Friday, September 12, 2014

ഈ ചോദ്യത്തിനു രണ്ടു ഉത്തരമാണുള്ളത്. ഒന്ന് ചേലാകര്‍മം ചെയ്ത് നിങ്ങളൊരു മുസ്ലീം ആയിട്ടില്ല. രണ്ട്, ജ്ഞാനസ്‌നാനം ചെയ്ത് നിങ്ങളൊരു കൃസ്ത്യാനിയും ആയിട്ടില്ല. 
അതുകൊണ്ട് കേവലം യാദൃശ്ചികമായി മാത്രം നിങ്ങളൊരു ഹിന്ദുവായിപ്പോയി. ഇങ്ങനെയാണോ നാം ഹിന്ദുവാകേണ്ടത്? 
നാം ഹിന്ദുവാകേണ്ടത് കൃത്യമായ ആചരണങ്ങള്‍ കൊണ്ടാണ്. അല്ലാതെ മറ്റുള്ളവരെ ചീത്ത പറഞ്ഞുകൊണ്ടല്ല നാം നേട്ടം കൈവരിക്കേണ്ടത്?
നമുക്ക് കൃത്യമായ ആചരണമുണ്ടോ?
ഉണ്ട്. 
അത് ഏറെ തിരക്കു പിടിച്ച ഇക്കാലഘട്ടത്തില്‍ സാധ്യമാണോ?
ഇരുപതുമിനുട്ടു നേരം കൊണ്ട് ചെയ്തു തീര്‍ക്കാവുന്ന ആചരണം നമുക്കുണ്ട്. നമുക്ക് ഇത്തരത്തിലുള്ള യാതൊരു ആചരണവുമില്ലാതെ മുന്നോട്ടുപോകാന്‍ കഴിയില്ല. ഈ ആചരണമില്ലാത്തതുകൊണ്ടാണ് നമുക്ക് ഒരു മേഖലയിലും വിജയിക്കാന്‍ കഴിയാത്തത്. ഇന്ന് ഒന്നിലും സ്വന്തമായൊരു കാഴ്ചപ്പാട് ഈ സമൂഹത്തിനില്ലാതെ വന്നിരിക്കുന്നു. ഒന്നാമതായി ഒരാള്‍ ഒരു കച്ചവടം തുടങ്ങുകയാണെന്നിരിക്കട്ടെ. അതേ സ്ഥലത്തു അടുത്തു തന്നെ മറ്റൊരാള്‍ അതേ കച്ചവടം ചെയ്യാന്‍ തുടങ്ങും. അങ്ങനെ ഒന്നരമാസം കൊണ്ട് അഞ്ചു ഒരേ തരത്തിലുള്ള കച്ചവടങ്ങള്‍ ഒരേ സ്ഥലത്തു നാം ആരംഭിക്കും. കാരണം ഒരാള്‍ തുടങ്ങി. അതു ലാഭകരമാണെന്നു തോന്നി. ഉടന്‍ അനുകരണവും ആരംഭിച്ചു. ഇങ്ങനെ ഉള്‍ക്കാഴ്ചയില്ലാതെ ആരംഭിക്കുന്ന ഏതും സംരംഭവും വൈകാതെ അടച്ചു പൂട്ടുമെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല. കാരണം സ്വന്തമായി ഉള്‍ക്കാഴ്ചയില്ല. അതിനാല്‍ മറ്റൊരാളുടെ വെളിച്ചത്തില്‍ നമുക്ക് യാത്ര ചെയ്യേണ്ടിവരുന്നു. ഈ ഉള്‍ക്കാഴ്ച എങ്ങനെയാണു കിട്ടുക എന്നതാണ് പ്രധാനമായ പ്രശ്‌നം.

