സംഘപരിവാറിന് ആശ്വസിക്കാം, ഇവിടെ മുസ്ലിം ജനസംഖ്യാ ബോംബില്ല
Wednesday, February 4, 2015 - 17:44
ഗൂഢാലോചനാ സിദ്ധാന്തക്കാര്‍ക്ക് ഇനി ആശ്വസിക്കാം. ഇവിടെ മുസ്ലിം ജനസംഖ്യാ ബോംബില്ല; സ്വന്തം രാജ്യത്ത് ന്യൂനപക്ഷമായി മാറുന്ന അപകടകരമായ സാഹചര്യത്തിലല്ല ഹിന്ദുക്കള്‍; ബിജെപി എംപി സാക്ഷി മഹാരാജും കൂട്ടാളികളും നിര്‍ദേശിക്കുന്നത് പോലെ വാണിജ്യാടിസ്ഥാനത്തില്‍ കുട്ടികളെ ഉല്പാദിപ്പിക്കണമെന്നോര്ത്ത് ഹിന്ദു കുടുംബങ്ങള്‍ ഇനി പരിഭ്രമിക്കേണ്ടതില്ല.
Category
Topic
ഏറെ കാത്തിരുന്ന, മതാടിസ്ഥാനത്തിലുള്ള ജനസംഖ്യാ കണക്കുകളുള്ള സെന്‍സസ് വിവരങ്ങള്‍ പുറത്തുവന്നിരിക്കുന്നു. ചില കേന്ദ്രങ്ങളിലെ രസകരമായ അനുമാനങ്ങള്‍ ഒഴിച്ചുനിര്‍ത്തിയാല്‍, മുസ്ലിം 'ജനസംഖ്യാ ബോംബ്' പൊട്ടിത്തെറിക്കുമെന്നും ഹിന്ദുക്കള്‍ കൂടുതല്‍ കുട്ടികള്‍ ഉണ്ടാക്കണമെന്നുമുള്ള സിദ്ധാന്തങ്ങള്‍ക്ക് ഇടം നല്കുന്ന ഒന്നല്ല പുതിയ കണക്കുകളെന്നത് ശുഭ വാര്‍ത്തയാണ്.
2001-2011 പതിറ്റാണ്ടില്‍ മുസ്ലിം ജനസംഖ്യ 24 ശതമാനം വര്‍ധിച്ചു എന്ന തലക്കെട്ടിന് പിന്നിലെ യഥാര്‍ത്ഥ വസ്തുത മുസ്ലിം ജനസംഖ്യാ വളര്‍ച്ചയില്‍ മുന്‍ ദശാബ്ദങ്ങളെക്കാള്‍ ശ്രദ്ധേയമായ ഇടിവുണ്ടായി എന്നതാണ്. അഞ്ച് ശതമാനം കുറവുണ്ടായി. ഉത്തരേന്ത്യയിലെ കുപ്രസിദ്ധമായ മുസ്ലിം ചേരിപ്രദേശങ്ങളില്‍ പോലും ജനസംഖ്യയില്‍ സ്വാഗതാര്‍ഹമായ കുറവാണ് പ്രകടമാകുന്നത്.
അതുകൊണ്ടുതന്നെ ഗൂഢാലോചനാ സിദ്ധാന്തക്കാര്‍ക്ക് ഇനി ആശ്വസിക്കാം. ഇവിടെ മുസ്ലിം ജനസംഖ്യാ ബോംബില്ല; സ്വന്തം രാജ്യത്ത് ന്യൂനപക്ഷമായി മാറുന്ന അപകടകരമായ സാഹചര്യത്തിലല്ല ഹിന്ദുക്കള്‍; ബിജെപി എംപി സാക്ഷി മഹാരാജും കൂട്ടാളികളും നിര്‍ദേശിക്കുന്നത് പോലെ വാണിജ്യാടിസ്ഥാനത്തില്‍ കുട്ടികളെ ഉല്പാദിപ്പിക്കണമെന്നോര്ത്ത് ഹിന്ദു കുടുംബങ്ങള്‍ ഇനി പരിഭ്രമിക്കേണ്ടതില്ല.
സാക്ഷി മഹാരാജിലേക്കും കൂട്ടാളികളിലേക്കും തിരിച്ചെത്താം. സെന്‍സസ് വിവരങ്ങള്‍ ഔദ്യോഗികമായി പുറത്തിറങ്ങുന്നതിന് മുന്നോടിയായി ടൈംസ് ഓഫ് ഇന്ത്യ പ്രസിദ്ധീകരിച്ച വിവരങ്ങള്‍ ആദ്യം നോക്കാം. മുസ്ലിം ജനസംഖ്യാ വളര്‍ച്ച 1991-2001 കാലയളവിലെ 29 ശതമാനത്തില്‍ നിന്നും 2001-2011 കാലയളവില്‍ 24 ശതമാനമായി കുറഞ്ഞു എന്നാണ് ആ റിപ്പോര്‍ട്ട് കാണിക്കുന്നത്. ദേശീയ ശരാശരിയായ 18 ശതമാനത്തെക്കാള്‍ അത് കൂടുതലാണെങ്കിലും, മൊത്തം ജനസംഖ്യയില്‍ സമുദായത്തിന്റെ പങ്കില്‍ 0.8 ശതമാനത്തിന്റെ വളരെ കുറഞ്ഞ വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. മുന്‍ കാലങ്ങളെക്കാള്‍ കുറവാണിത്.
സാക്ഷി മഹാരാജിലേക്കും കൂട്ടാളികളിലേക്കും തിരിച്ചെത്താം. സെന്‍സസ് വിവരങ്ങള്‍ ഔദ്യോഗികമായി പുറത്തിറങ്ങുന്നതിന് മുന്നോടിയായി ടൈംസ് ഓഫ് ഇന്ത്യ പ്രസിദ്ധീകരിച്ച വിവരങ്ങള്‍ ആദ്യം നോക്കാം. മുസ്ലിം ജനസംഖ്യാ വളര്‍ച്ച 1991-2001 കാലയളവിലെ 29 ശതമാനത്തില്‍ നിന്നും 2001-2011 കാലയളവില്‍ 24 ശതമാനമായി കുറഞ്ഞു എന്നാണ് ആ റിപ്പോര്‍ട്ട് കാണിക്കുന്നത്. ദേശീയ ശരാശരിയായ 18 ശതമാനത്തെക്കാള്‍ അത് കൂടുതലാണെങ്കിലും, മൊത്തം ജനസംഖ്യയില്‍ സമുദായത്തിന്റെ പങ്കില്‍ 0.8 ശതമാനത്തിന്റെ വളരെ കുറഞ്ഞ വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. മുന്‍ കാലങ്ങളെക്കാള്‍ കുറവാണിത്.
ബംഗ്ലാദേശില്‍ നിന്നുള്ള അനധികൃത കുടിയേറ്റം കാരണമാകാം ബംഗാളിലും ആസ്സാമിലും കുതിച്ചുചാട്ടമുണ്ടായിട്ടുണ്ട്. ബംഗ്ലാദേശി കുടിയേറ്റക്കാരുടെ പ്രവാഹത്തെ ചൊല്ലി പ്രത്യേകിച്ചും ആസാമില്‍, സംഘര്‍ഷമുണ്ടാക്കുന്നതും വ്യാപകമായി ചര്‍ച്ച ചെയ്യപ്പെട്ട പ്രശ്നവുമാണ്.
ആസ്സാമും പശ്ചിമ ബംഗാളും മാറ്റിനിര്‍ത്താം. രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലെ താഴോട്ടുള്ള പ്രവണതയെ പ്രതിനിധീകരിക്കുന്നവയല്ല ഈ സംസ്ഥാനങ്ങള്‍. മുസ്ലിം ജനസംഖ്യയിലെ അമിത വളര്‍ച്ച കൊണ്ട് പേരുകേട്ട ഉത്തര്‍ പ്രദേശ്, ബീഹാര്‍ തുടങ്ങിയ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ തകര്‍ച്ചയാണ് കൂടുതല്‍ ശ്രദ്ധേയം. മേഘാലയ, ഒഡിഷ, അരുണാചല്‍ തുടങ്ങിയിടങ്ങളില്‍ വളരെ കുറഞ്ഞ വര്‍ധനയാണ് ഉണ്ടായത്. മണിപ്പൂരിലാകട്ടെ സംസ്ഥാനത്തെ മൊത്തം ശരാശരിയെക്കാള്‍ ഒരു ശതമാനം കുറവാണ് മുസ്ലിം ജനസംഖ്യയിലുണ്ടായിരിക്കുന്നത്.
