മൂങ്ങയേയും സ്നേഹത്തെയും കുറിച്ച്
ഈ കുളിരിനെ
നിന്റെ സ്നേഹം പോലെ
ഞാന്‍ ഭയപ്പെടുന്നു
ഓര്‍മകള്‍ മുറിയുന്ന മൂളലില്‍
മുങ്ങയുടെ കാല്പാടുകള്‍ കണ്ട്
നീ എന്നെ സംശയിക്കുക
അങ്ങിനെയെങ്കില്‍
ഇനിയും പിറക്കാത്ത
നമ്മുടെ മൗനതിന്
ഇതിന്മേല്‍
ഒരാനന്തം മറ്റെന്തുണ്ട്
പക്ഷികളില്‍
ഏറ്റവും കനം
മുങ്ങക്കു തന്നെയാകണം
സ്നേഹത്തില്‍ നിനക്കും
നീയൊന്നു മുഉളിയാല്‍
ഉടയാത്ത വരിയില്ല
ഉരുകാത്ത അവയവമില്ല
വേരുകളാല്‍
വരിഞ്ഞു മുറുക്കിയ
സ്നേഹമേ ,
പേരുകളില്‍
പടം പൊഴിഞ്ഞ
ഒരോര്‍മയായി
നിലാവത്തോ മഴയത്തോ
വെയില്‍ കുത്തുന്ന നട്ടുച്ചക്കോ
വിയര്‍ത്ത് ഒലിച്ചു
നീ വരുമ്പോള്‍
കുളിര്‍കൊണ്ടു
കിനാവിന്റെ
കൊമ്പത്തിരുന്നു ഞാന്‍ മുളും
നീ പേടിച്ചു പേടിച്ച്
എന്നോട് ചേര്‍ന്ന് നില്‍ക്കും വരെ .
മുങ്ങയുടെ കാല്പാടുകള്‍ കണ്ട്
നീ എന്നെ സംശയിക്കുക
അങ്ങിനെയെങ്കില്‍
ഇനിയും പിറക്കാത്ത
നമ്മുടെ മൗനതിന്
ഇതിന്മേല്‍
ഒരാനന്തം മറ്റെന്തുണ്ട്
പക്ഷികളില്‍
ഏറ്റവും കനം
മുങ്ങക്കു തന്നെയാകണം
സ്നേഹത്തില്‍ നിനക്കും
നീയൊന്നു മുഉളിയാല്‍
ഉടയാത്ത വരിയില്ല
ഉരുകാത്ത അവയവമില്ല
വേരുകളാല്‍
വരിഞ്ഞു മുറുക്കിയ
സ്നേഹമേ ,
പേരുകളില്‍
പടം പൊഴിഞ്ഞ
ഒരോര്‍മയായി
നിലാവത്തോ മഴയത്തോ
വെയില്‍ കുത്തുന്ന നട്ടുച്ചക്കോ
വിയര്‍ത്ത് ഒലിച്ചു
നീ വരുമ്പോള്‍
കുളിര്‍കൊണ്ടു
കിനാവിന്റെ
കൊമ്പത്തിരുന്നു ഞാന്‍ മുളും
നീ പേടിച്ചു പേടിച്ച്
എന്നോട് ചേര്‍ന്ന് നില്‍ക്കും വരെ .
No comments:
Post a Comment