രണ്ടു കണ്ണു കൊണ്ട് നമുക്ക് ജീവിക്കാന്‍ കഴിയില്ല. മൂന്നാമതൊരു കണ്ണു കൂടി അവശ്യം വേണം. സാധാരണ കാഴ്ച കൊണ്ട് സമൃദ്ധിയുണ്ടാക്കാന്‍ കഴിയില്ല. ശിവന് മൂന്നു കണ്ണുകളുണ്ടായിരുന്നു. എഴുത്തച്ഛന്‍ ഹരിനാമകീര്‍ത്തനത്തില്‍ 'കണ്ണിനു കണ്ണു മനമാകുന്ന കണ്ണ്' വേണമെന്നു പറയും. ഈ കണ്ണ് നമുക്ക് ഉണ്ടായാല്‍ നാം രക്ഷപ്പെടും. ഇതുകൊണ്ടാണ് നാം ശിവനാകണം എന്ന് പ്രാചീനശാസ്ത്രങ്ങള്‍ പറഞ്ഞത്. 
ശിവോളഹം ശിവനാണു ഞാന്‍ എന്നു പറയുന്നതിന്റെ അര്‍ത്ഥവും ഇതുതന്നെ. നമ്മുടെ ഉള്ളില്‍ ശിവനുണ്ട്. 'ശീവോഭൂത്വാ ശിവംയജേത്' എന്ന സൂത്രവാക്യം തന്നെ ഇതാണു പറയുന്നത്. ശിവനായി ഭവിച്ച് ശിവനെ പൂജിക്കണം എന്നാണ് ഇതിനര്‍ത്ഥം. ആ ശിവനെ തൊട്ടറിയണം. അപ്പോള്‍ മറ്റാര്‍ക്കും ഇല്ലാത്ത വിജ്ഞാനവും കാഴ്ചപ്പാടുകളും പതുക്കെപ്പതുക്കെ നമ്മുടെ ഉള്ളില്‍ നിന്നു കിനിഞ്ഞിറങ്ങും. അതാണ് 'തപസ്സ്' എന്നു പറയുന്നത്. ആ തപസ്സിന്റെ രഹസ്യവും ശീലവും പിന്നീടു പറയാം. അത് എത്ര സരളമാണെന്നു അപ്പോള്‍ നമുക്ക് ബോധ്യമാകും. എത്ര ലളിതമാണ് ഭാരതീയ പാരമ്പര്യങ്ങള്‍ എന്നും അതെത്രമാത്രം ശാസ്ത്രയുക്തമാമെന്നും അപ്പോള്‍ നമുക്ക് മനസ്സിലാകും. പലരും പറയാറുണ്ട് ഹിന്ദുമതം സങ്കീര്‍ണമാണെന്ന്. അത് എവിടെ തുടങ്ങണമെന്നറിയില്ലെന്ന്. അത് പരന്നുകിടക്കുന്നതാണെന്നു പറയുമ്പോള്‍ പോലും അതിനൊരു തുടക്കമുണ്ട്. സാഗരത്തിന് എങ്ങനെയാണോ കൃത്യമായ തുടക്കമുള്ളത് അതേപോലെ. സാഗരം ബൃഹത്താണ്. എന്നുവെച്ച് അതിനു തുടക്കമില്ലേ? ഉണ്ട്സരളമാണ് ഹിന്ദുമതവും വേദവുമൊക്കെ. സൂര്യന്‍ കിഴക്കുദിക്കുന്നെന്ന് കൊച്ചുകുട്ടികള്‍ക്കുപോലും പറഞ്ഞാല്‍ മനസ്സിലാകും. കാരണം അതു സരളമാണ്. സരളമെന്ന പോലെ അത് അഗാധവുമാണ്. പക്ഷേ കൃത്യമായ പഠനം വേണം. ഒപ്പം സാധനയും. സാധനാരഹിതമായ വേദപഠനംകൊണ്ട് ഒന്നും നേടാനാവില്ല. വേദപഠനം ഒരു വ്രതമാണെന്നു പറയുന്നതു അതുകൊണ്ടാണ്. അല്ലാതെ ഒരു ജോലിയുമില്ലെങ്കില്‍ കുറച്ചു വേദപഠനം ആകാം; കുറേ പ്രഭാഷണങ്ങളാകാം എന്ന മട്ടിലല്ല. അഗാധമായ പഠനപാഠനം അതിന്നാവശ്യമാണ്. 

അതിനൊരു തുടക്കമുണ്ട്. 'ആചാരപരമോധര്‍മ' എന്നു ഒരു സൂക്തിയുണ്ട്. ആചരണമാണ് പരമമായ ധര്‍മമെന്നു സാരം. എന്താണ് ഈ ആചരണം? ദിവസവുമുള്ള തപസ്സ്. ആ തപസ്സ് ഒരു കൊച്ചുവിളക്കാണ്. വലിയ ഇരുട്ടിലാണ് നാമിപ്പോള്‍ ഉള്ളത്. ആ ഇരുട്ടില്‍ വലിയൊരു പ്രകാശം നമുക്കു കിട്ടാന്‍ പ്രയാസമാണ്. അതുമല്ലെങ്കില്‍ അത്തരമൊരു പ്രകാശം ഉല്‍പാദിപ്പിക്കാന്‍ നമുക്കു സ്വയം കഴിയില്ല. ശരി. ഇപ്പോള്‍ ഒരു ചെറുദീപം നിങ്ങള്‍ക്കു കിട്ടുന്നു. ആ ദീപം കൊണ്ട് നിങ്ങള്‍ക്ക് ചുറ്റിലുമുള്ള രണ്ടടി കാണാം. അതാണ് ചെറിയൊരു സാധന. രണ്ടടി നടക്കുക. അപ്പോള്‍ തുടര്‍ന്നുള്ള രണ്ടടിയുടെ പ്രകാശം കാണാം. വീണ്ടും രണ്ടടിയ്ക്കു കൂടിയുള്ള പ്രകാശം. അങ്ങനെ നിങ്ങള്‍ക്ക് മൈലുകള്‍ താണ്ടി മുന്നേറാം. ഇതു തന്നെയാണ് സാധന അഥവാ തപസ്സ്. സാധന, തപസ്സ്, ജപം തുടങ്ങി അനേകം വാക്കുകള്‍ ഇപ്പോഴുണ്ട്. 
ഈ വാക്കുകളെല്ലാം ഏറെ തെറ്റിദ്ധാരണയുണ്ടാക്കപ്പെട്ടവയാണ്. കാരണം ഒരു കാലത്ത് ഈ പദങ്ങള്‍ക്കുണ്ടായ അര്‍ത്ഥമേയല്ല ഇപ്പോഴവയ്ക്കുള്ളത്. സാധന എന്നു കേള്‍ക്കുമ്പോള്‍ അതെന്തോരു 'സാധനം' ആണെന്ന തോന്നലാണ് എല്ലാവര്‍ക്കും. തപസ്സ് എന്നു കേള്‍ക്കുമ്പോള്‍ ഓര്‍മ വരിക താടിയും മുടിയും നീട്ടി 'സാധുബീഡി' പരസ്യത്തിലുള്ള ഒരാളെയാണ്. ജപമെന്നു കേള്‍ക്കുമ്പോള്‍ ഓര്‍മ വരിക ഒന്നരലക്ഷം ജപിക്കുന്ന കഥയാണ്. ഒന്നരലക്ഷവും മൂന്നുലക്ഷവും ഒക്കെ ജപിക്കണമെന്ന് ഒരു ശാസ്ത്രവും വാസ്തവത്തില്‍ ആവശ്യപ്പെടുന്നില്ല. ദൈനംദിന ജീവിതത്തെ പ്രകാശമാനമാക്കാന്‍, രണ്ടടി മുന്നോട്ടുവെയ്ക്കാന്‍ ഉള്ള ഒരു പദ്ധതി. അതു വളരെ സരളമാണ്. അത് ഘോരമായ ഒന്നല്ല. ഒരുപക്ഷേ നമുക്കതിനെ ബ്രഹ്മചര്യം എന്നുവിളിക്കാം.

മറ്റൊരു തെറ്റിദ്ധരിക്കപ്പെട്ട പദമാണ് ഈ ബ്രഹ്മചര്യം. ബ്രഹ്മചര്യം എന്നാല്‍ പലരുടേയും ധാരണ ലൈംഗിക ബന്ധത്തിലേര്‍പ്പെടാതിരിക്കുക എന്നതാണ്. വാസ്തവത്തില്‍ മറ്റൊരു തെറ്റിദ്ധാരണയാണിത്. വാക്കുകളുടെ അര്‍ത്ഥം നേരെ മനസ്സിലാകാത്തതാണ് ഇതിനൊക്കെ കാരണം. ഉദാഹരണമായി 'വെള്ളം' എന്ന പദം എടുക്കുക. വെള്ളം എന്ന പദത്തിന് എന്താണ് അര്‍ത്ഥം? വെള്ളമെന്നു തന്നെ. എന്നാല്‍ 'വെള്ളമടിക്കുക' എന്നാല്‍ വെള്ളം കുടിക്കുക എന്നല്ല അര്‍ത്ഥം. അവന്‍ വാദിച്ചു വെള്ളം കുടിപ്പിച്ചു എന്ന വാക്യത്തിനാകട്ടെ ഈ അര്‍ത്ഥങ്ങളൊന്നുമല്ല ഉള്ളത്. അതായത് സാധാരണ വെള്ളം എന്ന വാക്കിനു പോലും ഇന്ന് അര്‍ത്ഥം തീരെ മാറിപ്പോയിരിക്കുന്നുവെന്നു സാരം. ഇങ്ങനെ നോക്കുമ്പോള്‍ നമുക്കു നഷ്ടമായ നിരവധി അര്‍ത്ഥങ്ങളാണ് ഇന്നു കാണുന്ന പല അനാചാരങ്ങളും. അര്‍ത്ഥമൊന്നു വേറെ. ആചരണം ഒന്നു വേറെ എന്ന നിലയിലാണ്.

ബ്രഹ്മത്തില്‍ ചരിക്കുന്നതാണ് ബ്രഹ്മചര്യം. അതും ലൈംഗികബന്ധവും തമ്മില്‍ യാതൊരു ബന്ധവുമില്ല. രാവിലെ ഉണരുന്നു. ഭാഗ്യസൂക്തം ചൊല്ലുന്നു. അപ്പോള്‍ എന്റെ ഉള്ളിലെ ബ്രഹ്മത്തെ അഥവാ ശിവനെ ഞാന്‍ സദാ നമസ്‌കരിക്കുന്നു. പല്ലു തേയ്ക്കുന്നു. എന്റെ ഉള്ളിലെ ബ്രഹ്മം നല്ല രീതിയില്‍ പരിലസിക്കുന്നതിന് പല്ലുവേണം. അതിനാല്‍ ഉള്ളിലെ ബ്രഹ്മത്തിനുവേണ്ടി പല്ലു തേയ്ക്കുന്നു. കുളിക്കുന്നത് ഉള്ളിലുള്ള ബ്രഹ്മത്തിനു വേണ്ടിയാണ്-ശിവനു വേണ്ടിയാണെന്നു സാരം. ശിവനുള്ളപ്പോള്‍ നാം ശരീരത്തെ കുളിപ്പിച്ചു വൃത്തിയാക്കിവെയ്ക്കുന്നു. ഈ ശിവനില്ലെങ്കിലോ അതു ശവമായി.

