഇരിക്കുകയാണ്. ഞങ്ങളുടെ ചോരയിൽ നിങ്ങളില്ലല്ലോ .... ഞങ്ങൾ ഭാവിയിൽ ഇരിക്കും പക്ഷെ അത് നിങ്ങളുടെ കാൽ ചുവട്ടിലായിരിക്കും .... അന്നേരമേ ഞങ്ങൾ അതെക്കുറിച്ച് ഭോധവാനും ....ഭോധവതികളും ആകുകയുള്ളൂ എന്ന് തോനുന്നു ....!!!
യാത്ര
••••••

പണ്ട്‌ നാടുവിടുമ്പോള്‍
ബസ്സിലെഴുതിയിരുന്നു.,
"ശ്രീ കാടാമ്പുഴ ഭഗവതി
ഈ വാഹനത്തിന്‍റെ
ഐശ്വര്യം" എന്ന്.

ഇന്ന് തിരിച്ചുവരുമ്പോള്‍
ബസ്സിലെഴുതിയിരിക്കുന്നു.,
"ശ്രീ മാതാ അമൃതാനന്ദമയി
ഈ വാഹനത്തിന്‍റെ
ഐശ്വര്യം" എന്ന്‌.

കാടാമ്പുഴ ഭഗവതി
ഏതു സ്റ്റോപ്പിലാണ്‌
ഇറങ്ങിപ്പോയത്....?

(ശ്രീജിത്ത് അരിയല്ലൂര്‍)
'പന്ത് കായ്ക്കും കുന്ന് '

കുന്നിടിച്ചു നിരത്തുന്ന യന്ത്രമേ,
മണ്ണ് മാന്തിയെടുക്കുന്ന കൈകളില്‍
പന്ത് പോലൊന്ന് കിട്ടിയാല്‍ നിര്‍ത്തണേ,
ഒന്ന് കൂക്കി വിളിച്ചറിയിക്കണേ,
പണ്ട് ഞങ്ങള്‍ കുഴിച്ചിട്ടതാണെടോ
പന്ത് കായ്ക്കും മരമായ്‌ വളര്‍ത്തുവാന്‍..

(മോഹനകൃഷ്ണന്‍ കാലടി)