Friday, February 27, 2015

'മാധ്യമങ്ങള്‍ വിധേയപ്പെട്ടാലും ഇന്ത്യ അതിജീവിക്കും'

Friday, February 6, 2015 - 17:04

രജീന്ദര്‍ സച്ചാര്‍/ എന്‍കെ ഭൂപേഷ്‌
നരേന്ദ്രമോഡി അധികാരത്തിലെത്തുന്ന ഘട്ടത്തില്‍ പലരും പല ആശങ്കകള്‍ പങ്കുവെച്ചിരുന്നു. പ്രത്യേകിച്ച് ബി ജെ പിയ്ക്ക് തനിച്ച് ഭൂരിപക്ഷം കിട്ടിയ സാഹചര്യത്തില്‍. ഭരണം എട്ടുമാസം കഴിയുമ്പോള്‍ താങ്കള്‍ക്ക് എന്താണ് തോന്നുന്നത്?
മോഡി നേരത്തെ തന്നെ എങ്ങനെയായിരുന്നുവോ അങ്ങനെ തന്നെയാണ് ഇപ്പോഴും. വര്‍ഗീയതയെ അടിസ്ഥാനപ്പെടുത്തികൊണ്ടുള്ള അദ്ദേഹത്തിന്റെ നിലപാടുകള്‍ പഴയതുപോലെ തുടരുന്നു. അതുകൊണ്ടാണ് അദ്ദേഹത്തിന്റെ ആളുകള്‍ ഭരണഘടനയുടെ ആമുഖം മാറ്റണമെന്ന് പറയുന്നത്. അവര്‍ യഥാര്‍ത്ഥത്തില്‍ സാഹചര്യങ്ങള്‍ മനസ്സിലാക്കാന്‍ ശ്രമിക്കുകയാണ്. എങ്ങനെയുണ്ട് പ്രതികരണം എന്നറിയാന്‍. ഇതൊന്നും അറിയാതെ സംഭവിച്ചതല്ല. കരുതിക്കൂട്ടി നടത്തുന്ന പ്രചാരണമാണ്. യഥാര്‍ത്ഥത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക്ക് ഒബാമ ഡല്‍ഹിയില്‍ നടത്തിയ പ്രസംഗം നയതന്ത്ര മര്യാദയ്ക്ക് ചേര്‍ന്നതായിരുന്നില്ല. രാജ്യത്തെ മത സ്വാതന്ത്ര്യത്തെക്കുറിച്ചും, വൈവിധ്യത്തെയും കുറിച്ചായിരുന്നു അദ്ദേഹം ഓര്‍മ്മിപ്പിച്ചത്. എന്നാല്‍ ഞാന്‍ അദ്ദേഹത്തെ കുറ്റപ്പെടുത്തുന്നില്ല. കാരണം അദ്ദേഹം പറഞ്ഞത് ശരിയാണ്. സന്ദര്‍ശനത്തിന്റെ അവസാനഘട്ടത്തില്‍ ഒബാമ നടത്തിയ പ്രസംഗം മോഡിയുടെ മുഖത്തേറ്റ പ്രഹരമാണ്. ഒബാമയ്ക്കും സമ്മര്‍ദ്ദമുണ്ടായിട്ടുണ്ടാവാം. അമേരിക്കയില്‍ ഒരു നല്ല വിഭാഗത്തിന്റെ സമ്മര്‍ദ്ദം ഉണ്ടായതുകൊണ്ടാണ് മോഡിക്ക് നേരത്തെ വിസ നിഷേധിക്കപ്പെട്ടത്. അങ്ങനെയുള്ള ഒരു വിഭാഗം ആ രാജ്യത്തുള്ളപ്പോള്‍, മതസ്വാതന്ത്ര്യം ഇവിടെ ചര്‍ച്ച ചെയ്യപ്പെടുന്ന ഘട്ടത്തില്‍ അദ്ദേഹത്തിന് അത് പരാമര്‍ശിക്കാതെ പോകാന്‍ പറ്റില്ലായിരുന്നു. അല്ലെങ്കില്‍ ആലോചിച്ച് നോക്കൂ മറ്റൊരു രാജ്യത്തിന്റെ ഭരണാധികാരി ഇന്ത്യയില്‍ വന്ന് രാജ്യത്തിന്റെ ആഭ്യന്തരകാര്യവുമായി ബന്ധപ്പെട്ട വിഷയത്തില്‍ അഭിപ്രായപ്രകടനം നടത്തിയാല്‍ എന്താവും സ്ഥിതി. പക്ഷെ ഇവിടെ നിലനില്‍ക്കുന്ന അവസ്ഥ ഇത്തരത്തിലുള്ള വിമര്‍ശനങ്ങളെ ക്ഷണിച്ചുവരുത്തുന്നുണ്ട്. മോഡി അമേരിക്കയില്‍ പോയിട്ട് അവിടുത്ത ആഫ്രിക്കന്‍ വംശജരുടെ അവസ്ഥ പറഞ്ഞാല്‍ എന്താവും സ്ഥിതി. നയതന്ത്രാടിസ്ഥാനത്തില്‍ നോക്കുമ്പോള്‍ തെറ്റാണെങ്കിലും, ഒബാമ പറഞ്ഞത് പോലെ പറയാനുള്ള സാഹചര്യം ഉണ്ടാക്കി എന്നതാണ് മോഡി ഭരണത്തിന്റെ പ്രത്യേകത.
എന്നാല്‍ ഒബാമ സന്ദര്‍ശനം വിജയകരമായിരുന്നു എന്നാണ് മോഡി സര്‍ക്കാര്‍ അവകാശപ്പെടുന്നത്. പ്രത്യേകിച്ചും ആണവകരാറിന്റയൊക്കെ കാര്യത്തില്‍. 
ഏറ്റവും അരോചകമായ കാര്യം അതാണ്. എങ്ങനെയാണ് ആണവകരാറിന്റെ കാര്യത്തില്‍ വിജയം നേടി എന്ന് പറയാന്‍ കഴിയുക. എല്ലാവരും ആണവ നിലയം അടച്ചുപൂട്ടുമ്പോഴാണ് ഇവിടെ അതിനുവേണ്ടിയുള്ള ശ്രമങ്ങള്‍ നടക്കുന്നത്. ജര്‍മ്മനിയും ഫ്രാന്‍സും എല്ലാം ആണവനിലയങ്ങള്‍ അടച്ചുപൂട്ടുകയാണ്. അവര്‍ക്ക് ആണവയന്ത്ര സാമഗ്രികള്‍ എവിടെയും വില്‍ക്കാന്‍ കഴിയില്ല. അതാണ് ഏറ്റവും അപകടകരമായ കാര്യം. അവരുടെ സാമ്പത്തിക വ്യവസ്ഥയെയാണ് നമ്മുടെ ചെലവില്‍ വികസിപ്പിക്കുന്നത്.
എന്നാല്‍ മുഖ്യരാഷ്ട്രീയ പാര്‍ട്ടികളില്‍നിന്നും ആണവനയം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ എതിര്‍പ്പുണ്ടാകുന്നില്ല. സാമ്പത്തിക നയം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ ഭരണ പ്രതിപക്ഷങ്ങള്‍ തമ്മില്‍ വ്യത്യാസമില്ലെന്ന തോന്നലാണ് സൃഷ്ടിക്കപ്പെടുന്നത്.
കോണ്‍ഗ്രസിനെക്കുറിച്ചാണ് താങ്കള്‍ പറയുന്നതെങ്കില്‍ അവര്‍ ഇതിനെല്ലാം അനുകൂലമാണ്. പക്ഷെ ഇന്ത്യയിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ എല്ലാം അതിനെ അനുകൂലിക്കുന്നുവെന്ന് പറയാന്‍ കഴിയില്ല. സോഷ്യലിസ്റ്റ് പാര്‍ട്ടികള്‍ ഇത്തരം നയങ്ങളെ എതിര്‍ക്കുന്നവരാണ്. ഇടതുപാര്‍ട്ടികള്‍ ഈ നയങ്ങളുടെ ശക്തരായ വിമര്‍ശകരാണ്. പ്രശ്‌നം മാധ്യമങ്ങള്‍ ഇത്തരം നയങ്ങള്‍ എതിര്‍ക്കുന്ന പാര്‍ട്ടികളുടെ നിലപാടുകള്‍ വാര്‍ത്തയാക്കുന്നില്ലെന്നതാണ്. ഈ പാര്‍ട്ടികളുടെ പ്രസ്താവനകള്‍ പത്രങ്ങള്‍ നല്‍കുന്നില്ല. ഭരണഘടനയുടെ ആമുഖം മാറ്റണമെന്ന ആവശ്യം ഉയര്‍ന്നപ്പോള്‍ ഞാന്‍ അതിനെ എതിര്‍ത്ത് പ്രസ്താവന നല്‍കിയപ്പോള്‍ ആരും വാര്‍ത്ത പ്രസിദ്ധീകരിച്ചില്ല. 
താങ്കള്‍ ഇന്ദിരാഗാന്ധിയുടെ അടിയന്തരാവസ്ഥയെ ചെറുത്തുനിന്ന വ്യക്തിയാണ്. ഇപ്പോഴത്ത രാഷ്ട്രീയ അവസ്ഥയെ ചിലരെങ്കിലും അപ്രഖ്യാപിത അടിയന്തരാവസ്ഥ നിലനില്‍ക്കുന്ന സാഹചര്യമായി വിശേഷിപ്പിക്കുന്നുണ്ട്. താങ്കള്‍ അങ്ങനെ കരുതുന്നുണ്ടോ?
നമ്മുടെ കഴിവുകേടുകൊണ്ടാണ് ഇങ്ങനെ പറയുന്നത്. അതൊരു ഒഴിവുകഴിവു പറയുന്നതിന് തുല്യമാണ്.
അടിയന്തരാവസ്ഥ എന്ന് പറയുന്നത് വ്യത്യസ്തമായ ഒരു അവസ്ഥയായിരുന്നു. അന്ന് എല്ലാ തരത്തിലുളള മര്‍ദ്ദക നിയമങ്ങളും പ്രയോഗിക്കപ്പെട്ടിരുന്നു. അടിയന്തരവാസ്ഥയ്‌ക്കെതിരെ സംസാരിക്കാന്‍ സാധ്യതയുള്ള മുഴുവന്‍ ആളുകളെയും അറസ്റ്റ് ചെയ്ത് ജയിലിലടച്ചിരുന്നു. ഇന്ന്  സ്ഥിതി വ്യത്യസ്തമാണ് തൊഴിലാളി യൂണിയനുകള്‍ക്ക് പ്രവര്‍ത്തിക്കാന്‍ കഴിയുന്നുണ്ട്. രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് പ്രവര്‍ത്തന സ്വാതന്ത്ര്യമുണ്ട്. പക്ഷെ ഇപ്പോഴുള്ള പ്രധാന വ്യത്യാസം കോര്‍പ്പറേറ്റുകള്‍ മാധ്യമങ്ങളെ കൈയടക്കിയിരിക്കുന്നുവെന്നതാണ്. അവര്‍ക്ക് അടിയന്തരാവസ്ഥയൊന്നും ഏര്‍പ്പെടുത്താനുള്ള ശേഷിയില്ല. പാര്‍ലമെന്റും നീതിന്യായ സംവിധാനവുമുണ്ട്. അടിയന്തരാവസ്ഥകാലത്ത് ഇതായിരുന്നില്ല അവസ്ഥ.
എന്താണ് ഇപ്പോള്‍ പലരും പറയുന്ന തരത്തിലുള്ള ഭീതിയുള്ള അവസ്ഥ ഉണ്ടാകാന്‍ കാരണമെന്നാണ് താങ്കള്‍ കരുതുന്നത്
ഇപ്പോഴത്തെ അവസ്ഥ കോര്‍പ്പറേറ്റുകള്‍ ചെലുത്തുന്ന വലിയ സ്വാധീനമാണ്. കോര്‍പ്പറേറ്റുകള്‍ക്ക് വേണ്ടി ഉണ്ടാക്കുന്ന നയങ്ങളാണ് നടപ്പിലാക്കപ്പെടുന്നത്.  ആറ് ശതമാനം വളര്‍ച്ചയെക്കുറിച്ച് പറയുകയും, തൊഴിലില്ലായ്മ വര്‍ധിക്കുന്നതിനെക്കുറിച്ച് പറയാതിരിക്കുകയും ചെയ്യുന്ന അവസ്ഥ. മോഡി നടത്തിയ ഓസ്‌ട്രേലിയന്‍ പര്യടനം വന്‍ വിജയമാണെന്നാണ് മാധ്യമങ്ങള്‍ എഴുതിയത്. എന്തായിരുന്നു വിജയം. രണ്ട് കൊല്ലമായി അഡാനിക്ക് ചെയ്യാന്‍ കഴിയാത്ത നിക്ഷേപം ഓസ്‌ട്രേലിയില്‍ നടത്താന്‍ കഴിഞ്ഞത് മോഡി അവിടെ പോയതുകൊണ്ടാണ്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് അദ്ദേഹം വായ്പയ്ക്ക് ബാങ്കുകളെ സമീപിച്ചപ്പോള്‍ അത് ലഭിച്ചിരുന്നില്ല. പുതിയ സര്‍ക്കാര്‍ അധികാരത്തിലെത്തി, അദ്ദേഹത്തിന് സ്റ്റേറ്റ് ബാങ്ക് 60,000 കോടി രൂപ വായ്പയും നല്‍കി. ഓസ്‌ട്രേലിയയിലെ നിക്ഷേപത്തിനുവേണ്ടിയാണ് ഈ തുക അനുവദിച്ചത്. ഇതിനെയാണ് കോര്‍പ്പറേറ്റ് മാധ്യമങ്ങള്‍ വിജയമെന്ന് വിളിക്കുന്നത്. മാധ്യമങ്ങള്‍ ജനങ്ങളെ വഞ്ചിക്കുകയാണ് ചെയ്യുന്നത്. അടിയന്തരവസ്ഥ കാലത്ത് ഇതായിരുന്നില്ല സ്ഥിതി. അന്ന് മാധ്യമങ്ങളെ സര്‍ക്കാര്‍ നേരിടുകയാണ് ചെയ്യുന്നത്. കുല്‍ദീപ് നയ്യാരെ പോലുള്ളവരെ ജയിലടച്ചു. എന്റെ അച്ഛന്‍ അദ്ദേഹം കോണ്‍ഗ്രസുകാരനും മുഖ്യമന്ത്രിയും ഗവര്‍ണറുമൊക്കെയായിരുന്നു അദ്ദേഹത്തെയും ജയിലിലടച്ചു. അടിയന്തരാവസ്ഥയ്‌ക്കെതിരെ ഇന്ദിരാഗാന്ധിയ്ക്ക് കത്തയച്ചതായിരുന്നു അദ്ദേഹം ചെയ്ത തെറ്റ്. അദ്ദേഹം നെഹ്‌റുവിന്റെ വാക്കുകള്‍ ഉദ്ധരിച്ചായിരുന്നു പത്രനിയന്ത്രണത്തിനെതിരെ ഇന്ദിരയ്ക്ക് എഴുതിയത്. പത്രങ്ങള്‍ നിരുത്തരവാദിപരമായി പെരുമാറിയേക്കാം. എന്നാല്‍ നിയന്ത്രിക്കപ്പെട്ട മാധ്യമങ്ങളെക്കാള്‍, നിരുത്തരവാദപരമായ മാധ്യമങ്ങളെയാണ് ഞാന്‍ തെരഞ്ഞെടുക്കുകയെന്ന നെഹ്‌റുവിന്റെ വാക്കുകളാണ് ഇന്ദിരയ്ക്ക് അദ്ദേഹം എഴുതിയ കത്തില്‍ ഉദ്ധരിച്ചത്. പിറ്റേ ദിവസം തന്നെ അദ്ദേഹത്തെ അറസ്റ്റ് ചെയ്തു. അന്ന് 83 വയസ്സായിരുന്നു എന്റെ അച്ഛന്. അന്ന് ഞാന്‍ ഡല്‍ഹി ഹൈക്കോടതി ജഡ്ജിയായിരുന്നു. ജനങ്ങള്‍ക്ക് ഒരവസരം കിട്ടിയപ്പോള്‍ ഇന്ദിരാഗാന്ധിയെ അധികാരത്തില്‍നിന്ന് പുറത്താക്കുകയും ചെയ്തു. മാധ്യമങ്ങള്‍ ഏതൊക്കെ തരത്തില്‍ വിധേയരായി മാറിയാലും ഇന്ത്യയില്‍ ഒരിക്കല്‍ കൂടി അടിയന്തരാവസ്ഥ പ്രഖ്യാപിക്കാന്‍ കഴിയില്ലെന്നാണ് ഞാന്‍ കരുതുന്നത്. മാധ്യമങ്ങള്‍ വിധേയപ്പെട്ടാലും രാജ്യം അതിജീവിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. രാജ്യം അത്തരത്തിലുള്ള അവസ്ഥയെ ചെറുക്കാന്‍ ശേഷിയുള്ളതാണ്. ആര്‍ എസ് എസ്സും ബി ജെ പിയും അന്തഃസ്സാര ശൂന്യരായ മനുഷ്യരാണ്. അവര്‍ പലതും ആഗ്രഹിക്കും. പക്ഷെ നടക്കില്ല. ഇങ്ങനെ പറയുന്നതിന്റെ അര്‍ത്ഥം, അടിയന്തരാവസ്ഥ പോലുള്ള പ്രവണതകള്‍ക്കെതിരായ ചെറുത്തുനില്‍പ്പും പോരാട്ടവും അവസാനിപ്പിക്കണമെന്നല്ല. അത് ശക്തമായി തുടരുകതന്നെ ചെയ്യണം.
പക്ഷെ രാഷ്ട്രീയമായി ഭിന്നാഭിപ്രായം പറയുന്നവരെ  യു എ പി എ പോലുള്ള നിയമങ്ങള്‍ ഉപയോഗിച്ച് ജയിലിലടക്കുന്ന പ്രവണത വ്യാപകമാവുകയാണ്. കേരളത്തിലും ഇത് വളരെ വ്യാപകമായി നടക്കുന്നു
അതെ, അതാണ്. ഇവിടെയുള്ളത് മോഡിയുടെ പാര്‍ട്ടിയുടെ സര്‍ക്കാറല്ല. ഇവിടെ അയാളുടെ പാര്‍ട്ടിക്ക് സീറ്റുപോലുമില്ല. എന്നിട്ടും മോഡി നടപ്പിലാക്കുന്ന അതേ നയപരിപാടികള്‍ തന്നെയാണ് ഇവിടുത്തെ സര്‍ക്കാരും ചെയ്യുന്നത്. ഇവിടുത്തെ സര്‍ക്കാരിനെതിരെ പല അഴിമതി ആരോപണങ്ങളും ഉയര്‍ന്നുവരുന്നുണ്ട്. അതിന്റെ ശരിയും തെറ്റും എനിക്കറിയില്ല. ചിലപ്പോള്‍ അതില്‍നിന്ന് ശ്രദ്ധ തിരിക്കാനായിരിക്കും ഇത്തരത്തില്‍ ആളുകളെ മാവോയിസ്‌റ്റെന്ന് മുദ്രകുത്തി അറസ്റ്റ് ചെയ്യിക്കുന്നതും മറ്റും. മാവോയിസ്‌റ്റെന്ന് മുദ്രകുത്തി ആളുകളെ അറസ്റ്റ് ചെയ്യുകയെന്നത് ഇപ്പോള്‍ ഭരണകൂടത്തിന്റെ ഒരു പതിവു രീതിയാണ്.  ഇത്  അംഗീകരിക്കാവുന്നതല്ല. മാവോയിസ്‌ററാണോ അല്ലയോ എന്നതല്ല, പ്രശ്‌നം. അക്രമം നടത്തുന്നുണ്ടോ എന്നതാണ്. അക്രമം കൊണ്ട് ഒരു കാര്യവും നടക്കില്ല. പക്ഷെ നിയമം ലംഘിക്കുകയെന്നത് സ്വാഭാവികമായി നടക്കുന്ന ഒരു സംഗതിയാണ്. എത്രയോ തവണ ഞാന്‍ നിയമലംഘനം നടത്തിയിട്ടുണ്ട്. ഞാന്‍ ജയിലില്‍ പോയിട്ടുണ്ട്. ആയുധം എടുക്കുന്നതിനെ മാത്രമാണ് എതിര്‍ക്കേണ്ടത്. സോണി സോറിയുടെ അനുഭവം ഭരണകൂടത്തിന്റെ  മാവോയിസ്റ്റ് വേട്ട എത്ര ഭീകരമാണെന്ന് തെളിയിക്കുന്നതാണ്. കോര്‍പ്പേറ്റുകള്‍ നല്‍കിയ പണം മാവോയിസ്റ്റുകള്‍ക്ക് നല്‍കിയെന്ന് ആരോപിച്ചാണ് ആറ് മാസം പ്രായമുള്ള കുട്ടിയുളള സോണി സോറിയെ പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരെ എല്ലാതരത്തിലുമുള്ള അങ്ങേയറ്റം ക്രൂരമായ പീഡനത്തിനിരയാക്കുകയാണ് പൊലീസ് ചെയ്തത്. എന്നാല്‍ അതേസമയം പണം നല്‍കിയെന്ന് പറയുന്ന കോര്‍പറേറ്റുകളില്‍ ഒരാളെ പോലും അറസ്റ്റ് ചെയ്തുമില്ല. പി യു സി എല്‍ സുപ്രീം കോടതിയില്‍ പോയാണ് അവരുടെ മോചനം സാധ്യമാക്കിയത്. ഇക്കാര്യത്തില്‍ നീതിന്യായ സംവിധാനവും കുറ്റക്കാരാണ്. അത്രവൈകിയാണ് അവര്‍ക്ക് പുറത്തിറങ്ങാന്‍ കഴിഞ്ഞത്. ഇത്തരം സംഗതികള്‍ ഉണ്ടാകുമ്പോള്‍ ജനങ്ങളില്‍ രോഷം ഉണ്ടാകുന്നത് സ്വാഭാവികമാണ്.
