Wednesday, October 29, 2014

The Peshawar Conspiracy Case refers to a set of five cases which took place between 1922 to 1927 in the British India. The people who were tried in these cases had sneaked into British India from Russia to start a revolution. The twenties of twentieth century was a decade which saw the revival of revolutionary movement in British India. The British Imperial government in India was terrified by the idea of spread of communism in India. It was not the only case which became popular and galvanized the imagination of the young population of India, there were similar such cases. Among them, the Kanpur Bolshevik Case of May 1924 can be quoted as a substantiating cas
________________________________________________



Meerut Conspiracy Case

In March 1929, 31 labour leaders were arrested on the charge of conspiracy. The leaders included three Englishmen who had helped in the organization of the workers movement in India. They were taken to Meerut and were tried. The trial lasted for four years and is known as Meerut Conspiracy Case. Many defense committees were formed all over the country and even in England and other foreign countries. The nationalist leaders provided legal defense to the accused. Some of them were acquitted while others were convicted. The workers organizations had been growing and played an active part in the nationalist movement. The British government issued the Public Safety Ordinance in 1929 to remove from India persons it considered British and foreign communist agents.

________________________________________________________________


The Meerut Conspiracy Case was a controversial court caseinitiated in British India in March 1929 and decided in 1933. Severaltrade unionists, including three Englishmen were arrested for organizing an Indian railway strike. The trial immediately caught attention back home in England, inspired the 1932 play titled Meerut, by Manchester street theatre group the 'Red Megaphones', highlighting the detrimental effects of colonisation and industrialisation.[1]
_________________________________________________________

Kanpur Bolshevik Conspiracy Case 1924




Kanpur Bolshevik Conspiracy Case 1924
Kanpur Bolshevik Conspiracy Case tried the emerging leaders supporting communist ideology. Under this trial, Muzaffar Ahmad, S. A. Dange, Shaukat Usmani and Nalini Gupta were jailed in May 1924.
During second decade of the twentieth century, the Imperialist British government ruling over India was highly terrified with the idea of spread of communism in India. Kanpur Bolshevik Conspiracy Case and Peshwar Conspiracy Case which were five trials were mainly result of that fear factor.


Saturday, October 25, 2014

Spy ___ അമേരിക്കൻ ചാരസംഘടന
, ____________________________________
ലോകത്ത് ഇന്ന് നിലവിൽവച്ച് ഏറ്റവും വലുത് എന്നും ശക്തം എന്നും പറയാവുന്ന ചാര സംഘടനയാണ് അമേരിക്കയുടെ C I A . അമേരിക്കയുടെ എല്ലാ കൊള്ളരുതായ്മക്കും പഴി കേള്ക്കേണ്ടി വന്നുട്ടുള്ളതും ഇവർക്ക് തന്നെ .ശീത യുദ്ധ കാലത്ത് സോഷ്യലിസ്റ്റ്‌ ചേരിയിൽ പെട്ട രാജ്യങ്ങളിൽ ഒരു തെരുവ് പട്ടി ചത്താൽ പോലും അതിനു പുറകിൽ C IA ആണെന്ന് സംശയിച്ചിരിന്നു . ജന്മം കൊണ്ട് ഇന്നോളം വരെയുള്ള ഇവരുടെ പ്രശ്നങ്ങൾ പരിശോധിച്ചാൽ അതിൽ തെറ്റില്ലെന്നും മനസിലാകും .സത്യം പറഞ്ഞാൽ C I A ഇന്ന് അമേരിക്കയുടെ കീഴിൽ പ്രവത്തിക്കുന്ന ഒരു സംഘടന പോലും അല്ലാ കാരണം അമേരിക്കയുടെ തലവന്മാരെ മാറ്റാൻ പോലും കെല്പ്പുള്ള ഒരു ശക്തമായ സ്വതന്ത്ര സംഘടന എന്ന നിലയിലേക്ക് അത് വളര്ന്നിരിക്കുന്നു .ഇതിനോട് അനുബധിച്ചുള്ള സംഘടനകൾ ഒരുപാടുണ്ട് .
CIA യുടെ ഉത്ഭവത്തെ പറ്റി പറയാം . അമേരിക്കയുടെ താത്പര്യങ്ങൾ സംരക്ഷിക്കുന്നതിനായി നാട്ടിലും വിദേശത്തും പ്രവർത്തിക്കുന്ന ഒരു രഹസ്യാന്യേഷണ എജന്സി എന്ന ആശയം പ്രസിഡണ്ട്‌ " ഫ്രാങ്ക്ലിൻ റൂസ് വെല്ടിന് " ഉണ്ടായിരുന്നു . രണ്ടാം ലോക മഹായുദ്ധ കാലത്ത് രഹസ്യ അന്വേഷണം നിർവഹിച്ചിരുന്ന OSS പിരിച്ചു വിട്ടു പകരം മറ്റൊരു സംവിധാനം ഉണ്ടാക്കാൻ അമേരിക്ക തീരുമാനിച്ചു OSS ന്റെ തലവൻ " വില്ല്യം ജെ ഡൊനോവിനെ " അതിനു ചുമതലപെടുത്തി OSS ന്റെ മികച്ച ഓഫീസർമാരെ അതിനു വേണ്ടി തിരഞ്ഞെടുത്തു.
ഇതിനിടക്ക്‌ റൂസ് വെൽറ്റ് അന്തരിച്ചു . തുടർന്ന് വന്ന ഹാരി എസ്ട്രൂമാൻ OSS ലെ Research and analysis വിഭാഗത്തിന്റെ സ്റ്റേറ്റ് ഡിപാർട്ട്‌ മെൻറ്ലും ഇന്റലിജന്റ്സ് വിഭാഗത്തെ ആർമിയിലും ലയിപ്പിച്ചു .1946 ൽ ട്രൂമാൻ CIG (സെൻട്രൽ ഇന്റെലിജെൻസ് ഗ്രൂപ്പ്‌ )നു രൂപം നൽകി .രഹസ്യ വിവരങ്ങൾ പ്രസിഡഡിന്റെ ദിവസം എല്പ്പിക്കുകയായിരുന്നു ഇവരുടെ പ്രധാന ചുമതല 1947 ൽ അമേരിക്ക .റഷ്യ ശീത യുദ്ധ കാലത്ത് national സെക്യൂരിറ്റി ആക്ട്‌ പ്രകാരം സെൻട്രൽ ഇന്റെലിജെൻസ് ഏജൻസി CIA രൂപമെടുത്തു .നാല്പത്തി ഏഴിലെ നിയമം CIA യ്ക്ക്എല്ലാ സ്വതന്ത്ര്യവും നൽകുന്നതായിരുന്നു. ലോകത്തുള്ള ആരുടേയും ഫോണ്‍ ചോർത്താം .ഏത് ഭരണാതി കാരിയെയും രഹസ്യമായി നിരീക്ഷിക്കാം .CIA യ്ക്ക് അനുമധി നല്കിയതും ട്രൂമാൻ തന്നെയായിരുന്നു ഇതിനായി OSO(ofice ഓഫ് സ്പെഷ്യൽ operation) എന്നൊരു വിഭാഗം തന്നെയുണ്ട്
CIAയുടെ ആദ്യ പരീക്ഷണം ഇറ്റലിയിൽ ആയിരുന്നു രണ്ടാം ലോക മഹായുദ്ധത്തിനു ശേഷം ആദ്യ തിരഞ്ഞെടുപ്പിന് ഒരുങ്ങുന്ന ഇറ്റലിയിൽ വീണ്ടും കമ്മ്യൂണിസ്റ്റ്‌ മന്ത്രി സഭാ അധികാത്തിൽ വരുന്നത് CIA തടയാൻ ശ്രമിച്ചു .ഇതിനായി സ്പെഷ്യൽ പ്രൊസീജീയെർസ് എന്നൊരു വിഭാഗം തന്നെ CIA ഉണ്ടാക്കി .
കമ്മ്യൂണിസ്റ്റ്‌ സർക്കാരിനെതിരെ പോസ്റ്ററുകൾ അടിച്ചിറക്കി പത്രങ്ങളിൽ സർക്കാരിനെതിരെ വാർത്തകൾ ഉണ്ടാക്കി .ഇത് കൂടാതെ ഇറ്റലിയിൽ കമ്മ്യൂണിസ്റ്റ്‌ സഭ അധികാരത്തിൽ വന്നാൽ അമേരിക്ക സാമ്പത്തീക ഉപരോധം ഏർപ്പെടുത്തുമെന്ന് ട്രൂമാൻ പ്രക്യാപിച്ചു .ഇതൊക്കെ ജനങ്ങളെ സ്വധീനിച്ചോ ഇല്ലയോ തിരഞ്ഞെടുപ്പിൽ കമ്മ്യൂണിസ്റ്റ്‌ പാർട്ടി തോറ്റു .CIA ആദ്യ വിജയം ആഘോഷിച്ചു .
വിമാന അപകടം ആണു സീ ഐ എ യുടെ പണ്ടത്തെ തുരുപ്പു ചീട്ടു .അമേരിക്കയുടെ ചൊല്പടിക്കു നിലക്കാത്ത സൌത്ത് അമേരിക്ക രാഷ്ട്ര തലവൻമാർ ഒക്കെ ഒന്നൊഴിയാതെ വിമാന അപകടത്തിൽ കൊല്ലപെട്ടു കൊണ്ടിരുന്നു . പനാമയുടെ ഭരണാതികാരിയായിരുന്ന " ഒമർ റ്റൊറിജോസ് " . ഇക്ക്വഡോറിലെ " ജൈമരോൾ ടോസ് " എന്നിങ്ങനെ എത്രയൊപേർ . ഇപ്പൊ വിമാന അപകടം അല്ല.ക്യാൻസർ ആണ് CIA യുടെ ഇഷ്ടപെട്ട ഐറ്റം .ഈ കഴിഞ്ഞ വർഷങ്ങളിൽ എത്ര പേർ ആണ് ക്യാൻസർ വന്നു മരിച്ചതും , "ഹുഗോ ഷാവെസ് " ഒരിക്കൽ ഇത് ഓപ്പണ്‍ ആയി പറയുകയും ചെയ്തു . തെക്കേ അമേരിക്കൻ രാജ്യങ്ങളിൽ അമേരിക്കയുടെ ശത്രു ക്കൾ മാത്രം കൃത്യമായി ക്യാൻസർ ബാധിച്ചു മരിക്കുന്നത് ആണ് കൂടുതൽ സംശയം ജനിപ്പിക്കുന്നത് .
സീ ഐ എ യുടെ വിജയങ്ങൾ ഇവിടം അക്കം ഇട്ടു പറയേണ്ട ആവശ്യം ഉണ്ടെന്നു തോന്നുന്നില്ല .കാരണം അമേരിക്ക എന്ന രാജ്യം വിജയിച്ചിടത്തെതെല്ലാം അവരുടെ അദ്രിശ്യ കരങ്ങൾ ഉണ്ടായിരുന്നു .ശാസ്ത്ര സാങ്കെതിക രംഗത്ത് ഒരുപാട് ഇവരുടെ നേട്ടങ്ങൾ ഇവരുടെ പരീക്ഷണം കൊണ്ട് ഉണ്ടായിട്ടുണ്ട് . " ഇന്റർനെറ്റ് " തുടങ്ങുന്നത് അമേരിക്കൻ പ്രതിരോധമന്ത്രാലയത്തിന്റെ ARPNet എന്ന നെറ്റ് വർക്കിൽ നിന്നാണ് ..സ്റ്റെൽത്ത് ടെക്നോളജി വികസിപ്പിച്ചതും GPS പോലുള്ള പോസ്സിഷനിങ്ങ് സിസ്റ്റവും കംപ്യുട്ടറുകളും എല്ലാം ചാരവൃത്തിക്ക് വേണ്ടി അമേരിക്ക നടത്തിയ ഗവേഷണങ്ങളുടെ പരിണാമം ആയിരുന്നു !
--------------------------------------------------------------------
SPECIAL NEWS
  Oct 23, 2014
മലയാളിയുടെ വേഷങ്ങള്‍
ഡോ. എം.പി. ചന്ദ്രശേഖരന്‍
T- T T+
ഒരു വസ്ത്രധാരണരീതിക്കും സ്ഥിരതയില്ല. സ്ഥിരത ആവശ്യവുമില്ല


75-80 വര്‍ഷങ്ങള്‍ക്കപ്പുറം കേരളീയര്‍ക്ക് വസ്ത്രം ധരിക്കുന്ന പതിവേ ഇല്ലായിരുന്നു.
അന്നത്തെക്കാലത്ത് പുരുഷന്മാര്‍ സ്ത്രീകളെക്കണ്ട് വെകിളിപിടിച്ചതായും കേറിപ്പിടിച്ചതായും പറഞ്ഞുകേട്ടിട്ടില്ല

അടുത്തകാലത്ത് സാമാന്യം നല്ല ഒരു ബോംബ് പൊട്ടിച്ചത് നമ്മുടെ ഗാനഗന്ധര്‍വന്‍ യേശുദാസാണ്. അദ്ദേഹം പറഞ്ഞു, പെണ്ണുങ്ങള്‍ ജീന്‍സ് ധരിച്ച് നടക്കരുത് എന്ന്. മറയ്‌ക്കേണ്ടുന്ന ഭാഗങ്ങള്‍ മറച്ചുതന്നെ നടക്കണം. അല്ലെങ്കില്‍ പരുഷന്മാര്‍ക്ക് മറക്കാന്‍ പ്രയാസമാണ് (അവര്‍ക്ക് മറവി കുറവാണല്ലോ). എന്തുകൊണ്ടോ സ്ത്രീകള്‍ പര്‍ദയിട്ട് നടക്കണമെന്ന് അദ്ദേഹം പറഞ്ഞില്ല (ഉള്ളിലിരിപ്പ് അതാണോ എന്ന് സംശയമുണ്ട്). കേട്ടതുപാതി കേള്‍ക്കാത്തതുപാതി, മഹിളാ സംഘടനകള്‍ രാഷ്ട്രീയം മറന്ന്, അരയും തലയും മുറുക്കി, ഉറുമി വലിച്ചൂരി, ഓതിരം കുത്തി, കടകം മറിഞ്ഞ് ഗന്ധര്‍വന്റെ നേര്‍ക്ക് പാഞ്ഞടുത്തു. ഹും ഉണ്ണിയാര്‍ച്ചയുടെ പിന്മുറക്കാരായ ഞങ്ങളോടാണോ കളിക്കുന്നത്? മര്യാദയ്ക്ക് പാട്ടുംപാടി നടന്നാപ്പോരേ? ഗന്ധര്‍വനാണെന്നുവെച്ച് പെണ്ണുങ്ങളെ ഉപദേശിക്കാന്‍ വരേണ്ട. മധ്യസ്ഥര്‍ പറഞ്ഞു, പാവം ഗന്ധര്‍വന്‍ ജീന്‍സിന്റെ കാര്യമല്ലേ പറഞ്ഞുള്ളൂ. നിങ്ങള്‍ ദയവായി മറ്റൊന്നും ധരിക്കരുത്.

രംഗം ചൂടുപിടിച്ചുവരുമ്പോഴാണ് ഈയുള്ളവന്‍ ചരിത്രപുസ്തകത്തിന്റെ ഏടുകള്‍ മറിച്ചുനോക്കിയത്. കേരളത്തില്‍ ഏത് പുതിയ വസ്ത്രധാരണരീതി വന്നാലും സമൂഹം എതിര്‍ക്കും. 75 - 80 വര്‍ഷങ്ങള്‍ക്കപ്പുറം കേരളീയര്‍ക്ക് വസ്ത്രം ധരിക്കുന്ന പതിവേ ഇല്ലായിരുന്നു പുരുഷന്മാര്‍ക്ക് ഒരു ഒറ്റമുണ്ടും കോണകവും (മലബാറില്‍ എടപ്പാള്‍ കൈക്കോണകവും തിരുവിതാംകൂറില്‍ അമ്പലപ്പുഴ കോണകവും ആയിരുന്നു പ്രസിദ്ധം. അതിന്റെ വ്യത്യാസം പിന്നീട് പറയാം). പുറത്തിറങ്ങുമ്പോള്‍ ഒരു രണ്ടാംമുണ്ടും പേനക്കത്തിയും, കഴിഞ്ഞൂ വേഷവിധാനങ്ങള്‍. സ്ത്രീകള്‍ക്ക് ഒന്നരയും മുണ്ടും. വേണമെങ്കില്‍ ഒരു പുതപ്പ് ആവാം. പക്ഷേ, അമ്പലത്തില്‍ പോകുമ്പോള്‍ മാറുമറയ്ക്കാന്‍ പാടില്ല. അതാണ് നിയമം. അന്നത്തെക്കാലത്ത് പുരുഷന്മാര്‍ അവരെക്കണ്ട് വെകിളിപിടിച്ചതായും കേറിപ്പിടിച്ചതായും പറഞ്ഞുകേട്ടിട്ടില്ല.

അഞ്ചാം ക്ലാസില്‍ പഠിച്ചുകൊണ്ടിരുന്ന എന്റെ അമ്മ സ്‌കൂള്‍ വിട്ടുവരുമ്പോള്‍ ബ്ലൗസിട്ട് വീട്ടിലേക്ക് കയറുന്നതുകണ്ട് വലിയ കാരണവര്‍ ഏതാണൊരു ഉമ്മക്കുട്ടി അകത്തേക്ക് കയറിയതെന്ന് അന്വേഷിച്ചു. കാരണം അന്നൊക്കെ ഉമ്മക്കുട്ടികള്‍ മാത്രമേ മേല്‍വസ്ത്രം ധരിക്കാറുള്ളൂ. വലിയമ്മായിയുടെ നര്‍മവും കൗശലവും കാരണം പ്രശ്‌നങ്ങള്‍ ഒഴിവായിക്കിട്ടി എന്ന് അമ്മ പറയുന്നത് കേട്ടിട്ടുണ്ട്. സംഭവം 1926-27 കാലത്ത് നടന്നതാവും. ഋതുമതികളായ പെണ്‍കുട്ടികള്‍ക്ക് 'ഒന്നര' നിര്‍ബന്ധമായിരുന്നു. പ്രത്യേകിച്ചും വടക്കേ മലബാറില്‍. ഇതിനൊരു കാരണം പെണ്‍കുട്ടികളും ഒരുകാലത്ത് കളരിപ്പയറ്റ് അഭ്യസിച്ചിരുന്നു എന്നതാണ് (ഇന്നത്തെക്കാലത്താണ് സ്വയരക്ഷയ്ക്കുവേണ്ടി കൂടുതല്‍ പ്രസക്തി എന്നുതോന്നുന്നു. ഒന്നരയുടെ ഒരു പുതിയ പതിപ്പ് സ്വയരക്ഷയ്ക്കുവേണ്ടി തിരികെ കൊണ്ടുവരുന്നതില്‍ തെറ്റില്ലെന്നുതോന്നുന്നു). ഈയിടെ ഒരു സിനിമാനടി പറയുന്നതുകേട്ടു, എം.ടി.യുടെ പടത്തില്‍ അഭിനയിക്കാന്‍ ഒന്നരയുടുക്കല്‍ എന്നൊരു പരിപാടിയുണ്ട്, അതൊരു മഹാസംഭവമാണ്. ഇന്നത്തെ തലമുറ ഒന്നരയെ പൂര്‍ണമായും തിരസ്‌കരിച്ചതായി തോന്നുന്നു.

സ്വാതന്ത്ര്യലബ്ധിയോടുകൂടി സ്ത്രീകള്‍ക്ക് മേല്‍വസ്ത്രം സര്‍വസാധാരണമായതോടെ ഒന്നരയും മുണ്ടും ബ്ലൗസും കേരളസ്ത്രീയുടെ വസ്ത്രമായി സ്വീകരിക്കപ്പെട്ടു. പുറത്തിറങ്ങുമ്പോള്‍ ഒരു വേഷ്ടികൂടി വന്നതോടെ പുളിയിലക്കര മുണ്ടും കസവുമുണ്ടും പല നിറങ്ങളിലും ഇറങ്ങി. ഒന്നരയും മുണ്ടും നേര്യതും എവിടെയും ധരിക്കാവുന്ന കേരളപ്പെരുമയുടെ വസ്ത്രമായിമാറി. വിളക്കിന് ചുറ്റും തിരുവാതിരക്കളി കളിക്കുമ്പോള്‍ അവര്‍ പ്രധാനമായും പൃഷ്ടമാണ് പ്രദര്‍ശിപ്പിക്കുന്നത്. അതിലാര്‍ക്കും എതിര്‍പ്പുള്ളതായി പറഞ്ഞുകേട്ടിട്ടില്ല. ഗാനഗന്ധര്‍വന്‍ ധാരാളം തിരുവാതിരക്കളി കാണാറുണ്ടെന്നാണ് എന്റെ വിശ്വാസം. മാറുമറയ്ക്കാതെ നടന്നിരുന്ന നമ്മുടെ മുത്തശ്ശിമാരുടെ കിടാങ്ങള്‍ റൗക്കയും ബ്ലൗസും ധരിച്ചുതുടങ്ങിയപ്പോള്‍ അവരുടെ വയറുകാണുന്നു, പൊക്കിള്‍ കാണുന്നു എന്നൊക്കെ പറയുന്നത് കേവലം ബാലിശമാണ്, ചരിത്രത്തിന്റെ നിഷേധമാണ്.

പുരുഷന്മാരുടെ കാര്യം അതിലേറെ രസകരമാണ്. കഷണ്ടിയും കഞ്ഞിപിഴിഞ്ഞ മുണ്ടും വെടിക്കല, കുംഭ, പുറത്തുരോമം ഇത്രയുമായാല്‍ തറവാടിത്തം തുളുമ്പുന്ന മലയാളി കാരണവരായി. കോണകവും പേനാക്കത്തിയും കുടുമയും ഉണ്ടെങ്കില്‍ വേഷം പെര്‍ഫെക്ട്. ഷര്‍ട്ട് ധരിച്ചിരുന്നത് വക്കീലന്മാരും മറുനാട്ടില്‍ ജോലിക്കുപോയിരുന്നവരും മാത്രം. കാലം കഴിഞ്ഞതോടെ രാഷ്ട്രീയക്കാര്‍ എന്നൊരു വര്‍ഗത്തെ ജുബ്ബയും മുണ്ടും രശീതിപുസ്തകങ്ങളുമായി നാട്ടിലുടനീളം കണ്ടുതുടങ്ങി. പാര്‍ട്ടി ഭേദമെന്യേ അവര്‍ പ്രചരിപ്പിക്കുന്ന ഒരേയൊരു സന്ദേശം പാന്റിട്ടവന്‍ ബൂര്‍ഷയും മുണ്ടുടുത്തവന്‍ ജനകീയനും എന്നത്രെ. പണ്ടൊക്കെ ഖദര്‍ മുണ്ടും ജുബ്ബയുമിട്ടാല്‍ കോണ്‍ഗ്രസ്. കൊമ്പന്‍മീശ മുകളിലോട്ട് പിരിച്ചാല്‍ കമ്യൂണിസ്റ്റ്. കീഴോട്ട് പിരിച്ചാല്‍ ആര്‍.എസ്.പി., കട്ടിമീശയും മുറിക്കൈയന്‍ ഷര്‍ട്ടുമിട്ടാല്‍ കേരള കോണ്‍ഗ്രസ്, മുടി നീട്ടിവളര്‍ത്തിയാല്‍ പന്ന്യന്‍ രവീന്ദ്രന്‍ എന്നിങ്ങനെ പാര്‍ട്ടിചിഹ്നങ്ങളായും വേഷവിധാനങ്ങളെ ഉപയോഗിക്കാമെന്നുവന്നു. നമുക്കെല്ലാം പ്രിയങ്കരനായ ശശി തരൂര്‍ ജീവിതകാലം മുഴുവനും സായിപ്പിന്റെ വേഷത്തില്‍ നടക്കുകയും എഴുതുകയും ചിന്തിക്കുകയും ശ്വസിക്കുകയും ചെയ്‌തെങ്കിലും രാഷ്ട്രീയത്തില്‍ വന്നപ്പോള്‍ പാന്റ് ഉപേക്ഷിച്ചു. പാന്റിന്റെ ആവശ്യംകൂടി നിര്‍വഹിക്കുന്ന നെടുനീളന്‍ ജുബ്ബയും കഴുത്തിലൂടെ പാമ്പുപോലെ ഇറങ്ങിക്കിടക്കുന്ന അങ്കവസ്ത്രവുമാണദ്ദേഹത്തിന്റെ വേഷം. തിരുവനന്തപുരത്തുകാരെ മുഴുവന്‍ കുപ്പിയിലാക്കിയില്ലേ, ഇനിയെന്തുവേണം? അതാണ് വസ്ത്രധാരണത്തിന്റെ രാഷ്ട്രീയം.

രവിവര്‍മച്ചിത്രങ്ങളിലെ പുരാണകഥാപാത്രങ്ങളായ ദമയന്തി, ശകുന്തള, അനസൂയ, പ്രിയംവദ തുടങ്ങിയവരും ദേവതകളായ പാര്‍വതി, സരസ്വതി, ലക്ഷ്മി എന്നിവരും കേരള വസ്ത്രങ്ങളല്ല ധരിച്ചിരുന്നത്. ചിത്രകാരന്റെ മോഡലുകള്‍ മഹാരാഷ്ട്ര സ്ത്രീകളായിരുന്നുവെന്ന് കേട്ടിട്ടുണ്ട്. അതവരുടെ താര്‍പാച്ചി സാരികള്‍ കണ്ടാലറിയാം. കേരള വനിതകള്‍ സാരി ഉടുത്തുതുടങ്ങിയിട്ട് അധികകാലമായിട്ടില്ല. സാരിയും പാവാടധാവണിയും തമിഴ്‌നാട്ടില്‍നിന്ന് വന്നതാണ്. കേരളീയര്‍ ഇവ രണ്ടുകൈയും നീട്ടി സ്വീകരിക്കുകയും ചെയ്തു, എതിര്‍പ്പില്ലാതെ. അമ്പലങ്ങളില്‍ മാറുമറയ്ക്കാതെപോയവര്‍ സര്‍വാലങ്കാരവിഭൂഷിതഗാത്രികളായി വേണം തൊഴാന്‍ എന്ന നിയമവും വന്നു. അമ്പലങ്ങളില്‍ പുതിയ നിയമം പുരുഷന്മാര്‍ അര്‍ധനഗ്‌നരായിത്തന്നെ തുടരണമെന്നാണ്.

അങ്ങനെയിരിക്കെ 1985ഓടെ 'പഞ്ചാബി' എന്ന അപരനാമധേയത്തോടുകൂടി സാല്‍വാര്‍ കമ്മീസ് അവതരിച്ചു. ആദ്യകാലത്ത് ആളുകള്‍ നെറ്റിചുളിച്ചെങ്കിലും അത് കാട്ടുതീപോലെ പെണ്‍കുട്ടികള്‍ക്കിടയില്‍ പടര്‍ന്നു. യാത്രചെയ്യാനും മറ്റുമുള്ള സൗകര്യം കാരണം ക്രമേണ അമ്മമാരും മധ്യവയസ്‌കകളും ഇതുപയോഗിച്ചുതുടങ്ങി. കോളേജുകളില്‍നിന്ന് സാരി പൂര്‍ണമായും അപ്രത്യക്ഷമായി. സര്‍ക്കാറിന്റെ വാശികാരണം ടീച്ചര്‍മാര്‍ സാരി ഉടുക്കുന്നെന്നുമാത്രം. ഈ നിബന്ധനകൂടി നീക്കുന്നതോടെ സാരി കല്യാണപ്പന്തലിലും അമ്പലങ്ങളിലുമായി ചുരുങ്ങുമെന്നുവേണം കരുതാന്‍.

പെണ്‍കുട്ടികള്‍ ധാരാളമായി ഐ.ടി. കമ്പനികളിലും വിദേശത്തും ജോലിചെയ്യാന്‍ തുടങ്ങിയതോടെ അവര്‍ക്ക് സ്‌കൂട്ടറിലും മോട്ടോര്‍ സൈക്കിളിലും യാത്രചെയ്യേണ്ടിവരുന്നു. സാരിയും ദുപ്പട്ടയും മറ്റും വളരെ അപകടകാരികളാണ്. അപ്പോള്‍ പറ്റിയ വേഷം ജീന്‍സും ടോപ്പും തന്നെ. ഇതിനെ എതിര്‍ക്കാന്‍ എന്ത് കാരണമാണുള്ളതെന്ന് മനസ്സിലാകുന്നില്ല. മാറുമറയ്ക്കാതെ തൊഴുമ്പോഴും പൃഷ്ഠം കാട്ടി തിരുവാതിര കളിക്കുമ്പോഴും ഇല്ലാത്ത ലൈംഗികത ജീന്‍സില്‍ എവിടെനിന്നുവന്നു? നാം കണ്ടുപരിചയിച്ചിട്ടുള്ളതെല്ലാം ശരിയും മറ്റെല്ലാം തെറ്റും എന്ന സങ്കല്പത്തില്‍നിന്നാണ് ഇത്തരം അഭിപ്രായങ്ങള്‍ രൂപംകൊള്ളുന്നത്. വസ്ത്രധാരണരീതി കാലത്തിനും കാലാവസ്ഥയ്ക്കും ജോലിസൗകര്യത്തിനും അനുസരിച്ച് മാറിക്കൊണ്ടിരിക്കും. അതില്‍ അമര്‍ഷം കൊള്ളുന്നതിന് യാതൊരു നീതീകരണവുമില്ല. പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും ഒരേ ജോലിചെയ്യാന്‍ അവസരമുള്ള നാട്ടില്‍ അവര്‍ക്ക് എന്തുകൊണ്ട് ഒരേ വസ്ത്രം ധരിച്ചുകൂടാ? സ്ത്രീകള്‍ തെങ്ങില്‍ കയറുന്ന കാലം വരുമെന്ന് പത്തുകൊല്ലം മുന്‍പ് ആരെങ്കിലും കരുതിയോ? ഒരു വസ്ത്രധാരണരീതിക്കും സ്ഥിരതയില്ല. സ്ഥിരത ആവശ്യവുമില്ല.

അവസാനമായി, സ്ത്രീകളുടെ നേര്‍ക്കുള്ള അക്രമങ്ങളെ അവരുടെ വസ്ത്രധാരണവുമായി ബന്ധിപ്പിച്ച് സംസാരിക്കുന്നത് കേള്‍ക്കാം. നമ്മുടെ നാട്ടില്‍ നടന്നിട്ടുള്ള എല്ലാ ബലാത്സംഗങ്ങളും പീഡനങ്ങളും മാന്യമായി വസ്ത്രധാരണം ചെയ്ത സ്ത്രീകളുടെ നേര്‍ക്കാണ് നടന്നിട്ടുള്ളത്. അപ്പോള്‍ ഇതുതമ്മില്‍ എന്താണ് ബന്ധം? ലോകത്തെവിടെയും സഞ്ചരിക്കാനും ആരുമായും ഇടപഴകാനും കഴിവുള്ള നമ്മുടെ കുട്ടികള്‍ അവര്‍ക്ക് സൗകര്യമുള്ള വസ്ത്രം ധരിക്കട്ടെ. രംഗമൊഴിയാന്‍ പോകുന്ന തലമുറ സ്വന്തം നിര്‍ബന്ധങ്ങള്‍ അടിച്ചേല്പിക്കരുത്. (എന്‍.ഐ.ടി. മുന്‍ ഡയറക്ടറാണ് ലേഖകന്‍)

Thursday, October 23, 2014

വി ടി ബൽറാം :
ജനാധിപത്യം ഇന്ത്യക്ക്‌ പരിചയപ്പെടുത്തുകയും ജനാധിപത്യ സ്ഥാപനങ്ങൾ പടുത്തുയർത്തുകയും ചെയ്ത ദീർഗ്ഘദർശി.
കഴുത്തറപ്പൻ കമ്പോളവ്യവസ്ഥിതിയല്ല, പൊതു-സ്വകാര്യ മേഖലകൾ സഹവർത്തിക്കുന്ന മിശ്രസമ്പദ്‌ വ്യവസ്ഥയാണ് ഇന്ത്യക്ക്‌ വേണ്ടതെന്ന് തിരിച്ചറിഞ്ഞ പ്രായോഗിക സോഷ്യലിസ്റ്റ്‌.
മതം വ്യക്തിയുടെ സ്വകാര്യത മാത്രമാകണമെന്നും രാജ്യഭരണം മതേതരത്ത്വത്തിൽ അധിഷ്ഠിതമാകണമെന്നും നിഷ്കർഷിച്ച ഭരണാധികാരി.
വൈവിധ്യങ്ങളാണു ഇന്ത്യയുടെ ശക്തി എന്ന് തിരിച്ചറിഞ്ഞ്‌ എല്ലാവരേയുമുൾക്കൊള്ളുന്ന ബഹുസ്വര ദേശീയതാ സങ്കൽപം രൂപപ്പെടുത്തിയ യഥാർത്ഥ ദേശീയവാദി.
ലിബറൽ മൂല്ല്യങ്ങളാണ്, സദാചാര ശാഠ്യങ്ങളല്ല സമൂഹത്തെ രൂപപ്പെടുത്തേണ്ടതെന്ന് മനസ്സിലാക്കിയ ആധുനികവാദി.
അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കുമുള്ള മറുപടി ശാസ്ത്രീയ വീക്ഷണങ്ങളും മാനവികതയുമാണെന്ന് ബോധ്യപ്പെടുത്തിയ യുക്തിവാദി.
ശാക്തിക ചേരികളിലെ ആശ്രിതത്വമല്ല, മൂന്നാം ലോകത്തിന്റെ നായകത്വമാണ് ഇന്ത്യക്കാവശ്യമെന്ന് പ്രഖ്യാപിച്ച വിശ്വപൗരൻ.
രാഷ്ട്രീയാശയങ്ങൾ മുന്നോട്ടുകൊണ്ടുപോകേണ്ടത്‌ സംവാദങ്ങളിലൂടെയാണെന്ന് ഉറച്ചുവിശ്വസിച്ച പ്രഭാഷകൻ, എഴുത്തുകാരൻ.
നീണ്ട ഒൻപത്‌ വർഷത്തിലേറെക്കാലം ബ്രിട്ടീഷുകാരന്റെ തടവറയിൽ ജീവിതം ഹോമിച്ച രാജ്യസ്നേഹിയായ സ്വാതന്ത്ര്യസമരസേനാനി.
ശരിയാണ്, കൊന്നുകളയുക തന്നെ വേണം നെഹ്രുവിനെ.
ഇന്ത്യ എന്ന ആശയത്തെ രൂപപ്പെടുത്തിയ നെഹ്രുവിയൻ അടിത്തറകളെ തച്ചുതകർക്കുകയും വേണം. എന്നാലേ ആർ എസ്‌ എസ്‌ ആഗ്രഹിക്കുന്ന സവർണ്ണ ഹിന്ദുത്വ ഫാഷിസത്തെ ഇന്ത്യയിൽ പൂർണ്ണമായി കുടിയിരുത്താനാകൂ. ഗാന്ധിയെ ശാരീരികമായിത്തന്നെ അസാസിനേറ്റ്‌ ചെയ്യാൻ കഴിഞ്ഞു. നെഹ്രുവിനെ ജീവിച്ചിരുന്ന കാലത്ത്‌ തൊടാൻ കഴിയാഞ്ഞതിനാൽ ഇന്ന് ആ വ്യക്തിത്വത്തെയും കുടുംബത്തേയും കാരക്റ്റർ അസാസിനേഷൻ നടത്തി കാര്യം സാധിക്കാം. ഒരു ഗോഡ്സേക്ക്‌ ഉന്നം തെറ്റിയാലെന്ത്‌, ചരിത്രബോധമില്ലാത്ത ആയിരക്കണക്കിനു ഗോഡ്സേമാരെ സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന മോഡിഫിക്കേഷൻ ഊർജ്ജിതമായി നടക്കുന്നുണ്ടല്ലോ. അത്‌ മതി. ധാരാളം മതി
ഇന്ത്യൻ വിദേശ ചാര സംഘടനയായ " റോ " യുടെ ഉത്ഭവം
--------------------------------------------------------------------------------------------------------------
1965 ഇന്തോ -പാക്ക് യുദ്ധമാണ് ഇന്ത്യൻ ചാരസംഘടനയായ " റോ " യുടെ പിറവിക്ക് കാരണം ..അത് വരെ വിഷയം കൈകാര്യo ചെയ്തു കൊണ്ടിരുന്ന ഐ ബി ക്ക് പല പോരയ്മകളും ഉള്ളതായി തോന്നിയ ഇന്ദിരാ ഗാന്ധി യാണ് ഇതിന് വലിയ തോതിൽ മുൻകൈ എടുത്ത് .അങ്ങനെ 1967 ഇൽ വെറും മുന്നൂറിൽ താഴെ ആളുകളും രണ്ടുകോടി രൂപ മുതൽ മുടക്കിലും ഇന്ത്യ തങ്ങളുടെ ചാരസംഘടന ആരംഭിച്ചു .എന്നാൽ ഏതാനും വർക്ഷങ്ങൾക്കുള്ളിൽ തന്നെ ആയിരക്കണക്കിന് മെമ്പർമാരും കോടികളുടെ ഇടപാടുകളും നടത്തുന്ന ശക്തമായ ഒരു സേന ആയി റോ വളർന്നു .ഇതിന്റെ പിതാവ് ഇന്ത്യൻ ചാര തലവനെന്നും നിഘൂടതകളുടെ രാജകുമാരൻ എന്നും അറിയപ്പെടുന്ന R N കാവോ ആയിരുന്നു .
ഒരു ചാരസംഘടനയ്ക്ക് യോജിച്ച തരത്തിലുള്ള വ്യക്തിത്വo ആയിരുന്നു കാവോയുടെത് . തികച്ചും ഒറ്റപ്പെട്ട സ്വകാര്യതയിൽ ഒതുങ്ങിയ ഒരു മനുഷ്യൻ .ജീവിതത്തിൽ രണ്ടേ രണ്ടു തവണയെ അദേഹത്തിന്റെ ചിത്രം പബ്ലിക്‌ ആയി എടുക്കാൻ സാദി ച്ചിട്ടുള്ളൂ എന്ന് പറയുബോൾ തന്നെ ഊഹിക്കാമല്ലോ അദേഹം ഏതു തരക്കാരൻ ആയിരുന്നു എന്ന് .ഇന്ത്യൻ കമാൻഡോ ഫോർസ് ആയ NSG സ്ഥാപിച്ചതും അദേഹം തന്നെ .
റോയെ പറ്റി നമുക്ക് ആർക്കും അറിയില്ല .കാരണം അതിൽ കൃത്യമായ പോസ്റ്റുകൾ ഇല്ല .,ശബളം ഇല്ല selection methodum ഇല്ല .സിവിൽ സർവിസിൽ നിന്നും ആണ് (IAS & IPS ) അധികം പേരെയും എടുക്കുന്നത് .അതും ഇരുപത് വർക്ഷം ഒക്കെ ജോലി ചെയ്തു വിശ്വാസം നേടിയവർ .കേട്ടിടത്തോളം ഇതിൽ നുഴഞ്ഞു കയറുക എന്നത് തികച്ചും ദുഷ്കരം ആണ് !!
--------------------------------------

Thursday, October 16, 2014

അ ആ ഇ ഈ ഉ (സച്ചിദാനന്ദന്‍)
.........................................................

മലയാളി ആയിരുന്നെങ്കിലും
മലയാളം പറയാതിരിക്കാന്‍
അയാള്‍ എപ്പോളും ശ്രദ്ധിച്ചു
പക്ഷേ, മറവിരോഗം ബാധിച്ചതോടെ
അയാളുടെ കട്ടില്‍ തൊട്ടിലായി
കാതില്‍ ‘ഓമനത്തിങ്കള്‍’ തെളിഞ്ഞു
നിറംപോയിരുന്ന കണ്ണുകളില്‍
വയനാടന്‍ പച്ചനിറഞ്ഞു
നാട്ടിന്‍പുറത്തെ ഇടവഴിയിലെ
പൂക്കള്‍ ഓരോന്നായി
ധമനികളില്‍ പൊട്ടിവിരിഞ്ഞു.
സഹ്യന്‍െറ ചരിവുകളില്‍
നിന്നിറങ്ങിവന്ന ഒരാട്ടിന്‍പറ്റം
ഞരമ്പുകളില്‍ ചൂടുപകര്‍ന്നു
മേഞ്ഞുനടന്നു.

പിന്നെ അറബിക്കടല്‍
അയാളുടെ കാലടികള്‍
ഇക്കിളിയാക്കി തണുപ്പിച്ചു
തലച്ചോറിലെ ചോരക്കുഴലുകള്‍ പൊട്ടി
വാക്കുകള്‍ പുറത്തുവന്നു:
അമ്മ.
ആന.
ഇല.
ഈണം.
ഉമ്മ.
നികുതിനിഷേധ സമരം എന്തുകൊണ്ട്?
യു.ഡി.എഫ് സര്‍ക്കാര്‍ 4000 കോടി രൂപയുടെ അധികഭാരം പുതിയനികുതി വര്‍ദ്ധനവിലൂടെയും നികുതിനിര്‍ദ്ദേശങ്ങളിലൂടെയും അടിച്ചേല്‍പ്പിച്ചിരിക്കുകയാണ്. കാര്‍ഷിക വ്യവസായ പ്രതിസന്ധിയും വിലക്കയറ്റവും കൊണ്ട് പൊറുതിമുട്ടുന്ന ജനങ്ങള്‍ക്കുമേല്‍ പുതിയ നികുതികളുടെ വേട്ടപട്ടികളെ അഴിച്ചുവിട്ടിരിക്കുകയാണ്. 60%മാണ് വെള്ളക്കരം വര്‍ദ്ധിപ്പിച്ചത്. 50% ഭൂനികുതിയും വര്‍ദ്ധിപ്പിച്ചു. സര്‍വ്വ മൂല്യവര്‍ദ്ധിത ഉല്‍പന്നങ്ങളുടെയും നികുതി കൂട്ടി. എല്ലാതരം സേവനഫീസും കൂട്ടി. ജനനമരണ സര്‍ട്ടിഫിക്കറ്റിനും ക്ഷേമപെന്‍ഷനും റവന്യൂസര്‍ട്ടിഫിക്കറ്റിനുമുള്ള അപേക്ഷാഫീസ് കുത്തനെ കൂട്ടി. സ്റ്റാമ്പ് ഡ്യൂട്ടി, രജീസ്‌ട്രേഷന്‍ഫീസ്, ഭൂനികുതി, തോട്ടംനികുതി എന്നിവയെല്ലാം വന്‍തോതില്‍ വര്‍ദ്ധിപ്പിച്ചു. സംസ്ഥാനം നേരിടുന്ന ധനപ്രതിസന്ധിയുടെ ഭാരം മുഴുവന്‍ ജനങ്ങളുടെമേല്‍ അടിച്ചേല്‍പ്പിച്ചിരിക്കുകയാണ്. തീര്‍ത്തും നിയമവിരുദ്ധമായ നടപടിയാണിത്.
ജനാധിപത്യവ്യവസ്ഥയില്‍ സര്‍ക്കാരിന് നികുതിയും കരവും കൂട്ടാന്‍ നിയമപരമായ അവകാശമുണ്ട്. പക്ഷെ അത് നിയമസഭയില്‍ ചര്‍ച്ചചെയ്യാതെ പാടില്ലെന്നതാണ് ഭരണഘടന അനുശാസിക്കുന്നത്. ഇന്ത്യന്‍ ഭരണഘടനയുടെ 265-ാം ആര്‍ടിക്കിള്‍ അനുസരിച്ച് ജനപ്രതിനിധിസഭകളില്‍ ചര്‍ച്ചചെയ്യാതെയും അംഗീകാരം വാങ്ങാതെയും സാധാരണ സാഹചര്യങ്ങളില്‍ നികുതി വര്‍ദ്ധിപ്പിക്കാന്‍ പാടില്ലാത്തതാണ്. തികഞ്ഞ ഭരണഘടനാലംഘനവും നിയമധ്വംസനവുമാണ് യു.ഡി.എഫ് സര്‍ക്കാര്‍ ആയിരക്കണക്കിന് കോടിയുടെ നികുതിഭാരം അടിച്ചേല്‍പ്പിച്ചുകൊണ്ട് നടത്തിയിരിക്കുന്നത്.
സര്‍ക്കാര്‍ നിയമം ലംഘിക്കുമ്പോള്‍
സര്‍ക്കാര്‍ നിയമം ലംഘിക്കുമ്പോള്‍ ജനങ്ങള്‍ക്ക് നിയമം അനുസരിക്കാന്‍ ബാധ്യതയില്ലെന്ന് ഇന്ത്യക്കാരെ പഠിപ്പിച്ചത് മഹാത്മജിയാണ്. ജനങ്ങള്‍ക്ക് ജീവിതം തന്നെ അസാധ്യമാക്കുന്ന നികുതിവര്‍ദ്ധനവ് പിന്‍വലിക്കണമെന്നാണ് ഇടതുപക്ഷ ജനാധിപത്യമുന്നണി ആവശ്യപ്പെടുന്നത്. നിയമവിരുദ്ധമായി അടിച്ചേല്‍പ്പിച്ച നികുതി നിഷേധിക്കുന്ന സമരം നടത്തുന്നത് നിയമലംഘനമോ രാജ്യദ്രോഹമോ അല്ല.
നികുതിവര്‍ദ്ധനവ് ആവശ്യമുണ്ടോ?
നിയമപരമായി സര്‍ക്കാരിനവകാശപ്പെട്ട നികുതി പിരിക്കുന്നതിലെ വീഴ്ചയും കെടുകാര്യസ്ഥതയുമാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം. യു.ഡി.എഫ് സര്‍ക്കാര്‍ നികുതി വെട്ടിപ്പുകാരെ സഹായിക്കുന്ന നയമാണ് തുടരുന്നത്. 2014-ല്‍ ധനമന്ത്രി നിയമസഭയില്‍വെച്ച 'ബജറ്റ് ഇന്‍ ബ്രീഫ്' എന്ന രേഖയനുസരിച്ച് 32526.96 കോടി രൂപയുടെ നികുതി കുടിശ്ശികയാണുള്ളത്. ഇതില്‍ 23026.88 കോടി രൂപയുടെ നികുതി ഒരു തര്‍ക്കത്തിലുംപെടാത്തതാണ്. ഇതിന്റെ 10% പിരിച്ചെടുത്താല്‍ ഇപ്പോള്‍ അടിച്ചേല്‍പ്പിച്ച നികുതിഭാരം ഒഴിവാക്കാവുന്നതേയുള്ളു. വന്‍കിടക്കാരില്‍ നിന്ന് കേരള വാട്ടര്‍ അതോറിറ്റിക്ക് 500 കോടിയിലധികം രൂപ കുടിശ്ശിക കിട്ടാനുണ്ട്. ഇപ്പോള്‍ 60% ആണല്ലോ വെള്ളക്കരം വര്‍ദ്ധിപ്പിച്ചത്. ഈ വര്‍ദ്ധനവിലൂടെ 200 കോടി രൂപയാണ് ധനമന്ത്രി സമാഹരിക്കാന്‍ ഉദ്ദേശിക്കുന്നത്. വാട്ടര്‍ അതോറിറ്റിയുടെ കുടിശ്ശിക പകുതിയെങ്കിലും പിരിച്ചെടുത്താല്‍ വെള്ളക്കരവര്‍ദ്ധനവ് ഒഴിവാക്കാവുന്നതാണ്. കേരള വൈദ്യതിബോര്‍ഡിന് 1000 കോടിയിലേറെ രൂപയുടെ കുടിശ്ശിക പിരിച്ചെടുക്കാനുണ്ട്. ഇതില്‍ 450 കോടിയിലേറെ സ്വകാര്യസ്ഥാപനങ്ങളില്‍ നിന്നാണ്.
വില്‍പന നികുതിയിനത്തില്‍ മാത്രം 23000ത്തിലേറെ കോടിരൂപ കുടിശ്ശികയായി ഉണ്ട്. മോട്ടോര്‍ വാഹന നികുതിയിനത്തില്‍ 819 കോടിരൂപയിലേറെ കുടിശ്ശികയുണ്ട്. സ്റ്റാമ്പ് രജിസ്‌ട്രേഷന്‍ ഇനത്തില്‍ 181 കോടിയിലേറെ രൂപ കുടിശ്ശികയുണ്ട്. മദ്യനികുതിയിനത്തില്‍ 237 കോടി രൂപയിലേറെ കുടിശ്ശികയുണ്ട്. ഇതിനുപുറമെ കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന 1700 ക്വാറികളില്‍ 200 എണ്ണത്തിനെ ലൈസന്‍സുള്ളു. 1500 ക്വാറികളെ നിയമത്തിന്റെ നിയന്ത്രണത്തില്‍ കൊണ്ടുവന്നാല്‍തന്നെ വലിയ വരുമാനം ഖജനാവിനുണ്ടാകും.
നികുതി നിഷേധസമരത്തില്‍ അണിചേരുക
നിയമവിരുദ്ധമായി അടിച്ചേല്‍പ്പിച്ച വെള്ളക്കരവും ഭൂനികുതിയും മറ്റ് നികുതികളും നല്‍കില്ലെന്ന് പ്രഖ്യാപിച്ചുകൊണ്ട് സര്‍ക്കാരിന്റെ ജനദ്രോഹനയങ്ങളെ പ്രതിരോധിക്കാനാണ് ഇടതുപക്ഷ ജനാധിപത്യമുന്നണി നികുതി നിഷേധ സമരം ആരംഭിക്കുന്നത്. നികുതി വെട്ടിപ്പുകാരായ വന്‍കിടക്കാരെ സഹായിക്കുന്ന നയങ്ങളാണ് ഇപ്പോഴത്തെ ധനപ്രതിസന്ധിക്ക് കാരണമായത്. ഇക്കാര്യം മറച്ചുപിടിച്ച് മുഖ്യമന്ത്രിയും ധനമന്ത്രിയും അധികവിഭവ സമാഹരണത്തിന്റെ പേരില്‍ സാധാരണക്കാരന്റെ പള്ളക്ക് കുത്തുന്ന നികുതിഭാരം അടിച്ചേല്‍പ്പിച്ചിരിക്കുകയാണ്. നിയമവിരുദ്ധമായി പ്രഖ്യാപിച്ച നികുതി കൊടുക്കാന്‍ ജനങ്ങള്‍ക്ക് ബാധ്യതയില്ല. ജനങ്ങളെ അതിന് നിര്‍ബന്ധിക്കാന്‍ നിയമം സര്‍ക്കാരിനെ അനുവദിക്കുന്നുമില്ല. സംസ്ഥാനത്തിന്റെ ധനപ്രതിസന്ധിക്ക് പരിഹാരമുണ്ടാക്കുന്നതിന്റെ മറവില്‍ ജനങ്ങളെ പിഴിഞ്ഞൂറ്റുകയും പണക്കാരായ നികുതിവെട്ടിപ്പുകാരെ സംരക്ഷിക്കുകയുമാണ് യു.ഡി.എഫ് സര്‍ക്കാര്‍ ചെയ്യുന്നത്. ധനപ്രതിസന്ധിയുടെ ഭാരം ജനങ്ങളുടെ തലയിലിട്ട് വന്‍കിട സ്വര്‍ണ്ണക്കച്ചവടക്കാരെയും മദ്യക്കച്ചവടക്കാരെയും കോഴിക്കച്ചവടക്കാരെയും ഹോട്ടല്‍-റിസോര്‍ട്ട് മുതലാളിമാരെയും ഖനന മാഫിയകളെയും സംരക്ഷിക്കുകയാണ് സര്‍ക്കാര്‍. അവരില്‍ നിന്ന് നിയമാനുസൃതം പിരിച്ചെടുക്കേണ്ട നികുതി പിരിച്ചെടുക്കാതെ ജനങ്ങളെ പിഴിഞ്ഞൂറ്റുന്ന നയങ്ങള്‍ക്കെതിരായിട്ടാണ് ഈ നികുതിനിഷേധ സമരം ആരംഭിക്കുന്നത്. സാധാരണക്കാരുടെ ജീവിക്കാനുള്ള അവകാശത്തിനുവേണ്ടിയാണ് ഈ സമരം. ജീവിതഭാരങ്ങള്‍ ഒന്നിനുപിറകെ ഒന്നായി അടിച്ചേല്‍പ്പിക്കുന്ന നവഉദാരവല്‍ക്കരണ നയങ്ങള്‍ക്കെതിരായ ബഹുജനമുന്നേറ്റമായി ഈ സമരത്തെ മാറ്റണമെന്ന് എല്ലാ വിഭാഗം ജനങ്ങളോടും ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു. കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ ഒരുപോലെ പിന്തുടരുന്ന സമ്പന്നര്‍ക്കും കോര്‍പ്പറേറ്റുകള്‍ക്കും അനുകൂലമായ നയങ്ങള്‍ക്കെതിരായ ജനകീയമുന്നേറ്റമാണ് ഈ നികുതിനിഷേധ സമരത്തിലൂടെ ആരംഭിക്കുന്നത്.
----------------------------------------------------------------------------------------------------------------
ബ്രിട്ടനില്‍ ഇന്നും നാളെയും ദേശീയപണിമുടക്ക്
=========================================
ബ്രിട്ടനില്‍ ഇന്നും നാളെയും ദേശീയപണിമുടക്ക്. ഒക്ടോബര്‍ 13 നു ആരോഗ്യമേഖലയിലെയും 14ന് സര്‍ക്കാര്‍ സ്ഥാപനങ്ങളിലെയും സ്കൂളുകളിലെയും ജീവനക്കാരാണ് പണിമുടക്കുക.
13ന് സര്‍ക്കാര്‍ ആശുപത്രികളിലെ നേഴ്സുമാര്‍, പോര്‍ട്ടര്‍മാര്‍, പാരാമെഡിക്കല്‍ ജീവനക്കാര്‍, എക്സ്റെ ടെക്നിഷ്യന്‍സ് അടക്കം എല്ലാവിഭാഗത്തില്‍പെട്ടവരും പണിമുടക്കും. യു കെയിലെ ഏറ്റവും വലിയ പൊതുമേഖല ട്രേഡ് യൂണിയനായ യൂനിസനോടൊപ്പം പ്രമുഖ തൊഴിലാളി സംഘടനകളായ ജിഎംബിയും, യുണയ്ട്ടും, റോയല്‍ കോളേജ് ഓഫ് മിഡ്വൈവ്സും സമരത്തില്‍ പങ്കെടുക്കും. ആരോഗ്യ മേഖലയില്‍ മാത്രം യൂനിസന് മൂന്നു ലക്ഷത്തോളം അംഗങ്ങളുണ്ട്. ഈ മാസം ആദ്യവാരം നടത്തിയ വോട്ടെടുപ്പില്‍ 68 ശതമാനം പേരും പണിമുടക്കിയുള്ള സമരം വേണമെന്ന് വോട്ടു ചെയ്തിരുന്നു.
ബ്രിട്ടനില്‍ ആരോഗ്യമേഖലയിലെ ജീവനക്കാര്‍ പണിമുടക്കുന്നത് അപൂര്‍വമാണ്. 32 വര്‍ഷമായി ഈ മേഖലയില്‍ ദേശീയ പണിമുടക്ക് നടന്നിട്ടില്ല. നാലു വര്‍ഷമായി വേതനവര്‍ധന മരവിപ്പിക്കുകയും പൊതുമേഖലയെ നശിപ്പിക്കുകയും ചെയ്യുന്ന സര്‍ക്കാര്‍ നടപടികളില്‍ പ്രതിഷേധിച്ചാണ് പണിമുടക്ക്. സ്വതന്ത്ര ശമ്പളപരിഷ്ക്കരണ കമ്മീഷന്‍ ശുപാര്‍ശ ചെയ്ത ഒരു ശതമാനം വേതനവര്‍ധന പോലും നിഷേധിച്ചപ്പോഴാണ് യൂണിയനുകള്‍ പണിമുടക്ക് പ്രഖ്യാപിച്ചത്. ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്ന മറ്റു പത്തോളം യൂണിയനുകളും പണിമുടക്കി പ്രധിഷേധിക്കാനുള്ള തയ്യാറെടുപ്പിലാണ്്. എല്ലാ യൂണിയനുകളും കൂടിയുള്ള സംയുക്ത സമരത്തിനാണ് ഒക്ടോബര്‍ 13 സാക്ഷ്യം വഹിക്കുക.
പൊതുതെരഞ്ഞെടുപ്പിനു എട്ടുമാസം മാത്രം അവശേഷിക്കെ, കൂടുതല്‍ തൊഴിലാളി യൂണിയനുകള്‍ സമരങ്ങളുമായി സര്‍ക്കാരിനെതിരെ തിരിഞ്ഞിട്ടുണ്ട്. ഒക്ടോബര്‍ 14 നു സര്‍ക്കാര്‍ സ്ഥാപനങ്ങളിലെയും സ്കൂളുകളിലെയും ജീവനക്കാര്‍ ദേശവ്യാപകമായി പണിമുടക്കും. അടുത്ത ഒരാഴ്ച പണിമുടക്ക് ഒഴിച്ചുള്ള സമരപരിപാടികള്‍ തുടരും. ഇവര്‍ക്കൊപ്പം യൂനിസന്റെ പോലീസ് യൂണിയന്‍ വിഭാഗവും സമരത്തിലേക്ക് കടക്കുന്നതായാണ് സൂചന. വേതനവര്‍ധന തര്‍ക്കത്തെ തുടര്‍ന്നു പോലീസ് യൂണിയന്‍ ഔദ്യോഗികമായി ഇന്‍ഡസ്ട്രിയല്‍ തര്‍ക്കം റജിസ്റ്റര്‍ ചെയ്തു. ബ്രിട്ടനില്‍ പണിമുടക്കുസമരം നടത്തുന്നതിനുള്ള ആദ്യത്തെ നടപടിക്രമമാണിത്.
ഒക്ടോബര്‍ 18 നു ലണ്ടന്‍, ബെല്‍ഫാസ്റ്റ്, ഗ്ലാസ്ഗോ എന്നിവിടങ്ങളില്‍ പതിനായിരക്കണക്കിനു തൊഴിലാളികള്‍ അണിനിരക്കുന്ന പ്രതിഷേധധര്‍ണയും റാലിയും നടക്കും.
------------------------------------------------------------------------------------------

ഖിലാഫത്ത് പോരാട്ടത്തിന്‍റെ നാടാണിത്.ഭഗത് സിംഗും സഖാക്കളും സ്വജീവിതം ബലിയര്‍പ്പിച്ച് നേടിയതാണ് സ്വാതന്ത്ര്യം.ഗാന്ധിജിയും ദേശാഭിമാനികളും ഉണര്‍ത്തിയെടുത്തതാണ് സ്വാതന്ത്ര്യ ബോധം. നാല്‍പ്പത് സെപ്തംബര്‍ പതിനഞ്ചിന് അബുവും ചാത്തുക്കുട്ടിയും ചുടുനിണം ഒഴുക്കിയതാണ് സ്വാതന്ത്ര്യം.കയ്യൂരിലെ കര്‍ഷക യുവാക്കള്‍ തൂക്കുമരമേറി ചുവപ്പിച്ചതാണ് സ്വാതന്ത്ര്യം.വയലാര്‍-പുന്നപ്ര മണല്‍ത്തരികളില്‍ പിടഞ്ഞ തൊഴിലാളികളുടെ ജീവല്സ്പന്ധനമാണ് സ്വാതന്ത്ര്യം.തെലുങ്കാനയും കാവുമ്പായിയും കരിവള്ളൂരും ചേര്‍ന്ന വീര്യത്തിന്‍റെ ചരിത്രമാണ് സ്വാതന്ത്ര്യം. മഹാത്മാഗാന്ധിയുടെ ജീവന്‍ കവര്‍ന്നതും ഗാന്ധിഘാതകരുണ്ടായതും സ്വാതന്ത്ര്യമായിരുന്നില്ല.മസ്ജിദുകള്‍ പൊളിയുന്നതും മനുഷ്യ ഹൃദയങ്ങളെ മതങ്ങള്‍ പിളര്‍ത്തുന്നതും സ്വാതന്ത്ര്യ സ്വപ്നങ്ങള്‍ ആയിരുന്നില്ല.സായിപ്പിനെ ചവിട്ടി കടല്‍കടത്തിയ ദേശാഭിമാനം പണയപ്പെടുത്തുമ്പോള്‍ നിസംഗമായിരിക്കാനുള്ളതുമല്ല അറുപത്തിയേഴാം സ്വാതത്ര്യ ദിനം.ദരിദ്രരില്‍ ലോകത്ത് ഒന്നാം സ്ഥാനം അലങ്കരിക്കാന്‍ ആയിരുന്നില്ലല്ലോ പൂര്‍വ്വികര്‍ കണ്ട സ്വാതന്ത്ര്യ സ്വപ്നം.
------------------------------------------------------------------------
സഖാവ് വടവതി മരിക്കാത്ത ഒരോര്‍മ്മ

ലളിത സൗമ്യനും ഒപ്പം നിശിതവും തീക്ഷ്ണവുമായ കമ്മ്യൂണിസ്റ്റ് വിപ്ലവകാരിയായിരുന്ന സഖാവ്‌ വടവതി വാസുവേട്ടന്‍റെ ഓര്‍മ്മ ദിനം ആഗ:8. വ്യക്തിപരമായി ഏറ്റവും അടുത്ത ബന്ധമുള്ള പാര്‍ട്ടി നേതാവായിരുന്നു എനിക്ക് വാസുവേട്ടന്‍. പാര്‍ട്ടിയോഫീസിലും അണ്ടലൂരിലെ വീട്ടിലും പോയിരുന്ന് രാഷ്ട്രീയ ചര്‍ച്ചകളില്‍ ഏര്‍പ്പെടുമായിരുന്നു.കതിരൂര്‍ ഹൈസ്കൂള്‍ ഗ്രൗണ്ടിലെ മരത്തണലില്‍ നടന്ന എന്‍റെ വിവാഹത്തിന് മാലയെടുത്ത് തന്ന് ചടങ്ങിന് നേതൃത്വം വഹിച്ചതും സഖാവ്‌ വടവതി ആയിരുന്നു.പ്രിയ നേതാവിന്‍റെ ഓര്‍മ്മകള്‍ക്ക് മുന്‍പില്‍ ഒരുപിടി രക്തപുഷ്പങ്ങളര്‍പ്പിക്കു
--------------------------------------------------------------------
ഇത് സഖാവ് ഛെദ്ദി ജഘന്‍.1953ല്‍ ലോകത്തില്‍ ആദ്യമായി കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ബാലറ്റിലൂടെ അധികാരത്തില്‍ വന്ന ബ്രിട്ടീഷ്-ഗയാനയുടെ പ്രധാനമന്ത്രി.സാമ്രാജ്യത്വം 1957ല്‍ പട്ടാളത്തെ ഉപയോഗിച്ച് ഗവണ്മെന്റിനെ അട്ടിമറിച്ചു.വീണ്ടും അധികാരത്തിലേക്ക് തിരിച്ചു വന്ന ഗവണ്മെന്റിനെതിരെ കേരളത്തില്‍ നടത്തിയത് പോലെ വിമോചന സമരാഭാസം നടത്തി കമ്മ്യൂണിസ്റ്റ് സര്‍ക്കാരിനെ ജനവിരുദ്ധമായി തകര്‍ത്തു.ഇന്ത്യന്‍ വംശജന്‍ കൂടിയായ സഖാവ് ഛെദ്ദി ജഘാനെ പ്രധാനമന്ത്രി പാര്‍ലമെന്റില്‍ സ്വീകരിക്കുന്നതാണ് ചിത്രം.ബാലറ്റിലൂടെയുള്ള കമ്മ്യൂണിസ്റ്റ് വിജയം ആദ്യം കേരളത്തില്‍ ആയിരുന്നില്ല എന്ന് സഖാവ് ഇ.എം.എസ് തന്നെ വ്യകതമാക്കി.ലോകത്ത് ഇന്നേവരെ നടന്നിട്ടുള്ള എല്ലാ ജനാധിപത്യ കശാപ്പുകളും നടത്തിയിട്ടുള്ളത് ബൂര്‍ഷ്വാസിയും ബൂര്‍ഷ്വാ വര്‍ഗ്ഗ പാര്‍ട്ടികളുമാണ്.
-----------------------------------------------------------------------