ഹിന്ദു മതത്തെ സംരക്ഷിക്കാനായുള്ള ക്യാംപെയിനുകളുമായി മുന്നോട്ടുപോകുന്ന ഹിന്ദുത്വ തീപൊരികള്‍ക്ക് സെന്‍സസ് കണ്ടെത്തല്‍ ഒരു ആന്റി ക്ലൈമാക്സാണ്. അനുദിനം വളരുന്ന 'മുസ്ലിം രാജ്യദ്രോഹികളെ' നേരിടാന്‍ ഹിന്ദു സ്ത്രീകളോട് ആഹ്വാനം ചെയ്ത സാക്ഷി മഹാരാജ് തന്നെ ആദ്യത്തെയാള്‍.
'നാം രണ്ട് നമുക്ക് ഒന്ന് എന്ന മുദ്രാവാക്യം നമ്മള് അംഗീകരിച്ചു. എന്നാല്‍ ഈ രാജ്യദ്രോഹികള്‍ സംതൃപ്തരല്ലായിരുന്നു. പെണ്ണിനെ മറ്റൊരു പെണ്ണിനും ആണ്ണിനെ മറ്റൊരാണിനും വിവാഹം കഴിപ്പിച്ചു കൊടുക്കണമെന്നവര് വാദിക്കുന്നു. അതായിരുന്നു കഴിഞ്ഞ സര്‍ക്കാര്‍ ചെയ്തത്. അതുകൊണ്ടാണ് സ്ത്രീകള്‍ നാല് പ്രസവിക്കണമെന്ന് ഞാന്‍ അഭ്യര്‍ത്ഥിച്ചത്. അതിലൊരാളെ സാധുക്കള്‍ക്കും സന്യാസികള്‍ക്കും നല്‍കണം. വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം നടക്കുന്നതായി മാധ്യമങ്ങള്‍ പറയുന്നു. അപ്പോള്‍ ഒരാളെ അതിര്‍ത്തിയിലേക്കും പറഞ്ഞയയ്ക്കണം.'- മീററ്റില്‍ നടന്ന മത കണ്‍വെന്‍ഷനില്‍ അദ്ദേഹം പറയുകയുണ്ടായി.
അച്ചടക്കം പാലിക്കണമെന്ന് ആവശ്യപ്പെട്ടതായി ബിജെപി അവകാശപ്പെടുന്നുണ്ടെങ്കിലും ബംഗാളിലെ പാര്‍ട്ടി നേതാവ് ശ്യാംലാല്‍ ഗോസ്വാമിയുടേത് ഒരു പടികൂടി കടന്നതായിരുന്നു. മുസ്ലിം ജനസംഖ്യയിലെ സ്ഫോടനാത്മകമായ വര്‍ദ്ധനവ് ഇന്ത്യയുടെ ജനസംഖ്യാ സന്തുലനാവസ്ഥയ്ക്ക് ഭീഷണിയാണെന്ന് മുന്നറിയിപ്പ് നല്കിയ ഗ്വോസ്വാമി ഹിന്ദു അമ്മമാരും സഹോദിരമാരും അഞ്ച് കുട്ടികള്െ വീതം പ്രസവിക്കണമെന്ന് ഗുണദോഷിച്ചു.
'ഹിന്ദു സ്ത്രീകള്‍ക്ക് അഞ്ച് കുട്ടികള്‍ വേണം. എന്റെ ഹിന്ദു അമ്മമാരോടും സഹോദരിമാരോടും എനിക്ക് പറയാനുള്ളത് അവര്‍ക്ക് അഞ്ച് കുട്ടികളില്ലെങ്കില്‍ ഭാവിയില്‍ ഇന്ത്യയില്‍ സന്തുലിതാവസ്ഥ ഉണ്ടാവില്ല. എന്നെ തെറ്റിദ്ധരിക്കരുത്. ഹിന്ദുക്കള്‍ക്ക് അഞ്ച് കുട്ടികളില്ലെങ്കില്‍ ഒരു ഹിന്ദുവും ഇന്ത്യയില്‍ അവശേഷിക്കില്ല. ഹിന്ദു മതത്തെയും സനാതന ധര്‍മത്തെയും സംരക്ഷിക്കാന്‍ എല്ലാ ഹിന്ദുക്കളും അഞ്ച് കുട്ടികള്‍ക്കെങ്കിലും ജന്മം നല്കല് അത്യാവശ്യമാണ്.'- അദ്ദേഹം പറയുകയുണ്ടായി.
ഇതേ ചിന്താഗതിയുള്ള മറ്റുചിലര്‍- ഹിന്ദു രാജ്യമെന്ന സ്വപ്നം സാക്ഷാത്കരിക്കാന്‍ നാം രണ്ട് നമുക്ക് നാല് എന്ന നിയമം കൊണ്ടുവരണമെന്നാവശ്യപ്പെട്ട വിഎച്ച്പിയുടെ സാധ്വി പ്രാചിയാണ് മറ്റൊരാള്‍.
'നാം രണ്ട് നമുക്ക് രണ്ട് എന്ന മുദ്രാവാക്യമായിരുന്നു നേരത്തെ നാം ഉപയോഗിച്ചിരുന്നത്. സിംഹത്തിന് ഒരു കുട്ടിമതി എന്ന് നമ്മള് ഇപ്പോള്‍ പറഞ്ഞുതുടങ്ങിയിരിക്കുന്നു. ഇത് തെറ്റാണ്.. അവരുടെ ജനസംഖ്യ (മുസ്ലിംകളുടെ) വര്‍ധിക്കുകയാണ്. നമ്മുടേത് കുറയുകയും. ഹിന്ദു സ്ത്രീയ്ക്ക് നാല് മക്കളുണ്ടെങ്കില്‍ ഒരാള്‍ക്ക് എഞ്ചിനീയറാകാം, ഒരാള്‍ക്ക് ഡോക്ടറാകാം. മറ്റൊരാള്‍ക്ക് അതിര്‍ത്തി സംരക്ഷിക്കാം. ഒരാളെ സാമൂഹ്യ സേവനത്തിനായും സമര്‍പ്പിക്കാം.'- രാജസ്ഥാനിലെ ഭില്‍വാരയില്‍ നടന്ന വിഎച്പിയുടെ വീരാട് ഹിന്ദു കോണ്‍ക്ലേവില്‍ പ്രാച്ചി പറഞ്ഞു.
'ലവ് ജിഹാദി'നെതിരായ കാംപെയിനിനെ ന്യായീകരിച്ച് ബജ്രംഗ് ദളിന്റെ രാജേഷ് പാണ്ഡ്യ പറഞ്ഞത് അത് ഹിന്ദുക്കളുടെ അംഗസംഖ്യ കുറയ്ക്കാന്‍ ലക്ഷ്യമിട്ടുള്ള നീക്കമെന്നാണ്.
ഇപ്പോഴുള്ള സ്ഥിതിയില്‍ മുസ്ലിംകള് പ്രത്യുല്പാദനം തുടരുകയാണെങ്കില്‍ ഹിന്ദു വംശം ഇന്ത്യയുടെ മുഖത്തുനിന്നും തുടച്ചുമാറ്റപ്പെടുമെന്ന് 1881-1909 സെന്‍സസിന്റെ അടിസ്ഥാനത്തില്‍ 1909ല്‍ തീവ്ര വലതുപക്ഷ ഹിന്ദു ചിന്തകനായ യുഎന്‍ മുഖര്‍ജി പുറത്തിറക്കിയ ഹിന്ദുക്കള്‍; മരിച്ചുകൊണ്ടിരിക്കുന്ന വംശം എന്ന പേരില്‍ പുറത്തിറക്കിയ ലഘുലേഖയില്‍ പ്രവചിക്കുന്നുണ്ട്: ഹിന്ദുക്കളെ തിരിച്ച് മതപരിവര്‍ത്തനം നടത്തുക ലക്ഷ്യമിട്ട് ശുദ്ധി, സംഗതന്‍ -ഇപ്പോഴത്തെ ഘര്‍വാപസിയുടെ മറ്റൊരു പതിപ്പ്- തുടങ്ങിയ പ്രചാരണങ്ങളുമായി ഇറങ്ങാന്‍ സ്വാമി ശ്രദ്ധാനന്ദിനെ നയിച്ചത് ഈ പ്രവചനമാണ്.