Thursday, September 11, 2014

അതിപ്രാചീനകാലം മുതൽ ഭാരതത്തിലെ കോടതികളിൽ വ്യവഹാരനിർണയത്തിനു പ്രയോജനപ്പെടുത്തിയിരുന്ന മഹത്തായ നിയമഗ്രന്ഥമാണ്‌ മനുസ്മൃതി.ആദിമ മനുഷ്യൻ എന്ന് ഹിന്ദുവിശ്വാസികൾ കരുതുന്ന മനുവിന്റെ പേരിലാണ്‌ മനുസ്മൃതി. അറിയപ്പെടുന്നത്.കേരളത്തിലും അടുത്ത നൂറ്റാണ്ടു വരെ മനുസ്മൃതി പിന്തുടർന്നു വന്നിരുന്നു.

ചില ശ്ലോകങ്ങള്‍ വായിക്കൂ .

1.സ്ത്രീകൾക്ക് വേദ മന്ത്രങ്ങൾ ഉച്ചരിക്കാൻ പാടില്ല. (അധ്യായം X സൂക്തം:18 )
2.വിശ്വസ്തയായ ഭാര്യ ഭർത്താവിനെ നിരന്തരം ദൈവമായി പൂജിച്ച് കൊള്ളണം. (അധ്യായം V സൂകതം:154 ) ”
3.മനുസ്മൃതി പ്രകാരം ഗോത്രവർഗ്ഗങ്ങളും ദലിതുകളും മനുഷ്യരെന്ന പദവിക്ക് പോലും അർഹരല്ല അവർ പരമ്പരാഗതമായി അശുദ്ധിവരുത്തുന്നവരാണ്.
4.പൂർണ്ണ മനഃസമാധാനത്തോടെ ഒരു ബ്രാഹ്മണന് ശൂദ്രൻറെ വസ്തുവഹകൾ കൈവശം വെക്കാവുന്നതാണ്.കാരണം ശൂദ്രൻ അവൻറേതായി ഒന്നും ഉണ്ടാക്കാൻ പാടില്ല.അവൻറെ ധനം അവൻറെ യജമാനന് എടുക്കാവുന്നതാണ് (അധ്യായം VII സൂക്തം:417)
5.കഴിവുണ്ടെങ്കിൽ പോലും ശൂദ്രൻ ധനം സമ്പാദിച്ച് വെക്കാൻ പാടില്ല. കാരണം ശൂദ്രൻ ധനം സമ്പാദിച്ച് വെക്കുന്നതുതന്നെ ബ്രാഹ്മണനെ മുറിപ്പെടുത്തും.(അധ്യായം X സൂകതം:129)
6.ബ്രാഹ്മണ പുരോഹിതന്മാരോട് അവരുടെ ചുമതലയെ കുറിച്ച് ഗർവോട്കൂടി ഒരു ശൂദ്രൻ ഉപദേശം നൽകിയാൽ രാജാവ് അവൻറെ വായിലേക്കും ചെവികളിലേക്കും തിളപ്പിച്ച എണ്ണ ഒഴിക്കാൻ കല്പ്പിക്കണം.(അധ്യായം VIII സൂക്തം:272)
7.ശൂദ്രരെയും, വൈശ്യരെയും, ക്ഷത്രിയരേയും നിരീശ്വര വിശ്വാസികളെയും കൊല്ലുന്നത് പ്പോലെ സ്ത്രീകളെയും കൊല്ലുന്നത് ലഘുവായ കുറ്റമേ ആകുന്നുള്ളൂ (ഉപപാഠക XI സൂക്തം:67)

മനു പ്രജാപതിയുടെ സ്മൃതികള്‍ 'രാമയണം' പോലെയും' മഹാഭാരതം' പോലെയും പാരായണം ചെയ്യപ്പെടാത്തതും ഒറ്റ 'ഹിന്ദു'വിനോടും മനുസ്മൃതി പാരായണം ചെയ്യാന്‍ ഒരു പുരോഹിതനും പറയാത്തതും ഇത് കൊണ്ടൊക്കെയാണ് .മതത്തിന്റെ മൂല ഗ്രന്ഥത്തില്‍ ബ്രാഹ്മണന്‍ മാത്രമേ ഉള്ളൂ എന്നും, 'ഹിന്ദു മതം' 'ബ്രാഹ്മണ മതമാണ്‌ ' എന്നും ജനം മനസ്സിലാക്കിക്കളയും . പ്രത്യേകിച്ച് 'പാരായണമഹാമഹത്തെ' നിലനിര്‍ത്തിപ്പോരുന്ന 'സ്ത്രീ വിശ്വാസി' സമൂഹം അവരുടെ അവകാശങ്ങള്‍ കണ്ടു 'ഉടലോടെ' തന്നെ സ്വര്‍ഗ്ഗത്തിലേക്ക് പാലായനം ചെയ്യും . ചുരുക്കിപ്പറഞ്ഞാല്‍ മറ്റു മതസ്ഥര്‍ ആദ്യം ഇവിടം വിട്ടു പോകുക ,ശേഷം ബ്രാഹ്മണര്‍ അല്ലാത്തവരും . അങ്ങിനെ ആര്‍ഷ ഭാരതം പൂവിടും . എങ്ങും ബ്രാഹ്മണര്‍ പുന:സ്ഥാപിക്കപ്പെടും എന്ന് .
യോഗി ആദിത്യനാഥിനെ പിന്തുണച്ച് ഉദ്ദവ് താക്കറെ
വഡോദര: ഗുജറാത്തിലെ വഡോദരയില്‍ ലവ് ജിഹാദിനെതിരെ ലഘുലേഖകള്‍ പ്രചരിക്കുന്നു. വിശ്വഹിന്ദുപരിഷത്തിന്‍െറ പേരിലുള്ള ലഘുലേഖകള്‍ ഗുജറാത്തി ഭാഷയിലാണ്. ‘നിങ്ങള്‍ക്ക് അഭിസാരികയാകണമെന്നുണ്ടോ? വേണ്ടെങ്കില്‍ ചിന്തിച്ചുപ്രവര്‍ത്തിക്കുക’ എന്നാരംഭിക്കുന്ന ലഘുലേഖ മുസ്ലിം പുരുഷന്മാരാല്‍ വഞ്ചിക്കപ്പെട്ട് അവരുടെ രണ്ടാമത്തെയോ മൂന്നാമത്തെയോ നാലാമത്തെയോ ഭാര്യയായി ജീവിക്കേണ്ടിവരുന്ന ഹിന്ദു പെണ്‍കുട്ടികളുടെ എണ്ണം വര്‍ധിക്കുകയാണെന്ന് കണക്കുകള്‍ സഹിതം വിശദീകരിക്കുന്നു. ലവ് ജിഹാദിനെ പ്രോത്സാഹിപ്പിക്കുന്ന ഹിന്ദി സിനിമകളെയും ലഘുലേഖ പഴിക്കുന്നു. ലഘുലേഖകളെക്കുറിച്ച് വിശ്വഹിന്ദുപരിഷത് പ്രതികരിച്ചില്ല. എന്നാല്‍, സംഘടന ബോധവത്കരണ കാമ്പയിന്‍െറ ഭാഗമായി പത്രികകള്‍ പുറത്തിറക്കാറുണ്ടെന്ന് പ്രവര്‍ത്തകര്‍തന്നെ സമ്മതിക്കുന്നു.
ഉത്തര്‍പ്രദേശില്‍ ലവ് ജിഹാദിന്‍െറ പേരില്‍ വര്‍ഗീയ പ്രസ്താവനകള്‍ നടത്തിയ യോഗി ആദിത്യനാഥിനെ ശിവസേന നേതാവ് ഉദ്ദവ് താക്കറെ പിന്തുണച്ചു. ഹിന്ദു സംസ്കാരത്തെ തകര്‍ക്കാനുള്ള അന്താരാഷ്ട്ര ഗൂഢാലോചനയാണ് ലവ് ജിഹാദെന്നാണ് ഉദ്ദവ് താക്കറെ അഭിപ്രായപ്പെട്ടത്. ശിവസേനയുടെ മുഖപത്രമായ സാമ്നയിലൂടെയാണ് പാര്‍ട്ടി അധ്യക്ഷന്‍ നിലപാടറിയിച്ചത്.
അതിനിടെ, ഹിന്ദുസ്ത്രീകളെ വിവാഹം ചെയ്ത മുഖ്താര്‍ അബ്ബാസ് നഖ്വിയും ഷാനവാസ് ഹുസൈനുമാണ് ലവ് ജിഹാദിന്‍െറ അര്‍ഥം വിശദമാക്കേണ്ടതെന്ന വാദവുമായി സമാജ്വാദി പാര്‍ട്ടി നേതാവും റാംപൂര്‍ എം.എല്‍.എയുമായ അഅ്സം ഖാന്‍ രംഗത്തത്തെി.
‘ലവ്’, ‘ജിഹാദ്’ എന്നീ രണ്ട് പദങ്ങളും വിശുദ്ധമാണെന്നും വിലകുറഞ്ഞ രാഷ്ട്രീയത്തിന് വളരെ മുകളിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മുസഫര്‍നഗര്‍ കലാപത്തോടെ ബി.ജെ.പി ലവ് ജിഹാദ് എന്ന പദത്തെ സജീവ രാഷ്ട്രീയ ആയുധമാക്കി വന്‍ പ്രചാരണങ്ങള്‍ നടത്തുന്നതിനെതിരെയാണ് അഅ്സം ഖാന്‍ രംഗത്തുവന്നത്. വ്യത്യസ്ത മതവിഭാഗങ്ങളില്‍പെട്ട രണ്ടുപേര്‍ വിവാഹം കഴിക്കുന്നതില്‍ തെറ്റൊന്നുമില്ളെന്നു പറഞ്ഞ അഅ്സം ഖാന്‍, 500ല്‍ താഴെയാളുകള്‍ പ്രചരിപ്പിക്കുന്ന ഈ അപകടകരമായ നുണക്ക് രാജ്യത്തെ 125 കോടി ജനത ശക്തമായ മറുപടി നല്‍കണമെന്നും ആവശ്യപ്പെട്ടു.