മിസ, ടാഡ, പോട്ട്, ഇപ്പോള്‍ യു എ പി എ. ഇത്തരം നിയമങ്ങള്‍ ജനാധിപത്യ വ്യവസ്ഥയുമായി ചേര്‍ന്നുപോകുന്നതാണെന്ന് താങ്കള്‍ കരുതുന്നുണ്ടോ
ഇല്ല. ടാഡ പ്രകാരം തടവിലാക്കപ്പെട്ടവരില്‍ 0.07 ശതമാനം പേരെ മാത്രമാണ് ശിക്ഷിക്കാന്‍ കഴിഞ്ഞത്. എത്ര ആയിരങ്ങളെയാണ് ഇവര്‍ തടവിലിട്ടത്. ടാഡയ്ക്കതിരെ ജനരോഷമുണ്ടായപ്പോള്‍, അത് മാറ്റി പോട്ട നിയമം കൊണ്ടുവന്നു. പക്ഷെ ടാഡ നിയമപ്രകാരം തടവിലാക്കപ്പെട്ടവര്‍ ആ നിയമം ഇല്ലാതായിട്ടും അതേ നിയമം അനുസരിച്ച് വിചാരണ ചെയ്യപ്പെട്ടു. പോട്ട വന്നപ്പോള്‍ തെറ്റായ വാര്‍ത്തകള്‍ നല്‍കുന്ന മാധ്യമപ്രവര്‍ത്തകരും വിചാരണ ചെയ്യപ്പെടുമെന്ന വാര്‍ത്തകളുണ്ടായി. മാധ്യമപ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. അന്നത്തെ ആഭ്യന്തരമന്ത്രി എല്‍ കെ അദ്വാനിയായിരുന്നു. അദ്ദേഹം ചെയ്തത് മാധ്യമപ്രവര്‍ത്തകരില്‍ ചിലരെ വിരുന്നിന് വിളിച്ച് ചില വിശദീകരണങ്ങള്‍ നല്‍കുകയായിരുന്നു. അതോടെ ആ നിയമത്തിനെതിരായ മാധ്യമ ലോകത്തിന്റെ വിമര്‍ശനം അവസാനിച്ചു. പക്ഷെ നിയമത്തിനെതിരെ പലഭാഗത്തുനിന്നും വിമര്‍ശനങ്ങള്‍ ഉയര്‍ന്നു. അപ്പോഴാണ് കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നത്. ജനാധിപത്യവാദികളെന്നും മതേതരവാദികളെന്നും വിളിക്കപ്പെടുന്ന കോണ്‍ഗ്രസ് സര്‍ക്കാരാണ് യു എ പി എ നിയമം കൊണ്ടുവന്നത്. ഇതിനെതിരെയൊക്കെ വിമര്‍ശനവും പ്രതിഷേധവും ശക്തമായി നടക്കേണ്ടതുണ്ട്. ഫാസിസമെന്നോ, സമഗ്രാധിപത്യമെന്നോ എന്ത് പേരിട്ട് വിളിച്ചാലും, ജനങ്ങളുടെ സ്വാതന്ത്ര്യം കവര്‍ന്നെടുക്കുന്ന, പാവപ്പെട്ടവനെ പരിഗണിക്കാത്ത നയങ്ങള്‍ നടപ്പിലാക്കുന്ന സംവിധാനങ്ങള്‍ക്കെതിരെയാണ് പ്രതിഷേധം ഉയരേണ്ടത്.
ഇന്ത്യയിലെ മുസ്ലീങ്ങളുടെ അവസ്ഥ പരിശോധിക്കുന്ന സമഗ്ര റിപ്പോര്‍ട്ട് തയ്യാറാക്കിയത് താങ്കളാണ്. ഈ റിപ്പോര്‍ട്ട് ശരിയായ രീതിയില്‍ നടപ്പിലാക്കാന്‍ സര്‍ക്കാര്‍ ആത്മാര്‍ത്ഥത കാണിക്കുന്നുണ്ടെന്ന് താങ്കള്‍ കരുതുന്നുണ്ടോ
എന്നെ സംബന്ധിച്ചിടത്തോളം ഞാന്‍ റിപ്പോര്‍ട്ടുണ്ടാക്കി നല്‍കി. ആ അര്‍ത്ഥത്തില്‍ എനിക്കുള്ള താല്‍പര്യം അവിടെ അവസാനിച്ചു. തീര്‍ച്ചയായും ഒരു പൗരനെന്ന നിലയില്‍ എനിക്ക് അതില്‍ താല്‍പര്യമുണ്ട്. യഥാര്‍ത്ഥത്തില്‍ ആ റിപ്പോര്‍ട്ട് നടപ്പിലാക്കപെടുന്നുണ്ടെന്ന് ഉറപ്പുവരുത്തേണ്ടത് സിവില്‍ സമൂഹമാണ്. നിരന്തരമായ സമ്മര്‍ദ്ദം അതിന് ആവശ്യമായെ പറ്റൂ. ഇന്ത്യയില്‍ മുസ്ലീങ്ങള്‍ പല ഘട്ടത്തിലും വിവേചനത്തിന് ഇരയാക്കപ്പെടുന്നുണ്ട്. പക്ഷെ അക്കാര്യത്തില്‍ മോഡിയും മതേതരത്വത്തില്‍ വിശ്വസിക്കുന്നുവെന്ന് പറയുന്ന കോണ്‍ഗ്രസ് സര്‍ക്കാരും തമ്മില്‍ വ്യത്യാസമില്ല. തീവ്രവാദികളെന്ന് പറഞ്ഞ് എട്ട് മുസ്ലീങ്ങളെ പിടികൂടിയത് ഷീലാ ദീക്ഷിത്തിന്റെ കാലത്ത് ഡല്‍ഹി സര്‍ക്കാരാണ്. അവരെ മജിസ്‌ട്രേറ്റ് കോടതി തന്നെ കുറ്റവിമുക്തരാക്കി. ഇത്തരത്തിലുള്ള നിരവധി അവസ്ഥകളുണ്ട്.
കോടതി അലക്ഷ്യത്തിന്റെ പേരില്‍ കേരളത്തിലെ  സി പി ഐ എം നേതാവ് എം വി ജയരാജനെ സുപ്രീം കോടതി ശിക്ഷിച്ചിരിക്കുന്നു. പാതയോരത്ത് പൊതുയോഗങ്ങള്‍ നടത്തുന്നത് വിലക്കിയ ഹൈക്കോടതി വിധിക്കെതിരെ വിമര്‍ശിച്ചതാണ് ഹൈക്കോടതി ശിക്ഷ വിധിക്കാന്‍ കാരണമായത്. ഇത്തരം കാര്യങ്ങളില്‍ എന്താണ് താങ്കളുടെ നിലപാട് ?
ഇതില്‍ കേരള ഹൈക്കോടതി കാണിച്ചതും സുപ്രീം കോടതി കാണിച്ചതും അങ്ങേയറ്റം തെറ്റാണ്. പ്രതിഷേധിക്കാനുള്ള അവകാശം മൗലികാവകാശമാണ്. തെരുവിലല്ലാതെ വീടുകളില്‍ പ്രതിഷേധിക്കാന്‍ കഴിയുമോ. ജഡ്ജിയുടെ വാഹനയാത്ര തടസ്സപ്പെടുമെന്ന് കരുതി പ്രതിഷേധങ്ങളെ തടയാന്‍ കഴിയുമോ?  ഇതിനെ ചോദ്യം ചെയ്യുമ്പോള്‍ അതിന്റെ പേരില്‍ നടപടിയെടുക്കുന്നത് അങ്ങേയറ്റം അപലപനീയമാണ്. നിങ്ങള്‍ക്ക് ഭരണഘടനയുടെ മൗലികാവാശങ്ങള്‍ റദ്ദാക്കാന്‍ കഴിയില്ല. വ്യക്തിയുടെ മൗലികാവകാശങ്ങള്‍ സംരക്ഷിക്കാനാണ് കോടതികള്‍ ചെയ്യേണ്ടത്. സ്വാതന്ത്ര്യം ഇല്ലാതാക്കുകയല്ല സംരക്ഷിക്കുകയാണ് വേണ്ടത്.
ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ഒരു പരിമിതിയായി ചിലര്‍ ചൂണ്ടിക്കാട്ടുന്നത് പ്രധാന രാഷ്ട്രീയ പാര്‍ട്ടികള്‍ ഒരേ താല്‍പര്യങ്ങള്‍ പ്രകടിപ്പിക്കുന്നവരാണെന്നതാണ്
അതെ തീര്‍ച്ചയായും. കോണ്‍ഗ്രസിനും ബിജെപിയ്ക്കും ഒരേ കോര്‍പറേറ്റ് താല്‍പര്യങ്ങളാണുള്ളത്. അതാണ് പ്രശ്‌നം. അതുകൊണ്ട് ഇതിനെതിരെ എങ്ങനെയാണ് ചെറുത്തുനില്‍പ്പുണ്ടാകേണ്ടത്. ഒരോ മേഖലയിലും കോര്‍പ്പറേറ്റുകള്‍ക്ക് വേണ്ടി നടപ്പിലാക്കുന്ന നയങ്ങള്‍ എന്താണെന്ന് നോക്കുക. കല്‍ക്കരി ഖനനമേഖല വളരെ തന്ത്രപരമായി സ്വകാര്യമേഖലയ്ക്ക് കൈമാറുന്നതിനാണ് ഇപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. കല്‍ക്കരി ഖനനം പൊതുമേഖലയിലെ കമ്പനികള്‍ക്ക് മാത്രമാണ് ചെയ്യാന്‍ കഴിയുക. ഗുജറാത്തില്‍ അഡാനി ഗ്രൂപ്പിന് വേണ്ടി ഇപ്പോള്‍ നിയമത്തില്‍ ഭേദഗതി ചെയ്തിരിക്കുകയാണ്. ദേശസാല്‍ക്കരണത്തിനെതിരെയുള്ള നയമാണെങ്കില്‍ അത് പ്രഖ്യാപിച്ച് നടപ്പിലാക്കുകയാണ് വേണ്ടത്. ഇപ്പോള്‍ മോഡി സര്‍ക്കാര്‍ നയങ്ങള്‍ ഒളിച്ചുകടത്തുകയാണ് ചെയ്യുന്നത്. ഇതിനെതിരെ എന്താണ് രാജ്യത്ത് സംഭവിക്കുന്നത്. കോര്‍പ്പറേറ്റ് മാധ്യമങ്ങള്‍ ഇത്തരത്തിലുള്ള നയങ്ങളെ വാഴ്ത്തുകയാണ് ചെയ്യുന്നത്.  ഇതുമാത്രമല്ല, മറ്റുപല കാര്യങ്ങളും ചെയ്തുകൂട്ടുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. ഇതിന് കാരണങ്ങളുണ്ട്. ഇതാദ്യമായാണ് ബി ജെ പിയ്ക്ക് തനിച്ച് ഭൂരിപക്ഷം കിട്ടുന്നത്. അപ്പോള്‍ ചെയ്തു കൂട്ടേണ്ട കാര്യങ്ങളെക്കുറിച്ച് ആര്‍ എസ് എസ്സിന് അറിയാം. അതിന്റെ ഭാഗമായാണ് ചരിത്ര കൗണ്‍സിലിലും മറ്റും ആര്‍ എസ് എസ് അനുകൂലികളെ കുത്തി നിറയ്ക്കുന്നത്. ഇനി ഇത്തരത്തിലുള്ള അവസരം കിട്ടില്ലെന്ന്  അവര്‍ക്ക് അറിയാം. അവരുടെ അജണ്ടയില്‍ ഏതൊക്കെ നടപ്പിലാക്കാമെന്ന് പരീക്ഷിക്കുന്നതിന്റെ ഭാഗമായാണ് ഭരണഘടനയുടെ ആമുഖത്തില്‍ തിരുത്തലുകള്‍ വരുത്തണമെന്ന ആവശ്യം ഉയര്‍ത്തുന്നത്. ഇതിനോടും മാധ്യമങ്ങള്‍ എങ്ങനെയാണ് പ്രതികരിച്ചത്. വളരെ സ്വാഭാവികമായ കാര്യമെന്ന നിലയില്‍ അതിന്റെ ഗൗരവം മറച്ചുവെയ്ക്കുന്ന രീതിയിലായിരുന്നു മാധ്യമങ്ങളുടെ പ്രതികരണം. രാജ്യത്തിന്റെ ജീവരേഖയാണ് ഭരണഘടന. അതിനെ തൊട്ടു കളിക്കാനാണ് മോഡി സര്‍ക്കാര്‍ ശ്രമിക്കുന്നത്. എതിര്‍പ്പ് ശക്തമായപ്പോള്‍ അമിത്ഷാ തന്നെ അത് തിരുത്തി രംഗത്തുവരുന്നു. പക്ഷെ അവര്‍ക്ക് ഇത്തരത്തില്‍ ഒരു ചര്‍ച്ച  ഉയര്‍ത്തികൊണ്ടുവരാന്‍ കഴിയുന്നു. അതാണ് പ്രശ്‌നം. എന്റെ പരാതി മാധ്യമങ്ങളെക്കുറിച്ചാണ്. ഇത്തരം കാര്യങ്ങളുടെ ഗൗരവം മാധ്യമങ്ങള്‍ തിരിച്ചറിയുന്നില്ല.
ജഡ്ജിമാരെ നിയമിക്കുന്നതിനുള്ള കൊളീജിയം സംവിധാനത്തിന് പകരം, ജുഡീഷ്യല്‍ കമ്മീഷനെ നിയമിച്ചതിനെക്കുറിച്ച് താങ്കളുടെ അഭിപ്രായം എന്താണ്?
യഥാര്‍ത്ഥത്തില്‍ കൊളീജിയം സംവിധാനത്തിന്റെ പ്രവര്‍ത്തനം ശരിയായ രീതിയിലല്ലെന്ന വിമര്‍ശനം ഉണ്ടായത് നിയമവൃത്തങ്ങളില്‍നിന്നുതന്നെയാണ്. എനിക്ക് തോന്നുന്നത് കൊളീജിയം സംവിധാനത്തിനായിരുന്നില്ല കുഴപ്പമെന്നാണ്. കാരണം ജഡ്ജിമാരെ നിയമിക്കുന്ന സംവിധാനം കൂടുതല്‍ സുതാര്യമാക്കുകയായിരുന്നു വേണ്ടിയിരുന്നത്. ജഡ്ജിമാരെ തെരഞ്ഞെടുക്കുന്ന പ്രക്രീയ കൂടുതല്‍ സുതാര്യമാക്കണം. ജഡ്ജിമാരായി പരിഗണിക്കുന്നവരെക്കുറിച്ചുള്ള അഭിപ്രായങ്ങള്‍  ക്ഷണിക്കണം. ഇപ്പോള്‍ ഉണ്ടാക്കിയ സംവിധാനം ഏതെങ്കിലും തരത്തില്‍ നീതിന്യായ സംവിധാനത്തെ ബാധിക്കുമെന്ന് കരുതുന്നില്ല. ഇന്ത്യന്‍ നീതിന്യായ സംവിധാനത്തെ എളുപ്പത്തില്‍ അട്ടിമറിക്കാന്‍ കഴിയില്ല. 

സംഘപരിവാറിന് ആശ്വസിക്കാം, ഇവിടെ മുസ്ലിം ജനസംഖ്യാ ബോംബില്ല

Wednesday, February 4, 2015 - 17:44

ഗൂഢാലോചനാ സിദ്ധാന്തക്കാര്‍ക്ക് ഇനി ആശ്വസിക്കാം. ഇവിടെ മുസ്ലിം ജനസംഖ്യാ ബോംബില്ല; സ്വന്തം രാജ്യത്ത് ന്യൂനപക്ഷമായി മാറുന്ന അപകടകരമായ സാഹചര്യത്തിലല്ല ഹിന്ദുക്കള്‍; ബിജെപി എംപി സാക്ഷി മഹാരാജും കൂട്ടാളികളും നിര്‍ദേശിക്കുന്നത് പോലെ വാണിജ്യാടിസ്ഥാനത്തില്‍ കുട്ടികളെ ഉല്‍പാദിപ്പിക്കണമെന്നോര്‍ത്ത് ഹിന്ദു കുടുംബങ്ങള്‍ ഇനി പരിഭ്രമിക്കേണ്ടതില്ല.
ഏറെ കാത്തിരുന്ന, മതാടിസ്ഥാനത്തിലുള്ള ജനസംഖ്യാ കണക്കുകളുള്ള സെന്‍സസ് വിവരങ്ങള്‍ പുറത്തുവന്നിരിക്കുന്നു. ചില കേന്ദ്രങ്ങളിലെ രസകരമായ അനുമാനങ്ങള്‍ ഒഴിച്ചുനിര്‍ത്തിയാല്‍, മുസ്ലിം 'ജനസംഖ്യാ ബോംബ്' പൊട്ടിത്തെറിക്കുമെന്നും ഹിന്ദുക്കള്‍ കൂടുതല്‍ കുട്ടികള്‍ ഉണ്ടാക്കണമെന്നുമുള്ള സിദ്ധാന്തങ്ങള്‍ക്ക് ഇടം നല്‍കുന്ന ഒന്നല്ല പുതിയ കണക്കുകളെന്നത് ശുഭ വാര്‍ത്തയാണ്.
2001-2011 പതിറ്റാണ്ടില്‍ മുസ്ലിം ജനസംഖ്യ 24 ശതമാനം വര്‍ധിച്ചു എന്ന തലക്കെട്ടിന് പിന്നിലെ യഥാര്‍ത്ഥ വസ്തുത മുസ്ലിം ജനസംഖ്യാ വളര്‍ച്ചയില്‍ മുന്‍ ദശാബ്ദങ്ങളെക്കാള്‍ ശ്രദ്ധേയമായ ഇടിവുണ്ടായി എന്നതാണ്. അഞ്ച് ശതമാനം കുറവുണ്ടായി. ഉത്തരേന്ത്യയിലെ കുപ്രസിദ്ധമായ മുസ്ലിം ചേരിപ്രദേശങ്ങളില്‍ പോലും ജനസംഖ്യയില്‍ സ്വാഗതാര്‍ഹമായ കുറവാണ് പ്രകടമാകുന്നത്.
അതുകൊണ്ടുതന്നെ ഗൂഢാലോചനാ സിദ്ധാന്തക്കാര്‍ക്ക് ഇനി ആശ്വസിക്കാം. ഇവിടെ മുസ്ലിം ജനസംഖ്യാ ബോംബില്ല; സ്വന്തം രാജ്യത്ത് ന്യൂനപക്ഷമായി മാറുന്ന അപകടകരമായ സാഹചര്യത്തിലല്ല ഹിന്ദുക്കള്‍; ബിജെപി എംപി സാക്ഷി മഹാരാജും കൂട്ടാളികളും നിര്‍ദേശിക്കുന്നത് പോലെ വാണിജ്യാടിസ്ഥാനത്തില്‍ കുട്ടികളെ ഉല്‍പാദിപ്പിക്കണമെന്നോര്‍ത്ത് ഹിന്ദു കുടുംബങ്ങള്‍ ഇനി പരിഭ്രമിക്കേണ്ടതില്ല.

