Monday, March 24, 2014

നിഷ്കാസിതന്‍ 



ഇല്ലായ്മയില്‍
നിന്നും ഒഴുകി,
തീരമെല്ലാം നനച്ച്
മരണവും ഞാനും
നേര്‍ക്ക് നേര്‍ ചുംബിക്കും
കയ്യോ കഴുത്തോ ചെരിച്ച്
അവസാനിപ്പിക്കും മുന്‍പ്
നിന്‍റെ നിരനിരയായ
സ്നേഹത്തെ കുറിച്ച്
ഞാനവരോട് സൂചിപിച്ചു
നിന്റെ ഗുണമെല്ലാം വാഴ്ത്തി
എന്‍റെ വിരൂപത ഓര്‍മിപ്പിച്ചു
ഇടത്തും വലത്തും
പ്രണയം ആരോപിച്ച്
അവരെന്നെ മലയിറക്കി
ചുരിക പോലുള്ള മിഴികള്‍
കൊണ്ട് നീ എന്‍
കരലരിഞ്ഞ പോലല്ല
വിരല്‍കള്‍ ഒടിച്ച്
വരികള്‍ ഉരുക്കി
വഴി നീളെ പ്രഹരിച്ച്
പ്രണയത്തെ പറ്റി
പറയുന്ന,
പുലയാടി മക്കള്‍ക്കൊരു
പാoമായ് കരുതാന്‍ പറഞ്ഞ്
മരണത്തില്‍നിന്നും
അവരെന്നെ ഇറക്കിവിട്ടു...


Saturday, March 22, 2014

മൂങ്ങയേയും സ്നേഹത്തെയും കുറിച്ച് 



ഈ കുളിരിനെ 
നിന്റെ സ്നേഹം പോലെ 
ഞാന്‍ ഭയപ്പെടുന്നു 
ഓര്‍മകള്‍  മുറിയുന്ന മൂളലില്‍
മുങ്ങയുടെ കാല്പാടുകള്‍ കണ്ട്
നീ എന്നെ സംശയിക്കുക
അങ്ങിനെയെങ്കില്‍
ഇനിയും പിറക്കാത്ത
നമ്മുടെ മൗനതിന്
ഇതിന്മേല്‍
ഒരാനന്തം മറ്റെന്തുണ്ട്

പക്ഷികളില്‍
ഏറ്റവും കനം
മുങ്ങക്കു തന്നെയാകണം
സ്നേഹത്തില്‍ നിനക്കും
നീയൊന്നു മുഉളിയാല്‍
ഉടയാത്ത വരിയില്ല
ഉരുകാത്ത അവയവമില്ല
വേരുകളാല്‍
വരിഞ്ഞു മുറുക്കിയ
സ്നേഹമേ ,
പേരുകളില്‍
പടം പൊഴിഞ്ഞ
ഒരോര്‍മയായി
നിലാവത്തോ  മഴയത്തോ
വെയില്‍ കുത്തുന്ന നട്ടുച്ചക്കോ
വിയര്‍ത്ത് ഒലിച്ചു
നീ വരുമ്പോള്‍
കുളിര്‍കൊണ്ടു
കിനാവിന്റെ
കൊമ്പത്തിരുന്നു ഞാന്‍ മുളും
നീ പേടിച്ചു പേടിച്ച്
എന്നോട് ചേര്‍ന്ന് നില്‍ക്കും വരെ .



Sunday, March 16, 2014

പുതപ്പ് 




എനിക്ക് ശബ്ദിക്കാന്‍
വാക്കുകള്‍ ഇല്ലാതിരുന്നപ്പോള്‍
ഞാന്‍ അവളെ
ചുംബിച്ചു
ആ ശബ്ദo
ഒരു അക്ഷരമാലയായി മാറി
നിങ്ങള്‍ ഭയത്താലത്
നിര്‍ത്താതെ പാടിയപ്പോള്‍
നമുക്കിടയിലതു
പുതുഭാഷയായി
നഷ്ട്ടവസന്തങ്ങളുടെ ഭാഷ,
ഞാനിപ്പോള്‍
സ്നേഹം കിട്ടാതെ
വിറങ്ങലിച്ചു മരിച്ചവന്റെ
പുതപ്പു തേടുന്നു

Saturday, March 15, 2014

നാറ്റം 





പാലമില്ലാത്ത 
വഴിക്ക് മുകളില്‍ 
പാതിരാവില്‍ 
വെളിക്കിരിക്കുന്ന പയ്യന്‍ 
പൂമിക്ക് നേരെ 
കൂവി നോക്കി പറഞ്ഞു ,
പാവനേ...
കവി ബാവനേ...
പുതു ഭാവനേ...
നാറുന്നേ...നാറുന്നേ,
വീമ്പു കേട്ട്
നീര് വറ്റിയ തോട്ടീനൊരു 
പൂളോന്‍ പായുന്നു...

Tuesday, March 11, 2014



പ്രാര്‍ത്ഥന




പച്ചയായി ജീവിക്കുന്ന
ഒരുവനോട് ഒരാള്‍
ഒച്ച വെച്ച്,
പ്രാര്‍ത്ഥിക്കാന്‍
പറയും നേരത്താണ്
മരണം,
വിലാപ യാത്രയില്‍
കറുത്ത കൊടിപിടിച്ച്
ധൂമകുടുക്കയാട്ടി
ഒറ്റയും പെട്ടയും അടിച്ച്‌
മടങ്ങിപ്പോകുന്നത്‌

ഇരുവര്‍ക്കുമിടയില്‍
മൗനം,
പുകച്ചുരുളുകളായി
പറന്നു പോകുന്നു
പ്രാര്‍ഥനകള്‍ കൊണ്ട് കലമ്പി
ഉയിരിനെ,
ആകാശത്തോളം ഉയര്‍ത്തി വിടുന്നു
മരിച്ചവന്റെ ഭാഷയറിയാത്ത
മഹാപാപികള്‍
അക്ഷരമാല
തെറ്റിച്ചു ചോല്ലുകയാണെന്ന്
നിഷ്കളങ്കനായ കുട്ടി.


Monday, March 10, 2014

പ്രിയേ...




പ്രിയേ,
ഇതാ ഏറ്റം
നിരാശാഭരിതമായ
ഗാനം
നിലച്ചുപോയ
വാക്കുകളുടെ
ശവകുടീരം
അച്ചുകളില്ലാത്ത
ലിപിയുടെ
അര്‍ത്ഥം തികട്ടുന്ന ഗാനം
നിറയെ നിന്റെ പേര്
ചൊല്ലുന്ന നിശബദ്ത

Saturday, March 8, 2014


ഏറ്റവും...






ഏറ്റവും
നവീനമായ
പ്രണയത്തെ
ഞാന്‍ നിരന്തരം
സ്വപ്നം കാണുന്നു
പഴകിയ സ്നേഹത്തിന്റെ
കിടപ്പറയുടെ ,
പുരാതനമായ
ഗന്ധത്തില്‍ നിന്നും
ആത്മവില്ലാതെ
പറക്കാന്‍
ചരിത്രം മുഴുവന്‍
ഭീതിനിറഞ്ഞ
പ്രണയമാണെന്ന്
നിങ്ങളെ പഠിപ്പി
ക്കാന്‍ ...

Thursday, March 6, 2014


പ്രേമത്തെ പറ്റി 



പ്രേമത്തെപ്പറ്റി
നീറി നീറി ,
നാം പരസ്പരം
നഷ്ട്ടപ്പെടുന്നു
ഞാന്‍ സ്വപ്നങ്ങളുടെ
പുരോഹിതന്‍
ഭാഷയോ
ഭുമിയോയോ ഇല്ലാത്തവന്‍
മറവിയുടെ പുഴയിലെ
ഒഴുകാത്ത കല്ല്‌
പ്രിയപ്പെട്ടവളെ
നിന്റെ സ്നേഹം
എന്നെ കുത്തി നോവിക്കുന്നു..