Thursday, September 4, 2014

ഫേസ്ബുക്ക് ഉപയോഗം അതിവേഗത്തിൽ സാധ്യമാക്കാവുന്ന ചില കീവേർഡ്‌ ഷോർട്ട് കട്ടുകൾ

Internet Explorer for PC- Alt + #, then Enter
Firefox for PC- Shift + Alt + #
Firefox for Mac- Ctrl + Opt + #
Chrome for Mac- Ctrl + Opt + #
Chrome for PC- Ctrl + #
Safari for Mac- Ctrl + Opt + #
-
ഹാഷ് ടാഗിന് (#) പകരം ഉപയോഗിക്കേണ്ടവ
0 – Help
1 – Home
2 – Timeline
3 – Friends
4 – Inbox
5 – Notifications
6 – Settings
7 – Activity Log
8 – About
9 – Terms
-

ഡെസ്ക്ടോപ്പ് വേര്‍ഷനിലെ വെബ്‌ മെസഞ്ചറില്‍ ഉപയോഗിക്കാവുന്ന ഷോര്‍ട്ട് കട്ടുകള്‍
CTRL + g – Search conversations
CTRL + q – Show/hide keyboard shortcuts
CTRL + Delete – Archive/unarchive conversation
CTRL + j – Mark as spam
CTRL + m – Start a new message
CTRL + i – Go to Inbox
CTRL + u – Go to Other
ന്യൂസ്‌ ഫീഡില്‍ ഉപയോഗിക്കാവുന്ന ഷോര്‍ട്ട് കട്ടുകള്‍
j and k – Scroll between News Feed stories
p – Post a new status
l – Like or unlike the selected story
c – Comment on the selected story
s – Share the selected story
o – Open attachment of the selected story
/ – Search
q – Search chat contacts
? – Open the list of keyboard shortcuts while in News Feed

ഇന്ത്യയുടെ രണ്ടാമത്തെ രാഷ്ട്രപതിയായിരുന്ന ഡോ. എസ്‌. രാധാകൃഷ്ണൻ 1888ൽ ഇതേദിവസമാണ് ജനിച്ചത്. തമിഴ്നാട്ടിലെ തിരുത്തണി എന്ന സ്ഥലത്തെ ഒരു ബ്രാഹ്മണ കുടുംബത്തിലായിരുന്നു ജനനം. ഇന്ത്യയുടെ രാഷ്ട്രീയ നേതൃനിരയിലെ ചിന്തകരുടെ ഗണത്തിലാണ്‌ അദ്ദേഹത്തിന്റെ സ്ഥാനം. ഭാരതീയ തത്വചിന്ത പാശ്ചാത്യർക്ക് പരിചയപ്പെടുത്തിക്കൊടുക്കുന്നതിൽ ശ്രദ്ധേയമായ പങ്കുവഹിച്ചു. ഭാരതീയ-പാശ്ചാത്യ ദർശനങ്ങളെപ്പറ്റി രാധാകൃഷ്ണനെഴുതിയ ഗ്രന്ഥങ്ങൾ അദ്ദേഹത്തിന്റെ ആഴമേറിയ പാണ്ഡിത്യത്തിന്‌ നിദാനമാണ്‌. വിജ്ഞാന മേഖലയിൽ വഹിച്ച പങ്കുകൾ മുൻനിർത്തി ഡോ. രാധാകൃഷ്ണന്റെ ജന്മദിനം ഇന്ത്യയിൽ അദ്ധ്യാപകദിനമായി ആചരിക്കുന്നു. 1954-ൽ അദ്ദേഹത്തിന് ഭാരതരത്ന ബഹുമതി ലഭിച്ചു. ഏറ്റവും കൂടുതൽ കാലം ഉപരാഷ്ട്രപതിയായിരുന്ന വ്യക്തിയാണ്. ഉപരാഷ്ട്രപതിയായ ശേഷം രാഷ്ട്രപതിയായ ആദ്യത്തെയാളുമാണ്. 1975 ഏപ്രിൽ 17ന് അന്തരിച്ചു
ലൗ ജിഹാദ് …
******************
എനിക്ക് രാഷ്ട്രീയമില്ലാതില്ല. പക്ഷെ എന്റെ സ്വതന്ത്ര ചിന്താഗതിക്ക് വിഘ്നം നില്ക്കുന്ന രീതിയിലുള്ള യാതൊരുവിധ രാഷ്ട്രീയ അടിമത്തം വെച്ചുപുലർത്തുന്നില്ല. അതുകൊണ്ട് തന്നെ രാഷ്ട്രീയ കസർത്തുകളിൽ ഏർപ്പെടാറുമില്ല. പക്ഷെ ഇവിടെ ഭാരതീയചിന്താധാരയുടെ ഒരു ഗുരു എന്നതിനേക്കാൾ അപ്പുറം, മതേതര ഭാരതത്തിലെ ഒരു ജനപ്രതിനിധിയുടെ ആലോരസമുളവാക്കുന്ന വാക്കുകളോടെ രണ്ടു വരിയിലെങ്കിലും പ്രതികരിക്കണമെന്ന് തോന്നിയത് കൊണ്ട് മാത്രം ഈ കുറിപ്പെഴുതുന്നു.

