Monday, March 30, 2015

പ്രവാചകൻ മുഹമ്മദിന്റെ മരണത്തിനു ശേഷം മുഹമ്മദിന്റെ മരുമകനായ അലി ആണ് ഇസ്ലാമിനെ നയിക്കേണ്ടത് എന്ന് ഒരു വിഭാഗം അവകാശപ്പെട്ടു. എന്നാൽ പരിചയ സമ്പത്തുള്ള ആളാണ് നയിക്കേണ്ടത് എന്ന് വാദിച്ച ഭൂരിപക്ഷം അബൂബക്കറിനെ ഖലീഫ ആക്കി വാഴിച്ചു. തുടർന്ന് ഉമർ ശേഷം ഉസ്മാൻ എന്നിവർ ഖലീഫ ആകുന്നു... ഖുറാന്റെ ക്രോഡീകരണവും ആയി ബന്ധപ്പെട്ടു ഉണ്ടായ അഭിപ്രായ വ്യത്യാസത്തെ തുടർന്ന് ഉസ്മാൻ കൊല്ലപ്പെടുന്നു... അതോടെ അലി ഖലീഫ ആകുന്നു. പക്ഷെ അലി ഉസ്മാന്റെ കൊലയാളികളെ ശിക്ഷിക്കാൻ വലിയ താല്പര്യം കാണിച്ചില്ല...!
കൊലയാളിൾക്ക് എതിരെ നടപടി എടുക്കണം എന്ന് ആവശ്യപ്പെട്ടുപ്രവാചക പത്നി ആയിഷയുടെ നേതൃത്വത്തിൽ ഒരു സന്ഖം അലിയുടെ അടുത്തേക്ക്‌ പുറപ്പെട്ടു... എന്നാൽ അലിയുടെ സൈന്യം ഇവരുമായി യുദ്ധം ചെയ്തു അവരെ തുരത്തി ഓടിച്ചു. ആയിഷ പിൻവാങ്ങി... എന്നാൽ കൊല്ലപ്പെട്ട ഉസ്മാന്റെ ബന്ധു ആയ മുആവിയ ഒരു സൈന്യവുമായി അലിയുമായി യുദ്ധം ചെയ്തു... ഈ യുദ്ധത്തിൽ മുആവിയ യുടെ സൈന്യം തങ്ങളുടെ കുന്തത്തിലും വാളിലും ഖുറാന്റെ പ്രതികൾ കുത്തി വച്ചിരുന്നു... ഖുറാനെതിരെ വാളോങ്ങുന്നത്‌ അല്ലഹുവിനെതിരെ യുദ്ധം ചെയ്യലാവും എന്ന് ഭയന്ന അലിയുടെ സൈന്യം യുദ്ധം ചെയ്യാൻ വിസമ്മതിച്ചു... അപകടം മനസ്സിലായ അലി മുആവിയ യുമായി ഒത്തു തീർപ്പിൽ എത്താൻ ശ്രമിച്ചു... ഈ നീക്കത്തിൽ ക്ഷുഭിതരായ സ്വന്തം അനുയായികളിൽ ചിലര് അലിയെ വധിച്ചു...
അലിയുടെ മരണത്തോടെ മുആവിയ സ്വയം ഖലീഫ ആയി സ്ഥാനം ഏറ്റു...! മുആവിയ മരിച്ചതോടെ അലിയുടെ മകനായ ഹുസൈൻ ഖലീഫ സ്ഥാനത്തിനു അവകാശം ഉന്നയിക്കുന്നു... എന്നാൽ മുആവിയയുടെ മകനായ യസീദ് ഖലീഫ സ്ഥാനം വിട്ടുകൊടുക്കാൻ തയാറായില്ല... അതിനെ തുടര്ന്നു ഹുസൈന്റെയും യസീദിന്റെയും സൈന്യങ്ങൾ ഏറ്റുമുട്ടി... ഹുസൈൻ ഈ യുദ്ധത്തിൽ മരിക്കുന്നു...!
ഈ സംഭവങ്ങളിൽ അലിയുടെയും ഹുസൈന്റെയും പക്ഷം നിന്നവരു മുഖ്യ ധാരാ ഇസ്ലാമിൽ നിന്ന് വിഖടിക്കുകയും ഷിയാ എന്ന് അറിയപ്പെടുകയും ചെയ്തു...! ഷിയാകൾ പ്രവാചകന്റെ പിന്ഗാമി ആയി അലിയെ മത്രമേ അന്ഗീകരിക്കുന്നുള്ളൂ... സുന്നികൾ ഷിയകളെ മുസ്ലീംആയി പോയിട്ട് മനുഷ്യനായി പോലും കാണുന്നില്ല... പ്രവാചക പത്നിയെ ചതിച്ച വഞ്ചകരാണ് ശിയാക്കൾ എന്ന് സുന്നികൾ ഇപ്പോഴും വിശ്വസിക്കുകയും പ്രതികാരം വച്ച് പുലര്ത്തുകയും ചെയ്യുന്നു...!!!
