Thursday, June 26, 2014

തട്ടിപ്പ് കേസിലെ കോടിക്കണക്കിനു പണം ശാലു മേനോന്റെ കൈകളിലാണെന്ന് സരിത..!
-------------------
2 അക്കൗണ്ടുകളില്‍നിന്ന് 10400 രൂപ ഒഴികെ ബാക്കി മുഴുവന്‍ തുകയും 2012 ഓഗസ്റ്റില്‍ ബിജു രാധകൃഷ്ണന്‍ പിന്‍വലിച്ചിരുന്നതായും അവര്‍ പറഞ്ഞു. ടീം സോളാറിന്റെ പേരിലുള്ള കോടിക്കണക്കിനു രൂപ ശാലുവിന്റെ കൈവശമുണ്ടെന്നും ബിജുവും ശാലുവും ചേര്‍ന്ന് ഒറ്റദിവസം കൊണ്ട് 23 ലക്ഷം രൂപയുടെ ഷോപ്പിംഗാണ് നടത്തിയതെന്നും സരിത പറഞ്ഞു.
ബിജു രാധാകൃഷ്ണന്‍-ശാലുമേനോന്‍ ബന്ധമാണ് സോളാര്‍ ടീം കമ്പനി പൊളിയാനിടയാക്കിയതെന്നു സരിതാ നായര്‍...
തന്റെ പരാമര്‍ശങ്ങള്‍ ആഘോഷമാക്കിയ മാധ്യമങ്ങള്‍ക്കുമുമ്പാകെ ഇനി രഹസ്യങ്ങളൊന്നും വെളിപ്പെടുത്തില്ല. ബിജു രാധാകൃഷ്ണന്റെ പ്രേരണയില്‍ മാത്രമാണ് ലൈംഗിക ചൂഷണത്തിന് വിധേയമായതെന്ന് പറയാനാവില്ല.
.
.

21 hrs · 
--------------------------- Sarath Kumar Madathil-------------------------
സ്പെയിന്റെ പരാജയം പ്രമുഖരുടെ പ്രതികരണം
ഒരു
മത്സരത്തിലെ പരാജയം കൊണ്ട്
സ്പെയിന്റെ അടിത്തറ
ദുർബലമായി എന്ന് പറയാൻ
കഴിയില്ല. 5-1 ന്
തോറ്റപ്പോളും 59
ശതമാനം ബോൾ പൊസഷൻ
അവർക്കുണ്ടായിരുന്നു.
(പിണറായി വിജയൻ)
കാസിയസിന്
ഡിഫന്റർമാരുടെ പിൻതുണ
ലഭിക്കാത്തതിനാൽ
അദ്ദേഹം രാജി ആവശ്യം ഉന്നയിച്ചാൽ
അത് അംഗീകരിക്കപ്പെട
േണ്ടതാണ്.
(എം.എ.ബേബി)
കോച്ചിന്റെ നയങ്ങൾ
ജനം തിരസ്ക്കരിച്ചു, ബാർസ
കളിക്കാർക്ക്
മാത്രം ഗുണം കിട്ടുന്ന
നയങ്ങളാണ് കോച്ച്
നടപ്പിലാക്കുന്നത്.
(രമേശ് ചെന്നിത്തല)
നെതർലാന്റ്സിന്
റെ വിജയത്തോടെ എന്റെ നിലപാടുകൾ
ശരിയാണെന്ന് തെളിഞ്ഞു.
(തോമസ് ഐസക്ക്)
അവൻ ആ കോസ്റ്റാ പ....*#*
$&@... എന്നെക്കൊണ്ട്
കൂടൂതലൊന്നും പറയിക്കരുത്.
(പി.സി ജോർജ്)
യഥാർത്ഥ സ്പാനിഷ്
ടിക്കാ ടാക്കയിൽ നിന്ന്
മാറി കളിയിൽ ബ്രസീലിയൻ
വ്യതിയാനം വന്നത് ഞങ്ങൾ
പണ്ടേ ചൂണ്ടിക്കാട്ടിയാതാണ്.
(ഡോ. ആസാദ്)
ഇടതുപക്ഷത്തിനുള്ള തിരിച്ചടി,
നിയമം നിയമത്തിന്റെ വഴിക്ക്
പോകും.
(ഉമ്മൻ ചാണ്ടി)
കഴിഞ്ഞ ലോകകപ്പ് ടീമിൽ
നിന്ന് പുറത്താക്കിയവരെ
തിരികെ കൊണ്ടുവരണം.
(വി.എസ്. അച്ചുതാനന്ദൻ)
ഇതിന്റെ പിന്നിൽ മാഡ്രിഡ്
കേന്ദ്രീകരിച്ച് നടന്ന
ഗൂഡാലോചനയുണ്ട്. അത്
മാത്രം ഇന്റർപോൾ
അന്വേഷിക്കണം.
(ആർ.എം.പി)
കഴിഞ്ഞ തവണ ആദ്യ
മത്സരത്തിലെ തോറ്റെങ്കിലും സ്പെയിൻ
കപ്പടിച്ചിരുന്നു. അതുകൊണ്ട്
ഇതൊന്നും ബല്യ
ഇശ്യുവാക്കേണ്ടതില്ല.
(കുഞ്ഞാലിക്കുട്ടി)
തോറ്റു എന്നതല്ല
പ്രധാനം മറിച്ച് പതിനൊന്നു
പേരെ സംഘടിപ്പിച്ച്
കളിക്കാൻ സാധിച്ചു
എന്നതാണ് ഏറ്റവും വലിയ
വിജയം.
(എം.എ.സ്വരാജ്)
ഗ്രൂപ്പടിസ്ഥാനത്തിൽ
മൽസരങ്ങൾ നടത്തുന്നത്
തിരിച്ചടിയായി.
(വി.എം.സുധീരൻ)
റോബനെ ടീമിലെടുക്കാൻ
കോച്ചിനു കത്തെഴുതിയിരുന്നു.
(വെള്ളാപ്പള്ളി)
പഴയ ജൂതന്മാരുടെ പിന്മുറക്കാർ
ആണ്
സ്പെയിനിനെ നയിച്ചത്.അത്
തന്നെ ഒരു വലിയ പോരായ്മ
ആയി ആണ് എനിക്ക്
തോന്നുന്നു....
(അഡ്വ. ജയശങ്കർ)
സീറ്റ് ബെൽറ്റ്
നിർബന്ധം ആക്കിയിരുന്നെങ്
കിൽ വാൻ പെര്സിക്ക്
അങ്ങനെ പറക്കാൻ
ആകില്ലായിരുന്നു.. ആ
ദുരന്തം തടയാമായിരുന്നു.
(ഋഷിരാജ് സിംഗ്)
സ്പെയിൻ ടീമംഗങ്ങൾ കോഴ
വാങ്ങിയിട്ടുണ്ട്
അതിന്റെ വ്യക്തമായ രേഖ
എന്റെ കയ്യിൽ ഉണ്ട്.
(കെ സുരേന്ദ്രൻ)
മൊട്ടത്തലയന്മാര
ുടെ ജയം മുടിയുള്ളവർക്കുള്ള
താക്കീതാണ്...
(പ്രോ:(പ്രൊപ്രൈറ്റർ)
ടി ജെ. ചന്ദ്രചൂഡൻ)
തോൽവി ഒരു
മാനസികാവസ്ഥയാണ്..
(രാഹുൽ ഗാന്ധി)
കുടുംബത്തിന്റെ വിളക്കേ 
എന്ന വിളിയിൽ 
നീ വീണു പോയോ ?

