Saturday, September 27, 2014

ഇത്ര അപകടം പിടിച്ചതാണു പ്രേമമെന്നറിഞ്ഞിരുന്നെങ്കിൽ
ഞാൻ പ്രേമിക്കുക തന്നെയില്ലായിരുന്നു;
ഇത്ര അഗാധമാണു സമുദ്രമെന്നറിഞ്ഞിരുന്നുവെങ്കിൽ
ഞാൻ നീന്താനിറങ്ങുക തന്നെയില്ലായിരുന്നു;
ഇങ്ങനെയാണെന്റെ ഒടുക്കമെന്നറിഞ്ഞിരുന്നെങ്കിൽ
ഞാൻ തുടങ്ങുക തന്നെയില്ലായിരുന്നു.

(നിസാർ ഖബ്ബാനി)
ആൻഡ്രോയിഡിൻറെ സൗകര്യങ്ങളെ കുറിച്ച് ഒരു പരിധി വരെ എല്ലാവരും ബോധവാന്മാരാണ്. ഒരു ആൻഡ്രോയിഡ് ഫോണെങ്കിലും ഇല്ലാത്ത വീടുകൾ ഇപ്പോൾ വളരെ ചുരുക്കമാണ്. എന്നാൽ ആൻഡ്രോയിഡിന് ചില രഹസ്യ കോഡുകൾ ഉണ്ട്. ഇവ പലർക്കും അറിയില്ല. ആൻഡ്രോയിഡിലെ ഈ രഹസ്യ കോഡുകൾ നിങ്ങളുടെ പല ആവശ്യങ്ങൾക്കും ഉപയോഗപ്പെടുത്താവുന്നവയാണ്. ആ രഹസ്യ കോഡുകൾ എങ്ങനെ ഉപയോഗപ്പെടുത്താമെന്ന് ഇതാ താഴെ കൊടുക്കുന്നു.
CodeDescription
*#*#4636#*#*Display information about Phone, Battery and Usage statistics
*#*#7780#*#*Restting your phone to factory state-Only deletes application data and applications
*#*#273283*255*663282*#*#*For a quick backup to all your media files
*#*#7594#*#*Changing the power button behavior-Enables direct poweroff once the code enabled
*#*#34971539#*#*Shows completes information about the camera
*2767*3855#It’s a complete wiping of your mobile also it reinstalls the phones firmware
*#*#197328640#*#*Enabling test mode for service activity
*#*#232339#*#* OR *#*#526#*#*Wireless Lan Tests
*#*#232338#*#*Displays Wi-Fi Mac-address
*#*#1472365#*#*For a quick GPS test
*#*#1575#*#*A Different type GPS test
*#*#0283#*#*Packet Loopback test
*#*#0*#*#*LCD display test
*#*#0673#*#* OR *#*#0289#*#*Audio test
*#*#0842#*#*Vibration and Backlight test
*#*#2663#*#*Displays touch-screen version
*#*#2664#*#*Touch-Screen test
*#*#0588#*#*Proximity sensor test
*#*#3264#*#*Ram version
*#*#232331#*#*Bluetooth test
*#*#7262626#*#*Field test
*#*#232337#*#Displays bluetooth device address
*#*#8255#*#*For Google Talk service monitoring
*#*#4986*2650468#*#*PDA, Phone, Hardware, RF Call Date firmware info
*#*#1234#*#*PDA and Phone firmware info
*#*#1111#*#*FTA Software version
*#*#2222#*#*FTA Hardware verion
*#*#44336#*#*Displays Build time and change list number
*#06#Displsys IMEI number
*#*#8351#*#*Enables voice dialing logging mode
*#*#8350#*#*Disables voice dialing logging mode
##778 (+call)Brings up Epst menu

Friday, September 26, 2014

ആരാണ് ഇന്ത്യയെ വിറ്റ ആ ചാരന്‍?
എസ്. നമ്പിനാരായണന്‍ / ജി. പ്രജേഷ്സെന്‍
1994 നവംബര്‍ 30
തീവ്രവാദിയുടെ വീട്ടിലേക്കെന്നപോലെ പൊലീസുകാര്‍ എന്‍െറ വീട്ടിലേക്ക് വന്നുകയറി. നിമിഷാര്‍ധത്തില്‍ ഞാന്‍ അറസ്റ്റുചെയ്യപ്പെട്ടു. മനസ്സില്‍ വേദന മുള്ളുകള്‍പോലെ കുത്തിനോവിക്കാന്‍ തുടങ്ങി. പുറപ്പെടുംമുന്നേ ഒന്നു തിരിഞ്ഞുനോക്കി, തളര്‍ന്ന് നിലത്തൂര്‍ന്നുവീഴുന്ന ഭാര്യയെയാണ് കണ്ടത്. പിന്നെ ഒരിക്കല്‍കൂടി തിരിഞ്ഞുനോക്കാന്‍ ധൈര്യം അനുവദിച്ചില്ല. വാര്‍ത്തകളില്‍ നിറഞ്ഞുനിന്ന ചാരക്കേസിലെ പ്രതിയായി നിമിഷങ്ങള്‍ക്കുള്ളില്‍ ഞാന്‍ മാറ്റപ്പെട്ടു.
പൂജപ്പുര ഗെസ്റ്റ് ഹൗസിലേക്കാണ് അവരെന്നെ കൊണ്ടുപോയത്. അവിടത്തെ പ്രകാശംകുറഞ്ഞ മുറിയിലായിരുന്നു ചോദ്യംചെയ്യല്‍. ലോക്കപ്പില്ലാത്തതിനാല്‍ മനസ്സിന് കുറച്ച് സമാധാനം തോന്നി. പക്ഷേ, വൈകാതെ ആ സമാധാനം അവര്‍തന്നെ തകര്‍ത്തു. നാലഞ്ചുപേര്‍ ഒരുമിച്ച് മുറിയിലേക്ക് കയറിവന്നു. അവര്‍ ആവുന്നത്ര ശക്തിയില്‍ എന്നെ പൊലീസ് ഭാഷ പഠിപ്പിച്ചു. മര്‍ദനമേറ്റ് ശരീരം ചുവന്നുതടിച്ചു. അവരില്‍ ആരുടെയും പേരുകള്‍ എനിക്കറിയില്ല. അവര്‍ പൊലീസുകാരാണോ ഐ.ബി ഉദ്യോഗസ്ഥരാണോ ഗുണ്ടകളാണോ എന്നറിയില്ല. അവര്‍ ആരാണെന്നുള്ള എന്‍െറ ചോദ്യങ്ങള്‍ക്ക് അസഭ്യവര്‍ഷവും മര്‍ദനവും മാത്രമായിരുന്നു മറുപടി.
പ്രിന്‍സ്റ്റന്‍ യൂനിവേഴ്സിറ്റിയില്‍നിന്ന് മികച്ച വിജയം നേടിയപ്പോള്‍ അമേരിക്കന്‍ സര്‍ക്കാര്‍ വെച്ചുനീട്ടിയ പൗരത്വവും നാസയിലെ ഉന്നതജോലിയും സായിപ്പിന്‍െറ മുഖത്തേക്ക് വലിച്ചെറിഞ്ഞുവന്ന എന്നെ ‘ആരുടെയോ വാടക ഗുണ്ടകള്‍’ രാജ്യദ്രോഹിയെന്ന് വിളിച്ചു. ചില്ലിക്കാശിന് രാജ്യത്തെ പരമോന്നത രഹസ്യങ്ങള്‍ കവര്‍ന്നുകടത്തിയ കള്ളനെന്ന് വിളിച്ചു, ഒക്കെയും കേട്ട് ഞാനവിടെ നിന്നു. മര്‍ദനവും ചോദ്യംചെയ്യലും മൂന്നുനാള്‍ പിന്നിട്ടു. 70 മണിക്കൂറിലധികം ഉണ്ണാതെ, ഉറങ്ങാതെ ഇരുന്നു. മൂന്നാം ദിവസം മാത്രമാണ് ഞാന്‍ ഒരു ഗ്ളാസ് വെള്ളം ചോദിച്ചത്. ‘‘നീ ഒരു തുള്ളി വെള്ളംപോലും അര്‍ഹിക്കുന്നില്ല’’ എന്നുപറഞ്ഞ് പൊലീസുകാരന്‍ എന്നെ ചവിട്ടി താഴെയിട്ടു. നിലത്തുനിന്ന് പതിയെ പതിയെ എഴുന്നേറ്റ് നില്‍ക്കാന്‍ ശ്രമിച്ചു. കാലുകള്‍ ശരീരത്തിന്‍െറ ഭാരം താങ്ങാന്‍ പാടുപെട്ടു. മണിക്കൂറുകള്‍ കടന്നുപോയപ്പോള്‍ ഞാന്‍ കുറച്ചുനേരം ഇരിക്കാന്‍ ഒരു കസേര ചോദിച്ചു. അപ്പോള്‍ മറ്റൊരാള്‍ വന്ന് എന്നെ നോക്കി പറഞ്ഞു: ‘‘ഈ രാജ്യത്ത് നിനക്കൊരു കസേരയില്ല. കാരണം, നീയൊരു ചാരനാണ്. രാജ്യത്തെ വിറ്റുതിന്ന നീചനായ മനുഷ്യന്‍.’’ അപ്പോള്‍ എന്‍െറ കണ്ണുകള്‍ നിറഞ്ഞില്ല. മനസ്സ് നീറിയില്ല. ശരീരം തളര്‍ന്നില്ല. പകരം ഉള്ളില്‍ വേഗതയുള്ളൊരു വൈദ്യുതി പ്രവഹിച്ചു. വിക്രം സാരാഭായിയും ഐ.എസ്.ആര്‍.ഒയും തന്ന കരുത്ത് മനസ്സില്‍ ഇരച്ചുകയറി. അന്നുവരെ ഗാന്ധിജിയുടെ അഹിംസാ സിദ്ധാന്തത്തില്‍ കൃത്യമായ വിശ്വാസം ഉണ്ടായിരുന്നില്ല. കാരണം, അഹിംസകൊണ്ട് എതിര്‍ശക്തികളെ തോല്‍പിക്കാനാകുമെന്ന് എനിക്കറിയില്ലായിരുന്നു. പക്ഷേ, എന്‍െറ കാര്യത്തില്‍ അത് വിജയം കണ്ടു. പിന്നെ, ഞാന്‍ കസേര ചോദിച്ചില്ല, വെള്ളവും.
വെള്ളം കുടിക്കാതെ, ഉണ്ണാതെ, ഉറങ്ങാതെ മണിക്കൂറുകള്‍ അടര്‍ന്നുമാറി. പലരും എനിക്കരികില്‍ വന്ന് അസഭ്യവര്‍ഷം നടത്തി മടങ്ങി. ഇതിനിടയില്‍ ഒരാള്‍ വന്ന് എനിക്ക് വെള്ളം വേണോ എന്ന് ചോദിച്ചു. ഞാന്‍ വേണ്ടെന്ന് പറഞ്ഞു. ഈ രാജ്യത്ത് വെള്ളവും ഇരിപ്പിടവും ഇല്ലാത്തവനാണെന്ന് പറഞ്ഞു. അയാള്‍ ചിരിച്ചു. ‘‘നിങ്ങള്‍ ഇത് സമ്മതിക്കുന്നു അല്ലേ’’ എന്നു പറഞ്ഞു. ഞാന്‍ ചിരിക്കാന്‍ ശ്രമിച്ചു. ചിരിച്ച മുഖം സങ്കടത്തെ തുടച്ചുമാറ്റി.
എന്‍െറ ഒരേതരത്തിലുള്ള നില്‍പ് അപ്പോഴേക്കും എത്രയോ മണിക്കൂറുകള്‍ പിന്നിട്ടു. നാവുകള്‍ കുഴഞ്ഞ് ഉള്ളിലേക്ക് തളര്‍ന്നുറങ്ങി. കണ്ണുകള്‍ക്ക് പ്രകാശത്തോട് പ്രതികരിക്കാനാകാതെയായി. കാലുകള്‍ നീരുകെട്ടി തടിച്ചുവീര്‍ത്തു. മരവിച്ച കാല്‍പാദത്തിലെ രക്തയോട്ടം നിലച്ചതുപോലെ തോന്നി. കാല്‍വെള്ളയില്‍നിന്ന് മരണത്തിന്‍െറ തണുപ്പ് പതിയെ മുകളിലേക്ക് കയറിവന്നു. അത് കാല്‍മുട്ടുകള്‍ കടന്ന് എന്‍െറ ശരീരത്തിലേക്ക് പടര്‍ന്നുകയറുന്നത് നിസ്സഹായനായി ഞാന്‍ നോക്കിനിന്നു. വിക്ഷേപണത്തറയില്‍ അവസാന പറക്കലിനായി കൗണ്ട്ഡൗണ്‍ കാത്ത് നിലയുറപ്പിച്ചു ഞാനും നിന്നു. ശൂന്യാകാശത്ത് എന്‍െറ കൈകളില്‍നിന്ന് പറന്നുയര്‍ന്ന റോക്കറ്റുകള്‍ക്കൊപ്പം ജീവിക്കാന്‍ മനസ്സ് തയാറെടുത്തു. ഉടലില്‍ ജീവന്‍െറ ചെറിയ കണികമാത്രം അവശേഷിക്കുന്ന നിമിഷത്തെ ഞാന്‍ തിരിച്ചറിഞ്ഞു. പിന്നെ, എപ്പോഴോ നിലത്തേക്കൂര്‍ന്നുവീണു.
പെട്ടെന്ന് ആരൊക്കെയോ ഓടിവന്നു. അടുത്തുള്ള ആശുപത്രിയില്‍നിന്ന് ഒരു ഡോക്ടറെ കൊണ്ടുവന്നു. എന്‍െറ ശരീരം ഒരു കട്ടിലിലേക്ക് കിടത്തപ്പെട്ടു. മനസ്സും ജീവനും പൂജപ്പുരവിട്ട് പുറത്തേക്ക് നടന്നുതുടങ്ങി. പൂജപ്പുരയിലെ കൃഷ്ണ ക്ളിനിക്കിലെ ഡോ.സുകുമാരനാണ് എന്നെ പരിശോധിക്കുന്നതെന്ന് അവരുടെ സംസാരത്തില്‍നിന്ന് തിരിച്ചറിഞ്ഞു. ഈ ശരീരത്തില്‍ ഇനിയൊരു തലോടല്‍പോലും മരണമായി മാറുന്ന ആഘാതമാകാമെന്ന് ഡോക്ടര്‍ അവരോട് പറഞ്ഞു. അവര്‍ ഭയന്നുവിറച്ച് പിറുപിറുക്കുന്നത് ഞാന്‍ തിരിച്ചറിഞ്ഞു.
പിന്നെ രണ്ടുദിവസം ഇരുട്ടുമുറിയില്‍ എന്‍െറ ശരീരം മര്‍ദനത്തിന് വിധേയമായില്ല. കിടക്കവിട്ടുണരാന്‍ തോന്നിയപ്പോള്‍ ഞാനാദ്യം തിരക്കിയത് അന്വേഷണ ഉദ്യോഗസ്ഥന്‍ എ.ഡി.ഐ.ജി സിബി മാത്യൂസിനെയാണ്. എന്‍െറ ആവശ്യപ്രകാരം രണ്ടുദിവസം കഴിഞ്ഞപ്പോള്‍ അദ്ദേഹം കാണാനെത്തി. വന്നപാടെ അടിമുടി ഒന്നുനോക്കി ‘‘മിസ്റ്റര്‍ നമ്പി നിങ്ങള്‍ ഇത് ചെയ്യുമെന്ന് ഞാന്‍ കരുതിയിരുന്നില്ല, നിങ്ങള്‍ ഇത് ചെയ്യാന്‍ പാടില്ലായിരുന്നു.’’ ഇത്രയും പറഞ്ഞ് രണ്ടുമിനിറ്റ് നേരം അവിടെ ചെലവഴിച്ച് അദ്ദേഹം മടങ്ങി.
കേസ് സി.ബി.ഐക്ക് കൈമാറണം എന്ന് സര്‍ക്കാറിനോട് ആവശ്യപ്പെട്ട ഉദ്യോഗസ്ഥന്‍െറ നിര്‍ദേശപ്രകാരം എന്നെ അറസ്റ്റുചെയ്യുന്നു. പിന്നെ, തടവറയെക്കാള്‍ ഭയാനകമായ ഇരുട്ടുമുറിയില്‍ കൊണ്ടുപോയി മര്‍ദിക്കുന്നു. മരിക്കുമെന്ന ഘട്ടമെത്തിയപ്പോള്‍ ഡോക്ടറെ വിളിക്കുന്നു. നിര്‍ബന്ധപൂര്‍വം ആവശ്യപ്പെട്ടപ്പോള്‍ മാത്രം അന്വേഷണ ഉദ്യോഗസ്ഥന്‍ എനിക്ക് മുന്നിലെത്തുന്നു. കോടതിയില്‍ ഹാജരാക്കിയശേഷം കസ്റ്റഡിയില്‍ വാങ്ങിയ എന്നെ കോടതി ഉത്തരവില്ലാതെ ആര്‍ക്കൊക്കെയോ ചോദ്യംചെയ്യാന്‍ വിട്ടുകൊടുത്തു. എനിക്കൊന്നും മനസ്സിലാക്കാന്‍ കഴിഞ്ഞില്ല. ചോദ്യംചെയ്യല്‍ തിരിച്ചുംമറിച്ചും നടന്നുകൊണ്ടേയിരുന്നു.
ഇരുട്ടുമുറിയില്‍ എനിക്ക് കസേര അനുവദിച്ചു. എന്നെ ചോദ്യംചെയ്യുന്ന മുറിയില്‍ മധ്യഭാഗത്തായി ഒരു കസേരയില്‍ ടെലിഫോണ്‍ സ്ഥാപിക്കപ്പെട്ടു. ചോദ്യംചെയ്യല്‍ തുടങ്ങിയതു മുതല്‍ അവസാനിക്കുംവരെ ആ ഫോണ്‍ ശബ്ദിച്ചില്ല. ഇടക്ക് പൊലീസുകാര്‍ എന്നവകാശപ്പെട്ട ഗുണ്ടകള്‍ ഫോണ്‍ പരിശോധിക്കുന്നത് എന്‍െറ ശ്രദ്ധയില്‍പ്പെട്ടു. അവരാ ഫോണിന്‍െറ റിസീവറില്‍ ഒളിപ്പിച്ച മൈക്കില്‍ എന്‍െറ സംഭാഷണം റെക്കോഡ് ചെയ്യുകയാണെന്ന് എനിക്ക് മനസ്സിലായി. വിദേശത്തടക്കം സഞ്ചരിച്ച് ഏറ്റവും ആധുനിക ടെക്നോളജി കാണാനും പഠിക്കാനും അവസരംകിട്ടിയ ശാസ്ത്രജ്ഞനായ എന്‍െറ മുന്നില്‍ അവര്‍ ഈ രഹസ്യറെക്കോഡിങ് നടത്തിയപ്പോള്‍ ഞാന്‍ അറിയാതെ ചിരിച്ചുപോയി. പിന്നീട് മണ്ടത്തങ്ങളുടെ ഘോഷയാത്രയായിരുന്നു ചോദ്യംചെയ്യല്‍ നാടകം.
വൈകാതെ കേസ് സി.ബി.ഐ ഏറ്റെടുത്തു. അവരുടെ ഉദ്യോഗസ്ഥന്‍ ഒരു ശര്‍മ വന്നയുടന്‍ എന്നെ വിഷ് ചെയ്തു. പിന്നെ ഐ.ഡി കാര്‍ഡ് കാണിച്ച് അദ്ദേഹത്തിന്‍െറ പേരും സ്ഥാനവും പറഞ്ഞുതന്നു. ചോദ്യംചെയ്യുന്നത് റെക്കോഡ് ചെയ്യുമെന്ന് അറിയിച്ചു. അത്ര മാന്യമായിട്ടായിരുന്നു അവരുടെ സമീപനം. റെക്കോഡ് ചെയ്യുന്നത് എനിക്ക് നല്ലതിനായതിനാല്‍ ഇരുകൂട്ടരേയും ഞാന്‍ സ്വാഗതം ചെയ്യുകയാണ് ചെയ്തത്. സി.ബി.ഐയുടെ ആദ്യ ചോദ്യംചെയ്യലില്‍തന്നെ എന്‍െറ നിരപരാധിത്വവും കേസ് വെറുമൊരു കെട്ടുകഥയാണെന്നുമുള്ള സത്യം തിരിച്ചറിഞ്ഞു.
റിമാന്‍ഡ് ചെയ്യപ്പെട്ട ഞാന്‍ വിയ്യൂര്‍ ജയിലിലടയ്ക്കപ്പെട്ടു. അവിടെ ചെന്നുകയറുമ്പോള്‍ പ്രമാദമായ കേസുകളിലെ പ്രതിയായ റിപ്പര്‍ എന്ന അപരനാമത്താല്‍ അറിയപ്പെടുന്ന കുപ്രസിദ്ധനായ വ്യക്തി എന്നോട് ചോദിച്ചു, ‘‘നിങ്ങളെയും അവര്‍ കള്ളക്കേസില്‍ കുടുക്കി അല്ലേ’’ എന്ന്. സത്യത്തില്‍ ആ സമയത്ത് എനിക്ക് ബോധ്യമായി, സത്യം പുറത്തുവരുകതന്നെ ചെയ്യും. അങ്ങനെ 50 ദിവസം ജയിലില്‍ കുറ്റവാളികള്‍ക്കൊപ്പം ഞാനും ജീവിച്ചു. 18 വര്‍ഷത്തെ കാത്തിരിപ്പ് വേണ്ടിവന്നെങ്കിലും എന്നെ കള്ളനെന്ന് വിളിച്ചവര്‍ എനിക്ക് പൂമാല തന്നു. സമൂഹം ക്രിമിനലായി മുദ്രകുത്തിയ എനിക്ക് സ്നേഹം ലഭിച്ചുതുടങ്ങി. സന്തോഷിക്കുന്നു.
l
കുഞ്ഞുന്നാളിലെ എന്‍െറ സ്വപ്നമായിരുന്നു ആകാശക്കാഴ്ചകള്‍. അതിരുകളില്ലാത്ത ആ വാനവിസ്മയത്തില്‍ പറന്നുകളിക്കാന്‍ ഒരുപാടുവട്ടം കൊതിച്ചു. വലിയ മലമുകളില്‍നിന്ന് ചിറകുകള്‍വെച്ചുകെട്ടി പറന്നുപറന്ന് താഴേക്ക് പോകാന്‍ കൊതിച്ചിരുന്നു. വലുതായപ്പോള്‍ ആ കിനാവ് കൂടിക്കൂടിവന്നു. അമ്മ ചോറുവാരിത്തരുമ്പോള്‍ പറഞ്ഞിരുന്നു, വേഗം കഴിച്ചാല്‍ അമ്പിളിമാമനെ പിടിച്ചുതരാമെന്ന്. ഞാന്‍ വളര്‍ന്നപ്പോള്‍ അമ്മയോട് പറഞ്ഞു, അമ്മക്ക് ഞാന്‍ അമ്പിളിമാമനെ പിടിച്ചുതരാമെന്ന്്. അങ്ങനെ, ആ മോഹവുംകൊണ്ട് നേരെപോയി മെക്കാനിക്കല്‍ എന്‍ജിനീയറിങ് പഠിച്ചു. ഉന്നത വിജയത്തോടെ പുറത്തിറങ്ങിയപ്പോള്‍ മനസ്സില്‍ ഒരേയൊരു ലക്ഷ്യം മാത്രമായിരുന്നു. ഐ.എസ്.ആര്‍.ഒ ഇന്ത്യയുടെ ബഹിരാകാശകവാടം തുറക്കുന്ന ആ സ്വപ്നത്തിലേക്ക് ജീവിതം കാലെടുത്തുവെച്ചു. 25 ജീവനക്കാര്‍, വിശാലമായ തെങ്ങിന്‍ പുരയിടം, ഒരു ക്രിസ്ത്യന്‍പള്ളി, പിന്നെയൊരു പഴയ പള്ളിക്കൂടം ഇത്രയുമായിരുന്നു അന്നത്തെ ഐ.എസ്.ആര്‍.ഒ.
1966 സെപ്റ്റംബര്‍ 12
എന്‍െറ ജീവിതത്തിലെ മറക്കാനാവാത്ത ദിവസം. ഉള്ളിലെ സ്വപ്നക്കൂട്ടില്‍ സൂക്ഷിച്ചുവെച്ച ചിറകുകള്‍ എടുത്തണിഞ്ഞ് തിരുവനന്തപുരത്തെ ഐ.എസ്.ആര്‍.ഒയിലേക്ക് ഞാന്‍ പറന്നുകയറി. അവിടെ ആദ്യം ഒരു മീറ്റിങ് ആയിരുന്നു. ഞങ്ങള്‍ അഞ്ചുപേര്‍. എം.എ. അബ്ദുല്‍മജീദ്, പി. സുധാകരന്‍, സി.ആര്‍. സത്യ, എ.പി.ജെ. അബ്ദുല്‍കലാം, പിന്നെ ഞാന്‍. പുതിയ അഞ്ചു ശാസ്ത്രജ്ഞന്മാര്‍, ഞങ്ങള്‍ പരസ്പരം റോക്കറ്റിനെക്കുറിച്ച് സംസാരിച്ചിരിക്കുമായിരുന്നു. പുതിയ പുതിയ ആശയങ്ങള്‍ അവിടെ പിറവിയെടുത്തു. അടുത്തദിവസം മീറ്റിങ് കഴിഞ്ഞ് മറ്റുള്ളവര്‍ മടങ്ങിയപ്പോള്‍ ഒരാള്‍ എന്‍െറ ടേബ്ളിന്‍െറ അരികില്‍ വന്നുനിന്നു. ഞാന്‍ ശ്രദ്ധിക്കാതെ വരച്ചുകൊണ്ടിരിക്കുകയാണ്. അദ്ദേഹം എന്‍െറ വര ശ്രദ്ധിച്ചു നോക്കിനിന്നു. അദ്ദേഹത്തിന്‍െറ പിന്നില്‍ വിനയത്തോടെ കലാം സാര്‍ നില്‍ക്കുന്നുണ്ടായിരുന്നു. കുറേനേരം അവര്‍ മിണ്ടാതെതന്നെ നിന്നു. പിന്നെ, ഞാന്‍ മുഖമുയര്‍ത്തിയപ്പോള്‍ കലാം സാര്‍ പിന്നില്‍നിന്ന് എന്നോട് എഴുന്നേല്‍ക്കാന്‍ ആംഗ്യംകാണിച്ചു. അപ്പോള്‍ മുഖമുയര്‍ത്തിയ അദ്ദേഹം എന്നോടു പേര്‍ ചോദിച്ചു. ഞാന്‍ തിരിച്ചും ചോദിച്ചു. വിനയത്തോടെ മറുപടി വന്നു: ‘‘എന്നെ ഇവര്‍ വിക്രം എന്നാണ് വിളിക്കുന്നത്.’’ ഞാന്‍ ഇരിപ്പിടത്തില്‍നിന്നെഴുന്നേറ്റു. കണ്ണുകള്‍ വിശ്വസിക്കാനാവാത്ത കാഴ്ചകണ്ടതിന്‍െറ വലയത്തിലാണ്ടുപോയി. മനസ്സിലെ ദൈവമായ വിക്രം സാരാഭായിയെ അങ്ങനെ ആദ്യം കണ്ടുമുട്ടി. പിന്നെ, ആ മനസ്സിന്‍െറ ഒപ്പം ഞാന്‍ യാത്ര തുടങ്ങി. ആ യാത്രതന്നെയാണ് ഇന്നത്തെ നേട്ടങ്ങളുടെ പട്ടികയില്‍ എന്നെയും ഉള്‍പ്പെടുത്താന്‍ കാരണം.
ജോലികിട്ടി കുറച്ചുകാലം കഴിഞ്ഞപ്പോഴാണ് അമേരിക്കയിലെ പ്രിന്‍സ്റ്റന്‍ യൂനിവേഴ്സിറ്റിയില്‍ എന്‍ട്രന്‍സ് പാസായത്. അന്ന് അവിടെ പഠിക്കാന്‍ അവസരം ലഭിക്കുക എന്നത് വലിയ ഭാഗ്യമാണ്. ആകെ 25 സീറ്റ്. 30 പ്രഫസര്‍മാരാണ് ക്ളാസെടുക്കുന്നത്. ഈ 30 പേരും ലോകത്തിലെ അറിയപ്പെടുന്ന ശാസ്ത്രജ്ഞര്‍. അവരുടെ നിയമങ്ങള്‍, കണ്ടെത്തലുകള്‍, പുസ്തകങ്ങള്‍ എന്നിവയാണ് ലോകത്തെ ആയിരക്കണക്കിന് യൂനിവേഴ്സിറ്റികള്‍ പാഠപുസ്തകങ്ങളും സിലബസുകളുമാക്കുന്നത്. ആല്‍ബര്‍ട്ട് ഐന്‍സ്റ്റൈന്‍ ഈ സംഘത്തില്‍പെട്ട അധ്യാപകനായിരുന്നു എന്നതുതന്നെ ആ യൂനിവേഴ്സിറ്റിയുടെ ഗുണനിലവാരത്തെ എടുത്തുപറയാന്‍ ഉപയോഗിക്കാം.
അവിടെയാണ് ഞാന്‍ ദ്രവഇന്ധനം ഉപയോഗിച്ചുള്ള എന്‍ജിന്‍ പ്രവര്‍ത്തനം പഠിച്ചത്. പിന്നെ, റോക്കറ്റ് സാങ്കേതികവിദ്യയും അവിടെ പഠനവിഷയമായിരുന്നു. പഠനം പൂര്‍ത്തിയാക്കി മികച്ച വിദ്യാര്‍ഥിയായി പുറത്തിറങ്ങിയപ്പോള്‍ അമേരിക്കന്‍ സര്‍ക്കാര്‍ നേരിട്ടു ക്ഷണിച്ചു, ആ രാജ്യത്തെ പൗരനായിനിന്ന് അവരെ സേവിക്കാന്‍. നാസയില്‍ ഉയര്‍ന്ന ജോലി, വലിയ ശമ്പളം, സൗഭാഗ്യങ്ങള്‍ ഒക്കെ ഓഫറുകളായി വന്നു. ഒന്നും ഞാനെന്‍െറ ലക്ഷ്യത്തിന് മുന്നില്‍ തിളങ്ങുന്നതായി കണ്ടില്ല. വിക്രം സാരാഭായിയും ഐ.എസ്.ആര്‍.ഒയും മാത്രമായിരുന്നു എന്‍െറ കണ്ണിലെ കാഴ്ചകള്‍. മനസ്സില്‍ ഇന്ത്യയെന്ന സ്നേഹം മാത്രം. പിന്നെ ആലോചനകള്‍ക്ക് സമയംകളയാതെ നാട്ടില്‍ പറന്നെത്തി. ഇന്ത്യയുടെ ആദ്യത്തെ ദ്രവ ഇന്ധന റോക്കറ്റ് നിര്‍മിച്ചു. അത് വലിയൊരു ചരിത്രംതിരുത്തി ഇന്ത്യയുടെ അഭിമാനം ബഹിരാകാശത്തെത്തിച്ചു. ലോകം അസൂയയോടെ ആ കാഴ്ച നോക്കിനിന്നു.
1966 സെപ്റ്റംബര്‍ 12 മുതല്‍ 1994 നവംബര്‍ 13 വരെ ആ മൂന്നു പതിറ്റാണ്ടുകാലം ഇന്ത്യയുടെ വളര്‍ച്ചക്കുവേണ്ടി ഉറങ്ങാതെ ജോലി ചെയ്തവനാണ് ഞാന്‍. 1966 മുതല്‍ എന്‍െറ കുടുംബജീവിതം അവതാളത്തിലായിരുന്നു. ഭാര്യക്കും മക്കള്‍ക്കുമൊപ്പം ചെലവഴിക്കാന്‍ സമയം കുറവായിരുന്നു. ഏറെ സമയവും പ്രഫഷനല്‍ ലൈഫില്‍ ആയിരുന്നു. രാജ്യവും രാജ്യത്തിന്‍െറ സ്വപ്നവുമായിരുന്നു മനസ്സിലുണ്ടായിരുന്ന ലക്ഷ്യങ്ങള്‍. 1994നുശേഷം അതും തകര്‍ന്നു. 28 വര്‍ഷത്തെ ഔദ്യാഗിക ജീവിതത്തില്‍ നേടിയെടുത്തതെല്ലാം ഒരു നിമിഷംകൊണ്ട് തകര്‍ത്തെറിഞ്ഞു. ആര്‍ക്കുവേണ്ടിയാണ് പൊലീസ് എന്നെ ജയിലിലടച്ചതെന്ന് ഇന്നും എനിക്കറിയില്ല. പക്ഷേ, ഒരു കാര്യം അറിയാം. കേസില്‍പെടുത്തിയ ഞാനും ശശികുമാറുമൊക്കെ കെട്ടിപ്പൊക്കിയ ശാസ്ത്രകൂടാരത്തില്‍നിന്നാണ് ഇന്ത്യ ആകാശത്തിനപ്പുറം പറന്നുയര്‍ന്നത്.
ഈ കള്ളക്കഥ വന്നതോടെ തകര്‍ന്നുപോയത് അതാണ്. 30 വര്‍ഷത്തെ നേട്ടങ്ങള്‍കൊണ്ട് നമുക്ക് നേടാന്‍ കഴിഞ്ഞതെല്ലാം നിസ്സാരമായ നുണകള്‍കൊണ്ട് തകര്‍ന്നുവീണു. കോടികളുടെ നഷ്ടം രാജ്യത്തിനാണ്. രാജ്യത്തിന്‍െറ ടെക്നോളജി വികാസത്തെ തകര്‍ത്തുതരിപ്പണമാക്കിയവര്‍ ഉത്തരം തന്നേ മതിയാകൂ, എന്‍െറ ഈ ഒമ്പതു ചോദ്യങ്ങള്‍ക്ക്.
ചോദ്യം
ഒന്ന്
തിരുവനന്തപുരം വഞ്ചിയൂര്‍ പൊലീസ് കേസെടുത്ത ക്രൈംനമ്പര്‍ 225/94, 246/94 എന്നീ കേസുകള്‍ അന്വേഷിക്കാന്‍ കേരള പൊലീസിന് സാങ്കേതികമായി തടസ്സമുണ്ടെന്ന് ഗവണ്‍മെന്‍റിന്‍െറ അന്വേഷണ ഉദ്യോഗസ്ഥനായ എ.ഡി.ഐ.ജി സിബി മാത്യൂസ് അറിയിച്ചു.
1948ലെ ഫോറിനേഴ്സ് ഓര്‍ഡറിലെ സെക്ഷന്‍ ഏഴു പ്രകാരവും 1946ലെ ഫോറിനേഴ്സ് ആക്ട് പ്രകാരവും വിദേശികള്‍ ഉള്‍പ്പെട്ട കേസ് ആയതിനാലും ഔദ്യാഗിക രഹസ്യനിയമപ്രകാരവും ചാര്‍ജ് ചെയ്ത കേസ് അന്വേഷിക്കാന്‍ കേരള പൊലീസിന് സംവിധാനങ്ങളില്ല. വിദേശരാജ്യങ്ങളിലേക്ക് അന്വേഷണം വ്യാപിപ്പിക്കേണ്ടി വരുമെന്നതിനാലും ഇന്ത്യയിലെതന്നെ മറ്റ് സംസ്ഥാനങ്ങളിലേക്ക് അന്വേഷണം തുടരേണ്ടിവരുമെന്നും പൊലീസ് അറിയിച്ചു. അപ്രകാരം സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര ഗവണ്‍മെന്‍റിന് അന്വേഷണ ഏജന്‍സിയെ ആവശ്യപ്പെട്ട് കത്തയക്കുകയും ചെയ്തു.
1994 ഡിസംബര്‍ രണ്ടിന് ഇതനുസരിച്ചുള്ള നോട്ടിഫിക്കേഷന്‍ സര്‍ക്കാറിനുവേണ്ടി ഹോംസെക്രട്ടറി സി.പി. നായര്‍ പുറപ്പെടുവിച്ചു. 1994 നവംബര്‍ 30നാണ് സി.ബി.ഐക്ക് കേസ് കൈമാറണമെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ റെക്കമെന്‍റ് ചെയ്തത്. അങ്ങനെ അന്വേഷണത്തിനായി കഴിവും പരിചയവും പൊലീസിന് കുറവുണ്ടെന്ന് കാണിച്ച് കത്തെഴുതിയവര്‍ എന്തിനാണ് സി.ബി.ഐ ഏറ്റെടുക്കുംമുന്നേ തിടുക്കത്തില്‍ കേസ് കൈമാറിയ ദിവസംതന്നെ എന്നെ അറസ്റ്റ് ചെയ്തത്? അന്ന് പൊലീസ് അറസ്റ്റ് ചെയ്യാതിരുന്നെങ്കില്‍ കള്ളക്കേസായ ഇതില്‍ ഉള്‍പ്പെടുത്തി സി.ബി.ഐ എന്നെ അറസ്റ്റ് ചെയ്യില്ല എന്ന് ബോധ്യം ഉള്ളതുകൊണ്ടാണോ?