മഹാനായ വിപ്ലവകാരി
സഖാവ് സി.എച്ച് കണാരന്‍ കേരളത്തിലെ കമ്മ്യൂണിസ്റ്റ്കാരിലെ കമ്മ്യൂണിസ്റ്റ് എന്ന് വിശേഷിപ്പിക്കപ്പെടുന്നു.ഒക്ടോബര്‍ 20 സി.എച്ചിന്‍റെ അനശ്വര സ്മരണകളിരമ്പുന്ന ദിനം.ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് നേതാക്കളില്‍ മൂന്ന് പേരുടെ സമാനതകള്‍ വിപ്ലവ ചരിത്രം അടയാളപ്പെടുത്തിയിരിക്കുന്നു.ബംഗാളില്‍ സഖാവ് പ്രമോദ് ദാസ് ഗുപ്ത കേരളത്തില്‍ സഖാവ് പി.കൃഷണപ്പിള്ള. അതേ സംഘടനാ ഗുണവിശേഷത്തോടെ പിന്നെ സഖാവ് സി.എച്ച് കണാരന്‍.ബംഗാളിലെ അജയ്യമായ വിപ്ലവ സംഘടനയെ വളര്‍ത്തിയതും നയിച്ചതും സെക്രട്ടറിയായി നിന്ന് പ്രമോദ് ദാസ് ഗുപതയായിരുന്നു.സുശക്തമായ കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ നയിച്ച സെക്രട്ടറിമാരായിരുന്നു പി.കൃഷണപ്പിള്ളയും സി.എച്ചും. പുതിയ കാലത്ത് സഖാവ് സി.എച്ചിനെക്കുറിച്ച് വിശദമായ പഠനം ആവശ്യമായിട്ടുണ്ട്. മൂലധന ശക്തികള്‍ അവര്‍ രൂപം കൊടുത്ത രാഷ്ട്രീയ അജണ്ടകളോടെ കേരളത്തിലെ സി.പി.ഐ.എമ്മിനെ തകര്‍ക്കാന്‍ എല്ലാ മാര്‍ഗങ്ങളും ഉപയോഗിക്കുകയാണ്.വിപ്ലവ പാര്‍ട്ടിയുടെയുടെ അച്ചടക്കം, കമ്മ്യൂണിസ്റ്റ് മൂല്യങ്ങള്‍ എന്നിവ ദുര്‍ബലപ്പെടുത്തുക എന്നതാണ് ശത്രു വര്‍ഗ്ഗത്തിന്‍റെ മുഖ്യലക്ഷ്യം.ഉരുക്ക് പോലെയുറച്ച സംഘടനയുടെ ആവശ്യകതയില്‍ ഉറച്ച് നിന്ന അമരക്കാരനായിരുന്നു സി.എച്ച്. സി.എച്ചിനെ തകര്‍ക്കാന്‍ ആ കാലത്ത് 'കൈക്കൂലി കണാരന്‍' എന്ന് ഭരണ വര്‍ഗ്ഗ നേതാക്കള്‍ പ്രസംഗിച്ചു നടന്നതായി പഴയ തലമുറയുടെ ഓര്‍മ്മകളിലിപ്പോഴും മുഴങ്ങുന്നുണ്ട്.മഹാനായ സി,എച്ചിന്‍റെ മരിക്കാത്ത ഓര്‍മ്മകള്‍ തലമുറകളില്‍ നിന്ന് തലമുറകളിലേക്ക് കത്തി ജ്വലിക്കട്ടെ.
----------------------------------------------------------------
ഇ.നാരായണന്‍ എന്ന കമ്മ്യൂണിസ്റ്റ്
ബീഡി തൊഴിലാളിയില്‍ നിന്ന് ആഗോള പ്രശസ്ത സഹകാരിയായ കമ്മ്യൂണിസ്റ്റ് ആയിരുന്നു സഖാവ് ഇ.നാരായണന്‍.ഒക്ടോബര്‍ 16 സഖാവിന്‍റെ ഒന്നാം ചരമ വാര്‍ഷിക ദിനം.ബീഡി,കര്‍ഷക തൊഴിലാളി, മുന്‍സിപ്പല്‍ തൊഴിലാളി,ചെത്ത് തൊഴിലാളി സംഘടനകളുടെ നേതൃത്വം ഏറ്റെടുത്ത് പ്രവര്‍ത്തിച്ചു.അന്‍പതുകളിലെ അറിയപ്പെടുന്ന നാടക നടന്‍ കൂടിയായ ഈ സഹകരണ പ്രതിഭ ആധുനിക തലശ്ശേരിയുടെ ശില്പി കൂടിയായിരുന്നു.
ഞങ്ങളെ,ഭരണകൂടം രാഷ്ട്രീയ പകയുടെ പേരില്‍ ബോധപൂര്‍വ്വം ഉണ്ടാക്കിയെടുത്ത കള്ളക്കേസില്‍ കുടുക്കി പീഡിപ്പിക്കുന്നതില്‍ വളരെയധികം വേദന അനുഭവിച്ച വ്യക്തികളില്‍ ഒരാളായിരുന്നു എന്നത് എന്‍റെ നേരനുഭവവും ഒരു ദുഃഖസ്മരണയും.ഒന്നര വര്‍ഷത്തെ ജയില്‍ വാസത്തിനു ശേഷം നാടുകടത്തപ്പെട്ടു പോകുമ്പോള്‍ വഴിയില്‍ സഹകരണ ആശുപത്രിക്ക് മുന്‍പില്‍ അന്ത്യവിശ്രമ സ്ഥാനത്ത് കത്തിയമര്‍ന്ന ചാരക്കൂനയില്‍ ഒരുപിടി രക്തപുഷപങ്ങള്‍ അര്‍പ്പിച്ചാണ് ഞങ്ങള്‍ ഏറണാകുളത്തേക്ക് വന്നത്.സി.എച്ച് കണാരന്‍, പി.ആര്‍.സി,പാട്യം ഗോപാലന്‍,പി.വി.കുട്ടിയേട്ടന്‍,പി.വിജയന്‍ വടവതി വാസു,പാണ്ട്യാല ഗോപാലന്‍ മാസ്റര്‍,കുണ്ടാഞ്ചേരി കുഞ്ഞിരാമന്‍ മാസ്റര്‍,ഇ.നാരായണന്‍...........
തലശ്ശേരിയുടെ പ്രിയപ്പെട്ട എത്രയെത്ര നേതാക്കള്‍.
ഓര്‍മ്മകള്‍ നമുക്ക് ഊര്‍ജമാവട്ടെ.
-------------------------------------------------------------------------------
അഴീക്കോട്‌ മാഷ്‌ ശ്രോതാക്കളോട്..
ഇത് വര്‍ഷം 1991 തന്നെയല്ലേ?
സദസ്സ് അന്തംവിട്ടു.പണ്ഡിതനും ബുദ്ധി സാഗരവുമായ അഴീക്കോട്‌ മാഷ്‌ എന്താണിങ്ങനെ ചോദിക്കുന്നത്?ഏത് കുട്ടിക്കും അറിയാമല്ലോ നടപ്പ് വര്‍ഷം 1991 തന്നെയാണെന്ന്!അന്നത്തെ പത്രമെടുത്ത് നോക്കിയപ്പോള്‍ എല്ലാത്തിലുംമാഷ്‌ കണ്ടത് 1991 എന്നാണത്രേ.മാഷ്‌ തുടര്‍ന്ന് പറഞ്ഞു; എനിക്കിപ്പോള്‍ അതും സംശയമാണ്.പത്രങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ വായിച്ചു വായിച്ചു അതില്‍ അച്ചടിച്ച്‌ വരുന്ന തിയ്യതിയും പച്ചക്കള്ളമാണോ എന്നൊരു സംശയം!!
------------------------------------------------------------------------
നെഹ്റു ഗാന്ധിത്തൊപ്പി കൊണ്ട് ഒന്നേ മൂടിവച്ചിട്ടുള്ളൂ; അത് തന്‍റെ കഷണ്ടിയെ.ഇന്നദ്ദേഹത്തിന്‍റെ പാര്‍ട്ടിക്കാര്‍ എന്തെല്ലാം വലിയ പാപങ്ങളാണ് മൂടിവയ്ക്കുന്നത്.........?(സുകുമാര്‍ അഴീക്കോട്‌)
സരിതാ എസ് നായര്‍ മലയാള മാധ്യമ മണ്ഡലത്തില്‍ മിന്നുകയാണ്.സോളാര്‍,ടൈറ്റാനിയം,ശാലു,കരിക്ക്,കട്ടില്‍, സലിം രാജ്, എം.എല്‍.എ ഹോസ്റല്‍,ഭൂമിതട്ടിപ്പ് കൊള്ളകള്‍, പ്ലസ്ടു കോഴ....... നിറഞ്ഞ് നിന്ന് കേരളം വളരുകയാണ്.മാണി സാറിന്‍റെ പള്ളക്ക് കുത്തി വീക്ഷണം പത്രം.ലീഗിന്‍റെ ചന്തിക്ക് മാന്തി യൂത്തന്മാര്‍ കോന്തന്മാര്‍. കൃഷിയേന്ദ്രന്‍റെ മണ്ടയ്ക്ക് മുണ്ടിട്ട് കര്‍ഷക കോണ്‍ഗ്രസിന്‍റെ കൊട്ട്.പോഴന്മാരുടെ ഭരണത്തെ പിരാകി പിള്ളപ്പിരാന്ത്.പ്രദേശ്‌ അധ്യക്ഷന്‍റെ വരിയുടച്ച മദ്യമാമാങ്കം.എന്തൊരൈക്യം എന്തൊരു ജനാധിപത്യം എന്ത് നല്ല ഭരണം !
ജനസേവന രാഷ്ട്രീയ പക്ഷത്തിനു കല്ലേറ് സരിതപക്ഷ കേരളത്തിന് പൂവേറ്.നാറിയാലും പേറും വലത്പക്ഷമായാല്‍ മതി.
---------------------------------------------------------------------------------------
മനുഷ്യത്വം പിന്‍വാങ്ങുന്നിടത്ത് മനുഷ്യസ്നേഹവുമായി കമ്മ്യൂണിസ്റ്റ്കാരെത്തുന്നു.
പശ്ചിമാഫ്രിക്കന്‍ രാജ്യങ്ങളില്‍ എബോളയെന്ന മാരകരോഗം.
ആയിരങ്ങള്‍ ചത്തൊടുങ്ങുന്നു.
സമ്പന്ന രാജ്യങ്ങളും വൈദ്യലോകവും ഭയന്ന്‍ പിന്‍വാങ്ങിയപ്പോള്‍
കമ്മ്യൂണിസ്റ്റ് ക്യൂബയിലെ ഗവണ്മെന്റും വൈദ്യസംഘവും പശ്ചിമാഫ്രിക്കയില്‍ കടന്നു ചെന്ന് മനുഷ്യത്വം ഉയര്‍ത്തി ജനങ്ങളെ സഹായിക്കുന്നു.ഈ സത്യം മാധ്യമങ്ങളിലൊന്നും അധികം നിറഞ്ഞ് കാണില്ല.കാരണം ക്യൂബയില്‍ കമ്മ്യൂണിസ്റ്റ് ഗവണ്മെന്‍റ് ആണല്ലോ.മറ്റുള്ളവര്‍ നോക്കി നില്‍ക്കുമ്പോള്‍,പേടിച്ച് പിന്‍വാങ്ങുമ്പോള്‍ ലോകത്തെവിടെയും കമ്മ്യൂണിസ്റ്റ്കാരുണ്ടാവുമെന്നത് അനുഭവസാക്ഷ്യം.
കോളറയിലും വസൂരിയിലും നാല്‍പതുകളില്‍ കേരളം വലഞ്ഞപ്പോള്‍ ഭയലേശമില്ലാതെ ജീവരക്ഷയ്ക്ക് ഓടിയെത്തിയതും കമ്മ്യൂണിസ്റ്റ്കാര്‍.കണ്ണൂരില്‍ 7500ല്‍പ്പരം ശയ്യാവലംബികളായ രോഗികള്‍ക്ക് സ്വാന്തന പരിചരണം നല്‍കാനെത്തുന്നതും കമ്മ്യൂണിസ്റ്റ്കാര്‍.കമ്മ്യൂണിസ്റെന്ന് കേട്ടാല്‍ കല്ലെറിയുന്നവന്‍ നാളെ വീണ്‌ പോയാലും താങ്ങിയെടുക്കാന്‍ അവര്‍,കമ്മ്യൂണിസ്റ്റ്കാര്‍ ഉണ്ടാവുമെന്ന്‍ തീര്‍ച്ച.
---------------------------------------------------------------------------
അക്ഷരം പകര്‍ന്നു നല്‍കിയ ഗുരുനാഥനെ ലീഗ്കാര്‍ 2008ല്‍ നടുറോട്ടില്‍ ചവിട്ടിക്കൊന്നു.അരീക്കോട് സ്കൂളിലെ പ്രധാനാധ്യാപകന്‍ ജെയിംസ് അഗസ്റ്റിന്‍ ആയിരുന്നു ധാരുണമായി കൊല്ലപ്പെട്ടത്.കേസിലെ ദൃക്സാക്ഷികളടക്കം 47 സാക്ഷികളേയും ഭീകരതയിലും ഭീഷണിയിലും കൂറുമാറ്റിച്ചു.മുക്കിയധാരക്കാരും അന്തിച്ചര്‍ച്ചക്കാരും കൂറുമാറ്റിയതൊന്നും അറിഞ്ഞില്ലാ......പ്രതികളെ വെറുതെ വിട്ടതും കണ്ടില്ല.ഗുരുനാഥനെ കൊന്നാലും കൂറുമാറ്റിയാലും അത് വാര്‍ത്തയാകുന്നില്ലല്ലോ?
ജെയിംസ് അഗസ്റ്റിന്‍ മാഷ്‌ ഇടത്പക്ഷം ആയിപ്പോയതാണ് കുറ്റം.ഇതാണ് വലത്പക്ഷ 'ധാര്‍മ്മികത'.ഇതാണ് ജനം വിശ്വസിക്കുന്ന മാധ്യമ 'നിഷ്പക്ഷത'.ഇദ്ദേഹവും ഒരു നല്ല അധ്യാപകനും നന്മയുള്ള മനുഷ്യനുമായിരുന്നു.
----------------------------------------------------------------------------------------
ജ്വലിച്ച ധ്രുവ നക്ഷത്രം
സി.പി.ഐ.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായിരുന്ന സഖാവ് പാട്യം ഗോപാലന്‍ ജ്വലിച്ചുയര്‍ന്ന ഒരു ധ്രുവ നക്ഷത്രം.തലശേരിയില്‍ നിന്ന് ഇന്ത്യന്‍ പാര്‍ലമെന്റിലേക്കും കേരള നിയമസഭയിലേക്കും തിരഞ്ഞെടുക്കപ്പെട്ട പ്രഗല്‍ഭനായ ഒരു പാര്‍ലമെന്‍റെറിയന്‍.ജയിലില്‍ കിടന്നു കൊണ്ട് കന്നി മത്സരത്തില്‍ വി.ആര്‍ കൃഷ്ണയ്യരെ തോല്‍പ്പിച്ച് ചരിത്രം സൃഷ്ടിച്ചു.മാര്‍ക്സിസത്തില്‍ ആര്‍ജിച്ച അഗാധ പണ്ഡിത്യം ലളിതമായി ബഹുജനങ്ങള്‍ക്ക് പകര്‍ന്നു കൊടുത്ത പാര്‍ട്ടി അദ്ധ്യാപകന്‍.ശത്രുവര്‍ഗ്ഗത്തിന്‍റെ കടന്നാക്രമണങ്ങള്‍ക്ക് മുന്നില്‍ തല കുനിക്കാതെ വിപ്ലവ സംഘടനയെ നയിച്ചു.അവിഭക്ത കണ്ണൂര്‍ ജില്ലയിലെ കാഞ്ഞങ്ങാട് ആര്‍.എസ്.എസ് ആക്രമണങ്ങളില്‍ പ്രതിഷേധിച്ചു കൊണ്ടുള്ള അവസാനത്തെ പ്രസംഗം.പാട്യത്തിന്‍റെ അകാല വിയോഗം മനസ്സില്‍ വിങ്ങുന്ന ഒരോര്‍മ്മയാണെന്നും. എ.കെ.ഗോപാലന്‍ കെ.പി.ആര്‍ ഗോപാലന്‍ കെ.പി ഗോപാലന്‍ പാര്‍ട്ടി സ്ഥാപക നേതാക്കളായ ഗോപാല ത്രയങ്ങള്‍.അനശ്വരനായ പാട്യം ഗോപാലനും ആ നിരയിലെ സമുന്നത നേതാവ്.കണ്ണൂരിന്‍റെ രക്തച്ചുവപ്പുള്ള മണ്ണില്‍ സഖാവ് പാട്യം ഗോപാലന്‍റെ സ്മരണകള്‍ക്കും മരണമില്ല.
-----------------------------------------------------------------------
ധീര രക്തസാക്ഷി അഴീക്കോടന്‍.
അതുല്യനായ ഒരു പടനായകന്‍,സമുന്നതനായ ഒരു നേതാവ് രാഷ്ട്രീയ കൊലപാതകത്തില്‍ നഷ്ടമായിട്ടുണ്ടെങ്കില്‍ അത് ധീരനായ അഴീക്കോടന്‍ രാഘവന്‍ മാത്രമാണ്. നികത്താനാവാത്ത ആ നഷ്ടം പേറുന്നത് സി.പി.ഐ.എം എന്ന പാര്‍ട്ടിയും.കോണ്‍ഗ്രസ് നേതാക്കളുടെ ഗൂഡാലോചനയില്‍ തീവ്രവാദ ഗ്രൂപ്പ് നേതാക്കളാണ് സഖാവിനെ ബസ്സിറങ്ങി നടന്നു പോവുമ്പോള്‍ നടുറോട്ടിലിട്ടു വെട്ടിക്കൊന്നത്.ഒരു സാധാരണ ബീഡി തൊഴിലാളിയായി ജീവിതം ആരംഭിച്ച് കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്‍റെ സമുന്നത നേതാവായും ഇടത്പക്ഷ മുന്നണിയുടെ കണ്‍വീനറായും അഴീക്കോടന്‍ സര്‍വ്വാധരണീയന്‍ ആയി മാറി.പരിശ്രമശാലിയായ നേതാവ് എന്ന് സുന്ദരയ്യയും ഏത് ജോലിയും മടി കൂടാതെ ഏറ്റെടുക്കുന്ന എന്‍റെ പ്രിയ സഖാവ് എന്ന് എ.കെ.ജിയും എല്ലാ കമ്മ്യൂണിസ്റ്റ്കാര്‍ക്കും മാതൃകയെന്ന് ഇ.എം.എസ്സും അഴീക്കോടനെ വിശേഷിപ്പിച്ചു.തന്‍റെ ഏറ്റവും അടുത്ത സഖാവായ അഴീക്കോടന്‍റെ അരുംകൊലയെ തുടര്‍ന്നാണ്‌ സി.എച്ചിന്റെ രോഗം മൂര്‍ച്ചിച്ചു ആക്സമിക മരണം സംഭവിച്ചത് എന്നതും ചരിത്രം.ജീവിച്ചിരുന്നപ്പോള്‍ വലത്പക്ഷവും തീവ്രവാദികളും മാധ്യമങ്ങളും അഴിമതിക്കോടന്‍ എന്ന് വിളിച്ചു പ്രിയ സഖാവിനെ ആക്ഷേപിച്ചിരുന്നു.നാല് കാലില്‍ നിര്‍ത്തിയ ഓരോലപ്പുരയിലാണ് അഴീക്കോടനും കുടുംബവും ജീവിച്ചത് എന്ന് കേരളം അറിയുന്നത് സഖാവിന്‍റെ ജീവത്യാഗത്തിനു ശേഷമാണ്.വലത്പക്ഷവും മാധ്യമങ്ങളും ഇന്നെന്ന പോലെ അന്നും സത്യം മറച്ചു വച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചു.സമരാഗ്നികളില്‍ നിന്ന് കേരളത്തിന്‍റെ ശില്പി കൃഷ്ണപ്പിള്ള കണ്ടെത്തിയ ഈ വിപ്ലവ മുത്തിനെ ശത്രുവര്‍ഗ്ഗം കവര്‍ന്നെടുത്തെങ്കിലും സ്വര്‍ണ്ണച്ചിറകടിച്ചാവെളിച്ചമിന്നും ഭൂമിയില്‍,ജനങ്ങളില്‍ വഴികാട്ടി നില്‍ക്കുന്നു.
----------------------------------------------------------------
കേരളം കണ്ട ഏറ്റവും വലിയ രാഷ്ട്രീയ കൊലപാതകം ഏതെന്ന ചോദ്യത്തിന് രണ്ടുത്തരമില്ല. ഒറ്റ ഉത്തരമേ ഉള്ളൂ... 1972 സെപ്തംബര്‍ 23 ന് രാത്രി തൃശൂരിലെ ചെട്ടിയങ്ങാടിയില്‍ നടന്നതാണ് അത്. കൊല്ലപ്പെട്ടത് അഴീക്കോടന്‍ രാഘവന്‍. CPIM ന്‍റെ കേരളത്തിലെ സമുന്നത നേതാവും, പ്രതിപക്ഷമുന്നണിയുടെ ഏകോപനസമിതി കണ്‍വീനറുമായിരുന്നു വധിക്കപ്പെടുമ്പോള്‍ അഴീക്കോടന്‍. അത്രയും ഉന്നതശീര്‍ഷനായ; പാരമ്പര്യമുള്ള നേതാവിനെ മറ്റൊരു പാര്‍ടിക്കും നഷ്ടപ്പെടേണ്ടി വന്നിട്ടില്ല. ആ കൊലപാതകത്തിന് "ക്വട്ടേഷ"ന്‍റെ എല്ലാ സ്വഭാവവുമുണ്ടായിരുന്നു.
ഉന്മൂലന സിദ്ധാന്തവും, അതിതീവ്രവാദവും തലയിലേറ്റി പാര്‍ടി വിട്ടുപോയ ചിലരെയാണ് കോണ്‍ഗ്രസ്സുകാർ ആയുധക്കിയത്. എറണാകുളത്തുനിന്ന് ബസില്‍ തൃശൂരിലെത്തി താമസസ്ഥലമായ പ്രീമിയര്‍ ലോഡ്ജിലേക്ക് നടക്കുമ്പോഴാണ് അഴീക്കോടന്‍ ആക്രമിക്കപ്പെട്ടത്. സിപിഐ എമ്മില്‍നിന്ന് പുറത്താക്കപ്പെട്ട എ വി ആര്യന്‍ സംഘം കോണ്‍ഗ്രസ് സഹായത്തോടെ പാര്‍ടിയെ വെല്ലുവിളിക്കുന്ന ഘട്ടം. തട്ടില്‍ എസ്റ്റേറ്റ് കേസ് കോണ്‍ഗ്രസിന്‍റെ അഴിമതിയുടെ കെട്ടമുഖം പുറത്തുകൊണ്ടുവന്നു. കേരള കാര്‍ഷിക സര്‍വകലാശാലയ്ക്കായി എസ്റ്റേറ്റ് ഏറ്റെടുക്കുന്നതിന്‍റെ ഭാഗമായി എസ്റ്റേറ്റുടമയില്‍നിന്ന് പണം വാങ്ങിവയ്ക്കണമെന്ന ഒരു കത്ത് അന്നത്തെ ആഭ്യന്തരമന്ത്രി കരുണാകരന്‍റെ പ്രൈവറ്റ് സെക്രട്ടറി സി കെ ഗോവിന്ദന്‍ തൃശൂര്‍ ഡിസിസി പ്രസിഡന്റ് എം വി അബൂബക്കറിന് അയച്ചിരുന്നു. ആ കത്ത് ചോര്‍ത്തി നവാബ് രാജേന്ദ്രന്‍ പ്രസിദ്ധീകരിച്ചു. കോളിളക്കമായി. മുൻ മഹാരാഷ്ട്ര ഗവര്‍ണര്‍ കെ ശങ്കരനാരായണന്‍ അന്ന് സംഘടനാ കോണ്‍ഗ്രസ് പ്രസിഡന്റായിരുന്നു. അദ്ദേഹം പരസ്യമായി അഴിമതിക്കെതിരെ രംഗത്തുവന്നു. കത്തിന്‍റെ അസ്സല്‍ പുറത്തായാല്‍ കോണ്‍ഗ്രസ് തകരുമെന്നായി. അതോടെ നവാബിനെ ലോക്കപ്പിലിട്ട് തല്ലിച്ചതച്ചു. കത്ത് അഴീക്കോടന്‍റെ കൈയിലാണെന്ന് അറിഞ്ഞതോടെ വളഞ്ഞ വഴിയിലൂടെ അത് കൈയിലാക്കാന്‍ ശ്രമം നടന്നു. വിവാദം കൊടുമ്പിരിക്കൊള്ളുമ്പോഴാണ്, കോണ്‍ഗ്രസ്സ് ഉൾപ്പെട്ട തീവ്രവാദി സംഘത്തിന്‍റെ കത്തി അഴീക്കോടന്‍റെ ജീവനെടുത്തത്. കൊലയില്‍ സര്‍ക്കാര്‍തല ആസൂത്രണം പ്രകടമായിരുന്നു. ചെട്ടിയങ്ങാടിയില്‍ നിന്ന് വിളിപ്പാടകലെയുള്ള പാര്‍ടി ജില്ലാകമ്മിറ്റി ഓഫീസില്‍ വിവരമെത്തും മുമ്പ് പത്രങ്ങളും കോണ്‍ഗ്രസ് നേതൃത്വവും കൊലപാതകം അറിഞ്ഞു. പൊലീസ് സന്നാഹങ്ങള്‍ സംശയകരമായി സംസ്ഥാനത്താകെ തയ്യാറെടുത്തിരുന്നു.
അഴീക്കോടന്‍റെ ഭാര്യ മീനാക്ഷി ടീച്ചര്‍ പറഞ്ഞതിങ്ങനെ "എനിക്ക് ശത്രുക്കളില്ലെന്ന് അഭിമാനത്തോടെ പറയാറുണ്ടായിരുന്നു. തട്ടില്‍ എസ്റ്റേറ്റുമായി ബന്ധപ്പെട്ട കേസില്‍ മൊഴി കേള്‍ക്കേണ്ടതിന് തൊട്ടടുത്ത ദിവസമാണ് അതു സംഭവിച്ചത്. അതുമായി ബന്ധപ്പെട്ട എന്തോ രേഖകള്‍ നവാബ് രാജേന്ദ്രന്‍ അദ്ദേഹത്തെ ഏല്‍പ്പിച്ചിരുന്നു. അത് കൈക്കലാക്കാന്‍ നവാബിനെയും പിടികൂടി അര്‍ധരാത്രി വീട്ടിലെത്തിയ പൊലീസുകാരെ, കോടതിയില്‍ ഹാജരാക്കാമെന്നു പറഞ്ഞ് തിരിച്ചയക്കുകയായിരുന്നു അദ്ദേഹം" അഴീക്കോടനെ കുറിച്ച് എ കെ ജി പറഞ്ഞത്, "ഉറക്കവും വിശ്രമവുമെല്ലാം ട്രാന്‍സ്പോര്‍ട്ട് വണ്ടിയില്‍ കഴിച്ചിരുന്ന സ. അഴീക്കോടന്‍ ഒരിക്കലും നിരാശനായോ ശുണ്ഠി പിടിച്ചോ പ്രത്യക്ഷപ്പെടുന്നത് കണ്ടിട്ടില്ല. ഒരിക്കലും മായാത്ത പുഞ്ചിരിയും തളരാത്ത ഹൃദയവുമായി കേരളത്തിന്റെ എല്ലാ മൂലയിലും ആ സഖാവ് ഓടിയെത്തും. ആരോടും സൗമ്യനായി ഇടപെടും. കടുത്ത വിമര്‍ശങ്ങള്‍ തന്റെ മേല്‍ തൊടുത്തുവിടുമ്പോഴും ശാന്തനായി സഖാവ് കേട്ടിരിക്കും. തനിക്കു പറയാനുള്ളത് ശാന്തനായി പറയും. പകയോ വിദ്വേഷമോ ആ സഖാവ് വച്ചുപുലര്‍ത്താറില്ല." എന്നാണ്. ആദ്യം കോണ്‍ഗ്രസ്സും, മലയാള മനോരമ്മ തുടങ്ങി പല വലതുപക്ഷ മാധ്യമങ്ങളും ഇന്ന് കാണുന്നപോലെ തന്നെ അഴീക്കോടനെതിരെ അഴിമതിക്കഥകള്‍ പ്രചരിപ്പിച്ചു. അദ്ദേഹത്തിന് കണ്ണൂരില്‍ ബസ് സര്‍വീസുണ്ടെന്നും, കൊട്ടാരസദൃശമായ വീടുണ്ടെന്നും പറഞ്ഞുപരത്തി. ഒടുവില്‍, ഇ എം എസും, എ കെ ജിയും നയിച്ച വിലാപയാത്രയായി അഴീക്കോടന്‍റെ മൃതദേഹം കണ്ണൂരിലെത്തിയപ്പോഴാണ്, ആ മഹാനായ നേതാവിന് സ്വന്തമായി ഒരു കിടപ്പാടം പോലുമില്ലെന്ന് എതിരാളികള്‍ അറിഞ്ഞത്. തൊടുത്തുവിട്ട ആക്ഷേപങ്ങളില്‍ അവര്‍ ആരും തന്നെ പശ്ചാത്തപിക്കുന്നത് ആരും കണ്ടില്ല.
-------------------------------------------------------------------------------------
എണ്‍പത് വയസ് തികയുന്ന തലശ്ശേരി ബീഡി തൊഴിലാളി സംഘടന.
തലശേരിയില്‍ സ്ഥാപിക്കപ്പെട്ട ശ്രീനാരായണ ബീഡി തൊഴിലാളി സംഘമാണ് മലബാറിലെ ആദ്യകാല ട്രേഡ് യൂണിയനുകളില്‍ ഒന്ന്.നവോത്ഥാന പ്രവര്‍ത്തനങ്ങളും ശ്രീനാരായണ സന്ദേശങ്ങളുമായി ഘോഷയാത്രകള്‍ നടത്തിക്കൊണ്ടായിരുന്നു തുടക്കം.അയിത്തം അന്ധവിശ്വാസങ്ങള്‍ എന്നിവയ്ക്കെതിരെ സംഘടന പ്രത്യക്ഷ സമരം നടത്തി.കോഴിക്കോട് വച്ച് കമ്മ്യൂണിസ്റ്റ് സെല്‍ രൂപം കൊള്ളുന്നതിനു മുന്‍പ് ചെങ്കൊടികള്‍ പിടിച്ച് ഇങ്ക്വിലാബ് സിന്ദാബാദ് മുഴക്കി 1934ല്‍ തലശ്ശേരി പട്ടണത്തില്‍ ബീഡിതൊഴിലാളികളുടെ നേതൃത്വത്തില്‍ ജാഥ നടന്നു.ശ്രീനാരായണ ബീഡി തൊഴിലാളി സംഘം തലശ്ശേരി ബീഡി തൊഴിലാളി യൂണിയന്‍ എന്ന പേര് സ്വീകരിച്ചു.നാടെങ്ങും വായനശാലകളും നിശാപാഠശാലകളും സ്ഥാപിച്ച് സംഘടന ജനങ്ങളിലേക്ക് ഇറങ്ങി.1940 സെപ്റ്റംബര്‍ 15ന്‍റെ ജവഹര്‍ഘട്ട് ചെറുത്ത് നില്‍പ്പില്‍ പങ്കെടുത്തവരില്‍ ഏറെയും യൂണിയന്‍ പ്രവര്‍ത്തകര്‍ ആയിരുന്നു.ഈ സമരത്തില്‍ രക്തസാക്ഷിത്വം വരിച്ച സഖാവ് ചാത്തുക്കുട്ടിയും വെടിവയ്പ്പില്‍ പരിക്കേറ്റവരും യൂണിയന്‍ പ്രവര്‍ത്തകര്‍ ആയിരുന്നു.ആലപ്പുഴയിലെ കയര്‍ തൊഴിലാളികള്‍ എന്നപോലെ മലബാറിലെ ബീഡി തൊഴിലാളികളും വിപ്ലവ പ്രസ്ഥാനത്തിന്‍റെ ശക്തിസതംഭങ്ങളായി മാറി.ഇന്ന് ഈ വ്യവസായം ഗുരുതരമായ തകര്‍ച്ചയെ അഭിമുഖീകരിക്കുന്നു. കൃഷ്ണപ്പിള്ളയും എ.കെ.ജിയും സി,എച്ചും സര്‍ദാര്‍ ചന്ദ്രോത്തും അടക്കം നിരവധി നേതാക്കള്‍ യൂണിയനെ നയിച്ചവരായിരുന്നു.80 വര്‍ഷത്തെ വര്‍ഗ്ഗ സംഘടനാ ചരിത്രവും വര്‍ഗ്ഗ സമരവും ഒരു വലിയ പാഠപുസ്തകമാണ്.
------------------------------------------------------------------------
ആദ്യ കമ്മ്യൂണിസ്റ്റ് രക്തസാക്ഷിത്വത്തിന്റെ ജ്വലിക്കുന്ന ഓര്‍മ്മ., കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്‍റെ പിറവിക്ക് ശേഷം സാമ്രാജ്യത്വ-ജന്മിത്ത വിരുദ്ധ പോരാട്ടത്തിന്‍റെ ഇതിഹാസോജ്വല ദിനമായിരുന്നു 1940 സെപ്റ്റംബര്‍ 15.
മലബാറിലെ നിരവധി കേന്ദ്രങ്ങളില്‍ മര്‍ദ്ദന പ്രതിഷേധ ദിനമായി അന്ന് ആചരിച്ചു.തലശ്ശേരിയിലും മൊറാഴയിലും മട്ടന്നൂരിലും സ്വാതന്ത്രദാഹികളായ ജനക്കൂട്ടവും ബ്രിട്ടീഷ സായുധ ഭടന്മാരുമായി ഏറ്റുമുട്ടിയ സമരേതിഹാസം.തലശ്ശേരി മൊറാഴ മട്ടന്നൂര്‍ അതിരൂക്ഷാമായ ഏറ്റുമുട്ടലിന്‍റെ സമരനിലമായി മാറി.മൊറാഴയിലും മട്ടന്നൂരിലും ജനങ്ങളെ നേരിട്ട മര്‍ദ്ദകവീരന്മാര്‍ മരണപ്പെട്ടു.തലശ്ശേരി ജവഹര്‍ഘട്ടില്‍ അബുവും ചാത്തുക്കുട്ടിയും ധീരരക്തസാക്ഷിത്വം വരിച്ചു.ഇവര്‍ കേരളത്തിലെ ആദ്യത്തെ കമ്മ്യൂണിസ്റ്റ് രക്തസാക്ഷികളായി ചരിത്രത്തെ ചുവപ്പിച്ചു.ആദ്യത്തെ കമ്മ്യൂണിസ്റ്റ് ജീവത്യാഗത്തിനും സാമ്രാജ്യത്വ വിരുദ്ധ പോരാട്ടത്തിനും സെപ്റ്റംബര്‍ 15ന് 74 വര്‍ഷം തികയുന്നു
------------------------------------------------------------------------------------------
കോഴിയെ മോഷ്ടിച്ചവന്‍ കള്ളന്‍
കുലകട്ടവനും കോഴിയെ മോഷ്ടിച്ചവനും കള്ളന്‍.അവന് കേസും ശിക്ഷയും ജയിലും.കൃഷ്ണ-ഗോദാവരി തടത്തില്‍ നിന്നും പൊതുമേഖല സ്ഥാപനമായ ONGCയുടെ പ്രകൃതി വാതക ബ്ലോക്കില്‍ നിന്നും റിലയന്‍സ് അതിരഹസ്യമായി പ്രകൃതി വാതകം കുത്തിച്ചോര്‍ത്തിയെടുക്കുന്നതായി ശാസ്ത്രീയമായ ഭൗമ നിരീക്ഷണമുണ്ടായിട്ടു വര്‍ഷങ്ങള്‍ കഴിഞ്ഞു.ഈ മോഷണ വിവരം സര്‍ക്കാരിനും ബ്യൂറോക്രാറ്റുകള്‍ക്കുമെല്ലാം അറിയാം.പണ്ട് കാലത്ത് കൃഷിക്കാര്‍ വയല്‍ വരമ്പ് രഹസ്യമായി മുറിച്ചുമാറ്റി മറ്റേ കൃഷിക്കാരന്‍ അറിയാതെ വെള്ളം ചോര്‍ത്തിയെടുക്കുമായിരുന്നു. ഇതിനെ മോഷണമായി ആരും കരുതിയിരുന്നില്ല.റിലയന്‍സ് മുതലാളിയുടെ ആധുനിക കാലത്തെ വന്‍കൊള്ള തിരിച്ചറിഞ്ഞിട്ടും നിയമമെവിടെ? സര്‍ക്കാരെവിടെ? കോഴിയെ കട്ടവന്‍ നമ്മുടെ നാട്ടില്‍ കള്ളന്‍ ! കോഴിയെ കട്ടാല്‍ നിയമവും സര്‍ക്കാരും ജയിലുമുണ്ടാകും,കല്ലെറിയാന്‍ ജനങ്ങളും.പണത്തിനു മീതെ പരുന്തുപോലും പറക്കില്ലത്രേ.ഇതാണ് മുതലാളിത്ത രീതി;ബൂര്‍ഷ്വാസിയുടെ ജനാധിപ
-------------------------------------------------------------------
മേഘജ്യോതിസ്
എ.കെ.ജിയും ഇ.എം.എസും സി.എച്ചും പി.കെ ചന്ദ്രാനന്ദനും മഹാന്മാരായ വിപ്ലവകാരികളും സഖാക്കളുമാണ്.കുഞ്ഞിരാമനും രമേശനും സുരേഷും പ്രാദേശിക സാമൂഹ്യജീവിതത്തിലെ സഖാക്കളും പ്രവര്‍ത്തകരുമാണ്.മലയാളക്കരയില്‍ സഖാവ് എന്ന് പറഞ്ഞാല്‍ അത് സഖാവ് പി.കൃഷ്ണപ്പിള്ള മാത്രം.ആഗ:19 സഖാവിന്‍റെ ധീരസ്മരണ പുതുക്കുന്ന ദിനം.നവോത്ഥാന വിപ്ലവകാരി ശ്രീനാരായണ ഗുരുവിന്‍റെ പ്രിയ ശിഷ്യന്‍ സഹോദരന്‍ അയ്യപ്പന്‍ ആണ് സഖാവ് എന്ന പദപ്രയോഗം മലയാളത്തിലാദ്യം പ്രചരിപ്പിക്കുന്നത്.സഖാവ് എന്ന വിശേഷണം ഏകശബ്ദ ബിരുദമായും വിപ്ലാവാഭിമാനമായും ചരിത്രം ചാര്‍ത്തികൊടുത്തത് പി.കൃഷ്ണപ്പിള്ളക്കായിരുന്നു.ഈ കീര്‍ത്തിമുദ്രയുടെ യഥാര്‍ത്ഥ അവകാശി പി.കൃഷ്ണപ്പിള്ള തന്നെ. കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്‍റെ സ്ഥാപക നേതാവ്. ആധുനിക കേരളത്തിന്‍റെ രാഷ്ട്രീയ സാമൂഹിക മാറ്റങ്ങള്‍ക്ക് അടിത്തറയിട്ട സഖാവിന്‍റെ ജീവിതത്തിന് 1948 ആഗ:19ന് സര്‍പ്പ വിഷ ബാധയേറ്റ് തിരശീല വീണു. സര്‍പ്പത്തെക്കാള്‍ വിഷമുള്ള മനോരമാദി മാധ്യമങ്ങളും സമ്പന്ന വര്‍ഗ്ഗ-വലത്പക്ഷവും സഖാവ് ജീവിച്ചിരുന്നപ്പോഴും മരിച്ചപ്പോഴും അപവാദങ്ങള്‍ രചിച്ചതും ചരിത്രം.തന്‍റെ ബോധം മുറിഞ്ഞു പോയിക്കൊണ്ടിരുന്നപ്പോള്‍ നോട്ട്ബുക്കില്‍ സഖാവ് അന്ത്യസന്ദേശം കുറിച്ചു."എന്‍റെ കണ്ണില്‍ ഇരുള്‍ വ്യാപിച്ചു വരുന്നു,എന്‍റെ ശരീരമാകെ തളരുകയാണ്,എന്ത് സംഭവിക്കുമെന്ന് എനിക്കറിയാം സഖാക്കളെ മുന്നോട്ട് ലാല്‍സലാം".നിരോധനവും അതിരൂക്ഷമായ അടിച്ചമര്‍ത്തലുകളും വകവയ്ക്കാതെ അണമുറിയാത്ത ജനപ്രവാഹമായ് പതിനായിരങ്ങള്‍ സഖാവിന്‍റെ ഭൗതിക ശരീരം സംസ്കരിക്കുന്ന വലിയ ചുടുകാട്ടിലേക് ഒഴുകിയെത്തുകയുണ്ടായി.ശത്രുക്കള്‍ തകര്‍ത്തു എന്ന് കരുതിയ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഉയിര്‍ത്തെഴുന്നേല്‍പ്പ് പോലെയായിരുന്നു സഖാവിന്‍റെ അന്ത്യയാത്ര.
സഖാക്കളെ മുന്നോട്ട്.