എങ്കിൽ 
സന്ധ്യയ്ക്ക് 
മണ്ണെണ്ണയൊഴിച്ച് കത്തിക്കാൻ
അവർ വരുമ്പോൾ 
നിനക്കെങ്ങനെ കുതറാനാകും ?

(വധു - വീരാൻകുട്ടിയുടെ കവിതകൾ)
ജ്യോത്സ്യന്‍'

ജ്യോത്സ്യന്റെ ഭാര്യയെ
കാണ്മാനില്ല.
ചന്ദ്രന്‍ അപഹരിച്ചോ
രാഹുവോ, കേതുവോ
തെക്കോട്ടു നടത്തിച്ചോ
ചൊവ്വ പിടിച്ചോ
ശനി മറച്ചോ
അയാള്‍
കവടി നിരത്തിയതേ ഇല്ല.
നേരേ നടന്നു
പോലീസ്‌ സ്‌റ്റേഷനിലേക്ക്..

(നഗ്നകവിതകള്‍ - കുരീപ്പുഴ ശ്രീകുമാര്‍
വായനയുടെ വിപ്ലവകരവും സാംസ്കാരികവുമായ ദൗത്യത്തെ അടയാളപ്പെടുത്തുന്ന പുസ്തകം.

ഗബ്രിയല്‍ ഗാര്‍സിയ മാര്‍ക്കേസ്,സാഫോ,വിക്ടര്‍ഹ്യൂഗൊ,ആഡോണീസ്,കാമു,പാബ്ലോനെരുദ,ദസ്തയോവ്സ്കി,ദാരിയോഫോ,കസാന്‍ദ് സാക്കീസ്,,പൗലോ കൊയ്‌ലോ,സൂസ‌ന്‍ സോന്റാഗ്,മഹ്മൂദ് ഡാര്‍വിഷ്,ഉംബർട്ടോ എക്കോ,റെയിനര്‍ മാരിയ,റില്‍ക്കേ,ഷൂസെ,സമരമാഗു,ദാലി,സില്‍വിയ പ്ലാത്ത്,സെല്‍മ മീര്‍ബോം, ഐസി‌ന്‍ജര്‍,ജോസഫ്‌ ബ്രോഡ്സ്കി, കോളിൻ താബ്രോണ്‍ തുടങ്ങിയവരുടെ സര്‍ഗ്ഗലോകത്തേയ്‌ക്കുള്ള സഞ്ചാരമാണ് ഈ കൃതി
'മയിലുകള്‍ സവാരിക്കിറങ്ങിയ ചെരിവിലൂടെ '

ഇലത്തണുപ്പും മൃഗച്ചൂരും കൊണ്ട് യാത്രികനെ എക്കാലവും പിന്തുടരുന്ന അനന്തതയുടെ ഏകശ്രുതിയില്‍ നിഗൂഢസംഗീതമാകുന്ന മരുഭൂമിയും ഓര്‍മയില്‍ ചാപ്പകുത്തുന്ന അനുഭവങ്ങളും പിന്നിടുന്ന ഒരു സഞ്ചാരിയുടെ ഓര്‍മപുസ്തകം.സഞ്ചാരസാഹിത്യത്തിനുള്ള കേരളസാഹിത്യഅക്കാദമി അവാര്‍ഡ് ലഭിച്ച വി.മുസഫര്‍ അഹമ്മദിന്റെ പുസ്തകം
ശ്രമിക്കാന്‍ തയ്യാറില്ലാത്തവന്‍ നിര്‍ഭാഗ്യത്തെകുറിച്ചു ചിന്തിക്കരുത് .

Thursday, June 19, 2014

'നീർമാതളം പൂത്തകാലം' മുപ്പത്തിയാറാം പതിപ്പ്

"നീര്‍മാതളപ്പൂക്കളുടെ മണം അമ്മയുടെ താരാട്ടായിരുന്നു. രാത്രികാലങ്ങളില്‍ ഞാന്‍ ഉറങ്ങിക്കിടക്കുന്ന അമ്മയുടെ ആശ്ലേഷത്തില്‍ നിന്നു സ്വന്തം ശരീരത്തെ മോചിപ്പിച്ച് എത്രയോ തവണ ജനലിലേക്ക് ഓടിയിട്ടുണ്ട്, പൂത്തുനില്‍ക്കുന്ന നീര്‍മാതളം ഒരു നോക്കുകൂടി കാണാന്‍ .നിലാവിലും നേര്‍ത്ത നിലാവായി ആ ധവളിമ പാമ്പിന്‍കാവില്‍നിന്ന് ഓരോ കാറ്റു വീശുമ്പോഴും തിരുവാതിരക്കുളി കഴിഞ്ഞ പെണ്‍കിടാവെന്നപോലെ വിറച്ചു. വിറയലില്‍ എത്രയോ ശതം പൂക്കള്‍ നിലംപതിച്ചു. നാലു മിനുത്ത ഇതളുകളും അവയ്ക്കു നടുവില്‍ ഒരു തൊങ്ങലും മാത്രമേ ആ പൂവിന് സ്വന്തമായി ഉണ്ടായിരുന്നുള്ളൂ. അതു വാസനിച്ചു നോക്കുമ്പോള്‍ വാസനയില്ലെന്നും നമുക്കു തോന്നിയേക്കാം. ഞെട്ടറ്റു വീഴുന്നതിനു മുന്‍പ് അത് ചുറ്റുമുള്ള അന്തരീക്ഷത്തെ സുഗന്ധിയാക്കി. അതും ഒരാഴ്ചക്കാലത്തേക്കു മാത്രം."

ബാല്യകാലത്ത് പകര്‍ന്നുകിട്ടിയ സൗരഭ്യത്താല്‍ ഹൃദയം തുറന്നെഴുതി ലോകത്തെങ്ങുമുള്ള വായനക്കാരുടെ മനം കവര്‍ന്ന പ്രിയപ്പെട്ട കഥാകാരി മാധവിക്കുട്ടിയുടെ ഓര്‍മ്മകള്‍ പങ്കുവയ്ക്കുന്ന പുസ്തകമാണ് നീര്‍മാതളം പൂത്ത കാലം. ഒര്‍മ്മകളുടെ സുഗന്ധം പേറുന്ന ഒരു പൂക്കാലം മലയാളിയ്ക്ക് സമ്മാനിക്കുന്ന പുസ്തകം നെഞ്ചോട് ചേര്‍ത്ത് വയ്ക്കാത്തവര്‍ ചുരുക്കമാണ്. സ്മരണകളുടെ അപൂര്‍വ്വത ഉണര്‍ത്തുന്ന പുസ്തകം ഓരോ വായനക്കാരിലും സ്വന്തം പൂര്‍വ്വസ്മൃതികളുടെ സുഗന്ധം പരത്തുന്നു