Thursday, July 3, 2014

ഊതി കുടിക്കാന്‍ വക ഇല്ലാത്തവനാണ് ഉപ്പിന്‍റെ കുറവ് പറയുന്നത് .
കേളന്‍ കുലുങ്ങിയതു കൊണ്ട് പാലം കുലുങ്ങില്ല .
നദികളെയും മലകളെയും മാറ്റുന്നതിനേക്കാള്‍ പ്രയാസമാണ് , മനുഷ്യസ്വഭാവം മാറ്റുന്നത് ..
(ചൈനീസ്)
 
ദുഃഖത്തിലൂടെയാണ് ബുദ്ധി വരുന്നത്‌ 
-ഗ്രീക്ക്
ഒരു പുരുഷന്‍ മരിക്കുമ്പോള്‍ , അവനില്‍ ഏറ്റവും ഒടുവില്‍ മരികുന്നത് അവന്‍റെ ഹൃദയമാണ് ,ഒരു സ്ത്രീയില്‍ അവളുടെ നാക്കും 
.-അറേബ്യന്‍
അവശ്യസാധനങ്ങളുടെ തീവിലയില്‍ വെന്തുരുകിയ ഒരു ജനതയുടെ ഉപജീവനം വഴിമുട്ടിയപ്പോള്‍ ...

വിശപ്പിനേക്കാള്‍ വലുതലല്ലോ വര്‍ഗീയതയും കൊടിയുടെ നിറവുമെന്ന ചിന്ത മസ്തിഷ്കത്തെ ഭരിക്കാന്‍ തുടങ്ങിയപ്പോള്‍ ...

ജനപീഡനദ്രോഹ നയങ്ങളില്‍ ആഗോളബിരുദാനന്തര ബിരുദ സാമ്പത്തികസിംഹത്തെ മാറ്റി പൊട്ടക്കുള്ളത്തിലെ ചൊറിയാന്‍ മുതലയില്‍ ജനങ്ങള്‍ പ്രതീക്ഷയും പ്രത്യാശയും അര്‍പ്പിച്ചു ...

ആട്ടിന്‍തോലിട്ട ചെന്നായയായിരുന്നു തങ്ങള്‍ വോട്ടുകുത്തി ജയിപ്പിച്ച്‌ ഇന്ദ്രപ്രസ്ഥത്തിലെ സിംഹാസനത്തിലേക്ക് ആനയിച്ചതെന്നറിഞ്ഞ ജനങ്ങള്‍ ഇതുവരെ ഞെട്ടലില്‍ നിന്നുണര്‍ന്നിട്ടില്ല ...

നമോ ചായ കുടിച്ച് വട്ടായജനതക്ക് നമോ വക ഷോക്ക്‌ ട്രീറ്റ്മെന്റ് ... അവശ്യസാധനങ്ങളുടെ എല്ലാം വില വികസിപ്പിച്ചുകൊണ്ട് വികസനനായകന്‍ ജനരോഷവും വികസിപ്പിക്കുന്നു

ഒരിക്കലും വീണിട്ടില്ലാത്തതിനാല്‍ വീഴാത്തതില്‍ വിദ്വാന്‍


വീഴുമ്പോള്‍ ഓര്‍ക്കുന്ന കാര്യങ്ങള്‍
വീണവര്‍ക്കു മാത്രമേ പറയാന്‍ കഴിയൂ

നാലാം നിലയില്‍ നിന്ന്
കാല്‍തെറ്റി താഴേക്ക് പോരുമ്പോള്‍,
ആഞ്ഞിലിക്കൊമ്പൊടിഞ്ഞവിടവിടെതട്ടി
ഊര്‍ന്നു പോരുമ്പോള്‍,
നാലു സ്വപ്‌നത്തില്‍ നിന്നൊരുമിച്ച്
കൈവിട്ട് വീണുവീണുണര്‍ന്നു പോരുമ്പോള്‍

വീണവര്‍ക്കു മാത്രമേ കഴിയൂ
പറയുവാന്‍ വീഴുമ്പോളോര്‍ക്കുന്ന കാര്യങ്ങള്‍

കാല്‍തെറ്റുമ്പോള്‍ എന്താണ് മറന്നതെന്ന്
വീഴുമ്പോളോര്‍ത്തിടാം വീഴാത്തൊരാള്‍
ഒരിക്കലും വീഴാത്തതിനാല്‍
പെട്ടന്നു കാല്‍തെറ്റിയ നിമിഷത്തെ
ഓര്‍ത്തിടാം
പറഞ്ഞുപോകാം മറവിയല്ല
മരണമെന്നയാള്‍ ; തെറ്റുപറ്റിടാം
ശരിയുമതിനാല്‍ തന്നെയിടയ്ക്കിടെ

എന്തുകൊണ്ടാണൊടിഞ്ഞതെന്നു പറയും
സൂക്ഷിച്ചില്ല ഞാനെന്നു പിറുപിറുക്കും
മറ്റാരെങ്കിലുമായിരുന്നെങ്കില്‍ നിശ്ചയം
തീര്‍ന്നുപോയേനേ എന്നു നിവര്‍ന്നു നില്‍ക്കും
ഒരിക്കലുമൊടിഞ്ഞിട്ടില്ലാത്ത കൊമ്പില്‍നിന്ന്
മുന്‍കൂര്‍ഭയം കൊണ്ടുമാത്രം
വീണുപോയിട്ടുള്ള
വീഴുന്നതിനെക്കുറിച്ചുള്ള ഭാവന

സ്വപ്‌നമായിരുന്നെന്നു പോലും പറയും
ഉണരേണ്ടിയിരുന്നില്ലെന്നു പരതും
ഛെ, ഛെ , ഛെ എന്നൊച്ചുപോലെ
അവനവനോട് പരിഭവിക്കും
വീണവന്റെ വിവരണം
അപ്പോഴുമാകില്ല
നിവര്‍ന്നു നിന്നുകൊണ്ടുമാത്രം
അറിയാന്‍ കഴിയില്ല
ഭാരമില്ലാത്ത ഭൂമിയെ

അതിനാല്‍
കൃത്യമായി ഈ കവിത എഴുതുവാന്‍
വേണ്ടിമാത്രം
വീണുനോക്കുവാന്‍ പോകുന്നു ഞാന്‍
പോയിവരുമ്പോഴുണ്ടാകില്ല
കൈ, കാല്‍
തല പോലും ചിലപ്പോഴെങ്കിലും
ഉറപ്പില്ലാത്തവയില്‍
കെട്ടിഞാത്തിയ ഊഞ്ഞാല്‍
നിങ്ങളെന്നറിയാമെങ്കിലും

ഇല്ല സ്‌നേഹിക്കയില്ല ഞാന്‍
നേരിട്ടറിയാത്തൊരു തത്വശാസ്ത്രത്തെയും