ഞങ്ങളുടെ ഫുട്‌ബോള് രാജ്യത്തിന്റെ
ദേശീയ പതാകയുടെ ഹൃദയത്തില്
ഒരു തുടിപ്പുണ്ട്.
പതാകയുടെ നടത്തിപ്പുകാരില് നിന്നും അഴുക്ക് പടര്ന്ന ഒരു ഹൃദയത്തില്
സാവോപോളോയിലെ ഇടുങ്ങിയ തെരുവുകളില്
മയക്കുമരുന്ന് വില്ക്കുന്ന ഒരു കുട്ടിയെ
ഞാന് കാണുന്നു.
പോലീസ് വിരട്ടിയോടിക്കുമ്പോള്
ജനങ്ങളെ വെട്ടിച്ച് വെട്ടിച്ച് മുന്നേറുന്ന ജീവിതം കാണുന്നു.
അവന്റെ കാലുകളില് അദൃശ്യമായി ചലിക്കുന്ന
ഒരു പന്തിനെ അറിയുന്നു
അത് നാളെയൊരു ഗോളായേക്കാം.
കരാന്ദിരു തടവറയില് നിന്നും ഒരു നിരപരാധിയുടെ നിലവിളി ഉയരുന്നു
റിയോ ഡി ജനീറോയിലെ ഇരുണ്ട മുറികളിലൊന്നില്
ഒരു പെണ്കുട്ടി വിതുമ്പുന്നു
ഒരു മുത്തച്ഛന് വിശന്ന് വിശന്ന് മരിക്കുന്നു
മലമുകളിലെ ക്രിസ്തുരൂപം
ഇതെല്ലാം കാണുന്നു
കരയുന്നു
കണ്ണീരിനിടയിലൂടെ ഒരു വല ഇളകുന്ന ചിത്രം
തെളിഞ്ഞ് തെളിഞ്ഞ് വരുന്നു
അതിനാല് ഞങ്ങള്ക്ക് ജയിക്കണം
കലാപം തുടങ്ങുന്ന ദിവസത്തെ
നീട്ടി നീട്ടി വെക്കണം
അടുക്കളയില് കുടുങ്ങിപ്പോയ
ഒരു കുഞ്ഞെലിയാണ് നെയ്മര്
പാത്രങ്ങള്ക്കിടയിലൂടെ അപാരവേഗതയില്
അത് മുന്നോട്ടും പിന്നോട്ടും പായുന്നു
അപകടകാരികളായ പൂച്ചകളുടെ അരികില്
നൃത്തം വെക്കുന്നു
കൂട്ടുകാരെ മരണത്തിലും ധീരരാക്കുന്നു
എത്ര തല്ല് കിട്ടിയിട്ടും വീഴാതെ ചാവാതെ
എലിപ്പെട്ടികളില് നിന്നും നമ്മെ നോക്കി ചാടുന്നു
തൊട്ടിലില് കിടത്തിയ കുഞ്ഞാണ് ഓസ്‌കാര്
എതിരാളികള്ക്ക് താലോലിക്കാന്
ഞങ്ങളവനെ മൈതാനത്തിലേക്ക് പറഞ്ഞയക്കുന്നു
ഹക്ക് ഒരു നിര്മിതിയാണ്
എത്ര തവണ പണിതിട്ടും
ഉടമയ്ക്ക് തൃപ്തി വരാത്ത ഒരു മതില് പോലെ
അത് സ്ഥാനം മാറി മാറി സഞ്ചരിക്കുന്നു
പത്ത് പേര് മാത്രം മതിയാവുന്ന കളിയില്
അധികമായ ഒരാളെ, ഫ്രെഡിനെ
പന്തില് തൊടരുതെന്ന താക്കീത് നല്കി
ഞങ്ങള് അലയാന് വിടുന്നു
ഇരു ഗോള് വലയങ്ങള്ക്കും
ഡേവിഡ് ലൂയിസ് സുരക്ഷ തീര്ക്കുന്നു
ഏതാണ് കിലുക്കേണ്ടത്
ഏതാണ് തടുക്കേണ്ടത്
എന്നറിയാതെ
ഒരു നിമിഷം കുഴങ്ങുന്നു
തിയാഗോ സില്വ ഞങ്ങളുടെ നായകന്
മക്കള്ക്ക് ഒന്നും കൊടുക്കാത്ത അച്ഛനെന്ന
പഴികേട്ട്
ശത്രുവിനെ മാത്രം കാണുന്ന കണ്ണുകളണിഞ്ഞ്
വിഷാദം പൊതിയുന്ന മുഖവുമായ് നില്ക്കുന്നു
ഞങ്ങളുടെ സീസര്
നിരായുധനായ കാവല്ക്കാരന്
അധികസമയവും വിദൂരനായ ഒരു കാണി
ചില നിമിഷങ്ങളില്
ഒഴുക്കുന്ന പന്തുകളെ വഴിയില് തടഞ്ഞ്
ജനതയെ വലയില് കുരുങ്ങാതെ കാക്കുന്നു
തലയില് കടന്നല്കൂടിരമ്പുന്നതിനാല്
മാഴ്‌സലോ എല്ലാ പോസ്റ്റിലേക്കും പന്ത് പായിക്കുന്നു
പിഴവുകള് വരുത്തുന്നു
ഗോള് വ്യത്യാസത്തെ ക്രമീകരിച്ച്
മത്‌സരങ്ങളുടെ നിലവാരം ഉയര്ത്തുന്നു
എപ്പോഴും തോറ്റ് പുറത്താവാന് സാധ്യതയുള്ള കളിയാണെന്നറിയാം
രാജ്യമാണെന്നറിയാം
അതിനാല് ജയിച്ച് നില്ക്കുമ്പോള് മാത്രം
എഴുതാവുന്ന ഒരു കവിത ഞാനെഴുതുന്നു..
ദേശീയ പതാകയുടെ ഹൃദയത്തില്
ഒരു തുടിപ്പുണ്ട്.
പതാകയുടെ നടത്തിപ്പുകാരില് നിന്നും അഴുക്ക് പടര്ന്ന ഒരു ഹൃദയത്തില്
സാവോപോളോയിലെ ഇടുങ്ങിയ തെരുവുകളില്
മയക്കുമരുന്ന് വില്ക്കുന്ന ഒരു കുട്ടിയെ
ഞാന് കാണുന്നു.
പോലീസ് വിരട്ടിയോടിക്കുമ്പോള്
ജനങ്ങളെ വെട്ടിച്ച് വെട്ടിച്ച് മുന്നേറുന്ന ജീവിതം കാണുന്നു.
അവന്റെ കാലുകളില് അദൃശ്യമായി ചലിക്കുന്ന
ഒരു പന്തിനെ അറിയുന്നു
അത് നാളെയൊരു ഗോളായേക്കാം.
