ഹിറ്റ്ലര്‍ എന്നത് ഒരുവ്യക്തിമാത്രമായിരുന്നില്ല, ജര്‍മ്മനിയില്‍ 1920 മുതല്‍ 1945 വരെയുള്ള കാലയളവില്‍ ജീവിച്ചിരുന്ന 8 കോടി മനുഷ്യരുടെ മാനസികാവസ്ഥകൂടിയായിരുന്നു.ഇത് വായിക്കുമ്പോൾ ചില ' ഭാരതീയ ' സാദൃശ്യങ്ങൾ തോന്നാം.
ഹിറ്റ്ലര്‍ എന്നത് ഒരുവ്യക്തിമാത്രമായിരുന്നില്ല, ജര്‍മ്മനിയില്‍ 1920 മുതല്‍ 1945 വരെയുള്ള കാലയളവില്‍ ജീവിച്ചിരുന്ന 8 കോടി മനുഷ്യരുടെ മാനസികാവസ്ഥകൂടിയായിരുന്നു.
ഹിറ്റ്ലര്‍ എന്ന മനുഷ്യന്‍, ലിങ്കണെയോ ചര്‍ച്ചിലിനെയോ സ്റ്റാലിനെയോ മുസ്സോളിനിയെയോ പോലെ ഏതെങ്കിലുംതരത്തില്‍ ആകര്‍ഷകമായ വ്യക്തിത്വത്തിനുടമയായിയിരുന്നില്ല. ടൂത്ത്ബ്രഷ് പോലുള്ള മീശയുംവച്ച് ഒറ്റനോട്ടത്തില്‍ സര്‍ക്കസിലെ കോമാളിയെ അനുസ്മരിപ്പിക്കുന്ന ഭാവവാഹദികളോടെ ജീവിച്ചിരുന്ന തികച്ചും അനാകര്‍ഷണനായ ഒരു മനുഷ്യന്‍.ആള്‍ക്കൂട്ടത്തെ ആകര്‍ഷിക്കാന്‍ ആകെയുണ്ടായിരുന്ന കൈമുതലെന്നത്, സമൂഹത്തിലെ ഉന്നതശ്രേണിയിലുള്ള, അധികാരം കൈകാരംചെയ്യുന്നവരെപറ്റി ഏറ്റവും മോശമായ രീതിയില്‍ ആക്ഷേപങ്ങള്‍ ഉന്നയിച്ചുകൊണ്ട് സാധാരണമനുഷ്യരുടെ കയ്യടിനേടുക എന്നതുമാത്രമായിരുന്നു.
വ്യക്തിജീവിതത്തില്‍ സുഹൃത്തുക്കള്‍ ഒട്ടുമുണ്ടായിരുന്നില്ല. മദ്യപിക്കയോ പുകവലിക്കയോ ഇറച്ചിയുംമീനും കഴിക്കയോ ചെയ്യാത്ത ഒരാള്‍. സ്ത്രീകളുമായി ഒട്ടും അടുപ്പംകാട്ടിയിരുന്നില്ല, ഉണ്ടായിരുന്ന ഏകകാമുകി ഇവാ ബ്രൌണ്നെ്പോലും പൊതുജീവിതത്തില്‍നിന്ന് അകറ്റിനിര്‍ത്തുകയും രഹസ്യമായിസൂക്ഷിക്കയും ചെയ്തിരുന്നു. ആരും ആ മനുഷ്യന്‍ ഹൃദയംതുറന്നുചിരിച്ചുകണ്ടില്ല. ഈ ലോകത്തില്‍ മനുഷ്യജീവിതംകൊണ്ട് സാധാരണ അര്‍ത്ഥമാക്കുന്ന - വിദ്യാഭ്യാസം,തൊഴില്‍,സ്നേഹം,സൗഹൃദം,വിവാഹം,പിതൃത്വം - ഇവയൊന്നും ഹിറ്റ്ലര്‍ എന്ന ജീവിയില്‍ ഒരുചലനവും സൃഷ്ടിച്ചില്ല. താന്‍ചിന്തിച്ചുറപ്പിച്ച കാര്യങ്ങള്‍ അതേപടിനടന്നില്ലെങ്കില്‍ ആത്മഹത്യ ചെയ്യാന്‍ തയാറാവുക എന്നതുമാത്രമായിരുന്നു ഏക്കാലത്തെയും അയാളുടെ ചിന്ദാഗതി.അവസാനം അതുതന്നെ സംഭവിക്കയുംചെയ്തു.