അലിയുടെ സൈന്യം ആയിഷയുമായി ഏറ്റുമുട്ടിയ അന്ന് മുതൽ ആരംഭിച്ചതാണ് ഷിയാ സുന്നി പോര്... അന്ന് മുതൽ ഇന്നോളം 1400 വര്ഷമായി പരസ്പരം വലുതും ചെറുതുമായി കൂട്ടക്കൊലകൾ നടത്തി വരുന്നു... ആദ്യകാലത്ത് വാളും കുന്തവും കല്ലും വച്ച് തുടങ്ങിയ പോര് ഇപ്പോൾ തോക്കിലും ബോംബിലും രാസായുധത്തിൽ വരെ എത്തി നില്ക്കുന്നു...
ഇത് ഗൂപ്പിൽ എല്ലാവര്ക്കും അറിയാവുന്ന ചരിത്രം തന്നെയാണ്... ഞാൻ വീണ്ടും പറഞ്ഞത്. അലിയുടെ സൈന്യവും ആയിഷയുടെ സൈന്യവും തമ്മിലുള്ള യുദ്ധം ഒരു പാശ്ചാത്യ -സയണിസ്റ്റ് ഗൂഡാലോചന ആയിരുന്നു എന്ന സത്യം നിങ്ങളെ അറിയിക്കാനാണ്... അക്കാലത്ത് മക്കയിൽ കൊല്ലപ്പണിക്കാര് ഏറെയും റോമാക്കാരും (നബിക്ക് ആയത്ത് ഇറക്കി കൊടുത്ത കൊല്ലപ്പണിക്കാരനും ഒരു റോമനാണ് ) ജൂതന്മാരും ആയിരുന്നു... ഈ യുദ്ധങ്ങളിലൂടെ അവർ തങ്ങളുടെ വാളുകൾ ചിലവാകാനുള്ള വിപണി കണ്ടെത്തുക ആയിരുന്നു...!!
അലിയും മുആവിയയും തമ്മിലുള്ള യുദ്ധത്തിൽ യുദ്ധം ചെയ്യാനുപയോഗിച്ച കുന്തം.. അതിൽ കുത്തിവച്ച ബൈബിളിന്റെ കയ്യെഴുത്തു പ്രതികൾ ഇവ... " ഉക്തിവാദ സ്വീഡനിൽ " നിന്ന് ഇറക്ക്മതി ചെയ്തതാണ്... തങ്ങളുടെ കുന്തത്തിനും അതിൽ കുത്തി വയ്ക്കാനുള്ള ഖുറാൻ പ്രതികൾക്കും മാര്ക്കറ്റ് കണ്ടെത്താൻ വേണ്ടി നിഷ്കളങ്കരായ ഇസ്ലാം വിശ്വാസികളെ പ്രവാചകന്റെ പിൻഗാമിയുടെ പേരില് തര്ക്കം സൃഷ്ടിച്ചു ആയുധം എടുപ്പിക്കുകയായിരുന്നു " ഉക്തിവാദ സ്വീഡൻ "... അന്ന് മുതൽ ഇന്നോളം പശ്ചാത്യ- സയണിസ്റ്റ് ശക്തികൾ തങ്ങളുടെ ആയുധ വിപണി ആയി മുസ്ലീംകളെ ഉപയോഗിച്ചു വരികയാണ്...!
അല്ലാതെ ഉക്തിവാദികലും ഇസ്ലാമോഫോബിക് ആയ സ്ന്ഖി-നസ്രാണി വര്ഗീയ വാദികളും പ്രചരിപ്പിക്കുന്നത് പോലെ... 1400 വര്ഷമായി ലക്ഷക്കണക്കിന്‌ മനുഷ്യരെ കൊന്നൊടുക്കി കൊണ്ടിരിക്കുന്ന ഈ സുന്നി-ഷിയാ വൈരത്തിന് ഇസ്ലാം മതവും ആയി ഒരു ബന്ധവും ഇല്ല... സത്യമായും ഇല്ല...!!!

No comments: