Thursday, February 27, 2014

കവിത  





ആദ്യ പ്രണയം  


തന്നേച്ചു പോടീ
എന്ന് പുലമ്പിയ നേരത്ത്
നീ തന്ന
കണ്ണീരു പറ്റിയ
ഒരു ഉമ്മയാണ് പെണ്ണേ,
എന്റെ ഉയിരില്‍
ഉപ്പു നിറച്ച
ആദ്യ പ്രേമം....






കവിത- shinekumar
പെയിന്റിംഗ് - ചിത്ര എലിസബത്ത്‌

Sunday, February 23, 2014

   ഗ്രീഷ്മമേ...                                                                കവിത 


ഗ്രീഷമമേ,
നിന്റെ പേരില്‍ 
ഞാന്‍ ഒരു ആത്മാവാണ് 
പൂവുകള്‍ക്ക് 
രക്തമായും 
പുസ്തകങ്ങള്‍ക്ക് 
മാംസം ആയും 
മാറുന്നവന്‍ 
രാഗമില്ലാത്ത 
വീണയിലും 
പ്രേമത്തിന്റെ 
അധിപന്‍ 
വസന്തം കുത്തി നോവിച്ചിട്ടും
പൂക്കാത്ത കുഴിമാടം 
ഗ്രീഷ്മമേ ...
                                                                                                                                                                                                                                                                      [വര- ചിത്ര എലിസബത്ത്‌]
                 -shine kumar-        
            മൃതിയില്‍ ഏറെ




പരസ്പരം
നഷ്ട്ടപ്പെടുന്നതാണ്
ജീവിതം
അതിനാല്‍,
ഓര്‍മകളില്‍ ജീവിക്കു...
പരസ്പരം അറിയുമെങ്കിലും
ഒരിക്കല്‍ പോലും
സംസാരിക്കാതെ
അടുതുണ്ടയിരുന്നിട്ടും
ഒരു വിരല്‍ തൊടാതെ
ഒന്നാകുമെന്നരിഞ്ഞിട്ടും
പ്രണയിക്കാതെ
എന്തെന്നാല്‍
മൃതിയില്‍ ഏറെ
ആരുമോരാളെ
അടയാളപെടുതാറില്ലല്ലോ...

Saturday, February 22, 2014

നിന്റെ സ്നേഹം

            നിന്‍റെ സ്നേഹം
                                                

നിന്റെ സ്നേഹം പോലെ
വിശുദ്ധമായ
ഒരു വാക്ക്
ഞാന്‍ തേടുന്നു
ഏതു മരുഭുമിയിലും
നിന്റെ കണ്ണുകള്‍ പോലെ
തിളങ്ങുന്ന ഒരു വാക്ക്
നിന്റെ കുഞ്ഞു
ചെവികള്‍ പോലെ
മൃദുലമായ ഒരു പ്രാര്‍ത്ഥന
ഞാന്‍ കേള്‍ക്കുന്നു
വാക്കുകള്‍ ഇല്ലാത്തവന്റെ
പ്രാര്‍ത്ഥന,
വിതുമ്പുന്ന സ്നേഹമല്ലാതെ
മറ്റെന്ത്,
നീ വരൂ,
എന്നെയുമൊരു പൂമാരമാക്കു...

ഒരു വ്രണവും  നക്ഷത്രവും


കാറ്റിന്റെ നിയമങ്ങളെ
കാറ്റിനു വിട്ടുകൊടുക്കുക
ഞാന്‍ പട്ടം പറപ്പിക്കുമ്പോള്‍
അവര്‍,
കാറ്റിനെ പറപ്പിച്ചു
പിന്നെ അവരെന്തിനു
സ്മരിക്കണം,
എല്ലാ ചെരിപ്പുകള്‍ക്കും
ലാടങ്ങള്‍ക്കും,
ചക്ക്രങ്ങള്‍ക്കും കീഴില്‍
പാതപോലെ കിടന്നിട്ടും
പെട്ടന്ന് കുത്തനെ നിന്നവര്‍
പിന്നില്‍ തങ്ങി പോയൊരു പെടിതോന്ടനെ പറ്റി
എന്തിനു ചിന്തിക്കണം
ഇല്ല,
എനിക്കും അവര്‍ക്കുമിടയില്‍
ഒന്നുമില്ല
ഒരു സംവാദം എന്നല്ല
ക്ഷുബ്ദമായ ഒരിടവേള പോലും ....



Friday, February 21, 2014

sketches: നരച്ച ആകാശവും വരണ്ട ഭൂമിയും വിറുങ്ങലിച്ച മനുഷ്യരും...

sketches: നരച്ച ആകാശവും വരണ്ട ഭൂമിയും വിറുങ്ങലിച്ച മനുഷ്യരും...: നരച്ച ആകാശവും  വരണ്ട ഭൂമിയും  വിറുങ്ങലിച്ച മനുഷ്യരും പരസ്പരം  കലഹിക്കുന്നു.. ഈ ലഹളയിൽ  എന്റെ സൂര്യനേ ഞാൻ  ആകാശം കാട്ടാതെ ഉള്ളിൽ ഒളിപ്പിക്...