Saturday, October 11, 2014

എഴുതുമ്പോള്‍ 



എഴുതുമ്പോള്‍ നാം
അക്ഷരങ്ങള്‍ പോലെ എഴുതുന്നു
അവര്‍ മുരണ്ടു തരുന്നത് പോലെ വായിക്കുന്നു
കവിതകള്‍ ചൊല്ലുന്നു
'അ ' പോലുള്ള അക്ഷരങ്ങളില്‍
ആവാഹിചിരുത്തിയ അര്‍ത്ഥം തിന്നുന്നു
ചിലപ്പോള്‍ മടങ്ങിപ്പോകാന്‍
ഒരു വാക്കില്ലാത്തവരെ
പട്ടണങ്ങളില്‍ കണ്ട് നാം ചിരിച്ചിട്ടുണ്ടാകണം
അമ്മയെന്നും ഉമ്മയെന്നും വിളിച്ച്
ഒറ്റപ്പെടുത്തിയിട്ടുണ്ടാകും
കണ്ണുനീര്‍ ഒഴുകി ഇറങ്ങുമ്പോള്‍
നനവ്‌ ഒരു വാക്കല്ലെന്ന്
അവരോടു നിങ്ങള്ക്ക് പറയേണ്ടി വരും


ജീവിതം വാക്ക്യങ്ങളായി പിരിയുന്നിടതാണ്
വാക്കുകളുടെ അര്‍ത്ഥശൂന്യത നാമറിയുന്നത്
അക്ഷരങ്ങള്‍ ആയിരുന്നപ്പോള്‍
അവയെത്ര മനോഹരമായിരുന്നു
ഒരേ നിമിഷത്തില്‍ ഒഴിഞ്ഞും നിറഞ്ഞും നമ്മെ വിസ്മയിപ്പിച്ചവ
മരണം പോലുള്ള പൂര്‍ണവിരാമം ഭയന്ന്
കവിയെ വഞ്ചിച്ചു കപ്പല്‍ കയറിയ
വാക്കുകളാണത്രേ പിന്നീട്
തീവ്രാനുഭവങ്ങളുടെ അത്തറും പുശി
നമ്മുക്കിടയിലൂടെ ഗമയേറി നടക്കുന്നത്
അവരും പിന്നീട് ;
അക്ഷരം പോലെ എഴുതുന്നു
അവരാഗ്രഹിക്കപെടാതെ തന്നെ
വായിക്കപ്പെടുന്നു 

Saturday, October 4, 2014

ഞാനും ദൈവവും കഴിഞ്ഞ ജന്മത്തില്‍ ശുഉലം കൊണ്ട് കളിച്ചപ്പോള്‍
പരസ്പരം പോറിയപ്പോള്‍
ഏതു ഭാഷയിലാവും
അദ്ദേഹം‍ കരഞ്ഞിട്ടുണ്ടാവുക ...
— feeling confused.
LikeLike ·  · 

Friday, October 3, 2014

കല്യാണ്‍ സ്വാമി, ആലൂക്കാസിന്റെ ജോസേട്ടൻ, ജോയ്യേട്ടൻ, ലുലൂന്റെ യൂസഫ്ക്ക, സുന്ദർ മേനോൻ സാർ, ഓടി ഓടി റെക്കോഡിട്ട ബോബിയേട്ടൻ, ജനകോടികളുടെ വിശ്വസ്ത അറ്റ്ലസ് രാമചന്ദ്രൻ സാറ്, നമ്മുടെ വി ഗാർഡ് ചിറ്റിലപ്പിള്ളി സാറ്, അങ്ങനെ പേരറിയുന്നതും അറിയാത്തതുമായ എത്രയോ തലയെടുപ്പുള്ള മുതലാളിമാർ, അതിൽ തന്നെ പത്മശ്രീ ...കിട്ടിയതും കിട്ടാനിരിക്കുന്നവരുമായ എത്രയോ പേര്.........
ഇവർക്കൊക്കെ ജന്മം നല്കിയ മ്മടെ സ്വന്തം നാട് തൃശ്ശൂര്.
എന്തോരം ഉണ്ടായിട്ടെന്താ?
ഒരു ഫൈവ് സ്റ്റാർ, ഒരെണ്ണം........ സ്വന്തം നാട്ടുകാർക്കൂ വേണ്ടി തുടങ്ങാൻ പറ്റിയാ...
മുതലാളിമാരാത്രേ, മുതലാളിമാര്....
( ഇതിന്റെ കടപ്പാടും ... ആരെങ്കിലും എടുത്തോ ... വാട്ടീസ് അപ്പ് ബയി ബന്നത്
''ഞാൻ നിന്നെ പ്രണയിക്കുന്നു'',
എന്ന് നീ എന്നോട് 
പറഞ്ഞു തീർന്നപ്പോൾ.....
മോഷ്ടിച്ച് 
പിടിക്കപെട്ടവനെ പോലെ 
ഞാൻ പരുങ്ങുന്നു..
മരം നട്ട് കളിക്കുന്ന സിൽമാ താരങ്ങൾക്ക് നുമ്മ കൊടുക്കുന്ന ചലന്ജ്.....
'' മൈ ഇൻകം ടാക്സ് ചലന്ച് ''
സ്വന്തം ഇൻകം ടാക്സ് കൃത്യമായി അടച്ച് കാണിക്കുന്ന ചലന്ജ് ......
കാണട്ട്.......
 — feeling ബെല്ലുവിളി 
ആരു നീ,
കഠാര പോലെന്റെ ജീവിതത്തിലേക്കാഴ്ന്നിറങ്ങുന്നവളേ,
മുയലിന്റെ കണ്ണുകൾ പോലെ സൌമ്യമായി,
ഞാവല്പഴത്തിന്റെ തൊലി പോലെ മിനുസമായി,
മുല്ലമാലകൾ പോലെ നിർമ്മലമായി,
കുഞ്ഞുടുപ്പുകൾ പോലെ നിഷ്കളങ്കമായി,
വാക്കുകൾ പോലാർത്തിയോടെയും?
(നിസാർ ഖബ്ബാനി)
‪#‎പരിഭാഷ‬
ഞാൻ...
വഴിതെറ്റിപ്പോയ
വസന്തമാണെന്നവർ...
ഞാൻ..
വഴിതെളിച്ചുവന്ന വേനലാണ്
വറുതിയുടെ പൂമരം...
മനുഷ്യൻ ചന്ദ്രനിൽ കാലുകുത്തിയപ്പോഴും...
ദലിതന് സ്വന്തം മണ്ണിൽ കാലുകുത്താനാവില്ലെന്ന സ്ഥിതിയാണുള്ളത്....
-ശരൺകുമാർ ലിംബാലെ-


എന്റ്റെ കവിത 
ദൈവമില്ലാത്ത സ്ഥലത്തെ
അയാളുടെ 
അവസാനത്തെ കളിയാണ്


കത്തിജ്വലിക്കുന്നവളേ...
നിന്റ്റെ മുഖം
ഞാനൊന്ന് കാണട്ടേ
നിന്റ്റെ കഴുത്തിലെ ശംഖുവളവുകൾ
എന്നെ കുത്തി നോവിക്കുന്നു
ഉരിക്കപ്പെട്ട തൊലിയാണ് ഞാൻ
നിന്റ്റെ മാംസം കൊണ്ട് ഒരവയവം....
-‪#‎അമീർ‬ ഓർ-
(ഇസ്രയേൽ യുവ കവി,)

കൺ 'മാണി' നീ എൻ
'കരം' പിരിച്ചാൽ.....
കണ്ണുകളെന്തിന് വേറെ.....
 — feeling ഈ ആഴ്ച നാട്ടുകാരുടെ നെന്ചത്തടിച്ച ഗാനം....


വീസ്വാവ ഷിംബോഴ്സ്ക - ചിലർക്ക് കവിത ഇഷ്ടമാണ്‌
-------------------------------------------------------------------------
ചിലർ-
എല്ലാവരും എന്നല്ലല്ലോ അതിനർത്ഥം.
അവരിൽത്തന്നെ ഭൂരിപക്ഷവുമില്ല, ഒരു ന്യൂനപക്ഷം മാത്രം.
സ്കൂളുകളെ നാം കണക്കിലെടുക്കുന്നില്ല,
അവിടെ കവിത ഇഷ്ടപ്പെടാതെ പറ്റില്ലല്ലോ;
കവികളെയും ഒഴിവാക്കാം;
ഒടുവിൽ കഷ്ടിച്ച് ആയിരത്തിൽ രണ്ടു പേരുണ്ടെങ്കിലായി.
ഇഷ്ടപ്പെടുന്നു -
ഇഷ്ടപ്പെടുക എന്നു പറഞ്ഞാൽ
നിങ്ങൾക്കു ചിക്കൻ നൂഡിൽ സൂപ്പിഷ്ടമായിരിക്കും,
അഭിനന്ദനങ്ങളും നീലനിറവും ഇഷ്ടമായിരിക്കും,
നിങ്ങളുടെ പഴയ തൂവാല ഇഷ്ടമായിരിക്കും,
സ്വന്തം വഴിക്കു പോകുന്നതിഷ്ടമായിരിക്കും,
വളർത്തുനായയെ ഓമനിക്കുന്നതിഷ്ടമായിരിക്കും.
കവിത-
എന്താണു പക്ഷേ, ഈ കവിത എന്ന സംഗതി?
ഈ ചോദ്യം ആദ്യമുന്നയിക്കപ്പെട്ടതില്പിന്നെ
ഉറപ്പില്ലാത്ത ഉത്തരങ്ങൾ ഒന്നിലധികമുണ്ടായിരിക്കുന്നു.
അതൊന്നുമെനിക്കറിയില്ല,
പക്ഷേ ഞാനതിൽ പിടിച്ചുനിൽക്കുന്നു,
ഉറപ്പുള്ളൊരു കൈവരിയിലെന്നപോലെ.


ദേശീയതയെയും ദേശീയബോധത്തെയും നിങ്ങള്‍ എത്രയൊക്കെ ന്യായീകരിക്കാന്‍ ശ്രമിച്ചാലും ബെര്‍ണാഡ്‌ഷാ പറഞ്ഞപോലെ .....
" നിങ്ങള്‍ ഒരു രാജ്യത്തില്‍ജനിച്ചു പോയി എന്നത്കൊണ്ട് നിങ്ങളുടെ രാജ്യം മറ്റുരാജ്യങ്ങളെക്കാള്‍ ശ്രേഷ്ഠതയുള്ളതാണെന്ന ഒരു പൌവരന്റെ വിശ്വാസത്തെയാണ് ദേശീയതയെന്നത് വിളിക്കുന്നത്‌ " ദേശീയതയെകുറിച്ചുള്ള ഈ നിരീക്ഷണം ഇന്നും വളരെ പ്രസക്തമാണ് .
ദേശീയതയുടെ വേരുകള്‍ പ്രാചീന ഗോത്രവംശത്തിന്റെ ഭീതിയില്‍ നിന്ന് തുടങ്ങുന്നുഎന്ന് സാമൂഹ്യ ശാസ്ത്രജ്ഞനര്‍ പോലും നിരീക്ഷിക്കുന്നു .
ദേശീയതയുടെ അടിത്തറ വൈകാരികമായി ബലപെട്ടുനില്‍ക്കുന്ന ഒന്നാണ് ...
മാത്രമല്ല ദേശീയത എന്ന സങ്കല്പം ആധുനിക ജനാധിപത്യ പരികല്പനകളുമായി യുക്തിസഹമായി ഒത്തുപോകിന്നില്ല എന്നതുകൊണ്ട്‌മാണ്, ദേശീയതയും മതവും ഒരു രാഷ്ടീയ പാര്‍ട്ടിയുടെ പ്രധാന പ്രചരണ ആയുദ്ധമാകുബോള്‍ ജനാധിപത്യ വാദികള്‍ അതിനെ സംശയത്തോടെ വീക്ഷിക്കുന്നത് അല്ലാതെ വെറും വില കുറഞ്ഞ കണ്ണടപ്പന്‍ രാഷ്ട്രീയ വിരോധംകൊണ്ടല്ല.
ഈ ഒരു നിലപാടില്‍നിന്ന് വേണം മോഡിയുടെ പ്രസംഗം കേട്ട് , പുളകിതഗാത്രരായ "നവ-Nationalist" കളെ വിലയിരുത്താന്‍.
ഇപ്പറഞ്ഞ നവ ദേശീയവാദികള്‍ എല്ലാവരും മതവര്‍ഗീയ വാദികള്‍ ആകണമെന്ന് നിര്‍ബന്ധിമില്ല. പക്ഷേ ഇന്ത്യന്‍ മധ്യവര്‍ഗത്തിന്റെ സാമൂഹിക പൊങ്ങച്ചങ്ങളില്‍ അഭിരമിക്കുന്നവരും, പാശ്ചാത്യ ജീവിത രീതിയും ആധുനിക സാങ്കേതികവിദ്യകളെ വാരിപുണരുന്നവരുമാണ്.
എന്നാല്‍ അതേസമയം , ഇന്ത്യഎന്ന രാജ്യത്തിന്റെ വസ്തുതാപരമായും ചരിത്രപരമായും നിലന്നിട്ടില്ലാത്ത്ത കാല്പനിക ഭുതകാലത്തില്‍ ഗൃഹാതുരമായി മയങ്ങികിടക്കുന്നവരുമാണ്.
അതുകൊണ്ടാണ് ബഷീര്‍ പറഞ്ഞ പോലെ "എന്റെ ഉപ്പുപാക്ക് ഒരു ആന ഉണ്ടായുരുന്നു" എന്ന് ആരങ്കിലും പറഞ്ഞാല്‍ ആ മയക്കത്തില്‍ നിന്ന് ചാടി എഴുനേല്‍ക്കുന്നത്.
സാബത്തികമായും സാമൂഹികമായും ശരാശരി ഇന്ത്യക്കാരനെക്കാള്‍ ഉയര്‍ന്ന ജീവിത ചുറ്റുപാടുകളുള്ള ഈ അഭിനവ ദേശീയവാദികള്‍. സാമൂഹികമായും സാംസ്കാരികമായും മറ്റു ലോകരാഷ്ട്രങ്ങളെക്കാള്‍ വളരെ പിന്നിലുള്ള ഇന്ത്യുടെ മോശമവസ്ഥയുടെ യാഥാര്‍ഥകാരണങ്ങള്‍ അവരെ സംബന്ധിച്ചു മറച്ചു വെക്കേണ്ടവിഷയങ്ങള്‍ ആണ് .
അതുകൊണ്ടാണ് , ലോകം മുഴുവനും നിഷ്പക്ഷരായ രാഷ്ടീയ നിരീഷകരൊക്കെ തന്നെ neo- fascist far- right എന്നതിന്റെ ക്ലാസ്സിക്കല്‍ ടെസ്റ്റ് പുസ്തകമായി വിലയിരുത്തപെട്ട മോഡിയുടെ മാഡിസണ്‍ സ്‌ക്വയര്‍ ഗാര്‍ഡനിലെ പ്രസംഗം ഈ അഭിനവ ദേശീയവാദികള്‍ ആഘോഷിക്കാന്‍ കഴിയുന്നതും ആവേശം കൊള്ളാന്‍ കഴിയുന്നതും.
Hindu fundamentalism പ്രവര്‍ത്ത രേഖയായി വച്ചിരിക്കുന്ന RSS ന്റെ രാഷ്ട്രീയ പ്രവര്‍ത്തകനായ മോഡിയുടെ വൈകാരിക പ്രസംഗത്തില്‍ ഇന്ത്യുടെ ഭാവി സുരക്ഷിതമാണ് എന്ന് സ്വപനം കാണാന്‍ ഇവര്‍ക്ക് എളുപ്പം കഴിയും.
മോഡിയുടെ പ്രസംഗം കോര്‍പ്പറേയെറ്റ് ഒത്താശയോടെ മാധ്യമങ്ങള്‍ ആഘോഷിച്ച വെറും ഒരു കെട്ടുകാഴ്ചമാത്രമാണ് .
അതുകൊണ്ടാണ് അമേരിക്കയിലെ മാഡിസണ്‍ സ്‌ക്വയര്‍ ഗാര്‍ഡനിലെ മോദി വിരുദ്ധ കാംപെയ്‌ന്‍ സംഘടിപ്പിച്ച സൗത്ത് ഏഷ്യ സോളിഡാരിറ്റിയുടെ പ്രവത്തകനായ പ്രാചി പതങ്കാര്‍....
" മോദി ഭരിക്കുന്ന ഇന്ത്യയില്‍ ക്രിസ്തീയരും മുസ്‌ലിംകളും ദളിതുകളും സാധാരണ ബഹുജന്‍ കര്‍ഷകരും തൊഴിലാളി വര്‍ഗവും ദരിദ്രരും ക്രിയാത്മക പത്രപ്രവര്‍ത്തകരും മനുഷ്യാവകാശവും ജനാധിപത്യം തന്നെയും ഭീഷണി നേരിടുകയാണെന്ന് " എന്ന വാക്കുകള്‍ വേണ്ട രീതിയില്‍ സമൂഹത്തിലെക്ക് എത്തിക്കാന്‍ മുഖ്യധാരാ മാധ്യമങ്ങള്‍ മടിക്കുന്നത്.
മോദിയുടെ ഈ പ്രസംഗം ആഘോഷിക്കുന്ന സന്ദര്‍ഭത്തില്‍ ഐക്യരാഷ്ട്രസഭ ജനറല്‍ അസംബ്ലിയില്‍ വെനിസ്വേലന്‍ പ്രസിഡന്റ് ഹ്യൂഗോ ഷാവേസ് നടത്തിയ പ്രസംഗം ഓര്‍മിക്കാതിരിക്കുന്നത് അമേരിക്കന്‍ അധിനിവേശത്തിനെതിരെയുള്ള ജനകീയ സമരങ്ങളോട് ചെയ്യുന്ന വലിയ നന്ദികേടാവും .
അമേരിക്കന്‍ പ്രസിഡന്റ് പ്രസംഗിച്ചുപോയ വേദിയില്‍ നിന്ന് കൊണ്ട് നോം ചോംസ്കിയുടെ പുസ്തകം ഉയര്‍ത്തി പിടിച്ച്‌ " ..ആ പിശാച് ഇന്നലെ ഇവിടെ വന്നു, ഈ സ്ഥലത്ത്. അതിന്റെ ഗന്ധകമണം ഇന്നും ഇവിടെയുണ്ട്. ഇന്നലെ അമേരിക്കന്‍ ഐക്യനാടുകളുടെ പ്രസിഡന്റ്, ഈ പ്രസംഗപീഠത്തില്‍നിന്നുകൊണ്ട് പ്രസംഗിച്ചു, അയാളെയാണ് ഞാന്‍ പിശാച് എന്ന് പരാമര്‍ശിക്കുന്നത്. " എന്ന് സധൈര്യത്തില്‍ പറഞ്ഞ ഷാവേസിനെയാണ് .
ഇവിടെയാണ്‌ മോദിയുടെ പ്രസംഗം തറവാടിത്തഘോഷണവും വെറുമൊരു ദേശീയവാദവുമായി ചുരുങ്ങിപോകുന്നത് .