ഡൌണ്‍ ടൌണ്‍ കഫെയി ഉമ്മവെച്ചവര്‍ ഒരു ചോദ്യം ചോദിക്കുകയാണ് ചെയ്തത്. ഉമ്മ കൊണ്ടൊരു ചോദ്യം.ബാഗ്ലൂരില്‍ ബാറില്‍ ആക്രമിക്കപ്പെട്ട പെണ്‍കുട്ടിയും , പലയിടങ്ങളിലായി നടന്നതും ഇപ്പോഴും നടക്കുന്നതുമായ മാനംകാക്കാല്‍ കൊലകളും ഒക്കെ സംഘ പരിവാര്‍ സദാചാര അതിക്രമങ്ങള്‍ തന്നെയാണ്.1987ല്‍ രാജസ്ഥാനില്‍ രൂപ് കല്‍ വര്‍ എന്ന പത്തൊമ്പതുകാരി സതിക്ക് ഇരയാകുകയും അതിനോട് പ്രതികരിച്ചവരോട് ആശിഷ് നന്ദി പറഞ്ഞത് , രാജ്യത്തിന്റെ ഭൂരിഭാഗം പേരും വിശ്വസിക്കുന്ന മത പ്രമാണങ്ങളെ എളുപ്പം ഇല്ലാതാക്കാന്‍ പറ്റില്ലെന്നായിരുന്നു. ഭൂരിഭാഗത്തിന്റെ മത താല്‍ പര്യങ്ങള്‍ ക്ക് സ്ത്രീകള്‍ ഇരയാകുന്നത് അങ്ങനെയാണ്.മതത്തിന്റെ ഇടുക്കങ്ങള്‍ ഏറ്റവുമധികം ബാധിക്കുന്നത് സ്ത്രീകളെയാണ്.മതവും സദാചാരവും എല്ലായിടത്തും ചേര്‍ ന്ന് നില്ക്കുന്നു.
ഉമ്മ വെക്കുമ്പോള്‍ കണ്ണ് തുറന്നു ഇടയ്ക്കിടെ വഴിയിലെക്ക് എത്തി നോക്കേണ്ടി വരുന്ന ഒരിടമാണ് കേരളം.സ്നേഹപ്രകടനങ്ങള്‍ക്ക് പറ്റിയ ഇടം സ്വന്തം മുറി മാത്രമാണെന്നും,ഒരു മുറിക്കകത്ത് ഒറ്റപ്പെട്ടിരിക്കുന്ന ഒരാണിനും പെണ്ണിനും ചെയ്യാന്‍ പറ്റുന്ന ഒരേയൊരു കാര്യം സെക്സ് ആണെന്നും ആളുകള്‍ കാലങ്ങളായി വിശ്വസിച്ചു ജീവിക്കുന്നു.ഉണ്ടാക്കി വെച്ച അടവുനയങ്ങളില്‍ ,പെരുമാറ്റച്ചട്ടങ്ങളില്‍ ഒതുങ്ങി,തിന്നും കുടിച്ചും ഭോഗിച്ചും വെറുതെ ജീവിക്കുന്നു. കണ്ണാടിയില്‍ തെളിയുന്ന സ്വന്തം നഗ്ന ശരീരത്തിലേക്ക് പോലും തലയുയര്‍ ത്തി നോക്കാന്‍ പറ്റാത്തവരും,സ്വന്തം ശരീരത്തില്‍ എത്ര തുളകള്‍ ഉണ്ട്,അതെല്ലാം എവിടെയൊക്കെയാണ് എന്ന് അറിയാത്തവരും,ആണുടലിലേക്ക്,പിനീട് പെണ്ണുടലിലേക്ക് കണ്ണ് പോകുമ്പോള്‍ സ്വയം തിരിച്ചു വിളിക്കുന്നവരുമാക്കി ഒരുകൂട്ടം പെണ്ണുങ്ങളെ മാറ്റിയെടുത്തത് ഈ വൃത്തികെട്ട പൊതുബോധം തന്നെയാണ്. ഇത് തന്നെയാണ് കാലങ്ങളായി അറിയുന്ന ഒരാളുടെ കൂടെ ജീവിക്കാന്‍ തീരുമാനിക്കുന്ന ഒരു പെണ്ണിനെ നിഷേധിയാക്കുന്നതും അവളെപ്പോലത്തെ തോന്നലുകളുള്ള പെണ്ണുങ്ങളെ കണ്ണുരുട്ടി ഭീഷണിപ്പെടുത്തുന്നതും.ഉമ്മ ഒരു അനാശാസ്യ പ്രവര്‍ ത്തനമാണ് പലര്‍ക്കും. ഞെട്ടിക്കുന്നു, പ്രത്യേകിച്ച് പൊതുസ്ഥലത്ത്. അടഞ്ഞ മുറിക്കകത്ത് ഒതുങ്ങണം എല്ലാ കുതിപ്പുകളും എല്ലാ കിതപ്പുകളും എന്ന്.
ആള്‍ ദൈവത്തിന്റെ പരസ്യ ഉമ്മകള്‍ അവരെ എന്ത്കൊണ്ടാണ് അസ്വസ്ഥമാക്കാത്തത് ? ഡൌണ്‍ ടൌണ്‍ കഫേയില്‍ അനാശാസ്യ പ്രവര്‍ ത്തനങ്ങള്‍ നടക്കുന്നു എന്ന വാര്‍ ത്തക്ക് പിന്നില്‍ സദാചാര ഭയം എന്നതിലപ്പുറം മതത്തിന്റെ മഞ്ഞ നോട്ടം കൂടി ഉണ്ടെന്നു കാണാം.
ഓരോ തെരുവും കാവി കൊണ്ടെഴുതാന്‍ അവരൊരുങ്ങുമ്പോള്‍ ; ഈ ലോകത്തിലെ സകല ഉമ്മകളും പകലിലും നീണ്ടുപോകട്ടെ…തുടങ്ങിയ അതേ ഇടത്ത്, മറകളില്ലാതെ.
- See more at: http://aksharamonline.com/test/mrudula-bhavani/kiss-of-love#sthash.11EMiRV4.dpuf
No comments:
Post a Comment