ഇപ്പോഴുള്ള സ്ഥിതിയില്‍ മുസ്ലിംകള് പ്രത്യുല്പാദനം തുടരുകയാണെങ്കില്‍ ഹിന്ദു വംശം ഇന്ത്യയുടെ മുഖത്തുനിന്നും തുടച്ചുമാറ്റപ്പെടുമെന്ന് 1881-1909 സെന്‍സസിന്റെ അടിസ്ഥാനത്തില്‍ 1909ല്‍ തീവ്ര വലതുപക്ഷ ഹിന്ദു ചിന്തകനായ യുഎന്‍ മുഖര്‍ജി പുറത്തിറക്കിയ ഹിന്ദുക്കള്‍; മരിച്ചുകൊണ്ടിരിക്കുന്ന വംശം എന്ന പേരില്‍ പുറത്തിറക്കിയ ലഘുലേഖയില്‍ പ്രവചിക്കുന്നുണ്ട്: ഹിന്ദുക്കളെ തിരിച്ച് മതപരിവര്‍ത്തനം നടത്തുക ലക്ഷ്യമിട്ട് ശുദ്ധി, സംഗതന്‍ -ഇപ്പോഴത്തെ ഘര്‍വാപസിയുടെ മറ്റൊരു പതിപ്പ്- തുടങ്ങിയ പ്രചാരണങ്ങളുമായി ഇറങ്ങാന്‍ സ്വാമി ശ്രദ്ധാനന്ദിനെ നയിച്ചത് ഈ പ്രവചനമാണ്.
'മുസ്ലിം ഭീഷണി'യെ നേരിടാനുള്ള സംഘപരിവാരിന്റെ ശ്രമങ്ങള്‍ ഹിന്ദുത്വ അനുകൂലികള്‍ക്കിടയില്‍ തന്നെ നിരാശയാണുളവാക്കിയതാണ്. ആര്‍എസ്എസും അതിന്റെ വക്താക്കളും നിരന്തരം ഉദ്ധരിക്കുന്ന ബെല്‍ജിയന്‍ ഇന്റോളജിസ്റ്റ് കൊയന്രാഡ് എല്‍സ് എഴുതിയത് ഇങ്ങനെ: 'മുഖര്‍ജി സാധാരണ ഉപസംഹരിക്കുന്ന വാചകമായ 'അവര്‍ അവരുടെ നേട്ടങ്ങള്‍ എണ്ണുന്നു, നമ്മള് നമ്മുടെ നഷ്ടങ്ങളും' എന്ന വാചകമാണ് 1979ല്‍ ഹിന്ദു മഹാസഭയുടെ ലഘുലേഖയുടെ തലവാചകമായി മാറിയത്, എന്തുതന്നെയാണെങ്കിലും ഹിന്ദു ജനസംഖ്യയെ കുറിച്ചുള്ള അശുഭചിന്ത മാത്രമാണ് വളരുന്നത്.'
