കേരളത്തിൽ മാർക്സിസ്റ്റ് പാർട്ടി മിക്കവാറും ഒരു സോഷ്യൽ ഡമോക്രാറ്റിക്ക് പാർട്ടിയായി മാറി കഴിഞ്ഞിരിക്കുന്നു……
കമ്മ്യൂണിസ്റ്റ് ദാർശനിക ഗൃതാതുരത്വം ചിലരിൽ അവശേഷിക്കുന്നുണ്ടെങ്കിലും കേരളീയ സാഹചര്യത്തിൽ അത് സോഷ്യൽ ഡമോക്രാറ്റിക്ക് പാർട്ടിയായിത്തന്നെ നിലനിൽക്കാനാണ് സാധ്യത…..
കേരളീയ സമൂഹം അതേ അർഹിക്കുന്നുള്ളു ആഗ്രഹിക്കുന്നുള്ളൂ…..
പരിഹരിക്കപ്പെടാത്ത അടിസ്ഥാന പ്രശ്നങ്ങൾ അവശേഷിക്കുന്ന ആദിവാസികൾ.ദളിതർ ദരിദ്രകർഷകത്തൊഴിലാളികൾ എന്നിവരുടെ പ്രശ്നങ്ങൾ ഇച്ഛാശക്തിയുള്ള ഒരു സോഷ്യൽഡമോക്രാറ്റിക്ക് ഭരണകൂടത്തിന് പരിഹരിക്കാവുംവിധം കേരളീയ സമൂഹം പാകപ്പെട്ടിട്ടുണ്ട്…...
പക്ഷേ കേരളത്തന് പുറത്തെ സ്ഥിതി വ്യത്യസ്തമാണ്…..
അയിത്തവും അടിമത്തവും നിലനിൽക്കുന്ന മറ്റ്സംസ്ഥാനങ്ങളിൽ ഭരണകൂടത്തോട് കലാപം നടത്തിക്കൊണ്ടു മാത്രമേ പ്രശ്നപരിഹാരത്തിന് സാധ്യതയുള്ളൂ…
സ്വാഭാവികമായി ഭരണകൂടത്തിൻറേയും മേലാളി വർഗത്തിൻറേയും താൽപര്യം പ്രതിനിധീകരിക്കുന്ന ഏത് രാഷ്ട്രീയപ്പാർട്ടിയോടുമുള്ള ചങ്ങാത്തം പാർട്ടിയുടെ കാലിനടിയിലെ മണ്ണ് ചോർത്തിക്കളയും….
സഹകരണവും സമരവും എന്നത് കേരളത്തിലെ കേന്ദ്രവിരുദ്ധ സമരം പോലെ ലളിതമല്ല സാധ്യവുമല്ല…..
ഒരു ദേശീയപാർട്ടിക്ക് സംസ്ഥാന അടിസ്ഥാനത്തിൽ പരിപാടി രൂപപ്പെടുത്തേണ്ടതിൻറെ വൈരുധ്യത്തെ പാർട്ടി മറികടന്നേ മതിയാകൂ….
അല്ലെങ്കിൽ തെങ്ങിലും കവുങ്ങിലും ഒരേ തളപ്പിട്ടു കയറാൻ ശ്രമിക്കുന്നപോലെ ഫലശൂന്യമായിപ്പോകും…….
No comments:
Post a Comment