Monday, May 4, 2015

ആൾകൂട്ടത്തെ ഞാൻ ഭയപ്പെടുന്നു,
ആൾക്കൂട്ടത്തിനിടയിലേക്ക് വലിച്ചെറിയപ്പെടുമ്പോഴാണ് നാം കൂടുതൽ
ഒറ്റപ്പെടുന്നത്....

-----------------------------------------------

തൊഴിലാളികളെ നിലവിലുള്ള സാഹചര്യത്തില്‍ അഭിസംബോധന ചെയ്യുമ്പോള്‍ വലിയൊരു വെല്ലുവിളി നിലനില്‍ക്കുന്നുണ്ട് ഒന്ന് അസംഘടിതമേഖലയിലെ തൊഴില്‍ ചുഷണമാണ്. മറ്റൊന്ന് അവരെ എങ്ങനെ അഡ്രസ് ചെയ്യുമെന്നുള്ളപ്രശ്‌നമാണ്. ഒരു സംഘടിത പ്രസ്ഥാനത്തിന്റെ ഭാഗമായി പ്രവര്‍ത്തിക്കാനുള്ള രാഷ്ട്രീയ വിദ്യാഭ്യാസം അവര്‍ക്കനിവാര്യമാണ് ആഗോളവല്‍ക്കരണകാലത്ത് കമ്പോളത്തെ മുറിച്ചു കടക്കുക എന്നത് അസാധ്യമായതിനാല്‍ ചിതറിക്കിടക്കുന്ന തൊഴില്‍ മേഖലയെ പരിപൂര്‍ണ ക്ഷമയോടെ സംഘടിപ്പിക്കുകയും പ്രത്യേകിച്ച് പുതുതലമുറയെ കൂടുതല്‍ അവകാശബോധം ഉള്ളവരാക്കി മാറ്റുക എന്ന വലിയ ഉത്തരവാദിത്തമാണ് ഇടത് - തൊഴിലാളി സംഘടനകള്‍ അഭിമുഖീകരിക്കുന്നത്
തൊഴിലെടുക്കുന്ന എല്ലാവര്‍ക്കും ചുവപ്പന്‍ മേയ് ദിനാശംസകള്‍ grin emoticonheart emoticon

No comments: