Tuesday, April 22, 2014

അറിയണമെങ്കില്‍ ചരിത്രം നോക്കുക..
ഇന്ത്യ ഹിന്ദുക്കളുടെ നാടല്ല.
ഹിന്ദുകളും ഇവിടെ കുടിയേറിവരാണ് ഇവിടുത്തെ ആദിമ നിവാസികള്‍ ദ്രാവിഡരാണ് എന്ന സത്യം ആര്‍ക്കാണ് അറിയാത്തത്. സിന്ധുനദീതടങ്ങളില്‍ തുടങ്ങി ഗംഗാ സമതലം വരെയുള്ള ഭൂഭാഗങ്ങളില്‍ വസിച്ചിരുന്നവര്‍ അവരെ അവിടെ നിന്ന് ദക്ഷിണേന്ത്യയിലേക്ക് അടിച്ചോടിച്ച് ആര്യന്മാര്‍ അധികാരം പിടിച്ചെടുത്തു.ഈ ആര്യന്മാര്‍ വേതാന്ത മതക്കാരാണ് അല്ലാതെ ഹിന്ദുക്കളായിരുന്നില്ല.വേതാന്ത മതത്തില്‍ അനാചാരങ്ങള്‍ അവസാനമില്ലാതെ കടന്നു കൂടിയപ്പോള്‍ അതിനകത്തു നിന്നു തന്നെ ഉയര്‍ന്നു വന്ന മതങ്ങളാണ് ബുദ്ധമതവും,ജൈനമതവും അപ്പോഴും ഹിന്ദുമതം രൂപം കൊണ്ടിട്ടില്ല.പിന്നീടാണ് ക്രസിതീയത ഇന്നാട്ടിലേക്ക് കടന്നു വരുന്നത് അതിന് ശേഷം ഇസ്ലാം വന്നു. അപ്പോഴും ഇവിടെ ഹിന്ദുമതം എന്നൊന്നില്ല.വേതാന്ത മതമാണുള്ളത് വേതാന്ത മതത്തിനും ഹിന്ദുമത്തിനും പ്രകടമായ ഒത്തിരി വിത്യാസങ്ങളുണ്ട്. ഇന്ത്യ ബ്രട്ടീഷ് ഭരണത്തിലിരിക്കുന്ന കാലത്താണ് ഈ വേതാന്ത മതം പരിണാമം സിദ്ധിച്ച് ഇന്നത്തെ ഹിന്ദുമതമായി മാറുന്നത്.
ഹിന്ദുവര്‍ണാശ്രമ ധര്‍മ്മമനുസരിച്ച് പ്രത്യേകിച്ച് കേരളത്തില്‍ നായര്‍ എന്ന് പറയുന്ന വിഭാഗമാണ് ഹിന്ദുമതത്തിലെ ഏറ്റവും താഴെയുള്ള വിഭാഗം അവര്‍ക്ക് താഴെയുള്ള ജാതികളൊന്നും ഹിന്ദുക്കളല്ല. മിസ്റ്റര്‍ എം.കെ ഗാന്ധിയാണ് അവരെ ഹിന്ദുമതത്തില്‍ ചേര്‍ക്കണമെന്ന് പറഞ്ഞ് വാശിപിടിച്ച് നിരാഹാരമിരുന്നത്. ഇന്ത്യ സ്വാതന്ത്ര്യം നേടിയാല്‍ ഇവിടുത്തെ യതാര്‍ത്ഥ ഹിന്ദുക്കള്‍ ന്യൂനപക്ഷമായിപ്പോകും എന്ന് പേടിച്ചായിരുന്നു അദ്ദേഹം ഇങ്ങനെ ചെയ്തത് മാത്രമല്ല അപര്‍ണ്ണര്‍ അഥവാ ഹിന്ദുവര്‍ണ്ണവ്യവസ്ഥയില്‍ ഉള്‍പ്പെടാത്തവര്‍ ഭുരിപക്ഷമായാല്‍ ഭരണം അവരുടെ കൈകളില്‍ എത്തുകയും ചെയ്യും. അത് തടയുക എന്ന ലക്ഷ്യം കൂടെ എം.കെ ഗാന്ധിക്കുണ്ടായിരുന്നു.
ഹിന്ദുമതം എന്നപരാമര്‍ശം ഇരുനൂറ് വര്‍ഷം മുമ്പുള്ള ഒരു രേഖയിലും കാണാന്‍ കഴില്ല. ഹിന്ദുക്കള്‍ എന്ന് കാണാന്‍ കഴിയും അത് മതവുമായി ബന്ധപ്പെട്ടതല്ല സിന്ധു നദികക്കരെ താമസിക്കുന്നവര്‍ എന്ന അര്‍ത്ഥത്തില്‍ മാത്രമാണ് ആദ്യമായി ഹിന്ദുതം എന്ന പരാമര്‍ശം നടത്തിയിട്ടുള്ളത് ഒരു ബ്രട്ടീഷ് ഓഫീസറാണ് എന്ന കാര്യവും ഓര്‍ക്കണം.
ഇവിടെയുള്ള ക്രസ്തു മതത്തെക്കാളും ഇസ്ലാം മതത്തെക്കാളും പ്രായം കുറവാണ് ഹിന്ദുമത്തിന് എന്നുളളത് യാതാര്‍ത്ഥമായി ഇന്നും നിലനില്‍ക്കുന്നു.
ഇത് ഹിന്ദുമത വിശ്വാസികളോടുള്ള വെല്ലുവിളിയല്ല..
ഇത്തരം അര്‍ത്ഥശൂന്യ വര്‍ഗ്ഗീയ വാദികള്‍ക്കുള്ള മറുപടിയാണ്...
(കടപ്പാട് : സിനായി വോയിസ് മീഡിയ മിനിസ്ട്രീസ്)

Saturday, April 12, 2014

ഗുജറാത്ത്...