കരാന്ദിരു തടവറയില് നിന്നും ഒരു നിരപരാധിയുടെ നിലവിളി ഉയരുന്നു
റിയോ ഡി ജനീറോയിലെ ഇരുണ്ട മുറികളിലൊന്നില്
ഒരു പെണ്കുട്ടി വിതുമ്പുന്നു
ഒരു മുത്തച്ഛന് വിശന്ന് വിശന്ന് മരിക്കുന്നു
മലമുകളിലെ ക്രിസ്തുരൂപം
ഇതെല്ലാം കാണുന്നു
കരയുന്നു
കണ്ണീരിനിടയിലൂടെ ഒരു വല ഇളകുന്ന ചിത്രം
തെളിഞ്ഞ് തെളിഞ്ഞ് വരുന്നു
അതിനാല് ഞങ്ങള്ക്ക് ജയിക്കണം
കലാപം തുടങ്ങുന്ന ദിവസത്തെ
നീട്ടി നീട്ടി വെക്കണം
അടുക്കളയില് കുടുങ്ങിപ്പോയ
ഒരു കുഞ്ഞെലിയാണ് നെയ്മര്
പാത്രങ്ങള്ക്കിടയിലൂടെ അപാരവേഗതയില്
അത് മുന്നോട്ടും പിന്നോട്ടും പായുന്നു
അപകടകാരികളായ പൂച്ചകളുടെ അരികില്
നൃത്തം വെക്കുന്നു
കൂട്ടുകാരെ മരണത്തിലും ധീരരാക്കുന്നു
എത്ര തല്ല് കിട്ടിയിട്ടും വീഴാതെ ചാവാതെ
എലിപ്പെട്ടികളില് നിന്നും നമ്മെ നോക്കി ചാടുന്നു
തൊട്ടിലില് കിടത്തിയ കുഞ്ഞാണ് ഓസ്‌കാര്
എതിരാളികള്ക്ക് താലോലിക്കാന്
ഞങ്ങളവനെ മൈതാനത്തിലേക്ക് പറഞ്ഞയക്കുന്നു
ഹക്ക് ഒരു നിര്മിതിയാണ്
എത്ര തവണ പണിതിട്ടും
ഉടമയ്ക്ക് തൃപ്തി വരാത്ത ഒരു മതില് പോലെ
അത് സ്ഥാനം മാറി മാറി സഞ്ചരിക്കുന്നു
പത്ത് പേര് മാത്രം മതിയാവുന്ന കളിയില്
അധികമായ ഒരാളെ, ഫ്രെഡിനെ
പന്തില് തൊടരുതെന്ന താക്കീത് നല്കി
ഞങ്ങള് അലയാന് വിടുന്നു
ഇരു ഗോള് വലയങ്ങള്ക്കും
ഡേവിഡ് ലൂയിസ് സുരക്ഷ തീര്ക്കുന്നു
ഏതാണ് കിലുക്കേണ്ടത്
ഏതാണ് തടുക്കേണ്ടത്
എന്നറിയാതെ
ഒരു നിമിഷം കുഴങ്ങുന്നു
തിയാഗോ സില്വ ഞങ്ങളുടെ നായകന്
മക്കള്ക്ക് ഒന്നും കൊടുക്കാത്ത അച്ഛനെന്ന
പഴികേട്ട്
ശത്രുവിനെ മാത്രം കാണുന്ന കണ്ണുകളണിഞ്ഞ്
വിഷാദം പൊതിയുന്ന മുഖവുമായ് നില്ക്കുന്നു
ഞങ്ങളുടെ സീസര്
നിരായുധനായ കാവല്ക്കാരന്
അധികസമയവും വിദൂരനായ ഒരു കാണി
ചില നിമിഷങ്ങളില്
ഒഴുക്കുന്ന പന്തുകളെ വഴിയില് തടഞ്ഞ്
ജനതയെ വലയില് കുരുങ്ങാതെ കാക്കുന്നു
തലയില് കടന്നല്കൂടിരമ്പുന്നതിനാല്
മാഴ്‌സലോ എല്ലാ പോസ്റ്റിലേക്കും പന്ത് പായിക്കുന്നു
പിഴവുകള് വരുത്തുന്നു
ഗോള് വ്യത്യാസത്തെ ക്രമീകരിച്ച്
മത്‌സരങ്ങളുടെ നിലവാരം ഉയര്ത്തുന്നു
എപ്പോഴും തോറ്റ് പുറത്താവാന് സാധ്യതയുള്ള കളിയാണെന്നറിയാം
രാജ്യമാണെന്നറിയാം
അതിനാല് ജയിച്ച് നില്ക്കുമ്പോള് മാത്രം
എഴുതാവുന്ന ഒരു കവിത ഞാനെഴുതുന്നു..
No comments:
Post a Comment