Wednesday, March 5, 2014

ബലി 





കിളി പോകും 
മരങ്ങളില്‍
ഇരുള് വന്നു ചേക്കേറി
നിലാവ് വിരിയിക്കുന്നു
അരുതരുതെന്നു
കരയുമ്പോള്‍
നിലാവിലൊരു
കുഞ്ഞുടലിനെ
കുളിര്‍ വന്നു പൊതിയുന്നു
കുളിരിന്നോ,
ഇരുളിന്നോ
ബലി നല്കണമേ
എന്നരുളി... വീണ്ടും
നിഴല്‍ പരക്കുന്നു
കിഴക്ക് പൂക്കുന്നു

Tuesday, March 4, 2014

മഞ്ചാടിക്കുരു...




കണ്ണെഴുതാന്‍ നിനക്ക്
കുഞ്ഞു കവിതയുടെ കറുപ്പ്
കാതിലിട്ടാട്ടന്‍
കനമുല്ലോരുടുക്ക്
വരി പേരുന്നതോക്കെയും
കവിത അല്ലെന്നു നീ
മരണത്തിന്റെ
നിറുകയില്‍ എന്ന് ഞാന്‍
നമുക്കിടയിലൊരു  കൊടുംകാറ്റു
മറിച്ചിട്ട സ്നേഹം
വരി വരിയായി
ഉറുമ്പുകള്‍ വന്നു
തലച്ചുമട്ഏറ്റി
ആല്‍മരം വഴി
ആകാശതേക്ക് പോകും വഴി
താഴേക്കു പോരുന്നവരോട്
ഒട്ടു കനമില്ലാത്ത
നമ്മുടെ സ്നേഹത്തെകുറിച്ച്
പാടുന്നു,
വരമുടഞ്ഞ
വാക്കുകള്‍കൊണ്ട്
ഈ ആല്‍ച്ചുവട്ടില്‍
ഞാനൊരു സന്യാസി
നീ ഭുഉമി പിളര്‍ന്നു ഉദിച്ച
മഞ്ചാടിക്കുരു.


Monday, March 3, 2014


സ്നേഹം



അക്ഷരം ഇല്ലാത്തവരുടെ
ലിപിയില്‍
വെട്ടിയോതുക്കിയിട്ടും
ആത്മാവുകൊണ്ടു
ബലി തര്‍പ്പണം
നടത്തിയിട്ടും
കൊടും കാറ്റിനു ഇടയിലുടെ
നടത്തിച്ചിട്ടും
രക്തം ഛര്‍ദിപ്പിച്ചും
കൊല മരത്തിലേറ്റി
കലിയടക്കിയിട്ടും
കാലാകാലമായി
സ്നേഹം,
ഒരു ദുര്‍ബല വികാരമായി
തുടരുന്നോ...

Sunday, March 2, 2014


വിശുദ്ധന്‍ 






എന്തുകൊണ്ടാണ്
ഇത്രമേല്‍ നിറഞ്ഞു ഒഴുകിയിട്ടും
നമ്മള്‍ ഒരു
പുഴ ആകാതെ
പോയതെന്നറിയുമോ,
നമ്മുടെ ഭാഷ
 എല്ലായിപ്പോഴും
നാട്ടുറവ കിനിയാത്ത,
ഒരു ചെറു തണലിന്റെപോലും
കുളിരില്ലാത്ത
കൊടും കാടായിരുന്നു
നീ,
നഷ്ട്ടപ്പെട്ടതിലും അധികം
നേടിയ ഹതഭാഗ്യ
ഞാന്‍ ,
നേടിയതിലും അധികം
നഷ്ട്ടപെട്ട വിശുദ്ധന്‍ ...


ഉടമ്പടി




നഷ്ട്ടപെടുന്നവര്‍ തമ്മില്‍
പവിത്രമായ
ഒരു ഉടമ്പടിയുണ്ട്
നേടുവാനാകാത്ത
ജീവിതത്തിന്റെ
ഭുപടം കാണുന്ന
നിമിഷത്തിന്റെ ഉടമ്പടി,

വേദനയുടെ ശവപ്പെട്ടിക്ക്
മുകളിലേക്ക് എറിയുന്ന
രോസപ്പുവിന്റെ ഉടമ്പടി...