രണ്ട്
കേരള പൊലീസിന്‍െറ ആവശ്യപ്രകാരം 1996 ജൂണ്‍ 27ന് പ്രസ്തുത കേസ് പുനരന്വേഷണം നടത്താന്‍ തീരുമാനിച്ച വിവരം കാണിച്ച് സര്‍ക്കാര്‍ ഉത്തരവിറങ്ങി. എന്നാല്‍, 1996 ജൂലൈ എട്ടിന് അതേ ഉത്തരവ് തിരുത്തി പുനരന്വേഷണം തുടര്‍ അന്വേഷണമാക്കി മാറ്റുകയും ചെയ്തു.
അന്വേഷിക്കാന്‍ കഴിയില്ലെന്ന് പറഞ്ഞ് കേന്ദ്രസംഘത്തെ ഏല്‍പിച്ച കേസ് പിന്നെയും ചോദിച്ചുവാങ്ങിയതെന്തിന്?
കേസ് അന്വേഷിക്കാന്‍ തക്ക സാങ്കേതികജ്ഞാനവും സൗകര്യങ്ങളും ഇല്ലെന്നുപറഞ്ഞ് കേസ് സി.ബി.ഐക്ക് കൈമാറാന്‍ റെക്കമെന്‍റ് ചെയ്തവര്‍ എന്തുകൊണ്ടാണ് സി.ബി.ഐ കേസ് അന്വേഷിച്ച് സുപ്രീംകോടതിയില്‍ സത്യം തെളിയിച്ചപ്പോള്‍ വീണ്ടും അന്വേഷണത്തിന് സന്നദ്ധത കാട്ടിയത്.
അന്വേഷണത്തിന്‍െറ ഘട്ടത്തില്‍ റോ(റിസര്‍ച്ച് അനാലിസിസ് വിങ്) യിലെ ഉദ്യോഗസ്ഥര്‍ പാതിവഴിയില്‍ കേസ് നിര്‍ത്തിപ്പോയതെന്താണ്? കേസ് അന്വേഷിക്കാനോ ചോദ്യംചെയ്യാനോ അധികാരമില്ലാത്ത ഐ.ബി (ഇന്‍റലിജന്‍സ് ബ്യൂറോ) യെയും റോയെയും സഹായത്തിന് വിളിച്ചതെന്തിന്?
മൂന്ന്
ഇത്രയും കോളിളക്കം സൃഷ്ടിച്ച കേസില്‍ പ്രതിയായി എന്നെ അറസ്റ്റുചെയ്തു. ഞാന്‍ ഔദ്യാഗിക രഹസ്യങ്ങള്‍ ചോര്‍ത്തി വിറ്റുവെന്ന് ആരോപിക്കുമ്പോള്‍ എന്‍െറ വീട് സ്വാഭാവികമായും പരിശോധിക്കണം, കണക്കില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചിട്ടുണ്ടോയെന്ന്. ഐ.എസ്.ആര്‍.ഒയുടെ സാങ്കേതികരഹസ്യങ്ങള്‍ ഞാന്‍ ചോര്‍ത്തിയതിന്‍െറ പേരില്‍ എന്തെങ്കിലും, ഏതെങ്കിലും രേഖകള്‍ തിരക്കി നിങ്ങള്‍ക്ക് വീട് റെയ്ഡ് ചെയ്യാമായിരുന്നു. എന്തുകൊണ്ട് എന്‍െറ വീട് റെയ്ഡ് ചെയ്തില്ല? അപ്പോള്‍തന്നെ അറിയാമായിരുന്നോ അവിടെയും എന്‍െറ കൈവശവും നിങ്ങള്‍ ആഗ്രഹിക്കുന്ന തെളിവുകള്‍ ഒന്നും ഉണ്ടാകില്ല എന്നകാര്യം?
നാല്
കേസിന്‍െറ പേരില്‍ അറസ്റ്റ് ചെയ്ത എന്നെ കോടതി അറിയാതെ അജ്ഞാതസംഘത്തിന് മര്‍ദിക്കാന്‍ വിട്ടുകൊടുത്തതെന്തിന്? കോടതി ഉത്തരവ് പൊലീസ് കസ്റ്റഡിയില്‍ വിടാനാണ്. ആ നിലയില്‍ പ്രവര്‍ത്തിക്കാതെ മറ്റ് ഏജന്‍സികളുടെ ആളുകള്‍ക്ക് ‘കൈകാര്യം’ ചെയ്യാന്‍ വിട്ടുകൊടുത്തതിന്‍െറ ലക്ഷ്യം? പ്രതി ചേര്‍ക്കപ്പെട്ടയാളെ അങ്ങനെ വിട്ടുകൊടുക്കാന്‍ ആരാണ് നിങ്ങള്‍ക്ക് അധികാരം തന്നത്? ആരുടെ ഉത്തരവ് അനുസരിച്ചാണ് ആ നടപടി ഉണ്ടായത്? അന്ന് ഇരുട്ടുമുറിയില്‍വെച്ച് ക്രൂരമായി തല്ലിച്ചതച്ചവര്‍ ആരാണ് പൊലീസുകാരോ ഐ.ബി ഉദ്യോഗസ്ഥരോ അതോ വാടകഗുണ്ടകളോ? എന്തായാലും അത് അറിയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.
അഞ്ച്
കുറച്ചുവര്‍ഷങ്ങള്‍ക്കുമുമ്പ് ഇറങ്ങിയ ഒരു പുസ്തകമുണ്ട്- ബ്രയാന്‍ ഹാര്‍വിയുടെ ‘Russia In space, The failed Frontier’. ഇതില്‍ പറയുന്നുണ്ട്, ഐ.എസ്.ആര്‍.ഒ ചാരക്കേസ് സി.ഐ.എയുടെ അറിവോടെ നടന്ന നാടകമാണെന്ന്. സി.ഐ.എ പോലൊരു ഏജന്‍സിക്ക് ഇടപെടാന്‍ തക്കവിധം ഈ കേസിനെ വഴിതെറ്റിച്ചത് കേരള പൊലീസ് അല്ലേ? പൊലീസിന്‍െറയോ ഇന്‍റലിജന്‍സ് വിഭാഗത്തിന്‍െറയോ തലപ്പത്തുള്ള ആരോ ഒരാള്‍ സി.ഐ.എയുടെ ഏജന്‍റായിരുന്നിരിക്കണം. അന്ന് ഇന്ത്യയുടെ ബഹിരാകാശ ശാസ്ത്രരംഗം തകര്‍ത്തെറിയാന്‍ സി.ഐ.എയുടെ പങ്ക് പറ്റിയതാരാണ്? ആരാണ് ഇന്ത്യയെ വിറ്റ യഥാര്‍ഥ ചാരന്‍?
ആറ്
മലയാളപത്രങ്ങളിലും മറ്റ് ഭാഷാ പത്രങ്ങളിലും കേസ് സംബന്ധിച്ചു വന്ന വാര്‍ത്തകള്‍ എല്ലാം ഒരുപോലെയായിരുന്നു. ഒരു പ്രത്യേക സ്ഥലത്തിരുന്ന് ഒരാള്‍ വിളിച്ചുപറയുന്നതുപോലെ തോന്നിപ്പിക്കുന്നതായിരുന്നു. ആരുടെ നിര്‍ദേശപ്രകാരമായിരുന്നു പത്രങ്ങള്‍ക്ക് അന്വേഷണത്തിന്‍െറ ഉത്തരവാദിത്തം ഉള്ളവര്‍ വാര്‍ത്തകള്‍ നല്‍കിയത്? ഇത്രയും രഹസ്യസ്വഭാവമുള്ള കേസ് അന്വേഷിക്കേണ്ട രീതിയിലായിരുന്നോ അന്വേഷണം നടത്തിയത്? അന്വേഷണത്തിന്‍െറ ലക്ഷ്യം സര്‍ക്കാറിനെ അട്ടിമറിക്കലോ ഐ.എസ്.ആര്‍.ഒയെ തകര്‍ക്കലോ ആണെന്ന് സംശയിക്കുന്നു. ഈ രണ്ടു കാര്യവും ഫലത്തില്‍ നടക്കുകയും ചെയ്തു. ആരാണ് ഈ ഗെയിം കളിക്കാന്‍ പൊലീസിലെ തലപ്പത്തുള്ളവര്‍ക്ക് പന്തെറിഞ്ഞുകൊടുത്തത്?
ഏഴ്
ഇത്രയും വലിയ ഒരു കേസ് അന്വേഷിക്കാന്‍ തുടങ്ങുമ്പോഴോ സി.ബി.ഐക്ക് കൈമാറുമ്പോഴോ ഏതെങ്കിലും തരത്തിലുള്ള മെറ്റീരിയല്‍ എവിഡന്‍സ് നിങ്ങള്‍ക്ക് കിട്ടിയോ? ബംഗളൂരുവിലെ ചന്ദ്രശേഖറിന്‍െറ വീട്ടില്‍ കണ്ടെത്തിയ റോക്കറ്റിന്‍െറ പ്ളാസ്റ്റിക് കളിപ്പാട്ടവും പി.എസ്.എല്‍.വിയുടെ ഫോട്ടോഗ്രാഫും ഐ.എസ്.ആര്‍.ഒ കലണ്ടറും അല്ലാതെ എന്ത് തെളിവാണ് കേസില്‍പെട്ടവരില്‍നിന്ന് കണ്ടെടുത്തത്?
എട്ട്
പൊലീസ് ചോദ്യംചെയ്യല്‍ വേളയിലാണ് ഞാന്‍ മറിയം റഷീദയെ ആദ്യമായി കണ്ടത്. അവര്‍ക്ക് കൈമാറി എന്നുപറയുന്ന സാങ്കേതിക വിദ്യ എന്താണ്? ക്രയോജനിക് സാങ്കേതിക വിദ്യ വിറ്റു എന്നാണ് ഒരു ആരോപണം. മീന്‍കുട്ടയില്‍വെച്ച് കടത്താവുന്നതാണോ റോക്കറ്റിന്‍െറ സാങ്കേതിക വിദ്യ? ഇല്ലാത്ത സാങ്കേതികവിദ്യ കോടികള്‍ക്ക് ശത്രുരാജ്യത്തിന് വിറ്റു എന്നുപറയുമ്പോള്‍ ആ സാങ്കേതികവിദ്യ നമ്മുടെ രാജ്യത്തിന് സ്വന്തമായി ഉള്ളതാണോ എന്ന് അന്വേഷിക്കേണ്ട സാമാന്യബുദ്ധി പാലിക്കേണ്ടിയിരുന്നില്ലേ? അതൊന്നും ചെയ്യാതെ ആഘോഷംപോലെ അറസ്റ്റ് ചെയ്ത് രാജ്യദ്രോഹിയും കള്ളനുമാക്കി മാറ്റിയതിനുപിന്നില്‍ ആരാണ് പ്രവര്‍ത്തിച്ചത്?
ഒമ്പത്
സി.ബി.ഐക്ക് കൈമാറിയിട്ടും തിടുക്കത്തില്‍ അറസ്റ്റ് ചെയ്ത എന്നെ അന്വേഷണ ഉദ്യോഗസ്ഥനായ സിബി മാത്യൂസ് എത്ര സമയമാണ് ചോദ്യം ചെയ്തത്? ഒറ്റവാക്കില്‍ ഒതുങ്ങുന്ന ഒരു ചോദ്യമായിരുന്നെങ്കില്‍ അതിനായി അറസ്റ്റ് ചെയ്യണമായിരുന്നോ?
ഒരു ഫോണ്‍ കാള്‍ ചെയ്താല്‍ സ്റ്റേഷനില്‍ ഹാജരാകുമായിരുന്ന എന്നെ, മുന്‍കാല ക്രിമിനല്‍ പശ്ചാത്തലം ഇല്ലാത്ത എന്നെ അറസ്റ്റ് ചെയ്തേ മതിയാകൂ എന്ന് തീരുമാനിക്കാന്‍ കേരള പൊലീസിന് എന്തായിരുന്നു അത്യാവശ്യം? സി.ബി.ഐക്ക് കൈമാറിയ കേസില്‍ പ്രതിചേര്‍ക്കപ്പെട്ട ഞാന്‍ രാജ്യംവിട്ടുപോകുമെന്ന ഭയമാണോ അതോ മറ്റേതെങ്കിലും ചേതോവികാരമുണ്ടായിരുന്നോ എന്‍െറ ജീവിതംതുലയ്ക്കാന്‍ പൊലീസിന്?
l
ഭരണവര്‍ഗവും ശിങ്കിടികളും ചേര്‍ന്ന് ജീവിതം തല്ലിത്തകര്‍ത്ത ഒരു പൗരന്‍ ചോദിക്കുന്ന സാധാരണ ചോദ്യങ്ങള്‍ മാത്രമല്ലിത്. ഒരു ഗൂഢാലോചനാ സംഘം ആരുടെയോ അജണ്ടകള്‍ നടപ്പാക്കാന്‍ ക്രൂരമായി ചവച്ചുതുപ്പിയ മനുഷ്യന്‍െറ അവകാശങ്ങളുടെ ചോദ്യമാണ്. ഇതിന് ഉത്തരംനല്‍കാതെ ഒഴിഞ്ഞുമാറാനാകില്ല, ഒരു സര്‍ക്കാറിനും ഒരു സംവിധാനത്തിനും.
ഈ മനുഷ്യനെ നശിപ്പിക്കുന്നതിലൂടെ രാജ്യത്തിനുതന്നെ കനത്ത നഷ്ടംവരുത്തിയവര്‍ അവര്‍ക്ക് കിട്ടിയ വിശിഷ്ട സേവനത്തിന്‍െറ സുവര്‍ണപ്പതക്കങ്ങള്‍ മടക്കിനല്‍കി രാജ്യത്തോട് നീതികാണിക്കണം.
****
കുറച്ചുകാലം മുമ്പ് നമ്പിനാരായണനെ കാണാന്‍ തിരുവനന്തപുരത്തെ കിഴക്കേകോട്ടക്കടുത്തെ പെരുന്താന്നിയിലെ സംഗീത എന്ന വീട്ടില്‍ ചെന്നിരുന്നു. രണ്ടു പതിറ്റാണ്ടുകാലം വാര്‍ത്തകളില്‍ നിറഞ്ഞുനിന്ന ആ മുഖത്ത് വേദനയുടെ ദൈന്യതയായിരുന്നില്ല. വരാന്‍പോകുന്ന കോടതിവിധിക്കുശേഷം എല്ലാം തുറന്നുപറയണമെന്ന തന്‍േറടമാണ് ആ മുഖത്ത് കണ്ടത്.
തന്‍േറതുള്‍പ്പെടെ നിരവധി പേരുടെ ജീവിതം ചവച്ചുതുപ്പിയ ഐ.എസ്.ആര്‍.ഒ ചാരക്കേസിനെ ഈ വിധമാക്കിയ പൊലീസ്-രാഷ്ട്രീയ കൂട്ടുകെട്ടുകള്‍ക്കെതിരായി സംസാരിക്കണമെന്ന് പറഞ്ഞിരുന്നു. പക്ഷേ, ആരോടും വ്യക്തിപരമായോ രാഷ്ട്രീയപരമായോ വിരോധമില്ലെന്നും പറഞ്ഞു.
ദേശീയ മനുഷ്യാവകാശ കമീഷന്‍െറ വിധിയെ ശരിവെച്ചുകൊണ്ട് ഹൈകോടതി വിധിവന്നപ്പോള്‍ വീണ്ടും ചെ
ജവഹര്‍ലാല്‍ നെഹ്രുവും നരേന്ദ്രമോദിയും തമ്മില്‍ എന്തെങ്കിലും താരതമ്യമുണ്ടോ? ഇല്ല. ചാച്ചാ നെഹ്രു എന്ന പേര് നെഹ്രു സ്വയമെടുത്ത് അണിഞ്ഞതല്ല. കുട്ടികളോടും കുഞ്ഞുങ്ങളോടുമുളള സ്നേഹത്തിന്‍റെ പേരിലാണ് മറ്റുളളവരാണ് അദ്ദേഹത്തെ ചാച്ചാ നെഹ്രു എന്ന വിളിച്ചത്. ഇരുവരെയും ഒരിക്കലും താരതമ്യം ചെയ്യാനാവില്ല.
മോദിയോ? മോദിയുടെ ഗുജറാത്തില്‍ നടന്ന വംശഹത്യയുടെ ഭാഗമായി പിഞ്ചുകുഞ്ഞുങ്ങള്‍ നേരിട്ട ക്രൂരതയെക്കുറിച്ച് ഓര്‍മ്മിക്കുമ്പോള്‍ത്തന്നെ തലച്ചോറു മരവിച്ചുപോകും. ആളിക്കത്തുന്ന തീയിലേയ്ക്ക് ജീവനോടെ വലിച്ചെറിയപ്പെട്ടവര്‍. ഒന്നും ആരും മറന്നിട്ടില്ല.

ഇപ്പോള്‍ അധ്യാപകദിനം അവസരമാക്കി എല്ലാ സ്ക്കൂളുകളിലും ദൃശ്യവും ശബ്ദവുമായി പ്രത്യക്ഷപ്പെടാനൊരുങ്ങുകയാണ് മോദി. ഇത്തരം പ്രചരണ തന്ത്രങ്ങളിലൂടെയല്ല ജവഹര്‍ലാല്‍ നെഹ്രു കുട്ടികളുടെ പ്രിയപ്പെട്ടവനായത്. തന്‍റെ പ്രസംഗം എല്ലാ സ്ക്കൂളുകളിലെയും കുട്ടികളെ നിര്‍ബന്ധിതമായി കേള്‍പ്പിക്കണമെന്ന് ഇന്ത്യയിലെ ഒരു പ്രധാനമന്ത്രിയും ഇന്നേവരെ ആവശ്യപ്പെട്ടിട്ടില്ല. അര്‍ദ്ധഫാസിസ്റ്റ് വാഴ്ചയ്ക്ക് മടിക്കാതിരുന്ന ഇന്ദിരാ ഗാന്ധി പോലും.

സ്ക്കൂളുകളില്‍ അധ്യാപകദിനം എങ്ങനെ ആഘോഷിക്കണമെന്നതിന് കല്ലേപ്പിളര്‍ക്കുന്ന ഒരു കല്‍പന നല്‍കിയിരിക്കുന്നു, കേന്ദ്ര സര്‍ക്കാര്‍. നരേന്ദ്രമോദി രാജ്യത്തെ എല്ലാ കുട്ടികളോടും നേരിട്ടു സംവദിക്കുമത്രേ. സ്ക്കൂളുകളില്‍ ടിവി സ്ഥാപിച്ചും എല്‍സിഡി പ്രൊജക്ടര്‍ വഴി വലിയ സ്ക്രീനിലും പരിപാടി തത്സമയം കാണിക്കണമത്രേ. ഇതൊന്നും സ്ഥാപിക്കാന്‍ കഴിയാത്ത സ്ക്കൂളുകളില്‍ അടിയന്തരമായി റേഡിയോ വാങ്ങി പരിപാടിയുടെ ശബ്ദരേഖയെങ്കിലും കേള്‍പ്പിക്കണം.

റേഡിയോ ഇല്ലാത്ത സ്ക്കൂളുകളില്‍ എസ്എസ്എ ഫണ്ടുപയോഗിച്ച് ഉടന്‍ റേഡിയോ വാങ്ങണമെന്നാണ് കല്‍പന. കുട്ടികള്‍ കുറവുളള സ്ക്കൂളുകള്‍, വലിയ സ്ക്കൂളുകളിലേയ്ക്ക് കുട്ടികളെ കൊണ്ടുപോകണം പോലും. പ്രസംഗം പരിഭാഷപ്പെടുത്താന്‍ ഇംഗ്ലീഷ്/ഹിന്ദി അധ്യാപകരെ സജ്ജരാക്കി നിര്‍ത്തണമെന്നും നിര്‍ദ്ദേശമുണ്ട്.

സിലബസു തിരുത്താനും പാഠ്യപദ്ധതി ഹൈന്ദവവത്കരിക്കാനും സംഘപരിവാര്‍ നടത്തുന്ന ശ്രമങ്ങളുടെ തുടര്‍ച്ചയാണ് സ്ക്കൂളുകളില്‍ മോദിയുടെ പ്രസംഗം നിര്‍ബന്ധമായി സംപ്രേക്ഷണം ചെയ്യാനുളള കല്‍പന. ഒരു മടിയും കൂടാതെ ആ ആ‍ജ്ഞ ശിരസാവഹിച്ചിരിക്കുകയാണ് നമ്മുടെ വിദ്യാഭ്യാസ വകുപ്പ്.

കേന്ദ്രസര്‍ക്കാരില്‍ നിന്ന് നിര്‍ദ്ദേശം ലഭിക്കേണ്ട താമസം, സ്ക്കൂളുകളിലേയ്ക്ക് വിദ്യാഭ്യാസ ഡയറക്ടറുടെ സര്‍ക്കുലറെത്തി. തീവ്രഹിന്ദുത്വ അജണ്ടകള്‍ക്കു മുന്നില്‍ ലജ്ജാകരമായി കീഴടങ്ങുകയാണ് കേരള സര്‍ക്കാര്‍. ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയരേണ്ടതുണ്ട്.

                                                           
                                                              നവമാധ്യമം
                                                       -----------------------------



1.JITHESH K.V       (THIMIRI)
jitheshkv3@gmail.com
-----------------------------------------------------------------------

2.KURIYAN THOMAS (THERTHALLY)
------------------------------------------------------------------------

3.CHERIYAN V.T (UDAYAGIRI)
------------------------------------------------------------------------

4.ANEESH AD (KARTHIKAPURAM)
------------------------------------------------------------------------

5.VIPIN V GOPAL   (ALAKODE)
-------------------------------------------------------------------------

6.AJEESH  (THADIKKADAVU)

7.RAJESH M  (NADUVIL)
--------------------------------------------------------------------------

8. SHYJU (KOOVERI)
--------------------------------------------------------------------------

9.SHINE KUMAR 

shinekumar.cn@facebook.com
ഞാന്‍



നിങ്ങള്‍ക്ക് ഉദ്വേഗഭരിതമായ
ഒരു ഭാഷയാണ്‌ ഞാന്‍
ചുണ്ടുകളില്‍ വിഷം പേറുന്ന
വിശ്വാസം,
തീടവും മുള്ളിയും നിറഞ്ഞ
മുറിയിലെ ഭാവന ....



ഒരിടത്ത് വച്ച്
ഞാന്‍ നിന്റെ കണ്ണുകളില്‍
വന്നു തടയുന്നു 
വശങ്ങളിലേക്കും മുഖങ്ങളിലേക്കും 
ചിതറി 
നീ എന്റെ കണ്ണില്‍ തടയുന്നു 
നീലിച്ച കണ്പീലികളില്‍
ചായം തേച്ച ചുണ്ടുകള്‍ വന്ന്
വാ തോരാതെ പുലമ്പുന്നു 
ഓ ... അത് സംഭവിച്ച് കഴിഞ്ഞു 
ഇപ്പോള്‍ 
എല്ലാവരും പറയുന്നതുപോലെ
എനിക്ക് നിന്നോട് പറയേണ്ടി വരും 
'' ഞാന്‍ നിന്നെ 
പ്രണയിക്കുന്നുവെന്ന്''
എന്തൊരു പഴഞ്ജന്‍ വാക്ക് അല്ലേ ..... 
കുരുക്ക്
-----------------

കുരുങ്ങി പോയ ഒരിലക്ക്
നിലമാറിയാനോരുമ്മ
ആകാശം വരെ കണ്ണ്
എങ്ങെനെയും കറങ്ങാം
സ്പര്‍ശം കാറ്റായോ
മഴയായോ അറിയുമ്പോള്‍
അരികിലെ ചിലന്തിയെ പറ്റി വ്യാകുലനാകാം
ആകാശത്തില്‍ രോഷവും
ഭൂമിയില്‍ പ്രാര്‍ഥനയും നേരാം
തിരികെ മരം വിളിക്കരുതേ എന്ന് ,
ഒരിണയില വീഴും വരെ...






''ലൈംഗികത എന്ന വാക്കൊഴിച്ച്
ഈ ലോകത്തുള്ളതെല്ലാം ലൈംഗികതയെ കുറിക്കുന്നതാണ്
ലൈംഗികത ആകട്ടെ അധികാരത്തെ കുറിക്കുന്നതും ''
                                                                           
ഇത്ര നിറഞ്ഞ് ഒഴുകിയിട്ടും
നമ്മള്‍ ഒരൊറ്റ
പുഴയാകാത്തത് തേടി
ഇത്ര ദൂരം സഞ്ചരിചപ്പോള്‍
മാത്രമാന്നെനിക്ക്
വഞ്ചനയുടെ നീതി ബോധമുണ്ടായത്
ഇനി നിങ്ങള്‍ക്ക് എന്നെ
ബുധനെന്നോ ബുധൂസെന്നോ വിളിക്കാം 



സ്വാതന്ത്ര്യത്തെ കുറിച്ച്
ഞാനെഴുതിയ
ആറുവരി കവിത
അച്ചനെടുത്ത് കത്തിച്ചു
ആ ചിതാ ഭസ്മം
ഞാനൊരുക്കന്‍
ഭരണിയിലിട്ട് സുക്ഷിച്ചു
അതിന്റെ ഗന്ധം
വീടാകെ പൊതിഞ്ഞ് കവിഞ്ഞ്
അയല്‍പക്കത്തെക്ക് പടര്‍ന്നു
അവിടത്തെ ആനിപെണ്ണിന്
വെളിപാടുണ്ടായി
ഞങ്ങള്‍ പ്രേമിച്ച് പുളച്ച് നടന്നു
മാന്ചോടുകളില്‍ ഒളിച്ചു
പാറമടകളില്‍ അലിഞ്ഞു
ഇന്നത്തെ അവിരാമമായ മൗനത്തില്‍
ആ പഴയ ഭരണിയെ കുറിച്ച് ഒന്നോര്‍ക്കാന്‍
അശക്തനായ ഒരുവന്‍
പാടുപെടുന്നത് കണ്ട്
ഞാന്‍ ഊറി ഊറി ചിരിക്കുന്നു




ലിവിങ് കം ഡൈനിങ്. അടുക്കള, രണ്ട് കിടപ്പുമുറികൾ, ബാത്ത്റൂം... മുഖഭംഗിയിൽ ഒട്ടും കുറവില്ലാത്ത ഈ 550 ചതുരശ്രയടി വീടിന്റെ നിർമാണ ചെലവാകട്ടെ 5 ലക്ഷം രൂപ മാത്രം. WATCH VIDEO >> http://goo.gl/Df1CFBനിർമാൺ ഡിസൈൻസിലെ ഡിസൈനർ എ.എം. ഫൈസലാണ് ഈ വീട് രൂപകൽപ്പന ചെയ്തത്. കൂടുതൽ വിവരങ്ങൾക്ക്: നിർമാൺ ഡിസൈൻസ്, പട്ടേർകുളം, മഞ്ചേരി, മലപ്പുറം. ഫോൺ: 0483 2760285, 8129993444. website: www.nirmandesign.com email: enq@nirmandesign.com


മാവോയിസ്റ്റുപ്രസ്ഥാനം നക്സല്‍ബാരി പ്രസ്ഥാനത്തിണ്ടെ തുടര്‍ച്ചയാണ്. 1967ല്‍ ബംഗാളിലെ സിലിഗുരി ജില്ലയില്‍ പെട്ട നക്സല്ബാരിയില്‍ കലാപം പൊട്ടിപുറപ്പെട്ടത്, ഒരു ദിനംകൊണ്ട് ഉണ്ടായതല്ല. അതിനു ചരിത്രപരമായ കാരണംങള്‍ ഉണ്ട്. കാരണം ഇന്ത്യയിലെ തേയിലതോട്ടംങളില്‍ ഭുരിഭാഗവും അവിടെയാണ്. 10 ഏക്കര്‍ മുതല്‍ 20000 ഏക്കര്‍ വരെ തേയിലതോട്ടം ഉള്ളവര്‍ അവിടെ യുണ്ടായിരുന്നു. 1964 മുതല്‍ അവിടെ കടുത്ത പട്ടിണിയും, ദാരിദ്രവും നിലനിന്നിരുന്നു. അവടത്തെ 30000 വരുന്ന തൊഴിലാളികള്‍ കടുത്ത ചുഷണംആയിരുന്നു അനുഭവിച്ചിരുന്നത്‌, അവരെ സംഘടിപ്പിക്കുകയും, സമരംങള്‍ നടത്തുകയും ചെയ്ത നേതാക്കള്‍ ആയിരുന്നു ചാരുമജുംദാരും, കനുസന്യാലും. ഇവര്‍ സിപിഎം ലെ സജീവ നേതാക്കള്‍ ആയിരുന്നു. 1967 ല്‍ അവിടെ ഇടതുപക്ഷ സര്‍ക്കാര്‍ അധികാരത്തില്‍ വന്നു. അജോയ്മുക്കര്‍ജി മുഖ്യമന്ത്രിയും, ജോതിബസു ഉപമുഖ്യമന്ത്രിയും ആയിരുന്നു. അന്ന് സിലിഗുരിയില്‍ പട്ടിണിരൂക്ഷമായി, തൊഴിലാളികള്‍ സമരം തുടംഗി. ഇവിടത്തെ തേയിലതോട്ടം ഉടമകളില്‍ ബഹുഭുരിഭാഗവും അന്ന് പുതിയ സര്‍ക്കാരിനോട് അനുഭവം ഉള്ളവര്‍ ആയിരുന്നു. ബംഗാള്‍സര്‍ക്കാര്‍ സമരം തിര്‍ക്കുന്നതിനു പകരം അവിടേക്ക് പോലീസ്സേനയെ അയച്ചു, അതിഭികരമായ വെടിവയ്പ്പും,ഭികരപോലീസ് തേര്‍വാഴ്ച്ചയും അവിടെ നടന്നു, നക്സല്‍ബാരിവിപ്ലവം ആരംഭിച്ചത് അവിടെയാണ്. പോലീസ്സേനയെ കൊണ്ട് സമരം അടിച്ചമര്‍ത്താന്‍ പറ്റാതെ വന്നപ്പോള്‍ പട്ടാളസഹായം ആവശ്യപ്പെട്ടു, ഏറ്റവും കുടുതല്‍ വട്ടം പട്ടാളസഹായം ആവശ്യപ്പെട്ട് കേന്ദ്രത്തിനെ സമീപിച്ച സംസ്ഥാനം ബംഗാള്‍ ആണെന്ന് പാര്‍ലമെന്റില്‍ വെളിപ്പെടുത്തുകയുണ്ടായി. എന്നാല്‍ പട്ടാളമേധാവികള്‍ പറഞ്ഞത് 'പട്ടാളതിണ്ടേ പണി സമരംങള്‍ അടിച്ചമര്‍ത്തലല്ല, രാജ്യരക്ഷയാണ്' എന്നായിരുന്നു. ഇതില്‍ നിന്നും ഇവിടത്തെ പലരുടെയും വിപ്ലവപരിവേഷം അഴിഞ്ഞുവീണു.
l ഭാവനയില്‍ നിന്നും ചിന്ദ്യും, ചിന്ദ യില്‍ നിന്നും പ്രവര്‍ത്തനവും ഉണ്ടാവുന്നു, അതിനാല്‍ ഒരു വിപ്ലവകാരി എന്നും കാല്പനികമായ ഭാവനകള്‍ക്ക് വിധേയനായിരിക്കും. ഒരു തരം ഭാവനക്കും ഇടമില്ലാത്ത മരവിച്ച മനസ്സിണ്ടേ ഉടമകള്‍ക്ക് മറ്റുള്ളവര്‍ പറയുന്നത് കൊട്ടിപ്പാടിനടക്കുന്ന തകരചെണ്ടകള്‍ ആകാനെ പറ്റുള്ളൂ. ചെഗുവേര ഒരു റൊമാന്റിക്വിപ്ലവകാരിയായിരുന്നു. 1967 കാലത്ത് ലോകത്തില്‍ ഏറ്റവും വിറ്റഴിഞ്ഞ പുസ്തകംങള്‍ ആയിരുന്നു ' ചെഗുവേരയുടെ ഡയറിയും. റെജിസ് ദാബ്രെയുടെ ' വിപ്ലവത്തിനുള്ളില്‍ വിപ്ലവവും' എന്ന പുസ്തകവും. അന്ന് ചെറുപ്പക്കാര്‍ ആരും ഇതൊന്നും വായിക്കരുതെന്നും, ഇതു അവരെ സാഹസികരാക്കും എന്നും പ്രചരണം നടത്തുകയും ഈ പുസ്തകം കൈവശം വച്ചിരുന്നവര്‍ക്കെതിരെ ശിക്ഷണനടപടികള്‍ എടുത്തു, ഇതുച്യ്തവര്‍ ഇപ്പോള്‍ 'ചെഗുവേരയെ' ഒരു കള്‍ട്ട്ഫിഗര്‍ ആയി പ്രചരണം നടത്തുമ്പോള്‍, ശരിക്കും ഈ ആത്മവഞ്ചന കാണുമ്പോള്‍ ഇവരെപറ്റിയുള്ള മതിപ്പ് തീരെ ഇല്ലാതാകുന്നു.

Monday, September 22, 2014

ഭീരുത്വം



നല്ല നാല് തെറി പറയാന്‍
അറിയാത്തവരായി
എന്റെ നാട്ടില്‍ ആരുമില്ല
'ക' 'മ' അക്ഷരങ്ങള്‍
അവരുടെ പേരിന്റെ
ഉമ്മറത്തും പിന്നാമ്പുറത്തും
അലങ്കാരങ്ങളായി
ഉപമേയവും ഉപമാനവും
നാണിച്ച് തലകുനിച്ചു
ബിംമ്ബങ്ങള്‍ ചെവിയില്‍
വിരല്‍ പൂഴ്ത്തിവച്ച് ഓടി
ആണുങ്ങളുടെ തെറി കേട്ട് പേടിച്ച്
പെണ്ണുങ്ങള്‍ അവരോട് മിണ്ടാതായി
പെണ്ണുങ്ങള്‍,
തെറി പറഞ്ഞേക്കുമെന്ന് ഭയന്ന്
ആണുങ്ങളും .
ആരും മിണ്ടാത്ത
ആരോടും മിണ്ടാത്ത നാട്ടില്‍
കവികള്‍ എന്ത് ചെയ്യാന്‍
തെരിയറിയാത്ത കഴുവേറികള്‍
തലകുനിച്ചു കരഞ്ഞു
അവന്‍ ഭീരുവെന്ന്
നിങ്ങള്‍....




Wednesday, September 17, 2014

ഞാന്‍, ബെര്‍തോള്‍ട് ബ്രെഹ്റ്റ്,
കറുകറുത്ത വനങ്ങളില്‍ നിന്നു വന്നവന്‍.
എന്റെ അമ്മ എന്നെ നഗരങ്ങളിലേയ്ക്കു കൊണ്ടുവന്നു.
ഞാന്‍ അവളുടെ ഉള്ളിലായിരുന്നപ്പോള്‍.
ചാവും വരെ കാടുകളുടെ ഈറന്‍
എന്റെയുള്ളില്‍ കിടക്കും.
ടാറിട്ട നഗരത്തില്‍ എനിക്കൊരു വിധം സുഖം തന്നെ
തുടക്കം മുതലേ നേര്‍ച്ചയും അഭിഷേകവും:
ന്യൂസ് പേപ്പര്‍ കൊണ്ട്, പുകയിലകൊണ്ട്, ബ്രാണ്ടികൊണ്ട്.
അവസാനം വരെ വിശ്വസിക്കാന്‍ കൊള്ളരുതാത്തവന്‍
കുഴി മടിയന്‍ മുഴുസ്സുഖിയന്‍.
ആളുകള്‍ക്കു ഞാന്‍ അതിവിനയന്‍, പ്രിയ തോഴന്‍
ഞങ്ങളുടെ നഗരങ്ങളിൽ
വർദ്ധിച്ചു വരുന്ന അക്രമങ്ങളെ മുൻ‌നിർത്തി
ഞങ്ങളിൽ ചിലർ-

കടൽത്തീരത്തെ പട്ടണങ്ങളെക്കുറിച്ചും
മേൽക്കൂരയിലെ ഹിമവർഷത്തെക്കുറിച്ചും
പെണ്ണുങ്ങളെക്കുറിച്ചും നിലവറകളിലെ പഴുത്ത ആപ്പിളിന്റെ
സൌരഭ്യത്തെക്കുറിച്ചും
മാംസത്തിന്റെ അനുഭൂതികളെക്കുറിച്ചും 
മനുഷ്യനു മനുഷ്യത്വവും
പൂർണതയും നൽകുന്ന
എല്ലാറ്റിനെക്കുറിച്ചും-

ഇനിമേൽ സംസാരിക്കേണ്ടതില്ലെന്ന്
തീരുമാനിച്ചിരിക്കുന്നു.
പകരം ഭാവിയിൽ
ഈ അക്രമങ്ങളെക്കുറിച്ചു മാത്രം സംസാരിക്കുവാൻ 
അങ്ങനെ വികലരും ഏകപക്ഷീയരുമാകാൻ
വൈരുദ്ധ്യാത്മക സമ്പദ്ശാസ്ത്രത്തിന്റെ
ശുഷ്കവും അസുന്ദരവുമായ
പദാവലിയിലും രാഷ്ട്രീയവ്യാപാരങ്ങളിലും-

കുരുങ്ങിപ്പോകാൻ
ഞങ്ങൾ തീരുമാനിച്ചിരിക്കുന്നു.
-ബെയത്തോൾഡ് ബ്രെഹ്റ്റ്
അടിമയായ മനുഷ്യാ, നിന്നെ മോചിപ്പിക്കാനാര്?
കനത്ത കൂരിരുളില്‍ കിടക്കുന്നവര്‍, സഖാവേ,
അവര്‍ക്കു മാത്രമേ നിന്നെക്കാണാനാവൂ.

അവര്‍ക്കു മാത്രമേ നിന്റെ കരച്ചിലു കേള്‍ക്കാനാവൂ.
സഖാവേ, അടിമകള്‍ക്കു മാത്രമേ
നിന്റെ അടിമത്തം അകറ്റാനാവൂ.
ഒന്നുകില്‍ എല്ലാം, അല്ലെങ്കില്‍ ഒന്നുമില്ല,
ഒന്നുകില്‍ എല്ലാവരും അല്ലെങ്കില്‍ ആരുമില്ല.
ഒരാള്‍ക്ക് ഒറ്റയ്ക്ക് സ്വന്തം വിധി നന്നാക്കാനാവില്ല
ഒന്നുകില്‍ തോക്ക്, അല്ലെങ്കില്‍ ചങ്ങല
ഒന്നുകില്‍ എല്ലാം, അല്ലെങ്കില്‍ ഒന്നുമില്ല.
ഒന്നുകില്‍ എല്ലാവരും, അല്ലെങ്കില്‍ ആരുമില്ല.
വിശക്കുന്ന മനുഷ്യാ, നിനക്ക് ആഹാരം തരാനാര്?
നീ മോഹിക്കുന്നത് അപ്പമാണെങ്കില്‍
ഞങ്ങളുടെ അരികില്‍ വരിക, ഞങ്ങളും പട്ടിണിക്കാരാണ്
ഞങ്ങളുടെ അരികില്‍ വരിക, ഞങ്ങള്‍ നിന്നെ നയിക്കാം
വിശക്കുന്ന മനുഷ്യര്‍ക്കേ നിനക്ക് ആഹാരം തരാനാവൂ.
ഒന്നുകില്‍ എല്ലാം, അല്ലെങ്കില്‍ ഒന്നുമില്ല

ഒന്നുകില്‍ എല്ലാവരും അല്ലെങ്കില്‍ ആരുമില്ല.
ഒരാള്‍ക്ക് ഒറ്റയ്ക്ക് സ്വന്തം വിധി നന്നാക്കാനാവില്ല
ഒന്നുകില്‍ തോക്ക്, അല്ലെങ്കില്‍ ചങ്ങല
ഒന്നുകില്‍ എല്ലാം, അല്ലെങ്കില്‍ ഒന്നുമില്ല.
ഒന്നുകില്‍ എല്ലാവരും, അല്ലെങ്കില്‍ ആരുമില്ല.
അടി കൊള്ളുന്ന മനുഷ്യാ, നിനക്കുവേണ്ടി
പകരം ചോദിക്കാനാര്?
നിന്റെ ഉടലില്‍ അടി വന്നു വീഴുമ്പോള്‍
മുറിവേറ്റ നിന്റെ സഹോദരര്‍ വിളിക്കുന്നതു കേള്‍ക്കുക,
ദൗര്‍ബല്യം നിനക്കു വായ്പതരാനുള്ളത്രയും കരുത്ത്
ഞങ്ങള്‍ക്കു തരുന്നു.
സഖാവേ, വരൂ, ഞങ്ങള്‍ നിനക്കുവേണ്ടി പകരം ചോദിക്കാം.
ഒന്നുകില്‍ എല്ലാം, അല്ലെങ്കില്‍ ഒന്നുമില്ല
ഒന്നുകില്‍ എല്ലാവരും, അല്ലെങ്കില്‍ ആരുമില്ല.
ഒരാള്‍ക്ക് ഒറ്റയ്ക്ക് സ്വന്തം വിധി നന്നാക്കാനാവില്ല
ഒന്നുകില്‍ തോക്ക്, അല്ലെങ്കില്‍ ചങ്ങല
ഒന്നുകില്‍ എല്ലാം, അല്ലെങ്കില്‍ ഒന്നുമില്ല.
ഒന്നുകില്‍ എല്ലാവരും, അല്ലെങ്കില്‍ ആരുമില്ല.
ദുരിതമനുഭവിക്കുന്ന മനുഷ്യാ, ആര്‍ക്കാണ് ധീരതയുള്ളത്?
ഇനിയും സഹിക്കാനാകാത്തവന്‍ ഓരോ അടിയും എണ്ണുന്നു
പീഡനം അവന്റെ ആത്മാവിനെ ആയുധമണിയിക്കുന്നു.
ആവശ്യവും സങ്കടവും ചേര്‍ന്ന് അവനെ
സമയമേതെന്നു പഠിപ്പിക്കുന്നു.
അവന്‍ നാളെയല്ല, ഇന്നുതന്നെ ആഞ്ഞടിക്കുന്നു.
ഒന്നുകില്‍ എല്ലാം, അല്ലെങ്കില്‍ ഒന്നുമില്ല
ഒന്നുകില്‍ എല്ലാവരും, അല്ലെങ്കില്‍ ആരുമില്ല.
ഒരാള്‍ക്ക് ഒറ്റയ്ക്ക് സ്വന്തം വിധി നന്നാക്കാനാവില്ല
ഒന്നുകില്‍ തോക്ക്, അല്ലെങ്കില്‍ ചങ്ങല
ഒന്നുകില്‍ എല്ലാം, അല്ലെങ്കില്‍ ഒന്നുമില്ല.
ഒന്നുകില്‍ എല്ലാവരും, അല്ലെങ്കില്‍ ആരുമില്ല

Friday, September 12, 2014

വര്‍ഗ്ഗീയത എന്ന ഇരുട്ടറക്കുള്ളില്‍
ക്ലാവ് പിടിച്ചിരിക്കേണ്ട നിലവിളക്കല്ല മതം...
സമൂഹമെന്ന ഭവനത്തിന്‍ ഉമ്മറപ്പടിയിലിരുന്ന് നേര്‍വഴിയിലേക്ക് വെളിച്ചം പകരെണ്ട നിലവിളക്കാവണം മതം 
ഈ ചോദ്യത്തിനു രണ്ടു ഉത്തരമാണുള്ളത്. ഒന്ന് ചേലാകര്‍മം ചെയ്ത് നിങ്ങളൊരു മുസ്ലീം ആയിട്ടില്ല. രണ്ട്, ജ്ഞാനസ്‌നാനം ചെയ്ത് നിങ്ങളൊരു കൃസ്ത്യാനിയും ആയിട്ടില്ല. 
അതുകൊണ്ട് കേവലം യാദൃശ്ചികമായി മാത്രം നിങ്ങളൊരു ഹിന്ദുവായിപ്പോയി. ഇങ്ങനെയാണോ നാം ഹിന്ദുവാകേണ്ടത്? 
നാം ഹിന്ദുവാകേണ്ടത് കൃത്യമായ ആചരണങ്ങള്‍ കൊണ്ടാണ്. അല്ലാതെ മറ്റുള്ളവരെ ചീത്ത പറഞ്ഞുകൊണ്ടല്ല നാം നേട്ടം കൈവരിക്കേണ്ടത്?
നമുക്ക് കൃത്യമായ ആചരണമുണ്ടോ?
ഉണ്ട്. 
അത് ഏറെ തിരക്കു പിടിച്ച ഇക്കാലഘട്ടത്തില്‍ സാധ്യമാണോ?
ഇരുപതുമിനുട്ടു നേരം കൊണ്ട് ചെയ്തു തീര്‍ക്കാവുന്ന ആചരണം നമുക്കുണ്ട്. നമുക്ക് ഇത്തരത്തിലുള്ള യാതൊരു ആചരണവുമില്ലാതെ മുന്നോട്ടുപോകാന്‍ കഴിയില്ല. ഈ ആചരണമില്ലാത്തതുകൊണ്ടാണ് നമുക്ക് ഒരു മേഖലയിലും വിജയിക്കാന്‍ കഴിയാത്തത്. ഇന്ന് ഒന്നിലും സ്വന്തമായൊരു കാഴ്ചപ്പാട് ഈ സമൂഹത്തിനില്ലാതെ വന്നിരിക്കുന്നു. ഒന്നാമതായി ഒരാള്‍ ഒരു കച്ചവടം തുടങ്ങുകയാണെന്നിരിക്കട്ടെ. അതേ സ്ഥലത്തു അടുത്തു തന്നെ മറ്റൊരാള്‍ അതേ കച്ചവടം ചെയ്യാന്‍ തുടങ്ങും. അങ്ങനെ ഒന്നരമാസം കൊണ്ട് അഞ്ചു ഒരേ തരത്തിലുള്ള കച്ചവടങ്ങള്‍ ഒരേ സ്ഥലത്തു നാം ആരംഭിക്കും. കാരണം ഒരാള്‍ തുടങ്ങി. അതു ലാഭകരമാണെന്നു തോന്നി. ഉടന്‍ അനുകരണവും ആരംഭിച്ചു. ഇങ്ങനെ ഉള്‍ക്കാഴ്ചയില്ലാതെ ആരംഭിക്കുന്ന ഏതും സംരംഭവും വൈകാതെ അടച്ചു പൂട്ടുമെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല. കാരണം സ്വന്തമായി ഉള്‍ക്കാഴ്ചയില്ല. അതിനാല്‍ മറ്റൊരാളുടെ വെളിച്ചത്തില്‍ നമുക്ക് യാത്ര ചെയ്യേണ്ടിവരുന്നു. ഈ ഉള്‍ക്കാഴ്ച എങ്ങനെയാണു കിട്ടുക എന്നതാണ് പ്രധാനമായ പ്രശ്‌നം.

രണ്ടു കണ്ണു കൊണ്ട് നമുക്ക് ജീവിക്കാന്‍ കഴിയില്ല. മൂന്നാമതൊരു കണ്ണു കൂടി അവശ്യം വേണം. സാധാരണ കാഴ്ച കൊണ്ട് സമൃദ്ധിയുണ്ടാക്കാന്‍ കഴിയില്ല. ശിവന് മൂന്നു കണ്ണുകളുണ്ടായിരുന്നു. എഴുത്തച്ഛന്‍ ഹരിനാമകീര്‍ത്തനത്തില്‍ 'കണ്ണിനു കണ്ണു മനമാകുന്ന കണ്ണ്' വേണമെന്നു പറയും. ഈ കണ്ണ് നമുക്ക് ഉണ്ടായാല്‍ നാം രക്ഷപ്പെടും. ഇതുകൊണ്ടാണ് നാം ശിവനാകണം എന്ന് പ്രാചീനശാസ്ത്രങ്ങള്‍ പറഞ്ഞത്. 
ശിവോളഹം ശിവനാണു ഞാന്‍ എന്നു പറയുന്നതിന്റെ അര്‍ത്ഥവും ഇതുതന്നെ. നമ്മുടെ ഉള്ളില്‍ ശിവനുണ്ട്. 'ശീവോഭൂത്വാ ശിവംയജേത്' എന്ന സൂത്രവാക്യം തന്നെ ഇതാണു പറയുന്നത്. ശിവനായി ഭവിച്ച് ശിവനെ പൂജിക്കണം എന്നാണ് ഇതിനര്‍ത്ഥം. ആ ശിവനെ തൊട്ടറിയണം. അപ്പോള്‍ മറ്റാര്‍ക്കും ഇല്ലാത്ത വിജ്ഞാനവും കാഴ്ചപ്പാടുകളും പതുക്കെപ്പതുക്കെ നമ്മുടെ ഉള്ളില്‍ നിന്നു കിനിഞ്ഞിറങ്ങും. അതാണ് 'തപസ്സ്' എന്നു പറയുന്നത്. ആ തപസ്സിന്റെ രഹസ്യവും ശീലവും പിന്നീടു പറയാം. അത് എത്ര സരളമാണെന്നു അപ്പോള്‍ നമുക്ക് ബോധ്യമാകും. എത്ര ലളിതമാണ് ഭാരതീയ പാരമ്പര്യങ്ങള്‍ എന്നും അതെത്രമാത്രം ശാസ്ത്രയുക്തമാമെന്നും അപ്പോള്‍ നമുക്ക് മനസ്സിലാകും. പലരും പറയാറുണ്ട് ഹിന്ദുമതം സങ്കീര്‍ണമാണെന്ന്. അത് എവിടെ തുടങ്ങണമെന്നറിയില്ലെന്ന്. അത് പരന്നുകിടക്കുന്നതാണെന്നു പറയുമ്പോള്‍ പോലും അതിനൊരു തുടക്കമുണ്ട്. സാഗരത്തിന് എങ്ങനെയാണോ കൃത്യമായ തുടക്കമുള്ളത് അതേപോലെ. സാഗരം ബൃഹത്താണ്. എന്നുവെച്ച് അതിനു തുടക്കമില്ലേ? ഉണ്ട്സരളമാണ് ഹിന്ദുമതവും വേദവുമൊക്കെ. സൂര്യന്‍ കിഴക്കുദിക്കുന്നെന്ന് കൊച്ചുകുട്ടികള്‍ക്കുപോലും പറഞ്ഞാല്‍ മനസ്സിലാകും. കാരണം അതു സരളമാണ്. സരളമെന്ന പോലെ അത് അഗാധവുമാണ്. പക്ഷേ കൃത്യമായ പഠനം വേണം. ഒപ്പം സാധനയും. സാധനാരഹിതമായ വേദപഠനംകൊണ്ട് ഒന്നും നേടാനാവില്ല. വേദപഠനം ഒരു വ്രതമാണെന്നു പറയുന്നതു അതുകൊണ്ടാണ്. അല്ലാതെ ഒരു ജോലിയുമില്ലെങ്കില്‍ കുറച്ചു വേദപഠനം ആകാം; കുറേ പ്രഭാഷണങ്ങളാകാം എന്ന മട്ടിലല്ല. അഗാധമായ പഠനപാഠനം അതിന്നാവശ്യമാണ്. 

അതിനൊരു തുടക്കമുണ്ട്. 'ആചാരപരമോധര്‍മ' എന്നു ഒരു സൂക്തിയുണ്ട്. ആചരണമാണ് പരമമായ ധര്‍മമെന്നു സാരം. എന്താണ് ഈ ആചരണം? ദിവസവുമുള്ള തപസ്സ്. ആ തപസ്സ് ഒരു കൊച്ചുവിളക്കാണ്. വലിയ ഇരുട്ടിലാണ് നാമിപ്പോള്‍ ഉള്ളത്. ആ ഇരുട്ടില്‍ വലിയൊരു പ്രകാശം നമുക്കു കിട്ടാന്‍ പ്രയാസമാണ്. അതുമല്ലെങ്കില്‍ അത്തരമൊരു പ്രകാശം ഉല്‍പാദിപ്പിക്കാന്‍ നമുക്കു സ്വയം കഴിയില്ല. ശരി. ഇപ്പോള്‍ ഒരു ചെറുദീപം നിങ്ങള്‍ക്കു കിട്ടുന്നു. ആ ദീപം കൊണ്ട് നിങ്ങള്‍ക്ക് ചുറ്റിലുമുള്ള രണ്ടടി കാണാം. അതാണ് ചെറിയൊരു സാധന. രണ്ടടി നടക്കുക. അപ്പോള്‍ തുടര്‍ന്നുള്ള രണ്ടടിയുടെ പ്രകാശം കാണാം. വീണ്ടും രണ്ടടിയ്ക്കു കൂടിയുള്ള പ്രകാശം. അങ്ങനെ നിങ്ങള്‍ക്ക് മൈലുകള്‍ താണ്ടി മുന്നേറാം. ഇതു തന്നെയാണ് സാധന അഥവാ തപസ്സ്. സാധന, തപസ്സ്, ജപം തുടങ്ങി അനേകം വാക്കുകള്‍ ഇപ്പോഴുണ്ട്. 
ഈ വാക്കുകളെല്ലാം ഏറെ തെറ്റിദ്ധാരണയുണ്ടാക്കപ്പെട്ടവയാണ്. കാരണം ഒരു കാലത്ത് ഈ പദങ്ങള്‍ക്കുണ്ടായ അര്‍ത്ഥമേയല്ല ഇപ്പോഴവയ്ക്കുള്ളത്. സാധന എന്നു കേള്‍ക്കുമ്പോള്‍ അതെന്തോരു 'സാധനം' ആണെന്ന തോന്നലാണ് എല്ലാവര്‍ക്കും. തപസ്സ് എന്നു കേള്‍ക്കുമ്പോള്‍ ഓര്‍മ വരിക താടിയും മുടിയും നീട്ടി 'സാധുബീഡി' പരസ്യത്തിലുള്ള ഒരാളെയാണ്. ജപമെന്നു കേള്‍ക്കുമ്പോള്‍ ഓര്‍മ വരിക ഒന്നരലക്ഷം ജപിക്കുന്ന കഥയാണ്. ഒന്നരലക്ഷവും മൂന്നുലക്ഷവും ഒക്കെ ജപിക്കണമെന്ന് ഒരു ശാസ്ത്രവും വാസ്തവത്തില്‍ ആവശ്യപ്പെടുന്നില്ല. ദൈനംദിന ജീവിതത്തെ പ്രകാശമാനമാക്കാന്‍, രണ്ടടി മുന്നോട്ടുവെയ്ക്കാന്‍ ഉള്ള ഒരു പദ്ധതി. അതു വളരെ സരളമാണ്. അത് ഘോരമായ ഒന്നല്ല. ഒരുപക്ഷേ നമുക്കതിനെ ബ്രഹ്മചര്യം എന്നുവിളിക്കാം.

മറ്റൊരു തെറ്റിദ്ധരിക്കപ്പെട്ട പദമാണ് ഈ ബ്രഹ്മചര്യം. ബ്രഹ്മചര്യം എന്നാല്‍ പലരുടേയും ധാരണ ലൈംഗിക ബന്ധത്തിലേര്‍പ്പെടാതിരിക്കുക എന്നതാണ്. വാസ്തവത്തില്‍ മറ്റൊരു തെറ്റിദ്ധാരണയാണിത്. വാക്കുകളുടെ അര്‍ത്ഥം നേരെ മനസ്സിലാകാത്തതാണ് ഇതിനൊക്കെ കാരണം. ഉദാഹരണമായി 'വെള്ളം' എന്ന പദം എടുക്കുക. വെള്ളം എന്ന പദത്തിന് എന്താണ് അര്‍ത്ഥം? വെള്ളമെന്നു തന്നെ. എന്നാല്‍ 'വെള്ളമടിക്കുക' എന്നാല്‍ വെള്ളം കുടിക്കുക എന്നല്ല അര്‍ത്ഥം. അവന്‍ വാദിച്ചു വെള്ളം കുടിപ്പിച്ചു എന്ന വാക്യത്തിനാകട്ടെ ഈ അര്‍ത്ഥങ്ങളൊന്നുമല്ല ഉള്ളത്. അതായത് സാധാരണ വെള്ളം എന്ന വാക്കിനു പോലും ഇന്ന് അര്‍ത്ഥം തീരെ മാറിപ്പോയിരിക്കുന്നുവെന്നു സാരം. ഇങ്ങനെ നോക്കുമ്പോള്‍ നമുക്കു നഷ്ടമായ നിരവധി അര്‍ത്ഥങ്ങളാണ് ഇന്നു കാണുന്ന പല അനാചാരങ്ങളും. അര്‍ത്ഥമൊന്നു വേറെ. ആചരണം ഒന്നു വേറെ എന്ന നിലയിലാണ്.

ബ്രഹ്മത്തില്‍ ചരിക്കുന്നതാണ് ബ്രഹ്മചര്യം. അതും ലൈംഗികബന്ധവും തമ്മില്‍ യാതൊരു ബന്ധവുമില്ല. രാവിലെ ഉണരുന്നു. ഭാഗ്യസൂക്തം ചൊല്ലുന്നു. അപ്പോള്‍ എന്റെ ഉള്ളിലെ ബ്രഹ്മത്തെ അഥവാ ശിവനെ ഞാന്‍ സദാ നമസ്‌കരിക്കുന്നു. പല്ലു തേയ്ക്കുന്നു. എന്റെ ഉള്ളിലെ ബ്രഹ്മം നല്ല രീതിയില്‍ പരിലസിക്കുന്നതിന് പല്ലുവേണം. അതിനാല്‍ ഉള്ളിലെ ബ്രഹ്മത്തിനുവേണ്ടി പല്ലു തേയ്ക്കുന്നു. കുളിക്കുന്നത് ഉള്ളിലുള്ള ബ്രഹ്മത്തിനു വേണ്ടിയാണ്-ശിവനു വേണ്ടിയാണെന്നു സാരം. ശിവനുള്ളപ്പോള്‍ നാം ശരീരത്തെ കുളിപ്പിച്ചു വൃത്തിയാക്കിവെയ്ക്കുന്നു. ഈ ശിവനില്ലെങ്കിലോ അതു ശവമായി.