കമ്യൂണിസവുമായി ബന്ധപ്പെട്ട് കിടക്കുന്ന പല പദങ്ങളും ഇച്ചിരി കട്ടി ആണെന്നാണല്ലൊ വെപ്പ്, അതിനെയെല്ലാം ഒന്നു ലളിതവൽക്കരിക്കാനുള്ള ചെറിയ ഒരു ശ്രമം ആണിത്. ഇതിലെ പല പദങ്ങളും ഒരു ഉപന്യാസമെഴുതാൻ മാത്രം ഉണ്ടെങ്കിലും വളരെ കുറച്ച് മാത്രമെ എഴുതിയിട്ടുള്ളൂ.
NB:- അഭിപ്രായങ്ങൾ ക്ഷണിച്ച് കൊള്ളുന്നു. കടപ്പാട് internet
1.തൊഴിലാളി.
അദ്ധ്വാനം മാത്രം കൈമുതലാക്കി ഉപജീവനം നടത്തുന്ന,(മാനസികം/ശാരീരികം) ഉല്പാദനോപാധികളിന്മേൽ യാതൊരുവിധ ഉടമസ്ഥാവകാശങ്ങളുമില്ലാത്ത ജനവിഭാഗങ്ങളാണിത്

2. ബൂർഷ്വ/മുതലാളി.
മൂലധനത്തിന്റെ ഉടമകളായിരിക്കുകയും ഉല്പാദനോപാധികൾ കയ്യടക്കിവെയ്ക്കുകയും ചെയ്യുന്ന ആളുകളെ ബൂർഷ്വ എന്നു വിളിക്കുന്നു

3.വർഗ്ഗ ബോധം.
സമൂഹത്തിലെ ഏതെങ്കിലും സാമ്പത്തിക-സാമൂഹിക തലത്തിൽ ഏതൊരുത്തനും മറ്റ് അംഗങ്ങളുമായി പങ്ക് വയ്ക്കുന്ന പൊതുവായ ജീവിതനിലവാരത്തെക്കുറിച്ച് ബോധമുള്ള ഒരവസ്ഥയാണ് വർഗ്ഗബോധം

4.വർഗ്ഗ സമരം.
സമൂഹത്തിലെ, വ്യത്യസ്ത വർഗ്ഗങ്ങളിൽപ്പെടുന്ന ജനവിഭാഗങ്ങളുടെ, പരസ്പരം മത്സരിക്കുന്ന സാമൂഹ്യ - സാമ്പത്തിക താല്പര്യങ്ങൾ സൃഷ്ടിക്കുന്ന പിരിമുറുക്കത്തെയും ശത്രുതയെയുമാണ് വർഗ്ഗസമരം അഥവാ വർഗ്ഗവൈരുദ്ധ്യം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്

5.ചൂഷണം.
അറിവില്ലായ്മ,ദുർബ്ബലത ഇവ മറ്റൊരാൾ തൻറെയോ മറ്റാർക്കെങ്കിലും വേണ്ടി ഉപയോഗിക്കുന്നതിനെ ചൂഷണം എന്ന് പറയുന്നു.

6.അടിമത്തം.
ഒരു മനുഷ്യൻ അന്യന്റെ സമ്പൂർണാധികാരത്തിനു വിധേയനായിത്തീരുന്ന സ്ഥിതി അല്ലെങ്കിൽ നിലയാണ് അടിമത്തം

7 നാടുവാഴിത്തം/feudalism.
മധ്യകാല യുറോപ്പിൽ ഒൻപതാം നൂറ്റാണ്ടിനും പതിനഞ്ചാം നൂറ്റാണ്ടിനും ഇടയിൽ രൂപം കൊണ്ട ഒരു കൂട്ടം നിയമപരവും, സൈനികപരവും, ആയ അധികാര രൂപങ്ങളെ പൊതുവായി വിശേഷിപ്പിക്കുന്ന പേരാണ് നാടുവാഴിത്തം (Feudalism).
മാർക്സിനെ സംബന്ധിച്ചിടത്തോളം നാടുവാഴിത്തമെന്നത്; കൃഷിയോഗ്യമായ ഭൂമിയുടെ നിയന്ത്രണം കയ്യാളുന്ന ഒരു ഭരണവർഗ്ഗം (കുലീനർ) ആ കൃഷിയിടങ്ങളിൽ പണിയെടുക്കുന്ന കുടിയാന്മാരെ അടിമസമാനമായ രീതിയിൽ ചൂഷണം ചെയ്യുകവഴി നിലനിർത്തുന്ന വർഗ്ഗസമൂഹമാണ്.