ഉത്തർപ്രദേശിലെ ഗോരഖ്പൂരിൽ നിന്നുമുള്ള ലോക സഭാംഗമാണ് യോഗി ആദിത്യാനന്ദ. യോഗി ഇപ്പോൾ ലൗ ജിഹാദിനെതിരെ അരയും തലയും മുറുക്കി ഇറങ്ങിപ്പുറപ്പെട്ടിരിക്കയാണെന്നു തോന്നുന്നു. ലോകസഭയിൽ അടുത്തിടെ ചില വിവാദ പ്രസ്താവനകളുടെ പേരിൽ അറിയപ്പെട്ട പ്രസ്തുത യോഗിയുടെ ഒരു സംഭാഷണം YouTube-ൽ ശ്രദ്ധിക്കുക. ഒരു ഹിന്ദുപെണ്‍കുട്ടിയെ മതം മാറ്റി അഥവാ ഒരു മുസ്ലിം യുവാവ് വിവാഹം ചെയ്‌താൽ, അതിനു ബദലായി നൂറു മുസ്ലിം യുവതികളെ ഹിന്ദുവിലെക്കു പരിവര്ത്തനം ചെയ്യിച്ച് വിവാഹം കഴിക്കാൻ ഹിന്ദു യുവാക്കൾ തയ്യാറാകുക എന്ന തികച്ചും നിരുത്തരവാദപരമായ ഒരു ആഹ്വാനമാണ് ഈ വീഡിയോയിലുള്ളത്. ലൗ ജിഹാദ് എന്ന പദത്തിന്റെ ഉറവിടവും ഉപക്ഞാതാവും, കഴിഞ്ഞകാല കേരളമുഖ്യനും ഇപ്പോഴത്തെ പ്രതിപക്ഷ നേതാവുമായ സാക്ഷാൽ വീ. എസ് ആണെന്നാണ് യോഗിയുടെ പക്ഷം. ജാതി മതങ്ങൾക്കതീതനായ ഇടതുപക്ഷത്തിന്റെ സമുന്നതനായ ഒരു നേതാവ് ഇങ്ങനെ പറയുമ്പോൾ രാമരാജ്യനിർമ്മാതക്കളായ ഞങ്ങൾ കയ്യും കെട്ടി നോക്കിയിരിക്കുന്നത് എങ്ങനെ ശരിയാകും എന്നതാകാം വീ. എസിനെ ഉദ്ധരിച്ചു സംസാരിക്കുന്നതിലൂടെ യോഗി ആദിത്യാനന്ദ ലക്ഷ്യമിടുന്നത്.

ടുട്ടു, ടിന്റു, മിണ്ടു, കുട്ടു, തുടങ്ങിയ തുണ്ട് പേരുകളിൽ സ്വയം പരിചയപ്പെടുത്തി, തങ്ങളുടെ ജാതിമത വിവരങ്ങൾ വെളിപ്പെടുത്താതെ ഹിന്ദു യുവതികളെ വലയിലാക്കി മാര്ക്കംകൂട്ടി വിവാഹം കഴിച്ച് ഒന്നോ രണ്ടോ കുട്ടികളായി കഴിയുമ്പോൾ, മൊഴിചൊല്ലി വഴിയാധാരമാക്കുക എന്ന ഒരു അപ്രഖ്യാപിത നയം മുസ്ലിം സമുദായം കൈക്കൊണ്ടിരിക്കുന്നു എന്നതാണ് യോഗിവര്യന്റെ വാക്കുകൾക്കും വരികൾക്കുമിടയിലൂടെ മനസ്സിലാക്കാൻ സാധിക്കുന്നതും മുഖ്യ ആരോപണവും. അങ്ങനെ ഒരു അപ്രഖ്യാപിത അജണ്ട പ്രസ്തുത സമുദായത്തിനു ഉണ്ടോ ഇല്ലയോ എന്ന് തിരയുന്നതിന് മുമ്പ്, അന്യമതത്തിൽപെട്ട പ്രായപൂര്ത്തിയായ ഒരു സ്ത്രീയും പുരുഷനും വിവാഹ ബന്ധത്തിലൂടെയോ അല്ലാതെയോ ഒരുമിച്ചു ജീവിക്കാം എന്ന് തീരുമാനിച്ചാൽ ഇക്കൂട്ടർക്ക് എന്ത് ചെയ്യാനാകും എന്ന് മനസ്സിലാകുന്നില്ല. ഈ ലോകം തന്നെ ഒന്നാകെ ഇളകി മറിഞ്ഞു ചെന്നാലും, അവര്ക്കെതിരെ ഒന്നും ചെയ്യാനാകില്ല എന്നതാണ് വാസ്തവം. ഒരു ശക്തിക്കും അവരെ തടയാനുമാകില്ല...

രാഷ്ട്രീയ പരമായി ഒരു മറു ചോദ്യമുന്നയിച്ചാൽ, യോഗിതന്നെ ഉൾപ്പെടുന്ന രാഷ്ട്രീയപാർട്ടിയുടെ (BJP ) തലപ്പത്തിരിക്കുന്ന 3 മുസ്ലിം നേതാക്കളും ഹിന്ദു സ്ത്രീകളെയാണ് വിവാഹം ചെയ്തിരിക്കുന്നത് എന്ന വസ്തുത യോഗിക്ക് അറിയുമോ എന്നതാണ്. .!!!!

