എഴുതുമ്പോള്‍
എഴുതുമ്പോള്‍ നാം
അക്ഷരങ്ങള്‍ പോലെ എഴുതുന്നു
അവര്‍ മുരണ്ടു തരുന്നത് പോലെ വായിക്കുന്നു
കവിതകള്‍ ചൊല്ലുന്നു
'അ ' പോലുള്ള അക്ഷരങ്ങളില്‍
ആവാഹിചിരുത്തിയ അര്‍ത്ഥം തിന്നുന്നു
ചിലപ്പോള്‍ മടങ്ങിപ്പോകാന്‍
ഒരു വാക്കില്ലാത്തവരെ
പട്ടണങ്ങളില്‍ കണ്ട് നാം ചിരിച്ചിട്ടുണ്ടാകണം
അമ്മയെന്നും ഉമ്മയെന്നും വിളിച്ച്
ഒറ്റപ്പെടുത്തിയിട്ടുണ്ടാകും
കണ്ണുനീര്‍ ഒഴുകി ഇറങ്ങുമ്പോള്‍
നനവ് ഒരു വാക്കല്ലെന്ന്
അവരോടു നിങ്ങള്ക്ക് പറയേണ്ടി വരും
ജീവിതം വാക്ക്യങ്ങളായി പിരിയുന്നിടതാണ്
വാക്കുകളുടെ അര്‍ത്ഥശൂന്യത നാമറിയുന്നത്
അക്ഷരങ്ങള്‍ ആയിരുന്നപ്പോള്‍
അവയെത്ര മനോഹരമായിരുന്നു
ഒരേ നിമിഷത്തില്‍ ഒഴിഞ്ഞും നിറഞ്ഞും നമ്മെ വിസ്മയിപ്പിച്ചവ
മരണം പോലുള്ള പൂര്‍ണവിരാമം ഭയന്ന്
കവിയെ വഞ്ചിച്ചു കപ്പല്‍ കയറിയ
വാക്കുകളാണത്രേ പിന്നീട്
തീവ്രാനുഭവങ്ങളുടെ അത്തറും പുശി
നമ്മുക്കിടയിലൂടെ ഗമയേറി നടക്കുന്നത്
അവരും പിന്നീട് ;
അക്ഷരം പോലെ എഴുതുന്നു
അവരാഗ്രഹിക്കപെടാതെ തന്നെ
വായിക്കപ്പെടുന്നു
No comments:
Post a Comment