സാക്ഷി മഹാരാജിലേക്കും കൂട്ടാളികളിലേക്കും തിരിച്ചെത്താം. സെന്‍സസ് വിവരങ്ങള്‍ ഔദ്യോഗികമായി പുറത്തിറങ്ങുന്നതിന് മുന്നോടിയായി ടൈംസ് ഓഫ് ഇന്ത്യ പ്രസിദ്ധീകരിച്ച വിവരങ്ങള്‍ ആദ്യം നോക്കാം. മുസ്ലിം ജനസംഖ്യാ വളര്‍ച്ച 1991-2001 കാലയളവിലെ 29 ശതമാനത്തില്‍ നിന്നും 2001-2011 കാലയളവില്‍ 24 ശതമാനമായി കുറഞ്ഞു എന്നാണ് ആ റിപ്പോര്‍ട്ട് കാണിക്കുന്നത്. ദേശീയ ശരാശരിയായ 18 ശതമാനത്തെക്കാള്‍ അത് കൂടുതലാണെങ്കിലും, മൊത്തം ജനസംഖ്യയില്‍ സമുദായത്തിന്റെ പങ്കില്‍ 0.8 ശതമാനത്തിന്റെ വളരെ കുറഞ്ഞ വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. മുന്‍ കാലങ്ങളെക്കാള്‍ കുറവാണിത്.
ബംഗ്ലാദേശില്‍ നിന്നുള്ള അനധികൃത കുടിയേറ്റം കാരണമാകാം ബംഗാളിലും ആസ്സാമിലും കുതിച്ചുചാട്ടമുണ്ടായിട്ടുണ്ട്. ബംഗ്ലാദേശി കുടിയേറ്റക്കാരുടെ പ്രവാഹത്തെ ചൊല്ലി പ്രത്യേകിച്ചും ആസാമില്‍, സംഘര്‍ഷമുണ്ടാക്കുന്നതും വ്യാപകമായി ചര്‍ച്ച ചെയ്യപ്പെട്ട പ്രശ്‌നവുമാണ്.
ആസ്സാമും പശ്ചിമ ബംഗാളും മാറ്റിനിര്‍ത്താം. രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലെ താഴോട്ടുള്ള പ്രവണതയെ പ്രതിനിധീകരിക്കുന്നവയല്ല ഈ സംസ്ഥാനങ്ങള്‍. മുസ്ലിം ജനസംഖ്യയിലെ അമിത വളര്‍ച്ച കൊണ്ട് പേരുകേട്ട ഉത്തര്‍ പ്രദേശ്, ബീഹാര്‍ തുടങ്ങിയ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ തകര്‍ച്ചയാണ് കൂടുതല്‍ ശ്രദ്ധേയം. മേഘാലയ, ഒഡിഷ, അരുണാചല്‍ തുടങ്ങിയിടങ്ങളില്‍ വളരെ കുറഞ്ഞ വര്‍ധനയാണ് ഉണ്ടായത്. മണിപ്പൂരിലാകട്ടെ സംസ്ഥാനത്തെ മൊത്തം ശരാശരിയെക്കാള്‍ ഒരു ശതമാനം കുറവാണ് മുസ്ലിം ജനസംഖ്യയിലുണ്ടായിരിക്കുന്നത്.
ഹിന്ദു മതത്തെ സംരക്ഷിക്കാനായുള്ള ക്യാംപെയിനുകളുമായി മുന്നോട്ടുപോകുന്ന ഹിന്ദുത്വ തീപൊരികള്‍ക്ക് സെന്‍സസ് കണ്ടെത്തല്‍ ഒരു ആന്റി ക്ലൈമാക്‌സാണ്. അനുദിനം വളരുന്ന 'മുസ്ലിം രാജ്യദ്രോഹികളെ' നേരിടാന്‍ ഹിന്ദു സ്ത്രീകളോട് ആഹ്വാനം ചെയ്ത സാക്ഷി മഹാരാജ് തന്നെ ആദ്യത്തെയാള്‍.

'നാം രണ്ട് നമുക്ക് ഒന്ന് എന്ന മുദ്രാവാക്യം നമ്മള്‍ അംഗീകരിച്ചു. എന്നാല്‍ ഈ രാജ്യദ്രോഹികള്‍ സംതൃപ്തരല്ലായിരുന്നു. പെണ്ണിനെ മറ്റൊരു പെണ്ണിനും ആണ്ണിനെ മറ്റൊരാണിനും വിവാഹം കഴിപ്പിച്ചു കൊടുക്കണമെന്നവര്‍ വാദിക്കുന്നു. അതായിരുന്നു കഴിഞ്ഞ സര്‍ക്കാര്‍ ചെയ്തത്. അതുകൊണ്ടാണ് സ്ത്രീകള്‍ നാല് പ്രസവിക്കണമെന്ന് ഞാന്‍ അഭ്യര്‍ത്ഥിച്ചത്. അതിലൊരാളെ സാധുക്കള്‍ക്കും സന്യാസികള്‍ക്കും നല്‍കണം. വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം നടക്കുന്നതായി മാധ്യമങ്ങള്‍ പറയുന്നു. അപ്പോള്‍ ഒരാളെ അതിര്‍ത്തിയിലേക്കും പറഞ്ഞയയ്ക്കണം.'- മീററ്റില്‍ നടന്ന മത കണ്‍വെന്‍ഷനില്‍ അദ്ദേഹം പറയുകയുണ്ടായി.
അച്ചടക്കം പാലിക്കണമെന്ന് ആവശ്യപ്പെട്ടതായി ബിജെപി അവകാശപ്പെടുന്നുണ്ടെങ്കിലും ബംഗാളിലെ പാര്‍ട്ടി നേതാവ് ശ്യാംലാല്‍ ഗോസ്വാമിയുടേത് ഒരു പടികൂടി കടന്നതായിരുന്നു. മുസ്ലിം ജനസംഖ്യയിലെ സ്‌ഫോടനാത്മകമായ വര്‍ദ്ധനവ് ഇന്ത്യയുടെ ജനസംഖ്യാ സന്തുലനാവസ്ഥയ്ക്ക് ഭീഷണിയാണെന്ന് മുന്നറിയിപ്പ് നല്‍കിയ ഗ്വോസ്വാമി ഹിന്ദു അമ്മമാരും സഹോദിരമാരും അഞ്ച് കുട്ടികള്‍െ വീതം പ്രസവിക്കണമെന്ന് ഗുണദോഷിച്ചു.
'ഹിന്ദു സ്ത്രീകള്‍ക്ക് അഞ്ച് കുട്ടികള്‍ വേണം. എന്റെ ഹിന്ദു അമ്മമാരോടും സഹോദരിമാരോടും എനിക്ക് പറയാനുള്ളത് അവര്‍ക്ക് അഞ്ച് കുട്ടികളില്ലെങ്കില്‍ ഭാവിയില്‍ ഇന്ത്യയില്‍ സന്തുലിതാവസ്ഥ ഉണ്ടാവില്ല. എന്നെ തെറ്റിദ്ധരിക്കരുത്. ഹിന്ദുക്കള്‍ക്ക് അഞ്ച് കുട്ടികളില്ലെങ്കില്‍ ഒരു ഹിന്ദുവും ഇന്ത്യയില്‍ അവശേഷിക്കില്ല. ഹിന്ദു മതത്തെയും സനാതന ധര്‍മത്തെയും സംരക്ഷിക്കാന്‍ എല്ലാ ഹിന്ദുക്കളും അഞ്ച് കുട്ടികള്‍ക്കെങ്കിലും ജന്മം നല്‍കല്‍ അത്യാവശ്യമാണ്.'- അദ്ദേഹം പറയുകയുണ്ടായി.
ഇതേ ചിന്താഗതിയുള്ള മറ്റുചിലര്‍- ഹിന്ദു രാജ്യമെന്ന സ്വപ്‌നം സാക്ഷാത്കരിക്കാന്‍ നാം രണ്ട് നമുക്ക് നാല് എന്ന നിയമം കൊണ്ടുവരണമെന്നാവശ്യപ്പെട്ട വിഎച്ച്പിയുടെ സാധ്വി പ്രാചിയാണ് മറ്റൊരാള്‍.
'നാം രണ്ട് നമുക്ക് രണ്ട് എന്ന മുദ്രാവാക്യമായിരുന്നു നേരത്തെ നാം ഉപയോഗിച്ചിരുന്നത്. സിംഹത്തിന് ഒരു കുട്ടിമതി എന്ന് നമ്മള്‍ ഇപ്പോള്‍ പറഞ്ഞുതുടങ്ങിയിരിക്കുന്നു. ഇത് തെറ്റാണ്.. അവരുടെ ജനസംഖ്യ (മുസ്ലിംകളുടെ) വര്‍ധിക്കുകയാണ്. നമ്മുടേത് കുറയുകയും. ഹിന്ദു സ്ത്രീയ്ക്ക് നാല് മക്കളുണ്ടെങ്കില്‍ ഒരാള്‍ക്ക് എഞ്ചിനീയറാകാം, ഒരാള്‍ക്ക് ഡോക്ടറാകാം. മറ്റൊരാള്‍ക്ക് അതിര്‍ത്തി സംരക്ഷിക്കാം. ഒരാളെ സാമൂഹ്യ സേവനത്തിനായും സമര്‍പ്പിക്കാം.'- രാജസ്ഥാനിലെ ഭില്‍വാരയില്‍ നടന്ന വിഎച്പിയുടെ വീരാട് ഹിന്ദു കോണ്‍ക്ലേവില്‍ പ്രാച്ചി പറഞ്ഞു.
'ലവ് ജിഹാദി'നെതിരായ കാംപെയിനിനെ ന്യായീകരിച്ച് ബജ്രംഗ് ദളിന്റെ രാജേഷ് പാണ്ഡ്യ പറഞ്ഞത് അത് ഹിന്ദുക്കളുടെ അംഗസംഖ്യ കുറയ്ക്കാന്‍ ലക്ഷ്യമിട്ടുള്ള നീക്കമെന്നാണ്.

ഇപ്പോഴുള്ള സ്ഥിതിയില്‍ മുസ്ലിംകള്‍ പ്രത്യുല്‍പാദനം തുടരുകയാണെങ്കില്‍ ഹിന്ദു വംശം ഇന്ത്യയുടെ മുഖത്തുനിന്നും തുടച്ചുമാറ്റപ്പെടുമെന്ന് 1881-1909 സെന്‍സസിന്റെ അടിസ്ഥാനത്തില്‍ 1909ല്‍ തീവ്ര വലതുപക്ഷ ഹിന്ദു ചിന്തകനായ യുഎന്‍ മുഖര്‍ജി പുറത്തിറക്കിയ ഹിന്ദുക്കള്‍; മരിച്ചുകൊണ്ടിരിക്കുന്ന വംശം എന്ന പേരില്‍ പുറത്തിറക്കിയ ലഘുലേഖയില്‍ പ്രവചിക്കുന്നുണ്ട്: ഹിന്ദുക്കളെ തിരിച്ച് മതപരിവര്‍ത്തനം നടത്തുക ലക്ഷ്യമിട്ട് ശുദ്ധി, സംഗതന്‍ -ഇപ്പോഴത്തെ ഘര്‍വാപസിയുടെ മറ്റൊരു പതിപ്പ്- തുടങ്ങിയ പ്രചാരണങ്ങളുമായി ഇറങ്ങാന്‍ സ്വാമി ശ്രദ്ധാനന്ദിനെ നയിച്ചത് ഈ പ്രവചനമാണ്.