ലോകത്തെപറ്റി യാതോരുവിവരവും ഹിറ്റ്ലര്‍ക്ക് ഉണ്ടായിരുന്നില്ല. ചായക്കടയിലിരുന്നു കൊച്ചുവര്‍ത്തമാനംപറയുന്ന സാധാരണക്കാരന്‍റെ നിലവാരം മാത്രമേ ഹിറ്റ്ലര്‍ക്ക് ഈവിഷയത്തില്‍ ഉണ്ടായിരുന്നുള്ളൂ.1940 ജൂണ്‍ 30നു പാരിസില്‍ പതാക ഉയര്‍ത്താന്‍ പോയതൊഴികെ ജര്‍മ്മനി വിട്ട് മറ്റെവിടെക്കും പോയിട്ടില്ല. ലോകം കണ്ടിട്ടില്ല. ഹിറ്റ്ലര്‍ ഒരിക്കലും മാര്‍ക്ക്സ്നെയോ ലെനിനെയോ പോലെ സ്വന്തം ബുദ്ദി ഉപയോഗിച്ച് ആശയങ്ങള്‍ക്ക് പിറവികൊടുത്തയാളല്ല. ഹിറ്റ്ലര്‍ടെ സ്വന്തം എന്നു കരുതുന്ന “നാഷണല്‍ സോഷ്യലിസം”എന്ന ആശയമാകട്ടെ, ജര്‍മ്മനിയിലെ വലതുപക്ഷ ദേശിയവാദികളുടെ ആശയങ്ങളെ അവരുടെ ലഘുലേഖകളില്‍നീന്നു വെട്ടിഒട്ടിച്ചവയും.
ഹിറ്റ്ലര്‍ക്ക്സ്വന്തമായിഉണ്ടായിരുന്നത് “വെറുപ്പ്” എന്ന ആശയമായിരുന്നു. ലോകത്തോട് മൊത്തമുള്ളവെറുപ്പ്. ഈ വെറുപ്പിന്‍നെ പ്രാവര്‍ത്തികമാക്കാന്‍ അയാള്‍ കൃത്യമായ ശത്രുക്കളെകണ്ടെത്തി. അവരായിരുന്നു: ജര്‍മ്മനിയിലെ തൊഴിലാളി യൂണിയനുകള്‍,ജനാതിപത്യവാദികള്‍,കമ്മ്യൂണിസ്റ്റ്‌കള്‍, ജിപ്സികള്‍,ജൂതന്മാര്‍,ഹോമോസെക്ഷ്വല്‍സ് തുടങ്ങിയവര്‍. ഈലോകത്തെനയിക്കാന്‍ ദൈവം നിയോഗിച്ച ‘ആര്യന്‍’ മാരാണ് ജര്‍മ്മന്‍ജനതയെന്നും ജര്‍മ്മനിയുടെ ഒന്നാം ലോകയുദ്ധത്തിലെ തോല്‍വിക്ക്കാരണം ഈ ശത്രുക്കളാണെന്നും അതുകൊണ്ടുതന്നെ ഇവരെയെല്ലാം കൊന്നുകളഞ്ഞുകൊണ്ടുമാത്രമേ ജര്‍മ്മനീയുടെ വിജയം ലോകത്തിന്‍റെ മേല്‍ സാധ്യമാകു എന്നു സ്വയവും ജര്‍മ്മന്‍ജനതയോടും അയാള്‍പഠിപ്പിച്ചു.ഈ വക ആശയങ്ങള്‍ ഉള്‍കൊള്ളിച്ചുകൊണ്ട് തന്‍റെ ‘മെയിന്‍കാമപ്ഫ്’ എന്ന ആത്മകഥ ഏഴുതി പ്രസിദ്ധികരിച്ചു.ഈ ആത്മകഥയുടെ 80 ലക്ഷം കോപ്പികള്‍ ജര്‍മ്മനിയുടെ മുക്കിലും മൂലയിലും വരെ വിതരണം ചെയ്തു. 1945ല്‍ യുദ്ധംഅവസാനിച്ച് ഹിറ്റ്ലര്‍ ആത്മഹത്യചെയ്തശേഷം ഈ ആത്മകഥകള്‍ കൈവശംവച്ച 80 ലക്ഷം ജര്‍മ്മന്‍കാരും കുറ്റസമ്മതത്തോടെ ലോകത്തോടുപറഞ്ഞു ഞങ്ങളാരും ഈ പുസ്തകം ഒന്നുതുറന്നുപോലും നോക്കിയിട്ടില്ലയെന്ന്.
ജര്‍മ്മന്‍ സോഷ്യലിസ്റ്റ് പാര്‍ട്ടി രൂപികരിച്ച് ജര്‍മ്മനിയുടെ സാമ്പത്തികവികസനവും ജര്‍മ്മന്‍ജനതയുടെ ആത്മബോധം വീണ്ടെടുക്കലും മുദ്രാവാക്യമാക്കി തിരഞ്ഞെടുപ്പിലുടെ ഭൂരിപക്ഷംനേടി 1933 ല്‍ അധികാരത്തില്‍വന്ന ഹിറ്റ്ലര്‍ ഉടന്‍തന്നെ മറ്റു രാഷ്ട്രീയപാര്‍ട്ടികളെയും തൊഴിലാളി യുണിയനുകളെയും മുഴുവന്‍ നിരോധിച്ചു.തുടര്‍ന്നു 1945 വരെയുള്ള 12 വര്‍ഷത്തെ തേര്‍വാഴ്ചയില്‍ 55 ലക്ഷം സ്ത്രീകളും കുട്ടികളുമടക്കമുള്ള മനുഷ്യരെയാണ് കൊന്നൊടുക്കിയത്.
ഒരുരാഷ്ട്രത്തെ സംബന്ധിച്ചിടത്തോളം 12 വര്‍ഷമെന്നത് അതിന്‍റെ ചരിത്രത്തില്‍ വളരെചെറിയ കാലയളവാണ്. ജര്‍മ്മനിക്കാകട്ടെ ഹിറ്റ്ലര്‍ ക്കുമുന്‍പും പിന്‍പുമായി വലിയഒരുചരിത്രവുമുണ്ട്. എന്നാല്‍ ലോകം ജര്‍മ്മനിയെ ഓര്‍ത്തെടുക്കുന്നത് അതുജന്മംനല്‍കിയ മഹത്തുകളുടയോ ലോകത്തിനുനല്‍കിയ നല്ലആശയങ്ങളുടയോ പേരിലല്ല മറിച്ച് 12 വര്‍ഷ ത്തെ ഹിറ്റ്ലര്‍ നൃശംസതയുടെ പേരിലാണ്. ഭൂകമ്പം ഏതാനും നിമിഷങ്ങളേ നീണ്ടുനില്‍ക്കു പക്ഷെഅത് ഭൂമിയിലുണ്ടാക്കുന്ന ദുരന്തം നൂറ്റാണ്ടുകളോളം നിലനില്‍ക്കും എന്നു പറഞ്ഞപോലെയാണ് ഹിറ്റ്ലര്‍ എന്ന ഭൂകമ്പം ജര്‍മ്മനിയില്‍ വിതച്ചത്. ഈ പാപഭാരത്തില്‍നീന്നു കരകയറാന്‍ ജര്‍മ്മന്‍ജനത ഒരുപാട് മാര്‍ഗങ്ങള്‍ അവലംബിച്ചുനോക്കി. ഹിറ്റ്ലര്‍ ജര്‍മ്മന്‍കാരനല്ല മറിച്ച് ഓസ്ട്രിയക്കാരനാണ് എന്ന സത്യംമുതല്‍ കുമ്പസാരങ്ങള്‍വരെ. പക്ഷെ ലോകത്തിന്‍റെ ഒരൊറ്റ ചോദ്യത്തിനുമുന്‍പില്‍ ജര്‍മ്മനി ഇപ്പോഴും ഉത്തരമില്ലാതെ പരുങ്ങുകയാണ്. ഈ ചോദ്യമാകട്ടെ എല്ലാകാലത്തും എല്ലാസമുഹങ്ങള്‍ക്കും ബാധകവുമാണ്.
ചോദ്യമിതാണ്: ഒരുസാധാരണ രാഷ്ട്രത്തില്‍ സാധരണ കാലഘട്ടത്തില്‍ ഹിറ്റ്ലറെപോലുള്ള ഒരു ഭ്രാന്തന്‍ വളരേപെട്ടന്ന്തന്നെ ചരിത്രത്തിന്‍റെ ചവറ്റുകുട്ടയില്‍ വന്നടിയുകയെയുള്ളൂ.എന്നാല്‍ 8 കോടിജനതയെ കൊണ്ട് 55 ലക്ഷം മനുഷ്യരെ കൊന്നൊടുക്കാന്‍ 12 വര്‍ഷoകൊണ്ട് ഒരു മനുഷ്യന് കഴിഞ്ഞത് എന്തുകൊണ്ടാണ്? ചോദ്യത്തിന്‍റെ മുന ആ കാലഘട്ടത്തില്‍ ജീവിച്ച ഓരോജര്‍മ്മന്‍ കാരന്‍റെയും നേര്‍ക്കാണ്