Thursday, September 11, 2014

യോഗി ആദിത്യനാഥിനെ പിന്തുണച്ച് ഉദ്ദവ് താക്കറെ
വഡോദര: ഗുജറാത്തിലെ വഡോദരയില്‍ ലവ് ജിഹാദിനെതിരെ ലഘുലേഖകള്‍ പ്രചരിക്കുന്നു. വിശ്വഹിന്ദുപരിഷത്തിന്‍െറ പേരിലുള്ള ലഘുലേഖകള്‍ ഗുജറാത്തി ഭാഷയിലാണ്. ‘നിങ്ങള്‍ക്ക് അഭിസാരികയാകണമെന്നുണ്ടോ? വേണ്ടെങ്കില്‍ ചിന്തിച്ചുപ്രവര്‍ത്തിക്കുക’ എന്നാരംഭിക്കുന്ന ലഘുലേഖ മുസ്ലിം പുരുഷന്മാരാല്‍ വഞ്ചിക്കപ്പെട്ട് അവരുടെ രണ്ടാമത്തെയോ മൂന്നാമത്തെയോ നാലാമത്തെയോ ഭാര്യയായി ജീവിക്കേണ്ടിവരുന്ന ഹിന്ദു പെണ്‍കുട്ടികളുടെ എണ്ണം വര്‍ധിക്കുകയാണെന്ന് കണക്കുകള്‍ സഹിതം വിശദീകരിക്കുന്നു. ലവ് ജിഹാദിനെ പ്രോത്സാഹിപ്പിക്കുന്ന ഹിന്ദി സിനിമകളെയും ലഘുലേഖ പഴിക്കുന്നു. ലഘുലേഖകളെക്കുറിച്ച് വിശ്വഹിന്ദുപരിഷത് പ്രതികരിച്ചില്ല. എന്നാല്‍, സംഘടന ബോധവത്കരണ കാമ്പയിന്‍െറ ഭാഗമായി പത്രികകള്‍ പുറത്തിറക്കാറുണ്ടെന്ന് പ്രവര്‍ത്തകര്‍തന്നെ സമ്മതിക്കുന്നു.
ഉത്തര്‍പ്രദേശില്‍ ലവ് ജിഹാദിന്‍െറ പേരില്‍ വര്‍ഗീയ പ്രസ്താവനകള്‍ നടത്തിയ യോഗി ആദിത്യനാഥിനെ ശിവസേന നേതാവ് ഉദ്ദവ് താക്കറെ പിന്തുണച്ചു. ഹിന്ദു സംസ്കാരത്തെ തകര്‍ക്കാനുള്ള അന്താരാഷ്ട്ര ഗൂഢാലോചനയാണ് ലവ് ജിഹാദെന്നാണ് ഉദ്ദവ് താക്കറെ അഭിപ്രായപ്പെട്ടത്. ശിവസേനയുടെ മുഖപത്രമായ സാമ്നയിലൂടെയാണ് പാര്‍ട്ടി അധ്യക്ഷന്‍ നിലപാടറിയിച്ചത്.
അതിനിടെ, ഹിന്ദുസ്ത്രീകളെ വിവാഹം ചെയ്ത മുഖ്താര്‍ അബ്ബാസ് നഖ്വിയും ഷാനവാസ് ഹുസൈനുമാണ് ലവ് ജിഹാദിന്‍െറ അര്‍ഥം വിശദമാക്കേണ്ടതെന്ന വാദവുമായി സമാജ്വാദി പാര്‍ട്ടി നേതാവും റാംപൂര്‍ എം.എല്‍.എയുമായ അഅ്സം ഖാന്‍ രംഗത്തത്തെി.
‘ലവ്’, ‘ജിഹാദ്’ എന്നീ രണ്ട് പദങ്ങളും വിശുദ്ധമാണെന്നും വിലകുറഞ്ഞ രാഷ്ട്രീയത്തിന് വളരെ മുകളിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മുസഫര്‍നഗര്‍ കലാപത്തോടെ ബി.ജെ.പി ലവ് ജിഹാദ് എന്ന പദത്തെ സജീവ രാഷ്ട്രീയ ആയുധമാക്കി വന്‍ പ്രചാരണങ്ങള്‍ നടത്തുന്നതിനെതിരെയാണ് അഅ്സം ഖാന്‍ രംഗത്തുവന്നത്. വ്യത്യസ്ത മതവിഭാഗങ്ങളില്‍പെട്ട രണ്ടുപേര്‍ വിവാഹം കഴിക്കുന്നതില്‍ തെറ്റൊന്നുമില്ളെന്നു പറഞ്ഞ അഅ്സം ഖാന്‍, 500ല്‍ താഴെയാളുകള്‍ പ്രചരിപ്പിക്കുന്ന ഈ അപകടകരമായ നുണക്ക് രാജ്യത്തെ 125 കോടി ജനത ശക്തമായ മറുപടി നല്‍കണമെന്നും ആവശ്യപ്പെട്ടു.

No comments: