Friday, September 26, 2014

മാവോയിസ്റ്റുപ്രസ്ഥാനം നക്സല്‍ബാരി പ്രസ്ഥാനത്തിണ്ടെ തുടര്‍ച്ചയാണ്. 1967ല്‍ ബംഗാളിലെ സിലിഗുരി ജില്ലയില്‍ പെട്ട നക്സല്ബാരിയില്‍ കലാപം പൊട്ടിപുറപ്പെട്ടത്, ഒരു ദിനംകൊണ്ട് ഉണ്ടായതല്ല. അതിനു ചരിത്രപരമായ കാരണംങള്‍ ഉണ്ട്. കാരണം ഇന്ത്യയിലെ തേയിലതോട്ടംങളില്‍ ഭുരിഭാഗവും അവിടെയാണ്. 10 ഏക്കര്‍ മുതല്‍ 20000 ഏക്കര്‍ വരെ തേയിലതോട്ടം ഉള്ളവര്‍ അവിടെ യുണ്ടായിരുന്നു. 1964 മുതല്‍ അവിടെ കടുത്ത പട്ടിണിയും, ദാരിദ്രവും നിലനിന്നിരുന്നു. അവടത്തെ 30000 വരുന്ന തൊഴിലാളികള്‍ കടുത്ത ചുഷണംആയിരുന്നു അനുഭവിച്ചിരുന്നത്‌, അവരെ സംഘടിപ്പിക്കുകയും, സമരംങള്‍ നടത്തുകയും ചെയ്ത നേതാക്കള്‍ ആയിരുന്നു ചാരുമജുംദാരും, കനുസന്യാലും. ഇവര്‍ സിപിഎം ലെ സജീവ നേതാക്കള്‍ ആയിരുന്നു. 1967 ല്‍ അവിടെ ഇടതുപക്ഷ സര്‍ക്കാര്‍ അധികാരത്തില്‍ വന്നു. അജോയ്മുക്കര്‍ജി മുഖ്യമന്ത്രിയും, ജോതിബസു ഉപമുഖ്യമന്ത്രിയും ആയിരുന്നു. അന്ന് സിലിഗുരിയില്‍ പട്ടിണിരൂക്ഷമായി, തൊഴിലാളികള്‍ സമരം തുടംഗി. ഇവിടത്തെ തേയിലതോട്ടം ഉടമകളില്‍ ബഹുഭുരിഭാഗവും അന്ന് പുതിയ സര്‍ക്കാരിനോട് അനുഭവം ഉള്ളവര്‍ ആയിരുന്നു. ബംഗാള്‍സര്‍ക്കാര്‍ സമരം തിര്‍ക്കുന്നതിനു പകരം അവിടേക്ക് പോലീസ്സേനയെ അയച്ചു, അതിഭികരമായ വെടിവയ്പ്പും,ഭികരപോലീസ് തേര്‍വാഴ്ച്ചയും അവിടെ നടന്നു, നക്സല്‍ബാരിവിപ്ലവം ആരംഭിച്ചത് അവിടെയാണ്. പോലീസ്സേനയെ കൊണ്ട് സമരം അടിച്ചമര്‍ത്താന്‍ പറ്റാതെ വന്നപ്പോള്‍ പട്ടാളസഹായം ആവശ്യപ്പെട്ടു, ഏറ്റവും കുടുതല്‍ വട്ടം പട്ടാളസഹായം ആവശ്യപ്പെട്ട് കേന്ദ്രത്തിനെ സമീപിച്ച സംസ്ഥാനം ബംഗാള്‍ ആണെന്ന് പാര്‍ലമെന്റില്‍ വെളിപ്പെടുത്തുകയുണ്ടായി. എന്നാല്‍ പട്ടാളമേധാവികള്‍ പറഞ്ഞത് 'പട്ടാളതിണ്ടേ പണി സമരംങള്‍ അടിച്ചമര്‍ത്തലല്ല, രാജ്യരക്ഷയാണ്' എന്നായിരുന്നു. ഇതില്‍ നിന്നും ഇവിടത്തെ പലരുടെയും വിപ്ലവപരിവേഷം അഴിഞ്ഞുവീണു.

No comments: