ഖിലാഫത്ത് പോരാട്ടത്തിന്‍റെ നാടാണിത്.ഭഗത് സിംഗും സഖാക്കളും സ്വജീവിതം ബലിയര്‍പ്പിച്ച് നേടിയതാണ് സ്വാതന്ത്ര്യം.ഗാന്ധിജിയും ദേശാഭിമാനികളും ഉണര്‍ത്തിയെടുത്തതാണ് സ്വാതന്ത്ര്യ ബോധം. നാല്‍പ്പത് സെപ്തംബര്‍ പതിനഞ്ചിന് അബുവും ചാത്തുക്കുട്ടിയും ചുടുനിണം ഒഴുക്കിയതാണ് സ്വാതന്ത്ര്യം.കയ്യൂരിലെ കര്‍ഷക യുവാക്കള്‍ തൂക്കുമരമേറി ചുവപ്പിച്ചതാണ് സ്വാതന്ത്ര്യം.വയലാര്‍-പുന്നപ്ര മണല്‍ത്തരികളില്‍ പിടഞ്ഞ തൊഴിലാളികളുടെ ജീവല്സ്പന്ധനമാണ് സ്വാതന്ത്ര്യം.തെലുങ്കാനയും കാവുമ്പായിയും കരിവള്ളൂരും ചേര്‍ന്ന വീര്യത്തിന്‍റെ ചരിത്രമാണ് സ്വാതന്ത്ര്യം. മഹാത്മാഗാന്ധിയുടെ ജീവന്‍ കവര്‍ന്നതും ഗാന്ധിഘാതകരുണ്ടായതും സ്വാതന്ത്ര്യമായിരുന്നില്ല.മസ്ജിദുകള്‍ പൊളിയുന്നതും മനുഷ്യ ഹൃദയങ്ങളെ മതങ്ങള്‍ പിളര്‍ത്തുന്നതും സ്വാതന്ത്ര്യ സ്വപ്നങ്ങള്‍ ആയിരുന്നില്ല.സായിപ്പിനെ ചവിട്ടി കടല്‍കടത്തിയ ദേശാഭിമാനം പണയപ്പെടുത്തുമ്പോള്‍ നിസംഗമായിരിക്കാനുള്ളതുമല്ല അറുപത്തിയേഴാം സ്വാതത്ര്യ ദിനം.ദരിദ്രരില്‍ ലോകത്ത് ഒന്നാം സ്ഥാനം അലങ്കരിക്കാന്‍ ആയിരുന്നില്ലല്ലോ പൂര്‍വ്വികര്‍ കണ്ട സ്വാതന്ത്ര്യ സ്വപ്നം.
------------------------------------------------------------------------
------------------------------------------------------------------------
സഖാവ് വടവതി മരിക്കാത്ത ഒരോര്‍മ്മ
ലളിത സൗമ്യനും ഒപ്പം നിശിതവും തീക്ഷ്ണവുമായ കമ്മ്യൂണിസ്റ്റ് വിപ്ലവകാരിയായിരുന്ന സഖാവ് വടവതി വാസുവേട്ടന്‍റെ ഓര്‍മ്മ ദിനം ആഗ:8. വ്യക്തിപരമായി ഏറ്റവും അടുത്ത ബന്ധമുള്ള പാര്‍ട്ടി നേതാവായിരുന്നു എനിക്ക് വാസുവേട്ടന്‍. പാര്‍ട്ടിയോഫീസിലും അണ്ടലൂരിലെ വീട്ടിലും പോയിരുന്ന് രാഷ്ട്രീയ ചര്‍ച്ചകളില്‍ ഏര്‍പ്പെടുമായിരുന്നു.കതിരൂര്‍ ഹൈസ്കൂള്‍ ഗ്രൗണ്ടിലെ മരത്തണലില്‍ നടന്ന എന്‍റെ വിവാഹത്തിന് മാലയെടുത്ത് തന്ന് ചടങ്ങിന് നേതൃത്വം വഹിച്ചതും സഖാവ് വടവതി ആയിരുന്നു.പ്രിയ നേതാവിന്‍റെ ഓര്‍മ്മകള്‍ക്ക് മുന്‍പില്‍ ഒരുപിടി രക്തപുഷ്പങ്ങളര്‍പ്പിക്കു
--------------------------------------------------------------------
ഇത് സഖാവ് ഛെദ്ദി ജഘന്‍.1953ല്‍ ലോകത്തില്‍ ആദ്യമായി കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ബാലറ്റിലൂടെ അധികാരത്തില്‍ വന്ന ബ്രിട്ടീഷ്-ഗയാനയുടെ പ്രധാനമന്ത്രി.സാമ്രാജ്യത്വം 1957ല്‍ പട്ടാളത്തെ ഉപയോഗിച്ച് ഗവണ്മെന്റിനെ അട്ടിമറിച്ചു.വീണ്ടും അധികാരത്തിലേക്ക് തിരിച്ചു വന്ന ഗവണ്മെന്റിനെതിരെ കേരളത്തില്‍ നടത്തിയത് പോലെ വിമോചന സമരാഭാസം നടത്തി കമ്മ്യൂണിസ്റ്റ് സര്‍ക്കാരിനെ ജനവിരുദ്ധമായി തകര്‍ത്തു.ഇന്ത്യന്‍ വംശജന്‍ കൂടിയായ സഖാവ് ഛെദ്ദി ജഘാനെ പ്രധാനമന്ത്രി പാര്‍ലമെന്റില്‍ സ്വീകരിക്കുന്നതാണ് ചിത്രം.ബാലറ്റിലൂടെയുള്ള കമ്മ്യൂണിസ്റ്റ് വിജയം ആദ്യം കേരളത്തില്‍ ആയിരുന്നില്ല എന്ന് സഖാവ് ഇ.എം.എസ് തന്നെ വ്യകതമാക്കി.ലോകത്ത് ഇന്നേവരെ നടന്നിട്ടുള്ള എല്ലാ ജനാധിപത്യ കശാപ്പുകളും നടത്തിയിട്ടുള്ളത് ബൂര്‍ഷ്വാസിയും ബൂര്‍ഷ്വാ വര്‍ഗ്ഗ പാര്‍ട്ടികളുമാണ്.
-----------------------------------------------------------------------
No comments:
Post a Comment