8.മുതലാളിത്തം.
ഉത്പാദനോപാധികളുടെ സ്വകാര്യഉടമസ്ഥത നിലനിൽക്കുന്നതും അവ ലാഭാധിഷ്ഠിതമായി ഉപയോഗിക്കുന്നതുമായ സമ്പദ്‌വ്യവസ്ഥയെ ആണ് മുതലാളിത്തം എന്ന് വിളിക്കുന്നത്.

9 സോഷ്യലിസം.
ഉത്പന്നങ്ങളുടെ നിർമ്മാണത്തിനെയും വിതരണത്തിന്റെയും സകല ഉപാധികളും പൊതു ഉടമസ്ഥതയിൽ കൊണ്ടുവരുന്നരീതിയിൽ സമൂഹത്തെ സംഘടിപ്പിക്കുന്നത് ഉദ്ദേശിച്ചിട്ടുള്ള സിദ്ധാന്തങ്ങളുടെ ഒരു ബൃഹത് സഞ്ചയത്തെയാണ് സോഷ്യലിസം എന്ന പദംകൊണ്ട് പരാമർശിക്കുന്നത്. സാമ്പത്തിക സമത്വമാണ് സോഷ്യലിസത്തിന്റെ മുഖമുദ്ര.

10.കമ്യൂണിസം.
വർഗ്ഗരഹിതമായ, ഭരണകൂട സംവിധാനങ്ങളില്ലാത്ത, ചൂഷണവിമുക്തമായ ഒരു സമൂഹം വിഭാവന ചെയ്യുന്ന രാഷ്ട്രീയതത്വശാസ്ത്രമാണു് കമ്മ്യൂണിസം. വർഗ്ഗങ്ങൾക്കോ രാഷ്ട്രങ്ങൾക്കോ പ്രാധാന്യമില്ലാത്ത (അഥവാ വർഗ്ഗരഹിത-രാഷ്ട്രരഹിതമായ) സാമൂഹ്യവ്യവസ്ഥയുടെ സൃഷ്ടി ലക്ഷ്യം വയ്ക്കുന്ന ഒരു ആശയമാണത്.

11.വൈരുദ്ധ്യാത്മക വാദം.
പരസ്പരമെതിർക്കുന്ന ആശയങ്ങളുടെ സമരത്തിലൂടെ ലോജിക്കൽ റീസണിംഗ് നടത്തുക എന്നതാണ് ഈ രീതി.
ഇവിടെ മനസ്സിലാക്കേണ്ട വസ്തുതയുടെ തത്വവും അതിന്റെ എതിർ തത്വവുംഅവതരിപ്പിക്കുന്നു. ഇവതമ്മിലുള്ള വൈരുദ്ധ്യം പരിഹരിക്കുന്നതിലൂടെ അതുമായി ബന്ധപ്പെട്ട യാഥാർഥ്യം (സത്യം) മനസ്സിലാക്കാം എന്നതാണ് വൈരുദ്ധ്യാത്മക വാദത്തിന്റെ അടിസ്ഥാനം.

12.ഭൗതികവാദം.
എല്ലാ വസ്തുക്കളും നിർമ്മിക്കപ്പെട്ടിരിക്കുന്നത് ഭൗതിക പദാർഥങ്ങളാലാണെന്നും നാമറിയുന്ന എല്ലാ പ്രവർത്തനങ്ങളും ഭൗതിക പദാർഥങ്ങളുടെ പരസ്പര ഇടപെടലിന്റെ ഫലങ്ങളാണെന്നുമുള്ള തത്ത്വസംഹിതയാണ് ഭൗതികവാദം. നിലനിൽക്കുന്നു എന്ന് ഉറപ്പിച്ചുപറയാവുന്നത് ഭൗതിക പദാർഥങ്ങൾ മാത്രമാണെന്ന് ഇത് ചൂണ്ടിക്കാണിക്കുന്നു.

13. വൈരുദ്ധ്യത്മക ഭൗതിക വാദം.
പ്രകൃതിയിലും സമൂഹത്തിലും പ്രതിഭാസങ്ങൾ പരസ്പര സംഘട്ടനത്തിലൂടെ, വൈരുദ്ധ്യത്തിലൂടെ, പരസ്പര പ്രവർത്തനത്തിലൂടെയാണ് നിലനിൽക്കുന്നതും വളരുന്നതും. പ്രപഞ്ചത്തിൽ, പ്രാഥമികമായത് പദാർത്ഥം ആണെന്നും ആശയം അതിന്റെ ഗുണധർമ്മം മാത്രമാണെന്നും ഈ സിദ്ധാന്തം പറയുന്നു.

No comments:
Post a Comment