തന്നെയുമല്ല ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നടക്കുന്ന അത്ത്യന്തം ഹീനവും അപലപനീയവുമായ ഒന്നാണ് "Honour Killing " എന്ന മഹാവിപത്ത്. മാതാപിതാക്കളുടെ അനുമതിയില്ലാ എന്ന കേവല കാരണത്താൽ, സ്വസമുദായത്തിൽപ്പെട്ടതൊ അല്ലാത്തതോ ആയ പ്രണയ വിവാഹിതരായ ഇണകളെ ഗ്രാമ സഭ കൂടിയോ അല്ലാതെയോ ആരും കൊല ചെയ്യുന്ന സംസ്കാരത്തിനു എന്ത് ന്യായമാണാവോ യോഗിക്ക് പറയാനുള്ളതെന്നും ചോദിച്ചറിയേണ്ടിയിരിക്കുന്നു. ഏതു മതം മാറ്റത്തിന്റെ പേരിലാണാവോ, അല്ല എന്ത് വികാരം വൃണപ്പെട്ടതിലാണാവോ ഇങ്ങനെയുള്ള ആരും കൊലകൾ നടത്തപ്പെടുന്നത് എന്ന ചോദ്യ ത്തിനു, അതും ഹിന്ദുത്വയിലെ മറ്റൊരു അപ്രഖ്യാപിതമായ നയമാ ണ് എന്ന ഉത്തരമാണാവോ ലഭിക്കുക അറിയില്ല.!!

ഇവിടെ കുലവും, ഗോത്രവും, നിറവും, സമ്പത്തും, മഹിമയും തമ്മിലുള്ള വിവാഹങ്ങളെയുള്ളൂ. ചാതുർവർന്ന്യവും, തീണ്ടലും തോടിലൂം നിലനിര്ത്തി, മനസ്സും മനുഷ്യരും തമ്മിലുള്ള, മാനവികത എന്ന മതത്തിൽ വിശ്വസിച്ചുള്ള വിചാരങ്ങളും വിവാഹങ്ങളും വെറും സങ്കല്പം മാത്രമായിരിക്കുന്നു.
ആര്‍.എസ്.എസ് നേതാവ് സുനില്‍ ജോഷി കൊല്ലപ്പെട്ടതിനെ
തുടര്‍ന്ന് സംഘപരിവാര്‍ രാജ്യത്ത് അഴിച്ചുവിട്ട അക്രമങ്ങളും,
ആരോപണങ്ങളും ഓര്‍മ്മയുണ്ടോ..?
അവസാനം,ദാ സത്യം പുറത്തുവന്നു,സഹപ്രവര്‍ത്തകയും 
മലെഗാവ് സ്ഫോടനം നടത്തി അകത്തുകിടക്കുന്ന നല്ല
പിള്ളയുമായ സംഘിണി പ്രഗ്യാ സിംഗില്‍ മേലുള്ള ലൈംഗിക
അഭിനിവേശം മൂലം അവര് തന്നെ ഉന്മൂലനം ചെയ്തതാണ്..!
മലെഗാവ് സ്ഫോടനവും,സുനില്‍ ജോഷി വധവും മുസ്ലിമിന്‍റെ
തലയില്‍ വച്ച് ആക്രമണം നടത്താനുള്ള ശ്രമം ആയിരുന്നു..!

എന്താണ് മോഡി വന്നതിനു ശേഷം ഇന്ത്യയില്‍ ഒരു ഭീകര
ആക്രമണമോ,ഭീഷണിയോ പോലും ഉണ്ടാവാത്തത്..?
മരിക്കാന്‍ തീരുമാനിച്ചിറങ്ങുന്ന മത തീവ്രവാദികള്‍ക്ക് മോഡിയെ പേടിയായിട്ടാ എന്ന് നിങ്ങള്‍ കരുതുന്നുണ്ടോ.?

വ്യാജ ഏറ്റുമുട്ടല്‍ നടത്തി മുസ്ലിം നാമധാരികളെ വധിച്ചു
അതിന്‍റെ പേരില്‍ ഭൂരിപക്ഷവര്‍ഗീയത വളര്‍ത്താന്‍ നോക്കിയ
രാമന്മാരാ,ഇപ്പോള്‍ അധികാരം കൈയെറുന്നത്..

സൂക്ഷിച്ചോ,സംഘപരിവാറിനെ..
രാജ്യത്തെ ന്യൂനപക്ഷമോ,കമ്മ്യുണിസ്റ്റുകളോ അല്ല,ഇവിടുത്തെ ഹിന്ദുക്കള്‍.മുസ്ലിം ഹിന്ദുവിനെ ആക്രമിക്കുന്നു എന്ന് ബോധിപ്പിച്ചാല്‍ മാത്രം ജീവന്‍ നിലനിര്‍ത്താന്‍ കഴിയുന്ന വിഷജീവികളാണ് സംഘപരിവാര്‍ ശക്തികള്‍..!!