'ആള്‍ബലം വര്‍ദ്ധിപ്പിക്കാനും ഹിന്ദുക്കളില്‍ നിന്നും ഭൂമിപിടിച്ചെടുക്കാനുമാണ് മുസ്ലിംകള് ജനസംഖ്യയെ ഉപയോഗിക്കുന്നതെന്ന ഹിന്ദു ആശങ്കയാണ് 1909 മുതല്‍ ഇന്നുവരെയുള്ള ഹിന്ദു നവോഥാന രചനകളുടെ സ്ഥിരം പ്രമേയം. ഇതിന്റെ പേരിലുള്ള വാചകകസര്‍ത്ത് അതിശയോക്തികലര്‍ന്നതും കൂടുതല്‍ പരുക്കനായതുമായിരുന്നു. 'മുസ്ലിംകള്ക്ക് കൂടുതല്‍ കുട്ടികളുണ്ടാകുന്നത് അവര്‍ക്ക് നാല് ഭാര്യമാര്‍ വരെയുള്ളത് കൊണ്ടാണെ'ന്ന തെറ്റായ വാദങ്ങളിലും പ്രശ്നം മൂടപ്പെട്ടു.' അദ്ദേഹം തന്റെ സൈറ്റില്‍ കുറിക്കുന്നു.
തീര്‍ച്ചയായും, വലിയ കുടുംബങ്ങള്‍ വേണമെന്ന താല്പര്യം മുസ്ലിംകള് പ്രകടിപ്പിക്കുന്നുണ്ട്. പക്ഷേ ഇന്ത്യയെ പിടിച്ചടക്കാനുള്ള ഇസ്ലാമിക ഗൂഢാലോചനയുണ്ടെന്ന കാരണം കൊണ്ടല്ലയിത്. വിദ്യാഭ്യാസ പിന്നാക്കാവസ്ഥയടക്കമുള്ള സാമൂഹ്യ-സാമ്പത്തിക ഘടകങ്ങളാണിതിന് കാരണമെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു. ചരാത്രപരമായി പരിശോധിച്ചാല്‍ സാമ്പത്തികാഭിവൃദ്ധിയിലാകുമ്പോള് മുസ്ലികള്‍ക്കിടയില്‍ ജനസംഖ്യാ വര്‍ധന കുറവാണ്. സാമൂഹിക-സാമ്പത്തിക സ്ഥിതിയില്‍ ഞെരുക്കമുണ്ടാകുമ്പോള്‍ ജനസംഖ്യാ വളര്‍ച്ച കൂടുകയും ചെയ്യുന്നു.
വിദ്യാസമ്പന്നരും ഉയര്‍ന്ന സ്ഥാനങ്ങള്‍ ആഗ്രഹിക്കുന്നവരുമാണ് മുസ്ലിം സമുദായത്തിലെ പുതിയ തലമുറ എന്ന വസ്തുതയുമായി ഇപ്പോഴത്തെ ഇടിവിന് പ്രത്യക്ഷമായ ബന്ധമുണ്ട്. പ്രത്യേകിച്ചും വിദ്യാസമ്പന്നരായ മുസ്ലിം സ്ത്രീകള്‍ ഹിന്ദു സ്ത്രീകളെ പോലെ കുടുംബാസൂത്രണത്തെ കുറിച്ച് കൂടുതല്‍ ശ്രദ്ധാലുക്കളുമാണ്. കുടുംബത്തില്‍ നിന്നുള്ള സമ്മര്‍ദ്ദത്തിന് വഴങ്ങാതെ, നല്ല നിലയില്‍ മക്കളെ വളര്‍ത്താനുള്ള അവസ്ഥയിലെത്താതെ കുട്ടികള്‍ വേണ്ടെന്ന തീരുമാനമെടുത്ത ചെറുപ്പക്കാരായ ഒരുപാട് മുസ്ലിം ദമ്പതികളെ എനിക്ക് നേരിട്ടറിയാം.
മുസ്ലിം ജനസംഖ്യാ വളര്‍ച്ച ഇപ്പോഴും ദേശീയ പ്രവണതയ്ക്ക് പുറത്താണെങ്കിലും, ഇത് ഉടന്‍ തന്നെ ദേശീയ ശരാശരിയ്ക്കൊപ്പമെത്തുമെന്നാണ് പുതിയ കണ്ടെത്തല്‍ കാണിക്കുന്നത്. ഇന്ഷാഅല്ലാഹ്! മുസ്ലിംകള് ഇന്ത്യ പിടിച്ചടക്കുമെന്ന സംഘപരിവാര്‍ സങ്കല്പം അവര്‍ ഉപേക്ഷിക്കുമോ എന്നാണ് ഇനിയുള്ള സംശയം.