'മുസ്ലിം ഭീഷണി'യെ നേരിടാനുള്ള സംഘപരിവാരിന്റെ ശ്രമങ്ങള്‍ ഹിന്ദുത്വ അനുകൂലികള്‍ക്കിടയില്‍ തന്നെ നിരാശയാണുളവാക്കിയതാണ്. ആര്‍എസ്എസും അതിന്റെ വക്താക്കളും നിരന്തരം ഉദ്ധരിക്കുന്ന ബെല്‍ജിയന്‍ ഇന്റോളജിസ്റ്റ് കൊയന്‍രാഡ് എല്‍സ് എഴുതിയത് ഇങ്ങനെ:  'മുഖര്‍ജി സാധാരണ ഉപസംഹരിക്കുന്ന വാചകമായ 'അവര്‍ അവരുടെ നേട്ടങ്ങള്‍ എണ്ണുന്നു, നമ്മള്‍ നമ്മുടെ നഷ്ടങ്ങളും' എന്ന വാചകമാണ് 1979ല്‍ ഹിന്ദു മഹാസഭയുടെ ലഘുലേഖയുടെ തലവാചകമായി മാറിയത്, എന്തുതന്നെയാണെങ്കിലും ഹിന്ദു ജനസംഖ്യയെ കുറിച്ചുള്ള അശുഭചിന്ത മാത്രമാണ് വളരുന്നത്.'
'ആള്‍ബലം വര്‍ദ്ധിപ്പിക്കാനും ഹിന്ദുക്കളില്‍ നിന്നും ഭൂമിപിടിച്ചെടുക്കാനുമാണ് മുസ്ലിംകള്‍ ജനസംഖ്യയെ ഉപയോഗിക്കുന്നതെന്ന ഹിന്ദു ആശങ്കയാണ് 1909 മുതല്‍ ഇന്നുവരെയുള്ള ഹിന്ദു നവോഥാന രചനകളുടെ സ്ഥിരം പ്രമേയം. ഇതിന്റെ പേരിലുള്ള വാചകകസര്‍ത്ത് അതിശയോക്തികലര്‍ന്നതും കൂടുതല്‍ പരുക്കനായതുമായിരുന്നു. 'മുസ്ലിംകള്‍ക്ക് കൂടുതല്‍ കുട്ടികളുണ്ടാകുന്നത് അവര്‍ക്ക് നാല് ഭാര്യമാര്‍ വരെയുള്ളത് കൊണ്ടാണെ'ന്ന തെറ്റായ വാദങ്ങളിലും പ്രശ്‌നം മൂടപ്പെട്ടു.' അദ്ദേഹം തന്റെ സൈറ്റില്‍ കുറിക്കുന്നു.
തീര്‍ച്ചയായും, വലിയ കുടുംബങ്ങള്‍ വേണമെന്ന താല്‍പര്യം മുസ്ലിംകള്‍ പ്രകടിപ്പിക്കുന്നുണ്ട്. പക്ഷേ ഇന്ത്യയെ പിടിച്ചടക്കാനുള്ള ഇസ്ലാമിക ഗൂഢാലോചനയുണ്ടെന്ന കാരണം കൊണ്ടല്ലയിത്. വിദ്യാഭ്യാസ പിന്നാക്കാവസ്ഥയടക്കമുള്ള സാമൂഹ്യ-സാമ്പത്തിക ഘടകങ്ങളാണിതിന് കാരണമെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു. ചരാത്രപരമായി പരിശോധിച്ചാല്‍ സാമ്പത്തികാഭിവൃദ്ധിയിലാകുമ്പോള്‍ മുസ്ലികള്‍ക്കിടയില്‍ ജനസംഖ്യാ വര്‍ധന കുറവാണ്. സാമൂഹിക-സാമ്പത്തിക സ്ഥിതിയില്‍ ഞെരുക്കമുണ്ടാകുമ്പോള്‍ ജനസംഖ്യാ വളര്‍ച്ച കൂടുകയും ചെയ്യുന്നു.
വിദ്യാസമ്പന്നരും ഉയര്‍ന്ന സ്ഥാനങ്ങള്‍ ആഗ്രഹിക്കുന്നവരുമാണ് മുസ്ലിം സമുദായത്തിലെ പുതിയ തലമുറ എന്ന വസ്തുതയുമായി ഇപ്പോഴത്തെ ഇടിവിന് പ്രത്യക്ഷമായ ബന്ധമുണ്ട്. പ്രത്യേകിച്ചും വിദ്യാസമ്പന്നരായ മുസ്ലിം സ്ത്രീകള്‍ ഹിന്ദു സ്ത്രീകളെ പോലെ കുടുംബാസൂത്രണത്തെ കുറിച്ച് കൂടുതല്‍ ശ്രദ്ധാലുക്കളുമാണ്. കുടുംബത്തില്‍ നിന്നുള്ള സമ്മര്‍ദ്ദത്തിന് വഴങ്ങാതെ, നല്ല നിലയില്‍ മക്കളെ വളര്‍ത്താനുള്ള അവസ്ഥയിലെത്താതെ കുട്ടികള്‍ വേണ്ടെന്ന തീരുമാനമെടുത്ത ചെറുപ്പക്കാരായ ഒരുപാട് മുസ്ലിം ദമ്പതികളെ എനിക്ക് നേരിട്ടറിയാം.
മുസ്ലിം ജനസംഖ്യാ വളര്‍ച്ച ഇപ്പോഴും ദേശീയ പ്രവണതയ്ക്ക് പുറത്താണെങ്കിലും, ഇത് ഉടന്‍ തന്നെ ദേശീയ ശരാശരിയ്‌ക്കൊപ്പമെത്തുമെന്നാണ് പുതിയ കണ്ടെത്തല്‍ കാണിക്കുന്നത്. ഇന്‍ഷാഅല്ലാഹ്! മുസ്ലിംകള്‍ ഇന്ത്യ പിടിച്ചടക്കുമെന്ന സംഘപരിവാര്‍ സങ്കല്‍പം അവര്‍ ഉപേക്ഷിക്കുമോ എന്നാണ് ഇനിയുള്ള സംശയം.

അലറിവിളിക്കുന്ന അര്‍ണാബ് ഗോസ്വാമി ആര് ? സാമാന്യ ബുദ്ധിയുള്ളവര്‍ അദ്ദേഹത്തെ എതിര്‍ക്കാനുള്ള കാരണങ്ങള്‍

Friday, February 27, 2015 - 19:23

ഫെയ്‌സ്ബുക്കിലെയും ട്വിറ്ററിലെയും ട്രെന്‍ഡിംഗ് ടോപ്പിക്കുകളിലൊന്നാണ് അര്‍ണാബ് ഗോസ്വാമി. ഇതിന് കാരണം കവിതാ കൃഷ്ണന്‍, വൃന്ധാ ഗ്രോവര്‍ തുടങ്ങി ചില ആക്ടിവിസ്റ്റുകള്‍ ചേര്‍ന്ന് അര്‍ണാബ് ഗോസ്വാമിക്ക് ഒരു തുറന്ന കത്തെഴുതിയതും അദ്ദേഹം എഡിറ്റര്‍ ഇന്‍ ചീഫായിരിക്കുന്ന ചാനല്‍ ബഹിഷ്‌ക്കരിക്കാന്‍ തീരുമാനിച്ചതുമാണ്. ആക്ടിവിസ്റ്റുകളെ രാജ്യദ്രോഹികളായി ചിത്രീകരിക്കാനുള്ള ശ്രമങ്ങളെ ചാനലിന്റെ മേധാവി എന്ന നിലയില്‍ ഗോസ്വാമി പ്രതിരോധിക്കാന്‍ ശ്രമിച്ചില്ല, മാത്രവുമല്ല അതിനെ പിന്തുണയ്ക്കുകയും ചെയ്തു എന്നാണ് ആരോപണം.
ഇതാദ്യമായിട്ടല്ല അര്‍ണാബ് ഗോസ്വാമിക്കെതിരെ തുറന്ന കത്തുകളും പ്രതിഷേധ സ്വരങ്ങളും ഉണ്ടാകുന്നത്. ടൈംസ് നൗ ചാനലിന്റെ എഡിറ്റര്‍ ഇന്‍ ചീഫായി സ്വാമി എത്തിയത് മുതല്‍ അദ്ദേഹത്തിനെതിരെ വിമര്‍ശനങ്ങള്‍ ഉയരുന്നത് പതിവാണ്. 'അഗ്രസീവ്' എന്ന് വിശേഷിപ്പിക്കാവുന്ന അവതരണ രീതിയും ചോദ്യങ്ങളുമാണ് ഗോസ്വാമിയെ പ്രതിക്കൂട്ടിലാക്കുന്നത്. ബേര്‍ലി സ്പീക്കിംഗ് വിത്ത് അര്‍ണോബ് എന്നൊരു ആക്ഷേപഹാസ്യ പരിപാടിയുണ്ട് യൂട്യൂബില്‍. മറ്റുള്ളവരെ സംസാരിക്കാന്‍ അനുവദിക്കാതെ അഭിമുഖങ്ങളില്‍ മുഴുവന്‍ നേരവും സംസാരിക്കുക എന്നതാണ് ആ പരിപാടി. നിര്‍ഭാഗ്യവശാല്‍ ഇത് തന്നെയാണ് ഫ്രാങ്ക്‌ലി സ്പീക്കിംഗ് വിത്ത് അര്‍ണാബ് എന്ന ടൈംസ് നൗവിന്റെ പരിപാടിയിലും നടക്കുന്നത്. ന്യൂസ് അവര്‍ ഉള്‍പ്പെടെയുള്ള തല്‍സമയ ചര്‍ച്ചകളിലും സ്ഥിതി വ്യത്യസ്തമല്ല. അര്‍ണാബിന്റെ അഗ്രസീവായ ഈ രീതിയെയാണ് കേരളത്തിലെ ചില രാത്രി ചര്‍ച്ച അവതാരകരും പിന്‍തുടരാന്‍ ശ്രമിക്കുന്നത്.
ആരാണ് അര്‍ണാബ് ഗോസ്വാമി ?
ആസമിലെ ഗുവാഹത്തിയാണ് അര്‍ണാബ് ഗോസ്വാമിയുടെ സ്വദേശം. ദി ടെലിഗ്രാഫ് പത്രത്തിലാണ് അര്‍ണാബ് ആദ്യമായി ജോലിക്ക് കയറുന്നത്. അവിടെ നിന്നും 1995ല്‍ എന്‍ഡിടിവിയില്‍ ചേര്‍ന്നു. രാജ്ദീപ് സര്‍ദേശായിയാണ് അന്ന് എന്‍ഡിടിവിയുടെ എഡിറ്റോറിയല്‍ തലവന്‍. രാജ്ദീപുമായി ചേര്‍ന്ന് പ്രതിദിന പാര്‍ത്താ അവലോകന പരിപാടി അര്‍ണാബ് അവതരിപ്പിച്ചിരുന്നു. പിന്നീട് പ്രതിവാര വാര്‍ത്താ അവലോകന പരിപാടി ന്യൂസ് നൈറ്റും എന്‍ഡിടിവിയില്‍ അര്‍ണാബ് അവതരിപ്പിച്ചു. ഈ ഷോയിലൂടെയാണ് അര്‍ണാബ് ശ്രദ്ധിക്കപ്പെടുന്നത്. പിന്നീടങ്ങളോട്ടുള്ള മാധ്യമ പ്രവര്‍ത്തക ജീവിതത്തില്‍ മുതല്‍ക്കൂട്ടായ അഗ്രസീവ് പ്രകൃതം പരുവപ്പെട്ട് തുടങ്ങിയത് ഈ പരിപാടിയിലൂടെയാണ്. 2004ല്‍ എന്‍ഡിടിവിയില്‍നിന്ന് രാജിവെയ്ക്കുമ്പോള്‍ ദേശീയ എഡിറ്ററായിരുന്നു. 2006ലാണ് ടൈംസ് നൗ ലോഞ്ച് ചെയ്യുന്നത്. ടൈംസ് ഓഫ് ഇന്ത്യ, എക്കണോമിക് ടൈംസ് എന്നീ പത്രങ്ങളുടെ ഉടമകളായ ബെനറ്റ് കോള്‍മാന്‍ ആന്‍ഡ് കോയാണ് ടൈംസ് നൗവിന്റെ ഉടമകള്‍. സാമിര്‍ ജെയിന്‍, സാഹു ജെയിന്‍ എന്നിവരാണ് ഈ കമ്പനിയുടെ ഉടമകള്‍. ആദ്യ രണ്ട് വര്‍ഷക്കാലത്തും, അവിടെ ജോലി ചെയ്യുന്ന ആളുകള്‍ പറയുന്നത് പ്രകാരമാണെങ്കില്‍, ചാനലിലെ പരിപാടികള്‍ കാണാന്‍ ആളില്ലായിരുന്നു. അര്‍ണാബിനെ സംബന്ധിച്ച് തന്റെ ഈഗോയുടെ പ്രശ്‌നം കൂടിയായിരുന്നു റേറ്റിംഗ് ഉണ്ടാക്കുക എന്നത്. 2008 ഓട് കൂടി റേറ്റിംഗില്‍ മറ്റ് ചാനലുകളെ പിന്‍തള്ളി ടൈംസ് നൗ മുന്‍പിലെത്തി, പിന്നീട് തുടര്‍ച്ചയായി ആറ് വര്‍ഷം റേറ്റിംഗില്‍ ഒന്നാമത് തന്നെ.
തേനില്‍ മുക്കിയെടുത്ത കത്തി
എഡിറ്റോറിയല്‍, എഡിറ്റിംഗ്, ക്യാമറ തുടങ്ങി ടൈംസ് നൗവില്‍ അര്‍ണാബ് ഇടപെടാത്ത മേഖല ഒന്നുമില്ല. എങ്ങനെയും റേറ്റിംഗ് നിലനിര്‍ത്തുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന അര്‍ണാബിന് മുന്നിലേക്ക് വരുന്ന പ്രതിബന്ധങ്ങളെ മുഴുവന്‍ അദ്ദേഹം ഇരുമ്പ് കൈകള്‍ കൊണ്ട് നേരിടും. തേനില്‍ മുക്കിയെടുത്ത മൂര്‍ച്ചയുള്ള കത്തി എന്നാണ് ചാനലിനുള്ളിലെ മറ്റ് ജീവനക്കാര്‍ അര്‍ണാബിനെ വിശേഷിപ്പിക്കുന്നത്. (meeti Churri). അര്‍ണാബിന്റെ ജോലിയുടെ പ്രകൃതത്തെക്കുറിച്ചാണ് ആളുകള്‍ ഇങ്ങനെ വിശേഷിപ്പിക്കുന്നത്. ചാനലിനുള്ളിലെ ഓരോ ബട്ടണും, ലീവറും, അര്‍ണാബിന്റെ നിയന്ത്രണത്തിലാണ്. ചാനലിലെ ഓരോ പരിപാടിയുടെയും പ്രൊഡ്യൂസര്‍മാര്‍ അര്‍ണാബിന്റെ അജ്ഞകള്‍ അനുസരിക്കാന്‍ മാത്രമുള്ള തൊഴിലാളികളാണെന്നാണ് അവിടുത്തെ ജീവനക്കാര്‍ സാക്ഷ്യപ്പെടുത്തുന്നത്.
ചാനല്‍ സ്‌ക്രീനില്‍ തെളിയേണ്ട കളറുകള്‍ അര്‍ണാബ് നിശ്ചയിക്കും. നിറം ഇഷ്ടപ്പെട്ടില്ലെങ്കില്‍ ഉടനടി മാറ്റാന്‍ നിര്‍ദ്ദേശം (ആജ്ഞ) നല്‍കും. പ്രത്യേകിച്ച് സ്‌റ്റൈല്‍ ഗൈഡുകളൊന്നും (ശൈലി പുസ്തകം) സൂക്ഷിക്കാതെ സ്‌ക്രീനിലെ അക്ഷരങ്ങളുടെ വലുപ്പവും വിന്യാസവും അര്‍ണാബ് തന്നെ തീരുമാനിക്കും. വാര്‍ത്താ പരിപാടികള്‍ ഷൂട്ട് ചെയ്യുമ്പോള്‍ ചാനല്‍ ക്യാമറാമാന്മാര്‍ ഏത് ആങ്കിളില്‍ ക്യാമറ വെയ്ക്കണം എന്ന് വരെ അര്‍ണാബ് നിശ്ചയിക്കും. ഇതെല്ലാം ചെയ്യുന്നതിന് പിന്നില്‍ ഒരൊറ്റ ലക്ഷ്യമേയുള്ളു - കാഴ്ച്ചക്കാരെ പിടിച്ചു നിര്‍ത്തുക.
ടൈംസ് നൗവിലെ കോര്‍ ടീം എന്ന് 'വിളിപ്പേരുള്ള' ആളുകള്‍ ശരിക്കും വിളിപ്പേര് മാത്രമെയുള്ളു. അവര്‍ അര്‍ണാബിന്റെ ആജ്ഞാനുവൃത്തികളാണ്. അര്‍ണാബ് എഡിറ്റോറിയല്‍ മുറിയിലെ ഓവല്‍ ടേബിളില്‍ ഇരുന്ന് പറയുന്ന വാക്കുകളെ, അതായത് ചാനലിന്റെ അജണ്ടകള്‍ എന്തൊക്കെയാണോ അത്, കുറിച്ചെടുക്കുക അതേപടി നടപ്പാക്കുക എന്നത് മാത്രമാണ് അവര്‍ക്ക് ചെയ്യാനുള്ളത്.
എന്‍ഡിടിവിയെയും ഐബിഎന്നിനെയും പിന്‍തള്ളി ടൈംസ് നൗ റേറ്റിംഗില്‍ മുന്നിലെത്തിയപ്പോള്‍ ന്യൂസ് റൂമില്‍ ജീവനക്കാരെ വിളിച്ചുകൂട്ടി കേക്ക് മുറിച്ചാണ് അര്‍ണാബ് അത് ആഘോഷിച്ചതെന്ന് 2012 ഡിസംബര്‍ മാസത്തില്‍ പ്രസിദ്ധീകരിച്ച ക്യാരവന്‍ മാഗസിനിലെ റിപ്പോര്‍ട്ടില്‍ പറയുന്നു. അര്‍ണാബിന്റെ ഓഫീസ് മുറിയില്‍ അദ്ദേഹത്തിന്റെ മകന്‍ വരച്ചൊരു ചിത്രം അഭിമാനത്തോടെ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ടൈംസ് നൗവില്‍ ജോലി ചെയ്യുന്ന ആളുകള്‍ പറയുന്നത് അത് മകനോടുള്ള സ്‌നേഹം കൊണ്ട് തൂക്കിയിട്ടിരിക്കുന്നതല്ല, ആ ചിത്രത്തിന്റെ പ്രത്യേകത കൊണ്ട് തൂക്കിയിരിക്കുന്നതാണെന്നാണ്. അര്‍ണാബിന്റെ മുന്‍ ബോസായിരുന്ന രാജ്ദീപ് സര്‍ദേസായിയെ 'പ്രൊഫഷണലി'  മറികടക്കുന്നതാണ് ചിത്രത്തിന്റെ ഉള്ളടക്കം.
ന്യൂസ് അവര്‍ ഇന്ന് ഇന്ത്യയില്‍ ഏറ്റവും അധികം റേറ്റിംഗുള്ള പരിപാടിയാണ്. ടൈംസ് നൗവിനെക്കുറിച്ചോ, ന്യൂസ് അവറിനെക്കുറിച്ചോ എന്തെങ്കിലും ചര്‍ച്ചകളുണ്ടാകുകയാണെങ്കില്‍ അത് കേന്ദ്രീകരിക്കപ്പെടുക അര്‍ണാബിലും അദ്ദേഹത്തിന്റെ ശൈലിയിലുമായിരിക്കും.
ഒരു മുഴുവന്‍ സമയ വാര്‍ത്താ ചാനലിന്റെ നട്ടെല്ല് ന്യൂസ് ഡെസ്‌ക് തന്നെയാണ്. ഗോസ്വാമിയുടെ ഭാഷയില്‍ പറഞ്ഞാല്‍ ടൈംസ് നൗ ചാനലിനെ ഓടിക്കുന്നത് ഈ ഔട്ട്പുട്ട് ഡെസ്‌കാണ്. ചാനലിലെ ഫ്‌ളാഷ്, ബ്രേക്കിംഗ് ന്യൂസ്, സ്‌ക്രോള്‍, സ്ട്രിപ്പ് തുടങ്ങിയവ ഇവിടെനിന്നാണ് പോകുന്നത്.  രാജ്യത്തെമ്പാടുമുള്ള റിപ്പോര്‍ട്ടര്‍മാര്‍ക്ക് സ്‌റ്റോറികളുടെ ആങ്കിള്‍ നിശ്ചയിക്കുന്നതും ഇവിടെനിന്ന് തന്നെ. ശരിക്കും പറഞ്ഞാല്‍ ചാനലിന്റെ അജണ്ട നിശ്ചയിക്കപ്പെടുന്ന സ്ഥലം. ഈ ഡസ്‌കില്‍ അര്‍ണാബിന്റെ സമ്പൂര്‍ണ ആധിപത്യമാണ്. അതുതന്നെയാണ് ഒമ്പത് മണിക്കുള്ള ന്യൂസ് അവറിലും സംഭവിക്കുന്നത്. പാനലിസ്റ്റുകളെ പ്രൊഡ്യൂസര്‍മാര്‍ തെരഞ്ഞെടുക്കുമ്പോള്‍ ഗോസ്വാമിക്ക് രണ്ട് ആവശ്യങ്ങളെയുള്ളു. ഒന്ന് നന്നായി ഇംഗ്ലീഷ് സംസാരിക്കുന്നവര്‍ ആയിരിക്കണം. രണ്ട്  തന്നെ പോലെ തന്നെ ചര്‍ച്ചയില്‍ അഗ്രസീവായിരിക്കണം. ടൈംസ് നൗ ചര്‍ച്ച കണ്ടിട്ടുള്ളവര്‍ക്ക് അറിയാം അര്‍ണാബിന്റെ ശൈലി. ചോദ്യങ്ങള്‍ മൂര്‍ച്ച കൂടിയവയായിരിക്കും. എന്ത് കൊണ്ട് ഓസ്‌ട്രേലിയക്കാര്‍ക്ക് സമ്മതിച്ച് കൂടാ അവര്‍ വംശീയവാദികളാണെന്ന് ? എന്ത് കൊണ്ടാണ് സര്‍ക്കാര്‍ ഇതില്‍നിന്ന് ഒഴിഞ്ഞു മാറുന്നത് ? ഇതിനൊക്കെ ആരാണ് ഉത്തരവാദി ? തുടങ്ങിയവ സ്ഥിരം ശൈലിയുള്ള ചോദ്യങ്ങള്‍. ചോദ്യങ്ങള്‍ക്ക് ഉത്തരം കിട്ടാതിരുന്നാല്‍, നിങ്ങളെന്താണ് ഉരുണ്ടു കളിക്കുന്നത്, നിങ്ങള്‍ക്ക് എന്തോ മറയ്ക്കാനുണ്ട് അതാണ് നിങ്ങള്‍ ഉത്തരം പറയാത്ത തുടങ്ങിയ ആരോപണങ്ങളായിരിക്കും അര്‍ണാബ് ഉന്നയിക്കുക.
ചര്‍ച്ചയില്‍ ആരെങ്കിലും ഇഷ്ടപ്പെടാത്ത കാര്യങ്ങള്‍ പറഞ്ഞാല്‍ അര്‍ണാബ് പ്രതികരിക്കും. നിങ്ങളുടെ ധാര്‍ഷ്ട്യം ഇവിടെ ഇറക്കേണ്ട, ഇതെന്റെ ഷോയാണ്. നിങ്ങളുടെ ഭീഷണി എന്റെ അടുത്ത് വേണ്ട അത് മറ്റെവിടെയെങ്കിലും പോയി കാണിച്ചാ മതി തുടങ്ങിയ പ്രസ്താവനകള്‍ ടൈംസ് നൗ ന്യൂസ് അവര്‍ ചര്‍ച്ചയില്‍ പതിവാണ്. പാനലിസ്റ്റുകള്‍ ഇറങ്ങി പോകുന്നത് പതിവാണെങ്കിലും അസാധാരണമായ ഒന്ന് സംഭവിച്ചത് കുറച്ചു നാളുകള്‍ക്ക് മുന്‍പാണ്. ചര്‍ച്ചയില്‍ പങ്കെടുത്ത തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും പാര്‍ട്ടി വക്താവുമായ മാഹ്വ മോയിത്ര ചര്‍ച്ചക്കിടയില്‍ അര്‍ണാബിനെ നടുവിരല്‍ (Middle Finger) കാണിച്ചു. ഇത് സോഷ്യല്‍ മീഡിയയില്‍ ഏറെ ചര്‍ച്ചയായി.
ചര്‍ച്ചയില്‍ പങ്കെടുക്കുന്ന ആളുകളെ സംസാരിക്കാന്‍ അനുവദിക്കാതെ ഇടയില്‍ കയറി സംസാരിക്കുന്നത് അര്‍ണാബിന്റെ സ്ഥിരം ശൈലിയാണ്. പാനലിസ്റ്റ് പറയുന്ന വാക്യങ്ങള്‍ മുഴുമിപ്പിക്കുന്നത് അര്‍ണാബായിരിക്കും. ചോദ്യത്തിന് കൃത്യമായി ഉത്തരം കിട്ടിയില്ലെങ്കില്‍ അസ്വസ്ഥതയോടെ തലകുലുക്കും. വംശീയവാദികളെയും, വിമതരെയും, കുട്ടികളെ പീഡിപ്പിക്കുന്നവരെയും, പാകിസ്താനെയും അര്‍ണാബ് ഗോസ്വാമിക്ക് ഇഷ്ടമല്ല. ചര്‍ച്ചകളില്‍ നിറഞ്ഞ് നില്‍ക്കുക രാജ്യസ്‌നേഹവും, സമൂഹത്തോടുള്ള പ്രതിബദ്ധതയുമായിരിക്കും.
എന്താണ് ഇപ്പോഴുണ്ടായിരിക്കുന്ന വിവാദം ?
പ്രമുഖ സാമൂഹ്യ പ്രവര്‍ത്തകരായ വൃന്താ ഗ്രോവര്‍, കവിതാ കൃഷ്ണന്‍ തുടങ്ങിയവര്‍ ടൈംസ് നൗ ചാനല്‍ ബഹിഷ്‌ക്കരിക്കാന്‍ തീരുമാനിച്ചിരിക്കുന്നു. സാമൂഹ്യ പ്രവര്‍ത്തനത്തെയും ജനകീയ മുന്നേറ്റങ്ങളെയും ദേശവിരുദ്ധമെന്ന് ചിത്രീകരിക്കാനുള്ള അര്‍ണാബ് ഗോസ്വാമിയുടെയും ടൈംസ് നൗ ചാനലിന്റെയും നീക്കത്തില്‍ പ്രതിഷധിക്കാനാണ് ഇവര്‍ ചാനല്‍ ബഹിഷ്‌ക്കരിച്ചിരിക്കുന്നത്. ഫെയ്‌സ്ബുക്ക് പോസ്റ്റുകളില്‍ ഇരുവരും നയം വ്യക്തമാക്കിയിട്ടുണ്ട്.
 
ഈ ഫെയ്‌സ്ബുക്ക് പോസ്റ്റിന് പിന്നാലെയാണ് നിരവധി ആക്ടിവിസ്റ്റുകള്‍ ഒപ്പിട്ട ഒരു തുറന്ന കത്ത് അര്‍ണാബ് ഗോസ്വാമിക്കായി മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുന്നത്. ഗ്രീന്‍പീസ് പ്രവര്‍ത്തകയായ പ്രിയാ പിള്ളയ്ക്ക് യുകെയിലേക്ക് പോകാനുള്ള അനുവാദം നിഷേധിച്ച ഇന്ത്യാ ഗവണ്‍മെന്റിന്റെ നടപടിയുമായി ബന്ധപ്പെട്ടായിരുന്നു ചര്‍ച്ച.
ചര്‍ച്ചയുടെ തുടക്കം മുതല്‍ ആക്ടിവിസ്റ്റുകള്‍ക്ക് അവരുടെ വാദങ്ങള്‍ അവതരിപ്പിക്കാനുള്ള അവസരം നിഷേധിക്കപ്പെട്ടുവെന്ന് തുറന്ന കത്ത് കുറ്റപ്പെടുത്തുന്നു. സംസാരിക്കാന്‍ അനുവദിച്ചില്ലെന്ന് മാത്രമല്ല, ആക്ടിവിസ്റ്റുകള്‍ക്കെതിരായ വിദ്വേഷം പ്രകടിപ്പിക്കപ്പെടുമ്പോള്‍ അര്‍ണാബ് ഗോസ്വാമി അതിനെ പിന്തുണയ്ക്കുകയും അവരുടെ വാദഗതികള്‍ ആവര്‍ത്തിക്കുകയും ചെയ്തുവെന്നും കത്ത് പറയുന്നു.
ചര്‍ച്ചയില്‍ ഉടനീളം ദേശവിരുദ്ധര്‍, ദേശസ്‌നേഹമില്ലാത്തവര്‍ തുടങ്ങിയ ആക്ഷേപങ്ങള്‍ ഉന്നയിക്കപ്പെട്ടുവെന്നും ടൈംസ് നൗ പോലെ സ്വാധീനം ചെലുത്താന്‍ പറ്റുന്ന ഒരു ചാനലില്‍ നടക്കുന്ന ഇത്തരം പ്രസ്താവനകള്‍ ജനങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണ സൃഷ്ടിക്കാന്‍ സാധിക്കുമെന്നും കത്തില്‍ പറയുന്നു.
സുപ്രീംകോടതി അഭിഭാഷകയായ വൃന്ദാ ഗ്രോവര്‍, മനുഷ്യാവകാശ പ്രവര്‍ത്തകയും മഡ്രാസ് ഹൈക്കോടതിയില്‍ അഭിഭാഷകയുമായ സുധാ രാമലിംഗം, ഫെമിനിസ്റ്റും മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകയുമായ പമേല ഫിലിപ്പോസ്, ആര്‍ടിഐ ആക്ടിവിസ്റ്റുകളായ അരുണാ റോയ്, അഞ്ജലി ഭരത്വാജ്, ഇടതുപക്ഷ വനിതാ ആക്ടിവിസ്റ്റ് കവിതാ കൃഷ്ണന്‍, മനുഷ്യാവകാശ പ്രവര്‍ത്തക കവിതാ ശ്രീവാസ്തവ എന്നിവരാണ് കത്തില്‍ ഒപ്പിട്ടിരിക്കുന്നത്.
ആക്ടിവിസ്റ്റുകളെ പ്രകോപിപ്പിച്ച ടൈംസ് നൗ ചാനലിലെ ഒമ്പത് മണി ചര്‍ച്ച. അര്‍ണാബ് ഗോസ്വാമിയാണ് അവതാരകന്‍.