രാജാവ് വിഷ്ണനായിരുന്നു 
രാത്രിയില്‍ ഉറങ്ങാനേ കഴിഞ്ഞില്ല 
ആരുന്‍ അദ്ധേഹത്തെ കേള്‍ക്കുന്നില്ല 
പോലീസ്കാരോട് വെടി വെക്കാന്‍ പറയുന്നു 
ശ്രദ്ധയോടെ അവര്‍ നിറ ഒഴിക്കുന്നു 

അങ്ങെനെ ഉള്ള ഒരു ദിവസം 
രാജാവ് വേട്ടയ്ക്ക് പോകാന്‍ തീരുമാനിക്കുന്നു 
കാടിനുള്ളില്‍ പ്രവേശിക്കും മുന്‍പ് 
രാജാവ് മന്ത്രിയോട് ചോദിക്കുന്നു 
ഇന്ന് മഴ പെയ്യുമെന്ന് നിങ്ങള്‍ വിചാരിക്കുന്നുണ്ടോ 
മന്ത്രി പറഞ്ഞു, ഇല്ല അങ്ങുന്നെ ഇന്ന് മഴാ പെയില്ല
കാടിനുള്ളില്‍ കടന്നപ്പോള്‍ അദ്ധേഹo
ഒരു പരുത്തി കൃഷിക്കാരനെ കണ്ടു
ഒരു കഴുത്ത പുറത്ത് സഞ്ചരിച്ചു ഉറക്കെ പാടിക്കൊണ്ട് ...
രാജാവ് കര്‍ഷകനോട് ചോദിച്ചു
ഇന്ന് മഴ പെയ്യുമെന്ന് താങ്കള്‍ കരുതുന്നുണ്ടോ
ഒരു നിമിഷം ചിന്തിച്ച് കര്‍ഷകന്‍ പറഞ്ഞു
അതെ അങ്ങുന്നേ ഇന്ന് മഴ പെയ്യും
കൊടും വനത്തിനുള്ളില്‍
രാജാവ് പ്രവേശിച്ചപ്പോള്‍ മഴ പെയ്തു
കാക്കയെപ്പോലെ നനഞ്ഞ്,
പനിച്ചു വിറച്ച്
അദേഹം വീട്ടിലേക്കു മടങ്ങി
മൂന്നു ദിവസങ്ങള്‍ക്കു ശേഷം അദ്ദേഹം
മന്ത്രിയെ പുറത്താക്കി
ആ സ്ഥാനത്ത് കര്‍ഷകനെ വച്ചു
കര്‍ഷകന്‍ പത്ര സമ്മേളനം നടത്താന്‍ സഹായിച്ചു
ഫയലുകള്‍ ഒപ്പ് വെച്ചു
രാജാവിന് അടുത്തെത്തിയപ്പോള്‍ രാജാവ് പറഞ്ഞു
വരൂ വന്നെന്റെ അടുത്തിരിക്കു
എങ്ങെനെ ആണ് ആ ദിവസം
മഴ പെയ്യുമെന്ന് നിങ്ങള്‍ കൃത്യമായി പ്രവചിച്ചത്
എന്നോട് പറയ്‌..
അഭിമാനത്തോടെ കര്‍ഷകന്‍ പറഞ്ഞു
അത് ദുഷ്കരമായിരുന്നു
ഞാന്‍ പാട്ട് പാടിക്കൊണ്ട് കഴുതപ്പുറത്തേറി വരുമ്പോള്‍
കഴുത എന്നോട് മന്ത്രിച്ചു
'പറയ്‌ മഴ പെയ്യുമെന്ന് ' പറയു മഴ പെയ്യുമെന്ന് '
അതുകൊണ്ടാണ് ഞാന്‍ അങ്ങയോട് മഴ പെയ്യുംമെന്ന് പറഞ്ഞത്
ഗുജറാത്ത് ഹിംസാത്മകമായി തുടരുന്നു
രാജാവ് വിഷന്നനായിരിക്കുന്നു
അദ്ധേഹത്തിന്റെ ശക്തി ചോര്‍ന്നു പോയിരിക്കുന്നു
എന്നിട്ടും അദ്ദേഹം കര്‍ഷകന് നേരെ നിറയൊഴിക്കുന്നു
അവനു പകരം കഴുതയെ പകരം വെക്കുന്നു ....





സുബൊധ് സര്‍ക്കാര്‍.